Friday, August 10, 2007

യൂറോപ്പിലൊരു കുറുമാന്‍

കുറുമാന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ റെയിന്‍ബോ ബുക്സ് പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് മനോരമ യുവയില്‍ വന്ന ലേഖനം. കുറുമാന് ഈ ക്ലബ്ബിന്റെ അഭിനന്ദനങ്ങള്‍.


*ചിത്രം സ്കാന്‍ ചെയ്യാന്‍ സഹായിച്ച ഇക്കാസിനു പ്രത്യേകം നന്ദി.

23 comments:

ikkaas|ഇക്കാസ് said...

കലക്കന്‍ അവതരണം. കുറുമാന്റെ ബ്ലോഗിന്റെ യുആറെല്‍ കൊടുത്തിരിക്കുന്നത് തെറ്റാ. പണ്ട് കുറുമാന്‍ തെറ്റിച്ചതാ, എല്ലാരും kuruman എന്ന് ടൈപ്പ് ചെയ്യും. കുസൃതിക്കുറു യൂആറെല്ലില്‍ kurman എന്നാ അടിച്ചു വച്ചിരിക്കുന്നത്.

കൈപ്പള്ളി said...

സുനീഷ് തോമസ്

നല്ല ലേഖനം. അവസാനം glossary കൊറ്റുത്തത് നന്നായി.

എന്റെ വക ഒരു തേങ്ങ ഠേ !!!!....

G.manu said...

suneesh sahodara.....kodu kai

കുഞ്ഞന്‍ said...

ഒരു ഓഫ്‌ ടോക്കീസ്‌...

"രാഗേഷ്‌ കുറുമാന്‍ എന്ന ഇരുപത്തിനാലുകാരനെ 12 വര്‍ഷം മുന്‍പ്‌ യൂറോപ്പിലെത്തിച്ചത്‌"

"കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18 ന്‌ മുപ്പത്തിമൂന്നാം ജന്മദിനത്തില്‍ കൂറുമാന്‍ യൂറോപ്പ്‌ സ്വപ്നങ്ങള്‍ എഴുതിത്തുടങ്ങി"

എന്റെ സംശയം ആദ്യം പറഞ്ഞതനുസരിച്ചു ഇപ്പോള്‍ കുറുമാനു വയസ്സ്‌ 36 (24+12).

പക്ഷെ രണ്ടാമത്തേതില്‍ പറയുന്നതനുസരിച്ച്‌ ഇപ്പോള്‍ രാഗേഷിനു വയസ്സ്‌ 34 (33+1)!!

അച്ചടി പിശാശൊ അതൊ ലേഖകനു തെറ്റുപറ്റിയതൊ, അല്ലെങ്കില്‍ എനിക്കു തെറ്റു പറ്റിയതോ?

(കുറുമാന്റെ പുസ്തകം വാങ്ങാന്‍ ഞാന്‍ എന്റെ ചേട്ടനെ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്‌. എറണാകുളത്ത്‌ ഏതു ബുക്‌ക്‍സ്റ്റാളില്‍ കിട്ടും?)

ikkaas|ഇക്കാസ് said...

കുഞ്ഞന്‍,
എറണാകുളത്ത് പ്രസ്സ് ക്ലബ്ബ് റോഡിലെ സി.ഐ.സി.സി. ബൂക്ക് ഹൌസില്‍ പുസ്തകം കിട്ടും. ഫോണ്‍ നമ്പര്‍: 0484 2353557

ഉറുമ്പ്‌ /ANT said...

സുനീഷ് തോമസ്
നല്ല അവതരണം

കുട്ടന്‍സ്‌ | S.i.j.i.t.h said...

സുനീഷ്ഭായ്..
വളരെ ന്നന്നായിട്ടുണ്ട്..നല്ല സ്റ്റോറി..ഓണ്‍ലൈന്‍ എഡിഷനില്‍ വായിക്കാനായി കാത്തിരിക്കുകയായിരുന്നൂ..സ്കാന്‍ ചെയ്ത് ഇവിടെ പോസ്റ്റിയ ഇക്കാസിനും,ശ്രീജിത്തിനും സ്പെഷ്യല്‍ താങ്ക്‍സ്..
ബൂലോകം വളരട്ടെ...

Visala Manaskan said...

സുനീഷേ.. കലക്കിയെടാ ചുള്ളാ. വെരി വെരി നൈസ്.

തേങ്ങയടിയെപ്പറ്റി എഴുതിയതും ശരിക്കും രസിച്ചു. തേങ്ങയടിയുടെ ഉപജ്ഞാതാവ് നമ്മുടെ സുല്‍ ഇത് വായിച്ചുവോ ആവോ. ചുള്ളനും വല്യ സന്തോഷാവുമായിരിക്കും.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: സംഗതി കുറു അണ്ണനിത്തിരി അടിക്കുമെന്നതൊക്കെ നേര് എന്നുവച്ച് ആരാണ്ടാ ആ പേപ്പറില്‍ വാളു വെച്ചത്!
നല്ല കോപ്പിയൊന്നും കിട്ടീലെ സ്കാന്‍ ചെയ്യാന്‍.

:):):)
സുനീഷേ കലക്കന്‍ വിവരണം ഗഡീ ..എന്നാലും ആ സസ്പെന്‍സും കൂടി നീ പൊളിച്ചു കളഞ്ഞില്ലേ അളിയാ..

സുനീഷ് തോമസ് / SUNISH THOMAS said...

ചാത്താ അതു വാളുവച്ചതല്ല. ആ മഞ്ഞപ്പെട്ടു കിടക്കുന്നതാണത്രേ, നമ്മുടെ കുറുവണ്ണന്‍ പോയ യൂറോപ്പ്!!!
കുഞ്ഞാ, സംശയം ശരിയാണ്. കാല്‍ക്കുലേഷനില്‍ എനിക്കു പിഴച്ചു. രണ്ടാമതു പറയുന്നതാണു ശരി. കുറുമാനിപ്പോള്‍ പ്രായം 34. സംഗതി അച്ചടിച്ചുകഴിഞ്ഞാണു പിന്നീട് വായിക്കുന്നത്. പിന്നെയെന്തു കാര്യം? - എറിഞ്ഞ കല്ലും പറഞ്ഞവാക്കും അയച്ച മെയിലും അച്ചടിച്ച സ്റ്റോറിയും ഒരുപോലെ...ഐരാവതം പിടിച്ചാലും തിരിച്ചുകിട്ടില്ലല്ലോ!!!!

സുനീഷ് തോമസ് / SUNISH THOMAS said...

ഇക്കാസേ, കുറുവിന്‍റെ ബ്ളോഗ് യൂആര്‍എല്‍ ഓണ്‍ലൈന്‍ സ്റ്റോറിയിലേതു മാറ്റാന്‍ പറഞ്ഞിട്ടുണ്ട്.

സാല്‍ജോҐsaljo said...

കുറുമാന്,

സുനീഷിന് നന്ദി..ബ്ലൂ.. ച്ഛെ! ബൂലോകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൊള്ളാം.!

:: VM :: said...

സുനീഷേ. നന്നായിരിക്കുന്നു ലേഖനം.

പക്ഷേ, കഥ മുഴുവന്‍ കൊടുക്കേന്റിയിരുന്നില്ല ‘)

SHAN said...

watch a new gulf video
from,

http://shanalpyblogspotcom.blogspot.com/

അഗ്രജന്‍ said...

സുനീഷെ, നല്ല ലേഖനം... പക്ഷെ ::vm:: പറഞ്ഞത് പോലെ മുഴുവനും കൊടുക്കേണ്ടിയിരുന്നില്ല... കുറഞ്ഞത് ആ നഷ്ടപ്രണയത്തെ പറ്റി പറയേണ്ടായിരുന്നു... കുറുമാന്‍ അതുവരെ പറഞ്ഞതിന്‍റെ എല്ലാ ലഹരിയും തലയിലേക്ക് ഒന്നിച്ചിരച്ച് കയറുന്നത് അവിടെയെത്തുമ്പോഴാണ്!

ഇത് പോസ്റ്റാക്കിയതിന് ശ്രീജിത്തിന് നന്ദീട്ടോ :)

Visala Manaskan said...
... തേങ്ങയടിയുടെ ഉപജ്ഞാതാവ് നമ്മുടെ സുല്‍ ഇത് വായിച്ചുവോ ആവോ...

ഇവിടെ വിയോജിക്കുന്നു... :)
തേങ്ങായടി ആദ്യകാലങ്ങളില്‍ പലരും കൊണ്ട് നടന്നിരുന്നെങ്കിലും... കുറുമാനില്‍ നിന്നുമാണ് ഞാന്‍ ഈ തേങ്ങയടി കണ്ട് പഠിക്കുന്നത്... പിന്നീട് ഞാനും സുല്ലും ഇതൊരു പങ്കാളിത്ത വ്യവസ്ഥയില്‍ കുറച്ച് കാലം കൊണ്ട് നടക്കുകയും, ലിഖിതമായ രേഖകളൊന്നും ഇല്ലാത്തതിന്‍റെ പേരില്‍ സുല്ല് എന്നെ ആ ബിസിനസ്സില്‍ നിന്നും നിഷ്കരുണം പുറത്താക്കുകയുമായിരുന്നു. അതുകൊണ്ട് സുല്ലിനെ തേങ്ങയടിയുടെ ഉപജ്ഞാതാവ് എന്ന് വിളിച്ചതില്‍ ഞാന്‍ ശക്തിയുക്തം പ്രതിഷേധിക്കുന്നു... ഇനി ആ വിളിച്ചത് തേങ്ങ കൊണ്ട് ഉപജീവനം നടത്തുന്നവന്‍ ആരോ അവന്‍ (ബഹു. തല്‍ പുരുഷു) എന്ന അര്‍ത്ഥത്തിലാണെങ്കില്‍... കോമ്പ്രമൈസിന് ഞാന്‍ തയ്യാര്‍ :)

haripala said...

പ്രിയ സ്നേഹിതാ...
എനിക്കും തരുമോ ഒരംഗത്വം?
harihues@gmail.com

kuthiravattan said...

നല്ല ലേഖനം സുനീഷേ.

തമനു said...

സുനീഷേ, ലേഖനം വളരെ മനോഹരമായി. അഭിനന്ദനങ്ങള്‍...

ഓടോ: അപ്പൊ നല്ല പോലെ എഴുതാന്‍ കഴിയുന്നവര്‍ ഇപ്പോഴും ആ പത്രത്തില്‍ ഉണ്ടല്ലേ..!!!!

Anonymous said...

വളരെ നന്നായ് അവതരിപ്പിച്ചിരിക്കിന്നു
www.big.s.vkm1@gmail.com

ഉണ്ണിക്കുട്ടന്‍ said...

സുനീഷേ..കലക്കി. ബ്ലോഗിനെക്കുറിച്ച് മുന്‍പ് പത്രത്തില്‍ വന്നിട്ടുള്ള ലേഖനങ്ങള്‍ക്കില്ലാത്ത 'ഒരിത്' ഇതിനുണ്ട്.

ആവനാഴി said...

പ്രിയ സുനീഷ് തോമസ്,

മനോഹരമായിരിക്കുന്നു.

സസ്നേഹം
ആവനാഴി.

Anonymous said...

യൂറോപ്പ് സ്വപ്നങ്ങള്‍ puzha.com - ലും dcbookstore.com ലും ഫീച്ചര്‍ ചെയ്തിട്ടുണ്ട്.
-- പുഴ.കോം സപ്പോര്‍ട്ട്.

കയ്യെഴുത്ത് said...

:) എന്താ ഇതിന്റെ അര്‍ത്ഥം അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരണേ.....