Monday, August 20, 2007

വിശാലമനസ്കന്‍ വനിതയില്‍

വിശാലേട്ടന്‍ വനിതാ മാഗസിനില്‍ എഴുതിയ ഒരു നുറുങ്ങ് കഥ. ബ്ലോഗില്‍ നിന്ന് പുറത്തേയ്ക്കും എത്തിനില്‍ക്കുന്ന വിശാലേട്ടന് അഭിവാദ്യങ്ങള്‍. (കടപ്പാട്: സ്കാനിങ്-കണ്ണൂരാന്‍, സഹായം-ഇക്കാസ്)

34 comments:

Unknown said...

വിശാലമനസ്കന്‍ എഴുതി വനിതയില്‍ പ്രസിദ്ധീകരിച്ച് ഒരു നുറുങ്ങ്. ബ്ലോഗില്‍ എഴുതാതെ നേരിട്ട് വനിതയില്‍ പ്രസിദ്ധീകരിച്ചതാണ് ഇത്.

കുഞ്ഞന്‍ said...

ദില്‍ബാ..

നന്ദി ഇതു പോസ്റ്റിയതിന്.

വിയെമ്മിന്റെ വിക്രിയകളില്‍ ഒന്നുകൂടി..എന്റെ കൊച്ഛച്ചാ..

Dinkan-ഡിങ്കന്‍ said...

ന്റമ്മോ അപ്പോല്‍ ഈ വിശാലമന‍സ്ക്കന്‍ “വനിതാ ബ്ലോഗര്‍“ ആണൊ ഇനി ഇവിടെ കമെന്റിട്ട എന്നെ ഞരമ്പന്‍ എന്ന് വിളിക്കുമോ? (സത്യായിട്ടും ‘വനിത’ എന്റെ ഫില്‍ട്ടറില്‍ ഇല്ല ദില്‍ബാ)

എന്തായാലും സജീവേട്ടന്റെ ഈ ചെറുകുറിപ്പ് വളരെ നന്നായിരിക്കുന്നു. വിശാല്‍ജി, പൊസ്റ്റിട്ട ദില്‍ബന്‍ ഭ.ഡി(ഭയങ്കര ഡിങ്കോലള്‍‍ഫിക്കേഷന്‍) എന്നിവര്‍ക്ക് ഡാങ്ക്സ് :)

Anonymous said...

അങ്ങനെ വിശാല്‍ജി വനിതാബ്ലോഗര്‍ ആയി :)

സാല്‍ജോҐsaljo said...

വിശാല്‍ജീ മനോഹരമായി.

ആട്ടെ ദില്‍ബാ നീയിതെങ്ങനെ കണ്ടു??

മുല്ലപ്പൂ said...

വിശാലാ,
ആശംസകള്‍. അപ്പോള്‍ ഇത്തവണ വനിത വാങ്ങിക്കാം.

Unknown said...

സാല്‍ജോ അളിയാ,
വനിതയില്‍ നമ്മുടെ മറ്റേ ‘മോളേ പഠിയ്ക്കുന്നതെവിടെയാ ബാംഗ്ലൂരാണോ?’എന്ന കിണ്ണന്‍ ലേഖനം വന്നതിന് ശേഷം ഞാന്‍ വനിത രണ്ട് വര്‍ഷത്തേയ്ക്ക് സബ്സ്ക്രൈബ് ചെയ്തു. മറ്റേ അഗ്നിനക്ഷത്രം, സാമൂഹ്യവിരുദ്ധം, ക്രൈമും ഫയറും പിന്നെ ഞാനും തുടങ്ങിയ മാഗസിനുകളൊക്കെ വരുത്തുന്നത് നിര്‍ത്തി. ഇതാ വായിക്കാന്‍ സുഖം.

ഓടോ: സീരിയസ്ലി.. കണ്ണൂരാനാണ് സ്കാന്‍ ചെയ്തത്. ഇക്കാസാണ് സാധനം പോസ്റ്റ് ചെയ്യാന്‍ തന്നത്. പോസ്റ്റില്‍ ക്രെഡിറ്റ് ഇടാഞ്ഞത് എന്റെ സാമൂഹ്യവിരുദ്ധ മനസിലിരുപ്പ് തുറന്ന് കാണിക്കുന്നു. (പോസ്റ്റ് ഉടന്‍ എഡിറ്റ് ചെയ്യുന്നുണ്ട്)

Dinkan-ഡിങ്കന്‍ said...

ആട്ടെ ദില്‍ബാ നീയിതെങ്ങനെ കണ്ടു??
കൊള്ളാം അവനില്ലെങ്കില്‍ അതിലെ ഡോക്ടറോട് ചോദിക്കുക എന്ന പംക്തിയേ നിലച്ച് പോയേനെ. സ്ഥിരം വായനക്കാരനും ചോദ്യകര്‍ത്താവും അല്ലിയോ?

qw_er_ty <-- കൊരട്ടി മുത്തി തുണ

Inji Pennu said...

ഹ്ഹ്! നൈസ്! എനിക്ക് കിട്ടീട്ട്ല്ല ഇത്തവണത്തെ വനിത..വെയിറ്റിങ്ങ്!

ഉയരങ്ങള്‍ കീഴടക്കട്ടെ വിശാല്‍ജി അങ്ങിനെ!

അഞ്ചല്‍ക്കാരന്‍ said...

ജീവിതത്തില്‍ ആദ്യമായി “വനിത” ഇന്ന് വില കൊടുത്ത് വാങ്ങുന്നു. വിശാല്‍ജീക്ക് ഉന്നതങ്ങള്‍ കീഴടക്കാന്‍ വീണ്ടും ആശംസകള്‍.

Anonymous said...

ബൂലോകം മുഴുവന്‍ പ്രിന്റിലേക്ക് തിരിയുകയാണല്ലൊ! സംഭവം കലക്കി. ബൂലോക ക്ലബ്ബ് മറുമൊഴിയ്യിലേക്ക് തിരിച്ചുവിട്ടതും നന്നായി. അതുകൊണ്ടു വിശാലന്റെ ഈ നേട്ടം എല്ലാവരും അറിയും. കൊള്ളാം.. ഇനി ഇവിടെ ഇത്തിരി ആള്‍സഞ്ചാരം ഉണ്ടാകും.

വിന്‍സ് said...

inganathethokkey narmam aanennum paranju print media yil koduthal Visalante book aarelum vaangumoo??? ithrayumey ullo std ennu karuthathilley aalukal???

anyway njan visalante book anju copy order cheythittundu. Monday naattil ethumbol pick up cheyyunnundu.

സുല്‍ |Sul said...

ഉവ്വാ ഉവ്വാ
കൊത്തി കൊത്തി ഇപ്പൊ വനിതേലായോ കൊത്ത്.
ആശംസകള്‍!

ദില്ലു പഴയ വനിതകള്‍ കയ്യിലിരിപ്പുണ്ടോ?

-സുല്‍

Haree said...

എത്രേം പെട്ടെന്ന് ഇതിനൊരു തീരുമാനം വേണം. വിശാല മനസ്കന്‍ എന്നാണോ അതോ വിശാലമനസ്കന്‍ എന്നാണോ? അല്ലെങ്കില്‍ അവസാനം ഒരു 100 കൊല്ലം കഴിഞ്ഞ് ആരെങ്കിലും ഗവേഷിക്കുമ്പോള്‍ അതിന്റെ പേരില്‍ തര്‍ക്കമാവും. ഇപ്പോള്‍ ഇവിടെയുള്ള ചിലരേപ്പോലെ, ഉടനെ ഗൂഗിളെടുത്ത് സേര്‍ച്ച് ചെയ്ത് തുടങ്ങും (മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ, ഗൂഗിള്‍ എന്നാണല്ലോ!), എന്നിട്ട് അതിന്റെ എണ്ണം പറഞ്ഞ് അടിയാവും....
:) :) :) <--സ്മൈലീസ്

കൊടകരപുരാണം പുസ്തകത്തില്‍ ‘വിശാലമനസ്കന്‍’ എന്നാണ്. ഇംഗ്ലീഷില്‍ വി.എം. തന്നെ എഴുതുന്നത് Visala Manaskan എന്നായതാണ് ഈ പ്രശ്നത്തിന് കാരണം, അല്ലേ? Visalamanaskan എന്നെഴുതി പ്രശ്നം പരിഹരിക്കൂ... :)
--

ഞാന്‍ ഇരിങ്ങല്‍ said...

തകര്‍പ്പന്‍... തട്ടുപൊളിപ്പന്‍ എന്നൊക്കെ പറയാം
എന്തായാലും ബ്ലോഗേഴ്സ് എല്ലാം കൂടി വനിതയ്ക്ക് ഒടുക്കത്തെ പരസ്യം കൊടുക്കും എന്നു തോന്നുന്നു.
അതു തന്നെയാ.. വനിതയുടേ ലക്ഷ്യവും

സ് നേഹപൂര്‍വ്വം
ഇരിങ്ങല്‍

മഴവില്ലും മയില്‍‌പീലിയും said...

വളരെ നന്ദി ദില്ബു.....പ്രേമമാണഖില സാരമൂഴിയില്‍...വിശാലമനസ്കനു .ആശംസകള്‍

Anonymous said...

എനിക്കൊന്നും മനസിലാകുന്നില്ല.

ഹ്ഹ്! നൈസ്, തട്ടു പൊളിപ്പന്‍, തകര്‍പ്പന്‍.! എനിക്ക് ഇതൊന്നും മനസിലാകുന്നില്ല. കൊടകരപുരാണം എന്ന വെടിക്കെട്ട് എഴുതിയ വിശാലമനസ്കന്‍ ഇത്തരത്തില്‍ ഒരു ചീള് മര്‍മ്മം എഴുതുന്ന ആളാണ് എന്നാണോ വനിതയിലൂടെ മലയാളി അറിയേണ്ടത്? ഇദ്ദേഹത്തിന്റെ ഈ സാമ്പിള്‍ നര്‍മ്മത്തില്‍ പിടിച്ചാണോ പുതിയവായനക്കാര്‍ വിശാലമനസ്കന്‍ എന്ന് എഴുത്തുകാരനിലേക്കും ബ്ലോഗ് എന്ന മാദ്ധ്യമത്തിലേക്കും കയറേണ്ടത്? അതിനാണെങ്കില്‍ ഈ നര്‍മ്മത്തിനു ബലം പോരാ. ഇതില്‍ പിടിച്ചാല്‍ പിടിച്ചു എന്നു മാത്രമേയുള്ളു, കയറാന്‍ തോന്നില്ല. എന്താ വിശാലേട്ടാ നര്‍മ്മത്തിന്റെ സ്റ്റോക്ക് തീര്‍ന്നോ? നാട്ടില്‍പോയിട്ട് കുറേ നാളായോ? കൊടകരയില്‍ ഒരു ലീവിനുപോയി നാലു നര്‍മ്മം സ്റ്റോക്കാക്കി വന്നൂടേ? സത്യം പറയട്ടെ, ഇതുവായിച്ചാല്‍ “ആഹാ ഇത്രയേ ഉള്ളൂ?” എന്നു തോന്നും.

അതിന്റെ തലക്കെട്ടില്‍തന്നെ ഒരു വലിയ തെറ്റ് ഉണ്ട്. “സ്മരണകള്‍ ഇല്ലാത്ത പുവര്‍ യൂത്ത്” അതിന്റെ ഇവിടുത്തെ അര്‍ത്ഥം മനസിലായില്ല. ഈ “പുവര്‍ യൂത്തിനു” സ്മരണകള്‍ ഇല്ല എന്ന് എങ്ങിനെ പറയാനാകും? വിശാലമനസ്കന്‍ തന്റെ പഴയ യൂത്തിലെ ഒരു അനുഭവം സ്മരണപോലെ അവതരിപ്പിക്കുന്നു. നന്നായി. പക്ഷെ ഈ യൂത്ത് ഇതില്‍ കണ്ട ആ അനുഭവം ഒരു സ്മരണയായി നാളെ അവതരിപ്പിക്കില്ല എന്ന് എന്ത് ഉറപ്പാണ് വിശാല മനസ്കനു ഉള്ളത്? ആ എസ് എം എസ് സംഭാഷണം അവന്‍ നാളെ ഇതുപോലെ സര്‍ഗ്ഗാത്മകത കയറ്റി പുതിയ സ്മരണ-തമാശ ആക്കില്ല എന്ന് എന്ത് ഉറപ്പാണ് ഉള്ളത്?

‘വിശാലമനസ്കന്‍‘ ആയാലും ‘വിശാല‘ കഴിഞ്ഞ് സ്പേസിട്ട ‘മനസ്കന്‘‍ ആയാലും (ഹരീ, കഷ്ടം തന്നെയാണ് അത്തരത്തില്‍ ഒരു കമന്റ് ഇവിടെ) അങ്ങനെ ഒരു തലക്കെട്ടും അവസരോചിതം എന്ന് പറയേണ്ടി ഇരിക്കുന്നു.

Sreejith K. said...

സുദീപ് പറഞ്ഞതിലും കാര്യമില്ലാതില്ല.

Kiranz..!! said...

ഇത് വിശാലനോട് ആരോ മ്യൂസിക്ക് ഇട്ടിട്ട് ഇനി പാട്ടെഴുതടോ എന്നു പറഞ്ഞ പോലെയായിപ്പോയി.വിക്രവും ബര്‍ഗ്ഗറും വായിച്ച ചിരിച്ച് മദോന്മത്തനായി വായകോടിപ്പോയ ഒരുവന്റെ മുന്നിലാ വനിതയിലെ വിശാലന്‍ എഴുതിയ ഏറ്റവും ഡൂപ്രി ഐറ്റം കൊണ്ടു വന്നു കാണിക്കുന്നത്,യുവത്വത്തിനുള്ള പേജില്‍ ഒതുക്കാതെ അങ്ങോരെ തുറന്നുവിടാനുള്ളവന്‍ മേടിച്ചാ മതിയെന്നേ അങ്ങോര്‍ടേ ലേഖനം.കള്ളത്തേങ്ങായെറിഞ്ഞു കൊള്ളിക്കാന്‍ പറ്റാത്തതും, ഫീകരമായി സ്വാതന്ത്ര്യമെടുക്കാന്‍ ഉള്ള ടെന്ഡന്‍സികൊണ്ടും (ഇന്നലെയാ കൊടകരപുരാണം വായിച്ചു തീര്‍ത്തത് ,അതാ ക്ഷമി )അങ്ങ് പറഞ്ഞു പോയതാണേ ..!

ശ്രീ said...

ദില്‍‌ബന്‍‌...

ഇതു ഇവിടെ പോസ്റ്റിയതിനു നന്ദി.
:)

Visala Manaskan said...

ഇത് തീരെ ഗുമ്മായില്ല എന്ന് മാത്രമല്ല എഴുതി വന്നപ്പോള്‍ യാതൊരു വിധ സാറ്റിസ്ഫാക്ഷനും കിട്ടാത്ത ഒരു സ്ക്രാപ്പായി പോവുകയും ചെയ്തു എന്നത് ഒരു പരമാര്‍ത്ഥമാണ്. അതുകൊണ്ട് തന്നെയാണ് ഇക്കാസിനോടും ദില്‍ബനോടും ‘പോസ്റ്റണ്ട്രാ..’ എന്ന് പറഞ്ഞതും

ഈ സംഭവം രണ്ട് - മൂന്ന് പേരഗ്രാഫില്‍ ഒതുക്കണം എന്നതായിരുന്നു അവര്‍ പറഞ്ഞത്. പുത്തന്‍ യൂത്തിനെ പറ്റി ചില കമന്റ്സ്!

നമുക്ക് ചുരുക്കി പറയാനും എഴുതാനുമറിയില്ലല്ലോ?

ബ്യൂട്ടിപാര്‍ലര്‍, പ്രേമലേഖനം എന്നീ പേരില്‍ പകുതി എഴുതി വച്ച പുരാണങ്ങളെ സംയോചിച്ചിപ്പിച്ച് 2-3 പേരഗ്രാഫാക്കി ചുരുക്കി അയച്ചുകൊടുത്തതായിരുന്നു. പാവം പുരാണങ്ങള്‍! രണ്ടും ചൂറ്റിപ്പോയി. :(

കണ്ണൂസ്‌ said...

എനിക്കിതിഷ്ടായി. സുദീപ് മുഴുവന്‍ വായിക്കൂ. "ഹൃദയമിടിപ്പുകള്‍ എണ്ണിയെടുക്കുന്നതിന്റെ സ്മരണകള്‍ ഇല്ലാത്ത പുവര്‍ യൂത്ത്" എന്നാണ്‌ വിശാലന്‍ പറഞ്ഞത്. പ്രേമം അറിയിക്കുന്നത് റ്റെന്‍ഷന്‍ ഇല്ലാത്ത ഒരു കാര്യമാവുന്നതിനെ ഇതിലും ഭംഗിയായി എങ്ങിനെ പറയും?

ഹരി പറഞ്ഞതും ഒരു പോയന്റാണ്‌. പത്തു കൊല്ലം കഴിഞ്ഞ് വിശാലനെ തേടി നെറ്റിലെത്തുന്നവര്‍ സെര്‍ച്ച് ചെയ്യാന്‍ കൃത്യമായി ഒരു കീ വേഡ് വേണ്ടേ?

Kiranz..!! said...

പ്രിയമുള്ളവരെ വിമര്‍ശിക്കുമ്പോളുള്ള വിഷമം മാറുന്നത് സഹിഷ്ണതയോടെയുള്ള അവരുടെ മറുപടി കേള്‍ക്കുമ്പോഴാണു..അത്തരമൊരെണ്ണമാണു വിശാലന്റെ മറുകമന്റ്..”വിശാലന്‍” എന്ന തൂലികാനാമത്തിനു 20% തമാശയും 80% കാര്യവുമുണ്ടെന്നു മനസിലാക്കാന്‍ പറ്റിയ കമന്റ് :)

asdfasdf asfdasdf said...

ചെറുതാ‍ണെങ്കിലും കലക്കനായിട്ടുണ്ട് വിശാലാ.

ഏറനാടന്‍ said...

മുകളില്‍ വന്ന എല്ലാവരും പറഞ്ഞതിലും ശ്രീജിത്ത്‌ പറഞ്ഞതുണ്ട്‌: "ശ്രീജിത്ത്‌ കെ said...
സുദീപ് പറഞ്ഞതിലും കാര്യമില്ലാതില്ല.

8/20/2007 08:19:00 PM"

krish | കൃഷ് said...

സ്മരണകള്‍ വായിച്ചു. അപ്പോള്‍ 35ന്റെ നരച്ച ലുക്കില്‍ നിന്നും 25ന്റെ പളപള ലുക്കിലാണല്ലേ. (വനിതയുടെ സര്‍ക്കുലേഷന്‍ കൂടാന്‍ സാധ്യതയുണ്ട്.)

അഭിലാഷങ്ങള്‍ said...

വിശാല്‍ജീ, ആശംസകള്‍...

കൊടകരയില്‍ വീടും, ജബലലിയില്‍ ജോലിയും, ഡൈലിപോയിവരികയും ചെയ്യുന്ന നമ്മുടെ സ്വീറ്റ് വിശാലേട്ടനെ കുറച്ച് ‘വനിത‘കള്‍ക്ക് കൂടി അറിവുണ്ടാകട്ടെ, വനിതയിലെ ഈ പേജിലൂടെ...

പിന്നെ വിശാല്‍ജി, ഹരി പറഞ്ഞ കാര്യം സിംപിള്‍ ആയി തോന്നുമെങ്കിലും വളരെ വലിയ ഒരു കാര്യം തന്നെയാണത്. ഭാവിയിലേ അതിന്റെ വിശാലമായ അര്‍ത്ഥം വിശാലമനസ്കന് മനസ്സിലാവൂ.. അതുകൊണ്ട് അത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതാണ്..

ദില്‍ബാ, ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരുന്നില്ലേല്‍ മറ്റ് പലരേയും പോലെ ഞാനും അത് കാണുകപോലും ഉണ്ടാവുമായിരുന്നില്ല. നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍.. അത് എടുത്ത് ഓണത്തിന് പൂവിട്ടോ ട്ടാ..

[ദില്‍ബനോട് സ്വകാര്യം: ങും ങും.. വനിത, ഗൃഹലക്ഷ്‌മി, ..എല്ലാം അപ്പ്ഡേറ്റ് ആണല്ലോ! ]

-അഭിലാഷ്

Visala Manaskan said...

വിശാല മനസ്കന്‍ എന്നും കൊടകര പുരാണം എന്നും ഗ്യാപ്പിട്ട് തന്നെയാണ്‌ ഞാന്‍ എഴുതിക്കൊണ്ടിരിന്നത്.

ഇപ്പോള്‍ രണ്ടും ജോയന്റായിപ്പോയതുകൊണ്ട്, ഇടക്ക് ജോയന്റായും പഴയ ഓര്‍മ്മയില്‍ ഗ്യാപ്പിട്ടും എഴുതുന്നു.

:) ഒന്നുകില്‍ ജോയന്റ്, അല്ലെങ്കില്‍ ഗ്യാപ്പ് എന്നതില്‍ ഉടനെയൊരു തീരുമാനം കൈക്കൊള്ളേണ്ടതിന്റെ അത്യാവശ്യകതയിലേക്ക് ഊന്നിക്കൊണ്ടുള്ള കമന്റുകള്‍ ശ്രദ്ധിച്ചു ട്ടാ!

ഉണ്ണിക്കുട്ടന്‍ said...

വളരെ വിശാലമായും ലാവിസായും എഴുതി നമ്മളെ കുടെ കുടെ ചിരിപ്പിച്ചു കൊണ്ടിരുന്ന വിശാലേട്ടനെക്കൊണ്ട് ചുരുക്കി എഴുതിപ്പിച്ച വനിതയോടുള്ള എന്റെ അമര്‍ഷം ഞാന്‍ ഇവിടെ രേഖപ്പേടുത്തട്ടെ.. പക്ഷെ നുറുങ്ങ് എനിക്കിഷ്ട്മായി കേട്ടോ..

[ ദില്‍ബാ ഡോക്ടറോടു ചോദിക്കുക പഴയ പോലെ ഒരു ഗുമ്മില്ലാ.. പണ്ടു നീ ഒരു ചോദ്യം എഴുതി ചൊദിച്ചിരുന്നില്ലേ.."ഞാന്‍ പതിനാറു വയസ്സുള്ള വിദ്യാര്ത്ഥിനിയാണ്...." അമ്മതിരി ഒരെണ്ണം കൂടി അയക്കൂ..]

സാജന്‍| SAJAN said...

ദില്‍ബന്‍‌ജി, ദെന്തായാലും നന്നായി , അങ്ങനെ വിശാലന്‍ജിയുടെ ഒരു സൃഷ്ടിയും കൂടെ വായിക്കാന്‍ സാധിച്ചല്ലൊ:)
ചുരുക്കിപ്പറഞ്ഞാല്‍ വി എം, ഒരു പുതിയ തരം അനുവാചകരെ ക്കൂടെ കൈലെടുത്തെന്ന് തോന്നിയെന്നു ചുരുക്കം,
ഓടോ നിങ്ങള്‍ ബാച്ചി സിംഗ് ഈ വനിതയൊക്കെ മറിച്ചു നോക്കാറുണ്ടല്ലേ??

Anonymous said...

വിന്‍സ് said...
inganathethokkey narmam aanennum paranju print media yil koduthal Visalante book aarelum vaangumoo??? ithrayumey ullo std ennu karuthathilley aalukal???


Mr vince, who have no right to tell like this.. mohanlal nte ethu chavar movie yum adipoli aanennu parayunna thankalku, enthu avakaashamaanu ithu parayuvaan?? pplz like u are making mohanlal down. now u made good spirit in visalan's case..plz try to develop same spirit in lal's case also..

feeling shame abt u man...

un said...

എനിക്കും ബൂലോഗ ക്ലബ്ബില്‍ ഒരു അംഗത്വം വേണം.. ആരാ എന്നെ ഒന്നു സഹായിക്കുക??

മഴതുള്ളികിലുക്കം said...

ബൂലോക ഗ്രൂപ്പില്‍ എന്നെ ചേര്‍ക്കുക

mazhathullly@gmail.com

Unknown said...

Who wrote that sentence?? Pemamanakhilasaaramoozhoyil?