Sunday, September 16, 2007

ദേ പിന്നേം കട്ടു

http://vellarikkaapattanam.blogspot.com എന്ന ബ്ലോഗില്‍ എന്റെ ബ്ലോഗില്‍ "കഥ" എന്ന വിഭാഗത്തില്‍ ഞാനെഴുതി പോസ്റ്റ് ചെയ്ത ഏതാണ്ടെല്ലാ പോസ്റ്റുകളും(ചിലതെല്ലാം ഒറിജിനല്‍ പോസ്റ്റിലെ കമന്റ് ലിങ്ക് അടക്കം) പ്രസിദ്ധീകരിച്ചിരിക്കുന്നു.ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞെങ്കിലും ഇതു വരെ ഒരു കുലുക്കവുമില്ല.

18 comments:

myexperimentsandme said...

ആ ബ്ലോഗ് ഫ്ലാഗ് ചെയ്യുക, പിന്നെ എവിടെനിന്നാണ് എടുത്തതെന്നതിന്റെ ലിങ്ക് കമന്റില്‍ കൊടുത്ത് ബാക്കി കമന്റിടാന്‍ വരുന്നവരെയും ബോധ്യപ്പെടുത്തുക, ഇതൊക്കെയാണ് ഇത്തരം സംഗതികള്‍ കണ്ടാല്‍ ഞാന്‍ ചെയ്യുന്നത്. വല്ല്യമ്മായിയുടെ പോസ്റ്റുകളുടെ ലിങ്ക് കൊടുക്കാവുന്നതാണ്.

myexperimentsandme said...

ഓ, സോറി, അണ്ണന്‍ ലിങ്ക് സഹിതമാണ് അവിടെയിട്ടിരിക്കുന്നതല്ലേ

സഹയാത്രികന്‍ said...

വല്യമ്മായി, അത് ഞാനും കണ്ടിരുന്നു... താങ്കളോട് ഒരു വക്കു പോലും പറയാതെയാണോ അത് ചെയ്തിരിക്കണേ...!

എങ്കില്‍ മോശമായിപ്പോയി.

വേണു venu said...

വേണു venu said...

ഇതു് പേരു പോലെ ശരിയാണല്ലോ. വെള്ളരിക്കാ പട്ടണം.ഇതൊരു ചെമ്പല്‍ താഴ്വരയോ. ഇതൊക്കെ എന്നേ വായിച്ച ഞ്ങ്ങളൊക്കെ വിഢികളോ. Do delete.

September 16, 2007 3:28 AM

മിടുക്കന്‍ said...

ഇഷ്ടന്‍,
പൊസ്റ്റുകള്‍, എഴുതിയത് വല്യമ്മയി ആണെന്ന് തന്നെ പറഞ്ഞ് ആണല്ലൊ ഇട്ടിരിക്കുന്നത്.. പോരാത്തതിന്, അതിന്റെ ഒര്‍ജിനലിലേക്കുള്ള ലിങ്കും ഇട്ടിരിക്കുന്നു.

ആ സ്ഥിതിക്ക് ഇതിനെ മോഷണം എന്ന് പറയാന്‍ പറ്റുമോ..?

ആകെ മൊത്തം വട്ടാണെന്ന് തൊന്നുന്നു...
വട്ടന്മാരെ എന്തു ചെയ്യാന്‍ പറ്റും..?

(ഇനി ബ്ലൊഗെഴുതി എഴുതി .. ഇങ്ങനെ ഒക്കെ ആയതാണൊ എന്തൊ..?)

ദേവന്‍ said...

flag cheythu

ശ്രീ said...

ഇതു വെള്ളരിക്കാപ്പട്ടണം തന്നെ
:(

തമനു said...

ഇപ്പോള്‍ അതില്‍ ക്ലിക്ക് ചെയ്തിട്ട് ‘ജീവിത വിജയം’ എന്ന ഒരു പോസ്റ്റ് മാത്രമേ കാണുന്നുള്ളല്ലൊ....? കമന്റ് ഓപ്ഷന്‍ പോലുമില്ലാത്ത ഒരു പോസ്റ്റ്...

അതിന്റെ തുടക്കം ഇങ്ങനെയാണ് ...
ബാഗ്ദാദില്‍ ജീവിച്ചിരുന്ന മടിയനായ മനുഷ്യന് ഒരിക്കല്‍ ഒരു വീണ്ടുവിജാരമുണ്ടായി.

ഒരു പക്ഷേ വെള്ളരിക്കാപ്പട്ടണത്തിനും വീണ്ടുവിചാരം ഉണ്ടായിക്കാണും... :)

ഏറനാടന്‍ said...

വല്യമ്മായി.. നോമ്പുകാലമല്ലേ മാപ്പുകൊടുക്കുക.. പക്ഷെ വെറുതെ കൊടുക്കേണ്ട ഒന്നു താക്കിതു കൊടുത്തിട്ട്‌ ഇനി മേലാലിപ്പണി പാടില്ല എന്നുറപ്പാക്കിയിട്ട്‌ പൊറുത്തുകൊടുത്താമതി. :)

മഴത്തുള്ളി said...

വല്യമ്മായീ,

പണ്ടും പല പ്രാവശ്യം ഇങ്ങനെ പോസ്റ്റുകള്‍ മോഷണം പോയിരുന്നല്ലോ?

ആരായാലും ഒന്നു വിരട്ടി വിട്ടാല്‍ മതി :)

കുട്ടിച്ചാത്തന്‍ said...

അതിലെ “ഒരു പെണ്ണുകെട്ടാനുള്ള പാടെയ്....... “ എന്ന കഥയും ഇതിനു മുന്‍പ് എവിടേയോവായിച്ചതാ!!!

Senu Eapen Thomas, Poovathoor said...

I am a new blogger and my blog page address is http://pazhamburanams.blogspot.com

I would like to be a member in this boolokhaclub.

Waiting to hear from you. My E.Mail address is senuandbetty@email.com

ഫസല്‍ ബിനാലി.. said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്

ആഷ | Asha said...

തൊട്ടുമുകളിലത്തെ കമന്റ് ആസ്വദിച്ചു...നന്നായിട്ടുണ്ട് :))

കുഞ്ഞന്‍ said...

എന്റെ പോസ്റ്റിലും ഇതു തന്നെയെഴുതിയിരിക്കുന്നു ആഷാജീ...“ആസ്വദിച്ചു..... നന്നയിട്ടുണ്ട്“

സമൂഹത്തിലെ ഒരു തിന്മയെപ്പറ്റിയാണ് എന്റെ പോസ്റ്റ്
ഞാന്‍ അന്തം വിട്ടിരിക്കുകയാണ് ഈ കമന്റു വായിച്ചിട്ട്..!

വേണു venu said...

ഹാഹാ...ആഷേ...
എന്നെയും ആസ്വദിപ്പിച്ചു. കമന്‍റുന്നതിനൊരു ബാലപാഠം.:)

ഗുപ്തന്‍ said...

aasha.. ha ha..
aasvadicchu !!!

ബാജി ഓടംവേലി said...

മോഷണം
ആസ്വദിച്ചു..... നന്നയിട്ടുണ്ട്
കമന്റുകളുടെ ഒരു പോക്കെ !