Wednesday, February 13, 2008

വീണ്ടും മോഷണം

ദാണ്ടെ ഇവര്‍ എന്റെ Photo അനുവാദം ഇല്ലാതെ അവരുടെ മാസികയില്‍ എടുത്തിട്ടിരിക്കുന്നു.

നിയമ വശങ്ങള്‍ അറിയാവുന്നവര്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ സഹായിക്കുക. മാസികയിലെ വിഷയത്തേക്കാള്‍ ചിത്രം മോഷ്ടിച്ചതാണു് ഇവിടെ എനിക്ക പ്രശ്നം. എന്റെ ബ്ലോഗില്‍ Footerല്‍ വളരെ വ്യക്തമായി Copyright Notice എഴുതിയിട്ടുണ്ട്.

© Nishad H. Kaippally 2007. All Rights Reserved. All material, including Photographs, audio and images created or otherwise, displayed in this Blog are the sole property of Nishad Hussain Kaippally. Written consent should be obtained from Nishad H Kaippally before re-producing the same.


ഇനി അറിയാനുള്ള കാര്യങ്ങള്‍ ഇത്രമാത്രം

1) ബ്ലോഗില്‍ നിന്നും ചീത്രങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് കുറ്റകരമാണോ.
2) ഇതിനു നിയമപരമായി എന്താണു് ചെയ്യാന്‍ കഴിയുക.
3) ഞാന്‍ എന്താണു ചെയ്യേണ്ടത്?

വീണ്ടും പറയുന്നു. മാസികയില്‍ പറയുന്ന വിഷയമല്ല ചര്‍ച്ചാ വിഷയം. അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചതാണു്.

-------
update
പേടിച്ച് ചൊത്രം മാറ്റിയതിനാല്‍ അതിന്റെ PDF ഇവിടെ
All content in the above link to the PDF document (With the exception of My photograph of the burining magazine") is the sole property of Satarday Digest

23 comments:

നന്ദു said...

കൈപ്പള്ളീ, ചിത്രം മോഷ്ട്ടിച്ച് പ്രസിദ്ധീകരിച്ച്ചതിനു നിലവിലുള്ള എന്തെങ്കിലും നിയമം സഹായിക്കുമോ എന്നു കൂട്ടായി ആലോചിക്കണം. ഇതേവിഷയം മുന്‍പ് നമ്മള്‍ ബ്ലൊഗുകളില്‍ ചര്‍ച്ച ചെയ്തതാണ്‍. ഇവിടെ ചിത്രം പ്രസിദ്ധീകരിച്ചതു മാത്രമല്ല മലയാള ബ്ലോഗര്‍മാരെ-പ്രത്യ്യെകിച്ചും എന്‍. ആര്‍. ഐ ബ്ലോഗര്‍മാരെ ഒന്നടങ്കം ചീത്ത പറയുക കൂടിയാണ്‍ സന്തോഷ് അവിടെ ചെയ്തിരികുന്നത്, ഇതിനെതിരെ തീര്‍ച്ചയായും നമ്മള്‍ പ്രതികരിക്കണം

Anonymous said...

Dear Adv. Gihesh,
Kaippally has a case of copyright violation and libel against authour of this article as well as owner of the website saturdaydigest.com, Mr. K Santhosh Kumar ,#37 Trikovil road, Kochi-682024.

Would you like to take up this case?

keralafarmer said...

കൈപ്പള്ളി ഞാന്‍ കലാകൗമുദി കത്തുന്ന ചിത്രം പത്രവാര്‍ത്തകളില്‍ താങ്കളുടെ സോഴ്സ് കാട്ടി ഇടുകയാണ്. ബ്ലോഗുകളെ അപമാനിച്ചതില്‍ പ്രതിക്ഷേധിച്ച്.

keralafarmer said...

പ്രീയ കൈപ്പള്ളി,
കൊച്ചി ആഗോളതാപനത്തിന്റെ ഏറ്റവും വലിയ വിപത്ത് അനുഭവിക്കാന്‍ പോകുന്ന നഗരം എന്ന പഠനറിപ്പോര്‍ട്ട് വന്നുകഴിഞ്ഞു. വിരലുകൊണ്ട് മണ്ണിലെഴുതി പഠിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പത്രങ്ങള്‍ക്കും, ബുക്ക് പുസ്തകങ്ങള്‍ക്കുമായി വെട്ടിനിരത്തിയ മരങ്ങള്‍ കൊണ്ടുണ്ടാക്കിയ പേപ്പര്‍ മുതലായവയല്ലെ ആഗോളതാപനം വര്‍ദ്ധിക്കുവാനുള്ള കാരണം. കൈപ്പള്ളി കലാകൗമുദി ചുട്ട് കരിച്ച ചാരം പത്ത് പുല്‍ക്കൊടികള്‍ക്കിട്ട് പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ ഭാഗഭാക്കകൂ. അക്കാര്യത്തില്‍ പ്രകൃതിസ്നേഹികള്‍ക്കഭിമാനിക്കാം. ഇത്തരത്തില്‍ ഒരു പ്രതിക്ഷേധം മുളകളും, യൂക്കലി തുടങ്ങിയ മരങ്ങളും മറ്റും വെട്ടി നശിപ്പിച്ച് മത്സരിച്ച് പേപ്പര്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെയും കൂടി ആകട്ടെ. പേനയില്ലാതെ, മഷിയില്ലാതെ, പേപ്പറില്ലാതെ, ബുക്കില്ലാതെ, ബോര്‍ഡില്ലാതെ എഴുതി സൂക്ഷിക്കുവാന്‍ കഴിയുന്ന ഇന്റെര്‍ നെറ്റ് ഏറ്റവും വലിയ പ്രകൃതി സംരക്ഷകന്‍ തന്നെയാണ്. നമുക്ക് അഭിമാനിക്കാം.
കൈപ്പള്ളി പ്രസിദ്ധീകരിച്ച ചിത്രം എന്തുതന്നെ ആയിക്കൊള്ളട്ടെ അത് "സാറ്റര്‍ഡേ ഡൈജസ്റ്റ്" അനുവാദമില്ലാതെയോ, സോഴ്സ് കാണിക്കാതെയോ പ്രസിദ്ധീകരിച്ചത് തെറ്റ് തെറ്റ് തെറ്റ്. ഞാന്‍ എന്റെ പ്രതിക്ഷേധം അറിയിക്കുന്നു.

അനാഗതശ്മശ്രു said...

his article on MK harikumar on Saturday digest is a shame ...
in every sense ...nowadays all journalists are like this..without knowing what is what...tries to become smart..
I was closely watching what happened with MKH in his blog writing.
CP ramachandran once said..alpajnaanikaL arangu thakarkkumpOL aRivuLLavaR valmeekangaLilEkku valiyunnu..

This comment has been passed on to saturday digest

Kaippally കൈപ്പള്ളി said...

ഞാന്‍ ഒരു Mail അയച്ചിരുന്നു

Hi

I hope you are aware of the copyright notice displayed on the fotter of my
blog . Please
remove my photograph
from your news
magazine.

You are in violation of copyright regulations. I expect action within 24
Hours.

Thank you

Nishad Hussain Kaippally
+971 50 8680076


24 മണിക്കുര്‍ തികയുന്നതിനു മുന്നെ അനുസരണയോടെ അവര്‍ ഇന്ന് രാവിലെ ചിത്രങ്ങള്‍ മാറ്റി. എന്നിട്ട് എന്റെ blogലേക്ക് Hit കൂട്ടാനായി ഒരു linkഉം.

ശോ !!! ഇത്രയും പ്രതീക്ഷിച്ചില്ല.

പക്ഷെ ഒരു email കിട്ടി. ഇത് എഴുതിയവന്റെ സാങ്കേതിക നിലവാരം ഞാന്‍ എന്തായാലും വിലൈരുത്തിന്നില്ല.

Mr Nishad Hussain Kaippally,

The photograph was sent to our editorial office by someone online. And
it was not your mail ID, from it came, as per our email records. We do
not entertain anything without proof.

We do not oblige to any claims that is not substantiated with any
proof of ownership. If you personally feel we have hurt your feelings
using your photograph, you can clarify your stance with proof of the
photograph that is the "negative" imprinted with date and time on it
within 24 hours.

Please send us your negatives of the photograph if it is yours. Then
we shall oblige as you requested and respect your sentiments.


അവാര്‍ ചിത്രങ്ങള്‍ മാറ്റിയത് കൊണ്ട് ഇനി എന്ത് ചെയ്യും എന്നുള്ളതാണു്. ഇനി ഈ വക്കീലന്മാരെ എല്ലാം ഞാന്‍ എന്ത് ചെയ്യും?

Kaippally കൈപ്പള്ളി said...

ഇവിടെ നേരം വെളുത്ത് തുടങ്ങിയില്ല. നാലാളു കണ്ടിട്ട് ഒരു നാല്ല വ്യാഴാഴ്ച പോരിനുള്ള അവസരം ഇവന്മാര്‍ കളഞ്ഞു.

ശേ !!!

വളരെ മാന്യമായി തന്നെ മറുപടി അയച്ചിരിക്കുന്നു.

date Thu, Feb 14, 2008 at 8:16 AM
subject Re: Copyright Infringement.

Mr Kaippally,

We regret the incident you brought into our notice. Your link proved
it is the proof. So we removed the same as you suggested, instead gave
a link to your page to help our readers go to your page themselves and
see your pics.

Thanks for your help.

ഷെ. ഹോംസ് said...

പ്രിന്റ് V/s ബ്ലോഗ് കവര്‍ സ്റ്റോറിയുമായി ദേ ഒരെണ്ണം ഇവിടെ വായിക്കാം. അതിന്റെ പിന്നില്‍ ആരായാലും നല്ല കുളിരുള്ള സത്യങ്ങള്‍ തന്നെ. http://boolokatimes.blogspot.com/2008/02/1.html

കൃഷ്‌ | krish said...

കൈപ്പള്ളിയുടെ ബ്ലോഗില്‍നിന്നും ചിത്രം മോഷ്ടിച്ച് അവരുടെ സൈറ്റില്‍ ഇട്ടത് ശരിയായ നടപടിയല്ല. മെയില്‍ അയച്ചപ്പോള്‍ അവരത് തിരുത്തിയത് നല്ലകാര്യം.


പിന്നെ, ആ സൈറ്റിലെ മാറ്റര്‍ അത് കരികുമാരന്‍ തന്നെ എഴുതികൊടുത്തതാകാനെ തരമുള്ളൂ.. അല്ലെങ്കില്‍ ബ്ലോഗില്‍ കുറെ കാലമായി ഉണ്ടെന്ന് പറയുന്ന ആള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ,ഇങ്ങനെ എഴുതിയത് വിശ്വസിക്കാനാവുന്നില്ല. ഏതു തരം പബ്ലിസിറ്റിക്കുവേണ്ടി എന്തു തറവേല കാണിക്കാനും മടിക്കാത്തതാണെന്ന് ഇത് വ്യക്തമാക്കുന്നു. അവര്‍ക്ക് നല്ലപോലെ അറിയാം ഇതെല്ലാം ഇവിടെ ചര്‍ച്ച് ചെയ്യുമെന്ന്. ഒരു ലോകപ്രശസ്തന്‍..ഫൂ‍ൂ.. ഇതെല്ലാം ഇഗ്നോര്‍ ചെയ്യുകയാണ് വേണ്ടത്. അല്ലെങ്കില്‍ ഇംഗ്ലീഷില്‍ ഒരു ബ്ലോഗ് തുടങ്ങി ഇതിനെ കൌണ്ടര്‍ ചെയ്യണം.

നവരുചിയന്‍ said...

ഇവന്മാര്‍ ..ഇത്രകു മാന്യം ആയി മറുപടി അയച്ചോ ?? ചായ് , ഒരു അങ്കത്തിനു ഉള്ള വകുപ്പ് ഉണ്ടാരുന്നു ...

പോട്ട്,
കൃഷ്‌ അണാ....അതിന്റെ ഉള്ളടകത്തില്‍ കൈ വെക്കണോ ??
ചത്തു ചിഞ്ഞ് നാറിയ ശവം ആണ് അത് .....

Anonymous said...

മിസ്റ്റര്‍ കൈപ്പള്ളീ
ഈ നാണം കെട്ടവന്മാര്‍ വിരിച്ച വലയില്‍ താങ്കള്‍ വീണല്ലോ. ഒരുത്തനും തിരിഞ്ഞു നോക്കാതെ കിടന്ന ആ സൈറ്റില്‍ ഇപ്പൊള്‍ ആളു കൂടി. ആ സ്റ്റാറ്റ്സ് എടുത്തോണ്ട് പോയി, മോസ്റ്റ് സെന്‍സേഷണല്‍ സൈറ്റ് ഇന്‍ മലയാളം എന്ന് പറഞ്ഞ് വല്ല കപ്പലണ്ടിമുട്ടായി കമ്പനിയുടേയോ, മസാല വാരികയുടേയോ പരസ്യം പിടിക്കാന്‍ നടക്കും ഈ ടൈപ്പ് മൊതലുകള്‍.
ആലുമുളച്ചാലും പ്രശസ്തരാവണം എന്ന് വിചാരിച്ച് നടക്കുന്ന ആല്‍‌ത്തറയാണ് ഈ കക്ഷി.
ആ പോസ്റ്റ് മാത്രമല്ല, ആ സൈറ്റിലെ സകല പോസ്റ്റുകളും ഹരികുമാര്‍ അവര്‍കളുടെ അപ്പര്‍ പ്രൈമറി ഇംഗ്ലീഷ് ആണെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം.

ഇങ്ങനെയും നാണമില്ലാത്ത മനുഷ്യരുണ്ടോ? ഇപ്പൊള്‍ അത്ഭുതമാണ് തോന്നുന്നത്!

Anonymous said...

സല്‍മാന്‍ റഷ്ദിയും ഹരികുമാറും വിവാദങ്ങള്‍കൊണ്ട് ഒരുപോലെ ഫേമസ് ആയി എന്നു പറയുന്നത് ഐശ്വര്യാ റായിയും ഷക്കീലയും ഒരുപോലെ ഫേമസ് ആണ് ; രണ്ടുപേരും മേനികാണിച്ചാണ് ഫേമസായത് എന്ന് പറയുന്നപോലെയാണ്.

നാണം കെട്ടവന്റെ ആസനത്തില്‍ ആലുകുരുത്തു എന്ന് കേട്ടിട്ടുണ്ട്. അതിന്റെ ഫോട്ടോ എടുത്തു പത്രത്തില്‍ കൊടുക്കുന്നവനെ ആദ്യം കാണുകയാണേ.

അഞ്ചല്‍ക്കാരന്‍ said...

സന്തോഷനും സന്തോഷനും ഒരു ഒരേ അച്ചില്‍ നിന്നും തന്നെയോ?

രണ്ടും തമ്മില്‍ ഒരു T യുടെ അകലമേ ഉള്ളു‌.

അഞ്ചല്‍ക്കാരന്‍ said...

രണ്ടും ഒന്നെന്കില്‍ നമ്മുടെ സ്വന്തം ഹരി സാറിന്റെ "വഹ" തന്നെയായിരിക്കും ഈ ഇന്ടാസും. കൂലിക്കെഴുതി കൊടുത്തതായിരിക്കും.

Anonymous said...

ആണെന്ന് തോന്നുന്നില്ല അഞ്ചല്‍ക്കാരാ.. പക്ഷെ ഈ കെ സന്തോഷന്‍ തന്നെയാണ് ഹര്‍കുമാറിന്റെ ആരണ്യകം പ്രോജക്റ്റിനു പബ്ലിസിറ്റികൊടുക്കാന്‍ അയാളേ ഇന്റര്‍വ്യൂ ചെയ്തത്. അതായത് അണ്ണന്‍ കൂലിക്ക് ശൌചകര്‍മ്മം ചെയ്തുകൊടുക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയിട്ടുണ്ട്.

Anonymous said...

iഏതായാലും എഴുത്തില്‍ ഹരികുമാറണ്ണന്റെ അനിയന്‍ തന്നെ സന്തോഷണ്ണന്‍.

ലോകഭൂപടത്തിലെ ഏതു സ്ഥലവും തൊട്ടുകാണിക്കാനറിയുന്ന രണ്ടുവയസ്സുകാരിയെ അവതരിപ്പിക്കുന്ന യൂറ്റ്യൂബ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത് ഇങ്ങനെ:

Meet Lilly, the geography-wonder-kid from the United States. There is no place on earth about which she knows.

ആ വീദിയോ നോക്കിപ്പോയി ആരും അവിടുത്തെഹിറ്റ്കൌണ്ട്കൂട്ടണ്ട.

ലിങ്ക് ഇവിടെ

ViswaPrabha വിശ്വപ്രഭ said...

വളരെ സ്പൊണ്ടേനിയസ് ആയി മനസ്സില്‍നിന്നും വരുന്ന കമന്റ്:
“സ്ലട്ടിനൊത്ത പിമ്പ്”

ഇതില്‍ കൂടുതല്‍ എന്തുപറയണം ഇത്തരം ജന്മങ്ങളെ?

keralafarmer said...

അപ്പോള്‍ ഇനി ഹരികുമാര്‍ എഴുതുന്നത് കലാകൗമുദിയില്‍ വേറെ പേരുകളില്‍ വരും അല്ല? കാശ് ഹരികുമാര്‍ തന്നെ കൈപ്പറ്റുമായിരിക്കും.

Anonymous said...

ഹഹഹ..വിശ്വംജീ അത് കലക്കി.

ഓര്‍മ വരുന്നത് മോണിക്കാ ലെവിന്‍‌സ്കിയെയാണ്..ക്ലീന്റണ് ചെയ്ത "ഉപകാരം" കാലക്രമേണ തെളിയിക്കാന്‍ വസ്ത്രങ്ങള്‍ കഴുകാതെ സൂക്ഷിച്ചവള്‍. വാങ്ങിച്ചു കൂട്ടിയ അഴുക്ക് നാട്ടുകാരുടെ മുന്നില്‍ പിന്നീട് പ്രദര്‍ശിപ്പിച്ച് "പേര്" നേടാന്‍ ഈ ടൈപ്പിനൊരു മടിയുമില്ല.
അങ്ങേരാണ് ഇന്റര്‌നാഷണല്‍ ന്യൂസ് മേക്കര്‍ പോലും! മൂപ്പില്‍‌സിന് മാനസികമായ തകരാറുണ്ടെന്നാണ് ശരിക്കും തോന്നുന്നത്. കഷ്ടം.

കാലമാടന്‍ said...

ഒരു അംഗത്വത്തിനായി ഇവിടെ ആരെയാണ്‌ കോണ്ടാക്റ്റ് ചെയ്യേണ്ടത്?
ഞാന്‍ ഒരു പുതിയ ആളാണേ...

keralafarmer said...

ഓഫ് ടോപ്പിക്
കാലമാടന്‍ devanandpillaiഅറ്റ്gmail.com

Aneesh said...

സൈബര്‍ പോലീസില്‍ ഒന്നു അന്വേഷിച്ചു നോക്കൂ എന്തെങ്കിലും അവര്ക്കു ചെയ്യാന്‍ സാധിക്കുമോ എന്ന്?

Anonymous said...

സന്തോഷണ്ണന്റെ വെബ് ജേണലില്‍ നിന്ന് ആ പേജ് ഒഴിവാക്കിയിട്ട് http://www.indiabeyond.com/ എന്നൊരു പറട്ട പേജില്‍ അതേ കണ്ടന്റ് ഇട്ടിരിക്കുന്നു. സാധനം എല്ലാം സന്തോഷണ്ണന്റെ പേജില്‍ ഒള്ളതു തന്നെ. ഹരിയണ്ണനെ പരിചയപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ:

Meet the man who took the bloggers by storm with his presence in the internet.

ഞാന്‍ ആദ്യമേ പറഞ്ഞതാണ് ഗ്യാസ്ട്രബിള്‍ ഒള്ളവര്‍ പ്രതിഷേധത്തില്‍ നിന്ന് മാറിനില്‍ക്കണം എന്ന്. അധോവായുവിന്റെ ശബ്ദം കേട്ടാല്‍ ലവന്‍ സ്റ്റോം എന്നൊക്കെ പരസ്യ്ം കൊടുത്തുകളയും.

എനിവേ, ഹരികുമാറണ്ണനെ കുളിപ്പിക്കാന്‍ മാത്രമായിട്ടുണ്ടാക്കിയ ഈ പേജില്‍ ലവന്‍ ബ്ലോഗറിലും പരസ്യം ഇട്ടിട്ടുണ്ട്. http://wastemanmurik.blogspot.com/2008/02/blog-post_22.html

ആരും പ്രതിഷേധിച്ച് സമയം കളയല്ലേ. ഇത് ഒരു നാള്‍വഴി വാല്യുവിനു അപ്ഡേറ്റ് ചെയ്യുന്നതാണ്.