UAE, ബഹ്റൈന്‍, മലബാര്‍, ബാങ്ക്ലൂര്‍, എറണാകുളം ബൂലോക മീറ്റ്...
ഈ എല്ലാ സൗഹൃദ സംഗമങ്ങളും സന്തോഷത്തോടെ വിജയകരമായി നടത്തപ്പെടുകയും ബൂലോകത്തെ മറ്റുള്ളവര്‍ ആ നല്ല നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെയും കുറിപ്പുകളിലുടെയും ആസ്വദിക്കുകയും ചെയ്തു...
അഗ്രജന്‍ പറഞ്ഞത് പോലെ വെറുതെ ഒന്ന് ഒന്നിച്ച് കൂടി പരിചയം പുതുക്കി പിരിയുന്നത് കൊണ്ട് ബൂലോകം ഇടിഞ്ഞു വീഴുകയൊന്നുമില്ലെന്ന് അറിയുന്നവര്‍ വീണ്ടും വീണ്ടും ഒത്ത് കൂടുന്നു. നര്‍മ്മത്തിന്റെയും സ്നേഹത്തിന്റെയും ഏതാനും നിമിഷങ്ങള്‍ പങ്കുവച്ച് എന്തെങ്കിലും കൊറിച്ച് പിരിയുന്നു..
നല്ല സൗഹൃദങ്ങള്‍ ദൈവത്തിന്റെ വരദാനം തന്നെ. ജനിച്ചു വീഴുമ്പോള്‍ കൂടെപ്പിറപ്പുകളെ പോലെ ലഭിക്കുന്നതല്ലെങ്കിലും നല്ല സുഹൃത്തുക്കള്‍ ജീവിത യാത്രയില്‍ പലപ്പോഴും പലയിടത്തു നിന്നും ലഭിക്കുന്നതും പിന്നെ കൂടപ്പിറപ്പുകളെ പോലെ ആയി തീരുന്നതും ആണ്. അത് ബൂലോകത്തായാലും ശരി.
കുവൈത്തില്‍ ഒരുപാട് ബ്ലോഗര്‍മാര്‍ സജീവമായി ബൂലോകത്തുണ്ട് അതിലും എത്രയോ ഇരട്ടി ബ്ലോഗ് വായനക്കാര്‍ കുവൈത്തില്‍ നിന്നും ഉണ്ട്. അക്ഷരങ്ങളിലൂടെ മാത്രം പരസ്പരം പരിചയപ്പെട്ട കുവൈത്തിലുള്ള എല്ലാവര്‍ക്കും ഒന്ന് ഒത്തു കൂടി നേരില്‍ പരിചയപ്പെട്ട് എന്നും ഓര്‍മ്മിക്കുവാന്‍ സൗഹൃദത്തിന്റെ ചില നല്ല നിമിഷങ്ങള്‍ സൃഷ്ടിക്കാം.
ഇതൊരനിവാര്യതയാണോ..? ആണെങ്കില്‍ എന്ന് ?, എവിടെ ?, എപ്പോ ?, എന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇത് വായിക്കുന്ന കുവൈറ്റിലുള്ള എല്ലാവരും കമന്റായി അറിയിക്കുമല്ലോ. ഒപ്പം മറ്റ് ബ്ലോഗ് മീറ്റുകള്‍ സംഘടിപ്പിച്ചവരും അതില്‍ പങ്കെടുത്തവരും അവരുടെ അനുഭവത്തില്‍ നിന്നുള്ള ഉപദേശ നിര്‍ദേശങ്ങളും കമന്റിലൂടെ അറിയിക്കുമല്ലോ..
Subscribe to:
Post Comments (Atom)
31 comments:
ഇതൊരനിവാര്യതയാണോ..? ആണെങ്കില്‍ എന്ന് ?, എവിടെ ?, എപ്പോ ?, എന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇത് വായിക്കുന്ന കുവൈറ്റിലുള്ള എല്ലാവരും കമന്റായി അറിയിക്കുമല്ലോ. ഒപ്പം മറ്റ് ബ്ലോഗ് മീറ്റുകള്‍ സംഘടിപ്പിച്ചവരും അതില്‍ പങ്കെടുത്തവരും അവരുടെ അനുഭവത്തില്‍ നിന്നുള്ള ഉപദേശ നിര്‍ദേശങ്ങളും കമന്റിലൂടെ അറിയിക്കുമല്ലോ..
നടക്കട്ടെ,നടക്കട്ടെ.. ആശംസകള്!!
ചുമ്മാതങ്ങ് നടത്തൂ, നജീമിക്കാ... എല്ലാ വിധ ആശംസകളും നേരുന്നു.
:)
എന്ന്, എവിടെ വേണമെന്നൊക്കെ തീരുമാനിക്കു.
ഞാന്‍ എപ്പോള്‍ വേണമെങ്കിലും റെഡി.
njanum ready
ആശംസകള്…………………..
അതെ ആശംസകള്‍ മാഷെ..
നല്ല ഉദ്യമമം
ആശംസകള്
മുന്നോട്ട്....
മുന്നോട്ട്....
ആശംസകള്....
എന്നു, എപ്പോള്‍ എന്നു ഈ കമന്റു പെട്ടിയില്‍ കൂടി തന്നെ അറിയിക്കുക. കോണ്ടാക്ട് നമ്പരും എഴുതുക. ഒപ്പം വേറെ പോസ്റ്റായും വിവരം കൊടുക്കുക. ഒഴിവുദിവസം ആയാല്‍ എല്ലാവരും സഹകരിക്കും എന്നു പ്രതീക്ഷിക്കാം. ആശംസകള്!
yes me too ready to be a part this meet. if the date, time n place decided pls do call me on my mobile 9793891 or send an email to sameerthikkodi@gmail.com
എത്ര സന്തോഷകരം.......
:)
എല്ലാം നല്ലപടിയേ നടക്കട്ടെ.
ടിക്കറ്റ് അയച്ചു തന്നാല്‍ കുടുംബസമേതം പങ്കെടുക്കാന്‍ ഞാനും റെഡി.
ലോകത്ത് എവിടെയുള്ള മീറ്റിലും പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു വല്യഭാവവുമില്ല.
അപ്പോള്‍ കുവൈറ്റ്- ഹൈദ്രാബാദ് രണ്ടു ടിക്കറ്റുകള്‍ പോരട്ടേ.
തീയതി,സമയം,സ്ഥലം ഒക്കെ അറിയിച്ചാല്‍ എന്റെ കണ്ണനൊപ്പം ഞാനും വരാന്‍ ശ്രമിക്കാം,എന്തായാലും ഉദ്യമം കൊള്ളാം..എല്ലാ ആശംസകളും..
നമൂക്കൊരു വെര്‍ച്യല്‍ മീറ്റ് നടത്തുന്നതല്ലേ നല്ലത്?
ബ്ലോഗേഴ്സ് മീറ്റിന് കാലമാടന്റെ അനുഗ്രഹങ്ങള്‍!
ക്ലബ്ബില്‍ അംഗത്വം കിട്ടുമെന്നു തോന്നുന്നില്ല, ദില്‍ബനും കയ്യൊഴിഞ്ഞ മട്ടാണ്.
സാരമില്ല, പോസ്റ്റുകള്‍ കമന്റ് രൂപത്തില്‍ ഇവിടെ ഇടുന്നതാണ്...
ആരെങ്കിലും ഒരു ദിവസം നിശ്ചയിക്കൂ. മാര്‍ച്ച് 21 / 28 നു ആയാലോ ? സ്ഥലം ?
hai, appo thissoorile meet kuttanmenon avadhi eduththu vannu bhamgiyaakki poyathu najeem arinjnjillE.. allaa malabar, ernakulam vandi nere bangalore poyathukondum enikkaanenkil thrissoor ne paRayaathe vidunnavare vidaan thalparyam illaaththathukondum ezhuthiyathaanu.
pinne, kuwaitil blog meet okke nadaththaan kaaranavanmaarodokke onnu aalochikkunnathu kollaam... allenkil athokke shaikinodu paranjnju njaan Sarippeduththum ketto..
sorry for manglish... i am reading this from a cafe.
WISH YOU A FABULOUS GET-TOGETHER KUWAIT BLOGGERS!!!!!!!!
നേരത്തേ കാലത്തേ അറിയിക്ക്ണേ.സമയം ഒപ്പിക്കണമല്ലോ.
Dear Kalamaadan,
Sorry I didn't get your mail. It might have gone to the spam folder. Can you please send it to me again. Thanks.
Dilban
VENUE?? Abbasia the Mallu Governorate of Kuwait :where else can be it??
ആശംസകള്
Good idea.. Go ahead and all the best. !
Excellent work, thank you.
Have a good weekend.
good idea... enikum koodanam.
ആശംസകള്‍!
ദാ ഞാന്‍ ഒരു കൂരയും കെട്ടി കുറെ നാളായി അന്ടകടാഹത്തിലെ എല്ലാ blog പ്രമാനിമാരെയും കാത്തിരുപ്പാണ് ...................പക്ഷെ ആരുമില്ലേ ഈ അനീതിക്കെതിരെ പ്രതികരിക്കാന്‍.............
അറിയാവുന്ന ഭാഷയില്‍ ആക്യയും ആക്യദവും ഇല്ലാതെ ഞാനും എന്റെക്കൊയോ എഴുതിയിട്ടുണ്ട്.........ഒന്ന് വിസിറ്റ് ചെയ്തൂടെ ................
അമ്പലപ്പുഴയില്‍ നിന്നും തൊഴിലില്ലാത്ത ഒരു ചെറുപ്പക്കാരന്‍.........
കുവൈറ്റ് ബ്ലൊഗ്ഗെര്‍സ് മീറ്റ് കഴിഞൊ??? ഇല്ലെങ്കില്‍ തിയതി അറിയിക്കണെ.. പങ്കെടുക്കാനാണെ ...
കുവൈറ്റ് ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ അംഗങ്ങലാവന്‍ antonyboban@gmail.com എന്നത്തില്‍ മെയില്‍ അയക്കുക.
Enthu kondum kollam malayaliyude thanima ennum nila nilkatte
Nandi
Dickson j david
شكرا
animetv01.blogspot.com
ma3rif2.blogspot.com
Post a Comment