Wednesday, April 16, 2008

ഐശ്വര്യറായിയുടെ പാസ്സ്പോര്‍ട്ട് കോപ്പി ലീക്കായതിനു ബ്ലോഗിന്റെ നെഞ്ചത്ത്

അങ്ങാടിയില്‍ തോറ്റാല്‍ അമ്മേടെ നെഞ്ചത്ത് എന്ന് പറയുന്നത് പോലെയാ മനോരമ ഇന്നത്തെ പത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഐശ്വര്യാറായിയുടെ പാസ്സ്പോര്‍ട്ട് ലീക്കായതിന്റെ ഉത്തരവാദിത്വം ബ്ലോഗിന്റെ പുറത്ത് വച്ച് കെട്ടിയിരിക്കുന്നു മനോരമ.

ഐശ്വര്യ റായിയെ ചതിച്ച ബ്ലോഗ് എന്നാണ് തലകെട്ട്.

കൂടുതല്‍ വിവരങ്ങള്‍ ദാ ഇവിടെ

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073752206&articleType=Movies&tabId=3&contentId=3852648&BV_ID=@@@

15 comments:

കുറുമാന്‍ said...

അങ്ങാടിയില്‍ തോറ്റാല്‍ അമ്മേടെ നെഞ്ചത്ത് എന്ന് പറയുന്നത് പോലെയാ മനോരമ ഇന്നത്തെ പത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഐശ്വര്യാറായിയുടെ പാസ്സ്പോര്‍ട്ട് ലീക്കായതിന്റെ ഉത്തരവാദിത്വം ബ്ലോഗിന്റെ പുറത്ത് വച്ച് കെട്ടിയിരിക്കുന്നു മനോരമ.

ഐശ്വര്യ റായിയെ ചതിച്ച ബ്ലോഗ് എന്നാണ് തലകെട്ട്.

കൂടുതല്‍ വിവരങ്ങള്‍ ദാ ഇവിടെ

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073752206&articleType=Movies&tabId=3&contentId=3852648&BV_ID=@@@

മുസ്തഫ|musthapha said...

ഒരു ന്യൂസ് മനോരമ റിപ്പോര്‍ട്ട് ചെയ്തു എന്ന് മാത്രമല്ലേയുള്ളൂ. ബ്ലോഗ് വഴി പാസ്പോര്‍ട്ട് കോപ്പി ലീക്കായി എന്നതല്ലേ വാര്‍ത്ത, അതിങ്ങനെയല്ലാതെ പിന്നെങ്ങിനെ എഴുതും!

Mubarak Merchant said...
This comment has been removed by the author.
Mubarak Merchant said...
This comment has been removed by the author.
Mubarak Merchant said...

ആ വാര്‍ത്തയില്‍ കുറുമാന്‍ പറഞ്ഞതുപോലുള്ള ആരോപണം ഒന്നും കാണാനില്ലല്ലോ!!

K.P.Sukumaran said...

നമ്മള്‍ ബ്ലോഗ് എഴുതുന്നു എന്ന് വെച്ച് പത്രങ്ങളിലൊന്നും ബ്ലോഗ് എന്ന് പരാമര്‍ശിക്കാനേ പാടില്ലേ ... ആഗോള ബ്ലോഗിന്റെ സംരക്ഷകര്‍ നമ്മളാണോ ?

sandoz said...

ഐശ്വര്യാ റായീടെ അതും ലീക്കായാ..ശോ...
ഈ ബ്ലോഗുകാരുടെ ഒരു കാര്യം...

Joker said...

ആ പാസ്സ്പോറ്ട്ട് കോപ്പി വെച്ച് ഇനി ആരെങ്കിലും ദുബായില്‍ നിന്ന് വിസ എടുക്കുമോ എന്നാണ് എന്റെ പേടി.ഇങ്ങനെ ബ്ലോഗര്‍മാര്‍ക്ക് ലീക്കാക്കാന്‍ എന്തിനിങ്ങനെ പാസ്സ്പോര്‍ട്ട് കോപ്പികളും വിതരണം ചെയ്യണം.കഷ്ടം

ഇഷ്ടമായ ഒരു കമന്റ്

sandoz said...
ഐശ്വര്യാ റായീടെ അതും ലീക്കായാ..ശോ...
ഈ ബ്ലോഗുകാരുടെ ഒരു കാര്യം...

4/16/2008 07:57:00 AM

ഹ ഹ ഹ

Anonymous said...

ഇപ്പോള്‍ ലീക്കാവാത്ത പുതിയ പാസ്പോര്‍ട്ടു കോപ്പി മാര്‍ക്കറ്റില്‍ കിട്ടുന്നേ!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ ബ്ലോഗുകാരുടെ ഒരു കാര്യം...

ലാറദത്ത 'ബ്ലൂ' എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്. ചിത്രം 'ബ്ലൂ' ആണെങ്കിലും ഒരു നീലച്ചിത്രമല്ലിത്. ഡീപ് ബ്ലൂ എന്ന് വേണമെങ്കില്‍ വിളിക്കാം. വെള്ളത്തിനടിയിലെ ചില സാഹസിക പ്രകടനങ്ങളാണ് 'ബ്ലൂ'വിലൂടെ ലാറദത്ത എന്ന മുന്‍ മിസ് യൂണിവേഴ്‌സ് നമുക്ക് കാഴ്ചവെയ്ക്കുന്നത്. ചിത്രത്തിന്റെ പേരുകേട്ട് തെറ്റിദ്ധരിച്ച് ആരും സിനിമയ്ക്ക് പോകേണ്ട. ഒരു മുങ്ങല്‍ വിദഗ്ദ്ധ യുടെ ജീവന്‍ പണയം വെച്ചുള്ള സമുദ്രാന്തര്‍ ഭാഗത്തെ രക്ഷാദൗത്യങ്ങളാണ് ഈ സിനിമയിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.

മുങ്ങല്‍ വിദഗ്ദ്ധ യുടെ വേഷത്തിനായി കഴിഞ്ഞ മൂന്നു മാസത്തോളം ലാറദത്ത കടുത്ത തയ്യാറെടുപ്പിലായിരുന്നു. തടികുറച്ച് ശരീരത്തിന്റെ ആകാര വടിവുകള്‍ ശരിയാക്കി കഥാപാത്രത്തിനായി ഒരുങ്ങുകയായിരുന്നു അവര്‍. ബിക്കിനിയില്‍ പ്രത്യക്ഷപ്പെടേണ്ടതുകൊണ്ട് ശരീരഘടന നന്നായി ശ്രദ്ധിക്കേണ്ടതായി വന്നു. അക്ഷയ്കുമാറാണ് 'ബ്ലൂ'വില്‍ നായകന്‍.

സിനിമയ്ക്കുവേണ്ട ജലകായിക വിനോദങ്ങള്‍ പ്രത്യേകമായി പരിശീലിച്ചതായി ലാറ പറയുന്നു. ''ഇതുവരെ നീന്താനറിയാത്ത താന്‍ ഇപ്പോള്‍ സമുദ്രമത്സ്യങ്ങളെപ്പോലെ നീന്തിത്തുടിക്കാനുള്ള കഴിവ് നേടിയെടുത്തു. ഡൈവിങ്ങിലും പരിശീലനം നേടി. വെള്ളത്തോടുള്ള പേടി മാറിയെന്നതാണ് ഈ കഥാപാത്രംലഭിച്ചതുകൊണ്ടുണ്ടായ നേട്ടം''-ലാറ പറയുന്നു. ബോളിവുഡില്‍ ഇറങ്ങാന്‍ പോകുന്ന 'ചൂടന്‍' സിനിമകളിലെ ചില റോളുകള്‍ ലാറയ്ക്കായി നീക്കിവെച്ചതായാണറിവ്. പക്ഷേ, കോമിക് റോളുകള്‍ ചെയ്യുന്നതിലാണ് തന്റെ താത്പര്യമെന്ന് ലാറ അടിവരയിടുന്നു.

താനുമായി ബന്ധപ്പെട്ട് പുറപ്പെട്ടിട്ടുള്ള 'പ്രണയകഥകളില്‍' സത്യമില്ലെന്നും ലാറ ദത്ത പറയുന്നു. ബോയ്ഫ്രണ്ടായ കെല്ലി ഡോര്‍ജിയുമായുണ്ടായ ദീര്‍ഘകാലത്തെ പരിചയം നിറം പിടിപ്പിച്ച കഥകളായി നിറഞ്ഞുനിന്നിരുന്നു. സല്‍മാന്‍, ബോബിഡിയോള്‍, ദിനോ മോറിയ എന്നിവരുമായി ബന്ധപ്പെട്ടും കഥകളിറങ്ങി. ഞാന്‍ ഒരു സിനിമയിലഭിനയിക്കുമ്പോള്‍ ആ സിനിമയിലെ നായകനുമായി ബന്ധപ്പെടുത്തി കഥകളിറങ്ങുന്നത് ഒരു പതിവായിരുന്നു. ഇതിനെയെല്ലാം വളരെ ലാഘവത്വത്തോടെയേ കാണുന്നുള്ളൂ -ലാറദത്ത വശദീകരിച്ചു.

Radheyan said...

പാസ്പോര്‍ട്ട് കോപ്പി ഒരു അതീവ രഹസ്യ ഡോക്യുമെന്റാണോ?

ഇവിടൊക്കെ ഇങ്ങനെ പറന്നു നടക്കുന്നത് കാണാം...

പിന്നെ ലവളുടെ എന്തു ലീക്കായാലും ഇനി എപ്പോഴെങ്കിലും ലീക്കാകാതിരുന്നാലും അത് വാര്‍ത്തയാണല്ലോ.

സുനീഷ് said...

സത്യമാണ്‍ കുറൂ. ഏതോ ഇന്‍ഡ്യന്‍ റിട്ടണ്‍ ഇംഗ്ലീഷ് ബ്ലോഗുകളില്‍ കൂടിയാണ്‍ ലീക്ക് ചെയ്തത്. ഞാന്‍ ഒന്ന്‍ രണ്ടെണ്ണം കണ്ടിരുന്നു. പിന്നെ ഇന്‍‌റര്‍നെറ്‌റല്ലേ; ഐശ്വര്യാറായിയെന്ന് കണ്ടാല്‍ മതി; ഞരമ്പുകളെല്ലാം കൂടി ഏറ്‌റെടുത്ത് പരത്തും, ഇമെയിലും ഒക്കെ ആയി. എന്തായാലും പണ്ട് ഏതോ മാഗസിനില്‍ വന്നെന്ന് പറഞ്ഞ ഫോട്ടോകള്‍ പോലെയൊന്നുമല്ലല്ലോ ! (ഞാനൊന്നും കണ്ടിട്ടില്ല കേട്ടോ, സത്യമായും). പിന്നെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കെതിരാണിത്.

Unknown said...

അഗ്രജന്‍ മാഷു പറഞ്ഞതാണു അതിന്റെ ശരി
വെറുതെ ഞങ്ങളുടെ കോണ്‍ഗ്രസുക്കാരുടെ പത്രത്തെ കുറ്റം പറയരുത്

ഏറനാടന്‍ said...

ഇക്കണക്കിനു ലീക്ക് തുടങ്ങിയാല്‍ ഐശ്വര്യബച്ചന്‍ റായീടെ മറ്റേതും ലീക്കാകും. അവരുടെ റേഷന്‍ കാര്‍ഡാണേയ് ഉദ്ധ്യേശിച്ചത്. അല്ലാതെ തെറ്റിദ്ധരിക്കരുതേ. :)

Alex John said...

എന്റെ ബ്ലോഗും കൂടി ഒന്നു വായിക്കു മനുഷ്യരേ!!
http://www.alexjohndxb.blogspot.com/
നല്ല നോവല്‍ ആണ്‌, പക്ഷേ ആരും വായിക്കുന്നില്ലല്ലോ ,,,, :)