Tuesday, March 18, 2008

ഭാരപ്പാ ഇവിടത്തെ ആരവാഹികള്‍?

കൂട്ടുകാരേ, നാട്ടുകാരേ, തിത്തിത്താരേ,
ക്ലബ്ബ് മെംബര്‍ഷിപ്പ് എന്ന ത്രെഡ് തുടങ്ങിയത് ഞാനായതുകാരണം മെംബര്‍ഷിപ്പ് വേണമെന്നാവശ്യപ്പെട്ടുള്ള ഈമെയിലുലക്ക് എനിക്ക് ഇപ്പോഴും വന്നുകൊണ്ടേയിരിക്കുകയാണ്‌. ഞാന്‍ ലിതിന്റെ അഡ്മിനല്ലാത്തതുകാരണം മെമ്പ്രഷിപ്പ് കൊടുക്കാന്‍ പ്രിവിലേജ് ഉള്ള ബൂലോഗന്‍ ആരാണെന്ന് കാണാനും മേല. ആരാണു ഉത്തരവാദിത്വത്തില്‍ പെട്ടു കിടക്കുന്നവര്‍ എന്ന് അറിയിച്ചാല്‍ എല്ലാം കൂടെ ഫോര്വേര്‍ഡ് ചെയ്യാമായിരുന്നു, അതുപോലെ മെംബര്‍ഷിപ്പ് പോസ്റ്റ് ഒന്നു പുതിക്കി ഇനി ആരെ കോണ്ടാക്റ്റ് ചെയ്യണം എന്നു കാണിച്ച് ഇട്ടാല്‍ ബ്ലോഗന്മാര്‍ തപ്പിത്തപ്പി നടക്കേണ്ടിയും വരത്തില്ല.

അതുപോലെ കൈപ്പള്ളിയുടെ സ്റ്റാറ്റിസ്റ്റിക്സു പിടി യന്ത്രത്തില്‍ ക്ലബ്ബ് വലിയ ആക്റ്റീവിറ്റി ഉള്ള സ്ഥലമാണെന്ന് കാണുന്നു, അഡ് ബാനര്‍ വല്ലോം ഇട്ടാല്‍ ബൂലോഗ കാരുണ്യത്തിനോ അതുപോലെ വല്ല ചാരിറ്റിക്കോ ചുമ്മ കാശും പിരിഞ്ഞു കിട്ടും (നിര്‍ദ്ദേശമൊന്നുമല്ല, ഐഡിയ ആര്‍ക്കും ഉദിക്കാമല്ലോ.)

22 comments:

അങ്കിള്‍ said...

അപ്പോ, ദേവനല്ലേ ഇതിന്റെ ആരവാഹി? പലയിടത്തും ഞാനങ്ങനെയാണല്ലോ വായിച്ചത്‌. ഇന്നലെ കൂടി കേരളാ ഫാര്‍മറുടെ ഒരു പോസ്റ്റില്‍ വായിച്ചു.

ബ്ലഡ്‌ പ്രഷര്‍ കൂടിയതാണോ, കാരണം.

കുറുമാന്‍ said...

ദേവേട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു.

മാത്രമല്ല, ബൂലോക കാരുണ്യത്തിനു ബ്ലോഗില്‍ മഹാ മന്ദതയാണിപ്പോള്‍ (ബ്ലോഗിലൂടെയല്ലാതെ നേരിട്ട്, ഓഫീസ് സഹപ്രവര്‍ത്തകരുമായി ഒരുമിച്ച് ചിലതെല്ലാം ചെയ്യുന്നുണ്ട് എന്നതൊഴിച്ചാല്‍)അതൊന്നുഷാറാക്കാന്‍ എല്ലാരും ഒന്നു കൈകോര്‍ത്ത് പിടിക്കൂ ദയവായി.

അഗ്രജാ,തമനൂ, ദീല്‍ബാ, ദേവേട്ടാ,കൈപ്പള്ളീ, അതുല്യേച്ചീ...ഒന്ന് രണ്ട് അത്യാവശ്യ കേസുകളുണ്ട്. നമ്മള്‍ ഒന്നാഞ്ഞുപിടിച്ചാല്‍ ചെയ്യാവുന്നതേയുള്ളൂ.

sreeni sreedharan said...

അനംഗാരി
ആദിത്യന്‍
ദേവേട്ടന്‍
ദില്‍ബാസുരന്‍
സാക്ഷി
നളന്‍
ശനിയന്‍
പച്ചാളം
ഉമേഷേട്ടന്‍
വിശ്വപ്രഭ
വക്കാരി

ഫെബ്രുവരി തുടക്കം വരെ ഇത്രെം പേര് അഡ്മിന്‍സ് ആര്‍ന്നു. ദേവേട്ടന്‍ അഡ്മിനല്ലേന്ന് നോക്കാന്‍ വന്നപ്പൊ ഞാനും അഡ്മിനല്ലാന്ന് കണ്ടു. ഇതാരപ്പാ ഈ വെട്ടിക്കളിക്കണത് ;)

Unknown said...

ഞാനും ഇപ്പോള്‍ ഇതിന്റെ അഡ്മിന്‍ അല്ല. ആരാണ് എന്ന് അറിയുകയുമില്ല.

Anonymous said...

അനംഗാരി
ആദിത്യന്‍
സാക്ഷി
നളന്‍
ശനിയന്‍
ഉമേഷേട്ടന്‍
വിശ്വപ്രഭ
വക്കാരി

ഇവരൊക്കെയാണൊ ബൂലോക ക്ല്ലബ്ബിന്റെ അഡ്മിനുകള്‍? അപ്പോല്‍ ഇതില്‍ ഉണ്ടായിരുന്നവരൊക്കെ എവിടെ? ആരാ ഇവരെ ഒക്കെ കളഞ്ഞത്? ഈ ആദിത്യനും ശനിയനും ഒക്കെ ഇപ്പോഴും ബ്ലോഗേര്‍സ് ആണോ? ആദിത്യന്‍ എന്നൊരു ബ്ലോഗര്‍ ഇപ്പോള്‍ അതേ ഐഡിയില്‍ നിലവിലില്ലല്ലോ. പകരംവന്ന പല ഐഡികള്‍ തന്നെ ഉപയോഗിക്കാമായിരുന്നു. അതായിരുന്നു രസം.
പക്ഷെ ഇവരെ ഒക്കെ ഇപ്പോഒഴും നിലനിര്‍ത്തുകയും അവിടെ ഉണ്ടായിരുന്ന ആക്ട്റ്റീവ് ബ്ലോഗേര്‍സിനെ വെട്ടിക്കളയുകയും ചെയ്ത നടപടിയില്‍ ഇനി ബാക്കി നില്‍ക്കുന്ന അഡ്മ്മിനുകള്‍ ഉത്തരം പറയേണ്ടിയിരിക്കുന്നു.
ബൂലോകത്തിലെ ഇപ്പോഴത്തെ അഡ്മിനുകള്‍ കൃത്യമായി ആരൊക്കെയാണെന്ന് ആരെങ്കിലും ഒന്നു പറയുമോ?

എനിക്കവിട്റ്റെ മെമ്പര്‍ഷിപ്പ് ഉണ്ട്. അതു നഷ്ടപ്പെട്ടുപോകുമോഒ എന്ന ഭയത്തില്‍ ഒരു അനോണിയായി ചോദിക്കുന്നു.

Umesh::ഉമേഷ് said...

പച്ചാളം,

പണ്ടുപണ്ടു്, ഗൂഗിള്‍ ബ്ലോഗറിനെ വാങ്ങുന്നതിനു മുമ്പേ എനിക്കൊരു ബ്ലോഗര്‍ ഐഡി (umesh4blogs - ആനപ്പുറത്തിരിക്കുന്ന പടം) ഉണ്ടായിരുന്നു. അതിലായിരുന്നു എന്റെ ബ്ലോഗര്‍ ബ്ലോഗുകള്‍. ഈ കുന്തം തുടങ്ങിയപ്പോള്‍ ആരോ എന്നെ അതില്‍ അഡ്മിനായി ചേര്ത്തു. പിന്നെ എന്തോ കശപിശ വന്നപ്പോള്‍ പൊല്ലാപ്പു വേണ്ടാ എന്നു കരുതി കുറേപ്പേര്‍ അഡ്മിന്‍ പദവി ഉപേക്ഷിച്ചു പോന്നു. ഞാനും ഉപേക്ഷിച്ചു. പിന്നെ എന്നെ ആരെങ്കിലും ചേര്‍ത്തോ അഡ്മിനാക്കിയോ എന്നൊന്നും എനിക്കറിയില്ല.

ഗൂഗിള്‍ ബ്ലോഗറായപ്പോള്‍ ഞാന്‍ എന്റെ സാധാരണ ഗൂഗിള്‍ ഐഡി (umesh.p.nair) ഉപയോഗിച്ചാണു ലോഗിന്‍ ചെയ്യുന്നതു്. അതില്‍ കാര്യമായി ബ്ലോഗൊന്നുമില്ല. എന്റെ ബ്ലോഗ് wordpress.org-ല്‍ ആണു്. കമന്റിടാന്‍ മാത്രമേ ഇപ്പോള്‍ ഗൂഗിള്‍/ബ്ലോഗര്‍ ഐഡി ഉപയോഗിക്കുന്നുള്ളൂ.

ഇതു കണ്ടപ്പോള്‍ ഞാന്‍ പഴയ ഐഡിയുടെ പാസ്സ്‌വേര്‍ഡ് ചികഞ്ഞെടുത്തു് ലോഗിന്‍ ചെയ്തു നോക്കിയപ്പോള്‍ ദാ ഞാന്‍ ക്ലബ്ബിലെ അംഗമാണു്. അഡ്മിനും കുന്തവും ഒന്നുമല്ല.

ഇതില്‍ അഡ്മിന്‍ ആയിട്ടുള്ള മാന്യദേഹങ്ങളേ, എന്റെ umesh4blogs എന്ന ഐഡി ദയവായി ഒന്നു ക്ലബ്ബില്‍ നിന്നു് ഒഴിവാക്കിത്തരണേ. ഇതുപോലെ ചില ആരോപണങ്ങള്‍ കേട്ടപ്പോഴാണു പണ്ടു വേണ്ടെന്നു വെച്ചതു്. എനിക്കു് എന്റെ ബ്ലോഗ് മാത്രം കണ്ട്രോള്‍ ചെയ്താല്‍ മതി.

ഫെബ്രുവരി വരെ ഞാന്‍ അഡ്മിനായിരുന്നു എന്ന പച്ചാളത്തിന്റെ കണ്ടുപിടിത്തം എനിക്കറിയില്ലായിരുന്നു. പച്ചാളം പറയുന്നതു ശരിയാണെന്നു വിശ്വസിച്ചുകൊണ്ടു് “ഒരു മെമ്പര്‍” വിശദീകരണം ചോദിച്ചതുകൊണ്ടു പറയുന്നതാണു്.

ഒരു മെമ്പറോടു്: അമേരിക്കയില്‍ നിന്നു നാട്ടില്‍ പോയി കല്യാണവും കഴിഞ്ഞു സ്വസ്ഥമായി കഴിയുന്ന ആദിത്യന്‍ ഇപ്പോള്‍ ബ്ലോഗുകള്‍ വായിക്കുന്നതു പോലുമില്ല. (അവന്‍ എന്റെ ഒരു അടുത്ത സുഹൃത്തായതു കൊണ്ടു പറയുന്നതാണു്.) ആക്ടീവായിരുന്ന കാലത്തു് അവന്‍ സകല അടിക്കും അലമ്പിനും ഉണ്ടായിരുന്നു എന്നതു ശരി. എങ്കിലും കള്ളപ്പേരില്‍ എഴുതുന്നു എന്നൊക്കെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കല്ലേ.

ഇനി ഏതെങ്കിലും കൂട്ടുബ്ലോഗില്‍ (ഞാന്‍ ഉണ്ടാക്കിയവ ഒഴികെ) ഞാന്‍ അഡ്മിന്‍ ആണെങ്കില്‍ അതില്‍ നിന്നൊക്കെ എന്നെ ഒഴിവാക്കണേ എന്നു് ഒരിക്കല്‍ക്കൂടി അപേക്ഷിക്കുന്നു. അനാവശ്യമായി അനോണികളുടെയും സനോണികളുടെയും തെറി കേള്‍ക്കാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണു്.

Viswaprabha said...

1.

അനംഗാരി
ആദിത്യന്‍
ദേവേട്ടന്‍
ദില്‍ബാസുരന്‍
സാക്ഷി
നളന്‍
ശനിയന്‍
പച്ചാളം
ഉമേഷേട്ടന്‍
വിശ്വപ്രഭ
വക്കാരി

ഫെബ്രുവരി തുടക്കം വരെ ഇത്രെം പേര് അഡ്മിന്‍സ് ആര്‍ന്നു. ദേവേട്ടന്‍ അഡ്മിനല്ലേന്ന് നോക്കാന്‍ വന്നപ്പൊ ഞാനും അഡ്മിനല്ലാന്ന് കണ്ടു. ഇതാരപ്പാ ഈ വെട്ടിക്കളിക്കണത് ;)

2.
ബൂലോകത്തിലെ ഇപ്പോഴത്തെ അഡ്മിനുകള്‍ കൃത്യമായി ആരൊക്കെയാണെന്ന് ആരെങ്കിലും ഒന്നു പറയുമോ?

3.

ഇതു കണ്ടപ്പോള്‍ ഞാന്‍ പഴയ ഐഡിയുടെ പാസ്സ്‌വേര്‍ഡ് ചികഞ്ഞെടുത്തു് ലോഗിന്‍ ചെയ്തു നോക്കിയപ്പോള്‍ ദാ ഞാന്‍ ക്ലബ്ബിലെ അംഗമാണു്. അഡ്മിനും കുന്തവും ഒന്നുമല്ല.


അതായത്, ഞാനും ഇവിടത്തെ ഒരു അഡ്മിന്‍ ആയിരുന്നു, പണ്ടെന്നോ. പക്ഷേ ഇപ്പോള്‍ നോക്കുമ്പോള്‍, അല്ല. ആരോ മാറ്റിക്കളഞ്ഞിരിക്കുന്നു.

ആരോ അഡ്മിനാക്കി. ആരോ അല്ലാതെയുമാക്കി. രണ്ടായാലും കൊള്ളാം.
അത്ര്യേയുള്ളൂ.
സസ്നേഹം,
വിശ്വം

തറവാടി said...

ഞാന്‍ ഒരു കാലത്ത് ബൂലോക ക്ലബ്ബില്‍ മെമ്പര്‍ ആയിരുന്നു , എനിക്കു വേണ്ടെന്നു തോന്നി ഞാനത് അണ്‍സബ്സ്ക്രൈബ് ചെയ്തു.

Anonymous said...

ഏതൊക്കെ മഹാന്മാരും മഹതികളുമാണ് ഇപ്പോള്‍ ഇതിന്റെ പിന്നില്‍ എന്ന് ആരെങ്കിലും ഒന്നു വന്നു പറയുമോ? ബ്ലൊഗിലെ മൂലവെട്ടികളെ വെറുതെ ഒന്നറിയാന്‍ വേണ്ടിയാണ്.
ഉമേഷ്, വിശ്വപ്രഭ എന്നിവര്‍ അവരുടെ അഭിപ്രായം പറഞ്ഞു. ഇനിയും ഉണ്ടല്ലോ 6 പേര്‍.

പക്ഷെ ഇതില്‍ മെംബര്‍ഷിപ്പ് ഉള്ളവര്‍ക്ക് അറിയാന്‍ ആകില്ലേ ഇതില്‍ ആരൊക്കെ ഉണ്ടെന്ന്?
ഇനി ഇതാരെങ്കിലും മൊത്തമായി ഹൈജാക്ക് ചെയ്തോ?

പ്ലീസ്സ് ആരെങ്കിലും ഒന്നു പറയുമോ?
ഇപ്പോള്‍ മലയാളം ബ്ലോഗില്‍ തന്നെ ഇല്ല എന്ന് ഉമേഷ് പറഞ്ഞ ആദിത്യന്‍ ഇപ്പോഴും ഇതിലുണ്ട്. പക്ഷെ പല പ്രമുഖരും പുറത്തായി എന്ന് ഇവിടുത്തെ കമന്റില്‍ നിന്നും മനസിലാകുന്നു.
അതിനര്‍ത്ഥം ആദിത്യനോട് ആഭിമുഖ്യം ഉള്ള ആരോ തന്നെ കത്തി എടുത്തിരിക്കുന്നു എന്നു ചുരുക്കം.

കൊള്ളാം. നന്നായിട്ടുണ്ട്. എന്നാ ഇതിന്റെ പതിനാറടിയന്തിരം

അനംഗാരി said...

ബിസിനസ് സംബന്ധമായി അല്‍പ്പം തിരക്കിലായിപ്പോയത് കൊണ്ട് പച്ചാളം അയച്ച മെയിലില്‍ നിന്നാണ് ഈ ലിങ്ക് കണ്ടത്.
ക്ലബ്ബില്‍ ചെന്ന് നോക്കിയപ്പോള്‍ എനിക്കും അഡ്മിന്‍ പവര്‍ ഇല്ല.ആരോ കാര്യമായി വെട്ടിനിരത്തല്‍ നടത്തിയിരിക്കുന്നു എന്നര്‍ത്ഥം.
ആരാ‍യാലും ഇത് ശരിയായ നടപടിയായി എനിക്ക് തോന്നുന്നില്ല.പ്രത്യേകിച്ചും ഈ ക്ലബ്ബ് തുടങ്ങിയ ദേവനെയെങ്കിലും അധികാരപരിധിക്ക് പുറത്താക്കരുതായിരുന്നു.

രാജീവ് സാക്ഷി | Rajeev Sakshi said...

ഈ ഭാഗത്തേക്ക് അധികം വരാത്തതു കാരണം ഒന്നും അറിഞിരുന്നില്ല.
ഇപ്പോള്‍ ഡാലി ലിങ്കയച്ചതുകണ്ടിട്ട് വന്നുനോക്കിയതാണ്.
എന്നുമുതല്‍ എന്നുവരെ ഞാന്‍ അഡ്മിനായിരുന്നൂന്ന് അറിയില്ല.
ഏതായാലും ആ മുള്‍ക്കിരീടം ഇപ്പോള്‍ തലയിലില്ല;
ഞാനും വെറും സാദാ മെമ്പര് മാത്രം.

മണിലാല്‍ said...

നന്നായി,കുറുമാന്‍

അതുല്യ said...

ഒന്നോ രണ്ടോ മാസത്തിനു മുമ്പാണെന്ന് തോന്നുന്നു, ദേവന്റ ഏതോ പോസ്റ്റില്‍, (എന്താണു ബ്ലോഗ്ഗ് എന്നോ മറ്റോ). ഞാന്‍ ,ബൂലോഗ ക്ലബ്ബില്‍ അംഗത്വം എന്നോക്കെ പറയുമ്പോഴ്, പുതിയതായി വന്നവര്‍, (ആദിത്യന്റെ ഏതോ പോസ്റ്റില്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു, എങ്ങനെ ബ്ലോഗ് തുടങ്ങണം എന്നോ മറ്റോ ഉള്ളതില്‍) ഈ ക്ലബ്ില്‍ അംഗത്വം ഇല്ലെങ്കില്‍, ബ്ലോഗ്ഗന്ങ് അല്ലെങ്കില്‍ നിറയെ കമന്റ് വരൂല്ല എന്നോക്കെ വിശ്വസിച്ചിട്ടാവാം, ബ്ലോഗ് നിര്‍ത്തി പോയതോ മറ്റോ. കാരണം പുതിയതായി വരുന്നവര്‍ ഇടയ്ക്കിടക്ക് എന്നെ ഒന്ന് അംഗമാക്കൂ അംഗമാക്കൂ ന്ന് പറഞ് കമന്റിടുന്നത് കാണുന്നുണ്ട്. അത് കൂടാണ്ടെ, ദേവനോട് ഒന്ന് ഫോണ്‍ വിളിച്ച് പറഞ്, എന്നെ ഒന്ന് അംഗമാക്കി തരൂ, എന്നൊക്കെ പറഞ്ഒരു സഞ്ചു തോട്ടിങ്ങല്‍, ജിഹേഷ് കൂട്ടം, (ഈയിടെ വന്നത്) എന്നിവരുടെ ഒക്കെ ഇമെയില്‍ വന്നിട്ടുണ്ട്. ദേവനു ഞാന്‍ അത് ഇന്ന് ഫോറ്ഫേഡ് ചെയ്തിട്ടുണ്ട്. ഇത് ഒന്ന് ശരിയാക്കൂ ദേവന്‍സ് - വണ്‍സ് ഫോറ് ആള്‍ ആയിട്ട്. (അംഗമായിട്ട് എന്നാ ചെയ്യും !!) അത് പോട്ടെ. ദേവന്‍ എപ്പോഴാണു മാറീത്? ആരെങ്കിലും അബദ്ധവശാല്‍ ഡീലീറ്റാക്കി പോയതാണോ? ഇനീയിപ്പോ കൂട്ടീം കിഴിച്ചും ഞാനുമല്ല, ഞാനുമല്ലാ, എന്ന് പറഞ് കശിഞവരില്‍ ബാക്കിയുള്ള ആദിത്യന്‍, നളന്‍, ശനിയന്‍, വക്കാരി എന്നിവരില്‍ ആരാണ് അഡ്മിന്‍ എന്ന് വ്യക്തമാക്കണമെന്ന് അപേക്ഷിക്കുന്നു. ദേവന്‍ ഒന്ന് മെയില്‍ നോക്കി എല്ലാം കൂടെ ആര്‍ക്കാണെന്ന് വച്ചാല്‍ അയച്ച് കൊടുക്കുമല്ലോ.

myexperimentsandme said...

എനിക്കെന്റെ സ്വന്തം പുന്നാര ബ്ലോഗുകളുടെ പോസ്റ്റും സെറ്റിംഗ്‌സും ടെമ്പ്ലേറ്റും ഓമ്പ്ലേറ്റടിച്ചുകൊണ്ട് മാനേജ് ചെയ്യാന്‍ പറ്റുമ്പോള്‍ ബൂലോഗക്ലബ്ബ്, സിനിമാ നിരുപമാ റാവു, പാത്രങ്ങള്‍ക്ക് തെറ്റുമ്പോള്‍ തുടങ്ങിയ ബ്ലോഗുകളുടെ (ഈ മൂന്ന് കുന്നായ്മ ബ്ലോഗുകളിലാണ് ഞാന്‍ മെമ്പ്രന്നോറായിരിക്കുന്നത്) പോസ്റ്റും സെറ്റിംഗ്സും മാത്രമേ മാനേജ് ചെയ്യാന്‍ ഡാഷ് മോനില്‍ (സ്വാറി ഡാഷ് ബോഡില്‍) പറ്റുകയുള്ളൂ.

ബൂലോക ക്ലബ്ബിന്റെ സെറ്റിംഗ്‌സില്‍ എനിക്കുള്ള രണ്ടേ രണ്ട് അനുമതികള്‍ ഈമെയിലും പെര്‍മിഷനുമാണ്. എന്റെ പുന്നാര ബ്ലോഗുകളുടെ സെറ്റിംഗ്സില്‍ പോയി നോക്കിയാല്‍ എനിക്ക് കാക്കത്തൊള്ളായിരം ബട്ടണുകളുണ്ട്, ഞെക്കിപ്പിഴിയാന്‍.

ബൂലോഗ ക്ലബ്ബിന്റെ സെറ്റിംഗ്സിലെ പെര്‍‌മിഷനില്‍ പോയി നോക്കിയപ്പോള്‍ യൂവാറാനോതറ ഓഫ് ദിസ് ബ്ലോഗ് എന്നാണ് കണ്ടത്. എന്റെ പുന്നാര ബ്ലോഗുകളിലാവട്ടെ, എനിക്ക് ആഡുതോമാ പദവിയുണ്ട്.

കണ്‍‌ഗ്ലൂഷന്‍:

ഞാന്‍ ഈ ക്ലബ്ബിന്റെ വെറുമൊരു തറയോതര്‍ കോണാന്‍ ഡോയല്‍ മാത്രം. പിന്നെ ഞാന്‍ എങ്ങിനെ ഫെബ്രുവരിവരെ ഈ ബ്ലോഗിന്റെ ആഡുതോമയായിരുന്നു എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. ഈ ഫെബ്രുവരി പോയിട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ പോലും ഞാന്‍ ഇതിന്റെ അകത്തേക്ക് കയറിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഞാന്‍ ഈ ക്ലബ്ബിനകത്ത് ആകപ്പാടെ വന്നിരുന്നത് കുറച്ച് പോസ്റ്റുകളിടാന്‍ മാത്രമായിരുന്നു.

ഈ ക്ലബ്ബിന്റെ ഫസ്റ്റ് മെമ്പറായി എന്നതൊഴിച്ചാല്‍ (വിനയപൂര്‍വ്വം), ആദ്യകാലങ്ങളില്‍ കുറെ ചളം പോസ്റ്റുകള്‍ ഈ ക്ലബ്ബില്‍ ഇട്ടിരുന്നു എന്ന തൊഴിച്ചാല്‍ (അഭിമാനപൂര്‍വ്വം), ഈ ബ്ലോഗിന്റെ ഒരു കാര്യങ്ങളിലും ഞാന്‍ ഇടപെട്ടിട്ടില്ല എന്ന് ഇതിനാല്‍ ബോധിപ്പിക്കേണ്ട കാര്യമൊന്നുമില്ലെങ്കിലും ചുമ്മാ ബോധിപ്പിക്കുന്നു (നിസ്സംഗതാ പൂര്‍വ്വം).

ബൂലോക ക്ലബ്ബില്‍ എനിക്ക് ആഡുതോമാ പദവിയില്ല. ഞാനൊരു തറയോതറ മാത്രം. ഏതെങ്കിലും കാലഘട്ടത്തില്‍ ഞാന്‍ ഇതിലെ ആഡുതോമ ആയിരുന്നെങ്കില്‍ അതെനിക്കറിയുകയുമില്ലായിരുന്നു. ഞാനറിയാത്ത കാര്യം വരെ എന്നെപ്പറ്റി ബാക്കിയുള്ളവര്‍ അറിയുന്നെന്ന് ഞാനറിയുമ്പോഴാണ് ഈ ഭൂമി എത്ര സുന്ദരം എന്ന് ഞാനറിയുന്നത്.

ശുഭം.

(ഒരു മാസത്തെ നെറ്റ് ക്വോട്ടാ തീര്‍ന്നു. ഇനി അടുത്ത മാസം) :)

അങ്കിള്‍ said...

വക്കാരി,
ഈ ഒരൊറ്റകമന്റു കൊണ്ട്‌ ഈ മാസത്തെ ക്വോട്ട തീര്‍ന്നെന്നോ. മാസം രണ്ടായല്ലോ ഭൂലോകത്തേക്കിറങ്ങിയിട്ട്‌. എങ്ങനെ സാധിക്കുന്നു ഇത്‌?

Mr. X said...

എനിക്കൊരു അംഗത്വം കിട്ടുമോ?

ശനിയന്‍ \OvO/ Shaniyan said...

കുറച്ചു നാളായി ജോലിത്തിരക്കു മൂലം ഈ വഴിയൊന്നും വരാറില്ല. പലരായി മാറി മാറി ചോദിച്ചെങ്കിലും ഇവിടെ വന്നൊന്ന് കമന്റാന്‍ പറ്റിയില്ല. ഞാന്‍ ഈ ബ്ലോഗില്‍ ഇപ്പോള്‍ മെമ്പര്‍ പോലുമല്ല. അനാവശ്യമായി എന്റെ പേര് ഒളിഞ്ഞും തെളിഞ്ഞും ഇതോട് ചേര്‍ത്ത് വലിച്ചിട്ട് ആരും ബുദ്ധിമുട്ടണമെന്നില്ല.

നന്ദി, നമോവാകം.

shaji said...

ടൈപ്പ് റൈറ്റിംഗ് പഠിക്കാന് പോകുന്ന കാലത്ത് ചിലരെങ്കിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് "ഇന്ന് കശവണ്ടി മുട്ടാന് പോയില്ലെ, ഉള്ള സമയം വല്ല കംപ്യൂട്ടറോ മറ്റോ പഠിച്ച് വല്ല ജോലി കിട്ടാന് നോക്ക്"
http://www.typewritingacademy.blogspot.com
email: shaji_ac2006@yahoo.co.in

shaji said...

കണ്ണുരില്‍വച്ച് നടന്ന സൈബര് മീറ്റിന്റെ ഭാഗമായി നടത്തിയ ബ്ലോഗ് ക്ലാസിലേക്ക് വിധു ചോപ്ര എന്ന ചങ്ങാതി ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തു. ഒരു മലയാളം ബ്ലോഗ് തുടങ്ങി, ഫോണ്ട് പ്രശ്നം കാരണം പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല.

viswamaryad said...

കൊള്ളാം. നന്നായിട്ടുണ്ട്.

viswamaryad said...

കൊള്ളാം. നന്നായിട്ടുണ്ട്.

visp@rediffmail.com

tpsalih said...

ബൂ ലോക ക്ലബില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നു എന്റെ ബ്ലോഗ് tpsalih.blogspot.com
Email:-tpmsalih@gmail.com