അലിയുടെലോകം
ഹരിത കെ. വി,
പത്താം തരം
ഒരു ഇറാനിയന്‍ ചിത്രമാണെന്നറിഞ്ഞപ്പോള്‍ അതു കാണാനുള്ള താല്‍പര്യത്തിനു പകരം ഒരു തരം തമാശയായിരുന്നു എന്റെ മനസ്സില്‍. ഇംഗ്ലീഷ് സിനിമയോ ഹിന്ദി സിനിമയോ ആണെങ്കില്‍ അത്യാവശ്യം മനസ്സിലാവും. ഒരു ഇറാനിയന്‍ സിനിമ കണ്ട് എന്ത് കിട്ടാനാണ്. ആ ഭാഷയെ അക്ഷരമോ ഒന്നും അറിയില്ല.എന്നാല്‍ സിനിമയ്ക്കോ ആസ്വാദകര്‍ക്കോ ഭാഷ തടസ്സമാകുന്നില്ല എന്ന് ഞാനറിഞ്ഞത് ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എന്ന ചിത്രത്തിലൂടെയാണ്. അടുത്തിരിക്കുന്നവര്‍ അവേശം കൊള്ളുമ്പോള്‍, കണ്ണീരുതിര്‍ക്കുമ്പോള്‍. ഏന്റെ കണ്ണൂകളും അറിയാതെ നിറയുമ്പോള്‍ ഞാനറിഞ്ഞു ഭാഷ സിനിമയുടെ പ്രധാനപ്പെട്ട ഘടകമല്ലെന്ന്. ക്യാമറയാണ് യഥാര്‍ത്ഥ ഭാഷയെന്ന്. നമ്മുടെ ജീവിതത്തിലെ ഒരു നിസ്സാര സംഭത്തില്‍ നിന്ന് അതിമനോഹരമായി പുരോഗമിക്കുന്ന സിനിമയാണ് മജീദ് മാജിദിയുടെ സ്വര്‍ഗത്തിലെ കുട്ടികള്‍. ആരെയും ആകര്‍ഷിക്കുന്ന ഒരു ചെറിയ വലിയ സിനിമ........................................................സിനിമ തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്നതു വരെ നാം ചുറ്റുപാടുള്ളതെല്ലാം മറന്നു പോകുന്നു. നമ്മുടെ ലോകം അലിയുടെ ലോകമാണ്. ഇലിടെ നാം അറിയാതെ അലിയായി മാറുന്നു.
Monday, March 17, 2008
Subscribe to:
Post Comments (Atom)
4 comments:
കൊള്ളാം ഹരിത. സിനിമ എന്തിനെ കുറിച്ചാണ് എന്ന് കൂടി അല്പം വിശദീകരിച്ചാല്‍ നല്ലതാണ്. ആസശംസകള്‍!
വല്ലഭന്‍ മാഷ് പറഞ്ഞതിനോട് അനുകൂലിയ്ക്കുന്നു.
എന്നോ ഇട്ട ഒരു പോസ്റ്റിന് ഇപ്പൊഴെങ്കിലും കമന്റ്.....
ഇത്രയധികം നൊമ്പരപ്പെടുത്തിയ ഒരു സിനിമവേറെയില്ല, മജീദ് മജീദിയുടെ സുന്ദരമായ ഇറാന്‍ വര്‍ണ്ണന. അലിയും സോറയും ഇറാനിയന്‍ സിനിമയുടെ ഉയരങ്ങളില്‍ ഇപ്പോഴുമുണ്ട്.
സിനിമയെ പറ്റി കേട്ടിരുന്നു.കാണാന്‍ കഴിഞ്ഞില്ല.
Post a Comment