Wednesday, March 19, 2008

Soochika സൂചിക

ചില സുഹൃത്തുക്കളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച ആവശ്യമുള്ള ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

1) ഇപ്പോള്‍ "നിങ്ങളുടെ ബ്ലോഗ് ചേര്‍ക്കു" എന്ന linkല്‍ അമര്ത്തിയാല്‍ ചേര്‍ക്കാനുള്ള ബ്ലോഗിന്റെ എണ്ണം എടുത്ത മാറ്റി. ബ്ലോഗ് ലേഖനങ്ങളോടൊപ്പം 500 പഴയ ലേഖനങ്ങളും 500 പിന്മൊഴികളും ചേര്‍ക്കുന്നതാണു്.

2) സൂചിക പലരും ഒരു aggregator ആയി ഉപയോഗിക്കുന്നുണ്ട് എന്ന് അറിയിന്നു. ഇപ്പോള്‍ Feed ശേഖരിക്കുന്നതിന്‍റെ cycle time 15 മിനിട്ടാണു്. ഇത് ഒരു നല്ല സംവിധാനമല്ല എന്ന് ഞാന്‍ കരുതുന്നു. ഈ പ്രശ്നം ഒഴിവാക്കാന്‍. താല്പര്യമുള്ളവര്‍ ഓരോരുത്തരും ഒരു Widget സ്വന്തം ബ്ലോഗില്‍ ചേര്ത്താല്‍ ബ്ലോഗ് സന്ദര്‍ശകര്‍ ആ ബ്ലോഗുകള്‍ സന്ദ്രശിക്കുന്ന ഉടന്‍ തന്നെ Feed update ആകും. ഞാന്‍ soochika host ചെയ്യുന്ന serverന്റെ processor loadഉം trafficഉം കുറയുകയും ചെയ്യും. ഈ വിധത്തില്‍ processing distribute ചെയ്യാനും സാധിക്കും. എല്ലാ processingഉം ഒരു serverല്‍ സൂക്ഷിക്കുന്നതിനേക്കാള്‍ സമൂഹം മുഴുവനും ഈ ക്രിയ ചെയ്യുന്നതല്ലെ അതിന്റെ demoകുന്ത്രാഫിക്കേഷന്‍.

3) കട്ടും മോട്ടിച്ചും ഉണ്ടാക്കിയ ചില ബ്ലോഗുകള്‍ soochikaയില്‍ നിന്നും ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. മാത്രമല്ല blog സ്വഭാവമില്ലാത്ത ചില ബ്ലോഗുകളും നിരോധിച്ചിട്ടുണ്ട്. ഉദാഹരണം

a) ബ്ലോഗ് 'മുയ്മനും' അച്ചടിച്ച് മാസികകള്‍ scan ചെയ്ത് വെച്ചിരിക്കുന്ന blogകള്‍
b) മലയാളികള്‍ മലയാളത്തില്‍ അല്ലാതെ 'മൊണ്ടി' ഇങ്ക്ലീഷിലും മങ്ക്ലീഷിലും എഴുതുന്ന blogകള്‍.
c) മറ്റ് മാദ്ധ്യമങ്ങളില്‍ നിന്നും ലേഖനങ്ങള്‍ കഷ്ടപ്പെട്ട CTRL+C / CTRL+V അടിച്ച ഒപ്പിച്ച blogകള്‍.

soochikaയില്‍ ബ്ലോഗുകള്‍ വരണമോ വേണ്ടയോ എന്നുള്ള തീരുമാനം തല്ക്കാലം soochika പടച്ചവനായ ഈ ഞാന്‍ ആണു തീരുമാനിക്കുന്നത്. ഭാവിയില്‍ ഈ തീരുമാനം voteingലൂടെ നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ വിട്ടുതരുന്നതിനെ കുറിച്ച് വേണമെങ്കില്‍ ആലോചിക്കാം.

4) ഏറ്റവും പുതിയ ബ്ലോഗുകള്‍ എന്ന ഒരു പുതിയ link ചേര്ത്തിട്ടുണ്ട്.

5) സന്ദര്‍ശകനു് soochika വിട്ട് പുറത്തു പോകാന്‍ ഇപ്പോള്‍ രണ്ട് വഴികള്‍ മാത്രമെ കൊടിത്തിട്ടുള്ള 1) ലേഖനത്തിലുള്ള link വഴി. 2) പിന്മൊഴിയിലുള്ള link വഴി. ഈ രണ്ട് linkകുകളും ഒരു clickthru script കഴിഞ്ഞശേഷമാണു് പുറത്തേക്ക് പോകുന്നത്. ഇതു വഴി സന്ദര്‍ശകര്‍ അമര്ത്തി പുറത്തു പോകുന്ന linkഉകളും ശേഖരിക്കാനാവും. അതു വഴി എത്രപേര്‍ ഏത് ലേഖനങ്ങളും, പിന്മൊഴികളും വായിക്കുന്നുണ്ട് എന്നും അറിയാന്‍ കഴിയും. ഇതുവഴി എത്രപേര്‍ ഒരു പിന്മൊഴി വായിക്കുന്നുണ്ട് എന്നും അറിയാന്‍ കഴിയും. soochika അടുത്തു തന്നെ ഈ വിവരവും പ്രസിദ്ധികരിക്കുന്നതായിരിക്കും

6) Page navigation ചേര്ത്തിട്ടുണ്ട്. ഉടന്‍ തന്നെ വിശതമായ searchഉം ചേര്‍ക്കുന്നതാണു്.

XML/RSS feed ഉടന്‍ തന്നെ സൃഷ്ടിക്കുന്നതായിരിക്കും.
നിര്‍ദ്ദേശങ്ങള്‍ അറിയിച്ച, eevuran, sajith, haree, എന്നിവര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞുക്കൊള്ളുന്നു.

11 comments:

ശ്രീ said...

ബ്ലോഗ് സൂചിക fകൂടുതല്‍ നന്നാകട്ടെ എന്ന് ആശംസിയ്ക്കുന്നു.
:)

പരിഷ്കാരി said...

നന്ദി.

കുറുമാന്‍ said...

കൈപ്പള്ളി മാഷെ, നന്ദി, ആശംസകള്‍.

പിന്നെ ഇതിന്റെ കിടപ്പു വശം, ഇരിപ്പു വശം എന്നിവ വിശദമായി അറിയാന്‍ ഞാന്‍ വിളിക്കുന്നതാണ്, സഹിച്ചോളണം :)

വെള്ളെഴുത്ത് said...

താല്പര്യമുള്ളവര്‍ ഓരോരുത്തരും ഒരു Widget സ്വന്തം ബ്ലോഗില്‍ ചേര്ത്താല്‍ ബ്ലോഗ് സന്ദര്‍ശകര്‍ ആ ബ്ലോഗുകള്‍ സന്ദ്രശിക്കുന്ന ഉടന്‍ തന്നെ Feed update ആകും. എല്ലാ processingഉം ഒരു serverല്‍ സൂക്ഷിക്കുന്നതിനേക്കാള്‍ സമൂഹം മുഴുവനും ഈ ക്രിയ ചെയ്യുന്നതല്ലെ അതിന്റെ demoകുന്ത്രാഫിക്കേഷന്‍.

പക്ഷേ ഈ വിഡ്ജെറ്റില്‍ എങ്ങനെയാണ് എന്താണ് എന്നൊക്കെ അറിഞ്ഞാലല്ലേ ജനാധിപത്യ കുന്ത്രാഫിക്കേഷന്‍ ശരിക്കും നടത്താന്‍ പറ്റൂ..അതിനെന്‍താണെന്നുള്ളതിന്റെ സൂചിക എവിടെ വാങ്ങാന്‍ കിട്ടും...? സൂചന?

Haree | ഹരീ said...

:)

1) "" വെള്ളെഴുത്ത്.

2) ലിസ്റ്റ് ചെയ്യുന്ന ബ്ലോഗുകള്‍, പോസ്റ്റുകള്‍ മുതലായവയ്ക്ക് ക്രമനമ്പര്‍ നല്‍കുവാന്‍ സാധിക്കുമോ?
ഇതിപ്പോള്‍ “ഏറ്റവും അധികം ബ്ലോഗ് ലേഖനങ്ങള്‍ എഴുതിയ വ്യക്തി” എന്ന ലിസ്റ്റില്‍ Haree | ഹരീ എവിടെയാണെന്നറിയണമെങ്കില്‍, എണ്ണിക്കൊണ്ടിരിക്കേണ്ടേ?

3)“ഏറ്റവും അധികം ജനപങ്കാളിത്തമുള്ള ബ്ലോഗ്” ഇതില്‍ മാറ്റമൊന്നും കാണുന്നില്ലല്ലോ! അടുത്ത ദിവസങ്ങളില്‍ ഏറ്റവുമധികം ആക്ടിവിറ്റി നടന്ന ബ്ലോഗുകള്‍ ലിസ്റ്റ് ചെയ്യുന്നതല്ലേ ഉചിതം? ഇതുവരെയിട്ട പോസ്റ്റിന്റെ/കമന്റിന്റെ എണ്ണം വെച്ചാണെങ്കില്‍, പുതിയ ഒരു ബ്ലോഗ് ഒരിക്കലും ആദ്യ പേജിലെവിടെയുമെത്തില്ലല്ലോ!

4) മുന്നോട്ട്, പിന്നോട്ട് ഓ.കെ. പക്ഷെ; 1,2,3 എന്നിങ്ങനെ പേജ് നമ്പര്‍ നല്കുവാന്‍ സാധിക്കുമോ?

5‌) എല്ലാ പേജിന്റേയും ഏറ്റവും താഴെ കുറച്ചുകൂടി സ്പേസ് നല്‍കിയിരുന്നെങ്കില്‍ (ബാക്ക്‍ഗ്രൌണ്ട് നിറത്തില്‍) നന്നായിരുന്നു. ഇതിപ്പോള്‍ പൂര്‍ണ്ണമായും ലോഡ് ചെയ്യാത്തതാണോ, പേജ് അവസാനിച്ചതാണോ എന്ന് സംശയിക്കേണ്ടി വരുന്നു. ആ ഭാഗത്തൊരു No Rights Reserved ബോര്‍ഡുകൂടി തൂക്കിയാല്‍, സംശയം ഒട്ടും തോന്നുകയില്ല. :)
--

അങ്കിള്‍ said...

:)

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

നന്ദി..

അനാഗതശ്മശ്രു said...

കൈപള്ളീ , എന്റെ ബ്ളോഗ് ലിസ്റ്റ് ചെയ്തിട്ടുണ്ടൊ എന്നു എനിക്കറിയാന്‍ പറ്റുമൊ?

Kaippally കൈപ്പള്ളി said...

ഒരുപാട് ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും ലഭിച്ചു.

വളരെ സന്തോഷം.

ഇനി ഇത് പൂര്ണമാകണമെങ്കില്‍ എനിക്ക് വേണ്ടത് ഇത്രമാത്രം.

1) ഈ projectല്‍ PHP/MySql ചെയ്യാന്‍ അറിയാവുന്ന ഒരു വ്യക്തി

2) Actionscriptല്‍ തലകുത്തി മറിയാന്‍ അറിയാവുന്ന ഒരു വ്യതി.

ഇവര്‍ രണ്ട് പേര്‍ കൂടി സഹാത്തിനു് മുന്നോട്ട് വന്നാല്‍ ഈ project രണ്ട് ആഴ്ചക്കുള്ളില്‍ പൂര്ണമാകും.

നന്ദി.

ak said...
This comment has been removed by a blog administrator.
Thiruvallabhan said...

തുടക്കക്കാരനായ ഒരു ബ്ലോഗറാണ്‌ ഈയുള്ളവൻ. ബ്ലോഗിന്റെ പേര്‌
thiruvallabhan.blospot.com
എന്റെ ഇമെയിൽ ഇത്‌
thiruvallabhan@gmail.com