Showing posts with label സഹായം. Show all posts
Showing posts with label സഹായം. Show all posts

Monday, March 05, 2007

സഹായിക്കൂ... സഹായ മാഡീ... ഉതവി പണ്ണുങ്കോ...

നമസ്കാരം,

സുഹൃത്തുക്കളേ... എന്റെ ബ്ലോഗ്- തിരുവനന്തപുരം ക്രോണിക്കിള്‍ അടിച്ചുപോയ വിവരം സസന്താപം അറിയിച്ചുകൊള്ളട്ടെ. കഴിഞ്ഞ ദിവസം ബ്ലോഗ്ഗറില്‍ ലോഗിന്‍ ചെയ്തപ്പോഴാണ് ഞാന്‍ ആ വിവരം അറിഞ്ഞത്. എന്റെ ഡാഷ്ബോര്‍ഡില്‍ തി.ക്രോ യുടെ ലിങ്ക് കാണാനില്ല. യു ആര്‍ എല്‍ കൊടുത്ത് നോക്കിയപ്പോ, ബ്ലോഗര്‍ 2-ലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിന് മുന്നേ ഉള്ള ഒരു വെര്‍ഷന്‍ ആണ് കണ്ടത്. അതില്‍ എന്റെ ലേറ്റസ്റ്റ് പോസ്റ്റുകള്‍ ഒന്നും ഇല്ല. ഇങ്ങനേ നേരത്തെ ആര്‍ക്കേലും പറ്റിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ (ഇല്ലെങ്കിലും) ഇതെങ്ങനെ ശരിയാക്കാം?

തി ക്രൊ നഷ്ടപ്പെട്ട അവസ്ഥയില്‍, ഞാന്‍ പുതിയ ഒരു ബ്ലോഗ് ആരംഭിച്ചു- ‘പൊന്നൂസ് തട്ട്‌കട‘. എന്റെ ഗ്രഹപ്പിഴ, പോസ്റ്റ് ഒന്നും പിന്മൊഴിയില്‍ വരുന്നില്ല. പിന്മൊഴി@ജിമെയില്‍.കോം എന്നാണ് ഞാന്‍ കൊടുത്തത്. എന്താണ് പ്രശ്നമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ആരാന്റേം സഹായ ഹസ്തം പ്രതീക്ഷിച്ചുകൊള്ളുന്നു.

തി ക്രോ തിരിച്ചുപിടിക്കുക എന്നതാണ് എനിക്ക് താല്പര്യം.

എന്നെ കരകയറ്റൂ... ഒരു ദിവസം ലീവെടുത്ത് വീട്ടിലിരുന്നു ബ്ലോഗാം എന്ന് വിചാരിച്ചിട്ട് ഇപ്പോ ഇതാണവസ്ഥ. കഷ്ടാല്‍ കഷ്ടേന ശാന്തികൃഷ്ണാ എന്നാണല്ലോ... ഗതികെട്ടവന്‍ മൊട്ടയടിച്ചാല്‍ അന്ന് കല്ല് മഴ പെയ്യും... ഇതൊക്കെ ഇപ്പൊ ഭയങ്കര മാച്ചിങ് ആണെന്ന് തോന്നുന്നു.

സ്വന്തം
പൊന്നൂസ്

Thursday, September 14, 2006

കമന്റുകള്‍ (പവിഴ മണികള്‍)

കമന്റുകള്‍ (പവിഴ മണികള്‍)
വിവാദങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കും അപ്പുറം കമണ്ടുകളെ പ്രയോജനപ്പെടുത്താനും അവ ശേഖരിച്ചു പില്‍ക്കാലത്തു ഉപയോഗപ്പെടുത്താനുള്ള ഒരു ആശയം സ്‌ക്രിപ്‌റ്റിലൂടെ ആര്‍ക്കെങ്കിലും നടപ്പിലാക്കാമോ?
പുതുതായി സ്‌ക്രിപ്‌റ്റ്‌ വെല്ലുവിളികള്‍ ഉയര്‍ത്തുന്നവര്‍ക്കും ശ്രമിക്കാം (ഓരോ തൂലികാ നാമത്തില്‍ നിന്നും വരുന്ന കമണ്ടുകള്‍ പ്രത്യേകം തരം തിരിക്കാനുള്ള ഒരു പേജ്‌ പിന്മോഴിയില്‍ കൂട്ടി ചേര്‍ത്താല്‍ ഒരുപാടു പ്രയോജനമുണ്ട്‌.

വളരെ ആസ്വാദനമൂല്യമുള്ളതും, ഗഹനമായതും,വിനോദവും വിജ്ഞാനപ്രദമായതുമായ കമന്റുകള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ടു വിസ്‌മൃതിയിലാവതെ അവ PDF ആക്കി സൂക്ഷിക്കാം.

ചിലവരുടെ കമന്റുകള്‍ മാത്രം മതി ഒരു പുസ്‌തകമാക്കാന്‍.
ഇങ്ങനെ തുടങ്ങിയാല്‍ വേറെയും മെച്ചമുണ്ട്‌.

മുന്‍പു പറഞ്ഞതു ആരും നിഷേധിക്കില്ല. കാരണം അതു quote ചെയ്യാന്‍ മറ്റുള്ളവര്‍ക്കു വേഗം കഴിയും.
കമന്റിന്റെ നിലവാരം കൂടും. വളിപ്പന്‍ കമന്റുകള്‍ കുറയും.എന്താണ്‌ ആ കമന്റിടാന്‍ അവരെ പ്രേരിപ്പിച്ച ഘടകം എന്നവര്‍ വെളിവാക്കും.ഇല്ലങ്കില്‍ വെറും "കൊള്ളാം", "ഉഗ്രന്‍" എന്ന cut & Paste കമന്റുകള്‍ മാത്രമാകും ഇനി കമന്റുകളില്‍. കാരണം ബാഹുല്യം തന്നെ.
പോസ്‌റ്റു വായിച്ചുമാത്രം കമണ്ടു ചെയ്യാനുള്ള സഹിഷ്‌ണുതയുണ്ടാവും.
സ്വയം വിമര്‍ശനത്തിനും പുനര്‍ചിന്തനത്തിനും കാരണമാകും.
എഴുത്തു പോലെത്തന്നെ വിമര്‍ശന,ആസ്വാദന നിലവാരം ഉയരും.
പോസ്‌റ്റിടാതെ കമന്റുമാത്രമിടുന്നവര്‍ക്ക്‌ ഒരംഗീകാരമാകും.

അണോണി തേര്‍വാഴ്ച്ച നിര്‍ത്തിയില്ലങ്കില്‍ ഒരു സൃഷ്‌ടിയും പോസ്‌റ്റ്‌ ചെയ്യാന്‍ പറ്റില്ലന്ന അവസ്‌ഥ വരും. അതു അനാരോഗ്യകരമാണ്‌. ബ്ലോഗുന്നവരെ മാനസികമായി തകര്‍ക്കുന്ന ഈ ക്രൂരവിനോദം നമ്മുടെ ഇടയില്‍ നിന്നു നിര്‍മ്മാര്‍ജ്ജനം ചെയ്‌തേ മതിയാവൂ.
ചര്‍ച്ച ചെയ്യപ്പെടെണ്ടവിഷയമാണെന്നു തോന്നുയതിനാല്‍ ക്ലബ്ബിലിടുന്നു. ഇല്ലങ്കില്‍ ഡിലിറ്റു ചെയ്യാം.