നമസ്കാരം,
സുഹൃത്തുക്കളേ... എന്റെ ബ്ലോഗ്- തിരുവനന്തപുരം ക്രോണിക്കിള്‍ അടിച്ചുപോയ വിവരം സസന്താപം അറിയിച്ചുകൊള്ളട്ടെ. കഴിഞ്ഞ ദിവസം ബ്ലോഗ്ഗറില്‍ ലോഗിന്‍ ചെയ്തപ്പോഴാണ് ഞാന്‍ ആ വിവരം അറിഞ്ഞത്. എന്റെ ഡാഷ്ബോര്‍ഡില്‍ തി.ക്രോ യുടെ ലിങ്ക് കാണാനില്ല. യു ആര്‍ എല്‍ കൊടുത്ത് നോക്കിയപ്പോ, ബ്ലോഗര്‍ 2-ലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിന് മുന്നേ ഉള്ള ഒരു വെര്‍ഷന്‍ ആണ് കണ്ടത്. അതില്‍ എന്റെ ലേറ്റസ്റ്റ് പോസ്റ്റുകള്‍ ഒന്നും ഇല്ല. ഇങ്ങനേ നേരത്തെ ആര്‍ക്കേലും പറ്റിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ (ഇല്ലെങ്കിലും) ഇതെങ്ങനെ ശരിയാക്കാം?
തി ക്രൊ നഷ്ടപ്പെട്ട അവസ്ഥയില്‍, ഞാന്‍ പുതിയ ഒരു ബ്ലോഗ് ആരംഭിച്ചു- ‘പൊന്നൂസ് തട്ട്‌കട‘. എന്റെ ഗ്രഹപ്പിഴ, പോസ്റ്റ് ഒന്നും പിന്മൊഴിയില്‍ വരുന്നില്ല. പിന്മൊഴി@ജിമെയില്‍.കോം എന്നാണ് ഞാന്‍ കൊടുത്തത്. എന്താണ് പ്രശ്നമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ആരാന്റേം സഹായ ഹസ്തം പ്രതീക്ഷിച്ചുകൊള്ളുന്നു.
തി ക്രോ തിരിച്ചുപിടിക്കുക എന്നതാണ് എനിക്ക് താല്പര്യം.
എന്നെ കരകയറ്റൂ... ഒരു ദിവസം ലീവെടുത്ത് വീട്ടിലിരുന്നു ബ്ലോഗാം എന്ന് വിചാരിച്ചിട്ട് ഇപ്പോ ഇതാണവസ്ഥ. കഷ്ടാല്‍ കഷ്ടേന ശാന്തികൃഷ്ണാ എന്നാണല്ലോ... ഗതികെട്ടവന്‍ മൊട്ടയടിച്ചാല്‍ അന്ന് കല്ല് മഴ പെയ്യും... ഇതൊക്കെ ഇപ്പൊ ഭയങ്കര മാച്ചിങ് ആണെന്ന് തോന്നുന്നു.
സ്വന്തം
പൊന്നൂസ്
Subscribe to:
Post Comments (Atom)
10 comments:
ആരെങ്കിലും ഒന്ന് സഹായിക്കൂ... പ്ലീസ്
:( ... എന്താ ചെയ്യാ...
പിന്മൊഴിയിലേക്ക് എന്താണ് വരാത്തതെന്ന് ഇവിടെ പറഞ്ഞിട്ടുണ്ട്
മൈഗ്രേറ്റ് ചെയ്യുമ്പോള്‍ കാണാതാവുന്ന പോസ്റ്റുകള്‍ പിന്നീട് തിരിച്ചെത്തുമെന്നാണനുഭവം
ഇനി വന്നില്ലെങ്കില്‍ ഞാന്‍ കുറ്റക്കാരനല്ല
ഹാവൂ... സെന്റീസ്സ്സ്സ്സരാ സമ്മാനധാനമമമായി... അപ്പോളിനി പേടിക്കാനൊന്നുമില്ലല്ലൊ...
ചായ ചായ ചായൈ...
പിന്മൊഴി@gmail.com എന്നല്ല കൊടുക്കേണ്ടത്. pinmozhikal@gmail.com എന്ന് കൊടുത്തു നോക്കൂ.
ബ്ലോഗിങ് മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്ത്രീകള്‍ ഇന്നുണ്ട്.ജീവിതത്തില്‍ നേരിടുന്ന ഒറ്റപ്പെടലിനു പരിഹാരമായും,ഒരു തമാാക്കുവേണ്ടിയും ഗൌരവമായ ആത്മാവിഷ്കാരമായും ഒക്കെ സ്ത്രീകള്‍ ബ്ലോഗിങ്ങിനെ സമീപിക്കുന്നു.
മലയാളത്തിലെ ബ്ലോഗറ്‌മാരായ സ്ത്രീകളെ പരിചയപ്പെടുത്തുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യാന്‍ ശ്രമിക്കുകയാണ്.ദയവുചെയ്ത് നിങ്ങള്‍ ബ്ലോഗിങ്അനുഭവങ്ങള്‍ സ്ത്രീപക്ഷ്ത്തിലേക്ക് [http://sthreepaksham.blogspot.com] അയച്ചുതരിക
''ബ്ലോഗിങ് മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്ത്രീകള്‍ ഇന്നുണ്ട്''
ടീച്ചറേ...കാര്യമൊക്കെ കൊള്ളാം...മുകളില്‍ കോട്ടിട്ടിരിക്കുന്ന വരികള്‍ക്കു എന്തോ പന്തികേടില്ലേ.....
ഗള്‍ഫ് മലയാളികളില്‍ നിന്ന് പലതും പറഞ്ഞ് പണം അടിച്ച് മാറ്റാന്‍ ഒരു മന്ത്രി ഗള്‍ഫില്‍ തേരാപാര നടക്കുന്നുണ്ട്. കഴിഞ്ഞ യു. ഡി. എഫ് ഭരണത്തില്‍ അവരുടെ ചക്കരവാക്കുകേട്ട് പണം മുടക്കിയവരൊക്കെ ഇന്ന് വഴിയാധാരമായ കഥ ആരും മറക്കരുത്. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തമായി ചെയ്യുക.മന്ത്രിയുടെ വാക്ക് കേട്ട് സര്‍ക്കാറിന്റെ കയ്യില്‍ കാശ് കൊടുത്താല്‍ അവന്‍ തെണ്ടിയതുതന്നെ. ഇതു ഗള്‍ഫില്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്നവര്‍ ചതിയില്‍ പെടാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ് മാത്രമാണ്.
പിപ്പിള്‍സ് ഫോറം.
Thank you foor sharing
Post a Comment