സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Sunday, December 31, 2006
Friday, December 29, 2006
Thursday, December 28, 2006
സിബു ചിക്കാഗോയില്‍ നിന്ന് കാലിഫോര്‍ണിയയിലേയ്ക്ക്
സുഹൃത്തുക്കളേ
നമ്മുടെ പ്രിയ സുഹൃത്തും വരമൊഴിയുടെ സൃഷ്ടാവുമായ സിബു, ചിക്കാഗോയില്‍ നിന്ന് ജോലി സംബന്ധമായി കാലിഫോര്‍ണിയയിലേയ്ക്ക് റീലൊക്കേറ്റ് ചെയ്യുന്നു.
ഈ ശനിയാഴ്ചയാണ് സിബു ചിക്കാഗോ വിടുന്നത്.
കൂടുതല്‍ പിന്നീട്
സസ്നേഹം

"കലേഷിനെ മീറ്റുവാന്‍”
നമ്മുടെ കലേഷ് യൂ യേ യീയും നമ്മളേയും വിട്ട് മറ്റന്നാള്‍ അതായത്, 30-12-2006ന് 12:30ന് നാട്ടിലേക്ക് പോകുകയാണല്ലോ?
പോകുന്നതിന് മുന്‍പ് കലേഷിനെ ഒന്ന് കാണണം എന്ന അതിഭയങ്കരമായ ആഗ്രഹത്തില്‍ ഇന്ന് കലേഷിനോട് അതേപറ്റി സംസാരിക്കുകയും, അദ്ദേഹത്തിന് പോകുന്നതിന്റെ തിരക്കുകളാണെങ്കിലും, 'എല്ലാവരേയും ഒന്ന് കാണാന്‍ വല്യ ആഗ്രഹമുണ്ടെന്നും' നാളെ രാവിലെ എങ്ങിനെയെങ്കിലും സമയമുണ്ടാക്കി ഷാര്‍ജ്ജയിലെ ബുഹൈര കോര്‍ണിഷിലുള്ള പാര്‍ക്കില്‍ ,(29-12-2006) രാവിലെ 9 മണിക്ക് എത്തിച്ചേരാമെന്നും മാക്സിമം 10 മണി വരെ അവിടെയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
പീ.സ്: ഇത്രയും ചെറിയ സമയം കൊണ്ട്, നല്ലൊരു സെറ്റപ്പില്‍ യാത്രയയപ്പ് ഒരുക്കാനുള്ള പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി കലേഷ് നമ്മളോട് ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കലേഷിന്റെ ലോകം :: Kalesh's World: മരുഭൂമിയോട് വിട!
കലേഷിന്റെ ലോകം :: Kalesh's World: മരുഭൂമിയോട് വിട! കലേഷേ, താന്‍ ഇവിടെ നിന്നും പോകുന്നതില്‍ ഞങ്ങള്‍ക്ക് വളരെ ദുഖമുണ്ട്. പക്ഷെ തന്റെ ഭാവി ശോഭനമാക്കുവാനുള്ള യാത്രയാണിതെന്നതില്‍ സന്തോഷവുമുണ്ട്. തനിക്കും, റീമക്കും എല്ലാ വീധ നന്മകളും നേരുന്നു.
രാമറും പച്ചിലപ്പെട്രോളും 2007ല്‍
എല്ലാവരും മറവിയുടെ ചവറ്റുകൊട്ടയില്‍ തള്ളിയ രാമര്‍ പിള്ളയുടെ പച്ചിലപ്പെട്രോള്‍ വീണ്ടും വേദിയിലേക്ക്.
പച്ചിലയില്‍ നിന്നും പെട്രോള്‍ നിര്‍മ്മിക്കുന്നു എന്നവകാശപ്പെട്ടിരുന്ന രാമര്‍ പിള്ള , ഒരിടവേളക്കു ശേഷം വീണ്ടുമിപ്പോള്‍ തന്റെ കണ്ടെത്തലിനെ 2006 ഡിസംബര്‍ 31 നകം അംഗീകരിച്ചില്ലെങ്കില്‍ ആത്മാഹുതി ചെയ്യും എന്ന ഭീഷണിയോടെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്കും ,കേന്ദ്ര ധന മന്ത്രി ചിദംബരത്തിനും കത്തെഴുതിയിരിക്കുകയാണ് എന്നാണ് പത്രങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
തീയില്ലാതെ പുകയുണ്ടാകില്ല എന്നു പറയാറുണ്ട്. രാമറുടേ ഈഅവകാശവാദപ്പുകയ്ക്കു പിന്നില്‍ ചാരം മൂടിക്കിടക്കുന്ന ചെറിയൊരു കനല്‍ക്കട്ടയെങ്കിലും കാണും എന്നു ബൂലോകത്താരെങ്കിലും കരുതുന്നുണ്ടോ?.
രസതന്ത്രത്തിന്റെ വിശകലനവിജ്ഞാനത്തിന്റെ അടിസ്ഥാനമില്ലെങ്കിലും നമ്മുടെ പാരമ്പര്യ ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുര്‍വേദം ശാസ്ത്രീയമല്ലെന്നും ഒറ്റ മൂലികളും, ആയുര്‍വേദമരുന്നുകളും നിഷ്ഫലമാണെന്നും നമ്മളൊന്നും കരുതുന്നില്ല എന്നു മാത്രമല്ല, അനുഭവപാഠങ്ങളുടെ അടിസ്ഥാനത്തില്‍ ലോകം മുഴുവന്‍ അതിന്റെ വഴി തേടിക്കൊണ്ടിരിക്കുകയുമാണ്.
ഈ പശ്ചാത്തലത്തില്‍ രാമര്‍ എങ്ങനെയുമാകട്ടെ പെട്രോളിനു പകരം നില്‍ക്കുന്ന ഒരിന്ധനം അതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍, സാങ്കേതിക കാരണം പറഞ്ഞ് അംഗീകരിക്കാതിരിക്കാതെ, അതിനെ പ്രോത്സാഹിപ്പിച്ച് ഒരു ദേശീയ പദ്ധതിയായി ഉയര്‍ത്തി തുടര്‍ഗവേഷണങ്ങള്‍ നടത്തി ലോകത്തിനു മുതല്‍ക്കൂട്ടാകുന്ന ഒരു കണ്ടെത്തലിലേക്കു നയിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത് എന്നാണെന്റെ സംശയം.
നമ്മുടെ നാട്ടിലല്ലാതെ മറ്റെവിടെയെങ്കിലുമാണ് ഒരാള്‍ ഇത്തരമൊരാശയം വെളിപ്പെടുത്തുന്നതെങ്കില്‍, അയാള്‍ക്കതു കണ്ടെത്തുന്നതു വരെയുള്ള മുഴുവന്‍ സഹായസഹകരണം അവിടത്തെ സര്‍ക്കാരുകള്‍ ചെയ്തുകൊടുക്കുമായിരുന്നില്ലേ?.
നമ്മളെന്താണ് നല്‍കിയത്?
നമ്മുടെ കേരം തിങ്ങും കേരളനാട്ടില്‍ കേരതൈലം എഞ്ചിന്‍ ഓയിലിനു പകരം ഉപയോഗിക്കാമെന്നു പ്രായോഗികമായി കണ്ടെത്തി കുറെ പാവപ്പെട്ട ഡ്രൈവര്‍മാര്‍ .ആ കണ്ടെത്തലിനു പിന്നീടെന്തു സംഭവിച്ചു?.
ഒരുപക്ഷെ ഇതെല്ലാം എന്റെ അറിവില്ലായ്മയില്‍ നിന്നുടലെടുത്ത തോന്നല്‍ മാത്രമായിരിക്കാം. എങ്കിലും കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ളതു കൊണ്ടാണ് ഇതിവിടെയെഴുതുന്നത്.
2007 മുതല്‍ നമ്മുടെ വാഹനങ്ങള്‍ പച്ചിലപ്പേട്രോളില്‍ ഓടുമോ?. കാത്തിരുന്നു കാണാം അല്ലെ?.

Monday, December 25, 2006
മൂന്നാമിടം മാഗസിന്‍- ബൂലോഗം സ്പെഷ്യല്‍
കൂട്ടരേ,
മൂന്നാമിടം ഇ-മാഗസിന്റെ പുതിയ ലക്കം ബൂലോഗം സ്പെഷ്യലാണ്. ബൂലോഗത്തെ പ്രമുഖരില്‍ പലരുടേയും രചനകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കാണുമല്ലോ.
Tuesday, December 19, 2006
അഭിപ്രായ സര്‍വെ.
നമ്മുടെ ബഹുമാന്യ രഷ്ട്രപതി ഡോ: എ പി ജെ അബ്ദുള്‍കലാം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചിരിക്കും.
2002 ജൂലായ് 26 മുതല്‍ ഭാരതത്തിന്റെ പ്രഥമ പൌരന്റെ സ്ഥാനത്തിരിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനനിര്‍വഹണ കാലാവധി താമസിയാതെ അവസാനിക്കുകയാണ്.
അദ്ദേഹത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനത്തെയും, വ്യക്തിത്വത്തെയും നിഷ്പക്ഷമായി വിലയിരുത്തി ഒരങ്കത്തിനു കൂടി ബാല്യമുള്ള അങ്കച്ചേകവരാണോ അല്ല നമ്മള്‍ ഇനിയുള്ള കാലത്തേക്ക് മറ്റൊരാളെ കണ്ടെത്തേണ്ടത് അത്യാവശ്യമാണോ എന്ന വിഷയത്തില്‍ ഈ ബൂലോകവാസികള്‍ എന്തു പറയുന്നു എന്നറിയാന്‍ താത്പര്യമുണ്ട്.
ഇതൊരഭിപ്രായ സര്‍വെയ്ക്ക് പറ്റിയ വിഷയമാണെങ്കില്‍ ഏവര്‍ക്കും രേഖപ്പെടുത്താം അഭിപ്രായങ്ങള്‍....നിര്‍ദ്ദേശങ്ങള്‍........ പ്രതികരണങ്ങള്‍.......
പൊതുവാളന്‍

Sunday, December 17, 2006
പൊതുനിരത്തില്‍ തുപ്പുന്നതിനു നിരോധനം
തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു പൊതുനിരത്തുകളിലും തുപ്പുന്നതും മൂക്കുചീറ്റുന്നതും മുറുക്കിത്തുപ്പുന്നതും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.
പൊതുസ്ഥലങ്ങളില്‍ തുപ്പരുത് എന്ന ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കാനും ദൃശ്യ-വാര്‍ത്താ മാധ്യമങ്ങളിലൂടെ ഇടവിട്ടു പരസ്യം നല്‍കാനും രാത്രി ദൃശ്യമാകുന്ന ഇലക്ട്രോണിക്ക് ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചു. പൊതുസ്ഥലങ്ങളിലും ഓഫിസ് പരിസരങ്ങളിലും തുപ്പല്‍പാത്രങ്ങള്‍ സ്ഥാപിക്കാനും നോട്ടീസുകളും ലഘുലേഖകളും അച്ചടിച്ചു വിതരണം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.
വാര്‍ത്തയ്ക്ക് കടപ്പാട്: മനോരമ ഓണ്‍ലൈന്‍ (ലിങ്ക്)
ഇതോടെ എന്റെ നാടും നാട്ടാരും നന്നാവും. എനിക്കുറപ്പാ.
ഒരു സംശയം മാത്രം. മലര്‍ന്ന് കിടന്ന് തുപ്പുന്നതിനെക്കുറിച്ചൊന്നും ഉത്തരവ് പറയുന്നില്ല. അതിനു നിരോധനമുണ്ടോ എന്തോ!
Friday, December 15, 2006
ഒരു കഴുകനും കുറേ കതിരുകാണാക്കിളികളും
(മുന്‍പൊരിക്കല്‍ ചര്‍ച്ചാവേദിയില്‍ ഒരു പോസ്റ്റിന് കമന്റായി ഇട്ടിരുന്നത് ചെത്തിയൊരുക്കിക്കൂട്ടിയതാണ് ഈ ലേഖനം. വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെന്നു തോന്നിയതുകൊണ്ടും ഇപ്പോള്‍ വീണ്ടും കാലികപ്രാധാന്യം ഉള്ളതുകൊണ്ടും ഒന്നുകൂടി ഇവിടെ എടുത്തെഴുതുന്നു:)
പ്രവാസികളെങ്കിലും ഇതു ക്ഷമയോടെ വായിക്കും എന്നു പ്രതീക്ഷിക്കുന്നു.
ക്രിസ്തുമസ് വരുന്നു. വിതയ്ക്കാതെ, കൊയ്യാതെ, കതിരും തേടിപ്പുറപ്പെട്ടുപോയ പ്രവാസിപ്പറവകള്‍ക്ക് ഇനി യാത്രയുടെ നാളുകള്‍ തുടങ്ങുകയായി.നാടുകാണാന്‍പോക്കെന്ന നമ്മുടെ വര്‍ഷാവര്‍ഷമുള്ള ശ്രാദ്ധകര്‍മ്മം ഡിസംബറില്‍ മഞ്ഞുപോലെ ഉറഞ്ഞുരുകിയാരംഭിച്ച് ഇടയ്ക്കൊന്നു ചൂടാറി പിന്നെ വീണ്ടും മാര്‍ച്ചിന്റെ വേനലില്‍ ഉരുകിത്തുടങ്ങും. തലവിധികളും പള്ളിക്കൂടം കലണ്ടറുകളും അനുസരിച്ച് അതങ്ങനെ അടുത്ത ഓണം വരെ നീണ്ടുപോകും...
സമയമായി. ഒരിക്കല്‍കൂടി എയര്‍ ഇന്ത്യയ്ക്കും മറ്റും പല്ലും നഖവും മൂര്‍ച്ചകൂട്ടി ഇരകളെ കാത്തിരിക്കാന്‍ നേരമായി. ഇനി അവരുടെ യാത്രക്കൂലികള്‍ അവരേക്കാള്‍ ഉയരത്തില്‍ മാനത്തേക്കു പറക്കുന്നതുകാണാം കുറച്ചു മാസങ്ങള്‍. അതിനൊപ്പം തന്നെ അവരുടെ തൊഴില്‍-ആളിമാരുടെ ധാര്‍ഷ്ട്യവും പുച്ഛരസവും.
നമ്മുടെ ദേശീയബോധം നാടായ നാടൊക്കെ പറന്നുനടന്ന് പകര്‍ത്തിയൊഴിക്കുന്ന ആ മഹാസ്ഥാപനത്തെക്കുറിച്ചും അതിനെ പിന്‍പറ്റി തടിച്ചുകൊഴുക്കുന്ന പ്രസ്ഥാനങ്ങളെപ്പറ്റിയും ഇത്രയെങ്കിലും കുത്തിക്കുറിക്കേണ്ടത് ഇന്നെന്റെ കര്‍ത്തവ്യമാണ്. സഹോദരീസഹോദരന്മാരെന്ന് ആയിരത്തൊന്നുവട്ടം ഉരുക്കഴിപ്പിച്ചുകൊണ്ട് വിദ്യാലയദിനങ്ങളില്‍ ഞങ്ങളുടെ കുഞ്ഞുമനസ്സുകളിലൂടെ, കുഞ്ഞുചുണ്ടുകളിലൂടെ വായ്ത്താരി മുഴക്കിച്ചത് ആരെപ്പറ്റിയാണോ ആ, എന്റെ ഇന്ത്യക്കാര്‍ക്കു വേണ്ടി ഇതിവിടെ എഴുതിയേ തീരൂ.
എയര്‍ ഇന്ത്യയുടെ (എയര്‍ ഇന്ത്യ എന്ന ബല്യ ആനയുടെ മുതുകത്തും മുന്നിലും പിന്നിലുമായി നടക്കുന്ന പാപ്പാന്മാരുടെയും പാപ്പാത്തികളുടേയും) ധിക്കാരത്തിനും അവഗണനയ്ക്കും എതിരെ വര്‍ഷങ്ങളായി യുദ്ധം ചെയ്യുന്നുണ്ട് ഇതെഴുതുന്നവന്‍. അതിന്റെ ഭാഗമായിത്തന്നെ കുറെ കഷ്ടപ്പാടു സഹിച്ചാല്‍ പോലും വേറെ ഗതിയില്ലാത്തതിനാല്‍ മറ്റ് എയര്‍ലൈനുകളില്‍ പലപ്പോഴും കൊളംബോ വഴിയോ മറ്റോ ആണു യാത്രയും പതിവ്.
കുറെയൊക്കെ നമ്മുടെ തന്നെ ഇടയിലുള്ള പാദസേവകരാണ് പ്രവാസികളുടെ പ്രത്യേകിച്ച് ഗള്‍ഫ് മലയാളികളുടെ ഈ ഗതികേടിനു കാരണം.
ഗള്‍ഫില്‍ ഏത് ഇന്ത്യന്‍ സംഘടന എന്തു പരിപാടി നടത്തിയാലും ചെലവുമുട്ടിക്കാനുള്ള ഒരു സൂത്രം ‘സ്പോണ്‍സറിങ്ങ്’ ആണ്. മിക്ക പരിപാടികളിലും എയര്‍ ഇന്ത്യയുടെ സ്പോണ്‍സറിങ്ങ് കാണും. സംഗതി ലളിതമാണ്. എയര്‍ ഇന്ത്യ കമ്മിറ്റിക്കാര്‍ക്കു പൈസ കൊടുക്കണ്ട. പകരം പരിപാടിയില്‍ പങ്കെടുക്കുന്ന, നാട്ടില്‍ നിന്നു വരുന്ന, സിനിമാതാരകങ്ങള്‍ക്കോ രാഷ്ട്രീയക്കോമരങ്ങള്‍ക്കോ, സാംസ്കാരികപ്പൊയ്ക്കോലങ്ങള്‍ക്കോ, മതതിമിരചക്ഷുസ്സുകള്‍ക്കോ (പല നിറങ്ങളിലും ചായമടിച്ച ചട്ടികളും കൊണ്ട് ഉട്ടോപ്പിയയില്‍ ഭിക്ഷ തെണ്ടാന്‍ വരുന്ന അവരുടെയൊക്കെ കാര്യം പിന്നെ പറയാം) യാത്രക്കു വേണ്ട നാലോ അഞ്ചോ ടിക്കറ്റ് സൌജന്യമായി കൊടുത്താല്‍ മതി. പ്രതിഫലമായി എയര്‍ ഇന്ത്യയുടെ ഒരു ബാനര്‍ ഓഡിറ്റോറിയത്തില്‍ തൂക്കിയിടണം. ചിലപ്പോള്‍ സ്റ്റേജില്‍ വെച്ച് പരസ്യമായി പ്രാദേശികമാനേജര്‍ക്ക് ഒരു നന്ദിയും പറയണം. അഥവാ അത്താഴം വിളമ്പുന്നുണ്ടെങ്കില്‍ ഒരു പ്ലേറ്റ് കൂടുതലും. അത്രയേ വേണ്ടൂ.
തീര്‍ത്തും നിസ്സാരമെന്നു തോന്നുന്ന ഈ കാര്യത്തില്‍ നിന്നാണ് ഇവരുടെ ധാര്‍ഷ്ട്യം തുടങ്ങുന്നത്.
ഇങ്ങനെ ടിക്കറ്റുപൊന്മുട്ടയിടുന്ന ഒരു താറാവിനെ നിലയ്ക്കു നിര്‍ത്താന്‍ ഈ സംഘടനകളുടെ നേതാക്കന്മാരൊന്നുംകൂട്ടു വരില്ല. കണ്മുന്നില്‍ നടക്കുന്ന അനീതികള്‍ കണ്ടില്ലെന്നു നടിക്കുകയാണവര്‍ ചെയ്യുക. സ്വന്തം വീട്ടിലെ കാര്യം വരുമ്പോള്‍ ചുളുവില്‍ അടിച്ചെടുക്കുന്ന നക്കാപ്പിച്ച സൌജന്യങ്ങളും അവര്‍ക്കൊരു മുതല്‍ക്കൂട്ടാവുന്നു.
കമ്പനികളില്‍ താഴെതട്ടുകളില്‍ ജോലിചെയ്യുന്ന ആളുകളെയും കമ്പനികളെ തന്നെയും ഒരേ സമയം ചൂഷണം ചെയ്യുന്ന ‘അഡ്മിന്‍’ വിഭാഗക്കാരെയും അവരോടൊപ്പം നില്‍ക്കുന്ന ട്രാവല്‍ ഏജന്‍സികളേയും എയര്‍ ഇന്ത്യയുടെ ജോലിക്കാരെയും കൂട്ടിക്കെട്ടുന്ന ഒരു വലയം കൂടി ഉണ്ട് ഇവിടങ്ങളില്‍. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കുള്ള ടിക്കറ്റ് കരാറില്‍ എഴുതിയിട്ടുള്ള പാവങ്ങളുടെ പണം അവരറിയാതെ മുതലാക്കുന്ന സൂത്രം കമ്പനിയിലും പുറത്തും അധികമാര്‍ക്കും അറിയില്ല.
ഗള്‍ഫില്‍നിന്നും കൊച്ചിയിലേക്ക് എക്കോണമിക്ലാസ്സില്‍ യാത്രചെയ്യുന്നവരൊക്കെ കണ്ടിട്ടുണ്ടാവും അവരുടെ തൊട്ടടുത്ത സീറ്റുകളില്‍ ചെന്നയിലേക്ക് പോകുന്ന ‘കഡ്ഡപ്പ‘കളെ. ആന്ധ്രയുടെ ഏറ്റവും ദരിദ്രമായ, ദുരിതപൂര്‍ണ്ണമായ ഭാഗത്തുനിന്നും വരുന്ന ആ മനുഷ്യക്കോലങ്ങള്‍ ഗള്‍ഫിലെ അറബികള്‍ക്ക് ഏറ്റവും അനുസരണയുള്ള റോബോട്ടുകളാണ്. എന്നിട്ടും നല്ലൊരു വാഷിങ്ങ്മെഷീനും ഫുഡ്പ്രോസസ്സറിനും വേണ്ടതിനേക്കാള്‍ കുറഞ്ഞ ചെലവേ അവരെ പോറ്റാന്‍ വേണ്ടിവരൂ. നാലോ അഞ്ചോ വര്‍ഷത്തിലൊരിക്കല്‍ കണവനേയും കണ്ണിലുണ്ണികളായ മക്കളേയും കാണാന്‍ പോകുന്ന അവര്‍ക്ക് വിമാനയാത്രയെക്കുറിച്ച് വലിയ അനുഭവമൊന്നുമില്ല. മിക്കവാറും രണ്ടാമത്തെയോ നാലാമത്തെയോ വിമാനയാത്രയായിരിക്കും അവര്‍ ചെയ്യുന്നുണ്ടാവുക. ഒരു ടൂറിസ്റ്റ്ബസ്സ് പോലും സ്വര്‍ഗ്ഗമായി തോന്നുന്ന അവര്‍ക്ക് വിമാനത്തിലെ ഏറ്റവും നിസ്സാരമായ സൌകര്യം പോലും ശ്രേഷ്ഠമായി തോന്നും. മാത്രമല്ല, നാമൊക്കെ ധരിച്ചുവെച്ചിട്ടുള്ള ആചാരങ്ങളും ഉപചാരങ്ങളും ആരും പഠിപ്പിച്ചുകൊടുത്തിട്ടില്ലാത്തതിനാല്‍ ചിലപ്പോഴൊക്കെ അവരുടെ പെരുമാറ്റം അരോചകമായി തോന്നിയെന്നും വരാം.
ഈ ചെമ്മരിയാട്ടിന്‍ കൂട്ടത്തെയാണ് വജ്രജൂബിലി ആഘോഷിക്കുന്ന എയര്‍ഹോസ്റ്റസ് കൊച്ചമ്മമാര്‍ക്ക് സഹിക്കേണ്ടി വരുന്നത്. സിങ്കപ്പൂര്‍, അമേരിക്ക, ഇന്ത്യയിലെ തന്നെ മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കൊക്കെ പറക്കുന്ന ആകാശരാജാവിന്റെ ഈ തോഴിമാര്‍ക്ക് സാധാരണ പരിചയമുള്ള ഹൈ-ഫ്ലൈ കുട്ടപ്പന്മാരും കുട്ടപ്പിമാരുമല്ല ഇവര്‍. വിസ്കിയും പെപ്സിയും തിരിച്ചറിയാത്ത ഇവറ്റയെവിടെ? നോറ്ഡ്സ്റ്റോമിലോ മേസിസിലോ ഷോപ്പിങ്ങിനു പോവാന്‍ കമ്പനി തരാമെന്നു പറയുന്ന, ‘പടിഞ്ഞാറുനിന്നും വരുന്ന പണച്ചാക്കു’കളെവിടെ? (നമ്മുടെ തന്നെ അമേരിക്കന്‍ യൂറോപ്യന്‍ കൂട്ടുകാരെ കളിയാക്കുകയല്ല ഞാന്‍, ആകാശക്കൊച്ചമ്മമാരുടെ മനോഗതി സൂചിപ്പിക്കുകയാണ്) ഇങ്ങനെയൊരു ഫ്ലയിങ്ങ് സെക്റ്ററിലേക്ക് തങ്ങളെ തള്ളിയിട്ട ബോസ്സന്മാരെ തെറിപറഞ്ഞുകൊണ്ടു വേണം ഈ കടല്‍ക്കിളവികള്‍ക്കു ജോലി തുടങ്ങാന്‍ തന്നെ. ബാക്കി അവജ്ഞയും വൈരാഗ്യവുമാണ് നമുക്കൊക്കെ അവര്‍ ഗ്ലാസ്സിലും പ്ലേറ്റിലും വിളമ്പിത്തരുന്നത്. ഒരു പുഞ്ചിരിയുടെ പൂമൊട്ടെങ്കിലും അവര്‍ അതിനൊപ്പം വെക്കാറില്ല മിക്കപ്പോഴും!
തല സ്വല്‍പ്പം ഉയര്‍ത്തി നേരെ നോക്കി അവരോടു സംസാരിച്ചുനോക്കൂ. നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശങ്ങളെപറ്റി ബോധമുണ്ടെന്നു കണ്ടറിയുന്ന ആ നിമിഷത്തില്‍ കാണാം പുലിയെപ്പോലെയിരിക്കുന്ന അവര്‍ നല്ലൊരു കുറിഞ്ഞിപ്പൂച്ചയായി മാറുന്നത്! നൂറുപേരില്‍ നാലുപേരെങ്കിലും നേര്‍ക്കുനേരെ നിന്നു ചോദിക്കാനുണ്ടെങ്കില്‍ ഈ പുലിത്തരമൊക്കെ എന്നേ പോയേനെ! എങ്കിലും സഭയില്‍ വെച്ച് കാര്യങ്ങള്‍ ചോദിക്കുന്നത് ചെറ്റത്തരമാണെന്ന് കരുതുന്ന അന്ധവിശ്വാസമോ സംസ്കാരപ്പൊയ്മുഖമോ മൂലം, നാം, പ്രത്യേകിച്ച് മലയാളികള്‍, ന്യായമായ കാര്യങ്ങളൊന്നും നേരിട്ട് ചോദിക്കാതെ, കിട്ടുന്ന ഓശാരമൊക്കെ അനുഭവിച്ചങ്ങനെ പോവുകയാണു പതിവ്.
സഹിഷ്ണുത ഒരു നല്ല ഗുണമാണ്. പക്ഷേ അതു മറ്റുള്ളവര്‍ക്കു നമ്മുടെ മെക്കിട്ടു കയറാനുള്ള ഒരു കോണിയാവരുത്. സഹജീവിയോടുള്ള സ്നേഹമായിരിക്കണം അതിന്റെ ഗുണം. അപ്പുറത്തെ സീറ്റിലിരിക്കുന്ന ഒരു ‘കഡ്ഡപ്പ’ക്ക് ഒരു ഉപകാരമാവുമെങ്കില്‍ ഞാന്‍ തീര്‍ച്ചയായും സഹിക്കണം. അതിനു പകരം ഇന്നു നാം സഹിഷ്ണുത കാണിക്കുന്നത് എയര്‍ഹോസ്റ്റസും ട്രാന്‍സ്പോര്‍ട്ട് ബസ്സു് ഡ്രൈവറും പോലീസുകാരനും പോലുള്ള സ്ഥാപനങ്ങള്‍ അര്‍ഹതയില്ലാതെ നമ്മില്‍ അടിച്ചേല്‍പ്പിക്കുന്ന ധാര്‍ഷ്ട്യത്തിനോടാണ്.
നമ്മുടെ കൂടെയുള്ള പാവങ്ങളുടെ മേല്‍ വിമാനത്തിനുള്ളിലും കസ്റ്റംസിലും എമിഗ്രേഷനിലും നടക്കുന്ന ചൂഷണങ്ങളെ പറ്റി ആരാണു വായ് തുറക്കുക? ആ പാവങ്ങള്‍ക്കു തന്നെ അറിയില്ല അവര്‍ക്ക് എന്തൊക്കെ അധികാരങ്ങളും അവകാശങ്ങളും ഉണ്ടെന്ന്. അറിവുള്ളവരാകട്ടെ, സ്വയം മറ്റൊരു ക്ലാസ് ആയി നടിച്ച് മാറി നില്‍ക്കുകയും സ്വന്തം സൌകര്യങ്ങള്‍ നോക്കുകയും ചെയ്യും.
ഒരുദാഹരണം പറയാം. ‘പുഷിങ്ങ്’ എന്നൊരു പരിപാടിയുണ്ടായിരുന്നു. ഇപ്പോളും ഉണ്ടോ എന്നറിയില്ല. നാട്ടിലെ റിക്രൂട്ടിങ്ങ് ഏജന്‍സികളും ട്രാവല്‍ ഏജന്‍സികളും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റു് ജോലിക്കാരും കൂടിയാണ് ഇതു നടത്താറ്. ECNR എന്ന ഒരു സ്റ്റാമ്പ് പാസ്പോര്‍ട്ടില്‍ ആടിക്കണം. അത് മുന്‍പേ ഇല്ലാത്തവര്‍ക്ക് ഇങ്ങനെ ‘ആടി‘ക്കാന്‍ കുറച്ചു പണം അടയ്ക്കണം. (എത്ര? 500 രൂപ? ഇപ്പോള്‍ എത്രയാണെന്നറിയില്ല). ബോര്‍ഡിങ്ങ് ഗേറ്റടക്കുന്നതിനു തൊട്ടു മുന്‍പ് സുരക്ഷിതമായ ഒരു സമയത്ത് മുപ്പതോ നാല്‍പ്പതോ തൊഴിലഭയാര്‍ത്ഥികളെ ഇവരെല്ലാവരും കൂടി പ്ലെയിനിനകത്തോട്ടു push ചെയ്തു കേറ്റും. ഒന്നുകില്‍ പാസ്പോര്‍ട്ടില്‍ മാത്രം ECNR സ്റ്റാമ്പു് അടിച്ചിരിക്കും.(മറ്റു രേഖകളിലൊന്നും കാണില്ല). അല്ലെങ്കില്‍ അതുമുണ്ടാവില്ല. jest simbly going... അവരുടെ പേരില്‍ നിയമപ്രകാരം ഖജനാവിലേക്കു പോവേണ്ടിവരുമായിരുന്ന 30 x 500 രൂഫാ ഏമാന്മാരും ഏജന്റുമാരും പങ്കുവെച്ചെടുക്കും.
അടുത്തരംഗം അഞ്ചു വര്‍ഷം കഴിഞ്ഞാണ് കാണുക.
മുംബായില്‍ വെച്ചുണ്ടായ ഒരനുഭവം: മുറിത്തെലുങ്കും മുറിഅറബിയും മാത്രം അറിയുന്ന, അറബിക്കൊട്ടാരത്തിന്റെ മതിലുകള്‍ക്കു പുറത്ത് അപൂര്‍വ്വം മാത്രം പോയിട്ടുള്ള ‘കഡ്ഡപ്പ’ ( ഇവിടെ മലയാളി എന്നും വായിക്കാവുന്നതാണ്), നാട്ടിലേക്കു തിരിച്ചുവരുന്നു. 5 വര്‍ഷം മുന്‍പത്തെ നേരിയ ഓര്‍മ്മകള്‍ അലയിളക്കി പ്ലെയിനിലെ ‘രാജകീയ’യാത്രയും കഴിഞ്ഞ് ഇറങ്ങുന്ന ആ പാവത്തിനെ എതിരേല്‍ക്കുന്നത് എമിഗ്രേഷനില്‍ പാന്‍ മുറുക്കിക്കൊണ്ടിരിക്കുന്ന ഫോലീസുകാരനാണ്. ECNR എന്ന സ്റ്റാമ്പില്ലാതെ എങ്ങനെ 5 വര്‍ഷം മുന്‍പ് നീ അക്കരെക്കു പോയി എന്നാണു ചോദ്യം. അരമണിക്കൂര്‍ നേരത്തെ ഗ്രില്ലിങ്ങിനു ശേഷം അവളുടെ കയ്യില്‍ ആകെയുണ്ടായിരുന്ന 20 ദിനാര്‍ /അല്ലെങ്കില്‍ 250 ദിര്‍ഹം കയ്യിലാക്കിയാല്‍ എന്തോ ഒരു വലിയ സഹായം ചെയ്തു കൊടുത്തു എന്ന പോലെ അയാള്‍ അവളെ പോകാനനുവദിക്കുന്നു.
അവള്‍ പോലുമറിയുന്നില്ല, അവളെ ആരൊക്കെ എങ്ങനെയൊക്കെ ചൂഷണം ചെയ്തുവെന്ന്! (ഈയിടെ ഇതിനൊക്കെ എന്തെങ്കിലും മാറ്റം വന്നുവോ എന്നറിയില്ല. അനുഭവസ്ഥര്‍ പറയട്ടെ.)
ഇപ്രാവശ്യം നാട്ടില്‍ എത്തി രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഒരു പുതുതലമുറ ബാങ്കില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ (ഞാന്‍ തല്‍ക്കാലം താമസിക്കുന്ന എന്റെ സഹോദരിയുടെ) വീട്ടിലേക്കു ഫോണ്‍ വിളിച്ചിരിക്കുന്നു. അവരുടെ പുതിയ ഒരു സമ്പാദ്യപദ്ധതിയുണ്ടത്രേ, NRI കള്‍ക്ക് അതിവിശിഷ്ടം! (ആര്‍ക്കും അങ്ങനെ അറിയാന്‍ വഴിയില്ലാത്ത) എന്റെ നമ്പറും പേരും എങ്ങനെ കിട്ടി എന്ന വേവലാതിയോടെയുള്ള ചോദ്യത്തിനു പറഞ്ഞ മറുപടി എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്നും കിട്ടിയ ലീഡ് ആണത്രേ! നെടുമ്പാശേരിയോ! “അതെ, അവിടത്തെ എമിഗ്രേഷന്‍ പേപ്പറില്‍ എഴുതിക്കൊടുക്കുന്ന വിവരങ്ങള്‍ ഞങ്ങളെപ്പോലെയുള്ള ആള്‍ക്കാര്‍ക്ക് കിട്ടും. ഞങ്ങളുടെ മാര്‍ക്കെറ്റിങ്ങ് വിഭാഗത്തിന്റെ പ്രധാന സോഴ്സ് ആണ് അവിടം”. വിഡ്ഢിയായ ചെറുപ്പക്കാരന്‍! ഇതൊക്കെ വെട്ടിത്തുറന്നു പറഞ്ഞ് ഒരിക്കല്‍ അവന്‍ ഇരിക്കുന്ന മരം അറിയാതെ മുറിച്ചുകളഞ്ഞേക്കാം!
നമ്മുടേയും നമ്മുടെ രാജ്യത്തിന്റേയും സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയാണ് എമിഗ്രേഷന്‍ ഡിപ്പാര്ട്ട്മെന്റ് തന്നെ. സ്വന്തം ക്രെഡിറ്റ് കാര്‍ഡു പോലെ സ്വകാര്യമായി കരുതുന്ന, കരുതേണ്ട വ്യക്തിപരമായ (പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പരുകള്‍, ഒപ്പ് തുടങ്ങിയ) വിവരങ്ങള്‍ ഉത്തരവാദിത്തമുള്ള ഒരു ഗവണ്മെന്റ് സംവിധാനത്തെ വിശ്വസിച്ചേല്‍പ്പിക്കുകയാണ് ആ ഫോറം പൂരിപ്പിക്കുമ്പോള്‍ നാം ചെയ്യുന്നത്. ആ വിവരങ്ങളാണ് നമ്മുടെ സമ്മതമില്ലാതെ മൂന്നാമതൊരു കച്ചവടക്കക്ഷിക്കു കൈമാറുന്നത്. ഭീകരവാദികള്‍ക്കും കള്ളക്കടത്തുകാര്‍ക്കുമെതിരെ നിരന്തരം യുദ്ധം ചെയ്തുകൊണ്ടേ പുലര്‍ന്നുവരുന്ന ദൌര്‍ഭാഗ്യവതിയായ ഒരു നാടിന്റെ കോട്ടകൊത്തളങ്ങളിലാണ് ഇത്തരം വിഷപ്പുഴുക്കള്‍ നുരച്ചുകൂടിയിരിക്കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള അപകടം എത്രയാണെന്നു പക്ഷേ നമ്മില്‍ എത്ര പേര്‍ തിരിച്ചറിയുന്നുണ്ട്? ഇത്തരം ഒരു വ്യവസ്ഥിതിയെ ഇല്ലാതാക്കാന്‍ നാം എത്ര പേര്‍ ശ്രമിക്കും? പലപ്പോഴും എണ്ണിച്ചുട്ട അവധിദിനങ്ങളില്‍ അച്ഛനമ്മ-ഭാര്യ-മക്കളോടും കൂട്ടുകാരോടും കൂടി ചെലവാക്കേണ്ട നിമിഷങ്ങള്‍ ‘നമ്മെ അത്രക്കൊന്നും ബാധിക്കാത്ത’ ഈ വക കാര്യങ്ങള്‍ക്കു ചെലവാക്കാന്‍ നമുക്കാവില്ല!!?
മുംബായിലും കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റും വിമാനമിറങ്ങുക എന്നത് ബലാല്‍സംഗത്തിന്നിരയാവുക എന്ന പോലെ ഒരനുഭവമാണ് ആത്മാഭിമാനമുള്ള പലര്‍ക്കും. ഒരു പക്ഷേ നമുക്കിടയില്‍ അക്ഷരം കൂട്ടിവായിക്കാനറിയാവുന്നവര്‍ക്ക് അതനുഭവപ്പെട്ടു കാണില്ല. കാരണം നേരവും കാലവും, ആളെയും അമ്പാരിയേയും കണ്ടറിഞ്ഞേ ഈ പീഡനം നടക്കൂ. കുറഞ്ഞൊന്നു ശ്രദ്ധിച്ചാല്‍ അപ്പുറത്തുകാണാം കൂടെ വന്നിറങ്ങിയ മറ്റൊരു സാധുവിനെ തൊലിയുരിക്കുന്നത്. ആണ്ടറുതിക്ക് അച്ഛനമ്മപെങ്ങന്മാരെയും കെട്ട്യോളെയും കുട്ട്യോളെയും കാണാന്‍ വരിക എന്ന ഒരൊറ്റ കുറ്റമാണ് അവന്‍ ചെയ്തിട്ടുണ്ടാവുക.
‘ഉടനീളം എല്ലാവരോടും വഴക്കുണ്ടാക്കുന്ന’ ഒരാളുടെ കൂടെ വിമാനയാത്രകളില്‍ ഒരുമിച്ചു പോവാന്‍ പോലും വൈമനസ്യം കാണിക്കുന്ന ഭാര്യയുടെ മുഖം യാതൊരു സുഖവുമില്ല കാണാന്‍. അതുകൊണ്ട് ‘ഒക്കെ സഹിച്ചു’പോകുന്നവരാണ് പലരും.
അങ്ങനെ സഹിക്കാതെ പോയിട്ട് ‘അവന്മാരുടെ‘ ഒക്കെ കണ്ണിലെ കരട് ആയി ഓരോ യാത്രയും ഒരു ചെറുയുദ്ധമായി പ്രഖ്യാപിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ആവില്ലേ? ചെറിയ സമയനഷ്ടങ്ങളും അസൌകര്യങ്ങളും ഉണ്ടായേക്കാം. പക്ഷേ ഒരാള്‍ക്കു വേണ്ടിയല്ല, ഒരു ജനതയ്ക്കുവേണ്ടിയാണ് എന്റെ യുദ്ധം എന്നു നമുക്കു തന്നെ തോന്നണം. അതായിരിക്കണം ആ അവജ്ഞക്കുനേരെയുള്ള നമ്മുടെ ആദ്യത്തെ സമരമുറ.
വല്ലപ്പോഴുമെങ്കിലും അപൂര്‍വ്വമായെങ്കിലും ഇങ്ങനെയൊന്നുമല്ലാത്ത, ചില നല്ല മനുഷ്യരെക്കാണാം ഈ സ്ഥാപനങ്ങള്‍ക്കിടയില്‍. ആ അവസരങ്ങളില്‍, അതു കണ്ടറിഞ്ഞ്, പ്രത്യേകമായി, “you have been so very nice with me, Thank you!", എന്നു മാത്രമെങ്കിലും പറഞ്ഞ് ഹൃദയത്തില്‍ നിന്നും തേന്‍ തൊട്ടുചാലിച്ച ഒരു പൂപ്പുഞ്ചിരി കൊടുക്കാനും നാം മറക്കരുത്! പുഞ്ചിരിയേക്കാള്‍ വ്യാപകശക്തിയുള്ള ഒരു പകര്‍ച്ചവ്യാധി വേറൊന്നില്ല! നല്ല സേവനത്തിനു് ഇങ്ങനേയും ഒരു പ്രതിഫലം ഉള്ള കാര്യം നമുക്കവരെ ഓര്‍മ്മിപ്പിക്കാം.
ഒരു കാര്യം കൂടി: പ്രവാസികളുടെ സുഖലോലുപതയിലെ ഒരു കണ്ണില്‍ക്കരട് മാത്രമാണ് ഈ വിമാനയാത്രയെന്നും അവരുടെ മിക്ക പരാതികളും സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകടികള്‍ മാത്രമാണെന്നും നമ്മുടെ തന്നെ തന്നാട്ടുകാരായ സഹോദരങ്ങള്‍ക്ക് ഒരു അബദ്ധമായ അന്ധമായ വിശ്വാസമുള്ളതായി തോന്നിയിട്ടുണ്ട്. അതങ്ങനെയല്ലെന്നറിയാന്‍ മറ്റുവഴിയൊന്നുമില്ല; “ഒരു വിസയുമെടുത്തിങ്ങു പോരൂ, അനുഭവിച്ചറിയൂ” എന്നു മാത്രമേ പറയാനാവൂ.
പിന്നെന്തിനവിടെ ഇത്ര കഷ്ടപ്പെട്ടു ജീവിക്കുന്നു എന്നായിരിക്കാം അടുത്ത ചോദ്യം. അത്തരം ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് ഈ ബ്ലോഗുകളിലൂടെ തന്നെ സാവകാശം തുടരാം...
താഴെത്തട്ടില്‍ ഉള്ള ആളുകള്‍ക്കും അവരുടെ തന്നെ ഭാഷയിലും ശൈലിയിലും അവരുടെ പ്രശ്നങ്ങള്‍ എഴുതാനും വായിക്കാനും കഴിയുന്ന ഒരു നാള്‍ വരും ബ്ലോഗുകളിലൂടെ. എന്നിട്ട് എഴുതിത്തുടങ്ങേണ്ട കഥകള്‍ ഇനിയും കുറേയുണ്ട്. ആ നാള്‍ ഉടന്‍ വരും എന്നാശിക്കട്ടെ. അത്തരം കഥകള്‍ക്ക് ഒരാമുഖം എന്ന നിലയില്‍ ഈ കുറിപ്പടി ഇവിടെ കിടന്നോട്ടെ അല്ലേ?

Thursday, December 14, 2006
ബൂലോഗ ക്ലബ്ബിലെ അവസാനത്തെ പോസ്റ്റ്/
ആരുടേയോ സ്വാധീനത്തിന് വഴിപ്പെട്ട് ബൂലോഗ് ക്ലബ്ബില് അഡ്മിന് പവറുണ്ടായിരുന്ന- ബൂലോഗ ക്ലബ്ബിന്റെ രൂപീകരണ വേളയില് മൂന്നാമതായി ചേരുകയും ചെയ്ത- എന്റെ അവകാശാധികാരങ്ങള് എടുത്തുകളഞ്ഞിരിക്കുന്ന വിവരം സന്തോഷപൂര്വം അറിയിക്കുന്നു.
അവകാശാധികാരങ്ങള് ആവശ്യ്പ്പെട്ട് കിട്ടിയതായിരുന്നില്ലാത്തതിനാലും, ഈ പോസ്റ്റ് അതിന് ഹേതുഭവിച്ചു എന്ന് നിങ്ങള് കണ്ടെത്തിയതിനാലും- നന്ദി പറയുന്നു. ഇത്രനാളൂം തന്ന സൗജന്യങ്ങള്ക്ക് നന്ദി. ബൂലോഗ അംഗത്വവും കേന്സല് ചെയ്തു തരിക. പോസ്റ്റിന്റെ കമെന്റിംഗ് ഒപ്പ്ഷന് എടുത്തുകളഞ്ഞാലും മറ്റുള്ളിടങ്ങളില് കമെന്റിംഗ് ഓപ്ഷന് ഉള്ളപ്പോള് എന്തും എവിടേയും പറഞ്ഞുകൂടെ. എന്റെ സംശയമാണ്.
അഡ്മിന് പവര് ഞാന് ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് എന്റെ ഓര്മ. ഏതായാലും അതിനി വേണ്ട. നല്ലവരും സഹിഷ്ണുക്കളുമായവരുടെ ഇടയില് ഞാന് പാടില്ല.
കഴിഞ്ഞ പോസ്റ്റിന്റെ നന്ദി.
ആദ്യത്തെ പത്ത് കമെന്റാകുമ്പോഴേക്കും ഈ പോസ്റ്റ് ഉദ്ധേശിച്ചതിനേക്കാള് വിജയമെന്ന് എനിക്ക് മനസ്സിലായി.
വലയിലില്ലാത്തേത്ല്ലാം കുളത്തില് തന്നെ ഉണ്ടെന്നും തിരിച്ചറിയാന് കഴിഞ്ഞു.
ഇനി എന്തെങ്കിലും പറയുന്നതിന് മുന്പ് ഇഞ്ചിയുടെ കമെന്റില് സൂചിപ്പിച്ചതുപോലെ ഈ ചര്ച്ചകൊണ്ടും പോസ്റ്റ്കൊണ്ടും ഏറ്റവുമധികം വലിച്ചിഴക്കപ്പെട്ട ദ്രൗപതി വര്മ എന്ന നാമത്തിനോടും കഥാകാരിയോടും എന്റെ ഖേദം പ്രകടിപ്പിക്കുന്നു.
എംകിലും സാധാരണ സാഹിത്യ സംവാദങ്ങളില് ഇതെല്ലാം ഇടക്ക് സംഭവിക്കുന്നതാക കൊണ്ട് അവര് സീരിയസ് ആയി എടുക്കില്ലെന്ന് ഞാന് കരുതുന്നു.
വിശ്വം സാര് പറഞ്ഞത് പോലെ ജനാധിപത്യത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളായ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള അഭിപ്രായങ്ങളില് കൊള്ളേണ്ടതിനെ കൊള്ളുന്നു. തള്ളേണ്ടതിനെ തള്ളുന്നു.
എന്നാല് പ്രേരണകളുക്കു വഴങ്ങി സ്വാഭിപ്രായത്തെ മറച്ചുവച്ച്നുകൂലിച്ചൊ പ്രതികൂലിച്ചോ ആരെങ്കിലും കമെന്റെഴുതിയിട്ടുണ്ടെങ്കില് അവരോട് പരിതപിക്കുന്നു. മയിലെണ്ണ ഇട്ടുഴിയുന്ന പച്ചീര്ക്കിലി ആകരുത് സ്വാഭിപ്രായം. നട്ടെല്ല് നിവര്ത്തി നില്ക്കു.
വാണി -മാതാവാണ്,
മനസ്സാക്ഷിയാണ്. മെയിലിനൊ , സൗഹൃദങ്ങള്ക്കൊ,ഫോണ് വിളികള്ക്കൊ ബന്ധങ്ങള്ക്കൊ, പാചകനൈപുണ്യത്തിനൊ, മുറി വാടക കൊടുത്തതിനൊ(ബ്ലോഗില് ഒരിക്കല് കാശു ചോദിച്ചു കണ്ടിരുന്നു)നിങ്ങളുടെ വാക്കിനെ വില്ക്കരുത്. മറ്റുള്ളവരെ തല്ലാന് പോകരുത്. നിയമ നിര്മാണം നടത്തരുത്.
ഇങ്ങിനെ ഒന്നും നിങ്ങളുടെ അഭിപ്രായം സ്വാധീനിക്കപ്പെട്ടിട്ടില്ലെങ്കില് – ഇപ്പറഞ്ഞതിനെ അവഗണിക്കുക.
അതുല്യ എന്നോട് ചിരിക്കാന് പറയുന്നു. ഇതാ ഞാന് ചിരിക്കുന്നു.
ദില്ബന്റെ പഴമ്പൊരിക്കച്ചവടമാണ് ഇതിലെ ജനപ്രിയ കമെന്റെന്നും പ്രത്യ്യേകം എടുത്തു പറയുന്നു
ഗുഡ് ബായ്യ്

Tuesday, December 12, 2006
ദ്രൗപതി വര്‍മ്മ എന്നൊരു പ്രതിഭാശാലി
ചപ്പുകവിതകളെഴുതിയും കക്കൂസിന്റെ പടമിട്ടും ആഭാസത്തരമായ തറകമന്റിട്ട് ചാറ്റ് ചെയ്തും എങ്ങിനെ ഒരു വൃത്തികെട്ട സമൂഹമാകാമെന്ന് നിരന്തരം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഞാനുള്‍പ്പെടുന്ന ബൂലോഗ സമൂഹമേ...
വരികളില്‍ സ്നിഗ്ദസൗന്ദര്യവും സാഹിത്യവും എങ്ങിനെ പകര്‍ത്തണമെന്നറിയാവുന്നവര്‍ ഇവിടെയുണ്ട്. വരികള്‍ സംഗീതമാണെന്നും അക്ഷരങ്ങള്‍ അറിവിന്റെ അക്ഷയഘനികളാണെന്നും നമുക്ക് കാണിച്ചു തരാന്‍ കഴിവുള്ളവരിവിടെയുണ്ട്. ദ്രൗപതി വര്‍മ്മ അത്തരമെഴുത്തുകാരുടെ മുന്‍ശ്രേണിയിലുണ്ട്. അക്ഷരങ്ങളുടെ തീപ്പന്തമേറുന്ന അക്ഷൗഹിണിയുമായി.
കുലോത്തമയായി. ബൂലോഗ കൗരവര്‍ അഴിച്ചിട്ട കാര്‍കൂന്തളം നല്ല കവിതഭീമന്മാരുടെ ഗദയാല് വിരൂപ കൗരവ കോലങ്ങളെ തച്ചുടച്ച് ആ നിണമനിഞ്ഞ കയ്യാലേ കെട്ടുകയുള്ളു എന്നും ദൈന്യദീനം വിലപിച്ചു കൊണ്ട്.
ഓരോ കവിതയും മനസ്സിനെ മഥിക്കുന്ന വിലാപങ്ങളാണ്.
മഴത്തുള്ളിയില് ഇഴചേര്ന്നു നില്ക്കുന്നു ഒരു ശിഥിലബന്ധത്തിന്റെ കണ്ണുനീര്ത്തുള്ളികള്. പെയ്തൊഴിയാത്തൊരു മനസ്സിന്റെ ദുഖം നാം അനുഭവിക്കുന്നു ഇത് വായിച്ച് കഴിയുമ്പോള്. uTanju thakaRnna വളപ്പൊട്ടുകളില് ഒരു പ്രണയദുരന്തത്തിന്റെ ആട്ടോഗ്രാഫ്. വിശ്വാസ വഞ്ചനയാല് തകര്ന്ന ഒരു പ്രണയദുരന്തമാണിതിന്റെ പ്രമേയം. നീറുന്ന വേദനയില് നമ്മുടെ നെഞ്ച്പിളരുന്നു. വളപ്പൊട്ടുകളാല് മുറിവേറ്റൊരുകൈത്തണ്ട നമ്മുടെ നെഞ്ചില് നിണമണിയിക്കുന്നു.
ആര്ദ്രത്തിലാകട്ടെ ആതുരാലയത്തില് മരുന്നുകുപ്പികളില് തൂങ്ങിയാടുന്നൊരു ആത്മാവ് തന്നെയോര്ത്ത് വേപുഥകൊള്ളുന്ന മറ്റൊരാളോട് കരയരുതെന്നാവശ്യപ്പെടുന്നു. ഏനിക്ക് തിമിരം ബാധിക്കുമ്പോള് മാത്രം നീ കരയുക എന്ന് പറയുന്നു.
ക്രിയാത്മക സമൂഹമായി വളരണമെങ്കില് ദ്രൗപതിവര്‍മ്മയെപ്പോലുള്ളവരെ വായിക്കുക. അല്ലാതെ മീറ്റിയത് കോണ്ടും ചവറ് ചാറ്റിയതു കൊണ്ടുമാകില്ല.
ലിങ്ക് ഇവിടെ.

ലക്ഷം! ലക്ഷം!
ബൂലോഗ ക്ലബ് തുടങ്ങിയതിനു ശേഷം ഒരു ലക്ഷം സന്ദര്‍ശനങ്ങള്‍ നടന്നു കഴിഞ്ഞെന്ന് തനിമലയാളം ഓഫീസില്‍ നിന്നും ശനിയന്‍ ഭായിഅറിയിക്കുന്നു.
ക്ലബ്ബുകൊണ്ടെന്തു നേടി എന്നറിഞ്ഞൂടാ. ക്ലബ്ബിംഗ് കൊണ്ട് നേടാവുന്ന കാര്യങ്ങള്‍ക്കെല്ലാം സ്പെഷ്യലൈസ്ഡ് സംയുക്തബ്ലോഗുകള്‍ നിലവിലുണ്ട് താനും. എന്നാലും ആളു വരുന്നുണ്ടെന്ന് കേട്ടപ്പോല്‍ "ഭയങ്കര" സന്തോഷം. ക്ലബ്ബിനു വേണ്ടി
ഒരു മാതിരിപ്പെട്ട കാര്യങ്ങളെല്ലാം നടത്തിയത് വിശ്വം മാഷ്, ആദി, ശ്രീജിത്ത് തുടങ്ങിയവരാണ്.
ബ്ലോഗര്‍ ബീറ്റാ പഴേ ഗുസ്തിക്കാരന്‍ ഗാമയെപ്പോലെ പിടി തരാതെ വഴുക്കുന്നത് കാരണം മിക്ക പുതിയവര്‍ക്കും അംഗത്വവും കൊടുക്കാന്‍ പറ്റുന്നില്ല. എല്ലാം വേഗം ശരിയാകുമായിരിക്കണം.
തിരക്കുള്ള ഇടമെല്ലാം നല്ലതാണെങ്കില്‍ കെ എസ് ആര്‍ ടി സി സ്റ്റേഷനിലെ ... എന്ന രീതിയില്‍ ഒരനോണി കമന്റ് എഴുതി തുടങ്ങുന്നത് ഇപ്പോഴേ എനിക്ക് അനുഭവപ്പെടുന്നതായിട്ടാണ് തോന്നുവാന്‍ സാധിക്കുന്നതായിട്ടുള്ളത് :)

Monday, December 11, 2006
ബ്ലോഗ് രചന പുസ്തകമാകുന്നു
മലയാളത്തില്‍ ആദ്യമായി ബ്ലോഗ് രചന പുസ്തകമാകുന്നു.
പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ, നമ്മുടെ പ്രിയപ്പെട്ട വിശാലന്‍ ഇവിടെ കുറിച്ചു വെച്ച, നമ്മള്‍ വായിച്ച് ഉള്ളറിഞ്ഞ് ഊറി ചിരിച്ച ‘കൊടകര പുരാണം’ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ പോവുന്ന വിവരം മിക്കവരും അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. അതേ കുറിച്ച് ഗള്‍ഫ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇവിടെ ചേര്‍ക്കുന്നു.
വിശാല മനസ്കന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

കാലങ്ങള്‍
കാലങ്ങള്‍ (കവിത)
ഭാവിയിലൊരു ഭൂതമാകേണ്ട എന്നെ
വര്‍ത്തമാനങ്ങളില്‍ തളച്ചിടരുതേ...
വഴിവക്കിലെ ചുമടുതാങ്ങിയും,
മലമ്പാതയിലെ കാളവണ്ടിയും ,
മകരക്കുളിരും മീനച്ചൂടും,
മനസ്സിനുള്ളില്‍ മേളം ചൊരിയും-
കാലവര്‍ഷവും കായാമ്പൂവും ,
ഓടിയെത്തുന്നു മിന്നല്‍പ്പിണരായ്
പോയ്‌മറയുന്നു തമോഗര്‍ത്തത്തില്‍.
ചുടുനിശ്വാസച്ചൂളം വിളിയാല്‍
ശബ്ദമുഖരിതം നീലാകാശം.
സ്വച്ഛത തേടും മഹാസമുദ്രമേ
നിര്‍ത്തൂ നിന്നുടെ രുദ്രതാണ്ഡവം.
വിങ്ങിപ്പൊട്ടിടും ഹൃദയമിന്നൊരു
കുന്നിക്കുരുവിന്‍ രൂപം പൂണ്ട് ,
രാഗലോലമാമനുരാഗവീണ തന്‍
സ്‌നേഹസാന്ദ്ര സ്വരം തേടുന്നു.
ഭാവിയിലൊരു ഭൂതമാകേണ്ട എന്നെ
വര്‍ത്തമാനങ്ങളില്‍ തളച്ചിടരുതേ...
വഴിവക്കിലെ ചുമടുതാങ്ങിയും,
മലമ്പാതയിലെ കാളവണ്ടിയും ,
മകരക്കുളിരും മീനച്ചൂടും,
മനസ്സിനുള്ളില്‍ മേളം ചൊരിയും-
കാലവര്‍ഷവും കായാമ്പൂവും ,
ഓടിയെത്തുന്നു മിന്നല്‍പ്പിണരായ്
പോയ്‌മറയുന്നു തമോഗര്‍ത്തത്തില്‍.
ചുടുനിശ്വാസച്ചൂളം വിളിയാല്‍
ശബ്ദമുഖരിതം നീലാകാശം.
സ്വച്ഛത തേടും മഹാസമുദ്രമേ
നിര്‍ത്തൂ നിന്നുടെ രുദ്രതാണ്ഡവം.
വിങ്ങിപ്പൊട്ടിടും ഹൃദയമിന്നൊരു
കുന്നിക്കുരുവിന്‍ രൂപം പൂണ്ട് ,
രാഗലോലമാമനുരാഗവീണ തന്‍
സ്‌നേഹസാന്ദ്ര സ്വരം തേടുന്നു.
Sunday, December 10, 2006
ലേറ്റസ്റ്റ് അപ്ഡേറ്റ്
Saturday, December 09, 2006
Friday, December 08, 2006
ബൂലോകത്തെ പുതിയ വിസക്കാരന്‍
നമസ്കാരം ,
ബൂലോകത്തെ എല്ലാ അണ്ണന്‍മാര്‍ക്കും, അമ്മച്ചിമാര്‍ക്കും, അമ്മായിമാര്‍ക്കും, പുലികള്‍ക്കും, ചിങ്കങ്ങള്‍ക്കും, ശിങ്കിടികള്‍ക്കും.
ഇതു വരെ ഈ ബൂലോകത്ത് ഒരു വിസിറ്റ് വിസക്കാരനായിരുന്നു ഞാന്‍. ഇന്നിപ്പോള്‍ ഒരു തമോഗര്‍ത്തത്തിന്നപ്പുറ്ത്തു നിന്നും എന്റെ രോദനം കേട്ട വിശ്വേട്ടന്‍ എനിക്കൊരു വിസ അയച്ചു തന്നത് ഞാന്‍ ആഘോഷിക്കുകയാണ്. അതിന്റെ സന്തോഷം എല്ലാരെയും അറിയിക്കുന്നു.
അതു പോലെ തന്നെ ഒരു കൊച്ചുകവിത ഞാന്‍ എന്റെ ഈ ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട് എല്ലാ ഓഫണ്ണന്‍മാര്‍ക്കും ഓണണ്ണന്‍മാര്‍ക്കും സുസ്വാഗതം .

ഹാ കഷ്ടം
ഇന്ത്യാ മഹാരാജ്യത്തിലെ രണ്ട് പാര്‍ലമെന്റ് അംഗങ്ങളെ, രണ്ട് ദിവസമായി ജയില്‍ ശിക്ഷക്ക് വിധിക്കുക. നമ്മുടെ നവജ്യോത് സിങ് സിദ്ധുവിന്റെയും ഷിബു സോറന്റെയും കാര്യമാ... സിദ്ദുവിന് മൂന്ന് വര്‍ഷം, സോറന് ജീവപര്യന്തം. നമ്മുടെ ജനങ്ങള്‍ക്ക് എന്നാണ് തിരിച്ചറിവ് ഉണ്ടാവുക?
നമ്മുടെ ജനാധിപത്യം ഇത്ര കുത്തഴിഞ്ഞതാണോ? ഇതില്‍ ആരെയാണ് നാം കുറ്റക്കാരനായി കാണുക... ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സീറ്റ് കൊടുക്കുന്ന രാഷ്ട്രീയ കക്ഷികളെയൊ അതൊ, ഇവരെയൊക്കെ ജയിയ്പ്പിച്ച് വിടുന്ന ജനം എന്ന കഴുതയെയൊ?

Thursday, December 07, 2006
പൂജ്യ ഹരണം
ആയിരത്തി ഇരുനൂറു വര്‍ഷം പഴക്കമുള്ള പൂജ്യം കൊണ്ടുള്ള ഹരണത്തെപ്പറ്റിയുള്ള പ്രൊബ്ലം സോള്‍വുചെയ്തിരിക്കുന്നു ഇവിടെ നോക്കുക
ബീറ്റക്കാരെ എടുക്കാനാവുമോ?
ബ്ലോഗര്‍ ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ ക്ലബ്ബില്‍ ചേരാനാവുന്നില്ല എന്നാണ് അറിവ്. എന്നാല്‍ ചില വേന്ദ്രന്മാര്‍ ഉത്തരത്തില്‍ ഇരിക്കുന്നത് വീഴാതെ കക്ഷത്ത് ഇരിക്കുന്നത് എടുക്കുന്നതും കാണാം. ലവര്‍ ഇതെങ്ങനെ സാധിക്കുന്നു? ഇവിടെ ചേര്‍ന്ന ശേഷം ബീറ്റയിലോട്ട് കയറിയവരാണോ? അതോ എനി അദര്‍ തന്ത്രംസ്? അറിയുന്നവരുണ്ടോ? ഉണ്ടെങ്കില്‍ മിണ്ടുമോ?
അറിയുകീ നൊമ്പരം.
(കൊച്ചുബാവക്ക്)
സമര്പ്പണം ഇബ്രുവിന്റെ നല്ല മനസ്സിന ്
നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
മരിക്കുന്നില്ല നാം .
അതിഗൂഢമായ ഒരുറക്കത്തിന്റെ നീരാളീ പിടിയിലകപ്പെടുന്നു. നമുക്കു ചുറ്റുമുള്ളവര് നമ്മെ പഴിക്കുന്നതും ഇനി നമ്മുടെ കപടതകള് അറിയാവുന്ന ഇയാള് ഉയിര്ത്തെഴുന്നേല്ക്കില്ലല്ലൊ എന്നതോര്ത്ത് കോരി ത്തരിക്കുന്നതും ഈ കീടപ്പില് നമുക്കറിയാം.
അതേ വിധിക്കപ്പെടുവാന് കാത്തുള്ള കിടപ്പിലാണ് നാമപ്പോള്.
ഇനി നമുക്ക് അഭിമതങ്ങളില്ല.
നന്മകളും തിന്മകളും ചൊല്ലുവാനോ ചെയ്യാനോ ഇല്ല.
കൂട്ടിന് നമ്മെ കാര്ന്നു തിന്നുന്ന ശവം തീനി ഉറുമ്പുകള് മാത്രം. എല്ലാവരും നിര്ബ്ബന്ധമായും ഒരിക്കല് എത്തിച്ചേരുന്ന അവസ്ഥാന്തരമാണിത്.
ബാവ ആ ഉറക്കത്തിലാണിപ്പോള്.
ബെന്യാമിന്റെ കൊച്ചുബാവയെക്കുറിച്ചുള്ള കുറിപ്പുകള് വായിച്ചിരുന്നു. ഇബ്രുവാണതിന് കാരണം. ബൂലോഗത്തില് നിന്നകലത്തിലായിരുന്നു വ്യക്തിപരമായ കാരണങ്ങളാല്. അതങ്ങിനെ തന്നെ.
കൊച്ചുബാവയുടെ ഉപ്പക്കും , ഏട്ടന്മാര്ക്കുമെല്ലാം ഹൃദ്രോഗമായിരുന്നു. തനിക്കും ഈ രോഗമുണ്ടാകുമെന്നും ഇതുമൂലം മരിക്കുമെന്നും അടുപ്പമുള്ള എല്ലാവരോടൂം പറയുമായിരുന്നു. ഇത് കേട്ട് പുച്ഛിച്ചുറക്കെ ചിരിച്ചിരുന്നു ഞാന്.
എന്നാല് ഇന്നാ ചിരി എന്നെ കരയിപ്പിക്കുന്നു. കൊച്ചുബാവയുടെ മിടിക്കുന്നു രക്തമൊലിക്കുന്ന ഹൃദയം എന്റെ ഉറക്കത്തിലേക്ക് കടന്നു വരുന്നു. കൊച്ചുബാവയുടെ അതിപ്രശസ്തമായ ഒരു കഥയുമുണ്ട് എന്റ് ഹൃദയം.
കപടതകളിലൂടെ കടന്നു പോയ സ്വജീവതത്തെ പരിഹസിച്ചുകൊണ്ടുള്ള ഒന്നായിരുന്നു അത്.
വ്യക്തിപരമായി സ്വജീവിതത്തില് സദാചാര സംഹിതികള് പാലിക്കപ്പെട്ടിരുന്നില്ലെങ്കിലും , അന്ധകാരത്തിലൂടെ ഉള്ള യാത്രകള് കുത്തുന്ന നോവുകളായി ഉള്ളില് എരിഞ്ഞിരുന്നു.
ഒരിക്കല് എന്നോട് പറഞ്ഞു നിന്റെ ഉറക്കം എന്നെ അസൂയപ്പെടുത്തുന്നു. നിന്റെ ജീവിത നിഷ്കര്ഷകള് എന്നും ശാന്തിയേകുന്നതാണ്.
ശരിയായിരുന്നു. കുറേകാലത്തോളം.
ഞാനതു കളഞ്ഞു കുളിച്ചു. നിദ്ര എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു. ഭൂതങ്ങളും, യക്ഷികളുമൊക്കെ എന്നെ ശൈശവത്തില് ശല്യപ്പെടുത്തിയില്ലെങ്കിലും, വാര്ദ്ധക്യത്തില് നിദ്രയില് കയറി വരുന്നു.
സ്വയം അനുഭവിച്ചറിഞ്ഞിട്ടുള്ള കപടതകളാണ് ബാവയുടെ കഥക്ക് വിഷയീഭവിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവ തീക്ഷ്ണങ്ങളും എരിയുന്നവയുമാണ്. ഒരു കഥാകാരനും ഇത്രമേല് ജീവിതത്തിന്റെ ചളിക്കുണ്ടുകളെക്കൂറിച്ച് അറിഞ്ഞിട്ടുണ്ടാവില്ല. ഈ ഒരൊറ്റ കാരണം കൊണ്ടു തന്നെ ബാവയുടെ കഥയിലെ ലോകം മേറ്റ്ങ്ങും ദര്ശിക്കാനാവില്ല.
നമുക്കുവേണ്ടി നരകയാത്രനടത്തി , അതിന്റെ യഥാതഥ ചിത്രീകരണം നമ്മിലേക്കെത്തിച്ച ഭൂമിയുടെ മഹാരഥനായ മാധ്യമ പ്രവര്ത്തകനാണ് ബാവ. ഈ യാത്ര സമ്മാനിച്ച ദുരന്തമാണ് അകാലത്തിലുള്ള ഹൃദയാഘാത മരണം. വാക്കുകള് എന്നില് ഘനീഭവിക്കുന്നു.
അപൂര്വസിദ്ധിയുടെ ചരമവാര്ഷികത്തില് സ്മരണാജ്ഞലിപ്പൂക്കള് അര്പ്പിചു തിരിയുമ്പോള് ബാവയുടെ ശബ്ദം:-
"
അവിശ്വാസികളേ,
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും
ഇന്നു ഞാന് നാളെ....".

Wednesday, December 06, 2006
ദോഹ ഏഷ്യന്‍ ഗെയിംസ് വിശേഷങ്ങള്‍
ദോഹ ശാന്തമാണ്. ഏഷ്യയുടെ ഏറ്റവും വലിയ കായികമാമാങ്കം ഇവിടെയാണ് നടക്കുന്നത് എന്ന് പറഞ്ഞറിയിക്കേണ്ടിയിരിക്കുന്നു!പതിനഞ്ചാം ഏഷ്യന്‍ ഗെയിംസ് രണ്ടായിരത്തിയഞ്ച്, ദോഹ എന്ന് വലിയ അക്ഷരത്തില്‍ പള്ളയിലെഴുതിവച്ച് തലങ്ങും വിലങ്ങും ഓടുന്ന ഹൈടെക് ബസ്സുകള്‍ മാത്രം ഇവിടെയാണ് ഏഷ്യാഡ് നടക്കുന്നത് എന്ന് നിങ്ങളോട് പറയുന്നു. പിന്നെ ചിലപ്പോള്‍ അത്‌ലറ്റിക് വില്ലേജിനു മുന്നില്‍ അത്‌ലറ്റുകള്‍ക്കും, ഒഫീഷ്യലുകള്‍ക്കും റോഡ് മുറിച്ചുകടക്കാന്‍ വേണ്ടി നിങ്ങളുടെ വണ്ടി നിര്‍ത്താനാവശ്യപ്പെടുന്ന പോലീസുകാരനും. ഈ കൊച്ചു രാജ്യത്തിന് ഇത്രയും വലിയ ഗെയിംസ് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന സംശയം പ്രവാസികളില്‍ പലര്‍ക്കുമുണ്ടായിരുന്നു, ഗെയിംസിന് ഒരാഴ്ചമുന്‍പുവരെ. പണിപൂര്‍ത്തിയാക്കാത്ത റോഡുകളും വെച്ച് ഇത്രയും വലിയ ഒരു മാമാങ്കം എങ്ങിനെ നടത്തും എന്ന ആശങ്ക എല്ലാവരിലുമുണ്ടായിരുന്നു. പക്ഷേ ചിട്ടയായ ആസൂത്രണം കൊണ്ട് അത്തരം ശങ്കകളെയൊക്കെ മറികടന്നിരിക്കുന്നു ഖത്തര്‍! ഈ നാലുനാള്‍ക്കകം ആകെക്കൂടെ ഒരു ഗതാഗത സ്തംഭനം ഉണ്ടായത് രണ്ടാം നാള്‍ രാവിലെ മാത്രം. സൈക്ലിംഗ് ഇവന്റിനു വേണ്ടി കോര്‍ണീഷ് റോഡ് അടച്ചപ്പോഴായിരുന്നു അത്. രാത്രിയായാല്‍ ആഞ്ഞുവീശുന്ന ശീതക്കാറ്റ് ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാം പെര്‍ഫക്റ്റ്! ഈ ശീതക്കാറ്റും പന്ത്രണ്ട് ഡിഗ്രി വരെ താഴുന്ന താപനിലയും പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്ക എല്ലാ അത്‌ലറ്റുകള്‍ക്കും ഉണ്ട് താനും.ഖത്തര്‍ സ്പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയ അന്‍ജു ബോബി ജോര്‍ജ് പറഞ്ഞതും ഇതു തന്നെ. എന്നാലും പരിശീലനത്തില്‍ മികച്ച ദൂരം കണ്ടെത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം അവരുടെ പുഞ്ചിരിയില്‍ തെളിഞ്ഞു കാണാം.
ഇന്ത്യന്‍ ക്യാമ്പില്‍നിന്ന് പതിവുപോലെ അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്‍ഡ്യന്‍ ടെന്നീസ് ക്യാപ്റ്റന്‍ ലിയാന്‍ഡര്‍ പേസും ഒരു കാലത്തെ തന്റെ ആത്മമിത്രവുമായിരുന്ന മഹേഷ് ഭൂപതിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം പരസ്യപ്രസ്താവനകളായി പുറത്തു വന്നതാണ് അതില്‍ പ്രധാനം. ഗെയിംസിനു വരും മുന്നെ തന്നെ സാനിയമിര്‍സയെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വളര്‍ന്നു വന്നിരുന്ന പടലപ്പിണക്കത്തിന്റെ അനന്തരഫലമാണ് ദോഹയില്‍ കണ്ടത്!. മിക്സഡ് ഡബിള്‍സില്‍ സാനിയയെ ലിയാന്‍ഡറിന്റെ കൂടെ കളിപ്പിക്കുന്നതാണ് മഹേഷിനെ ചൊടിപ്പിച്ചത്. താന്‍ ഗെയിംസില്‍ നിന്നും പിന്മാറുകയാണെന്ന് ഭൂപതി പ്രസ്താവിച്ചെങ്കിലും ഇന്‍ഡ്യന്‍ ടെന്നീസ് അസോസിയേഷന്റെ അനുരന്‍ജന ശ്രമം മൂലം ഒടുവില്‍ കളിക്കാന്‍ സമ്മതിക്കുകയായിരുന്നു. ദോഹയില്‍ ടിം ടെന്നീസ് പുരുഷവിഭാഗത്തില്‍ ഇന്ത്യ ആദ്യസിംഗിള്‍സ് പരാജയപ്പെടുകയും രണ്ടാം സിംഗിള്‍സ് വിജയിക്കുകയും ചെയ്തതോടെ നിര്‍ണ്ണായകമായ മൂന്നാം കളിയില്‍ പെയ്സും ഭൂപതിയുമടങ്ങിയ സഖ്യം ചൈനീസ് തായ്‌പേയി സഖ്യത്തോട് പരാജയപ്പെട്ടതാണ് ഇരുവരും തമ്മിലുള്ള വഴക്ക് മറനീക്കി പുറത്തുവരാന്‍ കാരണം. ഭൂപതി അര്‍പ്പണമനോഭാവത്തോടെയല്ല കളിക്കുന്നത് എന്ന് പെയ്സ് മത്സരത്തിനുശേഷം തുറന്നടിച്ചു. ഭൂപതിയുടെ കളി കണ്ടവര്‍ക്കെല്ലാം അതു സത്യമെന്നു തോന്നിയിരുന്നു എന്നത് വേറെ കഥ. ഭൂപതിയുടെ കയ്യിലിരിക്കുന്നത് ടെന്നീസ് റാക്കറ്റോ അതോ പാള വിശറിയോ എന്ന് സംശയം തോന്നിക്കുന്ന രീതിയിലായിരുന്നു ഇഷ്ടന്റെ കളിക്കളത്തിലെ നടപ്പ്! സാനിയ ചങ്ങാതിയുടെ മനസ്സിനെ പിടിച്ചുകുലുക്കിയിരിക്കുന്നു എന്ന് സ്പഷ്ടം. ഇതൊക്കെ കണ്ടുകൊണ്ട് പാവം സാനിയ ഗാലറിയില്‍ വിഷണ്ണയായി ഇരിപ്പുണ്ടായിരുന്നു. ഇന്ത്യന്‍ കോച്ച് പെയിസിനെ പിന്താങ്ങിയതോടെ ഡബിള്‍സില്‍ നിലവിലുള്ള ഗെയിംസ് ചാമ്പ്യന്മാരായ ഇവര്‍ എവിടെ വരെ എത്തും എന്ന് കണ്ടറിയേണ്ട അവസ്ഥയാണുള്ളത്. ഒപ്പം ഇന്ത്യയുടെ ഒരുറച്ച മെഡല്‍ പ്രതീക്ഷയും!
ഷൂട്ടിംഗ് വീരന്‍ വാക്കുകള്‍ കൊണ്ട് വെടിപൊട്ടിച്ച് കുടുങ്ങിയത് മറ്റൊന്ന്. ഒളിമ്പിക്സ് വെള്ളിമെഡാല്‍ ജേതാവും ഇന്ത്യയുടെ ഉറച്ച സുവര്‍ണ്ണ പ്രതീക്ഷയുമായിരുന്ന രാജ്യവര്‍ധന്‍ രാത്തോഡ് ആണ് ഗെയിംസ് ഓര്‍ഗനൈസിംഗ് കമറ്റിയേയും വളണ്ടിയര്‍മാരെയും കുറ്റം പറഞ്ഞ് പുലിവാല്‍ പിടിച്ചത്. ഷൂട്ടിംഗ് പ്രക്ടീസിന് ലുസെയില്‍ ഷൂട്ടിംഗ് കോംപ്ലക്സ് ഇഷ്ടം പോലെ അനുവദിച്ചുകിട്ടാത്തതാണ് ഇഷ്ടനെ ചൊടിപ്പിച്ചത്. രൂക്ഷമായ ഭാഷയില്‍ ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മറ്റിയെ വിമര്‍ശിച്ച രാത്തോഡ്, ഒരു വളണ്ടിയര്‍ തന്നെ പിടിച്ചു തള്ളിയെന്നും പരാതിപ്പെടുകയുണ്ടായി. ഏതായാലും ഗെയിംസ് കമ്മറ്റി ശക്തമായി തന്നെ പ്രതികരിച്ചുകഴിഞ്ഞു. ആരോപണങ്ങള്‍ പിന്‍വലിച്ചു രാത്തോഡ് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ദൊഹ ഏഷ്യന്‍ ഗെയിംസ് കമ്മറ്റി ഇന്‍ഡ്യന്‍ അധികൃതര്‍ക്കയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മൂന്നാം റൗണ്ടില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും രാത്തോഡിന് വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടാനേ കഴിഞ്ഞുള്ളൂ. ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിയും.
വനിതാ ടീം ടെന്നീസില്‍ ഇന്ത്യ ഇന്നലെ മികച്ച പ്രകടനത്തോടെ സെമിയില്‍ കടന്നു. ഖലീഫാ ടെന്നീസ് കോംപ്ലക്സില്‍ ഇന്നലെ സാനിയയായിരുന്നു താരം എങ്കിലും ശിഖാ ഒബ്രോയ് മനോഹരമായ കളിയാണ് കാഴ്ചവെച്ചത്. ഫുട്ബാള്‍, വോളീബാള്‍ തുടങ്ങിയ ചില ജനപ്രിയ കളികള്‍ മാറ്റി നിര്‍ത്തിയാല്‍ (അതും ചില രാജ്യങ്ങളുടെ കളിക്കുമാത്രം) നാലാള്‍ കാണെ അരങ്ങേറിയ കളിയും ഇന്നലെ വനിതാടെന്നീസ് ആയിരുന്നു. സാനിയ കളിക്കുന്നുണ്ട് എന്നതിനാല്‍ മാത്രം ഇരച്ചുകയറിയ ഇന്ത്യക്കാര്‍ക്കു- ഭൂരിഭാഗം മലയാളികള്‍ എന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ- മുന്നില്‍ ആദ്യ സിംഗിള്‍സില്‍ തീപറക്കുന്ന കളിയാണ് ശിഖ പുറത്തെടുത്തത്. പിന്നെ സാനിയ അരങ്ങുകീഴടക്കി. ടെന്നീസ് മഞ്ഞളാണോ വെളുത്തിട്ടാണോ എന്നറിയാതെ വെറും സാനിയ എന്ന പേരുകേട്ടു മാത്രം ഗാലറിയിലെത്തിയവരും ഉണ്ടായിരുന്നു കളികാണാന്‍. തായ്‌ലന്റ് താരത്തിനു പിഴവുവരുമ്പോള്‍ മണി സ്റ്റയില്‍ "ങ്യാഹഹ" ചിരി ചിരിച്ചും, മിനിറ്റില്‍ രണ്ടുതവണ എന്ന രീതിയില്‍ വരുന്ന മൊബയില്‍ കോളുകള്‍ക്ക് ഉത്തരം കൊടുത്തും അവര്‍ അരങ്ങുകൊഴുപ്പിച്ചു. ഒടുവില്‍ സഹികെട്ട തായ്‌ലന്റ് താരം റാക്കറ്റ് വലിച്ചെറിയുന്ന വരെയെത്തി കാര്യങ്ങള്‍. അമ്പയറുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയ്ക്കും കാണികളെ ശാന്തരാക്കാന്‍ കഴിഞ്ഞില്ല. ഒരുകാര്യം സമ്മതിക്കാതെ വയ്യ. വനിതാ ടെന്നീസില്‍ കളിക്കാരികളുടെ അര്‍ദ്ധനഗ്നതാ പ്രദര്‍ശനം മാത്രമല്ല കാണികളെ ആവേശഭരിതരക്കുന്നത്. കാണികളുടെ മനം കവരാന്‍ കളിക്കാരിക്കുള്ള കഴിവും ഒരു മാനദണ്ഡമാണെന്നു തോന്നുന്നു. അല്ലെങ്കില്‍ കുവൈറ്റിന്റെയും, കൊറിയയുടെയുമെല്ലാം സുന്ദരിക്കുട്ടികള്‍, ഇതിലും അല്‍പമായ വസ്ത്രധാരികളായി തൊട്ടപ്പുറത്ത് നിന്നും പന്തു തട്ടുന്നുണ്ടായിരുന്നു. കാണാന്‍ സഹകളിക്കാരും ഒഫീഷ്യല്‍സും മാത്രം!ഇക്കാര്യത്തില്‍ ഗബ്രിയേല സബാറ്റിനി, സ്റ്റെഫിഗ്രാഫ്, മാര്‍ടിന ഹിന്‍ജസ്, അന്നാ കൂര്‍ണിക്കോവ, മേരിപിയേഴ്സ് എന്നിവരുടെ ഗണത്തിലേക്കാണെന്നു തോന്നുന്നു സാനിയയുടെയും യാത്ര!
ഹോക്കിയില്‍ ചൈനയോടും, വോളിബോളില്‍ സൌദിയോടും പരാജയപ്പെട്ടതോടെ ഈ രണ്ടിനങ്ങളിലും ഇന്ത്യയ്ടെ നില പരുങ്ങലിലായിരിക്കുന്നു. ഫുട്ബാളില്‍ കരുത്തരായ ഇറാനോടാണ് ഇന്നത്തെ മത്സരം. വനിതാ ചെസ്സില്‍ വ്യക്തിഗത ഇനത്തില്‍ കൊനേരുഹമ്പിയും, ഇംഗ്ലിഷ് ബില്യാര്‍ഡ്സില്‍ പങ്കജ് അര്‍ജുന്‍ അദ്വാനിയും, ഇതാ ഇപ്പോള്‍ കബഡി ടീമും നേടിയ സ്വര്‍ണ്ണമടക്കം മൂന്നു സ്വര്‍ണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമായി ഇന്ത്യ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.
ഏഷ്യന്‍ ഗെയിംസ് ചിത്രങ്ങള്‍

Friday, December 01, 2006
ഇയം ബ്ലോഗാശവാണി
ഇയം ബ്ലോഗാശവാണി, നിങ്ങളില്‍ ചിലര്‍ അറിഞ്ഞ വാര്‍ത്ത, മറ്റുള്ളവര്‍ക്കായി-
ദാദ വീണ്ടും ഇന്ത്യന്‍ റ്റീമിലേക്ക്.
കൊല്‍ക്കത്ത: ബിസിസിഐ, സൌരവ് ഗാംഗുലിയെ സൌത്ത് ആഫ്രിക്കക്ക് എതിരായ ഇന്ത്യന്‍ ക്രിക്കറ്റ് റ്റീമില്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ പ്രധാന അദ്ധ്യായമായ, ഇതിഹാസമായ ഗാംഗുലിയുടെ തിരിച്ചുവരവ് ഒരു പക്ഷെ ഇന്ത്യന്‍ റ്റീമിന്റെ തന്നെ തിരിച്ചുവരവായേക്കാം. ഗാംഗുലിയെ റ്റീമില്‍ എടുത്ത വിവരം കഴിഞ്ഞ ദിവസം സെലെക്ഷന്‍ കമ്മിറ്റി ചെയര്‍മ്മാന്‍ ശ്രീ. ദിലീപ് വെങ്സര്‍ക്കാര്‍ ആണ് പത്രസമ്മേളനത്തില്‍ പറഞ്ഞത്.
ബംഗാള്‍ കടുവക്ക്, ക്രിക്കറ്റിന്റെ രാജകുമാരന്... നൂറായിരം വിജയാശംസകള്‍.