

കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്, ബ്ലോഗന്മാര്‍ വീട്ടിനു പിന്നിലെ ആ ഷമിയാനപ്പന്തലില്‍ കുത്തിയിരുന്നു ബീഡിവലിക്കുന്നതും പാര ദൂഷണം പറയുന്നതും നിര്‍ത്തി ഉത്സാഹിച്ച് ഒരുക്കങ്ങള്‍ തുടങ്ങേണ്ടതാണ്.
ദുര്‍ഗ്ഗയുടെ പ്രായത്തില്‍ എറ്റവും മൂത്ത അമ്മായി വിളക്കെടുക്കാന്‍ മുന്നോട്ടുവരണമെന്ന് അറിയിച്ചാല്‍ ആരും വരില്ലെന്നറിയാവുന്നതുകൊണ്ട് ഏറ്റവും സുന്ദരി അമ്മായി വിളക്കെടുത്ത് പെണ്ണിനെ ആനയിക്കുന്നവരുടെ മുന്നിലുണ്ടാകേണ്ടതാണെന്ന് അറിയിക്കുന്നു. പെണ്ണിന്റെ ചേച്ചിമാര്‍, അനിയത്തികള്‍ തുടങ്ങിവര്‍ തിക്കിത്തിരക്കാതെ അഷ്ടമംഗല്യം എടുത്ത് കൂടെ പോവുക.
രഞ്ജിത്തിന്റെ കാലു കഴുകാന്‍ ദുര്‍ഗ്ഗയുടെ ആങ്ങളമാരില്‍ എറ്റവും ജൂനിയറായ പച്ചാളത്തെ തിരഞ്ഞെടുക്കാവുന്നതാണ്, പക്ഷേ ഒന്നു സൂക്ഷിക്കുന്നത് നല്ലതായിരിക്കും കാലു കണ്ടാല്‍ പുള്ളി അറിയാതെ വാരിപ്പോകും.
മുഹൂര്‍ത്തം നോക്കാന്‍ ഉമേഷ് ഗുരുക്കളെയും മംഗളപത്രം ചൊല്ലാന്‍ പണിക്കര്‍മാഷെയും രാജേഷ് വര്‍മ്മയേയും നേരത്തേ എര്‍പ്പാടാക്കിയിട്ടുണ്ട്. സൂ, നളപാചകികള്‍, ഇഞ്ചി, ആര്‍പ്പി തുടങ്ങി പാചകക്കാര്‍ ആവശ്യത്തിലും ഏറെ അണിനിരന്നിട്ടുണ്ട്. സാന്ഡോസിനെ അവീടെക്ക് വിടരുത്, ചെക്കന്‍ വീട്ടുകാര്‍ കൊറിയയില്‍ നിന്നും ഹോണോലുലുവില്‍ നിന്നും അല്ല വരുന്നത്. വക്കാരിയെ കലവറയില്‍ ഒന്നു ശ്രദ്ധിക്കുക, ഊണു തികയാതെ വന്നാല്‍ പിന്നെ ഞാന്‍ മുന്നറിയിപ്പ് തരാഞ്ഞിട്ടാണെന്നു വേണ്ട.
നാളെ ആകാശം നല്ല തെളിഞ്ഞു തന്നെ ഇരിക്കുമെന്ന് ഷിജു നിരീക്ഷിച്ചിട്ടുണ്ട്. പന്തലു പണി- ഹാര്‍ഡ് വെയര്‍ ഇക്കാസിന്റെ വക, തുണിത്തരങ്ങള്‍ ശ്രീജിത്ത് നാട്ടിലെ കടയില്‍ നിന്നും കൊന്റുവന്നിട്ടുണ്ട്. പന്തലിനും ഇല്യൂമിനേഷനുമു തെങ്ങില്‍ മൈക്ക് കെട്ടിയുള്ള പാട്ടിനും സാങ്കേതിക നിര്‍ദ്ദേശത്തിനായി നളന്‍, കണ്ണൂസ്, തറവാടി, വല്യമ്മായി.... എഞ്ജിനീറുമാര്‍ ഇഷ്ടമ്പോലെ ഉണ്ട്. വേണുമാഷ്, സുജിത്ത് ചിത്രകാരന്‍, പച്ചാന, ഡാലി (സാല്വഡോറിന്റെ പേരിന്റെ ബലത്തില്‍) എന്നിവര്‍ ചുവരില്‍ ക്രേപ്പ് പേപ്പറും മറ്റും കൊണ്ട് ആര്‍ട്ട് വര്‍ക്ക് നടത്തുന്നതായിരിക്കും. കതിര്‍മണ്ഡപം ഡിസൈന്‍ മാസ്റ്റര്‍ ശില്‍പ്പികളായ പരാജിതന്‍, കൈപ്പള്ളി എന്നിവരും ഡിസൈന്‍ സാക്ഷി, സിയ, ഹരീ, അലീഫ് എന്നിവരും നിര്‍വ്വഹിക്കും.
എന്റര്‍ട്ടെയിന്റ്‌മന്റ് സ്റ്റേജില്‍ കിരണ്‍, ബിരിയാണിക്കുട്ടി, സാരംഗി, രാമകൃഷ്ണന്‍, കുറേയധികം പേരുകള്‍ ഉണ്ട്. കുറുമാന്റെ തായമ്പക, ബഹുവിന്റെ വയലിന്‍, പുള്ളീടെ തബല ഇതൊക്കെ ഉള്ളപ്പോള്‍ ഗെട്ടിമേളം വേറേ വേണോ എന്നു പോലും സംശയം.
ക്യാമറയുമായി ആര്‍ത്തലച്ചു വരുന്ന ലക്ഷങ്ങളില്‍ ജാലകം, സപ്തന്‍, തുളസി, സാഹ, ആഷ തുടങ്ങി മുന്‍ നിര പുലികള്‍ നൂറു പേര്‍ മാത്രം നിന്ന് ബാക്കിയുള്ളവര്‍ പുറം പണിക്ക് പോകേണ്ടതാണ്. ഞാന്‍ സംവിധാനം വിട്ട് കൊഴഞ്ഞു, ഒരു ചുക്കു കാപ്പി കുടിച്ചേച്ചും വരാം .. പത്തഞ്ഞൂറാള് ഇനിയും പണിയില്ലാതെ നില്‍ക്കുന്നു, വിശാലാ, അചിന്ത്യേ, പെരിങ്ങോടാ, അതുല്യേ,
അഗ്രജാ ഇങ്ങോട്ടു വന്ന് ദാ ചുമ്മാ ന്മില്‍ക്കുന്ന ആളുകളെയൊക്കെ വിളിച്ച് ഓരോ പണിയേല്‍പ്പിച്ചേ, ഞാന്‍ ഒരു ബ്രേക്ക് എടുക്കട്ടെ.