Saturday, March 17, 2007

നമ്മുടെ പെരിങ്ങോടന്‍ ഇന്ന് ഏഷ്യാനെറ്റ് റേഡിയോയില്‍!

കലാസ്‌നേഹികളേ...,

ഏഷ്യാനെറ്റ് റേഡിയൊ 648 ഏയെമ്മില്‍ ഇന്ന് (17-03-07) രാത്രി കൃത്യം 7:35 ന് (ലുലു ന്യൂസ് അവറില്‍), കേരളത്തിന്റെ പൊന്നോമനപ്പുത്രനും‍ മലയാള ബ്ലോഗിലെ കിരീടം വക്കാത്ത രാജാവും കീമാനെന്ന അതിനൂതനമായ ‘മലയാളം ടൈപ്പാന്‍ സഹായി‘ യുടെ ഉപജ്ഞാതാവുമായ ശ്രീ. രാജ് നീട്ടിയത്ത്.....ഹ്

ഗള്‍ഫിലുള്ള മലയാളികള്‍ക്ക് വേണ്ടി വരമൊഴിയെപ്പറ്റിയും...ഉം....കീമാനെപ്പറ്റിയും.. ഉം.. മലയാള ബ്ലോഗുകളെപ്പറ്റിയും ഘോരഘോരം സംസാരിക്കുന്നു.

20 comments:

Visala Manaskan said...

നമ്മുടെ പെരിങ്ങോടന്‍ ഇന്ന് ഏഷ്യാനെറ്റ് റേഡിയോയില്‍!

Unknown said...

റേഡിയോനില്‍ വരുന്ന ടൈം പറയാതെ ഇത് എന്നാ പോസ്റ്റാ എന്റെ വിശാലമച്ചാനേ?

കരീം മാഷ്‌ said...

പെരിങ്ങോടനെ റേഡിയോയില്‍ ഇപ്പോള്‍ കേള്‍ക്കാം
ഏഷ്യാനെറ്റ് രേഡിയോ 648

Inji Pennu said...

പാ‍വം പാവം ഏഷ്യാനെറ്റുകാര്‍...!

evuraan said...

റേഡിയോവില്‍ വരുന്നത് ആരെങ്കിലും റെക്കോറ്ഡ് ചെയ്യുന്നുണ്ട്
എന്നു കരുതട്ടെ..

സഞ്ചാരി said...

ഏഷ്യാനെറ്റ് റേഡിയോയില്‍ കേട്ടു ആ ഘനഗംഭീരമുള്ള സ്വരത്തില്‍ കീമാനെപ്പറ്റിയും കീമാപ്പിനെപ്പറ്റിയും.
ഇനി എന്നാണവോ ദുബായ് ഹിറ്റ് എഫ് എം ല്‍ ആ സ്വരം കേള്‍ക്കാന്‍ സധിക്കുക.

കരീം മാഷ്‌ said...

ബ്ലോഗില്‍ ഇനിയും സീരിയസായ രചനകള്‍ കടന്നു വന്നിട്ടില്ലന്ന പരാമര്‍ശം എനിക്കു പിടിച്ചില്ല.

ഈ ലിങ്കു പെരിങ്ങോടന്‍ കണ്ടിട്ടില്ലന്നു തോന്നുന്നു.
http://entenaalukettu.blogspot.com/2006/08/blog-post_01.html#8911900661332865361

Inji Pennu said...

ഹഹഹ! കരീം മാഷേ, അതൊക്കെ കണ്ടിട്ട് സഹികെട്ട് തന്ന്യെയാവും ആ ചെറുക്കന്‍ ഒരു സത്യം പറഞ്ഞത്...ഹിഹിഹി :)

myexperimentsandme said...

ഞാന്‍ സീരിയസ്സായി എഴുതിയ ഈ കൃതി പെരിങ്ങോടന്‍ മറന്നുപോയോ :)

എന്നിട്ടെങ്ങിനെയുണ്ടായിരുന്നു? ഏവൂര്‍ജി പറഞ്ഞതുപോലെ റിക്കോര്‍ഡ് ചെയ്ത് ആരെങ്കിലുമിടുമായിരിക്കുമോ അല്ലേ ?

keralafarmer said...

അരും റിക്ക്ക്കോര്‍ഡ്‌ ചെയ്ത്തില്ലെ. കീമാന്‍ എനിക്കുണ്ട്‌ ഈ കീ മാപ്പെന്താണ്. അത്‌ ഡൌണ്‍ലോഡ്‌ ചെയ്യുവാനുള്ള ലിങ്ക്‌ ഏതാണ്. ഒരറിവില്ലാ വയസനാണേ.

കരീം മാഷ്‌ said...

ചന്ദ്രേട്ടനു ഇപ്പോള്‍ തമാശയൊന്നും മനസ്സിലാവില്ലെ.:)
സഞ്ചാരി കീമാനോട് പ്രാസമൊപ്പിക്കാന്‍ കീമാപ്പു പറഞ്ഞതാണ്.
ബൂലോഗത്തില്‍ ഇപ്പോള്‍ ഏറ്റവും തേഞ്ഞ വാക്കല്ലെ മാപ്പ്.
സര്‍ക്കാസമായിരിക്കണം.

Satheesh said...

മുട്ട പുഴുങ്ങുന്നതിനെപ്പറ്റി ഒന്നും പറഞ്ഞില്ലേ? അത്രയും വിജ്ഞാനപ്രദവും സീരിയസുമായ ഒരു പരിപാടി ബ്ലോഗിലല്ലാതെ പിന്നെ എവിടെയാ വന്നത്?

തറവാടി said...
This comment has been removed by the author.
തറവാടി said...

ഇന്നലെ റേഡിയോയില്‍ ശ്രീ പെരിങ്ങോടന്‍റ്റെ, മൊഴി-കീമാനെക്കുറിച്ചുള്ള വിവരണം കേട്ടിരുന്നു.

നന്നായി. മലയാളത്തില്‍ എങ്ങിനെ റ്റൈപ് ചെയ്യാം എന്ന് സാധാരണക്കാരന്‌ മനസ്സിലാകുന്ന രീതിയില്‍ അദ്ദേഹംവിവരിച്ചു.

എന്തേ ബ്ളൊഗിനെക്കുറിച്ചൊന്നും പറയാത്തതെന്നു ആദ്യം കരുതിയെങ്കിലും അതായിരുന്നില്ലല്ലോ വിഷയം എന്നതിനാല്‍ നിരാശതോന്നിയില്ല.

കരീം മാഷ്‌ said...

പെരിങ്ങോടന്‍ ഇന്നലെ ബ്ലോഗിംഗിനെ പറ്റി ഒന്നും പറഞ്ഞില്ല സന്തോഷെ!:).:)
എന്റെ ഇന്നലത്തെ കമണ്ടു കണ്ടിട്ടാണെങ്കില്‍!
ഹ,ഹ,ഹാ
അതു ഞാനും വക്കാരിയും ആ സമയം ഓണ്‍ ലൈന്‍ പിന്മൊഴി ചാറ്റിലുണ്ടായിരുന്ന ഇഞ്ചിപെണ്ണിനെ കളിയാക്കാനിട്ടതാ!. ഇഞ്ചിപെണ്ണു പെരിങ്ങോടനെ പയ്യനാക്കി കളിയാക്കിയതിനു ന്നു പകരം. (എല്ലാരും പെരിങ്ങോടനെ പയ്യനാകുന്നതു കൊണ്ടാണിത്തവണയും കല്ല്യാണം നടക്കാത്തതെന്നാണ്‌ പെരിങ്ങോടന്റെ അടുത്ത "ചതുരങ്ങള്‍" പറയുന്നത്‌.
ഇനി ഇതു ഊതി വീര്‍പ്പിച്ചു മറ്റൊരു വിവാദ വര്‍മ്മയെ പടക്കരുത്‌.
ആരെങ്കിലും ഞങ്ങള്‍ തമ്മില്‍ ഒരടി പ്രതീക്ഷിക്കുന്നുവെങ്കില്‍ ഒരു മിനിട്ട്‌ ( ഞാന്‍ എന്റെ ബോക്സിംഗ്‌ ഗ്ലൗസൊന്നിട്ടോട്ടെ!)
ഹ,ഹ,ഹാ!

ഏറനാടന്‍ said...

പെരിങ്ങാടന്‍ സ്പീച്ച്‌ ഇന്നലെ കഴിഞ്ഞത്‌ ഇന്നാണറിയുന്നത്‌.
ഏതായാലും ഇന്നലെ ഒരു മണിക്കൂറോളം ഈ നാടനും ഉണ്ടായിരുന്നു ഏഷ്യാനെറ്റ്‌ റേഡിയോവില്‍? സിനിമാ കിസ്സില്‍ സമ്മാനോം അടിച്ചു. ഇനിയതെവിടേപോയി കൈപറ്റും?

asdfasdf asfdasdf said...

ആരാ ഈ പെരിങ്ങോടന്‍ ? ബ്ലോഗറാവും അല്ലേ ..

kalesh said...

റിക്കോര്‍ഡ് ചെയ്തവര്‍ പോസ്റ്റണമെന്ന് അപേക്ഷിക്കുന്നു!

രാജ് said...

Tavultesoft Keyman എന്നും Mozhi Keymap എന്നുമാണു പറയേണ്ടതു്. ആദ്യത്തേതു runtime ഉം രണ്ടാമത്തേതു ആ റണ്‍‌ടൈം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുമാണു് (മിക്കപ്പോഴും ഞാന്‍ തന്നെ പരസ്പരം ഇവ മാറ്റി പറയുകയാണു പതിവ്)

രാജ് said...

കലേഷേ സ്റ്റുഡിയോ വേര്‍ഷന്‍ എന്റേലുണ്ട്, ഓണ്‍ എയറില്‍ വ്യത്യസ്തമായിട്ടാണു കേള്‍ക്കുക.

കരീമിന്റെ രണ്ടാമത്തെ കമന്റ് കണ്ട് മൂപ്പര്‍ക്കു കേട്ടു മനസ്സിലാക്കാനുള്ള കഴിവും ഇല്യാതെയായോ എന്ന് ഞാന്‍ സംശയിച്ചിരുന്നു [വായിച്ചു മനസ്സിലാ‍ക്കാനുള്ള കഴിവ് പണ്ടേ ഇല്യാതെ ആയിരുന്നു എന്നു സൂചിപ്പിച്ചിട്ടില്ല ;)] സംഭവം കളിയാണല്ലേ, ആയിക്കോട്ടെ.