Tuesday, May 15, 2007

സിസ്റ്റര്‍ അഭയയുടെ മരണ രഹസ്യവും, പുത്തന്‍ പുരയ്ക്കലിനും തമ്മില്‍ ബന്ധമുണ്ട്


പ്രിയ ബ്ലോഗര്‍മാരെ,

കവിയും, മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ കുഴൂര്‍ വിത്സന്റെ വെളിപെടുത്തലുകള്‍ “സിറാജ്” ദിനപത്രം ഇന്നലെ പ്രസിദ്ധീകരിച്ചു.
ബ്ലോഗിനെ കുറിച്ചും പത്രപ്രവര്‍ത്തകനായ ശ്രീ ടി എ അലി അക്ബര്‍ ഈ വാര്‍ത്തയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ ദാ ഇവിടെ..

8 comments:

കുറുമാന്‍ said...

"സിസ്റ്റര്‍ അഭയയുടെ മരണ രഹസ്യവും, പുത്തന്‍ പുരയ്ക്കലിനും തമ്മില്‍ ബന്ധമുണ്ട്"

::സിയ↔Ziya said...

ഇത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്...
സി.ബി.ഐ ഡയറിക്കുറിപ്പ് സീരിസിലെ ഒരു പടത്തില്‍ ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ജഗദീഷ് ഒടുവില്‍ പ്രതി!
തിരക്കഥാകൃത്തിന്റെ ഭാവന (അതോ സൂചനയോ) അറം പറ്റുമോ?
അഭയക്കേസ് എന്തേ നീളുന്നു? സി ബി ഐ ഈ പുത്തന്‍പുരക്കലിനേയും നന്നായൊന്നു ചോദ്യം ചെയ്യണം.
ഓടോ. സിറാജ് ദിനപ്പത്രം ബ്ലോഗിനും ബ്ലോഗെഴുത്തുകാര്‍ക്കും നല്ല പ്രോത്സാഹനം നല്‍കുന്നു. കേരളത്തില്‍ ഞാനീ പത്രത്തിന്റെ ലേഖകനായിരുന്നു പണ്ട്. ഇപ്പോള്‍ 5 എഡിഷനുകളുണ്ട്.

കണ്ണൂസ്‌ said...

തെളിവുകള്‍ ഒന്നും ഇല്ലെങ്കില്‍ പിന്നെ കേസിന്റേയും വിവാദങ്ങളുടേയും പുറകേ പോവാതിരിക്കുന്നതല്ലേ നല്ലത്‌ വില്‍സാ? വില്‍സനെ നേരിട്ട്‌ അറിയുന്ന ബ്ലോഗര്‍മാര്‍ വില്‍സനെ വിശ്വസിക്കും. പക്ഷേ, കോടതിയും പൊതുജനവും ഇത്‌ ജോമോന്‌ എതിരായ ഒരു പ്രചരണമായേ കാണൂ.

ഗന്ധര്‍വ്വന്‍ said...

ഭയം
കാരുണ്യത്തിന്റെ കറുത്ത കുപ്പായം കീറി ഉള്ളിലെ പച്ചമാംസത്തില്‍ കഴുകന്റെ കാല്‍നഖങ്ങള്‍
ഭയന്നു വിറച്ച കോഴിക്കുഞ്ഞ്‌...

അഭയം
ഒളിക്കാന്‍ കിണറിന്റെ പാതാള ഗര്‍ത്തം- തമോവൃത്തം- ജലസമാധി.

നിര്‍ഭയം ഒര്‌ വില്‍സന്റെ ഓര്‍മക്കുറിപ്പുകള്‍ ....
കുഴക്കുന്നു വീണ്ടും കുഴൂരില്‍ നിന്ന്‌ വന്നവന്‍

സിസ്റ്ററെ വിറ്റ്‌ പുത്തന്‍ പുര വച്ചാലെന്ത???്‌
അവസരങ്ങള്‍ കാശാക്കുന്ന മറിമായക്കാരന്‍
ചിന്തിച്ചുകൂടെ.

അറിയാത്തകാര്യങ്ങളില്‍ അഭയയെ തേടാന്‍ ഞാനാര്‌
ഫാദര്‍ അഭയസ്തന ഓഷൊ - അറിയില്ലാ

വികടകുമാര്‍... said...

കുറുമാന്‍‌..
താങ്കള്‍ ഓര്‍മപ്പെടുത്തിയത്തിനു നന്ദി..
ഈ കേസ് തെളിയരുത് എന്നു കോട്ടയം പട്ടണത്തിലെ കൂബേര കുമാരന്മാര്‍ക്കു (ഇന്നവര്‍ കുബെര മധ്യവയസ്കര്‍ ആയി)മാത്രമല്ല, പയസ് ടെന്‍‌ത് കോണ്‍‌വെന്റ് നടത്തുന്ന സഭാതികാരികള്‍ക്കും നിര്‍ബന്ധമുള്ള കാര്യം ആണല്ലോ...രായ്ക്കുരാമാനം ഇറ്റലിക്കു മാറ്റപ്പെട്ട, (ഇന്നു എവിടെ ആണെന്നറിയില്ല)അന്നത്തെ നടത്തിപ്പുകാരി സിസ്റ്റെറ് ഇതുവരേയും ഒരു അന്വേഷണ സംഘവും ചോദ്യം ചെയ്തിട്ടില്ല എന്നു ജോമോനു അറിയില്ലായിരിക്കാം..

അതു വരെ പയസ് ടെന്‍‌തില്‍ നടന്ന ചില രാത്രി സഞ്ചാരങ്ങള്‍ അറിയാവുന്നവര്‍ ഇപ്പോഴും കോട്ടയം തിരുനക്കര സ്റ്റാന്‍‌റ്റില്‍ ഉണ്ടാവും...
സത്യം എന്നും മൂടി ഇരിക്കട്ടെ.. ചിലരെങ്കിലും ചിരിക്കട്ടെ...ഒരു സഭ തന്നെ സന്തോഷിക്കട്ടെ....
ഇതൊരു വികടവിചാരം

kaithamullu : കൈതമുള്ള് said...

മരണവുമായി ബന്ധമുള്ളവര്‍ ആര്‍?
-ഏത് കപ്യാര്‍ക്കും ഉമ്മഞ്ചാണ്ടിക്കും അതറിയാം.
മരണരഹസ്യവുമായി ബന്ധമുള്ളവര്‍ ആര്‍?
-പല തവണ പലരും വിളിച്ച് പറഞ്ഞ ആ രഹസ്യങ്ങള്‍ പത്രം വായിക്കുന്ന എല്ലാ മലയാളികള്‍ക്കുമറിയാം.
മരണരഹസ്യവുമായി ബന്ധമുള്ളവരുമായി ബന്ധപ്പെടുന്നവരെക്കുറിച്ചോ ഇനി ഗവേഷണം?

ആദ്യം ആ സി.ബി.ഐ ചേട്ടായിമാരെ മൂക്കുകയറിട്ട് പിടിച്ച് നിര്‍ത്തിയിരിക്കുന്ന ആ വല്യ ഒരു കേന്ദ്രത്തെക്കുറിച്ചാവണ്ടെ അന്വേഷണങ്ങള്‍?

അപ്പം എന്താ കുറൂ,
വിത്സന്‍ പറഞ്ഞെന്ന് പറഞ്ഞ് സിറാജ് പറഞ്ഞെന്ന് കുറു പറഞ്ഞേ? പണ്ടത്തെപ്പോലെയല്ല, ഇപ്പം ഒന്നും അങ്ങ് തലേക്കെറുന്നില്ലാന്ന്!

സുനീഷ് തോമസ് / SUNISH THOMAS said...
This comment has been removed by the author.
പോക്കിരി വാസു... said...

ബൂലോകക്ലുബ്ബില്‍ അംഗത്വം കിട്ടാന്‍ എന്താണാവോ ചെയ്യേണ്ടത്?