Thursday, May 24, 2007

ബ്ലോഗ് സാഹിത്യം ഇങ്ങനെ മതിയോ ?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാളിയുടെ വായനാശീലം 30 മുതല്‍ 50 ശതമാനം വരെ കുറഞ്ഞതായി രേഖകള്‍. കേരള ഗ്രന്ഥശാലാ സംഘവും മറ്റും കുറച്ചു കാലമായി നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് നിരത്തുന്നത്. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഈ അപചയത്തിനു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . ദൃശ്യ മാധ്യമങ്ങളുടെ മുന്നേറ്റം.,വായനയ്ക്കായി സമയമില്ലത്ത അവസ്ഥ പിന്നെ നല്ല കൃതികളുടെ അഭാവം. ദൃശ്യമാധ്യമങ്ങളും ജീവിത തിരക്കും ഒഴിച്ചു നിര്‍ത്തിയാല്‍ നല്ല കൃതികള്‍ എന്തുകൊണ്ടുണ്ടാവുന്നില്ല എന്ന സംശയം പ്രസക്തമാണ്. അതോ ഉണ്ടായിട്ട് പ്രസിദ്ധീകരിക്കാത്തതാണോ ? കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ബെസ്റ്റ് സെല്ലര്‍ എന്ന കാറ്റഗറിയില്‍ പെടുത്താവുന്ന എത്ര കൃതികള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് ? എന്തുകൊണ്ട് വായന കുറയുന്നു ? എന്തുകൊണ്ട് എഴുത്തുകാര്‍ കുറയുന്നു ? എന്തുകൊണ്ട് ശക്തമായ പ്രമേയങ്ങളും ഭാഷയും മലയാളത്തില്‍ ഉയര്‍ന്നു വരുന്നില്ല ?

ഇവിടെയാണ് സമാന വായന (പാരലല്‍ റീഡിങ്ങ്), വായനക്കൂട്ടങ്ങള്‍, ലൈബ്രറികള്‍, എഴുത്തുകാരുടെ കൂട്ടായ്മ, എന്നിവയ്ക്കൊക്കെ പ്രസക്തി വര്‍ദ്ധിക്കുന്നത്. അപ്പോള്‍ നമുക്ക് എന്തു ചെയ്യാന്‍ സാധിക്കും എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ബ്ലോഗ്ഗ് സാഹിത്യം
അടുത്ത കാലത്തായി ബ്ലോഗ് സാഹിത്യം എന്നൊരു സാഹിത്യ ശൃംഖല മലയാളത്തില്‍ വേരുപിടിക്കുന്നതായി കാണുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ബ്ലോഗുകളുടെ എണ്ണത്തില്‍ വന്നിട്ടുള്ള വര്‍ദ്ധനവ് തന്നെ ഒരു ഉദാഹരണം. ആയിരത്തോളം മലയാള ഭാഷയിലുള്ള ബ്ലോഗുകളാണ് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉയര്‍ന്നു വന്നത്. അതില്‍ തന്നെ നൂറോളം സജീവമായ ബ്ലോഗുകളും. ഇവിടെ പ്രസക്തമായ മറ്റൊരു വിഷയം ബ്ലോഗിലെ കൃതികള്‍ എല്ലാ മലയാളിക്കും വായിക്കാനാവുന്നുണ്ടോ എന്ന ചോദ്യമാണ്. ഇല്ല എന്നു തന്നെ വേണം പറയാന്‍. കമ്പ്യൂട്ടറും ഇന്റര്‍ നെറ്റും സാധാരണക്കാരനു ഇന്നും ഒരു വിളിപ്പാടകലെ തന്നെയാണ്. അതുകൊണ്ട് ബ്ലോഗിലെ കൃതികള്‍ സാധാരണക്കാരന് വായിക്കേണ്ട എന്നാണോ ?
ബ്ലോഗ് പുസ്തകമാക്കുമ്പോള്‍
ഏറെ കാലത്തെ പരിശ്രമത്തിനു ശേഷം മൂന്നുമാസം മുന്‍പ് ശ്രീമാന്‍ വിശാലമനസ്കന്റെ ‘കൊടകര പുരാണം’ പുസ്തകരൂപത്തില്‍ ഇറങ്ങി. നല്ലൊരു ചുവടു വയ്പ്പാണത്. പക്ഷെ ‘കൊടകര പുരാണം’ എന്ന പുസ്തകത്തിനു എന്തു സംഭവിച്ചു ? എത്രപേര്‍ക്ക് അതിന്റെ കോപ്പികള്‍ ലഭിച്ചു ? ഇന്ന് ഏത് പുസ്തകശാലയിലാണ് അത് കിട്ടുക ? അതിന്റെ പുറം ചട്ടയും പേപ്പര്‍ ക്വാളിറ്റിയും എത്ര പേര്‍ക്ക് ഇഷ്ടപ്പെട്ടു ? എത്ര കോപ്പി അടിച്ചുവെന്നോ എത്ര എഡിഷന് പ്രിന്റ് ചെയാന്‍ പ്രസാധകന്‍ എഴുത്തുകാരന്‍ അനുമതി കൊടുത്തിട്ടുണ്ടെന്നോ വ്യക്തമക്കാമോ ?
കുത്തകകള്‍
പുസ്ത്രക പ്രസാധന രംഗത്ത് കേരളത്തില്‍ ഒരു തരം മാഫിയ യാണുള്ളതെന്ന് പറഞ്ഞാല്‍ അധികപ്രസംഗമാവില്ല. എഴുത്തുകാരനെ സ്വന്തം വരുതിയില്‍ നിര്‍ത്തുന്ന സ്ഥാപനങ്ങളായി മാറിയിരിക്കുന്നു കേരളത്തിലെ പ്രസാധകര്‍ . ബ്ലാങ്ക് പേപ്പറില്‍ എഴുത്തുകാരനെക്കൊണ്ട് കയ്യൊപ്പിടീപ്പിക്കുന്ന നയമാണ് അവര്‍ അനുവര്‍ത്തിച്ചു വരുന്നത്. തങ്ങള്‍ക്ക് ശേഷം പ്രളയമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണവര്‍ പടച്ചു വിടുന്നത്. ഇത് ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് സഹിക്കാവുന്നതാണോ ?
പുസ്തക പ്രസാധനത്തിലൂടെ എഴുത്ത്കാരനുള്ള വരുമാനം തുലോം തുച്ഛമാണ്
പ്രശസ്ത സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം ഈയടുത്ത് പറഞ്ഞതാണ് താഴെ കൊടുക്കുന്നത്.
"എന്റെ കൊമാല എന്ന പുസ്തകം 1000 കൊപ്പി വിറ്റാല്‍ എനിക്ക് 7500 രൂപയാണു കിട്ടുക. അതായതു 1000 * 50 = 50000 തിന്റെ 15% ആയ 7500
ഒരു വര്‍ഷം കൊണ്ട് 1000 കോപ്പി വിറ്റു തീരുകയാണെങ്കില്‍ 7500 രൂപാകിട്ടും .ഒരെഴുത്തുകാരനു ഇത് ഒരിക്കലും മതിയായ തുകയല്ല. സ്വന്തം സൃഷ്ടിയ്ക്ക് സഹായകമാകുന്ന ഒരു യാത്ര നടത്താന്‍ പോലും അയാള്‍ക്ക് ഇത് വെച്ച് കഴിയുന്നില്ല"
മാസികകളിലും വാരികകളിലും പിന്വാതില്‍ പ്രവേശനം വളരെ കൂടുതലാണു. പ്രശസ്തരായ സാഹിത്യകാരന്മാര്‍ക്ക് ഉള്ള ഗോദാ മാത്രമാണു ചില സാഹിത്യ വാരികകള്‍. കുത്തക പ്രസിദ്ധീകരണ ഭീമന്മാര്‍ക്കെതിരെ ചെറിയ പ്രസിദ്ധീകരണ സംഘങ്ങള്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും വേട്ടാളന്‍ പോറ്റിയ പുഴു കണക്കെ ഇവയുംസാവധാനത്തില്‍ എഴുത്തുകാര്‍ക്കെതിരായ ദിശയില്‍ തന്നെ നീങ്ങുന്നു.

ഈയടുത്ത കാലത്ത് പ്രസിദ്ധനായ ഒരു ബ്ലോഗെഴുത്തുകാരന്റെ കൃതി പബ്ലിഷ് ചെയ്യാനായി ഡി.സി. ബുക്സിനെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി വളരെ വിചിത്രമായി തോന്നി. ‘ഞങ്ങളുടെ മാനദണ്ഢങ്ങള്‍ ഈ കൃതി പബ്ലിഷ് ചെയ്യുന്നതില്‍ നിന്നും ഞങ്ങളെ വിലക്കുന്നു..’ എന്താണാ മാനദണ്ഢം ? സമാനമായ വായനയെ ഡി.സി. ബുക്സ് അംഗീകരിക്കുന്നില്ലെന്ന് കരുതണമോ ?
എങ്ങനെ ബ്ലോഗ്ഗ് കൃതികള്‍ പുസ്തകരൂപത്തിലാക്കാം ?
സ്വയം പ്രസാധനം ഇന്നും എഴുത്തുകാരനൊരു കീറാമുട്ടി തന്നെയാണ്. മാര്‍ക്കറ്റിങ്ങ് എന്ന ബാലികേറാമല കീഴടക്കാന്‍ സ്വയം സഹായകങ്ങളായ ചെറു സംഘങ്ങളുടെ പ്രവര്‍ത്തനം എത്രമാത്രം ശക്തമാര്‍ന്നതാണെന്നതും കുഴക്കുന്ന ചോദ്യമാണ്.

എന്റെ അഭിപ്രായത്തില്‍ സമാന ചിന്താസരണിയിലുള്ളവര്‍ ഒരു കൂട്ടായ്മ സൃഷ്ടിച്ചെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
വ്യത്യസ്ഥ മേഖലകളിലുള്ള അഭ്യസ്തവിദ്യരായവരുടെ കൂട്ടമാണ് ഇന്ന് മലയാളം ബ്ലൊഗ് എന്ന കമ്മ്യൂണിറ്റി. ഇതിലൂടെ വളര്‍ന്ന് വരുന്ന എഴുത്തുകാരെയും അവരുടെ കൃതികളേയും പ്രൊത്സാഹിപ്പിക്കാനായി എളിയരീതിയിലുള്ള ശ്രമങ്ങളെങ്കിലും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്നു എങ്കില്‍ അത് തീര്‍ച്ചയായും മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്റ്റിക്കാന്‍ പര്യാപ്തമാണ്
എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

Creative contribution by : V V & Kuruman

41 comments:

asdfasdf asfdasdf said...

ബ്ലോഗ് സാഹിത്യം ഇങ്ങനെ മതിയോ ?
എല്ലാ ബ്ലോഗേര്‍സിന്റെയും ഒരു ചെറിയ നോട്ടം ക്ഷണിക്കുന്നു.

ഏറനാടന്‍ said...

കണ്ണു തള്ളിച്ച്‌ തുറപ്പിക്കുന്ന വസ്തുതകളെ വിശദീകരിച്ചത്‌ ഇതിനൊരു പോംവഴി ഉണ്ടാക്കുമെന്ന്‌ പ്രത്യാശ ജനിപ്പിക്കുന്നു.

ബൂലോഗ വിചക്ഷണന്മാരുടെ അഭിപ്രായങ്ങള്‍ ഇവിടെ ഉടനെ വായിക്കുവാനാകുമെന്ന്‌ ആശിക്കുന്നു. എന്നിട്ട്‌ തീരുമാനിക്കാം നമുക്കൊരുമിച്ച്‌...

കുറുമാന്‍ said...

വളരെ ആഴത്തില്‍ ചിന്തിച്ച്, ചര്‍ച്ചചെയ്യപെടേണ്ട ഒരു വിഷയമാണിത്. എന്റെ ബുക്ക് ഒരു പബ്ലിഷിങ്ങ് കമ്പനി പ്രസീദ്ധികരിക്കില്ല എന്നു പറഞ്ഞതല്ല പ്രശ്നം. മറിച്ച്, ദിനം പ്രതി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന നല്ല നിലവാരമുള്ള അനേകം കൃതികളുടെ ആയുസ്സ് എത്ര? അവക്ക് ശിശുമരണം സംഭവിക്കുമോ? ഇത്തരം ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഒരുത്തരം കിട്ടണമെങ്കില്‍ കൂട്ടായ ഒരു ചര്‍ച്ച ആവശ്യം തന്നെ.

എല്ലാ ബ്ലോഗെഴുത്തുകാരുടേയും, വായനക്കാരുടേയും പങ്കാളിത്തം ഈ ചര്‍ച്ചയിലുണ്ടാവണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Sapna Anu B.George said...

"സമാന ചിന്താസരണിയിലുള്ളവര്‍ ഒരു കൂട്ടായ്മ സൃഷ്ടിച്ചെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു" അല്ലാതെ കെടികെട്ടിയ കുറെ പ്രസാദകരുടെയും അവരുടെ കുത്തക മാഫിയകളുടെ ദാക്ഷണ്യവും കാരുണ്യവും ആഗ്രഹിച്ചു,ആറ്റു നോറ്റിരുന്നാല്‍,ഈ
ആനകേറാ മല പോലെ നമ്മള്‍ വേഴാമ്പലുകളായിരിക്കുകയേ ഉള്ളു.

ബീരാന്‍ കുട്ടി said...

കുട്ടത്തില്‍, വളര്‍ന്ന് വരുന്ന, പിച്ചവെച്ച്‌ നടക്കുന്ന, എന്നെപ്പോലെയുള്ളവരെ സഹായിക്കുകയും ചെയ്യുക.

ഒരു ബ്ലൊഗ്‌ മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ എന്നെ പുറത്താക്കരുത്‌. അതിനെക്കുറുച്ച്‌ ഞാന്‍ ഒരു പഠനം നടത്തുകയാണ്‌. ഞെട്ടിക്കുന്ന പല സത്യങ്ങളും വിളിച്ച്‌ പറയാന്‍ കാത്തിരിക്കുന്നു.

Mubarak Merchant said...

അത്ര വലിയ പങ്കപ്പാടൊന്നുമില്ലാതെ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ ഇത്.
ഉദാഹരണത്തിന് കുറുമാന്റെയോ മറ്റാരുടെയെങ്കിലുമോ ബ്ലോഗു കൃതികള്‍ പുസ്തകമാക്കി ഇറക്കുന്നുവെന്നിരിക്കട്ടെ,
പോസ്റ്റില്‍ സൂചിപ്പിച്ചതു പ്രകാരം നാനാ തുറകളില്‍ ശ്ലാഘനീയമായ സേവനങ്ങള്‍ ചെയ്യുന്ന അഭ്യസ്ത് വിദ്യരായ ഒരു കൂട്ടമാണിന്ന് ബൂലോകം. അതുകൊണ്ട് തന്നെ പോസ്റ്റില്‍ പ്രസ്താവിച്ച് കുത്തകകള്‍ക്ക് സമാന്തരമായി ഒരു പ്രിന്റിംഗ് , പബ്ലിഷിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങാന്‍ ബൂലോകത്തെ മാനേജ്മെന്റ് വിശാരദന്മാര്‍ ശ്രമിച്ചാല്‍ നടത്താവുന്നതേയുള്ളൂ. ഇതിന്റെ ഓഫീസ് കാര്യങ്ങള്‍, കേരളത്തില്‍ ചെയ്യേണ്ട മറ്റു ജോലികള്‍ ഇവയെല്ലാം മേല്‍പ്പറഞ്ഞ സ്ഥാപനത്തിന്റെ മേല്‍ നോട്ടത്തില്‍ കേരളത്തില്‍ നിന്ന് ബ്ലോഗെഴുതുന്ന ഈയുള്ളവനെപ്പോലുള്ളവര്‍ ഏറ്റെടുത്ത് ചെയ്യാന്‍ സന്നദ്ധരായാല്‍ കാര്യങ്ങള്‍ എളുപ്പമായി.
അതല്ലാതെ കാളമൂത്രം പോലെ നീളുന്ന ചര്‍ച്ചകള്‍ പല വിഷയങ്ങളിലായി ഇതിനുമുന്‍പും ഇവിടെ ഉണ്ടായിട്ടുണ്ട്, ഏറനാടന്‍ കമന്റില്‍ പറഞ്ഞ ബൂലോഗ വിചക്ഷണന്മാര്‍ അവരവരുടെ അഭിപ്രായം സ്വര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തി കടന്നു പോവുകയും ചെയ്തിട്ടുണ്ട്. പക്ഷെ എന്തു ചെയ്യാന്‍, എന്തു നടത്താനാണോ ചര്‍ച്ച നടത്തിയത്, അതു മാത്രം നടന്നില്ല!
ഈ വിഷയം അതുപോലെ ആകാതിരിക്കണമെങ്കില്‍ എന്റെ എളിയ അഭിപ്രായം ശരിയെന്ന് തോന്നുന്നുവെങ്കില്‍ ചര്‍ച്ച റബ്ബര്‍ ബാന്‍ഡ് പോലെ വലിച്ചു നീട്ടാതെ വിഷയത്തില്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ മുന്നോട്ട് വന്ന് ചെയ്യേണ്ടുന്നത് ചെയ്യണം. ചര്‍ച്ച, റബ്ബര്‍ ബാന്‍ഡ്, ഇലാസ്റ്റിക് എന്നിവ ഒരു പാടു വലിച്ചാല്‍ അത് ഒന്നുകില്‍ പൊട്ടിപ്പോകും, അല്ലെങ്കില്‍ അതുപയോഗിച്ചിട്ടുള്ള സാധനങ്ങള്‍ ലൂസായിപ്പോകും. രണ്ടായാലും ഗുണമില്ലതന്നെ.

SunilKumar Elamkulam Muthukurussi said...

“എത്ര കോപ്പി അടിച്ചുവെന്നോ എത്ര എഡിഷന് പ്രിന്റ് ചെയാന്‍ പ്രസാധകന്‍ എഴുത്തുകാരന്‍ അനുമതി കൊടുത്തിട്ടുണ്ടെന്നോ വ്യക്തമക്കാമോ ?

ഒരു വായനക്കാരന്‍ എന്ന നിലക്ക്‌ എന്തിനാ ഇതൊക്കെ അറിയുന്നത്? അവന് അവന്റെ തൊട്ടടുത്തുള്ള പെട്ടിക്കടയിലും പുസ്തകം കിട്ടണം. അത്രയേ ഉള്ളൂ.
മോബ്ചാനല്‍ ഡോട്ട് കോം ആണ് ഞാ‍ന്‍ ഇത്തരം മാഫിയകളുടെ പിടിയില്‍ നിന്നും വഴുതി പുതിയ മാര്‍ഗ്ഗം സൃഷ്ടിക്കുമോ എന്ന് നോക്കിയിരിക്കുന്ന മലയാളികളുടെ സംരംഭം.
ഒരു പ്രസാധകന്‍ എന്ന നിലയില്‍ പ്രോഡക്ഷന് വലിയ പ്രശ്സ്നമില്ല, ക്ക്വാളിറ്റി കണ്ട്രോള്‍ വെക്കണ്‍Nഅം അത്രമാത്രം. പക്ഷെ പുസ്തകങളുടെ വിതരണം അതാണ് കുട്ടാ, പ്രശ്നം. അത്‌ സോള്‍വ്വ് ചെയ്യണം എങ്കില്‍ പകുതിയിലധികം വിജയിച്ചു. പിന്നെ റോയല്‍റ്റി മുതലായ കാര്യങള്‍; സുഹൃത്തേ മില്ല്യണ്‍ കണക്കിന് മലയാളികളുള്ള കേരളത്തില്‍ ഒരു എഡിഷന്‍ എന്നു പറയുന്നത് 1000 കോപ്പികളാണ്. ഇതുമുഴുവനും വിറ്റുതീരാന്‍ ചുരുങിയത് 3 വര്‍ഷം എങ്കിലും വേണം. അപ്പോ മനസ്സിലായോ വായനാസംസ്കാരം? ഇത്‌ കുറുമാന്റേതുപോലുള്ള ഭാവാനാസൃഷ്ടികള്‍‌‌ക്ക്‌ മാത്രം.
വിജ്ഞാനപ്രദങളായ കാര്യങള്‍ അടങിയ പുസ്തകങളുടെ കാര്യം വേറെ. (അമേരിക്കയില്‍ ഒറ്റകോപ്പി മില്ല്യണ്‍ കണക്കിനാണ് പുസ്തകങള്‍ പ്രസിദ്ധീകരിക്കുന്നത്. അവിടെയും റോയല്‍റ്റി സന്തോഷ് പറഞതുപോലെയുള്ളൂ, പക്ഷെ കോപ്പികള്‍ കൂടുന്നതിനാല്‍ വിഹിതവും കൂടും.)
എം.ടിയും വിജയനുമൊക്കെയാണ് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന കൃതികള്‍ കേരളത്തില്‍. പുതിയ എഴുത്തുകാരുടെ കൃതികള്‍ വിറ്റഴിയുമോ എന്ന് സംശയമാണ്. അതിനാല്‍ തന്നെ പ്രസാധകര്‍ അവ ഏറ്റെടുക്കില്ല. തലവേദനയാണ് എന്നാണ് അവര്‍ പറയുക. അല്ലെങ്കില്‍ ഒരു സാഹിത്യ അക്കാദമി അവാറ്ഡ് എങ്കിലും മിനിമം സംഘടിപ്പിക്കണം. അറിയുമോ?
ഇതൊക്കെ ഒരു പാട്‌ സ്ഥലത്ത് ഞാന്‍ പറഞതാണ് എങ്കിലും വെറുതെ ഇവിടെയും കോറിയിടുന്നു. കാമ്പുള്ള ചര്‍ച്ച വരുമെങ്കില്‍ ഞാന്‍ വീണ്ടും വരാം. -സു-

t.k. formerly known as thomman said...

ബ്ലോഗ് പുസ്തകത്തേക്കാള്‍ താഴ്ന്ന ഒരു മാധ്യമമാണ് എന്ന ഒരു ധ്വനി ഇതിലുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു. അതുകൊണ്ട് ബ്ലോഗ് പുസ്തകമാക്കിയാലെ അതിന്റെ നിലവാരം/മൂല്യം അംഗീകരിക്കപ്പെടൂ എന്ന ഒരു വേവലാതിയും.

ബ്ലോഗിന്റെ ജീവിതചക്രം വെബ്ബില്‍ മാത്രമെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിന്റെ ഭാവിയും അവിടെത്തന്നെയാണ്. ബ്ലോഗ് പോസ്റ്റുകളുടെ ആയുസ്സ് വളരെ കുറവായതിനാല്‍ കഥ, കവിത, നോവല്‍ തുടങ്ങിയ സൃഷ്ടികള്‍ക്ക് ബ്ലോഗ് പറ്റിയ മാധ്യമമാണോയെന്ന് എനിക്ക് സംശയമുണ്ട്. അത്തരത്തിലുള്ള നല്ല കൃതികള്‍ കുറെക്കൂടി സ്ഥിരതയുള്ള മാധ്യമങ്ങളില്‍ (പുസ്തകം, സ്വന്തം വെബ്ബ് സൈറ്റ്, പി.ഡി.എഫ്. തുടങ്ങിയവ) പ്രസിദ്ധീകരിക്കപ്പെടണം; ആരും കാണാതെ അവ മറക്കപ്പെടാതിരിക്കാന്‍. മലയാളം ബ്ലോഗുകളില്‍ വരുന്ന അത്തരത്തിലുള്ള കൃതികള്‍ എത്രയെണ്ണം editorial review എന്ന കടമ്പ കടക്കും?

അതുകൊണ്ട് കുത്തകമാധ്യമങ്ങളെ പഴിപറയുന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. പൈസ ഉണ്ടാക്കാന്‍ വലിയ സാധ്യത അവര്‍ കാണുന്നുണ്ടാവില്ല; അതല്ലെങ്കില്‍ അവര്‍ ഇങ്ങോട്ടു വന്ന് അഡ്വാന്‍സ് തരുമായിരുന്നു.

നമ്മുടെ ബ്ലോഗുകള്‍ കൂടുതല്‍ ആള്‍ക്കാരെക്കൊണ്ട് വായിപ്പിക്കാന്‍ പരിശ്രമിക്കണം. നല്ല വായനക്കാരുള്ള ബ്ലോഗില്‍ നിന്ന് പൈസ ഉണ്ടാക്കുവാന്‍ ഇന്ന് നാനാവിധ മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ. മലയാളത്തില്‍ അത്ര traffic പോരെങ്കില്‍ അതു കൂട്ടാനാണ് നമ്മള്‍ നോക്കേണ്ടത്. 7500 രൂപയുടെ കണക്കു പറഞ്ഞല്ലോ. എന്റെ അനുഭവത്തില്‍ നിന്ന് AdSense ഉപയോഗിച്ചാല്‍ ഏകദേശം 2 ലക്ഷം പേജ് വ്യൂവില്‍ നിന്ന് അത്രയും കാശ് കിട്ടും. ധാരാളം മലയാളം വായനക്കാര്‍ പുതിയതായി ഉണ്ടാവുകയാണെങ്കില്‍ അതത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്നു തോന്നുന്നില്ല. പ്രസാധകന്റെ മുമ്പില്‍ പിച്ചക്കാശിന് വേണ്ടി ഓച്ചാനിച്ച് നില്‍ക്കുകയും വേണ്ട. (25 പോസ്റ്റുള്ള ഒരു ബ്ലോഗിന് -- ഉദാഹരണത്തിന് ഒരു കഥാസമാഹാരം -- 8000 വായനക്കാര്‍ ഉണ്ടാവുകയാണെങ്കില്‍ 2 ലക്ഷം പേജ് വ്യൂ ആകും.)

പിന്നെ നല്ല കൃതിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ PDF download for fee ഒക്കെ ശ്രമിക്കാമല്ലോ.

എനിക്ക് തോന്നുന്നത് വളരെയധികം മലയാളം വായനക്കാരെ നെറ്റിലേക്ക് കൊണ്ടുവരുന്നതാണ് ഇതിന്റെയൊക്കെ ആദ്യപടിയെന്നു തോന്നുന്നു. Online monetizing നല്ല ഒരു വരുമാനമാര്‍ഗ്ഗം അപ്പോഴേ ആകൂ. കുറച്ചു ബ്ലോഗറുമാര്‍ പരസ്പരം പുറംചൊറിഞ്ഞാല്‍ മാത്രം പോര.

absolute_void(); said...

ഒരു മാധ്യമം എന്ന നിലയില്‍ ബ്ലോഗിന് എന്തെങ്കിലും കുറവുള്ളതായി തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ മുഖ്യധാരാ മാധ്യമങ്ങളേക്കാള്‍ റെസ്പോണ്‍സ് കൂടുതല്‍ കിട്ടുന്നത് ബ്ലോഗുകള്‍ക്കാണെന്നാണ് ഒരു മാധ്യമപ്രവര്‍ത്തകനായ എനിക്കു തോന്നുന്നത്. തന്നെയുമല്ല, നമ്മളൊക്കെ മരിച്ചു മണ്ണടിഞ്ഞു കഴിഞ്ഞാലും, ഇനി മലയാളം ഭാഷ തന്നെ അന്യം നിന്നുപോയാലും, നാളെ പ്രാചീന ഭാഷകളും സംസ്കാരങ്ങളും പഠിക്കുന്ന ഗവേഷകര്‍ക്കു വേണമെങ്കിലും ഒരു പുസ്തകം തപ്പുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഒരു കീവേര്‍ഡ് സേര്‍ച്ചിലൂടെ നമ്മുടെ അപ്പോഴേക്കും ചരിത്രമായി മാറിക്കഴിഞ്ഞേക്കാവുന്ന ബ്ലോഗുകളിലേക്ക് എത്തിച്ചേരാന്‍ സാധിക്കും.

പിന്നെ ബ്ലോഗില്‍ ഇപ്പോള്‍ ഇടപെടുന്നവര്‍ മലയാളത്തിലെ ഭേദപ്പെട്ട വായനാസമൂഹമാണ്. കടുംപിടുത്തങ്ങളില്ലാത്ത, പരസ്പരം അംഗീകരിക്കാന്‍ മടിയില്ലാത്ത, വന്‍ ക്ലിക്കുകള്‍ ഇനിയും രൂപപ്പെട്ടിട്ടില്ലാത്ത, ആസ്വാദകരുടേതായ ഒരു സഹൃദയ കൂട്ടായ്മ.

അതേ സമയം പ്രസിദ്ധീകരണങ്ങള്‍ വിറ്റഴിഞ്ഞുപോകുന്നത് എങ്ങനെയെന്ന് തിരക്കിയിട്ടുണ്ടോ? മലയാളത്തിലെ മികച്ച എഴുത്തുകാരുടെ പോലും പുസ്തകം 1000 പകര്‍പ്പുകളെ ഒരു പ്രതിയില്‍ പുറത്തിറങ്ങൂ. ഗ്രന്ഥശാലാ സംഘവും ലൈബ്രറി കൗണ്‍സിലും ഇവയുടെ ഗ്രാന്‍റൊന്നും ലഭിക്കാത്ത മറ്റു കൊച്ചുകൊച്ചു ലൈബ്രറികളും സ്കൂള്‍ സൊസൈറ്റികളും ഒക്കെ കൂടി ഇതില് 400 കോപ്പി കൊണ്ടുപോകും. ചില പ്രത്യേക ക്ലിക്കുകളില്‍ പെട്ടാല്‍ കൊല്‍ക്കത്തയിലെ ഒരു സ്ഥാപനം അവരുടെ ഇന്ത്യയൊട്ടാകെയുള്ള ലൈബ്രറികളിലേക്കായി 300 കോപ്പികള്‍ വാങ്ങും.

ഉള്ളതുപറഞ്ഞാല്‍ ഇന്നു ലൈബ്രറികളില്‍ ചെന്ന് പുസ്തകം എടുത്തു വായിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. പോയിട്ട് 300 കോപ്പിയേ മിച്ചമുള്ളൂ. ഇത്രയും പ്രതികളാണ് വായനക്കാര്‍ കാശുകൊടുത്ത് മേടിക്കുന്നത്.

അങ്ങനെ വാങ്ങുന്നവരില്‍ തന്നെ ഒരു 25% പേര്‍ വെറുതേ പുസ്തകം മേടിച്ചു കൂട്ടുന്നവരാണ്. അവര്‍ക്ക് തങ്ങളുടെ ഹോംലൈബ്രറികളില്‍ പലതരം പുസ്തകങ്ങള്‍ നിരന്നിരിക്കുന്നതു കണ്ട് മറ്റുള്ളവര്‍ അഭിനന്ദിക്കണമെന്നേയുള്ളൂ. ഒരു പുറം പോലും വായിക്കില്ല.

ഇനിയും വേറൊന്നുള്ളത്, ഈ 300 കോപ്പിയില്‍ കുറേയെങ്കിലും എഴുത്തുകാരന്‍ സ്വയം വാങ്ങി വില്‍ക്കുകയോ വെറുതേ കൊടുക്കുകയോ ചെയ്യും എന്നുള്ളതാണ്. ചുരുക്കത്തില്‍ ഒരു പുസ്തകത്തിന് വായനക്കാരുണ്ടാവുന്നത് എത്രയോ ദശവര്‍ഷങ്ങള്‍ കൊണ്ടാണ്?

എം. ടി.യും വി. കെ. എന്നും ബഷീറും ഒ.വി. വിജയനുമൊക്കെ ഒരു സുപ്രഭാതം കൊണ്ട് വന്‍ വായനാ സമൂഹത്തെ നേടിയവരല്ല. എന്നാല്‍ ബ്ലോഗര്‍മാരില്‍ പലരും വളരെ പെട്ടെന്ന് വായനക്കാരെ നേടുന്നുണ്ട്. ഞാന്‍ തന്നെ ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയിട്ട് വളരെ കുറച്ചുകാലമെ ആയുള്ളൂ. എന്നാല്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ റെസ്പോണ്‍സ് എനിക്ക് ഈ മാധ്യമത്തില്‍ ലഭിച്ചിട്ടുണ്ട്. അതിനപ്പുറമൊന്നും ഞാന്‍ ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടു തന്നെ ഒരു സമാന്തര പ്രസാധക സംരംഭം എന്ന ആശയത്തോട് എന്തുകൊണ്ടോ, ഒരു വിയോജിപ്പ്...

പിന്നെ എന്തു ബിസിനസ്സും അതിന്‍റെ തന്ത്രങ്ങളിയാവുന്നവര്‍ നടത്തിയാല്‍ ലാഭമുണ്ടാവും. അതുകൊണ്ട്, ഈ സമൂഹത്തില്‍ നല്ല ബിസിനസ്സുകാരുണ്ടെങ്കില്‍ മുന്നോട്ടു വരട്ടെ. അവര്‍ക്ക് പ്രസാധന വിതരണ ശൃംഖല തുടങ്ങാന്‍ നമുക്ക് എല്ലാവിധ പിന്തുണയും നല്‍കാം. (...പുസ്തകം വാങ്ങുന്നതൊഴിച്ച്...)

സാജന്‍| SAJAN said...

മേനോന്‍ ജി, താങ്കളുടെ ഈ പോസ്റ്റും ശ്രീകൈപ്പള്ളി ഇതിനെ ക്കുറിച്ചെഴുതിയ ഒരു പോസ്റ്റും ഒരുമിച്ച് വായിക്കണമെന്നാണ് എന്റെ പക്ഷം!

ഇത് ഏറെ ചര്‍ച്ച ചെയ്യപ്പേടെണ്ട വിഷയമാണ് ഇക്കാസ് എഴുതിയത് പോലെ നമ്മുടെ ബലം നാം തന്നെ മനസ്സിലാക്കേണ്ടി ഇരിക്കുന്നു..
ലോകമെങ്ങും പരന്നു കിടക്കുന്ന മലയാളത്തെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ആയി നമ്മള്‍ ഇപ്പോള്‍ മാറിയിരിക്കുന്നു..

നമുക്ക് ഇതിനു കഴിയും ആദ്യം ഒരു പൂസ്തകം നമുക്ക് ചെയ്തു നോക്കാം ഒരു 1000 കോപ്പി ..അത്രയും വിറ്റു പോയാല്‍ പ്രസാധകരുടെ അഭിപ്രായ്ത്തില്‍ ആ പുസ്തകം ഹിറ്റ് ആണ് !!
വിജയിക്കുന്ന് എങ്കില്‍ ഈ സരംഭം നമുക്ക് തുടരാം പ്രതിഭകളുടെ ക്ഷാമം ഇല്ലാത്തയിടെത്തോളം കാലം നമുക്ക് പരാജയം ഉണ്ടാവില്ല

ബാലാരിഷ്ടത കവച്ചു വെക്കാന്‍ എല്ലാരുടെയും ഭാഗത്ത് നിന്ന് ഒരു പ്രോത്സാഹാനം ഉണ്ടായാല്‍ നമുക്ക് തീര്‍ച്ചയായും പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നു..:)

Kaithamullu said...

ദേ, വീണ്ടും ചര്‍ച്ച...
മേന്‍‌ന്നേ, നമ്മള്‍ പലവട്ടം കറങ്ങിയതല്ലേ ഈ ചക്കിനു ചുറ്റും?

കൈപ്പള്ളീ,
സമാന മനസ്കരായ, യൂയേയീക്കാരായ നമുക്ക് കുറച്ച് പേര്‍ക്ക്, ഇതിനുവേണ്ടി മാത്രം ഒന്നു കൂടിയാലോ? കുട്ടന്‍ മേനോനെപ്പോലെയുള്ളവരെ അവിടെനിന്നും ബന്ധപ്പെടാം. അങ്ങനേയേ ഇതിനൊരു തീരുമാനമാകൂ.
എന്താ കുറൂ?
വിശാലനെന്നാ വരുന്നത്?

അത്തിക്കുര്‍ശി said...

I do agree with kaithamullu!
Lut us ( UAE Bloggers) have mini- meet to discuss the possibilities!

Anonymous said...

സംഗതി ചര്‍ച്ച ചെയ്യുന്നതു കൊണ്ടു മാത്രം കാര്യമില്ലല്ലോ. ലളിതമായി നമ്മള്‍ പുസ്തകമിറക്കുക എന്നതാണ് പോംവഴി.

ലളിതമായി എന്നതുകൊണ്ടുദ്ദേശിച്ചത് ഡിസിയുടെയെന്നല്ല ഒരു പ്രസാധകന്റെയും തന്തക്കു വിളിക്കാതെ നമുക്കും ഇറക്കാം പുസ്തകം.

ഇതിന്റെ വിതരണമാണ് ഏറ്റവും വലിയ കീറാമുട്ടി. കേരളത്തിലെ ഏറ്റവും വലിയ ശൃംഖല കറന്റ് ബുക്സിനാണ്. ഇവരാകട്ടെ ഒരു പുസ്തകം വിതരണത്തിനെടുക്കണമെങ്കില്‍ ചോദിക്കുന്ന കമ്മിഷന്‍ 40 ശതമാനമൊക്കെയാണ്.

അതുകൊണ്ടാണ് പുസ്തകം പ്രസാധനം മുതല്‍ പലരും അവര്‍ക്കു തന്നെ നല്‍കുന്നത്. ഇല്ലെങ്കില്‍ നമുക്ക് ഒന്നും കിട്ടില്ലെന്നു മാത്രമല്ല കൈയ്യില്‍ നിന്ന് കാശ് പോവുകയും ചെയ്യും.

പ്രസാധക വിതരണ ശൃംഖലകളുടെ സഹായമില്ലാതെ ബ്ലോഗ് സമൂഹത്തിന് എങ്ങനെ പുസ്തകമിറക്കാം, വിതരണം ചെയ്യാം എന്ന ഒറ്റ വിഷയമേ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ.

പുസ്തകം തന്നെ വേണോ അതോ ബ്ലോഗ് മാസിക വേണോ തുടങ്ങിയ കാര്യങ്ങളും ചിന്തിക്കണം.
അങ്ങനെയെങ്കില്‍ ഒരു ഓഫിസ് വേണം. മുഴുവന്‍സമയ എഡിറ്റര്‍ വേണം...

അങ്ങനെ പ്രായോഗികമായി ചിന്തിക്കുമ്പോ പലതും വേണം. എന്തായാലും മലയാളത്തിലെ കണ്ടന്റ് വിപ്ലവമാണ് ബ്ലോഗുകളിലൂടെ നടക്കുന്നതെന്നതില്‍ സംശയമില്ല. ഇത് തീര്‍ച്ചയായും ബ്ലോഗിലും നെറ്റിലും സാന്നിധ്യമില്ലാത്ത ലക്ഷക്കണക്കിന് മലയാളികളുടെ കൈകളിലേക്കും എത്തേണ്ടിയിരിക്കുന്നു.

നമ്മളൊക്കെ എഴുത്തുകാര്‍ എന്നതിനെക്കാള്‍ എഴുത്തുകാരായ വായനക്കാരാണ്. എഴുതുന്നത് വായിക്കാനും വായിക്കുന്നത് എഴുതാനും കഴിയുമെന്നത് തന്നെയാണ് നമ്മുടെ ഗുണം.
തുറന്ന ചര്‍ച്ചയാവാം.

വിചാരം said...

ഇക്കാസിന്റെ അഭിപ്രാ‍യത്തോട് യോജിക്കുന്നു, ഇതിന് മുന്‍പ് വളരെ അത്മാര്‍ത്ഥമായി കൈപ്പള്ളി ഈ വിഷയം തുറന്നിട്ടു, ഇക്കാസ് പറഞ്ഞത് പോലെ ഒത്തിരി പേര്‍ തന്റെ നെടും നീളന്‍ കമന്റുകള്‍ ഇട്ടേച്ച് പോവുകയല്ലാതെ ഒരു ഫലവും ഉണ്ടായില്ല, ഇവിടെ ആദ്യം ഒരു സംരഭം ഉണ്ടാവട്ടെ എന്നിട്ട് സഹകരിക്കുന്നവരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കട്ടെ! നാട്ടില്‍ സ്ഥിരമായി നില്‍ക്കുന്നൊരാള്‍ക്കേ ഇതെല്ലാം ക്രിയാത്മകമായി ചെയ്യാനാവൂ, വിതരണം ഒരു കീറാമുട്ടിയാണ് അതങ്ങനെയായിരിക്കണമെന്ന് അപ്പോള്‍ വിശദമായി ചര്‍ച്ച ചെയ്യാം

SUNISH THOMAS said...

ബെര്‍ളി പറഞ്ഞവയ്ക്കൊപ്പം ചേര്‍ത്തു വായിക്കാന്‍..


1. ബ്ളോഗ് സാഹിത്യം അതിനാല്‍ത്തന്നെ സ്വതന്ത്രമാണ്. ബ്ളോഗ് തന്നെയാണ് അതിന്‍റെ മീഡിയം.
പുസ്തകം മറ്റൊരു മീഡിയമാണ്. നിലവില്‍ നമുക്കുള്ള മീഡിയത്തില്‍നിന്നു പുസ്തകത്തിലേക്കോ മാസികയിലേക്കോ വഴിമാറുന്നതോടെ ബ്ളോഗ് എഴുത്ത് എന്ന ഐഡന്‍റിറ്റിക്കല്ലേ ക്ഷതം സംഭവിക്കുക?

2. പുസ്തക പ്രസിദ്ധീകരണ കാര്യത്തില്‍ ബ്ളോഗ് എഴുത്തുകാര്‍ മാത്രമല്ല നവാഗതരും കൈയില്‍ കാശില്ലാത്തവരുമായ അനവധിയാളുകള്‍ സമാനവും ഇതിനെക്കാള്‍ രൂക്ഷവുമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ബ്ളോഗ് എഴുത്തുകാര്‍ക്കു മാത്രമായി അതില്‍ കൂടുതലോ കുറവോ വിവേചനമൊന്നുമില്ല.

3. തങ്ങളുടെ സൃഷ്ടികള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടണം എന്നാഗ്രഹിക്കുന്ന ബ്ളോഗ് എഴുത്തുകാരോട് പറയാനുള്ളത് ആദ്യം ജനകീയരാവുക എന്നതാണ്. സാഹിത്യസൃഷ്ടി ജനകീയമാവുന്നതിലൂടെയാണ് എഴുത്തുകാരനും ജനകീയനാവുന്നത്. ജനകീയനായ എഴുത്തുകാരനെ ഒരു പ്രസാധകനും പടിക്കു പുറത്തുനിര്‍ത്തില്ല. ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരെ വലവീശിപ്പിടിച്ച് അവരെ തങ്ങള്‍ക്കൊപ്പമാക്കുക എന്നതാണ് ഓരോ പ്രസാധകരുടെയും പ്രഫഷനല്‍ സ്വഭാവം.

4. ബ്ളോഗ് വായന പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികളും സജീവബ്ളോഗുകളെക്കുറിച്ചുള്ള ഇന്‍ഫര്‍മേഷനും മറ്റു മീഡിയങ്ങിലും കൂടി എത്തിക്കുക വഴി ബ്ളോഗെഴുത്തിനെ നമുക്കു ജനകീയമാക്കാന്‍ കഴിയും. അനവധി പത്രപ്രവര്‍ത്തകരും പ്രിന്‍റ്- വിഷ്വല്‍ മീഡിയകളില്‍ ജോലി ചെയ്യുന്നവരും ഇന്നു ബ്ളോഗ് എഴുത്തുകാരായുണ്ട്. എല്ലാവരും ചേര്‍ന്നു ശ്രമിച്ചാല്‍ സാഹിത്യ ചരിത്രത്തില്‍ ബ്ളോഗ് എഴുത്തുകാരുടെ വിപ്ളവാരങ്ങേറ്റത്തിനു നാന്ദി കുറിയ്ക്കാനാവും.

5. സ്റ്റഫ് ഉള്ളവരെ പ്രോല്‍സാഹിപ്പിക്കുകയും തെണ്ടിത്തരം കാട്ടുന്നവരെ തിരിച്ചറിയുകയും ചെയ്യുകയെന്നതും ഇതിനൊപ്പം ആലോചിക്കാവുന്നതാണ്. ബീരാന്‍ കുട്ടി പറഞ്ഞ ബ്ളോഗ് മാഫിയയെക്കുറിച്ചും ചര്‍ച്ച ചെയ്യണം.

Dinkan-ഡിങ്കന്‍ said...

പ്രിയ t.k. formerly known as തൊമ്മന്‍
സൌഹൃദപരമായി ചില കാര്യങ്ങള്‍ പറയെട്ടെ (തല്ലരുത് പ്ലീസ്)
മലയാളം ബ്ലോഗുകളില്‍ വരുന്ന അത്തരത്തിലുള്ള കൃതികള്‍ എത്രയെണ്ണം editorial review എന്ന കടമ്പ കടക്കും? അത്തരത്തിലുള്ള കടമ്പ കടക്കുന്ന ചിലരും ഈ കുട്ടത്തില്‍ ഉണ്ട് മാഷേ. ഇനി കടന്നില്ലെങ്കില്‍ തന്നെ പണ്ട് സ്ര്ജീ ബ്യൂബ്കാ എന്ന റഷ്യക്കാരന്‍ ഉപയോഗിച്ചിരുന്ന് ഒരി പൊള്‍വാള്‍ട്ട് ഇപ്പോള്‍വെറുതേ ഇരിപ്പുണ്ടെന്ന് കേട്ടു അതിന്റെ സഹായവും തേടാം. ബ്ലോഗെഴുത്തുകാര്‍ മുഴുവന്‍ തോറ്റ എഴുത്തുകാര്‍ ആണെന്നൊരു ഭാഷ്യം പലയിടത്തും കാണാം. ഇപ്പോഴും പട്ടിണികിടന്ന്, പൈപ്പുവെള്ളം കുടിച്ച്, ഖദറ് ജുബ്ബായുമിട്ടാലേ ചിലര്‍ക്ക് സാഹിത്യകാരന്മാരെ തിരിച്ചറിയൂ.

ബ്ലോഗിന്റെ ജീവിതചക്രം വെബ്ബില്‍ മാത്രമെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍ തീര്‍ച്ചയായും അല്ല എന്നാണു എന്റെ അഭിപ്രായം. ഇവിടെ ഉള്ള നല്ല രചനകള്‍ ഈ സൌകര്യം അപ്രാപ്യപായവരിലും എത്തിച്ചേരണം. കൊടകരപുരാണം എന്ന പുസ്തകം കൊടകരയിലെ കൂലിത്തൊഴിലാളികളെയും മറ്റും യുണീകോഡ് പഠിപ്പിച്ച് ലാപ്ടൊപ്പ് വാങ്ങിക്കൊടുത്ത് വായിപ്പിക്കാന്‍ പറ്റില്ലല്ലോ അവിടെ പ്രിന്റഡ് മീഡിയ തന്നെ വേണം. പ്രിന്റഡ് മീഡിയയും ബ്ലോഗും കൊടുക്കല്‍‌വാങ്ങലിനെ പാത സ്വീകരിക്കുന്നതാണ് ഉത്തമം.

പോസ്റ്റുകളുടെ ആയുസ്സ് വളരെ കുറവായതിനാല്‍ എങ്ങിനെയാണ് ആയൂസ്സളക്കുന്നത്? ഗാലപ്പഗോസ് ആമകളുടേ ആയുര്‍ ദൈര്‍ഘ്യം വെച്ചാണൊ?

അതുകൊണ്ട് കുത്തകമാധ്യമങ്ങളെ പഴിപറയുന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. പൈസ ഉണ്ടാക്കാന്‍ വലിയ സാധ്യത അവര്‍ കാണുന്നുണ്ടാവില്ല; അതല്ലെങ്കില്‍ അവര്‍ ഇങ്ങോട്ടു വന്ന് അഡ്വാന്‍സ് തരുമായിരുന്നു. ഇതിനോടും യോജിക്കാനാകുന്നില്ല. ബൂലോഗത്തില്‍ ഹിറ്റായിരുന്നു വിശാലന്റെ ബ്ലോഗ്. പിഡീഎഫ് രൂപത്തിലും മറ്റുമായി ബ്ലോഗിലല്ലാതെയും അത് ഹിറ്റായിരുന്നു. എന്നിട്ടും വിശാലന് അഡ്വാന്‍സ് കീട്ടിയിട്ടുണ്ടൊ?

എനിക്ക് തോന്നുന്നത് വളരെയധികം മലയാളം വായനക്കാരെ നെറ്റിലേക്ക് കൊണ്ടുവരുന്നതാണ് ഇതിന്റെയൊക്കെ ആദ്യപടിയെന്നു തോന്നുന്നു. Online monetizing നല്ല ഒരു വരുമാനമാര്‍ഗ്ഗം അപ്പോഴേ ആകൂ. ഇപ്പറഞ്ഞത് കാര്യം പക്ഷേ അതിനായി അല്‍പ്പം കാലം കൂടി കാത്തിരിക്കണം. അക്ഷയ ഐ.റ്റി മിഷനും മറ്റും നന്നായൊന്നു പച്ച പിടിച്ചാല്‍ കാര്യം നടക്കും.

ബൂലോഗത്തെ കൃതികള്‍ ഈ മേഖല അപ്രാപ്യമായവരിലെത്തിക്കാന്‍ സ്വയം പ്രകാശനം എന്ന രീതി അവലംബിക്കാമെങ്കിലും മാര്‍ക്കറ്റിങ്ങ് എന്ന ദുര്‍ഭൂതത്തേ എല്ലാരും ഭയപ്പെടുന്നു. ജോലിത്തിരക്കുകള്‍ക്കിടയില്‍ അല്‍പ്പസമയം സാഹിത്യത്തിനായി നീക്കി വെയ്ക്കുന്ന ബൂലോഗരെ സഹായിക്കാന്‍ ഈ കൂട്ടത്തില്‍ നിന്ന് തന്നെ സ്വയം സഹായ-സഹകരണ ഗ്രൂപ്പുകള്‍ ഉണ്ടായാല്‍ നന്ന്. ഇക്കാസിനെ പോലുള്ളവര്‍ അതിനു തയ്യാറാണെങ്കില്‍ അതോടൊത്ത് പ്രവര്‍ത്തിക്കാന്‍ നാം തയ്യാറായാല്‍ ചിലതൊക്കെ നമുക്കും നടത്താ‍നാകും.

Mohanam said...

ബ്ലോഗിലെ ഗ്രൂപ്പിസവും വിവരക്കേടും.
ഇപ്പോള്‍ പുബ്ലിസിറ്റി ആക്രാന്തവും....

ബ്ലോഗിലും ഗ്രൂപ്പോ... ഉണ്ടല്ലോ എന്നേ പറയാന്‍ പറ്റൂ. കാരണം ഇവിടുത്തെ മലയാളം ബ്ലോഗുകള്‍ ചിലരെ ചുറ്റിപ്പറ്റി മാത്രം നില്‍ക്കുകയാണ്‌. അവര്‍ എന്തെഴുതിയാലും അതിനു കമന്റുകള്‍ കിട്ടും അതും കുറച്ചുപേര്‍ക്ക്‌ മാത്രം. ചിലര്‍ എന്തെങ്കിലും പോസ്റ്റിയാല്‍ അതിനു കമന്റു ഉറപ്പാണ്‌.അതും എന്തു തറ ആയാലും. പക്ഷേ അതും 10-25 പേരില്‍ നിന്നു മാത്രം. ആ 10-25 പേരില്‍ ആരു പോസ്റ്റിയാലും അവര്‍ക്കും കിട്ടും മറുപടി, ബാക്കി ഉള്ളവരില്‍ നിന്നും. അതായതു മലയാളം പോസ്റ്റുകള്‍ ഈ 10-25 പേരില്‍ ഒതുങ്ങി നില്‍ക്കുന്നു. ഇവര്‍ പോലും പുതുതായി വരുന്നവരെ പ്രോല്‍സാഹിപ്പിക്കുന്നതു കാണുന്നില്ലാ. എനിക്കു തോന്നുന്നത്‌ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ്‌ മാതൃഭൂമിയുടെ വാരാന്ത്യ പതിപ്പില്‍ ബ്ലോഗിനേക്കുറിച്‌ ബ്ലോഗുലകം എന്ന പേരില്‍ ഒരു ലേഖനം വന്നിരുന്നു, അതിനു ശേഷമാവണം കൂടുതല്‍ ബ്ലോഗര്‍മാര്‍ ഈ രങ്ങത്തേക്കു വന്നത്‌. ചിലര്‍ നിര്‍ത്തി പോയി മറ്റു ചിലരാകട്ടെ ശൂന്യതയിലേക്കെന്നപോലെ എന്തൊക്കെയോ പടച്ചു വിടുന്നു. അതില്‍ കുറേയെങ്കിലും വായിച്ചിട്ടു കുറച്ച്‌ അഭിപ്രായം പറഞ്ഞിരുന്നെങ്കില്‍ പലതിന്റേയും നിലവാരം മെച്ചപ്പെട്ടേനെ. എന്തു ചെയ്യാം. ഞാന്‍ മനസിലാക്കിയിടത്തൊളം ഈ 25 പേര്‍ക്കും പരസ്പരം അറിയാം എന്നാണു, അതിനാല്‍തന്നെ അവര്‍ പൊസ്റ്റിയാല്‍ കമന്റ്‌ ഉറപ്പാണു, കമന്റുന്നവര്‍ അതു വായിച്ചിട്ടുകൂടി ഉണ്ടാകാന്‍ വഴിയില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണു ഇന്ദീവരം എന്ന ബ്ലോഗര്‍ ആദ്യമായി മുല്ലപ്പൂ എന്ന പേരിലാണു ബ്ലോഗ്‌ തുടങ്ങിയത്‌ അപ്പോള്‍ കമന്റുകളുടെ പ്രവാഹമായിരുന്നു. ആളുമാറിപ്പോയി എന്നറിഞ്ഞതിനു ശേഷം ആരും ആ ഭാഗത്തേക്കു തിരിഞ്ഞു നോക്കിയിട്ടില്ല

ഇനി വിവരക്കേടിന്റെ കാര്യം , നമ്മുടെ പ്രിയങ്കരനായ കവി ശ്രീ പി.ഭാസ്കരന്മാഷ്‌ അന്തരിച്ചപ്പോള്‍ രാധേയന്‍ എന്ന ബ്ലോഗര്‍ ഒരു നാലു വരി കവിത എഴുതിപ്പോയി. ഉടന്‍ വന്നു ഒരു കമന്റു ഇതുപോലുള്ളത്‌ ഇനിയും പോരട്ടെ എന്ന്. എന്താ ഇതിന്റെ അര്‍ത്ഥം -- ഇങ്ങനുള്ള നല്ലവര്‍ ഇനിയും മരണമടയട്ടെ എന്നൊ... കഷ്ടം
ഇതുപോലുള്ളത്‌ ഇനിയും ഉണ്ട്‌. ഇപ്പോള്‍ വേണ്ടാ..



(ചിലപ്പോള്‍ നിങ്ങള്‍ പറഞ്ഞേക്കാം എന്റെ ബ്ലോഗില്‍ അരും കമന്റ്‌ ഇടാത്തതു കൊണ്ടാണെന്നു. അല്ലേ അല്ല, കാരണം എനിക്കു മറ്റൊരു പേരില്‍ ഒരു ബ്ലോഗ്‌ ഉണ്ട്‌ ,അതില്‍ സാമാന്യം തെറ്റില്ലാതെ കമന്റ്‌ കിട്ടുന്നുമുണ്ട്‌. എന്റെ ആ ഇമേജില്‍ നിന്നു കൊണ്ടു എല്ലാ കാര്യവും പറയാന്‍ പറ്റില്ല. അതിനാല്‍ മാത്രമാണ്‌ ഈ ബ്ലോഗ്‌ തുടങ്ങിയത്‌) .

അതായത്‌ പ്രിന്റിംഗ്‌ മീഡിയായില്‍ മാത്രമല്ലാ മാഫിയ ഉള്ളത്‌, ബ്ലോഗിലും ഉണ്ട്‌. അത്‌ ആദ്യം നേരെ ആകട്ടെ.

കുറുമാനേ നടക്കുന്ന കാര്യം വല്ലതും പറ.

sandoz said...

ഹ.ഹ.ഹ...ചുള്ളന്‍ ചേട്ടാ....
ഞാന്‍ ചേട്ടന്റെ പ്രൊഫയില്‍ നോക്കി.....
കുറേയധികം ബ്ലോഗ്‌ ഉണ്ടല്ലോ......
ഇനി വേറെ പേരിലും ബ്ലോഗ്‌ ഉണ്ടെന്നാണോ ചേട്ടന്‍ പറയണത്‌....
സമ്മതിച്ചു മാഷേ..
തോറ്റു പോയി....

Dinkan-ഡിങ്കന്‍ said...

ചുള്ളൊ ഇത് ചുള്‍ലന്‍ ഇതിനു മുന്‍പും എവിടെയോ പോസ്റ്റായൊ കമെന്റായൊ ഒക്കെ പറഞ്ഞ് ചീഞ്ഞ് അളിഞ്ഞതല്ലേ. ഇപ്പോഴും പേസ്റ്റ് നടക്കാണോ.
ആ 25 പേരുടെ ലിസ്റ്റ് ഒക്കെടുത്തേ , അല്ല ഇത്രയ്ക്കും സ്റ്റാറ്റിറ്റിക്കലായി അനാലിസിസ് നടത്തിയ ആളുടെ കയ്യില്‍ ആ വിവരോം കാണുമല്ലോ, എല്ലാറ്റിനേയും ഡിങ്കന്‍ ഇടിച്ച് ശരിപ്പെടുത്തിക്കളയാം. ഇനി കമെന്റിടാന്‍ കയ്യ് പൊന്തരുത്. അത്രയ്ക്ക് അഹമ്മതിയോ അവര്‍ക്ക്. ഹാ!

ബ്ലോഗില്‍ മാഫിയ ഉണ്ട്
അവര്‍ക്ക് 011235813 (ഫിബിനൊക്കിയാ നമ്പര്‍) എന്ന പേരില്‍ സ്വിസ് ബാങ്കില്‍ അക്കൌന്റും ഉണ്ട് .
ബാരറ്റ ഗണാണ് അവര്‍ ഉപയൊഗിക്കുന്നത്. പോയിന്റ് ബ്ലാങ്കില്‍ വെച്ചാണ് അവര്‍ കമെന്റിടുകയൊ വെടി വെയ്ക്കുകയോ ചെയ്യുന്നത്.
ഈ 25 പേര്‍ക്കും ഗണ്ണും നരനായാട്ടും ഉള്ളതൊണ്ടാണ് അവര്‍ പരസ്പരം കമെന്റിടുന്നത് (അല്ലെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും വെടിവെച്ച് ഒടുങ്ങില്ലേ)

പിന്നെ ഹോട്ട് ന്യൂസ് അവരുടേ എണ്ണം 25ല്‍ നിന്ന് 30ലേയ്ക്ക് ഉയര്‍ത്താന്‍ ഒരു ശ്രമം ഉണ്ട്. ബൂലോഗ കമെന്റടി വീരമാര്‍ക്ക് “റെസ്യൂമേ” അയക്കാം വിലാസം ബൂലോഗമാഫിയ25_to_30@ജീമെയില്‍.കോം

സാന്‍ഡോ അഹമ്മദാബാദില്‍ പുളിയില്ലാത്ത മുന്തിരിക്ക് കിലോന് എന്താ വില?

Mohanam said...

സാന്റോസേ ഞാന്‍ ഈ നാട്ടുകാരന്‍ അല്ലാ... ഓടി

അതില്‍ പലതും പേരു മാത്രേ ഉള്ളൂ... എഴുത്തു തുടങ്ങിയിട്ടില്ലാ..

Mohanam said...

യ്യോ.... ഇതാരാ..........

Inji Pennu said...

ആ സ്വ്വിസ്സ് ബാങ്ക് അക്കൌണ്ട് നമ്പര്‍ തെറ്റാണല്ലൊ ? ഞാന്‍ നോക്കീട്ട് ഇന്‍വാലിഡ് നമ്പര്‍ കാണിക്കുന്നു. രണ്ടക്കം കൂടിയുണ്ട് സാധാരണ സ്വിസ്സ് ബാങ്ക് നമ്പറിനു.

പിന്നെ ആ ഈമെയില്‍ ഐഡിയും ബൌണ്‍സ് ആവുന്നു. ചുമ്മാ ആളെ വടിയാക്കുവാണല്ലെ തെറ്റായ ഇന്‍ഫര്‍മേഷന്‍ ഇവിടെ കൊടുത്ത്?;)

ദേവന്‍ said...

ബ്ലോഗ്‌ എങ്ങനെ പുസ്തകമാക്കണം എന്ന ചോദ്യത്തിന്മേലുള്ള ചര്‍ച്ച ബ്ലോഗ്‌ പുസ്തകമാക്കേണ്ടതുണ്ടോ എന്നതിലോട്ട്‌ കയറിപ്പോയോ? എന്നാല്‍ അങ്ങനെ തന്നെ തുടരട്ട്‌.

ബ്ലോഗര്‍മാരെ അഞ്ചാറു സെഗ്‌മന്റ്‌ ആക്കിയാലേ അതിനുത്തരം കിട്ടൂ.

1. ഒരു വിഭാഗം ഒറ്റക്കോഡന്‍ മുത്തപ്പന്റെ (കട. മനു) ഉഗ്രവാദി അനുയായികളാണ്‌. അതൊരു ന്യൂനപക്ഷവും ആണ്‌, ഇവര്‍ എന്തു ചെയ്താലും ഒന്നും പ്രിന്റ്‌ ചെയ്യില്ലെന്ന ഭീഷ്മ ശപഥത്തിലാണ്‌, എഴുതുന്നതില്‍ പലതും ഒരു പ്രിന്റ്‌ മീഡിയയ്ക്കും കിട്ടാന്‍ സാദ്ധ്യതയില്ലാത ക്വാളിറ്റി ഉരുപ്പടിയും ആണ്‌. ഇതു മുഖ്യധാരയില്‍ എത്തിക്കട്ടേ എന്ന ചോദ്യത്തിനു "ഇതാണു മുഖ്യധാര . നാളെ പ്രിന്റുകാര്‍ എന്തായാലും ഇവിടെ വരും, ഇല്ലെങ്കില്‍ വരുത്തും" എന്ന മറുപടി വീണിട്ടുമുണ്ട്‌ ബൂലോഗത്ത്‌.

2. രണ്ടാം വിഭാഗം മിതവാദികളാണ്‌. ബൂലോഗത്ത്‌ പബ്ലീെഷ്‌ ചെയ്തതിന്റെ ഫ്ലൈ ആഷ്‌ വേണേല്‍ പുസ്തകമോ വാരികയോ ആക്കട്ടെ എന്ന നിലപാട്‌ എടുത്തവര്‍.

3. മൂന്നാമത്തെ കൂട്ടര്‍ പാരലല്‍ ബ്ലോഗിംഗ്‌ നടത്തുന്നു. പുസ്തകം ഇടയ്ക്കൊക്കെ ഇറങ്ങുന്നു, ബ്ലോഗും എഴുതുന്നു, പുസ്തകത്തില്‍ വന്നത്‌ ബ്ലോഗില്‍ ഇടാറില്ല.

4. അടുത്ത കൂട്ടര്‍ ബൈപ്രോഡക്റ്റ്‌ ബ്ലോഗ്ഗിംഗ്‌ നടത്തുന്നു,, അതായത്‌ മുഖ്യധാരാ ലേഖകന്‍ ആണ്‌, കൂട്ടത്തില്‍ ബ്ലോഗും ഇടയ്ക്കൊക്കെ എഴുതും

5. ഇനിയൊരു കൂട്ടര്‍ തങ്ങളുടെ ബ്ലോഗിനെ പ്രിന്റ്‌ ഫ്ലൈ ആഷ്‌ റിപ്പോസിറ്ററി
ആക്കി ബ്ലോഗുന്നു.

6. ഭൂരിപക്ഷം വരുന്ന കൂട്ടര്‍ ബ്ലോഗ്‌ എഴുതാനുള്ള രസം കൊണ്ട്‌ എഴുതുന്നു, പ്രിന്റ്‌ ചെയ്യാന്‍ മാത്രം പോരുന്നത്‌ തിരഞ്ഞെടുത്താല്‍ കുറെയൊക്കെ ഉണ്ടായേക്കാം.

ഇതില്‍ ബ്ലോഗ്‌ ഫ്ലൈ ആഷ്‌ പുസ്തകം ആക്കുന്ന കാര്യത്തിലാണല്ലോ ഇപ്പോള്‍ ചിന്താക്കുഴപ്പം. ബാക്കിയുള്ളവരെ പ്രിന്റണോ, എങ്ങനെ, ആര്‍ക്കു വേണ്ടി, ആരെക്കൊണ്ട്‌ എന്നൊന്നും ഒരു കണ്‍ഫ്യൂഷനും ഇല്ല.

ഒരു പുസ്തകം പ്രിന്റ്‌ ചെയ്യാന്‍ നിഷ്പ്രയാസം സാധിക്കും, കുഴപ്പം അതിന്റെ മാര്‍കറ്റിംഗ്‌ ആണെന്ന് എല്ലാവര്‍ക്കും അറിയാം. ആദ്യത്തെ പുസ്തകം ഇറങ്ങിയാല്‍ സപ്പോര്‍ട്ട്‌ ആയി എല്ലാ ബ്ലോഗര്‍മാരും ഓരോ കോപ്പി വാങ്ങും, എന്നാല്‍ ആ കൃത്രിമ ഡിമാന്‍ഡ്‌ സ്ഥായിയല്ല. (ബ്ലോഗ്‌ വായിച്ചു കഴിഞ്ഞ്‌ പുസ്തകം വാങ്ങാന്‍ എല്ലാവര്‍ക്കും സ്ഥിരമായി താല്‍പ്പര്യമുണ്ടാവില്ല, ബൂലോഗത്തെ പിന്‍ തുണയ്ക്കാനായി വാങ്ങുന്നു എന്നത്‌ ശരിയായ ഡിമാന്‍ഡ്‌ അല്ല)

ഗുണാളന്റെ മോബ്‌ ചാനല്‍, അല്ലെങ്കില്‍ പുഴ പോലെ ഒരു ഓണ്‍ലൈന്‍ മാര്‍ക്കെറ്റിംഗ്‌ സിസ്റ്റത്തിനു എത്ര കോപ്പി വരെ (ഒരു ഹിറ്റ്‌ ബ്ലോഗ്‌ ഫ്ലൈ ആഷ്‌) വില്‍ക്കാന്‍ കഴിയും, ചെറുകിട പ്രസാധകര്‍ ഒരുപാടു ഇന്നും നാട്ടില്‍ നിലവിലുണ്ട്‌, അവരോട്‌ ഒരു മാര്‍ക്കറ്റിംഗ്‌ അഗ്രീമന്റ്‌ ഉണ്ടാക്കാന്‍ കഴിയുമോ, എന്നൊക്കെ അന്വേഷിച്ചറിഞ്ഞാല്‍ കുറച്ചു കൂടി വ്യക്തമായി മാര്‍ക്കറ്റ്‌ അറിയാന്‍ കഴിയും.

മാദ്ധ്യമങ്ങളിലെ പ്രത്യേകിച്ച്‌ ടെലിവിഷനിലെ പുസ്തക പരിചയം പരിപാടികള്‍, നിരൂപണം ചെയ്യിക്കല്‍
തുടങ്ങിയവയ്ക്ക്‌ കൊടി കെട്ടിയ പബ്ലിഷിംഗ്‌ ഹൌസ്‌ ഇല്ലാതെ വില്‍പ്പന കൂട്ടാന്‍ കഴിയുമോ എന്നും ആലോചിക്കേണ്ടതുണ്ട്‌.

ചെറുകിട പ്രസാധകര്‍ ചെയ്യുന്നതുപോലെ മാസികകളില്‍ ചെറിയ പരസ്യം കൊടുക്കാവുന്നതുമാണ്‌ (പല പുസ്തകങ്ങള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ഇത്‌ കൂട്ടായി ചെയ്ത്‌ പരസ്യത്തിനു വലിയ ചിലവില്ലാതെയാക്കാം)

Dinkan-ഡിങ്കന്‍ said...

ഈ ഇഞ്ചി ചേച്ചിക്ക് ബുദ്ധീല്യേ
അവസാനത്തെ 2 അക്കം മിസിങ്ങാണ് അത് ഫില്ല് ചെയ്യനല്ലേ ഞാന്‍ ഡാവിഞ്ചീകൊഡ് ശൈലിയില്‍ ഫിബിനോക്കി എന്നു secret പറഞ്ഞത് ഇപ്പോള്‍ എല്ലാര്‍ക്കും മനസിലായി അത് 21 ആണെന്നു കഷ്ടം.

പിന്നെ അതു മെയില്‍ ബൌണ്‍സാകണതല്ല. അതൊക്കെ മാഫിയേടെ ട്രിക്ക് ആണ്. ആ മെയിലിലേയ്ക്ക് ആരെങ്കിലും കത്തയച്ചാല്‍ ബൌണ്‍സ്മെയിയില്‍ പൊലെ ഒരെണ്ണം തിരികെ അയക്കന്‍ മാഫിയ സ്ക്രിപ്റ്റിടും (അതും ഗൂഗിളിന്റെ സെര്‍വറില്‍..സമ്മതിക്കണം ല്ലേ). അയച്ചവന്‍ “ഓ ബൌണ്‍സായി” എന്ന് വിചാരിച്ച് അതെടുത്ത് ഠ്രാഷില്‍ ഇടുമ്പോള്‍ മറുതലയ്ക്കല്‍ മാഫിയ അയച്ചവന്റെ ഐ.പി ഒക്കെ തപ്പിയെടുത്ത് അവന്റെ വീട് ഗൂഗിള്‍ എര്‍ത്ത് വെച്ച് പിടിച്ച് ക്വട്ടേഷങ്കാര്‍ക്ക് ക്രെഡിറ്റ്കാര്‍ഡ് വെച്ച് മണിട്രാന്‍സാക്ഷന്‍ നടത്തും. എല്ലാം വിത്തിന്‍ സെക്കന്‍ഡ്സ്. ത്രാഷ് ബിന്നില്‍ മെയില് വീഴുമ്പോളേക്കും വാതിലില്‍ മുട്ട് കേള്‍ക്കാം അതാ മാഫിയ്യ എത്തി.. ലതാണ് ലതാണ് മാഫിയ.

മാഫിയേനെ സമ്മതിക്കണം അല്ലേ?

ഈ രഹസ്യങ്ങള്‍ ഒക്കെ വിളിപ്പെടുത്തിയത് ബാക്കി 24 പേരും കൂടി ഡീങ്കന്റെ ബെല്‍ജിയം ഗ്രനേഡിട്ട് പൊട്ടിക്കും മുന്‍പ് ഞാന്‍ ഓടി

sandoz said...

ഡിങ്കാ...നീ മാഫിയേടെ രഹസ്യങ്ങള്‍ പുറത്താക്കിയല്ലേ.....
നെടുമുടി പറയണത്‌ മാതിരി....കഷ്ടപ്പെട്ട്‌...ബുദ്ധിമുട്ടി..വനിതാമെംബറേം കൂട്ടി.....ഈ മാഫിയ വളര്‍ത്തിയെടുക്കാന്‍ ഞാന്‍ പെട്ട പാട്‌......
എന്നിട്ട്‌ ഒന്ന് കാട്ടിലെഗുഹയില്‍ പോയി മടങ്ങി വന്നപോഴേക്കും നീ നിയമങ്ങള്‍ എല്ലാം തെറ്റിച്ചു അല്ലേ...
നാളെ മാഫിയേടെ യോഗം കൂടുമ്പോള്‍ യോഗമുണ്ടേല്‍ നിനക്ക്‌ ബെഞ്ചിന്റെ മോളില്‍ കേറി നില്‍ക്കാം.....
ഇഞ്ചിക്ക്‌ ഐഡിയ പറഞ്ഞ്‌ കൊടുത്ത സ്ഥിതിക്ക്‌ ഇഞ്ചിയേം നമ്മുടെ മാഫിയേല്‍ കൂട്ടാം....
മാഫിയേല്‍ ചേരണം എന്നുള്ളവര്‍
ഈ അഡ്രസ്സില്‍ കോണ്ടാക്റ്റ്‌ ചെയ്യുക.

സന്റോസ്‌ ഗോണ്‍സാലവസ്‌ ഡിസൂസ
കുര്‍ള എസ്റ്റേറ്റ്‌
ബാന്ദ്ര പി.ഒ
മാംബലം വെസ്റ്റ്‌
കോയമ്പത്തൂര്‍

തറവാടി said...

ചുള്ളാ,

പറയാനുള്ളത് ആദ്യത്തെ ഐ.ഡിയില്‍ പറയാത്തത് അതില്‍ കമന്‍റ് കിട്ടില്ല എന്ന് കരുതിയല്ലേ.

അതിനും ഒരു ധൈര്യം വേണം.

Ziya said...

എന്തായാലും അടി നടക്കട്ടെ...
ഞമ്മള് നാട്ടിലാ...
ആക്റ്റീവ് ആയി അടികൂടാന്‍ വയ്യ...
പിന്നെ മാഫിയ മുപ്പത് തെകഞ്ഞില്ലെങ്കില്‍ ഞമ്മളേം കൂടി ഒരു നമ്പര് ചേര്‍ക്കുമോ...ഒന്നിനുമല്ല, പ്രശസ്തനാവാനാ...പരസ്പരം മെയിലയച്ച് കമന്റ് വീഴ്ത്താമല്ലോ? പിന്നെ പിന്മൊഴിയൊന്നും വേണ്ട..യീഹാ!

Mohanam said...

തറവാടി--

അല്ലേ അല്ല... എന്റെ ആ ഐഡി നിങ്ങള്‍ക്കു അറിയാവുന്നതാണ്‌. അതില്‍ പക്ഷെ ഇതുപോലുള്ള പോസ്റ്റുകള്‍ പെയില്ല. പിന്നുള്ളത്‌ എനിക്കു അതിലും പിന്മൊഴി സംബന്ധം ഇല്ലാ...എന്നിട്ടുപോലും അതില്‍ പതുപതിനഞ്ച്‌ കമന്റുകള്‍ കിട്ടാറുണ്ട്‌. ചിലതിനു വളരെക്കൊടുതല്‍. ഇപ്പോഴത്തെ ഐഡിയില്‍ കിട്ടിയാല്‍ കൊള്ളമെന്നുണ്ട്‌

Anonymous said...

ഡിങ്കാ...
പുതിയ കുപ്പിയില്‍ പഴയെണ്ണ തന്നെ!
ആളെ ഇന്നാണ് ട്ടോ പിടി കിട്ടിയത്!

സന്തോഷം :-)

തറവാടി said...

ചുള്ളാ..:)

കണ്ണൂരാന്‍ - KANNURAN said...

കുട്ടന്‍ മേനോന്‍ പോസ്റ്റിട്ടത് നന്നായി. ഇതേ വിഷയത്തെക്കുറിച്ച് മുമ്പ് ചര്‍ച്ച നടന്നിട്ടുണ്ടെങ്കിലും ഇത്രത്തോളം സജീവവും ഗൌരവമുള്ളതുമായി തോന്നിയിട്ടില്ല. അതൊന്നും എവിടെയും എത്തിയതുമില്ല. ദേവനും മറ്റുള്ളവരും പറഞ്ഞതിലും കുറെ കാര്യങ്ങളുണ്ട്. ഗുണാളന്റെ മോബ് ചാനല്‍ ഈ ദിശയില്‍ കുറെയേറെ മുന്നേറിയിട്ടുണ്ട്. ഉത്തര മലബാറിലെ പ്രധാനപ്പെട്ട 2 പ്രസിദ്ധീകരണശാലകളുമായി സംസാരിക്കുകയും ചില മേഖലകളില്‍ സഹകരിക്കാമെന്ന് അവര്‍ തത്വത്തില്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നാട്ടിലുള്ള ഗുണാളന്‍ തിരിച്ചു പോകുന്നതിനു മുമ്പെ ബൂലോഗരുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച് ഒരു കരാറില്‍ എത്താന്‍ സാധിക്കുമെന്ന് കരുതുന്നു. ഇക്കാര്യത്തില്‍ സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ vidarunnamottukal at gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുവാന്‍ അപേക്ഷിക്കുന്നു. ഇതെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചിയില്‍ ഈ ഞായറാഴ്ച ഒത്തു കൂടമെന്ന് വിചാ‍രിക്കുന്നു. താല്പര്യമുള്ളവര്‍ അറിയിക്കുമല്ലൊ....

Able said...

ഈ കമന്റുകള്‍ ഒക്കെ വായിച്ചി കഴിയുമ്പോള്‍ മനസ്സിലാവും
ഇവിടം ആഗ്രഹങ്ങളും, വിഷമാംങളും ഒക്കെ പറഞ്ഞു തീര്‍കാനായി ഒരിടം
അത്രയ ഉള്ളൂ എന്നു. പക്ഷേ നമ്മള്‍ എന്നാണ് ഇനി പോസിറ്റിവ്‌ ആയി കൂടുതല്‍
ചിന്തിച്ചു മുന്നേരുന്നത്‌

പോരായിമകള്‍ പറയുന്നവരും നല്ലത് പറയുന്നവരും ഒരു പോലെ ആഗ്രഹിക്കുന്നു, നല്ല
പുസ്തകങ്ങള്‍ വരണം , ജനകീയമാവനം എന്നൊക്കെ, പക്ഷേ പോസ്റ്റ് എഴുതി വിടാനല്ലാതെ
ആര്‍കോക്കെ എന്തൊക്കെ ചെയ്യാനവും എന്നു ക്രിയെറ്റീവ്‌ ആയി കഴിവുള്ളവര്‍ ചെഇതു കാണിക്കാന്‍ ശ്രമിക്കുക,
അതു മനസ്സിലാക്കുന്നവര്‍ , അംഗീകരിക്കുന്നവര്‍ പുറകേ വന്നു കൊള്ളും. മലയാളിയുടെ അമിത സംസാരവും
അമിതമായി പരാതി പറയുന്ന ഈ സ്വഭാവം കൊണ്ട്‌ ( മറ്റു നാട്ടുകാര്‍ക്കും കാണും ഒരു പക്ഷേ )
ഉള്ളവര്‍ പൊഴിഞ്ഞു പോകാണേ ഉപകരിക്കൂ.
കുറച്ചു സംസാരവും കൂടുതല്‍ പ്രവര്‍ത്തിയും കൊണ്ട്‌ ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാവും.
( വഴി വെറ്റുന്നവരോട്‌ എന്നൊരു കവിത ഓര്‍ത്തു പോകുന്നു, കക്കാട് എഴുതിയതാണെന്നാണ് ഓര്‍മ)

ഇവിടെ പോസ്റ്റ് ചെയ്യുന്നവര്‍ മാത്രമല്ല ഈ ബ്ലോഗുകളില്‍ വന്നു പൊയികൊണ്ടിരിക്കുന്നത്‌ പറയാതെ കടന്നു പോകുന്ന
അനേകര്‍ ഉണ്ട്‌. അവര്‍ക്കും ഉണ്ടാവും നല്ല അഭിപ്രായങ്ങള്‍ അവര്‍ക്ക് തുടങ്ങി വെക്കാന്‍ കഴിയുന്നുണ്ടാവില്ലായിരിക്കും പക്ഷേ
സഹായിക്കാനും സപ്പോര്‍ടു ചെയ്യാനും ഒക്കെ കഴിവുണ്ടാകും. അങ്ങനെ നല്ല രീതിയില്‍ കാര്യങ്ങള്‍ വന്നു ചേരാന്‍ അതു മതിയാവും.
ആര്‍ക്കൊക്കെ എന്തതോകേയാണ് ചെയ്യാന്‍ കഴിയുക എന്നു തീരുമാനിച്ചുരാപ്പിച്ചു ഒന്നും ചെയ്യാന്‍ ആവില്ല.

ഞാന്‍ എന്തെങ്കിലും തെറ്റായോ ,കൂടുതലായോ പറഞ്ഞു പോയെങ്കില്‍ ക്ഷമിക്കുക. പറഞ്ഞത്
പക്ഷേ ഏതു നല്ല കാര്യത്തിനും ഒരു തുടക്കം എന്തിനും ആവശ്യം തന്നെ
ധീരതതയോടെ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരുടെ കൂടെ എന്നും ആളുകള്‍ വന്നു കൂടും
അവ പ്രവര്‍ത്തിച്ചു കാണിക്കുമ്പോള്‍ സഹായിക്കാന്‍ ആളുകള്‍ തന്നെ വന്നു കൊള്ളും.
ലോകം അങ്ങിനെയാണ് മുന്നോട്ട്‌ പോയിട്ടുള്ളത്, അങ്ങിനെ തന്നെ ആയിരിക്കുകയും വേണം.

FX said...

വള്രെ സന്തൊഷം... നമുക്ക് പ്രക്രുതി ഭഗിക്കായ് ഒരു ഫൊട്ടൊ ഫീചര്‍ തുടന്‍ങിയാലൊ?

FX said...

ബ്ബ്ലൊഗ്ഗെര്‍ കൂട്ട്ം തുട്ക്കമിടുന്ന ഒരു ടൂര്‍ മാഗസിന്‍ ഞാന്‍ കേരളതില്‍ ആരംഭിക്കുന്നു.കൂടാന്‍ തയാര്‍ ഉള്ളവര്‍ മെയില്‍ അയ്ക്കുക....

asdfasdf asfdasdf said...

‘ബ്ലോഗ് സാഹിത്യം ഇങ്ങനെ മതിയോ‘ എന്ന പോസ്റ്റ് തയ്യാറാക്കുമ്പോള്‍ പലതും മനസ്സിലുണ്ടായിരുന്നു. ബ്ലോഗിലെ പലരുമായും ആലോചിച്ചിട്ടായിരുന്നു ഈ പോസ്റ്റിട്ടത്.
വിഷയത്തിന്റെ പരിധി കടന്നും ചില ചിന്തകള്‍ പങ്കുവെക്കുകയുണ്ടായി.
പക്ഷേ ക്രിയാത്മകമായ പല അഭിപ്രായങ്ങളും ഇതില്‍ ഉയര്‍ന്നുവന്നു. ഈ അഭിപ്രായങ്ങള്‍ തന്നെയായിരുന്നു ആ പോസ്റ്റ് കൊണ്ടു ഉദ്ദേശിച്ചതും.

ശ്രീ തൊമ്മന്റെ അഭിപ്രായത്തോട് ഒരു തരത്തിലും യോജിക്കാനാവുന്നില്ല. കാശുണ്ടാക്കാന്‍ ബ്ലോഗ്ഗ് എഴുതുന്നവര്‍ ഇവിടെ എത്രപേരുണ്ട് ? അതിനു മനോരമ വീക്കലിയിലോ മംഗളത്തിലോ എഴുതിയാല്‍ പോരെ. ബ്ലോഗ് കൃതികള്‍ സാധാരണക്കാരായ മലയാളികളിലേക്ക് ഇനിയും ഇറങ്ങിച്ചെന്നിട്ടുണ്ടോ ? അതിനിയും വേണ്ടേ . ?

ഇക്കാര്യത്തില്‍ ക്രിയാത്മകമായി പ്രതികരിച്ച ഇക്കാസിന്റെ അഭിപ്രായം വെളിച്ചം കണ്ടു തുടങ്ങിയിരിക്കുന്നു.
മോബ് ചാനല്‍ ബ്ലോഗ് കൃതികള്‍ പ്രിന്റ് ചെയ്യാമെന്ന ഓഫര്‍ മുന്നോട്ട് വെക്കുന്നു.
http://mobchannel.blogspot.com/2007/05/blog-post_29.html

അഭിപ്രായം പറഞ്ഞ പത്രപ്രവര്‍ത്തകരും എഴുത്തുകാ‍രുമടക്കമുള്ള എല്ലാവര്‍ക്കും നന്ദി.

venunadam said...

പ്രസാധന രംഗത്ത് അനവധി ലോബികള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ ബൂലോഗരെ പ്രോസാല്‍ഹിപ്പിക്കുന്നില്ല. അതിനാല്‍ എല്ലാ ബൂലോകരും സഹകരിച്ച്‌ ആറു മാസത്തില്‍ ഒരിക്കലെങ്കിലും ബൂലോകരുടെ സൃഷ്ടികള്‍ പുസ്തക രൂപത്തില്‍ ആക്കണം.

Pongummoodan said...

ശരിയായ ചിന്ത, എല്ലാ ഭാവുകങ്ങളും. കുറുമാനനും, വിവിക്കും

Pongummoodan said...

വേണുനാദം പറഞ്ഞത്‌ പ്രയോഗത്തില്‍ വരുത്തിയല്‍ നന്ന്.

,.blgfldfkdfkdrsjlllalA said...

ഇതെല്ലാം അത്ഭുതകരമായിരിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

ബ്ലോഗ് സാഹിത്യത്തിനു ആയുസ്സ് കുറവാണെന്ന് ഒരു അഭിപ്രായം എനിക്കില്ല. പിന്നെ, പുതിയ തലമുറയുടെ വായനാശീലത്തിനുണ്ടായ സാരമായ കുറവു പരിഹരിക്കാന്‍ ഒരു പരിധിവരെ ബ്ലോഗ് സാഹിത്യം ഒരു പരിഹാരമാണ്.

ഭൂമിപുത്രി said...

കുറുമാനെപറ്റി കേട്ടിരിക്കുന്നു.
പക്ഷെ,ഇവിടെവരുന്നതിന്നാദ്യമായിട്ടാണ്‍.
ഈ ബൂലോഗക്കുഞ്ഞിനെ അറിഞ്ഞെത്തിയല്ലൊ..
ആ നന്ദിയൊന്നറിക്കാമെന്നു കരുതി.
ഇതൊക്കെ വായിക്കാനായി വഴിപോലെയെത്താം.