Friday, May 25, 2007

എനിക്കും ബാക്ക്‌-അപ്പോ?

പ്രിയപ്പെട്ടവരെ..

എന്റെ 'ഒന്നേ രണ്ടേ മൂന്ന്' എന്ന ബ്ലോഗില്‍ പുതുതായി പോസ്റ്റ്‌ ചെയ്ത 'അക്ഷയപ്പടക്കങ്ങള്‍' (മുമ്പ്‌ 'അക്ഷയാക്കഥകള്‍ - ഒരു തുടരന്‍') എന്ന പോസ്റ്റ്‌ ജിദ്ദയില്‍ നിന്നുള്ള രണ്ടു വിദ്വാന്മാര്‍ അതിവിദഗ്ധമായി അവരുടെ ബ്ലോഗിലേക്ക്‌ വള്ളിപുള്ളി തെറ്റാതെ 'മാട്ടി'യിരിക്കുന്നു. എന്റെ പോസ്റ്റിനു ജനപ്രീതി ലഭിക്കട്ടെ എന്നു വിചാരിച്ചോ ഇനി അഥവാ പെട്ടെന്നൊരു ദിവസം എന്റെ പോസ്റ്റങ്ങടു മാഞ്ഞുപോയാ ഒരു ബാക്‍അപ്‌ ഇരിക്കട്ടെ എന്നു എനിക്കൊരു ഫേവര്‍ ചെയ്തതാണോ എന്തോ... തനിമലയാളത്തില്‍ വളരെ യാദൃശ്ചികമായി ഞാനത്‌ കാണാനിടയായി. സത്യം പറയട്ടെ .. സങ്കടം വന്നു പോയി.

ഏതായാലും മാഷന്മാരോട്‌ രണ്ടു കാര്യങ്ങള്‍

1) ബാക്‍അപ്‌ എടുക്കാന്‍ എനിക്കറിയാം. അതു ഞാന്‍ ചെയ്യുന്നുമുണ്ട്‌
2) പലരും കഷ്ടപ്പെട്ട്‌ ഇല്ലാത്ത സമയം ഉണ്ടാക്കിയെഴുതുന്നതാണ്‌. ഇങ്ങനെയൊരു വികൃതി ഇനിയാരോടും അരുത്‌.

ലിങ്കുകള്‍ താഴെക്കൊടുക്കുന്നു.

ഒന്നാമത്തെ ബാക്‍അപ്‌
രണ്ടാമത്തെ ബാക്‍അപ്‌

14 comments:

ak47urs said...

plz invite me 2 boologaclub
thanx Sidhiq
sidhiq@mail.com

Joshua said...

It's so nice for me to have found this blog of yours, it's so interesting. I sure hope and wish that you take courage enough to pay me a visit in my PALAVROSSAVRVS REX!, and plus get some surprise. My blog is also so cool! Off course be free to comment as you wish.

അരീക്കോടന്‍ said...

Booloka kallanmar!!!

-സു‍-|Sunil said...

സുഹൃത്തെ, അതിലുള്ള ഫോണ്‍ നമ്പറില്‍ വിളിച്ച് കാര്യങ്ങള് മയത്തില്ല് പറഞിട്ടുണ്ട്‌. അവരത് മാറ്റുമെന്ന് വിചാരിക്കാം. 2-3 ദിവസം കഴിഞ് നോക്കൂ.. -സു-

sandoz said...

കട്ടെടുത്ത്‌ മെനഞ്ഞ പോസ്റ്റില്‍ ഒരു കമന്റ്‌ വച്ചിട്ടുണ്ട്‌.അവരത്‌ മനസ്സിലാക്കി ഡിലീറ്റ്‌ ചെയ്യുമെന്ന് കരുതാം.
2 ദിവസം നോക്കീട്ട്‌ ഒന്നും നടന്നില്ലേല്‍ വീട്ടുകാരുടെ ക്ഷേമം അന്വേഷിച്ച്‌ നോക്കാം.
എന്നിട്ടും നടന്നില്ലേല്‍ ഫ്ലാഗിംഗ്‌ സ്പെഷ്യലിസ്റ്റുകളെ സമീപിക്കാം.

ടിന്റുമോന്‍ said...

സുനിലേട്ടോ സാന്റോസ്‌ചേട്ടായീ.. നിങ്ങളുടെ സമയോചിതമായ ഇടപെടലിനു നന്ദി. ഇങ്ങനെയൊരനഭുവം ഇനിയാര്‍ക്കും ഉണ്ടാവാതിരിക്കട്ടെ.

ആഷ | Asha said...

അതിലെ എല്ലാ പോസ്റ്റുകളും ബാക്ക്-അപ്പ് ആണോ?
നോക്കട്ടെ
ബൂലോകസുഹ്യത്തുക്കളെ നിങ്ങളുടെ ക്യതികളും ബാക്കപ്പ് എടുത്തിവിടെ സൂക്ഷിച്ചിട്ടുണ്ടോയെന്നു ഓരോരുത്തരും വന്നു പരിശോധിക്കുന്നതു നന്നായിരിക്കും.

അഞ്ചല്‍കാരന്‍... said...

ബാക്കപ്പിലൊന്ന് കയറി നോക്കിയപ്പോള്‍ എന്റെ “ശരിയെന്ത് തെറ്റും?” എന്ന പരിദേവനത്തിലെ ചില വരികളും ബാക്കപ്പ് ചെയ്തിട്ടുണ്ട്. പിന്നെ ആ പരോപകാരിയുടെ പേരും എന്റേതും ഒരുപോലെയായതില്‍ ഞാന്‍ സ്വയം നാണിക്കുന്നു. ആ സുഹ്രുത്തിനോട് തെറ്റുതിരുത്താന്‍ അപേക്ഷിക്കാം അല്ലാതെന്ത് ചെയ്യാന്‍ കഴിയും.
എല്ലാവരും ഒന്നു പോയി നോക്കുന്നത് നല്ലത്. ഇനി ആരെയൊക്കെ ബാക്കപ്പ് ചെയ്തിട്ടുണ്ടെന്നറിയാമല്ലോ?
ഇതല്ലാതെ കമന്റുകള്‍ അടിച്ചുമാറ്റി പോസ്റ്റുന്നതും ആരംഭിച്ചിരിക്കുന്നു. എന്റെ സ്നേഹിക്കരുത് എന്ന പോസ്റ്റില്‍ വല്യമ്മായി ഇട്ട ഒരു നല്ല കമന്റ് റഹീം മേച്ചേരി എന്ന ഒരു ചങ്ങാതി അദ്ദേഹത്തിന്റെ ബ്ലോഗില്‍ കവിതയാക്കിയിട്ടിരിക്കുന്നു.
ഓ.ടോ:
എന്റെ “പാഠങ്ങളില്‍”‍ ഇടുന്ന പോസ്റ്റുകള്‍ തനിമലയാളത്തില്‍ നിന്നും നീക്കം ചെയ്തതായി കാണുന്നു. അഗ്രഗേറ്റര്‍മാര്‍ ഒന്നു ശ്രദ്ധിക്കുമല്ലോ?

മെലഡിയസ്‌ said...

എന്റെ http://nattuviseshangal.blogspot.com/ എന്ന ബ്ലോഗിലെ കുറച്ച്‌ ഭാഗം ഈ ശവി അവന്റെ പോസ്റ്റാന്ന് പറഞ്ഞ്‌ അവിടെ പോസ്റ്റ്‌ ചെയ്തട്ടുണ്ട്‌..അതിനു ബീരാന്‍കുട്ടിക്ക ഒരു കമന്റും ഇട്ടട്ടൊണ്ട്‌..

ബീരാന്‍ കുട്ടി said...

ഞാന്‍ ഈ ബൂലോകത്ത്‌ പുതിയത. ഒരോരുതരെ പരിജയപ്പെട്ട്‌ വരുന്നെയുള്ളു.

എനിക്കറിയില്ല, അത്‌ നിങ്ങളുടെ കഥ മോഷ്ടിച്ചതാണെന്ന്, അറിഞ്ഞാലും ഞാന്‍ നിസഹയനാണ്‌.

ഒരു കഥ കണ്ട്‌ എനിക്ക്‌ നല്ലതെന്ന് തോന്നിയത്‌കൊണ്ട്‌ ഒരു കമന്റിട്ടു എന്ന വലിയ ഒരു തെറ്റ്‌ ഞാന്‍ ചെയ്തു. അതിനുള്ള ശിക്ഷ എന്താണാവോ,

മെലഡിയസ്‌ said...

ബീരാന്‍കുട്ടിക്കാ..ഞാന്‍ ഒരിക്കലും ഇക്കാനെ കുറ്റപ്പെടുത്തിയില്ല. അവിടെ ബീരാന്‍ ഇക്കയുടെ കമന്റ്‌ കണ്ടു എന്നേ പറഞ്ഞുള്ളൂ..അതു ഇക്കയെ കുറ്റപ്പെടുത്തുന്ന പോലെ ആയി തോന്നിയെങ്കില്‍ എന്നൊട്‌ ദയവായി ക്ഷമിക്കണം...

മേമ്മുറിക്കാരന്‍ said...

ഇതു ചതിയാണു കെട്ടാ. യെവന്‍മാരെ ഇരുട്ടത്തിരുത്തി ബ്ലോഗിക്കണം. കണ്ണടിച്ചുപോണവരെ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നിട്ടാ നുമ്മളൊക്കെ ബ്ലോഗണത്. പിന്നെ എന്നെക്കൂടി ഒന്നു ബൂലോകത്തിലേയ്ക്കു ക്ഷണിക്കുമല്ലോ ?

Anonymous said...

uevfജബ്ബാ‍ാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?

Sebin Abraham Jacob said...

തന്ന രണ്ടു ലിങ്കിലും പോയി നോക്കി. അവര്‍ മാറ്റിയിരിക്കുന്നു. അത്രയും നന്ന്.