Monday, January 01, 2007

ബൂലോഗ‌ ക്ലബ്ബ്‌

പ്രതീക്ഷകളുടെ പുതുനാമ്പുകളെ 2007 ലേക്കു സ്വാഗതം.

പ്രിയ ബൂലോക സഹോദരങ്ങളേ പോയ്മറഞ്ഞ 2006നും ഒഴുകി മറഞ്ഞ ജീവിതത്തിനും ശേഷം ഇതാ ചലനാത്മകമായ ഇത്തിരി വര്‍ത്തമാനവും, പ്രതീക്ഷിക്കുന്ന വലിയൊരു ഭാവിയുടെ പടിവാതിലുമായ 2007 നിങ്ങളുടെ കണ്‍‌മ്മുന്നില്‍.
നവ്യാനുഭവങ്ങളെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളോടെ നമുക്കു യാത്ര തുടരാം.

എല്ലാവര്‍ക്കും എന്റെയും, കുടുംബത്തിന്റെയും

ഊഷ്മളമായ
പുതുവത്സരാശംസകള്‍

“പ്രതീക്ഷയാണ് ജീവിതം
പ്രതിബന്ധങ്ങളെ തട്ടിമാറ്റിക്കൊണ്ട്
പ്രതീക്ഷയോടെ മുന്നേറുക”

ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്മതിലുകള്‍ തീര്‍ക്കുമ്പോഴൊക്കെ അതിജീവന മന്ത്രമായി ഉരുവിടാറുള്ള വാക്യമാണിത്.

കടപ്പാട് : വിപുലമായ അര്‍ത്ഥം അറിഞ്ഞല്ലെങ്കിലും ഓട്ടോഗ്രാഫില്‍ കുറിച്ചിട്ട എന്റെ സഹപാഠിക്ക്.

പലപ്പോഴും വളരെ വ്യാഖ്യാന ഭേദങ്ങള്‍ക്കും ചിന്തകള്‍ക്കും വഴിതുറക്കുന്ന ഈയൊരു വാക്യം നിങ്ങള്‍ക്കു ഞാന്‍ സമര്‍പ്പിക്കുന്നു.
സവിനയം /സ്‌നേഹപൂര്‍വം
പൊതുവാളന്‍

5 comments:

പൊതുവാള് said...

Anonymous said...

എല്ലാ ബൂലോഗവാസികള്‍ക്കും പുതുവത്സരാശംസകള്‍...

:: niKk | നിക്ക് :: said...

In the wake of this New Year with Death of Saddam, Let us wake up and shake all the evils from our head and inspire from sacrifice and let us club the lifestyle of Happiness-Love-Sacrifice-Democracy!

Happy New Year!

കൊച്ചു മുതലാളി said...

ഒരു പുതുവ൪ഷം കൂടി സമാഗതമായിരിക്കുന്നു....

പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊ൯കിരണങ്ങള്‍ നമ്മെ പുതിയൊരു പുലരിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്...

കൗശലക്കാരനായ ഒരു മായാജാലക്കാരെനപ്പോലെ കാലം നമുക്കായി പല വിസ്മയങ്ങളും കയ്യില്‍‍ കരുതിവച്ചിട്ടുണ്ടാവാം..

എന്ത് ആശംസിച്ചാലാണ് മതിയാവുക എന്നെനിക്കറിയില്ല എന്നാലും....

കല്ലും മുളളും നിറഞ്ഞ ജീവിതവഴിത്താരകളില്‍ കാലം പൂമ്പട്ടുപ്പരവതാനി വിരിക്കട്ടെ...

കണ്ണിണകളെ കുളിരണിയിച്ച് പൂത്തുലഞ്ഞു നില്ക്കുന്ന മഞ്ഞക്കണിക്കൊന്നപോലെ, മാനത്ത് വ൪ണ്ണരാജി വിരിയിച്ച് ദൃശ്യവിസ്മയം തീ൪ക്കുന്ന മഴവില്ലുപോലെ, നെയ്ത്തിരിനാളങ്ങളുടെ പ്രഭയില്‍ കുളിച്ചുനില്ക്കുന്ന കാ൪ത്തികരാവുപോലെ
ജീവിതം സുന്ദരസുരഭിലമാകട്ടെ.....

ഇന്നലെകളിലെ സ്വപ്നങ്ങള്‍ പൂവണിയാനും ഇന്നത്തെ ആഗ്രഹങ്ങള്‍ നിറവേറാനും നാളെയുടെ പ്രതീക്ഷകളെ ഊട്ടിവള൪ത്താനും കഴിയട്ടെ….

എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും നേരുന്നു...

എല്ല ബൂലൊഗ വാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

ഇളംതെന്നല്‍.... said...

പുതുവത്സരാശംസകള്‍..
ഒ ടോ : എന്റെ കൂട്ടുകാരന്‍ ഒരു മലയാളം ബ്ലോഗ് തുടങ്ങിയിരിക്കുന്നു... വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമല്ലോ...
http://sudheermohan.blogspot.com/