Saturday, January 13, 2007

പൊങ്കലോ പൊങ്കല്‍

എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും, പൊന്നമ്പലത്തിന്റെ വക പൊങ്കല്‍ ആശംസകള്‍...

പൊങ്കല്‍ എന്നാല്‍, തമിഴരുടെ വിളവെടുപ്പ് ഉത്സവമാണ്. പൊങ്കല്‍, ആ വാക്ക് പോലെ തന്നെ- പൊങ്ങുക, ഉയരുക എന്ന അര്‍ത്ഥം തന്നെയാണ്. നമ്മള്‍ മലയാളികള്‍ക്ക് ഓണം എങ്ങിനെയോ അത്രയും തന്നെ പ്രാധാന്യം, പൊങ്കലിനു തമിഴ്നാട്ടിലുണ്ട്‌. ഇതും സമൃദ്ധിയുടെയും, നന്മയുടെയുമൊക്കെ പ്രതീകമായ ഒരു ഉത്സവം ആണ്. പൊങ്കല്‍ ഉത്സവത്തിനെ തമിഴര്‍ തന്നെ വിളിക്കുന്നത്- ‘തമിഴര്‍ തിരുനാള്‍’, ‘അറുവടൈ തിരുനാള്‍’ എന്നൊക്കെയാണ്. ആദ്യത്തെത് മനസ്സിലായികാണും. അറുവടൈ എന്നാല്‍- വിളവെടുപ്പ് എന്നര്‍ത്ഥം.

ഇത് തൈ(മകരം) മാസപ്പിറവിയിലാണ് കൊണ്ടാടാറ്. മാര്‍കഴി(ധനു) മാസത്തിന്റെ അവസാന നാള്‍- ഭോഗിപ്പൊങ്കല്‍ എന്ന് പറയും. അന്ന്, പഴയ സാധനങ്ങളൊക്കെ തീയിലിടും (പായ, സഞ്ചി, വട്ടി, കുട്ട ഇ.റ്റി.സി...!!). അടുത്ത ദിവസം, അതായത് തൈ മാസം ഒന്നാം തിയ്യതി- പൊങ്കല്‍. അന്ന്, വീടുകളില്‍ പൊങ്കല്‍ എന്ന ഭക്ഷണ വസ്തു ഉണ്ടാക്കും. (വലിയ പണിയൊന്നും ഇല്ല. അരി, പരിപ്പ് എന്നിവ ഒരുമിച്ചു വേവിക്കണം, നെയ്യ്, കുരുമുളക്, ഇഞ്ചി, കാഷ്യൂ എന്നിവ ചേര്‍ക്കും. ചമ്മന്തി, കാളന്‍ ബെസ്റ്റ് കാമ്പിനേശന്‍! അതുല്യ ചേച്ചി, പ്ലീസ് ഹെല്പ് മീ...) ഇതു തിളച്ച് തൂവണം. എന്നാലേ പൊങ്കല്‍(ഉത്സവം) ആകൂ...! അന്ന് അയല്‍പ്പക്കത്തുള്ളവര്‍ക്ക് പലഹാരങ്ങള്‍ കൊടുക്കുക തുടങ്ങിയ കലാപരിപാടികള്‍ പൊടിപൊടിക്കും... വീട്ടിലുണ്ടാക്കിയ അരിമുറുക്ക്, തേന്‍‌കുഴല്‍, തട്ട, ഓമപ്പൊടി, പക്കോ‍ടാ, മിക്സ്ചര്‍ തുടങ്ങി എല്ലാം കാണും. (മധുര പലഹാരങ്ങളും.. പക്ഷെ എനിക്കു മധുരം ഇഷ്ടമല്ല...). തൈ മൂന്നാം തിയതി- മാട്ട്‌പ്പൊങ്കല്‍. അന്ന് കന്നുകാലികള്‍ ആണ് ഹീറോ ഹീറോയിനികള്‍...!! അവരെ സോപ്പിടും. മദുരൈയിലൊക്കെ ഈ സമയത്താണ് ജല്ലിക്കട്ട് എന്ന ഇന്ത്യന്‍ ബുള്‍ ഫൈറ്റ് നടക്കുന്നത്.

ഇതിന്റെ മറ്റൊരു വശം കൂടി പറഞ്ഞ് ഞാന്‍ ഈ കഥ പൂട്ടട്ടെ... സൂര്യന്‍ ഉത്തരായനം മതിയാക്കി, ദക്ഷിണായനം തുടങ്ങുന്ന നാളാണ് ഇതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്‌. ബൂലോക ജ്യോതിഷ വിദഗ്ദര്‍ ദയവു ചെയ്ത് എന്നെ തിരുത്തുക, ഇതു തെറ്റാണെങ്കില്‍.

പറയാന്‍ മറന്നു... കരിമ്പ് തീറ്റ, കോലം വരക്കല്‍ തുടങ്ങിയ മത്സര ഇനങ്ങളും ഉണ്ട്. ഞാന്‍ ആദ്യത്തെ റ്റീം ആണ്!! തിരുവനന്തപ്പുരത്തെ കരമന എന്ന സ്ഥലം... ഒരു കൊച്ച് തമിഴ്നാടാണണ്ണാ....


ഒരിക്കല്‍ക്കൂടി...
ഇനിയ പുത്താണ്ട്‌ മറ്റ്രും പൊങ്കല്‍ നല്‍‌വാഴ്ത്തുക്കള്‍... മീണ്ടും സന്തിപ്പോം എന്റ്ര് കൂറി വിടൈ പെറുവത് ഉങ്കള്‍ അന്‍‌പ് പൊന്നമ്പലം... :)

4 comments:

പുള്ളി said...

പൊന്നമ്പലം നല്ല കുറിപ്പ്‌. പിനെ ജ്യോതിഷ വിദഗ്ധര്‍ തന്നെ തിരുത്തട്ടെ എന്നാലും ഞാന്‍ കരുതിയത്‌ ഉത്തരായനമാണ്‌ (മകര സംക്രാന്തി) ഇനി വരുന്നത്‌ എന്നാണ്‌...

പരദേശി said...

ഉങ്കളുക്കും എങ്കളുടെ ഇനിയ പൊങ്കല്‍ നല്‍ വാഴ്ത്തുക്കള്‍..

Kishor said...

എല്ലാവര്‍ക്കും പൊങ്കല്‍ ആശംസകള്‍!!
kishor_kumar@hotmail.com
PS: മെംബര്‍ഷിപ്പെന്ന “ദുരുദ്ദേശം” കൂടി ഈ പോസ്റ്റിനു പിന്നിലുണ്ട്!

Hamrash said...

നമസ്കാരം ഇതാ മലയാളം blogs ഒരാള്‍ കുടി.

കളീകുടൂകാരന്‍
www.kalikootukaran.blogspot.com