Friday, January 12, 2007

കൊടകരപുരാണം കറന്റ് ബുക്സ് അനൌണ്‍സ് ചെയ്തു.

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ബ്ലോഗില്‍ നിന്നുള്ള ആദ്യ പുസ്തകം തൃശ്ശൂരിലെ കറന്റ് ബുക്സ് അനൌണ്‍സ് ചെയ്തു.

അവരുടെ പുതിയ ന്യൂസ് ലെറ്ററില്‍ വന്ന താളുകള്‍ ആണ് ഇവിടെ കാണുന്നത് (ചൂടുമാറാതെ തന്നെ പോസ്റ്റ് ചെയ്യുന്നു).

കവര്‍ പേജില്‍ തന്നെ ചിരിക്കുന്ന വിശാലമുഖം. ഉള്ളിലെ പേജില്‍ ഒരു സാമ്പിള്‍ വെടിക്കെട്ടുപോലെ “പെന്‍ഫ്രണ്ട്” എന്ന പോസ്റ്റും കൊടുത്തിട്ടുണ്ട്.

ബാക്ക് കവറില്‍, പുതിയ പുസ്തകങ്ങള്‍/പതിപ്പുകള്‍ എന്ന തലക്കെട്ടില്‍ എം ടി വാസുദേവന്‍ നായരുടെ “സ്നേഹാദരങ്ങളോടെ”, കോവിലന്റെ സമ്പൂര്‍ണ്ണ കൃതികള്‍, ടി പി രാജീവന്റെ “പുറപ്പെട്ടുപോകുന്ന വാക്ക്” എന്നീ കൃതികള്‍ക്കൊപ്പം നമ്മുടെ വിശാലന്റെ “കൊടകരപുരാണവും” നിരത്തിവച്ചിരിക്കുന്ന സന്തോഷകരമായ കാഴ്ച.പുസ്തകം അതിന്റെ മിനുക്കു പണികളിലാണ്. ഉടന്‍ തന്നെ പുറത്തിറങ്ങും.


വിശാലനു അനുമോദനങ്ങള്‍ ഒരിക്കല്‍ കൂടി.

78 comments:

kumar © said...

മറ്റൊരു മാഗസിന്റെ താളുകളില്‍ നിന്നും ചിലത്.

Peelikkutty!!!!! said...

ആശംസകള്‍.

രമേഷ് said...

ആശംസകള്‍ :)

പച്ചാളം : pachalam said...

ഒന്നാം തീയ്യതി രാവിലെ പത്തു മണിക്കു തന്നെ ഞാന്‍ കറന്‍റ് ബുക്സില്‍ വിളിച്ചായിരുന്നൂ,
കൊടകര പുരാണം വന്നോ എന്നറിയാന്‍.
അടുത്തു തന്നെ വിപണിയിലെത്തുമെന്നത് സന്തോഷകരം തന്നെ.
വിശാലേട്ടാ ഓട്ടോഗ്രാഫ് മറക്കല്ലേട്ടൊ. :)

മുല്ലപ്പൂ || Mullappoo said...

വിശാലാ, ഒത്തിരി ഒത്തിരി സന്തോഷം തൊന്നുന്നു.ട്രേഡ് മാര്‍ക്ക് കണ്ണട ഇല്ലാതെ ഒരു ചിരിക്കുന്ന മുഖം.

കൊള്ളാം. ആശംസകള്‍.

സുഗതരാജ് പലേരി said...

വിശാല്‍ജിക്ക് ഒരുപാടാശംസകള്‍ നേര്‍ന്നതാണ്. ഇതുകാണുമ്പോള്‍ വീണ്ടും പറയാതിരിക്കാന്‍ പറ്റുന്നില്ല. എം.ടിയുടെ ജസ്റ്റ് മുട്ടി വിശാല്‍ജിയുടെ പടം. ദേ.. എനിക്ക് രോമാഞ്ചം വരുന്നു. സത്യം.

ഇതിവിടെ പോസ്റ്റ് ചെയ്തതിന് കുമാര്‍ജിക്ക് ഒരുവല്ലം ദാങ്ക്സ്.

Anonymous said...

ഗ്രേയ്റ്റ്‌..വിശാല്‍ജിയ്ക്കും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍!

കരീം മാഷ്‌ said...

“അടുത്ത മീറ്റിനു കൊടകരപുരാണം റിലീസ്”
നാളുകളെണ്ണി കാത്തിരിക്കുന്നു.
വീന്റും അഭിനന്ദനങ്ങള്‍.

കലേഷ്‌ കുമാര്‍ said...

വിശാലഗുരുവിന്റെ തൊട്ടരികിൽ എം.ടി. തൊട്ട് താഴെ കോവിലൻ! സന്തോഷം കൊണ്ട് എനിക്കിരിക്കാൻ വയ്യേ!

ഞാൻ തിരുവനന്തപുരം ഡി.സി ബുക്സിലും കറന്റ് ബുക്സിലും പോയിരുന്നു. കൊടകരപുരാണമെന്ന പുസ്തകം എന്നാ റിലീസ് ചെയ്യുന്നതെന്ന് ചോദിച്ചു. അവരാ പേര് എഴുതി വച്ചിട്ടുണ്ട്!

ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു. എം.ടിയുടെയും കോവിലന്റെയും ഒക്കെ പുസ്തകങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത് ഇതേ കറന്റ് ബുക്സ് ആണ്. മുണ്ടശ്ശേരി മാഷ് സ്ഥാപിച്ച കറന്റ് ബുക്സ് തന്നെ നമ്മ വിശാലന്റെയും പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ ബൂലോഗവാസികളെല്ലാവരും അഭിമാനിക്കണം. നമ്മുടെ മീഡിയത്തിന് കിട്ടുന്ന ഏറ്റവും വല്യ എക്സ്പോഷറായും അംഗീകാരമായും അതിനെ കാണണം. പിന്നെ നമ്മുടെ കൂടപ്പിറപ്പിന്റെ സംരഭം എല്ലാവരും ചേർന്ന് വൻ സംഭവമാക്കുകയും വേണം.

നന്ദി കുമാർ ഭായി!

പി.എസ്: കുമാർഭായിയോടൊപ്പം ഇതിന്റെയെല്ലാം പിന്നിൽ നിശബ്ദമായി പ്രവർത്തിക്കുന്നൊരാൾ ഉണ്ട്‌. ഇതിനെല്ലാം കാരണം ആ ആൾ മാത്രമാ! ആ ആളിന്റെ പേര് വിളിച്ചുപറയുന്നത് ആ ആളിനിഷ്ടമല്ല. ആ ആൾ സമ്മതിച്ചാൽ മാത്രമേ ആളിന്റെ പേര് പറയാൻ കഴിയൂ.

പി.എസ്: റീമയുടെ വക ഒരു സജഷൻ ഉണ്ട് - സജീവ് ഭായ് കൈപ്പള്ളി ചേട്ടായിയെക്കൊണ്ട് എടുപ്പിച്ച പുതിയ പടം വേണം കറന്റ് ബുക്സിന് അയച്ചുകൊടുക്കാൻ എന്ന്! ആരാധികമാരൊക്കെ ഒരുപാട് ഉണ്ടാകാനുള്ളതാണത്രേ!

kumar © said...

കലേഷ്, ഞാന്‍ അല്ല ഇതിന്റെ പിന്നില്‍. കലേഷ് പറഞ്ഞ ആ “ആള്‍“ തന്നെയാണ്. ഞാന്‍ വെറും ചില്ലറ സഹായങ്ങള്‍ ഒക്കെ മാത്രം. നന്ദി ഞാന്‍ അങ്ങോട്ട് കൈമാറുന്നു.

Siju | സിജു said...

ഇതെന്നാ ഒന്ന് റിലീസ് ചെയ്യുക

സ്വാര്‍ത്ഥന്‍ said...

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ...

വിശാലന്റെ കയ്യോപ്പോടുകൂടിയ പുസ്തകം കിട്ടാന്‍ എന്താ പ്രായോഗിക പദ്ധതിയായുള്ളത്?

ഡാലി said...

വിശാലേട്ടന് ഒരുപാട് അഭിനന്ദനങ്ങള്‍. ഇനിയും ഇനിയും ഒരുപാട് പുസ്തകങ്ങള്‍ വിശാലേട്ടനും ബൂലോഗവും പ്രസദ്ധീകരിക്കട്ടെ.

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലവര്‍ക്കും നന്ദി.

ഇതിവിടെ ഇട്ട കുമാറേട്ടനു സ്പെഷല്‍ നന്ദി

ഉത്സവം : Ulsavam said...

വിശാല്‍ജീ എന്താ ആ ഇരിപ്പ് എംടി, കോവിലന്‍ വ്വൌ..! ഞാന്‍ രോമാഞ്ച്കുമാറായി!
ജപ്പാനിലേക്ക് ഒരു കോപ്പി അയച്ചു തരുമോ..:-)
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലവര്‍ക്കും നന്ദി & അഭിനന്ദനങ്ങള്‍.
വിശാല്‍ജീ ഒരായിരം ആശംസകള്‍.

കലേഷ്‌ കുമാര്‍ said...

വിശാലന്റെ പുസ്തകം കാശ് കൊടുത്ത് തന്നെ എല്ലാ‍വരും മേടിക്കണമെന്നൊരു എളിയ അഭ്യർത്ഥന കൂടിയുണ്ട്.

ഉത്സവം : Ulsavam said...

ഹ ഹ അതിനെന്താ സംശയം കലേഷ്ജീ സന്തോഷമല്ലേ ഉള്ളൂ...
പക്ഷേ, വിശാല്‍ജിയുടെ ബുക്കിന്റെ വില അതില്‍ കൊടുത്തിട്ടില്ല...ഇനി വിലക്കൂട്ടിയേക്കല്ലേ വിശാല്‍ജീ..:-)

Anonymous said...

വിശാലേട്ടാ ആശംസകള്‍.
:)തീര്‍ച്ചയായും പുസ്തകം നാട്ടില്‍ പൊവുമ്പോള്‍ കാശു കൊടുത്തു തന്നെ വാങ്ങും. എന്നിട്ട് ഒരു കസേര എടുത്ത് മുറ്റത്തിട്ട് അവിടെ ഇരുന്നൊണ്ട് ഒറ്റ ഇരിപ്പിന് മുഴുവനും വായിച്ചു തീര്‍ക്കും (വെയിലത്തല്ല കേട്ടൊ). പിന്നെ ജനുവരി 14 പിറന്നാള്‍ ആണല്ലെ. മുന്‍കൂര്‍ ജന്മദിനാശംസകള്‍.
ഓ.ടോ : കുമാറേട്ടനും, കലേഷേട്ടനും പറഞ്ഞ ആ ആള്‍ ഉമേച്ചിയല്ലെ. ഞാന്‍ ചുമ്മാ ഊഹിച്ചതാണെ. പിന്നെ കുമാറെട്ടാ, ഓര്‍ക്കട്ടില്‍ ഞാന്‍ ഒരു Friendship Request കൊടുത്തത് ഇപ്പോഴും pending ആണ്. ഓര്‍ക്കട്ട് തുറക്കാത്തതാണൊ കാരണം അതൊ ഇവനാരടാ നമ്മടെ ഫ്രന്റ് ആകാന്‍ എന്നു കരുതിയിട്ടോ? :)

അരവിന്ദ് :: aravind said...

ഹൂശ്!!!
:-))))

നിക്കിതൊക്കെ കാണാന്‍ യോഗണ്ടായ്യല്ലോ..
ഇനി ആ കൈകള്‍ കൊണ്ടൊപ്പിട്ടൊരെണ്ണം കിട്ട്യാല്‍.....

സമാധാനായി വായിച്ചു ചിരിക്കാരുന്നു.

സംഭവം ഭേഷായിരിക്കുന്നു!! ഉഗ്രുഗ്രന്‍!

എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ! വിയെമ്മിന്റെ പുണ്യം!


ഓ.ടോ : അക്ഷരപിശകുകള്‍ ഇല്ലേ പെന്‍‌ഫ്രെണ്ട്‌സീല്‍? വെല്‍ഡിംഗ് ഭാഗത്ത് ആശയക്കുഴപ്പം...?
അത് ന്യൂസ് ലെറ്ററില്‍ മാത്രം ഉള്ളതാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.
“സോഫിസ്റ്റിക്കേറ്റഡാ“യുള്ള വേര്‍ഡ് യൂസേജാണ് കൊടകരയിലെ ചിരി. അക്ഷരപ്പിശക് പാടില്ല.

വിശാല മനസ്കന്‍ said...

ഇതൊരു ഒന്നൊന്നര പൂശായല്ലോ ല്ലേ?

ഇങ്ങിനെയൊക്കെ കാണുമ്പോള്‍ മറുപടിയായി ‘എന്ത് പറയും?‘ എന്ന് എനിക്കുള്ള കണ്‍ഫ്യൂഷന്‍ നിങ്ങള്‍ക്കൂഹിക്കാമല്ലൊ?

എന്നെയങ്ങ് മരി. (കടപ്പാട്: മുല്ലപ്പൂ) എന്നെക്കൊണ്ടിതൊന്നും താങ്ങാന്‍ പറ്റണില്ല!!
പറമ്പില്‍ വാഴക്കുഴി കുത്തിയപ്പോള്‍, റാഡോ വാച്ച് കിട്ടിയ അവറാന്‍ ചേട്ടന്റെ പോലെയൊരു സന്തോഷം!

ഈ സ്നേഹത്തിനും താത്പര്യത്തിനും നിങ്ങളെല്ലാവരോടും നന്ദി പോലെ എന്തോ ഒന്ന് ഞാനിവിടിരുന്ന് പറയുന്നുണ്ട്.

കുമാറേ..താങ്ക്സ്..താങ്ക്സ്..

പിന്നെ, ഇന്നോ നാളെയോ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ പുരാണത്തെ പറ്റി എന്തോ ഒരു സംഭവം സമ്പ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

ഞാന്‍ ശൂന്യാകാശത്തിന്റെ അനന്തതയിലേക്ക് നോക്കിയിരിക്കുന്നതും, എഴുതുന്നതും, ആലോചിക്കുന്നതും, കണ്ണടമാറ്റി കണ്ണുതുടക്കുന്നതും മറ്റും ആ ക്യാമറാമേന്‍ ചാഞ്ഞും ചെരിഞ്ഞും ഇരുന്നും കിടന്നും എടുത്തത് ആളുകള്‍ നോക്കി നിന്നതുകൊണ്ടുണ്ടായ അതിഭയങ്കരമായ ചമ്മലില്‍ പരമ ബോറായിട്ടുണ്ടാകും എന്നാണെന്റ്റെ വിശ്വാസം.

പിന്നെ ഒരു രഹസ്യം പറയാം. ഇതൊക്കെ ആക്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്:

‘ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് ഓഫീസില്‍ നിന്ന് ചാടി ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ പോയിട്ട്, രണ്ടു മണിക്കൂറായിട്ടും എന്നെ കാണാഞ്ഞ് കെലുത്തിരിക്കുന്ന ബോസ് “എന്താ താനിന്ന് തീറ്റ മത്സരത്തിനാണോ പോയിരുന്നേ?” എന്ന് ചോദിക്കുമോ എന്നായിരുന്നു!

കലേഷേ.. എന്താ ഞാന്‍ പറയാ..

വിവി said...

വിശാലന് ആശംസകള്‍.

അപ്പോ ഇതിന്റെ ചിലവെങ്ങിനാ‍.
ആ ബ്ലോഗ്ഗീന്ന് കിട്ടിസ് 37 ഡോളറെടുത്ത് അങ്ങ്
പൂശ് എന്റെ ഗഡീ...ന്തൂട്ട്ന അറച്ച് നില്‍ക്കണേ?
[ഈ കമെന്റ് ഇടാന്‍ ചെന്നപ്പോ “വേര്‍ഡ്
വെരിഫിക്കേഷന്‍ ആയി ബ്ലൊഗര്‍.കോം ചോദിച്ച് ഇംഗ്ലീഷ് വാക്ക് മലയാളത്തിലെ ഒരു സൊയമ്പ്ന്‍ തെറി ആയിരുന്നു, ന്താ വിശാലന്‍ പുസ്തകാക്കീത്
ബ്ലൊഗര്‍.കോമിന് പിടിച്ചില്ലേ?]

വിവി

റീനി said...

വിശാലാ, ബൂലോഗര്‍ക്ക്‌ അഭിമാനിക്കുവാന്‍,
അവധിക്ക്‌ കറന്റ്‌ ബുക്സില്‍ ചെല്ലുമ്പോള്‍ ബുക്ക്‌ കാട്ടി 'ഇത്‌ ഞങ്ങടെ വിശാലനാ'ണന്ന് വീമ്പിളക്കുവാന്‍,
വെയില്‍ ചായുമ്പോള്‍, നിഴല്‍ മായുമ്പോള്‍ മുറ്റത്തൊരു കസേര വലിച്ചിട്ട്‌ വായിക്കുവാന്‍ ഒരു ബുക്ക്‌.
ആയിരമായിരം ആശംസകള്‍!!

റീനി said...
This comment has been removed by a blog administrator.
Kiranz..!! said...

നമ്മുടെ സ്വന്തം ബൂലോഗ എഴുത്തുകാരുടെ ഒക്കെ കൃതികളില്‍ അവരുടെ ഒക്കെ സ്വന്തം ഒപ്പിട്ട് വാ‍ങ്ങിയ ഒരു കോപ്പി മേടിച്ച് ഷോകേസില്‍ അടുക്കി വക്കാന്‍ പറ്റുന്ന ഒരു ദിവസം വിദൂരത്താണോ ? അല്ലെന്നു തെളിയിക്കുന്ന ഒരു സര്‍ട്ടീറ്റ് തന്നെ ഇത്,ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുമാറേട്ടനും,കൂടെ ശബ്ദമില്ലാതെയുള്ള ആ “കറുത്ത“ കൈകള്‍ക്കുമുള്ള അഭിനന്ദനം,വിശാലനു ഇനി അഭിനന്ദനം സ്റ്റോക്കില്ല,പുസ്തകം ഇറങ്ങിയിട്ട് ഒരെണ്ണം സംഘടിപ്പിക്കാം.ഒരൊറ്റ അഭിപ്രായം “എടത്താട് മുത്തപ്പന്റെ കഥകള്‍ക്ക് അനുയോജ്യമായ ഒരു ഫോട്ടം, ആ കൊടകര സ്റ്റൈലിലുള്ള ആ ഓര്‍ക്കൂട്ട് പടം തന്നെയാ”.

വര്‍ണ്ണമേഘങ്ങള്‍ said...

ആനന്ദ ലബ്ധിക്കിനിയെന്ത്‌ വേണം...
വിശാലാ .. പ്രിയപ്പെട്ട പുലീ.. മനസ്സ്‌ നിറഞ്ഞ അഭിനന്ദനങ്ങള്‍..!

വേണു venu said...

അഭിനന്ദനങ്ങള്‍.. ആശംസകള്‍.
സാഭിമാനം,
വേണു.

Anonymous said...

viSaalETTan~ abhinandanangaL... ini naaTTil pOyiTTu veNam current books-il koTakara purANam vaangichchiTTu kaTakkaaranOT~ ith~ nammaTe aaLezhuthiyathaa ennu paRayaan!!

kumaReTTa thanks for the post...

ഏറനാടന്‍ said...

Dear Sajeevetan,

Ella bhavukangalum nerunnu..
Santhosham kondenikk irikkaan vayyey..!

Aa sudhinam varuvan kannu nattirikkunnu njanum matullavkoppam..
Function Adipoliyakkanamto..

(Eranadan)

പതാലി said...

അഭിനന്ദനങ്ങള്‍...............

വിശാല മനസ്കന്‍ said...

ഒരറിയിപ്പ്:

നാളെ (13-01-2007) ഏഷ്യാനെറ്റ് ന്യുസ് ചാനലില്‍ ഇന്ത്യന്‍ സമയം 7 am ന് മുതല്‍ വാര്‍ത്തയോടൊപ്പം നമ്മുടെ പുരാണത്തെപറ്റി റിപ്പോറ്ട്ട് കൊടുക്കുമത്രേ... അരമണിക്കൂര്‍ ഇടവിട്ട് കാണിക്കുമെന്നാണ് രാജീവ് അറിയിച്ചത്.

ബിന്ദു said...

കാണാനെന്ത ഒരു വഴി? ആരെങ്കിലും റെക്കോഡു ചെയ്തിടുമൊ? പ്ലീസ്‌?

സന്തോഷ് said...

വിശാലാ, അഭിനന്ദനങ്ങള്‍! ഒപ്പം ജന്മദിനാശംസകളും!

വക്കാരിമഷ്‌ടാ said...

വിശാലാ, എത്രമാത്രം സന്തോഷം തോന്നുന്നെന്നോ. വിശാലമായ അഭിനന്ദനങ്ങള്‍.

ഏതെങ്കിലും ഒരു തെരുവില്‍ ഏതെങ്കിലുമൊരു പാതയോരത്ത് ഏതെങ്കിലുമൊരു സായാഹ്‌നത്തില്‍ ഏതെങ്കിലുമൊരു ദിവസം ഏതെങ്കിലുമൊരു സായാഹ്നത്തില്‍ ഏതെങ്കിലുമൊരു പോസ്റ്റിനു കീഴെവെച്ച് വിശാലനെ ഏതെങ്കിലുമൊരു വിവരദോഷി “വിശാലാ, ഇത് ഞാനാ” എന്ന് പറഞ്ഞ് കൈതന്നാല്‍ ഒട്ടും മടിക്കേണ്ട, കൈ തിരിച്ച് തന്നോ...അത് ഞാന്‍ തന്നെ :)

ജന്മദിനാശംസകളും.

നാട്ടില്‍ പോകുമ്പോള്‍ കാശുകൊടുത്ത് തന്നെ വാങ്ങിക്കും, പുസ്തകം.

സ്നേഹിതന്‍ said...

വിശാലന് അനേകമനേകം അഭിനന്ദനങ്ങളും ജന്മദിനാശംസയും നേരുന്നു.

Anonymous said...

Vishalanu ente aasamsakal. Aduthathu Aravindanteyum, Kurumanteyum kathakal aayirikkattey ennu aasikkukayum cheyyunnu. ippol irangiyittulla puthiya kakshi Berly Thomasum Ugran.

Anonymous said...

ബ്ലോഗുലകത്തിന്റെ അഭിമാനമായ കൊടകര സുല്‍ത്താനു (ക:ട് ..ആ... എനിക്കറിയില്ല.) ആശംസകള്‍. വിശാലന്റെ ഒപ്പോടു കൂടി ഒരു കോപ്പി കിട്ടാനെന്താ വഴി..?. കരീം മാഷേ ഒന്നു സഹായിക്കാമോ.

Nousher

കരീം മാഷ്‌ said...

ഏഷ്യാനെറ്റു ന്യൂസില്‍ കണ്ടു. ഇതൊരു ജന്മദിന സമ്മാനം കൂടിയായി അല്ലേ! നന്നായി.
ആശംസകളുടെ നറു മലരുകള്‍.

Adithyan said...

അങ്ങനെ എന്റെ ചേട്ടന്റെ ബുക്ക് ഇറങ്ങാന്‍ പോകുന്നു :)

indiaheritage said...

വിശാല്‍ജിക്ക് ആശംസകള്‍.


വക്കാരീ

"
ഏതെങ്കിലും ഒരു തെരുവില്‍ ഏതെങ്കിലുമൊരു പാതയോരത്ത് ഏതെങ്കിലുമൊരു സായാഹ്‌നത്തില്‍ ഏതെങ്കിലുമൊരു ദിവസം ഏതെങ്കിലുമൊരു സായാഹ്നത്തില്‍ ഏതെങ്കിലുമൊരു പോസ്റ്റിനു കീഴെവെച്ച് വിശാലനെ ഏതെങ്കിലുമൊരു വിവരദോഷി “വിശാലാ, ഇത് ഞാനാ” എന്ന് പറഞ്ഞ് കൈതന്നാല്‍ ഒട്ടും മടിക്കേണ്ട, കൈ തിരിച്ച് തന്നോ...അത് ഞാന്‍ തന്നെ :)

"പൗനരൗക്ത്യദോഷം" ഞാന്‍ വിരട്ടിയിരിക്കുന്നു

indiaheritage said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

വിശാലാ,
വളരെ സന്തോഷം. അനുമോദനങ്ങള്‍!

കുമാറേ,
നന്ദി.

വക്കാരീ,
പുസ്തകം വാങ്ങുമ്പോള്‍ എനിക്കും ഒരെണ്ണം വാങ്ങണേ. ദുബായിയില്‍ പോകുമ്പോള്‍ ഞാന്‍ രണ്ടിലും വിശാലന്റെ ഒപ്പു വാങ്ങിത്തരാം.

പണിക്കര്‍ മാഷേ,
വക്കാരിയുടെ രണ്ടു സായാഹ്നങ്ങളെപ്പറ്റി കമന്റിടാന്‍ പോവുകയായിരുന്നു. മാഷ് നേറ്റരത്തേ കണ്ടുപിടിച്ചു, അല്ലേ? :)

ഇനി പോയി ഉറങ്ങട്ടേ. സ്വപ്നത്തില്‍ വിശാലന്‍ പോര്‍ട്ട്‌ലാന്‍ഡില്‍ വന്നിട്ടു പറ്റുപടിയുള്ള ഹോട്ടലില്‍ എന്നെ കൊണ്ടുപോയി വയറുനിറച്ചു ഞാന്‍ ചോദിക്കുന്നതു വാങ്ങിത്തരുമോ എന്നു നോക്കട്ടേ...

kumar © said...

ഇന്നു കണികണ്ടത് വിശാലനെ.. തലയില്‍ മുണ്ടും ഇട്ട് ഇരിക്കുന്ന വിശാലന്റെ പടമുള്ള ബ്ലോഗിനെ. ഗമ്പ്ലീറ്റ് “ചുള്ളുകളി” ആയിരുന്നല്ലോ ഗൂട്ടുഗാരാ..
വിശാലന്റെ സ്ക്രാപ് സ്വപ്നങ്ങള്‍ മുതല്‍ ഇവിടെ ഈ കാണുന്ന സ്കാന്‍ഡ് ഇമേജ് വരെ ഉണ്ടായിരുന്നു വാര്‍ത്തയില്‍.

വിശാലാ എന്തൊരു “ഏക്‍ടിങ്” ആയിരുന്നു, ആ കണ്ണട മാറ്റലും ആ “എഴുത്തും” ഒക്കെ അടിപൊളി. ഒരു മാങ്കൊസ്റ്റിന്‍ മാവിന്റെ കുറവുണ്ടായിരുന്നു. പിന്നെ ഒരു ചാരുകസേരയുടേയും.

ദോശയും ചട്‌ണിയും കഴിച്ചിരുന്ന എന്റെ മോളും, മോണിങ് സിക്‍നെസില്‍ ഇരുന്ന ഭാര്യയും വാര്‍ത്തകേട്ട് ഞെട്ടി.

kumar © said...

അതേയ് ഒന്നുകൂടി, ഈ പുരാണം ഹിറ്റ് ആയി കഴിയുമ്പോള്‍, വിശാലന്റെ അടുത്ത വരവില്‍ കൊടകരയുടെ പശ്ചാത്തലത്തില്‍ ഇതില്‍ പലകഥാപാത്രങ്ങളുടേയും ഒപ്പം, (കുറേ പുഴുങ്ങിയ മുട്ടകള്‍ക്കൊപ്പവും) വിശാലന്റെ ഒരു ഫോട്ടോ ഫീച്ചര്‍ ചെയ്യുവാനുള്ള അവകാശം ഞാന്‍ ബുക്ക് ചെയ്തു കഴിഞ്ഞു.. ഇനി അതില്‍ കയറി കണകൊണേ.. വര്‍ത്താനം പറയരുതു.

കുറുമാന്‍ said...

വിശാലനു ആശംസകള്‍, അഭിനന്ദനങ്ങള്‍. ഈ ഒരു സംരഭത്തിനു വേണ്ടി പ്രയത്നിച്ച, കലേഷ്, കുമാര്‍, പിന്നെ പേരു പറയാന്‍ താത്പര്യപെടാത്ത ആ ആള്‍ (അതന്നെ, നമ്മുടെ തൃശൂര്‍), എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

ikkaas|ഇക്കാസ് said...

യേഷ്യാനെറ്റില്‍ ഞാനുങ്കണ്ട് വിശാലേട്ടനെ.
പൊടി സാഹിത്യം ലുക്കൊക്കെ വന്നട്ട്ണ്ട്.
ജന്മദിനാശംസകള്‍ നേരുന്നു.

പച്ചാളം : pachalam said...

രാവിലെ കണികണ്ടത് വിശാലേട്ടനെ ആയിരുന്നൂ, അതും ഗൂളിങ് ഗ്ലാസ് വെക്കാതെ.
ഹൊ എന്തൊരെഴുത്തായിരുന്നൂ, ഇമ്പോസിഷനാല്ലേ?
ഗൊള്ളാം ഗൊള്ളാം ചുള്ളന്‍!
വീട്ടുകാരെ പരിചയപ്പെടുത്തി കൊടുത്തൂ, എന്‍റെ സുഹൃത്താണെന്നു.

(വിശാലേട്ടന്‍റെ നേരെ വക്കാരി ഷേക്കാന്റ്റ് കൊടുക്കാന്‍ തുമ്പിക്കൈയും നീട്ടി വരുന്ന സീന്‍...ആഹാ ഓര്‍ത്തിട്ടു തന്നെ ചിരി വരുന്നൂ... ;)

കലേഷ്‌ കുമാര്‍ said...

നാളെ വിശാലന്റെ ജന്മദിനം.
മറ്റേന്നാൾ കുമാർ ഭായിയുടെ ജന്മദിനം.


ഈ രണ്ട് പുലികൾക്കും വർക്കല നിന്ന് കലേഷിന്റെയും റീ‍മയുടെയും വക ആയുരാഗ്യസൌഖ്യാശംസകൾ + ജന്മദിനാശംസകൾ!

പി.എസ്: മഞ്ഞ ഷർട്ടൊക്കെയിട്ട് കണ്ണാടിയൊക്കെ വച്ച് ചുള്ളൻ ഏഷ്യാനെറ്റിൽ ചെത്തുകയല്ലേ!!!

കണ്ണുപെടാതിരിക്കട്ടെ!

ആശംസകൾ! നന്മ വിതച്ചാൽ നന്മ കൊയ്യാമെന്നതിന്റെ ഉദ്ദാഹരണമാണിത് സജീവ് ഭായ്. ആരെയും താങ്ക് ഒന്നും ചെയ്യേണ്ട. ഇതെല്ലാം താങ്കൾ 200 % അർഹിക്കുന്നവയാണ്.

കുമാർ ഭായ് പറഞ്ഞത് കറകറക്റ്റ്! മാങ്കോസ്റ്റീൻ മരം + സോജാ രാജകുമാരി .... മിസ്സിംഗ്!

ഹൌവ്വെവർ, അടുത്ത സംഭവത്തിൽ സോന രാജകുമാരിയും വരട്ടെ!

യാത്രാമൊഴി said...

പുസ്തകം വാങ്ങുമെന്ന് നേരത്തെ പറഞ്ഞുകഴിഞ്ഞു.
വിശാലനു വീണ്ടും, വീണ്ടും ആശംസകള്‍!

Anonymous said...

ബുക്കിങ് ബുക്കിങ്, ഒന്നെനിക്കു്, ഇനി അവസാനം കോപ്പി തീര്‍ന്നൂന്നെങ്ങാനും പറഞ്ഞാലു് എന്റെ സ്വഭാവം വെടക്കാവുംട്ടാ.

.::Anil അനില്‍::. said...

ആശംസകള്‍ കണ്ടും കേട്ടും വിശാലമായി തഴമ്പിച്ചു കാണും സജീവിന് ഇപ്പോ. അതുകൊണ്ട് ആശംസിക്കുന്നില്ല; അതിയായ സന്തോഷം രേഖപ്പെടുത്തുന്നു.

ഏഷ്യാനെറ്റ് വാര്‍ത്തയിലെ പ്രസക്തഭാഗങ്ങള്‍ നേരാം‌വണ്ണം ആരെങ്കിലും റെക്കോര്‍ഡ് ചെയ്തിട്ടുണ്ടോ? (എങ്കിലും നേരാം‌വണ്ണം ആയോ എന്ന് സംശയമുള്ള ഒന്നിലധികം ശ്രമങ്ങളെ തട്ടിക്കൂട്ടാന്‍ സമയം കൊല്ലണ്ടായിരുന്നു എന്നു വിവക്ഷ)

കലേഷ് പറഞ്ഞതിനെ ഒന്നുകൂടി അടിവരയിടാം.
വിശാലന്‍ തികച്ചും അര്‍ഹിക്കുന്ന അംഗീകാരവും പിന്തുണയും തന്നെയേ എല്ലാവരും നല്‍കുന്നുള്ളൂ. ‘പുഷ് ചെയ്യല്‍’ അല്ല. അതോണ്ട് ബീ ഹേപ്പി.

ഇടങ്ങള്‍|idangal said...

വിശാലേട്ടാ,

അഭിനന്ദങ്ങള്‍, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും.

ആ വീഡിയോ അരെങ്കിലും ഇവിടെ ഒന്നിടുമോ

മിന്നാമിനുങ്ങ്‌ said...

ആശംസകള്‍..അഭിനന്ദനങ്ങള്‍
വിശാലമനസ്സിനും ഇതിനുപിറകിലെ കരങ്ങള്‍ക്കും

നന്ദു said...

വിശാല്‍ജീ ഒരുപാടൊരുപാടഭിനന്ദനങ്ങള്‍.
(എങ്കിലും കന്നിത്തേങ്ങ എന്റേതു തന്നെയല്ലേ?-
മലയാളം ന്യൂസ്?) സംഗതി അത്ര ഗംഭീരമായില്ലെങ്കിലും അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആദ്യ മുഖാമുഖത്തിനു പുളിയിലക്കര നേര്യതൊക്കെ വാ‍ങ്ങിയിരുന്നവരെയൊക്കെ “ഏഷ്യാനെറ്റ്” കടത്തിവെട്ടിയോ വിശാലാ?

പി. ശിവപ്രസാദ് said...

വാക്കുകള്‍ അര്‍ഥം മറന്നുപോവുന്നു, ഈ സ്നേഹിതന്റെ 'കന്നി' പുസ്തകച്ചന്താ പ്രവേശത്തില്‍. ഈ കൃതിക്ക്‌ ധാരാളം വായനക്കാരും ആരാധകരും ഉണ്ടാവും. തീര്‍ച്ച. നമ്മുടെ കുടുംബാംഗത്തിന്റെ ഈ ആനന്ദലബ്‌ധിയില്‍ എല്ലാവര്‍ക്കും ആവോളം സന്തോഷിക്കാം.

"കൊടകരപുരാണം കീ ജെയ്‌.."

തരികിട said...

അഭിനന്ദനങ്ങള്‍...
വിശാല്‍ജീ, കൊടകരപുരാണം പുസ്തകത്തിന്റെ പുറംചട്ട ഇങ്ങിനെത്തന്നെയായിരിക്കുമോ? വെറും പേരുമാത്രം? നമുക്ക് ഒത്തിരി ചിത്രകാരന്മാരുണ്ടല്ലോ, ആരെങ്കിലുമൊന്ന് മനസ്സ് വെച്ചിരുന്നുവെങ്കില്‍ ആ പുറംചട്ടയെ ഒന്ന് ഭംഗിപ്പെടുത്താമായിരുന്നു. ഇക്കാര്യം കറന്റുകാരോട് ഒന്ന് ആവശ്യപ്പെട്ടുകൂടേ, പ്രിന്റ് ചെയ്ത് കഴിഞ്ഞുകാണുമോ?

അലിഫ് /alif said...

എത്രയെത്രയോ തവണ ആ വഴി പോയിട്ടുണ്ടെങ്കിലും ഇത്തവണ അവധിനാളുകളൊന്നില്‍ ഭാര്യവീട്ടിലേക്ക് പോകും വഴി , ‘യ്യോ ദേ കൊടകര‘, എന്നവളോട് പറഞ്ഞത് കുറച്ചുറക്കെയായിപ്പോയത് ബസ്സിലിരുന്ന നാട്ടാരും പുറത്തേക്കും പിന്നെ എന്റെ മുഖത്തേക്ക് തുറിച്ചും നോക്കാനിടയാക്കി.കണ്ടക്റ്റര്‍ കേള്‍ക്കാത്തത് നന്നായി, അല്ലേല്‍ ബെല്ലടിച്ച് അവിടെ ഇറക്കിയേനെ.

വിശാലഗുരോ, ആശംസകള്‍, അഭിനന്ദനങ്ങള്‍.

ഏഷ്യാനെറ്റൊന്നും കിട്ടാത്ത എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടി ആരെങ്കിലും അത് ഒന്ന് റിക്കോര്‍ഡ് ചെയ്തിടുമോ.

ഗന്ധര്‍വ്വന്‍ said...

വിശാലമനസ്കന്‍ എന്ന തൂലികാനാമം വച്ചത്‌ വളരെ ഔചിത്യ്പുര്‍ണമായി. ഏഷ്യാനെറ്റില്‍ കണ്ടപ്പൊള്‍ കൊടകരപുരാണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ മനസ്സിലൂടെ മിന്നിമറഞ്ഞു.

എഴുത്തിനേക്കാള്‍ കൊടകരക്കാരനായിരിക്കുന്ന (കുഴൂരിന്റെ വാക്കുകള്‍ കടമെടുക്കട്ടെ വിശാല) ഈ സുഹൃത്തിനെ അഭിനന്ദിച്ച്‌ ശ്വാസം മുട്ടിക്കുന്നില്ല.
ഒരുപാടു ദൂരം ഇനിയും താണ്ടാനുണ്ട്‌. മയില്‍സ്‌ റ്റു ഗോ ബിഫോര്‍ .......
സില്‍ക്കിന്റെ കാമുകന്മാരും, കൊടകരയിലെ പുല്‍ക്കൊടിയും, മലയും അങ്ങയുടെ പൂംകിനാവില്‍ തെളിയ്യട്ടെ. അവ അക്ഷരത്താളുകളില്‍ നറുകുസുമങ്ങളായി വിടര്‍ന്ന്‌ ശോഭിക്കട്ടെ.

Anonymous said...

വിശാലമനസ്കാ..:)
ദാ.. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ ഒരു മണിക്കുള്ള വാര്‍ത്തയില്‍ വിശാലമനസ്കന്റെ 'കൊടകരപുരാണ'ത്തെക്കുറിച്ചും വിശാലമനസ്കനെക്കുറിച്ചും ഒരു റിപ്പോര്‍ട്ട്‌ പ്രക്ഷേപണം ചെയ്തിരുന്നത്‌ കണ്ടു. നന്ദി. ആശംസകള്‍.

കൊടകരപുരാണം വായിച്ചിട്ടുണ്ടെങ്കിലും ഒരു 'കുഞ്ഞു' ബ്ലോഗന്‍ എന്ന നിലക്ക്‌ ഞമ്മക്കും ഒരു കോപ്പി വെച്ചേക്കണേ..

Manay many congratulations...
കൃഷ്‌ | krish

Anonymous said...

Congratulations Vishala.

ശാലിനി said...

വിശാല്‍ജി, അഭിനന്ദനങ്ങള്‍.

ഇപ്പോഴും ആ എളിമ നിലനിര്‍ത്തുന്നത് ശരിക്കും വലിയ കാര്യമാണേ!

പുള്ളി said...

എനിക്കിതൊരു ചെറിയ സ്റ്റെപ്പ്‌, ബൂലോഗര്‍ക്ക്‌ ഇതൊരു കുതിച്ചു ചാട്ടം എന്നു നീല്‍ ആംസ്ട്രോങ്ങിനെ പോലെ പറയാം വിശാലന്‌ :)
ആശംസകള്‍!!!
കൂട്ടത്തില്‍ ജന്മദിനാശംസകളും!

Anonymous said...

Vishalji,

Congratulations :-)

Nair

Anonymous said...

വിശാല്‍ജീ .. ഈ പുസ്തകം ഇനി വരാനിരിക്കുന്ന അനേകം നല്ല നല്ല പുസ്തകങ്ങളുടെ തുടക്കമാകട്ടെ.

ഭാവിയില്‍ ഞാന്‍ ഏതെങ്കിലും പരിപാടിയുടെ ഉത്ഘാടനത്തിന്‌ വിളിക്കാന്‍ വരുമ്പോള്‍ എന്നെ പരിചയമില്ലെന്ന്‌ പറഞ്ഞ്‌ നാണം കെടുത്തല്ല്‌ കേട്ടോ..

പൊതുവാള് said...

വിശാല്‍ ഭായീ,
താങ്കളുടെയും ,ഈ ബൂലോക കുടുംബത്തിന്റെയും ഈ സന്തോഷവേളയില്‍ ഞാനും കൂടെച്ചേരുന്നു, അത്യധികം ആഹ്ലാദത്തോടെ.

കൂടെ ജന്മദിനാശംസകളുടെ വാടാമലരുകളും.

സസ്‌നേഹം.

ഇളംതെന്നല്‍.... said...

വിശാലേട്ടാ....
അനുമോദനങ്ങള്‍..........
ഒപ്പം ജന്മദിനാശംസകളും...

മുരളി വാളൂര്‍ said...

veeyemme....
aasamsakal......

കേരളഫാർമർ/keralafarmer said...

ആശംസകള്‍.

Anonymous said...

അയ്യയ്യോ.....ഞാന്‍ വരാന്‍ നല്ലോണം വൈകിയല്ലോ,ഇന്ന് പതിവില്ലാത്തത്ര പിടിപ്പത്‌ പണി...ഇന്നല്ലേങ്കൂടി കിടാക്കാന്നേരം വിശാലന്റെ ചിരിക്കുന്ന മോറ്‌ യേഷ്യാനെറ്റില്‍ വരുന്നതും ആലോയ്ച്ച്‌ അങ്ങനെ ഒറങ്ങീതാ,ദേ,രാവിലെ ഷോര്‍ട്ട്‌ നോട്ടീസാത്രേ...7 മണിക്ക്‌ ജോലിക്കുള്ള ആര്‍ഡര്‍.തിരിച്ച്‌ ഇപ്പൊ വന്നതേ ഉള്ളു.ഇനി "പണിയാനും" ഉണ്ട്‌.
അങ്ങനെ ഇപ്പൊ എല്ലാരും പറഞ്ഞു കേട്ടു,നന്നായിരുന്നെന്ന്.ഞമ്മക്ക്‌ യോഗല്ല,അത്രന്നെ...എന്നാലും സന്തോഷായി എല്ലാര്‍ടേം കമ്മന്റ്‌ കണ്ടപ്പോ നീ ഞെരിച്ചൂന്ന് പറഞ്ഞാ ഞെരിച്ചൂന്ന് മനസിലായി..അപ്പോ ആരേലും റിക്കാര്‍ഡ്‌ ചെയ്തെങ്കി പ്ലീീീസ്‌ ....."ആപ്പി വര്‍ത്തടേ ട്ടൂൂ യ്യൂ" .....

പൊതുവാള് said...

വിശാല ഗുരോ,
ഏഷ്യാനെറ്റിലെ പ്രകടനം കണ്ടു കേട്ടോ. നന്നായിട്ടുണ്ട്. ഞാനപ്പോള്‍ ഓര്‍ത്തത് ,ഇതായിരുന്നു:-

‘ ഇതൊക്കെ ആക്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്:

‘ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് ഓഫീസില്‍ നിന്ന് ചാടി ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ പോയിട്ട്, രണ്ടു മണിക്കൂറായിട്ടും എന്നെ കാണാഞ്ഞ് കെലുത്തിരിക്കുന്ന ബോസ് “എന്താ താനിന്ന് തീറ്റ മത്സരത്തിനാണോ പോയിരുന്നേ?” എന്ന് ചോദിക്കുമോ എന്നായിരുന്നു! ‘

ദില്‍ബാസുരന്‍ said...

ആരെങ്കിലും ആ ഇന്റര്‍വ്യൂ ഒന്ന് നെറ്റില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കില്‍...

റെക്കോര്‍ഡ് ചെയ്യാന്‍ ഒരു വഴിയുമില്ല. വിശാല്‍ ഗഡീ.. സംഭവം കണ്ടിട്ട് കമന്റടിയ്ക്കാം ട്ടൊ. പുസ്തകപ്രകാശനം ഒരു സംഭവമാവും. അല്ലെങ്കില്‍ ആക്കും. ആക്കിയിരിക്കും. :-)

Anonymous said...

വിശാല്‍ജിക്കു ആയിരമായിരം അഭിവാദ്യങ്ങള്‍. സത്യത്തില്‍ ഞാന്‍ ഇങ്ങനെ ആലോചിക്കയാരുന്നു. വിശാലനെ എന്തേ ടി.വി.ക്കാരു പൊക്കാത്തതെന്നു

ഓ.ടോ.
അതിരാവിലെ അഞ്ചു മണിക്കു(ചിക്കഗോ ഏഴുമണി ഇവിടെ അഞ്ചു മണിയാ!!!) അലാറം വച്ചെഴുന്നേറ്റ്‌ ഏഷ്യനെറ്റ്‌ തപ്പിയെടുത്ത്‌ ഒരു ചായക്കു വെള്ളവും വച്ചങ്ങനിങ്ങിരുന്നു. ആ ഇരുന്ന ഇരിപ്പാ. കഷ്ടകാലത്തിനു സംഭവം ഏഷ്യനെറ്റ്‌ ന്യൂസിലായിരുന്ന്നതിനാല്‍ പരിപാടി കാണാന്‍ പറ്റിയില്ല. വല്ലത്തൊരു ഡെസ്പ്‌. ഇതെങ്ങനെ തീര്‍പ്പാക്കും.

.::Anil അനില്‍::. said...

ദാ ഇപ്പ ശരിയാക്കിത്തരാം.

ദേവന്‍ said...

ഇവിടെങ്ങുമില്ലാരുന്നു. ഒന്നും അറിഞ്ഞില്ല, കണ്ണ്ടില്ല. അനിലേട്ടാ, ആക്ഷന്‍!!

ഒരു ബ്ലോഗ് കാസ്റ്റ് ഇട്ടേ, ആക്ച്വലി എന്താ നടന്നേന്നു ഞാനും മനസ്സിലാക്കട്ടെ.

Anonymous said...

വിശാലനു അഭിനന്ദനങ്ങള്‍
തരികിടേ, അല്ല, ആ ന്യൂസ് ലെറ്റര്‍ റ്റൈപ് ചെയ്യാന്‍ കൊടുക്കുമ്പോ കവര്‍ ഡിസൈന്‍ ചെയ്തു എത്തീട്ട്ണ്ടായിരുന്നില്ല്യ. അതാ പറ്റ്യെ.
കവര്‍ കാലിയല്ലട്ടോ.
സ്നേഹം

സിദ്ധാര്‍ത്ഥന്‍ said...

കലേഷും കുമാറും പറഞ്ഞ ആള്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത ആളായതിനാലാണോ പേരു പറയാത്തതു്? ;)

ഭാവുകങ്ങള്‍ വിശാലാ!
ഭാവുകങ്ങള്‍ ബ്ലോഗുലകമേ!

‘കലാന്തരേ’ എന്നു് കറന്റുബുക്സും എഴുതിയിരിക്കുന്നുവല്ലോ :(

സു | Su said...

വിശാലന്റെ ബുക്ക് റിലീസിന് അഭിനന്ദനങ്ങള്‍. :) അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി. ഇനിയും പുസ്തകങ്ങള്‍ വിശാലന്റേതായി ഇറങ്ങട്ടെ എന്നാശംസിക്കുന്നു. ബ്ലോഗ് ലോകത്തിന് അതൊരു സന്തോഷമുള്ള വാര്‍ത്തയാണ്.


വിശാലന് ജന്മദിനാശംസകള്‍.:) ഇനിയും ഒരുപാട് കാലം, വിശാലന്‍, സ്നേഹത്തോടേയും, സന്തോഷത്തോടേയും കഴിയാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

Anonymous said...

വിശാലമനസ്കന്റെ ബൂലോകസാഹിത്യം പുസ്തകരൂപത്തിലാക്കി എന്നറിഞ്ഞു സന്തോഷിക്കുന്നു.ആവനാഴിയുടെ അനുമോദനങ്ങള്‍

ഓലപ്പന്തന്‍ said...

വിശാലേട്ടന് അഭിനന്ദനങ്ങള്‍...

KANNURAN - കണ്ണൂരാന്‍ said...

ആശംസകള്‍... ചിത്രങ്ങള്‍ നമ്പൂതിരിയുടെ വക തന്നെയല്ലെ???