Thursday, April 05, 2007

കോളയില്‍ വിഷമുണ്ട്‌ - കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നു.

ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നു. കൊക്കൊകോളയില്‍ മാരകമായ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്‌മൂലത്തില്‍ വ്യകതമാക്കി. കോളകളില്‍ വിഷാംശം ഉണ്ടെന്ന്‌ 'സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌' കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കേന്ദ്രം രൂപവത്‌കരിച്ച വിദഗ്ദ്ധ സമിതി ഈയിടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഒഫ്‌ മെഡിക്കല്‍ റിസേര്‍ച്ചിന്റെ ഡയറക്ടര്‍ ജനറല്‍ എന്‍.കെ.ഗാംഗൂലി അദ്ധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കേന്ദ്രം സുപ്രിീം കോടതിയില്‍ റിപ്പോര്‍ട്ട്‌ നള്‍കിയത്‌. കോളകളില്‍ കീടനാശിനിയുടെ അംശം ഉണ്ടെന്ന്‌ സര്‍ക്കാരും സമ്മതിച്ചതോടെ കോള ഉല്‌പന്നങ്ങള്‍ക്ക്‌ അന്തിമമായ ഗുണനിലവാരം നിശ്ചയിക്കാനുള്ള ബാധ്യത കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിക്ഷിപ്തമായിരിക്കുകയാണെന്ന്‌ സി.എസ്സ്‌.സി. പ്രസ്താവിച്ചു. 4 കൊല്ലമായി തങ്ങള്‍ നടത്തുന്ന പ്രചരണത്തിന്റെ യുക്തിപരമായ പര്യവസ്സാനമാണിതെന്ന്‌ സി.എസ്സ്‌.സി. ഡയറക്ടര്‍ സുനിതാ നാരായണന്‍ പറഞ്ഞു.കീടനാശിനികളുണ്ടോ എന്ന്‌ അറിയാന്‍ കോളകളിലെ പഞ്ചസാര പരിശോധിക്കുമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ ആഗസ്റ്റില്‍ പര്‍ലമെന്റില്‍ പ്രസ്താവിച്ചിരുന്നു. പഞ്ചസാരയാണ്‌ വെള്ളമല്ല കോളകളുടെ വിഷാംശത്തിന്‌ കാരണമെന്ന നിലപാട്‌ ആദ്യം കേന്ദ്രം സ്വീകരിച്ചിരുന്നു. ഇതേ വാദമായിരുന്നു കോള കമ്പനികളുടേതും. എന്നാല്‍ വിദഗ്‌ധ സമിതി പഞ്ചസാരയില്‍ വിഷാംശം കണ്ടെത്തിയിട്ടില്ല. തങ്ങളുടെ ഉല്‌പന്നങ്ങള്‍ സങ്കീര്‍ണ്ണമായതിനാല്‍ പരീക്ഷണശാലകളില്‍ പരിശോധിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കോള കമ്പനികളുടെ നിലപാട്‌. എന്നാല്‍ ലോകമെമ്പാടും സര്‍ക്കാരുകള്‍ കോളകള്‍ പരിശോധിക്കുന്നുണ്ട്‌. അതിനാല്‍ കോളകള്‍ പരീക്ഷണശാലകളില്‍ പരിശോധിക്കണമെന്നുതന്നെയാണ്‌ വിദഗ്‌ധ സമിതിയുടെ അഭിപ്രായം.കോളാപാനീയങ്ങള്‍ മനുഷ്യര്‍ക്ക്‌ ഹാനികരമെന്ന്‌ ചൂണ്ടിക്കാട്ടി സെന്റര്‍ ഫോര്‍ പബ്ലിക്ക്‌ ഇന്ററസ്റ്റ്‌ എന്ന സന്നഗ്ദ്ധ സഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ്‌ ജസ്റ്റിസ്സ്‌ എ.കെ.താക്കുറിന്റെ നേതൃത്വത്തിലുള്ള സുപ്രിം കോടതി ബെഞ്ച്‌ കേസ്സെടുത്തത്‌.

9 comments:

അങ്കിള്‍. said...

ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നു. കൊക്കൊകോളയില്‍ മാരകമായ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്‌മൂലത്തില്‍ വ്യകതമാക്കി.

ഉണ്ണിക്കുട്ടന്‍ said...

കൊക്കൊകോള എന്നതിനു പകരം കോള എന്നു പറയുന്നതല്ലെ ശരി?

keralafarmer said...

എന്റെ അറിവ്‌ ശരിയാണെങ്കില്‍ കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്‌ കോളയിലെക്കാള്‍ വിഷം പഞ്ചസാരയില്‍ ഉണ്ടെന്നാണ്. പക്ഷെ ഭൂഗര്‍ഭ ജലത്തിലെ വിഷത്തിനെപ്പറ്റി ആര്‍ക്കും ഒരു പരാതിയും ഇല്ലാത്തതാണ് അതിശയം. അമ്ലസ്വഭാവമുള്ള രാസ നൈട്രജനും കള കുമിള്‍ കീടനാശിനികളും ടണ്‍ കണക്കിന് ഭൂമിയില്‍ ഇപ്പോഴും ഉപയോഗിക്കുന്നതിനെപ്പറ്റിയും ആര്‍ക്കും ഒരു പരാതിയും ഇല്ല. ഓരോ കീടനാശിനിയും മാരകമായ പല രോഗങ്ങള്‍ക്കും കാരണമാണെന്ന്‌ പല പഠനങ്ങളും സാക്ഷ്യം വഹിക്കുന്നു. ഈ ഇടയ്ക്ക്‌ ചാനല്‍ വാര്‍ത്തകളില്‍ പെരിയാറിനെ മലിനപ്പെടുത്തുന്ന കീടനാശിനിയില്‍ പ്രധാനം കേരളത്തില്‍ നിരോധിച്ച എന്‍ഡോസല്ഫാന്‍ ആണെന്ന്‌ കാണുകയുണ്ടായി. മനുഷ്യന്റെ പണത്തോടുള്ള ആര്‍ത്തി ഇതല്ല ഇതിനേക്കാള്‍ ദോഷകരമായ പലതും നടക്കുവാന്‍ കാരണമാകും.

അങ്കിള്‍. said...

പ്രിയ കേരളാഫാര്‍മര്‍,
പഞ്ചസാരയാണ്‌ വെള്ളമല്ല കോളകളുടെ വിഷാംശത്തിന്‌ കാരണമെന്ന നിലപാട്‌ ആദ്യം കേന്ദ്രം സ്വീകരിച്ചിരുന്നു. ഇതേ വാദമായിരുന്നു കോള കമ്പനികളുടേതും. എന്നാല്‍ സുപ്രിംകോടതി നിയമിച്ച വിദഗ്‌ധ സമിതി പഞ്ചസാരയില്‍ വിഷാംശം കണ്ടെത്തിയിട്ടില്ല. അതാണ്‌ അതിശയം.

....Mr.വിന്‍ഡോസ് എക്സ്.*....??? said...

ബ്ലോഗ് നന്നായിട്ടുണ്ട് Uncle എത്ര വര്‍ഷമായി ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ നാം അലമുറയിടുന്നു

ഒരു സീനിയര്‍ എന്ന നിലയ്ക്ക് ഒരു അഭ്യര്‍ഥന ഉണ്ട് ഞാന്‍ ഒരു കൊച്ചു ബ്ലോഗര്‍ ആണ് തുടങിയിട്ട് 2ആഴ്ച്ച മാത്രമേ ആയിട്ടുള്ളൂ. എന്നെ ഒന്നു സഹായിക്കണം എനിക്കു ബൂലൊഗാക്ലബ്ബില്‍ ഒരു അംഗത്വം എടുത്തു തരണം പ്ലീസ്സ്...........
windowsxptowimdowsvista.blogspot.com എന്റെ ബ്ലൊഗാണ് അതു വായിക്കണേ...

....Mr.വിന്‍ഡോസ് എക്സ്.*....??? said...

ബ്ലൊഗ് വായിചു നന്നായിരിക്കുന്നു. ഇത്തരം ഒരു സാമൂഹിക പ്രശ്നങളെക്കുറിച്ച് പ്രതിപാദിക്കുന്നത് വളരെ നല്ല കാര്യമാണ്

ഞാന്‍ സിജു ഞാനും ഒരു കൊച്ചു ബ്ലൊഗറാണ് കേട്ടൊ..
പരിപാടി തുടങിയിട്ട് 2 ആഴ്ചയെ ആയിട്ടുള്ളൂ..
Uncle എനിക്ക് ബൂലൊഗാ ക്ലബ്ബില്‍ ഒരു അംഗത്വം എടുത്തു തരണം

അങ്കിള്‍. said...

സിജു ഗോപിനാഥ്,
ഇവിടെ മെമ്പര്‍ഷിപ്പ് വേണ്ടവര്‍ ക്ലബില്‍ ഒരു കമന്റിട്ടാല്‍ മതിയാകും. ബ്ലോഗിന്റെ അഡ്മിന് റൈറ്റ്സ് ഉള്ള ആരെങ്കിലും നിങ്ങളെ മെമ്പര്‍ ആയി ചേര്‍ത്തോളും. താങ്കളുടെ എത് ഈ-മെയില്‍ ഐഡിയിലേയ്ക്കാണ് ഇന്‍വിറ്റേഷന്‍ അയക്കണ്ടത് എന്നു കൂടി കമന്റില്‍ കാണിയ്ക്കുക. ബ്ലോഗിന്റെ പേരല്ല, ഈ-മെയില്‍ ഐഡിയാണ് ആവശ്യം എന്ന് പ്രത്യേകം ശ്രദ്ധിയ്ക്കുക.
ഇതിനെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും ഇവിടെ വിവരിച്ചിട്ടുണ്ട്`.

Mohanam said...

മിസ്സ്‌ കേരള 2007 ഒരു ഫോട്ടോ പോസ്റ്റ്‌

Sanal Kumar Sasidharan said...

ഞാനും ഒരു ബ്ലോഗ് തുടങി..ഈ ഞാന്‍ ആരെന്നത് വഴിയേ പറയാം..അല്ലെങ്കില്‍ത്തന്നെ എന്നെക്കുറിച്ച് എന്‍‌റ്റെ എഴുത്തുകള്‍ പറയുന്നതാണു എന്നെക്കുറിച്ച് ഞാന്‍ തന്നെ പറയുന്നതിനെക്കാള്‍ നന്ന് ..

എനിക്ക് ഒരു മെംബെര്‍ഷിപ്പ് വേണം..


സസ്നേഹം
സനാതനന്‍
sanusrija@gmail.com