Saturday, April 07, 2007

വിദേശ കുത്തകകള്‍ വിപണി ലക്ഷ്യമിടുന്നു.

നമ്മുടെ ഭക്ഷ്യ സംസ്കാരം തകര്‍ത്ത്‌ വിദേശകുത്തകകള്‍ ഇന്‍ഡ്യന്‍ വിപണിയില്‍ കടന്ന്‌ കയറാന്‍ ഗൂഡതന്ത്രങ്ങള്‍ മെനയുന്നു. മൊണ്‍സാന്റോ, കാര്‍ഗില്‍, എ.സി.എം തുടങ്ങിയ വിദേശകമ്പനികള്‍ നമ്മുടെ ഭക്ഷ്യമേഖലയില്‍ പിടിമുറുക്കാനുള്ള നീക്കത്തിലാണ്‌. സംസ്കരിച്ച ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നതിന്‌ കേന്ദ്ര ഭക്ഷ്യമന്ത്രാലയം ഒത്താശ നല്‍കുന്നു. 'സംസ്കരിച്ച ഭക്ഷണം കഴിക്കൂ, ആരോഗ്യം സം‌രക്ഷിക്കു' എന്ന പരസ്യം ഇടവിട്ട്‌ ടി.വി.കളില്‍ ഭക്ഷ്യമന്ത്രാലയംതന്നെ നല്‍കുന്നു. അപ്പോഴപ്പോള്‍ തയ്യാറാക്കുന്ന ഭക്ഷണത്തേക്കാള്‍ എത്രയോ ഇരട്ടി അപകടകരം ആണ്‌ സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍. അതിലടങ്ങിയിരിക്കുന്ന രാസ വസ്തുക്കള്‍ വരുത്തിവയ്ക്കാവുന്ന അപകടങ്ങള്‍ അധിക്റുതര്‍ മറച്ചുവെയ്ക്കുകയാണ്‌. കോര്‍പ്പറേറ്റ്‌ കമ്പനികളുടെ ഓഫീസ്സുകളില്‍ നമ്മുടെ ഭക്ഷണശീലങ്ങള്‍ തീരുമാനിക്കുന്ന കാലമാണ്‌ വരുന്നത്‌. ഇതിനെതിരെ അപൂര്‍‌വം ചിലരില്‍ നിന്നേ ചെറുത്ത്‌നില്പ്‌ ഉയരുന്നുള്ളൂവെന്നതും പ്രസ്താവ്യമാണ്‌.

7 comments:

keralafarmer said...

മൊന്‍സാന്റോ കളനാശിനിലളിലൂടെ ഭൂമിയിലെ ജൈവ സമ്പത്ത്‌ നശിപ്പിച്ചും ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ സഹായത്താല്‍ നമ്മുടെ തനത്‌ വിത്തുകളെ പരാഗണത്തിലൂടെ നശിപ്പിച്ചും ഒരുവശത്തു കൂടെ വേട്ടയാടുമ്പോള്‍ മറുവശത്ത്‌ ചില്ലറ വിപണിയും ജനിതകമാറ്റം വരുത്തിയ ആഹാരവുമായി വാള്‍മാര്‍ട്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ കരാര്‍ ഒപ്പുട്ടു കഴിഞ്ഞു. ആസിയാന്‍ ഉടമ്പടികളുടെ സഹായത്താല്‍ തീരുവയില്ലാതെ കാര്‍ഷികോത്‌പന്നങ്ങള്‍ ഇവിടേയ്ക്ക്‌ ഒഴുകുന്നതിലൂടെ നമ്മുടെ കൃഷിയെ പൂര്‍ണമായും നശിപ്പിക്കും. ആരോഗ്യമുള്ള മണ്ണ്‌ ആരോഗ്യമുള്ള ഭക്ഷണം ല‍ഭ്യമാക്കും അത്‌ പക്ഷി മൃഗാദികളുടെയും മനുഷ്യന്റെയും ആരോഗ്യം സംരക്ഷിക്കും. ഈ സങ്കല്‍പം കൈവിടാന്‍ പാടില്ല. ജൈവ കൃഷിചെയ്ത്‌ കയറ്റുമതിയല്ല നമുക്ക്‌ വേണ്ടത്‌ “തണല്‍” മാതൃകയില്‍ ജുത്‌പാദകനെയും ഉപഭോക്താവിനെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ഒരു വിപണിയാണ് നമ്യ്ക്ക്‌ ആവശ്യം.

Mohanam said...

മിസ്സ്‌ കേരള 2007 ഒരു ഫോട്ടോ പോസ്റ്റ്‌

http://chullantelokam.blogspot.com

Mohanam said...

മിസ്സ്‌ കേരള 2007 ഒരു ഫോട്ടോ പോസ്റ്റ്‌

....Mr.വിന്‍ഡോസ് എക്സ്.*....??? said...

എനിക്ക് ബൂലൊഗാ ക്ലബ്ബില്‍ അംഗമായാല്‍ കൊള്ളം എന്നുണ്ട് ആരെങ്കിലും ഒന്ന് സഹായിക്കാമോ???
പ്ലീസ്സ്....

....Mr.വിന്‍ഡോസ് എക്സ്.*....??? said...

എന്റെ ഇ മെയില്‍ ഐടി sijugopinath@gmail.com

....Mr.വിന്‍ഡോസ് എക്സ്.*....??? said...

എന്റെ ഇ മെയില്‍ ഐടി sijugopinath@gmail.com

എന്നെ സഹായിക്കുമല്ലൊ അല്ലേ....

Unknown said...

സിജുവിനെ ക്ഷണിച്ചിട്ടുണ്ട് മെമ്പര്‍ഷിപ്പിന്.മെയില്‍ നോക്കൂ.