പ്രിയ ബൂലോകരെ,
കുറുമാന്റെ മൃതോത്ഥാനം നാം വളരെ ആകാംക്ഷയോടെ വായിച്ചുകൊണ്ടിരിക്കുകയാണല്ലോ ? "മുത്തു" ബൂലോക മലയാളത്തിലെ ഒരു പ്രധാന കഥാപാത്രമായി മാറിയിരിക്കുന്നു.
അതിനിടയില്‍ ഒരു വാര്‍ത്ത കേള്‍ക്കുന്നു. അതേ പേരില്‍, അതേ തൊഴിലെടുക്കുന്ന ഒരു കഥാപാത്രം മലയാള സിനിമയില്‍ വരുന്നു എന്നു. ശരത് ചന്ദ്രന് വയനാടിന്റെ മേല്‍ നോട്ടത്തില്‍. കലാഭവന്‍ മണി മുത്തുവിനെ അവതരിപ്പിക്കുന്നു എന്നും കേള്‍ക്കുന്നു.
എന്തായാലും ഈ വക കാര്യങ്ങള്‍ കുറുമാനെ ആരും അറിയിച്ചിട്ടില്ല. "നന്മ" എന്നാണു സിനിമയുടെ പേരത്രേ. മുത്തുവിന്റെ കഥ കുറുമാന് എന്നോട് ഉള്‍പ്പടെ പലരോടും നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എന്തായാലും കേട്ട വാര്‍ത്ത ശരിയാണോ എന്നറിയേണ്ടതും, ശരിയെങ്കില്‍ അതു ശരിയല്ല എന്നു പറയേണ്ടതും നമ്മുടെ കടമയാണ്.
ശരത്ചന്ദ്രന് വയനാടിനെ നേരിട്ട് അറിയാവുന്ന നമ്മുടെ കൂട്ടുകാര്‍ അദ്ദേഹവുമായി ബദ്ധപ്പെടുമല്ലോ ? അല്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കേണ്ടതുണ്ടു.
"മുത്തു" എന്ന കഥാപാത്രം ബൂലോകത്തിന്റെ നന്മയാണു. അതു സിനിമാ ലോകത്തെ തിന്മയാകരുത്
Subscribe to:
Post Comments (Atom)
19 comments:
പേരിലും തൊഴിലിലുമുള്ള സമാനതയിലപ്പുറം കഥയില്‍ കാര്യമായി സാമ്യമില്ല എന്നാണ് കേട്ടതെങ്കിലും ‘മുത്തു‘ നമ്മുടെ ബൂലോഗത്തില്‍ ഇപ്പോള്‍ നിറഞ്ഞു നില്ക്കുന്ന ഒരു കഥാപാത്രവും ‘മൃതോത്ഥാനം‘ ബൂലോഗത്തെ ഒരു സൂപ്പര്‍ ഹിറ്റ് സൃഷ്ടിയായതിനാലും ഇങ്ങിനെ ഒരു കാര്യം കേട്ടപ്പോള്‍ ഈ ‘സമാനതയെക്കുറിച്ച്‘ നമ്മള് അന്വേഷിക്കാതിരിക്കാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം.
കുറുമാന് ബ്ലോഗില്‍ എഴുതിതുടങ്ങിയ കാലം മുതല്ക്കേ പലതവണ ഈ കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ഈ കഥയുമായി കുറുമാനുള്ള ആത്മബന്ധത്തെക്കുറിച്ചും എന്നോട് പറഞ്ഞിട്ടുണ്ട്. തന്നെയുമല്ല, ഈ നോവല്‍ എഴുതാന്‍ കുറുമാന് കഴിക്കുന്ന എഫര്‍ട്ടിനെക്കുറിച്ച് വ്യക്തിപരമായി എനിക്ക് നല്ല ബോധ്യം ഉള്ളതിനാല്‍ ഇതിന്റെ സത്യാവസ്ഥ അറിയാന്‍ വളരെ താല്പര്യമുണ്ട്.
സത്യാവസ്ഥ എത്രയും പെട്ടെന്ന് പുറത്ത് വരട്ടെ.
ഒന്ന് കണ്ണടച്ചാല്‍ കിഡ്നി വരെ അടിച്ചുകൊണ്ട് പോകുന്ന ഇക്കാലത്ത് ഇത്തരം ആശയങ്ങള്‍ ഉണ്ടെങ്കില്‍ എവിടെയെങ്കിലും രേഖപ്പെടുത്തി വെക്കുന്നതും (ഒന്നോ രണ്ടോ ഖണ്ഡികയോ, നോവലിന്റെ അബ്സ്ട്രാക്റ്റോ, അല്ലെങ്കില്‍ മൊത്തത്തിലുള്ള ആശയമോ) നല്ലതായിരിക്കും-ഡയറിയിലോ, നോട്ട് ബുക്കിലോ മറ്റെവിടെയെങ്കിലും. പേറ്റന്റിന്റെ കാര്യത്തിലാണെങ്കിലും തര്‍ക്കം വരുമ്പോള്‍ അവസാനം ലാബ് നോട്ട് വരെ സമര്‍പ്പിക്കും തെളിവായിട്ട്-ആരാണ് ഐഡിയ ആദ്യം കൊണ്ടുവന്നതെന്നതിന്.
ഇത്തരം പ്രശ്നങ്ങള്‍ കുറുമാന്റെ നോവലെഴുത്തിനെ ഒരു രീതിയിലും ബാധിക്കാതിരിക്കട്ടെ.
മുത്തു ഒരു കഥാപാത്രത്തിന്റെ പേരു മാത്രമാണ്. പേരുകൊണ്ടു മാത്രം സാമ്യമുണ്ടെന്നാണെങ്കില് എന്തുകൊണ്ട് രജനീകാന്ത് ഇതുവരെയും കുറുമാനെ തേടി വന്നില്ല എന്നത് സംശയം ജനിപ്പിക്കുന്ന കാര്യമാണ്.
വിഷ്ണുമാഷേ, ആ ശരത്തിനോടിതൊന്ന് നോക്കാന്‍ പറ.
മുത്തുവെന്ന പേരോ, അവനു കൊടുത്ത തൊഴിലോ കുറുമന്റെ കഥയിലുള്ള പോലെ ഒരു സീരിയലിലോ സിനിമയിലോ വരിക സ്വാഭാവികം.
ചിതറിയ ശവം വാരി പായയില്‍ കെട്ടുന്നവരും തൂങ്ങിച്ചത്ത ശവത്തെ കയറു കണ്ടിച്ചു താഴെ കിടത്തുന്നവരും മുങ്ങിച്ചത്തവരെ കരക്കെത്തിക്കുന്നവരും എല്ലാ പ്രദേശത്തും കാണും. കഠിനഹൃദയര്‍ക്കുമാത്രം ചെയ്യാന്‍ സാധിക്കുന്ന പണിയായതിനാല്‍ ഇക്കൂട്ടരുടെ പ്രവൃത്തികളില്‍ പ്രത്യേകതയുണ്ടാവുക സ്വാഭാവികം.
ആ പ്രദേശത്തു എഴുതാന്‍ താല്‍പര്യമുള്ളവരിലൂടെ അവര്‍ കഥകളിലും സിനിമകളിലും കഥാപാത്രങ്ങളാവുന്നതില്‍ പുതുമയില്ല.
ഞങ്ങളുടെ നാട്ടിലും ഇതുപോലെയുള്ള ജോലികള്‍ ചെയ്യുന്ന "ചേക്കു" എന്നൊരാള്‍ ഉണ്ടായിരുന്നു. പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം സുപരിചിതന്‍.
ഒരിക്കല്‍ തൂങ്ങിമരിച്ച ഒരാളുടെ ശവശരീരം ഇറക്കാന്‍ പോലീസുകാര്‍ ചേക്കുവിനെ അന്വേഷിച്ചപ്പോഴാണ് ആ പറഞ്ഞ ചേക്കു തന്നെയാണു തൂങ്ങി നില്ക്കുന്നതെന്നു പോലീസു പിന്നെ കണ്ടത്.
ഈ ചേക്കുവിനെക്കുറിച്ചു ഞങ്ങളുടെ നാട്ടിലെ മൂന്നു വ്യത്യസ്ഥ എഴുത്തുകാര്‍ എഴുതിയതു ഞാന്‍ വായിച്ചിട്ടൂണ്ട്,
അതിനാല്‍ കുറുമാന് മുന്നും പിന്നും നോക്കാതെ എഴുതുക.
എങ്ങനെ എഴുതുന്നു എന്നാതാണ് മുഖ്യം. വിഷയങ്ങള്‍ വളരെ കുറച്ചെയുള്ളൂ. അതിന്റെ അവതരണമാണു പ്രധാനം.
കഥാപാത്രത്തിന്റെ ജോലിയും പേരും മാത്രം യാദൃശ്ചികമായി സാമ്യമുണ്ടെന്നേ എനിക്കു തോന്നുന്നുള്ളൂ... ഈ കഥ കുറൂ എന്നോടും കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.. സംഭവ കഥ തന്നെ... (പേരൊക്കെ ഒന്നു മാറ്റീന്നു മാത്രം)
നന്മയുടെ ആ വെബ് ലിങ്കിലെ ഡീറ്റെയിത്സ് വായിച്ചപോ, ഇതു കഥ വേറേ ആണെന്നാണെനിക്കു തോന്നുന്നത്. എങ്കിലും മോഷണമുണ്ടോ എന്നു നോക്കുന്നതില്‍ തെറ്റൊന്നുമില്ല താനും. ഉണ്ടെങ്കില്‍ തീര്‍ച്ചയായും പ്രതികരിക്കേണ്ടതാണു..
വിത്സാ...
“മുത്തു" എന്ന കഥാപാത്രം ബൂലോകത്തിന്റെ നന്മയാണു
ങേ? ബൂലോഗ്ഗത്തിന്റെ നന്മയോ ?
ഹും.. മൃതോത്ഥാനം-5 അവസാനഭാഗം വായിച്ചോ ? എന്ത് അക്രമാ ആ ഗെഡി കാട്ട്യ്യേന്നറിയോ ??
സത്യം അറീയണമെങ്കില് ആ ചാത്തനെ വിളിച്ചു ചോദിക്ക്! ഏക ദൃക്സാക്ഷി അവനാ ;)
കുറുമാന് ഈ വിവാദത്തിലൊന്നും തളരാതെ മുത്തുവിനെ ഒരു സംഭവമാക്കണം എന്നഭ്യര്‍ത്ഥിക്കുന്നു ...
മോഷ്ടിക്കാന്‍ മാത്രം വിപുലീകൃതമായിട്ടില്ലല്ലോ കുറുമാന്റെ ആശയം ഇതുവരെ നോവലില്‍? പിന്നെ പേരും പാശ്ചാത്തലവും ഒരേ പോലെ ആവുന്നത് യാദൃശ്ചികമാവാനാണ് കൂടുതല്‍ സാധ്യത.
മാത്രമല്ല, രണ്ട് ചിത്രങ്ങള്‍ കൊണ്ട് മികച്ച ഒരു സംവിധായകന് എന്ന് പേരെടുത്തു കഴിഞ്ഞ ശരത്ചന്ദ്രന്, കരിയറിന്റെ ഈ ഘട്ടത്തില്‍ ഒരു മോഷണത്തിന് തുനിഞ്ഞ് വിവാദമുണ്ടാക്കുമെന്ന് തോന്നുന്നില്ല.
വിത്സാ,
എടുത്ത് ചാടി ഒന്നും ചെയ്യരുത് എന്നാണ് എനിക്ക് പറയാനുള്ളത്.പ്രസിദ്ധമായ പല നോവലുകളും പല പ്രസിദ്ധരുടെ സിനിമകള്‍ തന്നെയും മോഷ്ടിക്കപ്പെട്ടിട്ടും എന്താ വല്ലതും സംഭവിച്ചോ?
മൃതോത്ഥാനത്തിന്റേയും നന്മയുടെയും അവലംബം ജീവിച്ചിരിക്കുന്ന അല്ലെങ്കില്‍ മരിച്ചുപോയ ഒരേ കഥാപാത്രം തന്നെയെങ്കില്‍ ആരെ നമുക്ക് പഴിക്കാനാവും?
നാം പിന്തുടരേണ്ടത് കുറുമാനെയാണ്, വേഗം ആ നോവലൊന്ന് തീര്‍ക്കാന്‍. പിന്നെ നോക്കാം ബാക്കി കാര്യങ്ങള്‍!
ശരത് ചന്ദ്രന്റെ മുന്‍പത്തെ സിനിമയുടെ കഥയുടെ കാര്യത്തിലും നടന്നു, ഒരു കേസ്...അതെന്തായോ എന്തോ!
ഡിയര്‍ ശ്രീ കുറുമാന്,
താങ്കളുടെ തീം കലാഭവന്‍ മണിയും റഹ്മാനും അച്ചനും മകനുമായി നടിക്കുന്ന ഒരു സിനിമ 'നന്മ' ശരത്ചന്ദ്രന് വയനാട് സംവിധാനം ചെയ്തു പൂര്‍ത്തിയാക്കിയ വിവരം അറിഞ്ഞുകാണുമല്ലോ. കഥാപാത്രങ്ങളുടെ പേരുപോലും സാമ്യമുണ്ട്. പടം കണ്ടില്ല. അതിന്റെ ക്ലിപ്പിംഗ്സും മണിയുടേയും സംവിധായകന്റേയും വിവരണങ്ങളൂം ചാനലുകളില്‍ കണ്ടു.
കലാഭവന്‍ മണി ഈയാഴ്ച ദുബായിലെത്തുന്നുണ്ട്. വേണമെങ്കില്‍ നേരിട്ട് കാണാവുന്നതും ഈ വിഷയം ചര്‍ച്ച ചെയ്യാവുന്നതും നല്ലതാവും. മറ്റൊരു സംഗതി. കോപ്പിറൈറ്റ് ആക്ട് പ്രകാരം ഒരു കഥ/ആശയം നാം മദ്രാസിലോ കൊച്ചിയിലോ ലീഗല്‍ പ്രോസിക്യൂട്ടര്‍ മുഖാന്തിരം മൂല്യശോഷണം/മോഷണം ഇല്ലാതിരിക്കാന്‍ റെജിസ്റ്റര്‍ ചെയ്യുന്ന ഒരു ഉപാധിയാണ്. അതിന് വളരെയധികം ആധികാരികതയും കേസ്സിന് പിന്‍ബലവും കിട്ടുന്നതാണ്. ഇത് ഗൗരവകരമായ കാര്യമാണ്. ശ്രദ്ധിക്കുകയെല്ലാവരും.
ശരത്ചന്ദ്രന് വയനാടും സംവിധായകന് വിനയനും ഒരു കഥാമോഷണകേസ്സുമായി കോടതികയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയുടെ കഥ ആദ്യകക്ഷി വായിക്കാന്‍ കൊടുത്തത് അടിച്ചുമാറ്റിയതാണെന്നാണ് വാദം. ആയിരിക്കാം. അങ്ങിനെ പല പാരകളും കുതികാല് വെട്ടുമുള്ള ബിസിനസ്സാണീ സിനിമ. ഇപ്പോള്‍ ആദ്യകക്ഷിയും ആ പാരപണി പഠിച്ചേറ്റെടുത്തെന്നാണ് സംശയിക്കേണ്ടുന്ന വസ്തുത!
(ഏറനാടന്‍)
കരീം മാഷ് പറയുന്നതില്‍ ശരിയുണ്ട്. മുത്തുവിനെപ്പോലെയുള്ള കഥാപാത്രങ്ങള്‍ ഓരോഗ്രാമത്തിലും കാണില്ലേ? അപ്പോള്‍ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ സിനിമയില്‍ വരുന്നത് സ്വഭാവികം. കുറുമാനെ, വേഗം നോവല്‍ എഴുതിത്തീര്ക്കു.
മൃതോത്ഥാനം അഞ്ചാം ഭാഗത്തിനൊടുവില്‍ പനിപിടിച്ചിരിക്കുന്ന മുത്തുവിന് കഞ്ഞിയുമായി വന്ന സരളയെ പിടിച്ച് പായിലേക്ക് മറിയുന്നൊരു രംഗമുണ്ട്. ചുള്ളിക്കാടന്റെ 'ചിദംബരസ്മരണയില്‍' ഒരു വലിയ മനുഷ്യന് എന്ന അദ്ധ്യായത്തില്‍ കാലില്‍ മുറിവുവന്ന രാജപ്പനെ കാണുവാന്‍ കഞ്ഞിയുമായി വന്ന മേരിയെ കയറിപ്പിടിച്ചങ്ങ് പൂശി എന്ന് പറയുന്നുണ്ട്. ഒരാള്‍ മറ്റൊരാളെ കോപ്പി ചെയ്തു എന്നു പറയാന്‍ പറ്റില്ലല്ലോ. ഇങ്ങനെയൊക്കെ പലയിടത്തും നടന്നിട്ടുള്ളതല്ലേ.
പുരുഷനും പനിയും പെണ്ണും കഞ്ഞിയും വളരെ dangerous combination.
.
എനിക്കും ഈ ബുലൊഗ ക്ലബ് മെംബെര്‍ ആകാന്‍ അഗ്രഹം ഒണ്ട്.എന്റെ മെയില്‍ ഐഡി krishna415@gmail.com ആണ്.
ബൂലോകരെ,
കാളപ്പെറ്റെന്നു കേട്ടിപ്പൊളേ കയറെടുക്കണോ..’നന്മ‘ ഒന്നോ രണ്ടോ ആഴ്ച്ചക്കുള്ളില് റിലീസ് ആവും..അതിലെ ക്ലിപ്പിംഗ്സ് കണ്ടിട്ട് അതിനു മൃതോത്ഥാനവുമായി ബന്ധം ഒന്നും കാണുന്നില്ല..ഏതായാലും കണ്ട് തീരുമാനിക്കാം....
ആരെങ്കിലൊം ഈ പോസ്റ്റ് വായിച്ചോ?...berlythomas.blogspot.com
ഉത്തരം ഇവിടുണ്ട്.
'മുത്തു'വിന്റെ സത്യാവസ്ഥ എനിക്കറിയില്ല. ഏതായാലും, പ്രസിദ്ധീകരിക്കാന്‍ കാത്തുവെച്ചിരിക്കുന്ന ഒരു ബ്ലോഗ്പോസ്റ്റിന്റെ അവസാനഭാഗം ഇവിടെ ഇടുന്നത് നല്ലതാണെന്നു തോന്നി, ഈ ചര്‍ച്ച കണ്ടപ്പോള്‍..
നിങ്ങള്‍ വിദ്യാര്‍ത്ഥിയാകട്ടെ, കഥാകാരനാകട്ടെ, കര്‍ഷകനാകട്ടെ, വ്യവസായിയാകട്ടെ; ആരായാലും പുതിയ ആശയമോ കണ്ടുപിടിത്തമോ കഥയോ ഉണ്ടായാല്‍ അത് വിശദമായി രേഖപ്പെടുത്തി സ്വന്തം വിലാസം വൃത്തിയായി എഴുതിയ ഒരു കവറിലിട്ട് അടുത്തേതെങ്കിലും തപ്പാലാപ്പീസില്‍ പോസ്റ്റുചെയ്യുക. വിലാസം നിങ്ങളുടെയായതിനാല്‍, സാധനം നിങ്ങളെത്തേടിയെത്തിക്കൊള്ളും. പോസ്റ്റാഫീസിന്റെ സീലും സീലില്‍ പോസ്റ്റ് ചെയ്ത തിയതിയും രേഖപ്പെടുത്തിയിട്ടുമുണ്ടാകും. കിട്ടിക്കഴിഞ്ഞാല്‍ ഒരു കാരണവശാലും കവര്‍ പൊട്ടിക്കരുത്. അലമാരയില്‍ ഭദ്രമായി വെച്ച് പൂട്ടുക.
മറ്റാരെങ്കിലും ആ ഐഡിയ സ്വന്തമാക്കിയെന്ന് തോന്നുകയോ, നിങ്ങളുടെ കഥ മറ്റൊരാള്‍ അടിച്ചുമാറ്റി സിനിമയാക്കുകയോ, നിങ്ങളുടെ തിരക്കഥ ആണുങ്ങളാരെങ്കിലും നിങ്ങളെ കബളിപ്പിച്ച് കാശാക്കാന്‍ നോക്കിയാലോ, കേസ് കോടതിയിലെത്തുമ്പോള്‍, നിങ്ങള്‍ സൂക്ഷിച്ചുവെച്ച ആ പൊട്ടിക്കാത്ത കവര്‍ സഹായകമാകും. അവന് അത് കണ്ടെത്തുന്നതിന് മുമ്പേ നമ്മള് അത് കണ്ടെത്തിയെന്ന്, കവറിന് പുറത്തെ തപ്പാല്‍ മുദ്ര തെളിയിക്കും. കോടതികള്‍ ഇക്കാര്യം (പൂര്‍ണമായല്ലെങ്കിലും) ഒരു പരിധിവരെ അംഗീകരിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു ആശയമോ സൃഷ്ടിയോ സൂക്ഷിക്കുന്നതിനെ 'poor men's patent' എന്നാണ് വിളിക്കുക. (പാവപ്പെട്ടവരുടെ പേറ്റന്റ് വിദ്യ പറഞ്ഞു തന്നത് ബി.എന്‍.കൈലാഷ്നാഥ് ആണ്)
-ജോസഫ്
നല്ലൊരു ആശയമാണല്ലൊ മുകളില്‍ ജോസഫ് എന്നയാള്‍ പറഞ്ഞു തന്നത്.
:)
അതല്ലെങ്കില്‍ ആ ഐഡിയ ചെറിയ വിലയുടെ മുദ്രപത്രത്തിലോ മറ്റോ എഴുതി നോട്ടറൈസ് ചെയ്താലും മതിയെന്ന് തോന്നുന്നു.എന്നിട്ട് രെജിസ്റ്റേര്‍ഡ് പാര്സ്ലല് ആയിട്ടും കൂടി ചെയ്താല്‍ കുറച്ചും കൂടി പ്രൂഫ് ഉണ്ട്. ഒരു നോട്ടറൈസ് ചെയ്യാന്‍ അന്‍പതോ നൂറോ രൂപയേയുള്ളൂ.
പൊട്ടന്, കുരുടന്, തെണ്ടി, മാനസീക രോഗി, കുഷ്ടരോഗി, കള്ളന്, കള്ള് കുടിയന്, തുടങ്ങിയവരുടെ കഥകള്‍ എത്ര തവണ കേള്‍ക്കും.
രണ്ടു തലയുള്ള മനുഷ്യനെ പറ്റി കഥേ എഴുതു. അല്ലെങ്കില്‍ വെണ്ട മനുഷ്യരെ പോലെ ഇറങ്ങി നടക്കുന്ന ഒരു മരത്തിന്റെ കഥ എഴുതു. എല്ലാ രോഗങ്ങളും മാറ്റാന്‍ കഴിവുള്ള ഒരു പൂച്ചയുടെ കഥ പറയു.
രാത്രി പുരുഷനും പകല്‍ സ്ത്രീയുമായി നടക്കുന്ന ഒരു ജന്തുവിന്റെ കഥ എഴുതു.
ഇനിയും വേണോ?
നമുക്കെല്ലാം 1920ല്‍ നിന്നും അല്പം മുന്നോട്ട് പോകാന്‍ എന്ത ഇത്രയും വിഷമം.
“ കലാഭവന്‍ മണി നായകനാകുന്ന നന്മ എന്ന ചിത്രത്തിന്റെ റിലിസ് കോടതി തടഞ്ഞു. സംവിധായകന് തിരക്കഥ മോഷ്ടിച്ചു എന്ന പരാതിയെത്തുടര്ന്നാണിതു “
http://www.keralaonlive.com/news.asp?ct=26&page=52483
ഈതാരാണാവോ കേസു കൊടുത്തതു ???
ആരെങ്കിലും എനിക്കല്പം ഭൂമി തരുമോ ഇവിടെ..
ആരെങ്കിലും എന്നെയൊന്നു പിടിച്ചകത്തിടുമോ..
saljojoseph@gmail.com
Post a Comment