Tuesday, November 14, 2006

വെടിവട്ടം: ബുജീഷ്ണനെ കടിച്ച പാമ്പ് അഥവാ ഒരു സ്ഥലനാമ കഥ

വെടിവട്ടം: ബുജീഷ്ണനെ കടിച്ച പാമ്പ് അഥവാ ഒരു സ്ഥലനാമ കഥ

68 comments:

അതുല്യ said...

ലിങ്കില്‍ ഞെക്കിയപ്പോ പറ്റിയതാണു.

മുസാഫിര്‍ said...

കമന്റിട്ടതു നന്നായി, അല്ലെങ്കില്‍ ഉത്തരാധുനികനാണെന്നു കരുതി വരികള്‍ക്കിടയില്‍ ചികഞ്ഞേനെ .

magnifier said...

ഇതെന്താ കഥ?

പരാജിതന്‍ said...

ലിങ്കില്‍ ഞെക്കിയപ്പോള്‍ പറ്റിയത്‌ നന്നായി, അതുല്യേ. ഈ ഉജ്ജ്വലോജ്ജ്വല ബ്രഹ്മാണ്ഡ നര്‍മ്മസാമ്രാജ്യത്തില്‍ വന്ന്‌ കുടുകുടെ കുക്കുടെ ചിരിക്കാന്‍ ഭാഗ്യം കിട്ടിയല്ലോ.

മാഗ്നിഫൈയര്‍ സാറെ, താന്‍ വികെയെന്‍ ശൈലി പച്ചയ്ക്ക്‌ ഡ്യൂപ്ളിക്കേറ്റിയതാണെന്ന് തനിക്കറിയാം, ഇതിന്‌ കിടിലന്‍, അമറന്‍ എന്നൊക്കെ കമന്‍റിയ മര്യാദക്കാരായ ബ്ളോഗന്‍മാര്‍ക്കറിയാം, എല്ലാവര്‍ക്കുമറിയാം. പിന്നെ ആരെ പറ്റിക്കാനായിരുന്നിഷ്ടാ ഈ അഭ്യാസം? ആലല്ലേ, തണലല്ലേ എന്നൊക്കെ സന്തോഷിക്കുന്നവരുണ്ടെങ്കിലും ആ തണലുവാക്കിന്‌ പെട്ടിക്കട തുടങ്ങിക്കളഞ്ഞല്ലോ ആശാനെ! സമ്മതിച്ചു!

നല്ല ബുദ്ധിയും വാക്ചാതുര്യവുമുണ്ടല്ലോ, അന്തസ്സായി വേറെന്തെങ്കിലുമെഴുതിക്കൂടെ?

ലിഡിയ said...

പരാജിതനോട് ഒരു വാക്ക്,

ഈയിടെയായി പരാജിതന്റെയും വിഷ്ണുപ്രസാദിന്റെയും വരികള്‍ പലയിടത്തും ഒരേ ഛായത്തില്‍ കാണുന്നു,ഒരു സുഹൃത്തെന്ന നിലയില്‍ ചോദിക്കട്ടെ,ഇഷ്ടമായില്ല എന്ന് പറയുന്നതിനും രണ്ട് വഴികളില്ലെ? കയ്യില്‍ നിന്ന് പോയ കല്ലും വായില്‍ നിന്ന് പോയ വാക്കും തിരിച്ചെടുക്കാനാവില്ല എന്ന് മാത്രമല്ല, നാളെ വഴിയരുകില്‍ നാം തളര്‍ന്ന് നില്‍ക്കുന്ന ഏതെങ്കിലും വേളയില്‍ എവിടെനിന്നെങ്കിലും ബൂമറാംഗ് പോലെ അത് നമുക്ക് നേരെ തിരിച്ച് വരും..

പ്രതിഭയുള്ള നിങ്ങളൊക്കെ മനസ്സ് തുറന്ന് അഭിപ്രായം പറയൂ, ഇത്തിരി മയത്തോടെ സ്നേഹത്തൊടെ,നന്നാവട്ടെ എന്ന ആശംസയോടെ..

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം എന്ന് ചോദിക്കാം, ദ്വീപുകള്‍ പോലെ മാറി നില്‍ക്കുന്ന മനുഷ്യര്‍ ,പിന്നെ നമ്മള്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ കൊലവിളിക്കുന്നതിനെ എങ്ങനെ ഓര്‍ത്ത് വിലപിക്കാന്‍.

ആയുസ്സിന്റെ അധികം നാളുകള്‍ ബാക്കിയില്ലാത്ത ഒരു ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്,ഓര്‍ക്കാം നമുക്കത്.

-പാര്‍വതി.

magnifier said...

മിസ്റ്റര്‍ പരാജിതന്‍

ഒരു രണ്ട് മാസം മുന്‍പെങ്കിലും പോസ്റ്റ് ചെയ്തതാണത്. ഇതിവിടെ കൊണ്ടിട്ടത് ഞാനല്ല..... ഒരു മിസ്റ്റേക്ക് ആവാനേ തരമുള്ളൂ! സോ നോ കമന്റ്!

മുസാഫിര്‍ said...

അതുല്യാജി,
നിരുപദ്രവകരമായ ഒരു തമാശയേ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളു.ഇങ്ങിനെ ഒരു കമന്റിനു നിമിത്തമായതില്‍ നിര്‍വ്യാജ്യം ഖേദിക്കുന്നു :-)

അതുല്യ said...

സ്നേഹിതാ, പരാജിതനു എല്ലാരും കൂടി ഇങ്ങനെ ഒരു ഫ്രീ നിയോണ്‍ ബോര്‍ഡ്‌ ഒപ്പിച്ച്‌ കൊടുക്കല്ലേ. മേജര്‍ സ്പോട്ടിനൊക്കെ മോഹവിലയാ.

മാഗ്നിയങ്ങുന്നിന്റെ പോസ്റ്റ്‌ ഈ പരുവമാക്കിയതിനു മാപ്പ്‌ വേണ്ട, ദാ ഈ തല എടുക്കു. ക്ലിക്കാനാറിയില്ലെങ്കില്‍ ഞെക്കരുത്‌ എന്ന് ഞാന്‍ എന്ന് പഠിയ്കും??

പിന്നെ വി.കെ.എന്നോ മറ്റേ ഇത്‌ വരെ വായിയ്കാത്തവര്‍ ശ്രീ അപ്പന്റെ ബുക്ക്‌ സ്വന്തമാക്കത്തവര്‍ ഒക്കെ ബ്ലോഗീല്‍ കയറി നിരങ്ങരുത്‌ എന്ന് ഒരു കൈമള്‍ ചേട്ടനെ കൊണ്ട്‌ ആദ്യമേ പറയിയ്കണമ്ന്ന് തോന്നുന്നു. പരാജിത അവാര്‍ഡിനോ മറ്റോ ഉള്ള നോമിനേഷനല്ല ഇവിടുത്തേ എഴുത്തുകള്‍. ഓസിനു കിട്ടുന്ന സ്പേസില്‍ അറിവുള്ളവര്‍ അതും, അതില്ലാത്തവര്‍ അതും ഒക്കെ എഴുതിയിരിയ്കുന്നു. അത്ര തന്നെ. നിങ്ങള്‍ക്ക്‌ ബ്ലോഗുന്നവരെ നന്നാക്കിയേ അടങ്ങു എങ്കില്‍ ദയവായി എന്റെ മെയിലില്‍ വരൂ. ഇവിടെ നമ്മള്‍ തമ്മില്‍ പറയുമ്പോ,അതില്‍ താല്‍പര്യമില്ലാത്തെ മറ്റു പത്ത്‌ അഞ്ഞൂറു പേരേം കൂടി നമ്മള്‍ ഓര്‍ക്കണം ത്‌ കൊണ്ടാണു.

പരാജിതന്‍ said...

പാര്‍വതി,
എണ്റ്റെയും വിഷ്‌ണുവിണ്റ്റെയും വരികളിലെ ഒരേ ഛായയെന്താണെന്ന്‌ അറിഞ്ഞാല്‍ കൊള്ളാം. ഞങ്ങള്‍ രണ്ടും രണ്ട്‌ ലൈനിലാണെഴുതുന്നതെന്നാണെണ്റ്റെ വിശ്വാസം. ഇഷ്ടമായില്ല എന്ന്‌ പറയുന്നതിന്‌ രണ്ടല്ല, പല വഴികളുണ്ട്‌. തന്നെയല്ല ഇഷ്ടമായില്ലെന്നല്ലല്ലോ ഞാന്‍ പറഞ്ഞത്‌. എഴുത്തില്‍ സ്വാധീനവുമുണ്ട്‌, അനുകരണവുമുണ്ട്‌. ഇതില്‍ സ്വാധീനം സ്വാഭാവികമാണ്‌. അതിനെപ്പറ്റി ആരും മോശം പറയാറില്ല. പക്ഷേ ബോധപൂര്‍വ്വമുള്ള അനുകരണം വായിക്കുന്നവനെ പരിഹസിക്കലാണ്‌. അതിനുള്ള മറുപടിയും പരിഹാസം തന്നെ. വാക്ക്‌ വായില്‍ നിന്ന്‌ വെറുതെ പോയതല്ല, കൃത്യമായി അര്‍ത്ഥമറിഞ്ഞ്‌ തന്നെ ഉപയോഗിച്ചതാണ്‌. കല്ലെറിഞ്ഞ്‌ ശീലമില്ല. പക്ഷേ, സത്യം കല്ലേറ്‌ വാങ്ങിക്കുമെന്ന്‌ നന്നായറിയാം, അതില്‍ പരാതിയുമില്ല.

ബൂമറാംഗ്‌? എറിഞ്ഞത്‌ ബൂമറാംഗാണെങ്കിലല്ലേ പ്രശ്നം?പിന്നെ, ഇത്‌ പൊന്നുരുക്കലും കൊലവിളിയുമൊന്നുമല്ല കുട്ടീ. വികെയെന്നെ കൊന്നു കൊല വിളിക്കുന്നത്‌ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ രീതിയില്‍ പ്രതികരിച്ചുവെന്ന്‌ മാത്രം. പാര്‍വതിയുടെ 'മഴവില്ല്‌' ലേഖനം ആരെങ്കിലും ചുരണ്ടിയാലും ഇങ്ങനെ തന്നെ പ്രതികരിക്കും. അത്രയുമെങ്കിലും ആര്‍ജ്ജവം കാട്ടിയില്ലെങ്കില്‍പിന്നെ വായനയിലൊക്കെ എന്ത്‌ കാര്യം? അത്‌ പോലെ തന്നെ, ദ്വീപ്‌ ലൈനില്‍ മാറി നില്‍ക്കാനാണെങ്കില്‍ കമനൃ ചെയ്യേണ്ട കാര്യമില്ലല്ലോ!

ഒരു കാര്യം കൂടി പറയട്ടെ. എഴുതിയ ആളോട്‌ യാതൊരു വിരോധവുമില്ല. എഴുത്തിനോടുണ്ട്‌ താനും. എങ്കിലും എണ്റ്റെ കമന്‍റില്‍ അസഹിഷ്‌ണുതയില്ല, കടുത്ത പരിഹാസം മാത്രമേയുള്ളൂ. ബുദ്ധി, വാക്ചാതുര്യം എന്നൊക്കെ എഴുതിയത്‌ മാഗ്നിഫൈയറിനെ അഭിനന്ദിക്കാന്‍ തന്നെയാണ്‌. 'വേറേ വല്ലതും എഴുതിക്കൂടെ?' എന്നതില്‍ മാത്രം ഒരു ഉപദേശച്ചുവയുണ്ട്‌. അത്‌ മോശം തന്നെ.

രണ്ട്‌ മാസം മുമ്പ്‌ പോസ്റ്റ്‌ ചെയ്തത്‌ കൊണ്ട്‌ ഇങ്ങനെ കമന്‍റാന്‍ പാടില്ലെന്ന്‌ അറിയില്ലായിരുന്നു. അന്ന്‌ കണ്ടെങ്കിലും ഇങ്ങനെ തന്നെ എഴുതുമായിരുന്നു.

ആയുസ്സിണ്റ്റെ കാര്യം. ഇന്ന്‌ രാത്രി ഓറിയോണ്‍ ബാറിലിരിക്കുമ്പോള്‍ ഹൃദയസ്തംഭനം വന്ന്‌ മരിച്ചാലും നാളെ വെളുപ്പിന്‌ ഉറക്കത്തില്‍ മരിച്ചാലും ഞാന്‍ സമധാനത്തോടെ തന്നെ മരിക്കും. കാരണം എനിക്ക്‌ അസഹിഷ്‌ണുതയില്ല, ആരോടും ശത്രുതയില്ല, ഒളിഞ്ഞിരുന്ന്‌, ഗ്രൂപ്പ്‌ കളിച്ചും കുത്തു വാക്ക്‌ പറഞ്ഞും രസിക്കുന്ന ഏര്‍പ്പാടില്ല. ശുഭം.

ദേവന്‍ said...

അതുല്യച്ചേടത്തി,
ബ്ലോഗ്‌ ദിസ്‌ ബട്ടണ്‍ അടിച്ചാല്‍ കിട്ടുന്ന ലിങ്കിനെ കോപ്പി ചെയ്ത്‌ നമുക്കു വേണ്ട രീതിയില്‍ മാറ്റി എവിടെയാണോ ഇടേണ്ടത്‌ ആ പോസ്റ്റിന്റെ ബോഡിയില്‍ പേസ്റ്റ്‌ ചെയ്യണം.

വെറുതേ ഓക്കേകള്‍ അടിച്ചാല്‍ ലിങ്ക്‌ അതുല്യയുടെ പങ്കാളിത്തമുള്ള ബ്ലോഗുകളില്‍ അക്ഷരമാലാക്രമത്തില്‍ ആദ്യം കാണുന്നതില്‍ പുതിയ ഒരു പോസ്റ്റ്‌ ആയി പ്രത്യക്ഷപ്പെടും.

പാഠത്തിനു ഫീസ്‌ 50 ദിര്‍ഹം. ക്രെഡിറ്റ്‌ കാര്‍ഡും കാശും എടുക്കും.

അതുല്യ said...

ഒന്നും പറയണ്ട ദേവഗുരുവേ.. കാലം പോര. എന്റെ കാലം പോരാത്തതിനു മാഗ്നീടെ കാലും കൊണ്ട്‌ പോയി ഞാന്‍. അറിവിനു നന്നി. കമ്പനീടെ ഒരു പെര്‍ഫോമാ കോപ്പി ചെയ്തിരുന്നത്‌ ഇത്തരുണത്തില്‍ വരമൊഴി അടിച്ചിട്ട്‌ കമന്റ്‌ എന്ന് കരുതി പേസ്റ്റാക്കിയത്‌ പെര്‍ഫോമയായിരുന്നു. അല്‍പം മുമ്പ്‌ പേസ്റ്റാക്കാന്‍ വച്ചത്‌! പിന്മൊഴീന്ന് രക്ഷപെട്ട്‌ ഒരു നാലു മാസം മുമ്പ്‌. അതോണ്ട്‌ അത്‌ ഡിലീറ്റ്‌ ആക്കി. എനിക്ക്‌ കീമാന്‍ ഇല്ല്ലാ.ലിങ്ക്‌ തന്നാ കൊള്ളാം ആരെങ്കിലും.

പിന്നെ.. ഇനി ഇത്‌ പറയാതെങ്ങനെ? മീറ്റിനെത്തുമ്പോ കട്ടായം ദേവഗുരു കടം തീര്‍ക്കും എന്ന് ശര്‍മാജിയ്ക്‌ മനസ്സ്മമാധാനം കൊടുത്താണെത്തിയത്‌. പരിചയപെടല്‍ കഴിഞ്ഞപ്പോ എങ്കിലും, തരും ന്ന് കരുതി. എന്നാ കഴിയുമ്പോ ന്ന് പിന്നെ കരുതി. കരുതലു മാത്രം ബാക്കി. നാട്ടിലേ നാലാം നില പണി മുടങ്ങീട്ട്‌ നാളേറെയായി. പ്രതീക്ഷ കൈ വെടിയാതെ ഞാനും.

ദേവന്‍ said...

കാശിന്റെ കാര്യം സത്യത്തില്‍ വിട്ടുപോയതാ. അല്ലേലും കൊടുക്കാനുള്ള കാശിന്റെ കാര്യം വരുമ്പോ എനിക്കമ്നീഷ്യയാ. സംഭവം ശര്‍മ്മാജിയെ എല്‍പ്പിച്ചാല്‍ വാങ്ങിക്കുമോ?

പരാജിതാ അപ്പോ ഇന്നു രാത്രി ഓറിയോണ്‍ ബാറിലാ അല്ലേ? അതെവിടാ? എന്നേം വിളിക്കുമോ?
[ഇരുപതാം വയസ്സില്‍ പണിയെടുത്തു തുടങ്ങിയേപ്പിന്നെ ആദ്യമായി ജോലിത്തിരക്കൊന്നും ഇല്ലാത്ത പേരില്‍ വീട്ടില്‍ കൂടിയ ദിവസമാണിന്ന്. ഇന്നെനിക്കെല്ലാം കളി തമാശയാ. ആരും പിണങ്ങല്ലേ]

പരാജിതന്‍ said...

സ്നേഹപൂര്‍വ്വമേ,
താങ്കള്‍ മലയാളസാഹിത്യം മുഴുവന്‍ അരച്ചു കലക്കി കുടിച്ച്‌, അജീര്‍ണ്ണം ബാധിച്ചിരിക്കുന്നയാളാണെന്ന്‌ അറിയില്ലായിരുന്നു. ബ്ളോഗ്‌ ലോകത്തെ നന്നാക്കാനായി താങ്കളെഴുതിയ ലേഖനം തുടങ്ങുന്നത്‌ തന്നെ ആരോ വെളിക്കിരിക്കുന്നതിണ്റ്റെ നാറ്റവും കൊണ്ടായിരുന്നുവെന്നതിനാല്‍ അസ്ഥാനത്തുള്ള ആ പുളിച്ച്‌ നാറിയ നമ്പൂരിഫലിതത്തിനെ നിരുപാധികം വിട്ടയച്ചിരിക്കുന്നു. എണ്റ്റെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നത്‌ തികഞ്ഞ ആര്‍ജ്ജവത്തോടെ എഴുതിയ കാര്യങ്ങള്‍ തന്നെ.

നിയോണ്‍ ബോര്‍ഡോ? അതുല്യേ, താങ്കള്‍ക്ക്‌ സ്വപ്നം കാണാന്‍ പോലും പറ്റാത്ത മോഹവിലയുള്ള സ്പേസില്‍ പരസ്യം തൂക്കാന്‍ ഭാഗ്യമുണ്ടായ ആളാണ്‌ ഞാന്‍. എനിക്ക്‌ ബ്ളോഗിലെഴുതി കേമനാകണ്ട ഗതികേടില്ല. അത്തരം ഗതികേടുള്ളവരാണ്‌ പകര്‍ത്തിയെഴുതിയാലും വേണ്ടില്ല, കൈയടി കിട്ടിയാല്‍ മതിയെന്ന് കരുതി അബദ്ധത്തില്‍ ചാടുന്നത്‌. ആരുമെന്തുമെഴുതട്ടേ, വായിക്കുന്നത്‌ പകര്‍ത്തിയെഴുതും കണ്ണും പൂട്ടി ശൈലികള്‍ അനുകരിക്കും എന്നൊക്കെ പറയുന്നത്‌ എന്ത്‌ തരം തിണ്ണമിടുക്കാണ്‌? അതുല്യക്ക്‌ കാര്യം മനസ്സിലാകും.

ബ്ളോഗ്‌ സാഹിത്യം മാത്രമെഴുതാനുള്ളതല്ലെന്ന ദേവണ്റ്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും പിന്താങ്ങുന്ന ആളാണ്‌ ഞാന്‍. ഈ മീഡിയത്തിന്‌ സവിശേഷമായുള്ള സ്വഭാവമാണത്‌. കവിതയെന്നും പറഞ്ഞ്‌ വന്നാല്‍ കവിത വായിക്കുന്നവര്‍ അഭിപ്രായം പറയും, വിമര്‍ശിക്കും. പുലികളി ഷൂട്ട്‌ ചെയ്ത്‌ കാണിച്ചാല്‍ അത്‌ കാണേണ്ടവര്‍ അത്‌ കാണും. അല്ലാതെ പുലികളിയിലെ ഉല്‍പ്രേക്ഷ ശരിയായില്ലെന്ന് ആരെങ്കിലും പറയുമോ?

അതുല്യയോട്‌ വ്യക്തിപരമായി ഒന്നും ചര്‍ച്ച ചെയ്യാന്‍ താല്‌പര്യമില്ല. അത്‌ കൊണ്ട്‌ മെയിലില്‍ വരാനുള്ള ക്ഷണം സ്നേഹപൂര്‍വ്വം നിരസിക്കുന്നു.

അതുല്യ said...

തരാനുള്ള കാശ്‌ ചോദിയ്കുമ്പോ തന്മാത്രയ്ക്‌ പഠിയ്കണോ? അല്ലേലും സി.എ ക്കാര്‍ക്ക്‌ കാശു കടം കൊടുക്കാന്‍ പാടില്ല. അവരു 'വകയിരുത്താന്‍' മിടുക്കരാണല്ലോ. ശര്‍മാജിയ്ക്‌ എന്നേ ഏല്‍പ്പിയ്കെന്നും പറഞ്ഞ്‌ കാശൊന്നും കൊടുക്കല്ലേട്ടോ. അല്‍ഗുല്‍ത്താകും പിന്നെ.

പരാജിതന്‍ said...

ദേവാ,
ദേവണ്റ്റെ കമ്പനി ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ? ഇന്നെന്നല്ല എന്നും വരാം. (ഞാന്‍ തട്ടിപ്പോയില്ലിങ്കില്‍.) ഒോറിയോണ്‍ സ്ഥിരം കേന്ദ്രമാ. ചെന്നിരുന്നാല്‍ തന്നെ ആളെ നോക്കി സാധനം എത്തിക്കുന്ന നല്ല പയ്യന്‍മാരാ അവിടെ.

Anonymous said...

പരാജിതോ പെടയ്കല്ലേട്ടോ. കൊയമ്പത്തൂരാ ഞാനും. ഇന്നാളൊരിയ്കല്‍ മോഹനെന്ന ഒരാള്‍ താങ്കളെക്കുറിച്ച്‌ ഒരു വിശദീകരണം നടത്തി. വെളിയ്കിരിയ്കുന്ന നാറ്റം സഹിയ്കാം. പക്ഷെ അത്‌ പായ്കറ്റിലാക്കി തന്ന പോലെയായി അത്‌ കേട്ടപ്പോ.

പരാജിതന്‍ said...

ഹായ്‌, ഇതാരാണ്‌ കോയമ്പത്തൂര്‌ന്ന്? പെടയ്ക്കുക എന്ന് പറഞ്ഞാല്‍ അടിക്കുക എന്നര്‍ത്ഥമുണ്ടല്ലോ. അതാണോ ഉദ്ദേശിച്ചത്‌?

ദേവന്‍ said...

ഒരു പേരിട്ടു വാ അനോണിയേ. കോയമ്പത്തൂരില്‍ ഒരു ബ്ലോഗ്‌ മീറ്റ്‌ നടത്താനുള്ള സ്കോപ്പ്‌ തെളിഞ്ഞു വരുന്നുണ്ടല്ലോ!

പരാജിതന്‍ said...

അനോണീ,
വെളിയ്ക്കിരിക്കുന്നതിണ്റ്റെ നാറ്റം എന്ന പ്രയോഗം എണ്റ്റേതല്ല, സ്നേഹപൂര്‍വ്വത്തിണ്റ്റെ ലേഖനത്തില്‍ നിന്ന് ഉദ്ധരിച്ചതാണ്‌. (ഇതും തെറിയാണോ, ദൈവമേ!) താന്‍ പാക്കറ്റിലാക്കി വാങ്ങിയത്‌ താന്‍ തന്നെ അനുഭവിക്കുന്നതല്ലേ ഭംഗി? നേരെ ചൊവ്വെ വല്ലതും പറയണമെങ്കില്‍ പറ. ഇല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ തരാം.

അതുല്യ said...

ഈ ദേവനെ കൊണ്ട്‌ തോറ്റു. മിണ്ടാതിരിയ്കു ദേവാ. ദേവന്റെ സുഖ ചികില്‍സ പാക്കേജൊക്കെ എവിടെ വരെയായി? അതിന്റെ ഭാഗമാണോ ഈ ലീവെടുത്ത്‌ വീട്ടിലിരുപ്പ്‌? പാവം ഏഴാമിടം. വരുമ്പോഴേയ്കും വീടൊക്കെ ക്ലീനിംഗ്‌ കമ്പനിയ്കു കോണ്ട്രാക്റ്റിനു കൊടുക്കേണ്ടി വരുമോ? കമന്റിട്ട്‌ കറങ്ങാതെ ഒരു പോസ്റ്റിടു.

Visala Manaskan said...

പുതിയ ബ്ലോഗെഴുത്തുകാരില്‍ ശ്രദ്ധേയന്‍ എന്നതിന് പൊതുഅഭിപ്രായമുള്ള മാഗ്നിയെഴുതിയ ഒരു പോസ്റ്റിനെ ചുറ്റിപറ്റി കണ്ട കമന്റുകള്‍ വായിച്ച് ഞാന്‍ ഒരു സംശയം ചോദിക്കട്ടേ?

ഇങ്ങിനെ കഠിനമായ ഭാഷയില്‍ (തലക്ക് പിറകില്‍ എളാങ്കിനടിക്കുമ്പോലെ) അഭിപ്രായ പ്രകടനം നടത്തുന്നത് വഴി എന്താണ് പരാജിതന്‍ ഉദ്ദേശിച്ചിരിക്കുന്നത്?

മറുപടി പറയുമല്ലോ?

ഇനി, അറിഞ്ഞോ അറിയാതെയോ വി.കെ.എന്നെന്ന മഹാപ്രതിഭയുടെ ഒരു ടച്ച് ബ്ലോഗിലെഴുതുന്നവര്‍ക്ക് വന്നുവെങ്കില്‍ അതിന് പോലീസ് സ്റ്റേഷനിലെ പോലെ കാല്പാദത്തിന്റെ അടിയില്‍ 100 ചൂരലിനടി ആണോ ശിക്ഷ? അതോ നാളികേരം ഡബിള്‍മുണ്ടില്‍ ചുരുട്ടി യെടുത്ത് പൊട്ടണ വരെ നടും പുറത്ത് ഇട്ട് പെടക്കണോ?

‘ബ്ലോഗില്‍ കയ്യടി നേടുക‘ എന്നുവച്ചാല്‍ ഭയങ്കരായി! ഓ..പിന്നേയ്! ജീവിതം സഫലം! കുടുംബം കഴിയാന്‍ പിന്നെ ഒന്നും വേണ്ട.

അതിലൊന്നും യാതൊരു കാര്യവുമില്ല എന്റെ പരാജിതാ. രാത്രി പാടത്ത് ചീവീടുകള്‍ കരയുമ്പോലെയാണ് ജീവിതത്തിലെ പ്രശ്നങ്ങള്‍ ചുറ്റും നിന്ന് ‘ക്രീ..ക്രീ..ന്ന്’കരയണത്.

‘അവനാത്മസുഖത്തിനായിട്ടേഴുതീടുന്നവ വായിക്കണോര്‍ക്കും രസമായിവരേണം‘ എന്ന ഗുരുവചനം (വളച്ചൊടിച്ചു) താന്‍ പാലിക്കപ്പെടുന്നുണ്ടെന്നറിയുമ്പോഴുള്ള ഒരു രസം. ല്ലേല്‍ ആ ഒരു ഗുഡ് ഫീലിങ്ങ്. ത്രേ ഉള്ളൂ!

ഇടക്കിടെ കുറുമാന്‍ ഓര്‍മ്മിപ്പിക്കുമ്പോലെ, ഓരോ പോസ്റ്റും എഴുതലും തിരുത്തലും കഴിയുമ്പോള്‍ അന്നേ ദിവസം തൊടാതെ വച്ച പണിക്കൂമ്പാരം തീര്‍ക്കുന്ന കോടാലി ശിരസിനു മുകളില്‍ നിന്ന് ‘ഉം ഉം.. വല്ലാണ് കളിച്ചാല്‍ ഇല്ല്യാണ്ടാവും ട്രാ.. അത് മറക്കണ്ട’ എന്ന് നോക്കി പറയുന്നത് കേള്‍ക്കുമ്പോള്‍ ഇപ്പറഞ്ഞ ആ ഗുഡ് ഫീലിങ്ങ് എനിക്ക് പലപ്പോഴും ആവിയായി പോകാറുണ്ട്.

അതിന്റെ കൂടെ ഇങ്ങിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുക കൂടെ ചെയ്താലോ...!!

(ഇതൊക്കെ പറയാനും ചോയിക്കാനും ലിവന്‍ ലാരഡേ എന്നു തോന്നരുത്. ഞാന്‍ ചുമ്മാ പറഞ്ഞെന്നേയുള്ളൂ)

:)

ദേവന്‍ said...

എന്റെ പാക്കേജൊക്കെ ഒരുമാതിരി സ്റ്റാര്‍ട്ടിംഗ്‌ ട്രബിളോടെ ആണെങ്കിലും തുടങ്ങി. പോസ്റ്റാന്‍ എനിക്കു സീരിയസ്സായി ഒന്നും വരുന്നില്ലാന്നേ. അതെന്റെ കുറ്റമാണോ? (ക്ലബ്ബില്‍ ഓഫ്‌ ടോപ്പിക്കില്ലെന്ന് പണ്ടാരാണ്ടും പറഞ്ഞിരുന്നു. അതുകൊണ്ട്‌ മാപ്പും ചോദിക്കുന്നില്ല)

പരാജിതന്‍ said...

വിശാലാ, കമന്റ്‌ താങ്കളെഴുതുന്ന പോസ്റ്റ്‌ പോലെ തന്നെ രസമുണ്ട്‌. പലതിനോടും യോജിപ്പുമുണ്ട്‌. 'കയ്യടി' നേടുന്നതില്‍ കാര്യമില്ലെന്ന് തന്നെയാ ഞാനും പറഞ്ഞത്‌. ടച്ച്‌, സ്വാധീനം ഇതൊക്കെ വിശദീകരിച്ചും മറുപടി പറഞ്ഞും എന്റെ അടപ്പെളകി.
കോടാലി എന്റെ തലയ്ക്കുമുക്കളിലുമുണ്ട്‌.
മാഗ്നിയുടെ എഴുത്ത്‌ വക്കാരിയോ കുറുമാനോ വിശാലനോ ദില്‍ബനോ എഴുതുന്ന പോലെ അല്ല. നേരത്തെ കാര്യങ്ങള്‍ വിശദീകരിച്ചതിനാല്‍ ഇനിയും എഴുതുന്നില്ല. മാഗ്നിയോട്‌ യാതൊരു വിരോധവുമെനിക്കില്ല.
(ലിവന്‍ ലാരഡേ എന്ന് ചോദിക്കാന്‍ ഈയുള്ളവന്‍ ലാര്‌)

Anonymous said...

'ഈയിടെയായി പരാജിതന്റെയും വിഷ്ണുപ്രസാദിന്റെയും വരികള്‍ പലയിടത്തും ഒരേ ഛായത്തില്‍ കാണുന്നു' പാര്‍വതീ എന്താണിത്.ഈ ബൂലോകത്ത് എനിക്ക് ഇഷ്ടമില്ലാത്തത് പലതുമുണ്ടാവാം,അല്ലെങ്കില്‍ ഉണ്ട്.പക്ഷേ ഞാനതൊന്നും പ്രകടിപ്പിച്ചതായി ഓര്‍ക്കുന്നില്ല.നല്ല രചനകള്‍ കണ്ടപ്പോള്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്(ഉദാ:-മൈനാകന്റെ കഥ).വായിച്ച ശേഷം എനിക്കു പിടിക്കാത്തവയെ പറ്റി മിണ്ടാതിരുന്നിട്ടുണ്ട്.വീണയുടെ ബ്ലോഗില്‍ ഞാന്‍ വീണയെ കുറ്റപ്പെടുത്തി ഒന്നും എഴുതിയിട്ടില്ലെന്ന് കമന്റുകള്‍ വായിച്ചു നോക്കുന്നവര്‍ക്ക് മനസ്സിലാവും.കമന്റല്‍ ഒരനിവാര്യതയാവുന്ന ഘട്ടത്തില്‍ മാത്രം ചിലപ്പോള്‍ ഞാന്‍ സത്യങ്ങള്‍ പറഞ്ഞിട്ടുണ്ടാവാം.എന്തു ചെയ്യാം പാര്‍വതീ ഞാനിങ്ങനെ ആയിപ്പോയി.ഞാന്‍ ഇതര ബ്ലോഗര്‍മാരെ പോലെ ഒന്നും മറച്ചുവെച്ചിട്ടില്ല(പേര്,കുടുംബം,തൊഴില്‍...ഒന്നും).ഞാന്‍ ഒന്നിനേയും ഭയക്കുന്നില്ല.അപ്രിയങ്ങളായ സത്യങ്ങള്‍ വിളിച്ചുപറഞ്ഞ് ഒരുപാട് സൌഹൃദങ്ങല്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം.

Visala Manaskan said...

അപ്രിയങ്ങളായ സത്യങ്ങള്‍ ഇടക്കിടെ വിളിച്ച് പറയാന്‍ എനിക്കും ചെറിയ ടെന്റന്‍സി ഉണ്ടാവാറുണ്ട്. പക്ഷെ, ഞാന്‍ കണ്ട്രോള്‍ ചെയ്യും.

കാരണം, മറുകക്ഷിയുടെ കയ്യിലും കാണുമേ അപ്രിയങ്ങളായവ.

അപ്പോള്‍ ഇങ്ങേ സൈഡീന്ന് ഒരപ്രിയന്‍ പൊന്തുമ്മോ, അപ്രത്തുന്ന് ഒരപ്രിയന്‍ ഇങ്ങോട്ട് വരും. അങ്ങിനെ കട്ടക്ക് കട്ടക്ക് നിന്ന് അപ്രിയനെറിഞ്ഞ് കളിക്കുമ്പോള്‍ ‍ ‘പാവം പിടിച്ച അണലക്കി പ്രിയ സത്യങ്ങള്‍‘ ആരാലും ക്വോട്ട് ചെയ്യപ്പെടാതെ കിടന്ന് ക്ലായ്‌വ് പിടിച്ചുപോകും.

അപ്രിയ സത്യങ്ങള്‍ കാലാകാലത്ത് ഞാന്‍ വിളിച്ചുപറഞ്ഞിരുന്നെങ്കില്‍ എന്നെ സ്കൂളില്‍ നിന്ന് പുറത്താക്കി, വീട്ടില്‍ നിന്ന് പുറത്താക്കി, സകല ബന്ധുക്കളുമായും ഉടക്കായി, ഭാര്യ ഡൈവോഴ്സായി പോയി, ജോലി ചെയ്യുന്ന സ്ഥാപനത്തീന്നും പറത്താക്കി മൊത്തം പണ്ടാരമടങ്ങിപ്പോയേനേ..!

:)

magnifier said...

പൊന്നു കൂടപ്പിറപ്പുകളേ, പ്ലീസ്.....

പരാജിതനോടൊരു വാക്ക്,

ഇന്നീ നിമിഷം വരെ താങ്കളോട് വ്യക്തി പരമായി ഞാന്‍ ഒരു തെറ്റും ചെയ്തതായി എനിക്കോര്‍മ്മയില്ല. ഏതു രചന ആയിരുന്നാലും വായിച്ചിട്ട് നല്ലതാണേല്‍ നല്ലതു പറയുക, ഇഷ്ടമായില്ലെങ്കില്‍, അതു തുറന്നു പറയാന്‍ മാ‍ത്രം അടുപ്പമുള്ളവരാണെങ്കില്‍ അതു ചെയ്യും. അല്ലെങ്കില്‍ മിണ്ടാതിരിക്കും. അത് എന്റെ ഒരു ശൈലി! ഞാന്‍ എഴുതുന്നത് താങ്കള്‍ക്ക് ഇഷ്ടപ്പെടുകയോ, വിമര്‍ശിക്കുകയോ ചെയ്യാം...രണ്ടായാലും സഹര്‍ഷം സ്വാഗതം! കാരണം ഈ എഴുതി വിടണതൊന്നും വിശ്വസാഹിത്യമൊന്നുമല്ലെന്ന ഉത്തമ ബോദ്ധ്യത്തില്‍ തന്നെയാണത് ചെയ്യുന്നത്. ചുമ്മാ ഒരു നേരം പോക്ക്. അത്രേയുള്ളൂ! താങ്കള്‍ പറഞ്ഞു “ഒരു കാര്യം കൂടി പറയട്ടെ. എഴുതിയ ആളോട്‌ യാതൊരു വിരോധവുമില്ല. എഴുത്തിനോടുണ്ട്‌ താനും.“ എന്ന്!

“മാഗ്നിഫൈയര്‍ സാറെ, താന്‍ വികെയെന്‍ ശൈലി പച്ചയ്ക്ക്‌ ഡ്യൂപ്ളിക്കേറ്റിയതാണെന്ന് തനിക്കറിയാം, ഇതിന്‌ കിടിലന്‍, അമറന്‍ എന്നൊക്കെ കമന്‍റിയ മര്യാദക്കാരായ ബ്ളോഗന്‍മാര്‍ക്കറിയാം, എല്ലാവര്‍ക്കുമറിയാം. പിന്നെ ആരെ പറ്റിക്കാനായിരുന്നിഷ്ടാ ഈ അഭ്യാസം? ആലല്ലേ, തണലല്ലേ എന്നൊക്കെ സന്തോഷിക്കുന്നവരുണ്ടെങ്കിലും ആ തണലുവാക്കിന്‌ പെട്ടിക്കട തുടങ്ങിക്കളഞ്ഞല്ലോ ആശാനെ! സമ്മതിച്ചു!“ ഇതു വായിക്കുന്ന ആര്‍ക്കെങ്കിലും തോന്നുമോ താങ്കള്‍ എന്നെ വ്യക്തിപരമായല്ല അധിക്ഷേപിച്ചത് എന്ന്! അതിന്റെ കാരണം കൂടെ അറിഞ്ഞാല്‍ കൊള്ളാം എന്നുണ്ട്! അത് മറുപടി അര്‍ഹിക്കുന്നില്ല എന്നു തോന്നിയത് കൊണ്ടാണ് ഞാന്‍ മിണ്ടാതിരുന്നത് (ഇപ്പോള്‍ മിണ്ടിയത് താങ്കള്‍ അതിനെ ന്യായീകരിക്കുന്നത് കണ്ടത് കൊണ്ടും)

Anonymous said...

അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്നവര്‍ ഏതു സമൂഹത്തിനും കുറച്ചുപേര്‍ അനിവാര്യമാണ്.അവരുടെ ചോര കുടിച്ചാണ് ചരിത്രം വളര്‍ന്നിട്ടുള്ളത്.അവര്‍ ലൈന്‍ ഓഫ് കണ്ട്രോള്‍ തെറ്റിക്കും.അങ്ങനെയുള്ളവരെയാണ് എനിക്കിഷ്ടം.അങ്ങനെയുള്ളവരുടെ ചെലവിലാണ് ചിലപ്പോള്‍ നിഷേധിക്കപ്പെട്ട നീതിയും സമാധാനവും സമൂഹത്തിന് ലഭിക്കുക.അവര്‍ക്ക് ജീവതത്തില്‍ വട്ടപ്പൂജ്യം തന്നെ കൊടുത്തോളൂ..

പരാജിതന്‍ said...

വിഷ്ണു, അത്‌ പാര്‍വ്വതി ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞതാണ്‌. സീരിയസായിട്ടാണെന്ന് തോന്നിയില്ല. ഞാന്‍ പ്രത്യേകിച്ച്‌ ഒന്നിനോടും ഇഷ്ടക്കേടുള്ള ആളോ, മുമ്പൊരിക്കല്‍ പറഞ്ഞ പോലെ സാഹിത്യത്തില്‍ അമിതതാല്‌പര്യമുള്ളവനോ അല്ല. പേര്‌ (ഹരി) മനഃപൂര്‍വ്വം മറച്ചു വച്ചതുമല്ല.

മൌലികമായി നര്‍മ്മമെഴുതുന്നവരെപ്പറ്റി (വക്കാരി, കുറുമാന്‍, ദില്‍ബന്‍ തുടങ്ങിയവര്‍) നല്ലത്‌ മാത്രമേ പറഞ്ഞിട്ടുള്ളൂ, വിചാരിച്ചിട്ടുമുള്ളൂ. ആകെപ്പാടെ വിമര്‍ശിച്ചിട്ടുള്ളത്‌ ലാപുട, പാര്‍വ്വതി, വിഷ്ണുപ്രസാദ്‌ എന്നിവരെ മാത്രമാണെന്ന് തോന്നുന്നു. (അതിനെ വിമര്‍ശനമെന്നൊന്നും പറയാന്‍ പറ്റില്ല.) മൂന്നു പേരും അതിനെ മോശമായി കരുതിയിട്ടില്ലെന്നാണ്‌ എണ്റ്റെ വിശ്വാസം. പാര്‍വ്വതിയുടെ കാര്യത്തിലാണെങ്കില്‍ എന്താണീ കഥയുടെ പ്രശ്നം എന്ന് എഴുത്തുകാരി എല്ലാവരോടും ചോദിച്ചപ്പോള്‍ എനിക്ക്‌ തോന്നിയ ഒരു കാര്യം സൌമ്യമായി പറയുകയാണ്‌ ചെയ്തത്‌. അല്ലാതെ ബ്ളോഗെഴുതുന്നവരെ നന്നാക്കലല്ല എണ്റ്റെ ലക്ഷ്യം. ആ സമയത്ത്‌ വേറെന്തെല്ലാം ചെയ്യാം.

മാഗ്നിയുടെ പോസ്റ്റിണ്റ്റെ കാര്യത്തില്‍ സംഭവിച്ചത്‌ വിശാലന്‍ പറഞ്ഞതു പോലെ ഒരു loss of control ആണ്‌. വക്കാരിയുടെയും ദേവണ്റ്റെയുമൊക്കെ ഉള്‍ക്കാഴ്ച്ചയും ഒറിജിനാലിറ്റിയുമുള്ള എഴുത്ത്‌ കണ്ട്‌ ബ്ളോഗുകളില്‍ ആകൃഷ്ടനായ എനിക്ക്‌ ഇത്‌ കണ്ടപ്പോള്‍ ഈര്‍ഷ്യ തോന്നുകയും പെട്ടെന്ന് പ്രതികരിക്കുകയും ചെയ്തു. വേണമെങ്കില്‍ കണ്ട്റോള്‍ ചെയ്യാമായിരുന്നു. പക്ഷേ പറഞ്ഞ കാര്യത്തിലുള്ള സത്യത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ല. കമന്‍റ്‌ കണ്ടയുടനെ എണ്റ്റെ രക്തത്തിനായി ചാടി വീണവറ്‍ പോസ്റ്റിനെപ്പറ്റി യാതൊന്നും പറഞ്ഞില്ല. ഞാന്‍ അക്ഷരാഭ്യാസമില്ലാത്ത ആളാണെന്നൊരാള്‍. പണി ചെയ്യിച്ചിട്ട്‌ കാശ്‌ തരാതെ തരികിട കാണിക്കുന്നതിനാല്‍ അവഗണിച്ച്‌ വിട്ട ഒരു ക്ളയന്‍റിണ്റ്റെ പേരു പറഞ്ഞ്‌ എന്നെ അപമാനിക്കുമെന്ന ഭീഷണിയുമായി പേരില്ലാത്ത വേറൊരാള്‍. മാഗ്നി വന്ന് രണ്ട്‌ തെറി പറഞ്ഞാല്‍ സഹിക്കാമായിരുന്നു, ആരോപണം പിന്‍വലിച്ചില്ലെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്‌ എന്ന് പറയാമായിരുന്നു. അത്‌ പോട്ടെ.

ഇനിയും വിമര്‍ശിക്കുവാനുള്ളവര്‍ എണ്റ്റെ കമന്‍റുകളിലെ യുക്തിയെ അടിസ്ഥാനമാക്കി അത്‌ ചെയ്താല്‍ തരക്കേടില്ല. അങ്ങനെയല്ലെങ്കിലും കുഴപ്പമില്ല. പക്ഷേ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌.

അതുല്യ said...

മാഗ്നിയങ്ങുന്നേ.. മാപ്പാക്കണം. എനിക്കറിയാം നിങ്ങള്‍ക്ക്‌ നോവുന്നു എന്ന്.

പരാജിതന്‍ said...

മാഗ്നീ, കമന്‍റ്‌ ഇപ്പോഴാണ്‌ കണ്ടത്‌. ആശ്വാസമായി. ആദ്യമേ തന്നെ മാപ്പ്‌ ചോദിക്കുന്നു. ഇത്‌ മറ്റാരെയും ബോധ്യപ്പെടുത്താനല്ല താനും. പറഞ്ഞതിനും ചെയ്തതിനുമൊക്കെ വിശദീകരണം നല്‌കാന്‍ മടിയില്ല.

വ്യക്തിയോട്‌ വിരോധമില്ല എന്ന് പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് ദയവായി വിശ്വസിക്കുക. മാഗ്നിയെന്ന വ്യക്തിയെയല്ല, അനുകര്‍ത്താവിനെയാണ്‌ പരിഹസിച്ചത്‌. അത്‌ ഉചിതമായില്ലെന്ന് തോന്നിയത്‌ താങ്കളുടെ പ്രതികരണം കണ്ടപ്പോള്‍ മാത്രമാണ്‌. മറ്റാരുടെയും അട്ടഹാസം കേട്ടിട്ടല്ല. വേദനിപ്പിച്ചതിന്‌ പൊറുക്കുക.

ഒരു വാക്ക്‌ കൂടി പറഞ്ഞോട്ടെ, വിരോധമില്ലെങ്കില്‍. വിശ്വസാഹിത്യം വായിക്കാനായി ആരും മലയാളം ബ്ളോഗില്‍ വരേണ്ട കാര്യമില്ലെന്ന് തന്നെയാണ്‌ എണ്റ്റെയും അഭിപ്രായം. അതും ഇതും തമ്മില്‍ ബന്ധമൊന്നുമില്ല. വികെയെന്‍ എഴുതിയത്‌ പോലും വിശ്വസാഹിത്യം എന്ന് അഭിമാനിക്കാന്‍ പറ്റില്ലെന്നാണ്‌ എണ്റ്റെ സ്വകാര്യമായ അഭിപ്രായം. തല്ലാന്‍ വരുന്നവര്‍ക്ക്‌ വരാം. പക്ഷേ പറയുന്ന കാര്യത്തില്‍ കഴമ്പ്‌ വേണം.

മറ്റൊരു കമന്‍റിന്‌ മറുപടി എഴുതേണ്ട എന്ന് കരുതിയെങ്കിലും മറ്റ്‌ രണ്ട്‌ വ്യക്തികള്‍ ഉള്‍പ്പെട്ടതിനാല്‍ ചില കാര്യങ്ങള്‍ പറയാതെ വയ്യ. അതുല്യയോട്‌ എനിക്ക്‌ ദേഷ്യം തോന്നേണ്ട കാര്യമെന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. മറിച്ച്‌ അവര്‍ക്ക്‌ എന്നോട്‌ ഈര്‍ഷ്യ തോന്നിയാല്‍ അതില്‍ ന്യായമുണ്ടെന്നേ പറയാന്‍ കഴിയൂ. പക്ഷേ അതുല്യ അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നില്ല. ബൂലോകത്ത്‌ സജീവമായിരിക്കുന്ന, ബൂലോകം സജീവമാക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക്‌ വഹിക്കുന്ന ഒരു പ്രസന്നവ്യക്തിത്വമാണ്‌ അവരില്‍ ഞാന്‍ കാണുന്നത്‌. മറ്റ്‌ ന്യൂനതകള്‍ കാര്യമാക്കിയിട്ടേയില്ല. ഇവിടെ 'നിയോണ്‍ ബോഡെ'ന്നൊക്കെ പരിഹസിച്ചപ്പോള്‍ നീരസം തോന്നുകയും അത്‌ പ്രകടിപ്പിക്കുകയും ചെയ്തു. അത്‌ കഴിഞ്ഞു. അത്ര തന്നെ.

മാന്യബ്ളോഗര്‍ എന്ന് പരാമര്‍ശിക്കപ്പെട്ട ദേവനെപ്പറ്റിയും പറയണം. ദേവാ, ക്ഷമിക്കണേ. ദേവനെ ഞാന്‍ ഒന്നാം നമ്പര്‍ ബുദ്ധിജീവി എന്ന് വിളിച്ചതിനെത്തുടര്‍ന്നുണ്ടായ സീരിയല്‍ ആണിതെന്നാണല്ലോ പ്രധാന അഭ്യൂഹം. ദേവണ്റ്റെ ബ്ളോഗ്‌ സാന്നിദ്ധ്യത്തെ ഞാന്‍ ഏതു വിധത്തിലാണ്‌ കാണുന്നതെന്ന് അദ്ദേഹത്തിന്‌ മനസ്സിലാകും. അങ്ങനെ വിളിച്ചത്‌ പോലും പരിഹസിക്കാനല്ലെന്നും ദേവന്‌ ഒരു genius touch ഉണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ചതാണെന്നുമുള്ളത്‌ സുവ്യക്തമാണ്‌. അങ്ങനെയല്ലെന്ന് ദേവന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്തത്‌ തെറ്റാണെന്നംഗീകരിക്കാം. ആ സംഭവത്തിലോ, അതിനെ തുടര്‍ന്ന് ദേവന്‍ സ്വന്തം ഫോട്ടോ പോസ്റ്റ്‌ ചെയ്തതിലോ, അത്ന്‌ ഞാനെഴുതിയ കമന്‍റിലോ എന്തെങ്കിലും ദുഷ്ടലാക്ക്‌ കണ്ടെത്തിയവരെക്കുറിച്ച്‌ ഒന്നും പറയാനില്ല.

ധര്‍മ്മപുരാണം? "മലയാളനാട്‌ നിറയെ തീട്ടമാണ്‌, പിന്നെ ഒ.വി.വിജയണ്റ്റേതായത്‌ കൊണ്ട്‌ നിങ്ങള്‍ക്കിഷ്ടപ്പെടുമായിരിക്കും," ഇത്‌ പറഞ്ഞത്‌ മാധവിക്കുട്ടിയാണ്‌. അവര്‍ക്ക്‌ വിവരമില്ലായിരിക്കാം. എന്തായാലും ചുളുവിന്‌ ഒ.വി. വിജയണ്റ്റെ ലെവലില്‍ കയറിപ്പറ്റാന്‍ ഇങ്ങനെയുമൊരു വഴിയുണ്ടല്ലേ?

എണ്റ്റെ നേര്‍ക്ക്‌ ഇപ്പോള്‍ ചൊരിയപ്പെട്ട മറ്റ്‌ അസഭ്യങ്ങള്‍ക്ക്‌ മറുപടി നല്‌കാന്‍ വരമൊഴിയില്‍ വകുപ്പില്ല.

ലിഡിയ said...

ഹരി (പരാജിതന്‍ അങ്ങനെ വിളിക്കാന്‍ തോന്നുന്നില്ല) നോക്കൂ, എന്തു മാത്രം വാക്കുകളാണ് ഇന്നിവിടെ വലിച്ചെറീയപ്പെട്ടത്, ഇതിന് തുടക്കമിട്ടത് ഞാന്‍ ആണെന്ന ലജ്ജ എനിക്കുണ്ട്, എങ്കിലും ഇപ്പോഴും ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യത്തിന് മൂല്യ ച്യുതി ഇല്ലെന്ന് വിശ്വസിക്കുന്നു..

എല്ലാത്തിനേയും പറ്റി അഭിപ്രായം പറയാന്‍ നമുക്ക് അവകാശമുണ്ട്, പക്ഷേ അത് വേദനിപ്പിക്കാത്ത ഒരു രീതിയിലുള്ളതാകുമ്പോള്‍ , അവയ്ക്കെന്ത് മാത്രം വിലയുണ്ടാകും, പറയുന്ന ആള്‍ ബഹുമാന്യനാകും..ഒരു മനുഷ്യനെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാനാവുക വാക്കുകള്‍ കൊണ്ടാണ്, ചോരയൊലിപ്പിക്കാതെ, പുറത്ത് കാണിക്കാതെ ഉള്ള ഒരു കൊലയാണത്..

ഇത്രയും വാക്കുകള്‍ ചിതറി തെറിച്ച ശേഷം ഇന്ന് താങ്കള്‍ക്കും സന്തോഷത്തോടെ ഉറങ്ങാനാവില്ലല്ലോ, വേദനിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവല്ലോ എന്ന് അപബോധമനസ്സെങ്കിലും ഓര്‍മ്മിപ്പിക്കും..

വിമര്‍ശിക്കൂ, ഇത്തിരി മൂര്‍ച്ച കുറച്ച്, സ്നേഹത്തൊടെ, അത് മാത്രമാണ് എന്റെ എന്റെ അപേക്ഷ, നന്നായില്ലെന്ന് പറയൂ , ഇവിടെ ഇങ്ങനെയാക്കിയിരുന്നെങ്കില്‍ എന്നോ മറ്റോ, എന്ത് സന്തോഷം തോന്നുമെന്നോ അപ്പോള്‍..

ഇന്ന് ആര്‍ക്കോക്കെ നോന്ത് കാണും, വാക്കുകള്‍ക്ക് വല്ലാത്ത ശക്തിയുണ്ട്..

-പാര്‍വതി.

Kaippally said...

പരാജിത, മഗ്നിഫൈയര്‍.

നല്ല ഒരു site counter ഇടാന്‍ പറ്റിയ സമയമാണിത്. ജനം നിങ്ങളെ ശ്രദ്ധിക്കുന്നു. ഈ ബഹള കോലാഹലങ്ങള്‍ ശരിക്കും ഉപയോഗിക്കു. നല്ല എന്തെങ്കിലും പോയി എഴുതു.

use your 15 minutes of fame.

അരവിന്ദ് :: aravind said...

ഡിയര്‍ പരാജിത
വി കെ എന്നിന്റെ ശൈലിയില്‍ എഴുതുന്നതത്ര അപരാധമാണോ? മാഗ്നിയുടെ പോസ്റ്റ് വായിച്ച് വി കെ എന്നിനെഓര്‍മിച്ചാല്‍ അത് അഭിമാനിക്കേണ്ട കാര്യമല്ലേ?
എടാ നിന്റെ മുഖം ഹൃത്തിക് റോഷന്റെ പോലെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് സന്തോഷാ.(ആക്ച്വല്‍ ആരടെ കട്ടാണെന്നാണ് പറഞ്ഞതെന്ന് പറയുന്നില്ല)
ബ്ലോഗില്‍ എഴുതുന്നത് അവാര്‍ഡ് കിട്ടാനോ, ശൈലി സൃഷ്ടിക്കാനോ അല്ലല്ലോ.
അമേച്വര്‍ ആയ ആള്‍‌‌ക്കാര്‍ കിട്ടണ സമയം കുത്തിക്കുറിക്കുന്നതിന് വായിച്ച് പരിചയിച്ച മഹാരഥന്മാരുടെ ശൈലിയോട് സാമ്യമുണ്ടായാല്‍ അത് പ്രോത്സാഹിപ്പിക്കേണ്ടേ? ഇത്തിരി കൂടി ശ്രമിച്ചാല്‍ ഇനിയും മെച്ചപ്പെടുത്താം എന്നൊരു ലൈനില്‍ വിമര്‍ശിച്ചാല്‍ പോരേ?
അല്ലാതെ ഇത്ര കടുപ്പം വേണോ?

മാഗ്നീ, വി കെ എന്നിന്റെ ശൈലിയോട് സാമ്യമുള്ള എഴുത്തില്‍ അഭിമാനിക്കുക. അസൂയയുണ്ട്. പറ്റിയാല്‍ ഞാന്‍ അങ്ങനെ കാച്ചിയേനെ.

വിമര്‍ശനവും അതിന്റെ സൂക്കേടാണോ ;-)

പരാജിതന്‍ said...

പാര്‍വതീ, ഹരിയെന്ന്‌ തന്നെ വിളിച്ചോളൂ. ഞാന്‍ ഇന്ന്‌ സുഖമായിത്തന്നെ ഉറങ്ങും. മറ്റാരും എനിക്ക്‌ പ്രശ്നമല്ല. മാഗ്നിയായിരുന്നു പ്രശ്നം. ഇപ്പോള്‍ തോന്നുന്നത്‌, അതായത്‌ നാല്‌ മയക്കു വെടി അകത്തു ചെന്നു കഴിഞ്ഞപ്പോള്‍ തോന്നുന്നത്‌, സത്യത്തില്‍ ഇത്ര വിദഗ്ദവും ഗംഭീരവുമായി വികെയെന്നെ അനുകരിച്ചത്‌ കണ്ടതിലുള്ള അസൂയയല്ലേ എന്നെക്കൊണ്ടിതൊക്കെ പറയിച്ചതെന്നാണ്‌. മാഗ്നിയോട്‌ ഞാന്‍ മാപ്പ്‌ പറഞ്ഞെന്ന്‌ മാത്രമല്ല അദ്ദേഹത്തിണ്റ്റെ പ്രാഗത്ഭ്യത്തെ കുറച്ച്‌ കാണാന്‍ തയ്യാറുമല്ല. മനുഷ്യരിങ്ങനെയൊക്കെയല്ലേ, ചിലപ്പോള്‍ വേദനിപ്പിക്കും പശ്ചാത്തപിക്കും സ്നേഹിക്കും. ന്യൂനതകള്‍ തന്നെ, എന്തായാലും. എല്ലാവരും ക്ഷമിച്ചെന്നിരിക്കില്ല.

ഒരു ചോദ്യം: എനിക്ക്‌ മാത്രമേയുള്ളോ ഉപദേശം?

മാന്യമായി നിശ്ശബ്ദത പാലിക്കുകയും ഒടുവില്‍ സഹി കെട്ടപ്പോള്‍ അതിലും മാന്യമായി എന്നെ ചോദ്യം ചെയ്യുകയും ചെയ്ത മാഗ്നിയെ മാറ്റി നിര്‍ത്തിയാല്‍, എണ്റ്റെ നേര്‍ക്ക്‌ വന്ന നെറി കെട്ട വര്‍ത്തമാനങ്ങള്‍ പാര്‍വതി കേട്ടില്ലെന്നാണോ?

കൈപ്പള്ളീ, that makes great sense, man.

വേണു venu said...

ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യധീമഹീ
ധ്യോയോന പ്രചോദയഹ:
___________________________

ഒന്നുമില്ലൊന്നുമില്ലൊന്നുമില്ലാ,
എല്ലാം വെറും നിഴലുകള്‍,
നമ്മളീ ഭിത്തിയില്‍ കുത്തിവരച്ചോരൊ,
ചിത്രങ്ങള്‍ മാത്രമല്ലേ എന്‍ കൂട്ടരെ.

പരാജിതന്‍ said...

അരവിന്ദേ, കറക്ട്‌!

ലിഡിയ said...

അത്ര മാത്രം വേണൂ :-(

ഹരി ഞാന്‍ ഉപദേശിക്കുകയാണെന്ന് മാത്രം പറയരുതെ, എന്റെ ഏതെങ്കിലും വാക്കുകള്‍ക്ക് ഉപദേശത്തിന്റെ ചെറുനിഴലെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു..

എന്റെ വശം പറയട്ടെ; എന്റെ വാതിലുകളില്ലാത്ത ഒറ്റമുറിയുടെ ജനാലയാണ് ഈ പിന്മൊഴിയും അതിലൂടെ കടന്ന് വരുന്ന കാഴ്ചകളും വാക്കുകളും.. യുവജനോത്സവത്തിന്റെ ഓളം പോലെ വരുന്ന മീറ്റുകളോ, തമാശയക്ക് നടത്തുന്ന ബാച്ചി-വിവാഹിത അടികളൊക്കെ ചിരിക്കാന്‍ വക തരുമ്പോള്‍ ഇത് പോലുള്ള വാക്കുകളും മറ്റും വേദന തോന്നിക്കുന്നു, പിന്മൊഴിയിലെ ഒരോ കമന്റും വിടാതെ വായിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ വാക്കുകള്‍ പരിഗണിച്ച് നോക്കൂ, ഇതെന്റെ മനസ്സിനെ എത്ര സ്വാധീനിക്കുന്നുവെന്ന്..

ഞാനാരേയും ഉപദേശിച്ചില്ലട്ടോ..അതിനുള്ള വിവേകമായിട്ടില്ല.

-പാര്‍വതി.

കാളിയമ്പി said...

വ്യക്തിപരമായി എനിയ്ക്കിവിടെ യാതൊന്നും ചെയ്യാനില്ല..പക്ഷേ ഒരു സമൂഹം എന്നനിലയില്‍ ബ്ലോഗ്ഗിങ്ങിനെപ്പറ്റി ചില കാ‍ര്യങ്ങള്‍ പറയാനുണ്ട് താനും..
(ഈ ഒറ്റമുറിയില്‍ ജോലിക്കപ്പുറത്തുള്ള സൌഹൃദങ്ങളില്ലാത്ത എനിയ്ക്ക് സമൂഹം ഇന്ന് ഈ ബൂലോകം തന്നെ..നാം അതിലേയ്ക്ക് മാത്രമായി ഒതുങ്ങിപ്പോകുന്നു എന്നൊന്നുമില്ല.മനശ്ശാസ്ത്രപരമായി നോക്കിയാല്‍ അതും മനുഷ്യന്റെ സംസ്കാരിക പരിണാമത്തിന് കൂട്ടായ്മയുടെ ഫലങ്ങള്‍ തരിക തന്നെ ചെയ്യും ..ചെയ്തിട്ടുണ്ട് ..ഈ ചെറിയ ചരിത്രത്തിനുള്ളില്‍ തന്നെ.)

മാഗ്നിഫയര്‍ എഴുതിയ സാഹിത്യത്തിന് വീ ക്കേ എന്നിന്റെ ശൈലിയുണ്ടെന്ന് മറ്റാരോടും ചോദിയ്ക്കേണ്ട കാര്യമില്ല..
വളരെ നന്നായിത്തന്നെ വീ കേ എന്‍ രീതിയിലാണ് എഴുതിയിട്ടുള്ളത്.പക്ഷേ ഒരു സംശയം ആ ശൈലി വീ കേ എന്‍ ന്റെ മാത്രം കുത്തകയാണൊ എന്നതാണ്.അദ്ദേഹം ആ രീതിയില്‍ ഒരിയ്ക്കല്‍ (ആദ്യം)എഴുതിപ്പോയതു കൊണ്ട് വേറേയാരെങ്കിലും അങ്ങനെയെഴുതുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ...

ആ അര്‍ഥത്തില്‍ നോക്കിയാല്‍ പരാജിതന്റെ വിമര്‍ശനം കഴമ്പുള്ളതാകുന്നില്ല.പക്ഷേ മാഗ്നിഫറ്യറിന്റെ നേരേ മാത്രമായുള്ള ഒരു വിമര്‍ശനമല്ല അത്.ആ സാഹിത്യവും വീക്കെയെന്‍ സാഹിത്യവും വായിച്ചിട്ട് അതിനേപ്പറ്റി ഒരക്ഷരം മിണ്ടാതെ ആദ്യമായി കാണുന്ന പോലെ സല്യൂട്ടിട്ട് മടങ്ങിയവര്‍ക്കും കൂടിയുള്ള മറുപടിയാണത്..

കമന്റുകളുടെ ഇത്തരം പൊള്ളത്തരത്തിനെപ്പറ്റി ഇതിനു മുന്‍പും അദ്ദേഹം കമന്റിയിട്ടുണ്ട്.

(ഞാനതു പറയുമോ എന്ന് ഒരു സ്വയം ചോദ്യം..പറയില്ല എന്നുതന്നെ ഉത്തരം..വഴുവഴുപ്പത്തരം:)..

പക്ഷേ അത് വ്യക്തമായി പരാജിതന്‍ വിളിച്ചു പറഞ്ഞത് മോശമാണന്ന് തോന്നുന്നുമില്ല..ഭാഷ സ്വല്‍പ്പം കൂടി കട്ടി കുറയ്ക്കാമായിരുന്നെങ്കിലും.
അങ്ങനെ മൃദുവായിപ്പറഞ്ഞാലെന്താണ് സംഭവിയ്ക്കുക?മാഗ്നി പോസ്റ്റിടുമ്പോള്‍ ശ്രദ്ധിയ്ക്കും..ചുരുങ്ങിയ പക്ഷം വീ കേ എന്നിനൊരു സല്യൂട്ടെങ്കിലും പോസ്റ്റില്‍ ചേര്‍ക്കും.

പരാജിതന്‍ പറഞ്ഞ ശൈലിയും വിമര്‍ശനത്തിന്റെ തീഷ്ണതയും ഒന്നും വ്യക്തിപരമായിരുന്നില്ല..
ഇതുപോലുള്ള വിമര്‍ശനങ്ങള്‍ മലയാള സാഹിത്യ രംഗത്ത് പുതിയതൊന്നുമല്ല..എം.കൃഷ്ണന്‍ നായരും ഗുപ്തന്‍ നായര്‍ സാറും അപ്പന്‍ സാറും ആഷാ മേനോനുമൊക്കെ ആലിന്റേയും തണലിന്റേയുമൊന്നും ഉപമകളില്ലെങ്കിലും വ്യക്തിപരമല്ലാത്ത ഇത്തരം വിമര്‍ശനങ്ങള്‍ ഇഷ്ടം പോലെ നടത്തിയിട്ടുണ്ട്. വാരഫലം വായിച്ചിട്ട് അതില്‍ പരാമര്‍ശിച്ചിരിയ്ക്കുന്നവന്റെ ചേതോ വികാരം ചിന്തിച്ച് വിഷമം തന്നെ തോന്നിയിട്ടില്ലേ..അതിന്റെയൊന്നും ചൂടിന്റെ ഏഴയലത്തു വരില്ലല്ലോ പരാജിതന്റെ കമന്റ്.

ഇവിടെ ഇതൊന്നുമല്ല കാര്യം.. പാര്‍വതിയുടേയും സ്നേഹപൂര്‍വത്തിന്റേയും ഇടപെടലുകളാണ്. നാട്ടിലിറങ്ങുന്ന ബ്ലോഗുകളിലെല്ലാം കൊള്ളാം എന്നു കമന്റിട്ട് ആരേയും വെറുപ്പിയ്ക്കാനിഷ്ടമില്ലാതെ, ചിലപ്പോഴെല്ലാം കൊള്ളില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് വളരേ മൃദുവായിപ്പറയുന്ന ഒരാളാണ് പാര്‍വതി..എല്ലാവരും അതുപോലെ തന്നെ ആയിരിയ്ക്കണം എന്നത് അവരുടെ അഭിപ്രായം..അത് പരാജിതനില്‍ അടിച്ചേല്‍പ്പിയ്ക്കാനൊരു ശ്രമം എല്ലാ വിമര്‍ശകരേയും പോലെ അവരില്‍ നിന്നുമുണ്ടായി ..നല്ലത്..മനസ്സില്‍ തോന്നിയത് അവര്‍ പറഞ്ഞു..അത് പരാജിതന്‍ അവരുടെ ബ്ലോഗിലിട്ട വിമര്‍ശനങ്ങള്‍ കൊണ്ടൊന്നുമല്ലെന്നും നമുക്കറിയാം.പക്ഷേ വിഷ്ണുപ്രസാദിനെ എന്തിനിതിലേയ്ക്കു വലിച്ചിഴച്ചു എന്ന് പാര്‍വതി പറഞ്ഞില്ല.അതില്‍ കഴമ്പുമില്ല.

പക്ഷേ സ്നേഹപൂര്‍വം എന്നൊരു വായനക്കാരന്‍ യാതൊരു കാരണവുമില്ലാതെ പരാജിതന്റെ പ്രൊഫൈലില്‍ നിന്നടര്‍ത്തിയെടുത്തതുമായി ഹരിയുടേ നെഞ്ഞത്തു കയറി നിന്ന് താണ്ഡവനൃത്തം ചെയ്യുന്നതെന്തിന്?

സ്നേഹപൂര്‍വം തന്നെ പറഞ്ഞതു പോലെ തികച്ചും വ്യക്തിഹത്യയാണത്.അദ്ദേഹം രണ്ടാമതിട്ട കമന്റ് അതിലുമുപരിയായി എന്തെങ്കിലും പേരുണ്ടെങ്കിലങ്ങനെ വിളിയ്ക്കണം.എന്താണ് സ്നേഹപൂര്‍വം ഒട്ടും സ്നേഹപൂര്‍വമല്ലാതെ ഇങ്ങനെ കമന്റിട്ടതിന്റെ ഉദ്ദേശം എന്നാര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ട് എന്ന് തോന്നുന്നില്ല..

സ്നേഹപൂര്‍വം ആകെയിട്ട ഒരു ബ്ലോഗ് പോസ്റ്റ് ബൂലോകത്തിലെ കമന്റുകളെക്കുറിച്ചാണ് താനും.

പാര്‍വതിയേപ്പോലെ മൃദുവായി കമന്റുന്നവരുണ്ടാകും.അതുല്യയെപ്പോലെ പരദൂഷണക്കാരുണ്ടാകും:)(ചൂടാവല്ലേ അതുല്യച്ചേച്ചീ..ആ പേര് സ്വയമണിഞ്ഞതുകൊണ്ട് പറയുന്നതാണേ )
പരാജിതനെപ്പോലെ പച്ചയ്ക്ക് മുഖത്തു നോക്കി പറയുന്നവരുണ്ടാകും..
പൊന്നപ്പനെപ്പോലെ പച്ചയ്ക്ക് പറയാനുള്ളത് തലതിരിച്ച് കവിതയിലാക്കി കമന്റുന്നവരുണ്ടാകും...പക്ഷേ അവരാരും കമന്റുകളെ വ്യക്തിപരമായി തേജോവധം ചെയ്യാനുദ്ദേശിച്ചെഴുതുന്നു എന്നു തോന്നുന്നില്ല..

സ്നേഹപൂര്‍വമേ സ്നേഹപൂര്‍വം തന്നെ പറയട്ടേ..താങ്കള്‍ പരാജിതനോടേങ്കിലും അങ്ങനെയാണ് ചെയ്തത്..അതാണ് താങ്കളൊക്കെ പറയുന്ന പോലെ തന്നെ ഈ ബൂലോകത്തുനിന്നില്ലാതാക്കേണ്ടത്.

കുറച്ച് വിമര്‍ശിച്ചു കഴിയുമ്പോ കൂമ്പടഞ്ഞു പോകുന്നെങ്കില്‍ പോട്ടെ..എഴുതുന്നവനും വായിയ്ക്കുന്നവനും യാതൊരു നഷ്ടവുമില്ല.ഇതും പ്രതീക്ഷിച്ചു തന്നെയാണ് വിശാലന്‍ പറഞ്ഞതുപോലെ അവനവനാത്മ സുഖത്തിനെഴുതുന്നത്.

പക്ഷേ അത് നിന്റെ പ്രൊഫൈലില്‍ അങ്ങനെയെഴുതില്ലേടാ..നീ നപുംസകമല്ലേടാ..
നിന്റെ.....എന്നൊക്കെയായാല്‍...
.... കുഴപ്പമൊന്നുമില്ല..
ആര്‍ക്കെന്തു കുഴപ്പം..
കമന്റ് ഡിലീറ്റ് ചെയ്യാന്‍ അധികാരം ബ്ലോഗെഴുതുന്നവനുണ്ടല്ലോ..വല്ലവന്റേം ബ്ലോഗിലായാല്‍ ആ ബ്ലോഗില്‍ വരാതിരിയ്ക്കാന്‍ നമുക്കും കഴിയുന്നതാണ്..
ഈ മാധ്യമത്തിന്റെ മറ്റൊരു ഗുണമതാണ്..നമുക്ക് വേണ്ടാത്തത് നാം കാണേണ്ടാ എന്നങ്ങ് വച്ച് ചുമ്മായിരിയ്ക്കാല്ലോ..

ലിഡിയ said...

അമ്പീ കഷ്ടം :-(

-പാര്‍വതി.

കാളിയമ്പി said...

ഞാനെഴുതിയ നീണ്ട കമന്റ് ഒരു നാലഞ്ച് കമന്റു മുന്‍പെഴുതിത്തുടങ്ങിയതാണ്..പോസ്റ്റിക്കഴിഞ്ഞപ്പോഴാണ് മനസ്സിലായത് എല്ലാം സോള്‍വെന്റീസാക്കിയെന്ന്...ന്തായാലും കെടക്കട്ടെ..

കാളിയമ്പി said...

ന്തു കഷ്ടന്‍ പാര്‍വതീ ..ന്തിനാ കരയുന്നേ
ചിരിയ്ക്കൂ
:)

Anonymous said...

അംബീ...,കൊട് കൈ.ഈ പ്രശ്നത്തിന് എങ്ങനെ ഒരു മറുപടിയിടുമെന്നറിയാതെ ഞാന്‍ കുഴങ്ങിയിരിക്കുകയായിരുന്നു.നീ അത് പരിഹരിച്ചു.26വയസ്സു മാത്രമുള്ള പാര്‍വതി വിഷ്ണുപ്രസാദെന്ന് വിളിക്കുന്നത് സഹിക്കാം.സ്വന്തം പേരല്ലേ .പക്ഷേ എന്തിനായിരുന്നു പാറുവിന്റെ പുറപ്പാട്.പാറുവിന്റെ കൃതികള്‍ പലതും വായിച്ച് എന്നെക്കൊണ്ടൊന്നും എഴുതിക്കല്ലേ എന്ന് വിചാരിച്ച് ഞാന്‍ അടങ്ങിയിരിക്കാറാണ്.പാറുവിനെ വേദനിപ്പിക്കാണ്ടാന്ന് കരുതി തന്നെയാണ്.പക്ഷേ ചോദിച്ചു വാങ്ങരുത്.ചിലപ്പോള്‍ എഴുതിയിട്ടുമുണ്ട് ,ഇതു നന്നായി എന്നോ,നന്നായി വരുന്നു എന്നോ അര്‍ഥത്തില്‍.അതിലപ്പുരം പോയിട്ടില്ല,ഉണ്ടോ...?

ലിഡിയ said...

അമ്പീ ആ വലിയ കമന്റിന് പിന്നാലെ വന്ന കമന്റ് കണ്ട് ഞാനും ചിരിച്ചു, എന്തിനാണെന്ന് ഞാന്‍ പറയില്ല :-), എന്നെ പറ്റിയെഴുതാന്‍ മറ്റൊരു വിശേഷണമായിക്കോട്ടെ.. :-)

വിഷ്ണൂ :-) എന്റെ പ്രായം എങ്ങനാ അറിയുക, ജനിച്ച നാളോ മനസ്സറിഞ്ഞ വഴികളോ?ഞാന്‍ ഡിസ്ക്ലെയിമര്‍ എഴുതിയിട്ടുണ്ട് കേട്ടോ, ഞാന്‍ എം.ടിക്കും മുണ്ടശ്ശേരിക്കും ഒന്നും പഠിക്കുന്നില്ല..കഴിവില്ലാഞ്ഞിട്ട് തന്നെ..എന്റെ സുഹൃത്തെ,എന്ത് പറയാന്‍ :-) പണ്ട് നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടി കയറ്റി താഴെയ്ക്ക് തള്ളി വിട്ടിട്ട് ചിരിക്കുന്നത് പോലെ ഉറക്കെ ചിരിക്കാന്‍ തോന്നുന്നു..പക്ഷേ അവിടെ കേള്‍ക്കില്ലല്ലോ.. :-)

ഉറങ്ങാന്‍ പോവുകയാണ്, ആരോ പറഞ്ഞിരുന്നു, ഉറക്കവും ഒരു മരണമാണെന്ന്, അത് കൊണ്ട് ഒരു കരട് പോലും മനസ്സില്‍ വയ്ക്കാതെ ഉറങ്ങട്ടെ :-)

-പാര്‍വതി.

Anonymous said...

ഉറങ്ങിക്കോളൂ,ഒരു കൊടുംകാറ്റ് വിതച്ച് ,കരട് പോലും മനസ്സില്‍ വെക്കാതെ ഉറങ്ങിക്കോളൂ.നിങ്ങള്‍ക്കൊക്കെ അതിന് പറ്റും.വയസ്സ് പ്രൊഫൈലില്‍ എഴുതി വെച്ചത് തെറ്റാണോ...Age;26 എന്ന്.മുഖം മൂടിയില്ലാതെ,സത്യസന്ധമായി അതെങ്കിലും (പേര് വേണ്ട )എഴുതിവെക്ക്.എന്നിട്ടു പറയൂ തത്വശാസ്ത്രം.

രാജ് said...

പരാജിതാ നമ്മളു ‘വിജാരിക്കുന്നതു’ പോലെ അധികം പേരൊന്നും വീക്കേയെന്നെ വായിച്ചിട്ടില്ല മാഷേ ;) മാഗ്നിക്കങ്ങിനെയൊരു റ്റച്ചുണ്ടെങ്കിലും മിക്കവരും അതിനെ പ്രശംസിച്ചതു വീക്കേയെന്‍ റ്റച്ച് തിരിച്ചറിയാതെയുമാകാം. എനിക്കു പയ്യന്‍‌കഥകളിലെ ലാളിത്യമുള്ള നര്‍മ്മമാണു കൂടുതല്‍ ബോധിക്കുക, മാഗ്നി എഴുതിയ പോലൊരു പീസ് ഇനീപ്പോ വീക്കേയെന്‍ എഴുതിയാലും ഞാന്‍ കളഞ്ഞിട്ടുപോവുകയേ ഉള്ളൂ (അതവിടെ കമന്റായും എഴുതിയിട്ടുണ്ടു്.)

പിന്നെ എഴുതി തുടങ്ങുമ്പോള്‍ ചില ശൈലികളോടും ആശയങ്ങളോടും ഒബ്സസ്ഡ് ആവുക പതിവാണു്, എഴുതാന്‍ താല്പര്യമുള്ളവനെ അത്തരം ഒബ്സഷനില്‍ നിന്നും വഴുതിമാറുവാന്‍ സഹായിക്കുക, അതില്‍ സോഷ്യലൈസിങിന്റെ എലമെന്റ് കൂടിയുണ്ടെങ്കില്‍ വലിയ ദോഷമൊന്നുമില്ല.

വിഷ്ണുമാഷേ ആനക്കരയില്‍ പാതിരയായില്ലേ ;) ദുബായിലും പാതിരാ ആയി, ഞാനുറങ്ങാന്‍ പോണൂ.

കുറുമാന്‍ said...

മാന്യ സുഹൃത്തുക്കളെ, ബ്ലോഗര്‍മാരെ, ബ്ലോഗിനിമാരെ,

ബൂലോഗ ക്ലബ്ബ്, ഇവിടെ എല്ലാവര്‍ക്കും തന്റെ പോസ്റ്റുകള്‍ പോസ്റ്റാം, അവര്‍ക്കിഷ്ടപെട്ട കമന്റുകള്‍ അയക്കാം. പക്ഷെ, ഇതൊരു തെരുവു നാടകം നടക്കുന്ന സ്ഥലമല്ല എന്നു മാത്രം മനസ്സിലാക്കുക.

അമ്പിയോ, മാഗ്നിയോ, വികടനോ, കുറുമനോ, വിശാലനോ, പാര്‍വ്വതിയോ, പരാജിതനോ, സ്നേഹപൂര്‍വ്വമോ, വിഷ്ണുപ്രസാദോ,അരവിന്ദനോ, ഇടിവാളോ, സാക്ഷിയോ, പെരിങ്ങോടനോ,ദേവനോ, അതുല്യയോ,പാര്‍വ്വതിയോ, അതോ ഇന്ദ്രനോ,യമനോ ആരുവേണമെങ്കിലുമായിക്കോട്ടെ, എന്നിക്കു പറയാനുള്ളത്, അവനവന്‍ ആദ്യം ഒരു നാലഞ്ചു പോസ്റ്റെഴുത്. എന്നിട്ട് മറ്റുള്ളവര്‍ പോസ്റ്റുന്ന പോസ്റ്റുകളില്‍ പോയി വായിക്ക്. അത്റ്റില്‍ കമന്റ് വയ്ക്ക്. സ്വന്തം പോസ്റ്റില്‍ വരുന്ന കമന്റുകളെ കുറിച്ച് സ്വയം വിലയിരുത്ത്.

അതിന്നു ശേഷം മതി ചെളി വാരിയെറിയലും, ഉടുമുണ്ട് പൊക്കി കാട്ടലും.

ബൂലോക ക്ലബ്ബ് നാട്ടാര്‍ക്ക് ചെളിവാരിയെറിയുവാനുള്ള ഒരു മതിലല്ല സോദരരേ. ഇത് ഒരു പള്ളികൂടമാണ്. ഇതിന്റെ ചുമരില്‍ വരുന്ന എഴുത്തുകളും, പരസ്യങ്ങളും വായിച്ചാണ് നാളത്തെ തലമുറ വളരുക.

അതിനാല്‍, നിങ്ങളുടെ വിദ്വേഷങ്ങളും, വാശിയും, വൈരാഗ്യവും, അവനവന്റെ ബ്ലോഗില്‍ പോയി തീര്‍ക്കുക. തര്‍ക്കിക്കാനും, തല്ലുകൂടുവാനും, തല്ലിപിരിക്കുവാനുമാണെങ്കില്‍ ബൂലോഗ ക്ലബ്ബിനെ വെറുതെ വിടുക.

അങ്ങാടിയില്‍ തോറ്റാല്‍ അമ്മേടെ നെഞ്ചത്ത് എന്നാകരുത്.

ദയവായി, വളര്‍ന്നു വരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക. അവര്‍ ആരെ വേണമെങ്കിലൂം അനുകരിച്ചോട്ടെ. പക്ഷെ മലയാളത്തില്‍ എഴുതുന്നുണ്ടല്ലോ?? അല്ലാതെ, മമ്മി, വാറ്റ് ഈസ് മലയാ‍ലം , ഓര്‍ വാറ്റ് ദിസ് അങ്കിള്‍ ഈസ് പരയുന്നത് എന്നൊന്നും പറയുന്നില്ലല്ലോ?

ഇതൊരു സംഭവമാക്കാനോ, ആരേയും പോരു വിളിക്കാനോ അല്ല ഞാന്‍ ഇത് ഇവിടെ എഴുതുന്നത്.

മലയാളത്തെ സ്നേഹിക്കുന്നതുകൊണ്ടൂ മാത്രം, സ്വന്തം അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ.

ക്രൂശിലേറ്റണമെങ്കില്‍ ആവാം........

കൈപ്പള്ളി എന്ന ബ്ലോഗറോട് വിദ്വേഷം വച്ചു പുലര്‍ത്തിയവരാണു ഞാനടക്കം പല ബ്ലോഗരും. കണ്ടാല്‍ രണ്ടു കൊടുക്കണമെന്നും കരുതിയിരുന്നു. പക്ഷെ അദ്ദേഹത്തെ നേരിട്ടു പരിചയപെട്ടപ്പോള്‍, ജനിച്ചതും, വളര്‍ന്നതും, ദുബായിലാണെന്നും, 25 ആം വയസ്സില്‍ മലയാളം പഠിക്കണമെന്നു തോന്നിയപ്പോള്‍ പല പുസ്തകങ്ങളുടടേയും സഹായത്താല്‍ സ്വയം പഠിച്ചതാണെന്നും അറിഞ്ഞപ്പോള്‍
അതുമാത്രമല്ല, മലയാളം യൂണികോഡാക്കാന്‍ പ്രയത്നിക്കുന്നവരില്‍ ഒരാളാണെന്നറിഞ്ഞപ്പോള്‍, ചിന്തിച്ചതു തെറ്റായെന്നൂ തോന്നിയെന്നു മാത്രമല്ല. ബഹുമാനവും തുടങ്ങി.

അതിനാല്‍ സോദരരേ, സോദരരേ,
നമുക്ക് വേണ്ടത് കൂട്ടായ്മയാണ്,
പരസ്പരം പഴി ചാരലല്ല.

ദയവു ചെയ്ത് സംഘടിക്കൂ. പരസ്പരം അറിയൂ,

മാപ്പു നല്‍കൂ മഹാ പ്രഭോ,
മാപ്പു നല്‍കു ഗുണ നിദോ

പരാജിതന്‍ said...

അംബീ, സോള്‍വായെന്നോ? എന്ത്‌? മാഗ്നിയോട്‌ ഖേദം പ്രകടിപ്പിച്ചത്‌ ഒ. കെ. അത്‌ മാഗ്നിക്ക്‌ മനസ്സിലാകും.

സത്യം പറഞ്ഞതിണ്റ്റെ പേരില്‍ കുറെപ്പേര്‍ ചേര്‍ന്ന്‌ എന്നെ കുത്തിയും വെട്ടിയും നിലം പരിശാക്കുകയും സാഹിത്യ സാംസ്കാരിക സാമൂഹിക പരിഷ്കര്‍ത്താക്കളായ ബ്ളോഗാധി ബ്ളോഗന്‍മാരെല്ലാം മൌനസാമ്രാജ്യം പൂകി, മാന്യമഹാജനങ്ങളായി, ബൌദ്ധികസ്വയംഭോഗത്തില്‍ മുഴുകി ആനന്ദനിര്‍വൃതിയടഞ്ഞപ്പോള്‍, സമസ്താപരാധങ്ങളേറ്റ്‌ പറഞ്ഞ്‌ 'നട്ടെല്ലില്ലാത്ത നപുംസക'മായി തരം താഴ്ന്ന്‌ (പണ്ട്‌ കപ്പലണ്ടി മുക്ക്‌ ചാരായഷാപ്പില്‍ സ്ഥലത്തെ ഒന്നാം നമ്പര്‍ റൌഡിക്ക്‌ മുന്നില്‍, അവണ്റ്റെ നീട്ടിപ്പിടിച്ച കത്തിക്ക്‌ മുന്നില്‍, നാനൂറു മില്ലിയുടെ ബലത്തിലാണെങ്കിലും പതറാതെ നിന്ന) പരാജിതന്‍ വീണു കിടക്കുകയും ചെയ്തത്‌ ഏത്‌ ബ്ളോഗ്‌ ദൈവത്തിനെ പ്രീണിപ്പിക്കാനാണ്‌? മാഗ്നിയല്ലെന്നത്‌ കട്ടായം. ആരെങ്കിലും പറഞ്ഞു തന്നാല്‍ ഉപകാരം.

(ഈ കമന്‍റിലെ ഭാഷാശൈലിക്ക്‌ പലരോടും കടപ്പാടുണ്ടാകാം. എങ്കിലും പ്രധാന കടപ്പാട്‌ എന്നോട്‌ തന്നെ എന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. )

Anonymous said...

പരാജിതന്‍,ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു.

കാളിയമ്പി said...

നിങ്ങളേപ്പറ്റി എഴുതാനോ പാര്‍വതീ..
ഞാനൊരു മെഗലോമാനിയ പിടിച്ചവനാണ്,,എന്നെപ്പറ്റിത്തന്നെയെഴുതാന്‍ എനിയ്ക്കു സമയമില്ല..

പിന്നെ അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെയൊരു ചോദ്യമുണ്ട്..
“എഴുതി വയ്ക്കുന്നതെല്ലാം സത്യമാണോ..അങ്ങനെയാണെങ്കില്‍ ഞാനെന്തെല്ലാമെഴുതിയിട്ടുണ്ട്......”
നല്ല കിടിലന്‍ ഡയലോഗല്ലേ വിഷ്ണുമാഷേ..

കൊടുംകാറ്റ് വിതയ്ക്കാന്‍ മാത്രമൊക്കെയുണ്ടോ വിഷ്ണുമാഷേ..ചുമ്മാ വിടെന്ന്..താങ്കളൊരു വെജിറ്റേറിയനായതാണീ പ്രശ്നം:)..ആ കൊച്ച് പോയിക്കെടന്നൊറങ്ങട്ടേ..

അപ്പോഴേ ഭാരതത്തിലിതെത്രയാ സമയം..ആര്‍ക്കും ഉറക്കമൊന്നുമില്ലേ..വിഷ്ണുമാഷും പോയിക്കെടന്നുറങ്ങേ..

പരാജിതാ..മയക്കുവെടി വച്ച് മയങ്ങിയില്ലേലൊരു കൊച്ചു വര്‍ത്തമാനം..

അപ്പന്‍ സാറിനേപ്പറ്റിയെഴുതിയപ്പോ ഒരു ഭയങ്കരനെ വിട്ടു പോയി..
ആംഗലേയ സാഹിത്യത്തിലെ സുധീഷ് സാറിനെ..നമ്മുടെ പാഠം പഠിപ്പിക്കുന്ന സാറു തന്നെ..ന്തായിരുന്നു ഒരു കലാശം അല്ലേ...

കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരെ ആരെയൊക്കെയറിയാം എന്നൊരു ചോദ്യം വന്നു..Why must we conserveന്നൊരു പാ‍ഠം..(പുസ്തകത്തിലെ പാഠം തന്നെ..)പഠിപ്പിയ്ക്കുമ്പോള്‍..ഞാന്‍ മാത്രം ഒരു ഉത്തരം പറഞ്ഞു..അതിനൊരു അര മണിയ്ക്കൂര്‍ നേരം തകര്‍പ്പനായൊരു മറുപടി തന്നു..(അന്ന് സാര്‍ സീ പീ എമ്മും പൂ കാ സായുമൊന്നും വിട്ടിട്ടില്ല..)

പറയേണ്ടായിരുന്നു എന്നു തോന്നിപ്പോയി..ഇനി ക്ലാസ്സിലൊന്നും പറയില്ല എന്നും വിചാരിച്ചു..എന്നാലും മറുപടിയുടെ വേരുകള്‍ തോണ്ടി ചെന്നപ്പോ ഞാന്‍ ഞാനല്ലാതെയായി..നമ്മടെയൊരു ലോക വീക്ഷണമില്ലേ..അതു തന്നെ മാ‍റിപ്പോയി..

അതാണ് കമന്റ്..അല്ലേ..സുധീഷ് സാറ് പഠിപ്പിച്ചിട്ടൊണ്ടോ പരാജീ..എസ് എന്നില്‍..

വെള്ളാപ്പള്ളിയ്ക്കല്ല എസ് എന്‍ കാളേജില്‍ പാപ്പിച്ചുകയും പാ‍ച്ചുകയും ചെയ്യണവന്മാര്‍ക്കു തന്നെ നഷ്ടം..സാറിന്റെ രാഷ്ട്രീയ നിലപാടുകളോട് ഇന്നും അന്നും യോജിപ്പില്ലെങ്കിലും.

പരാജിതന്‍ said...

പെരിങ്ങോടാ, സോറി. താന്‍ വന്നതറിഞ്ഞിരുന്നെങ്കില്‍ നേരത്തെ വിട്ട കമണ്റ്റെഴുതില്ലായിരുന്നു. സ്വാധീനവും അനുകരണവും തമ്മിലുള്ള വ്യത്യാസം ഞാന്‍ മുമ്പേതോ കമന്‍റില്‍ പറഞ്ഞില്ലേ? തോന്നലാണോ, ആ!

വികെയെന്നെ വായിച്ചവര്‍ കുറവാണോ? വായിക്കാത്തയാള്‍, തിരുവില്വാമലയും തൃക്കോട്ടൂരുമൊക്കെ ചരിത്രത്തിലാദ്യമായി കേള്‍ക്കുന്നയാള്‍ ഞാന്‍ മാത്രമാണെന്ന എണ്റ്റെ പുതിയ തിരിച്ചറിവിനെ തുരങ്കം വയ്ക്കല്ലേ സുഹൃത്തേ! ഞാനുമുറങ്ങി. അഞ്ച്‌ മിനിറ്റായി.

കാളിയമ്പി said...
This comment has been removed by a blog administrator.
പരാജിതന്‍ said...
This comment has been removed by a blog administrator.
ഏറനാടന്‍ said...

ദെന്താപ്പോ കഥ! എന്താപ്പോ ഇവിടെത്തെ പുകില്‌? എന്താണിവിടെ നടക്കുന്നത്‌? ഒരു നിമിഷം ഞാന്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റ്‌ നടയിലെത്തിയതായി തോന്നിപോയി!!

Siju | സിജു said...

അപ്പോ ഈ തല്ലും ഗോമ്പ്രമൈസാക്കി
ഒരു ഒന്നു രണ്ടു ദിവസം കൂടി കൊണ്ടു നടക്കാമായിരുന്നു
ഇതൊരു ഹിന്ദി സിനിമാ പോലെയായി; അവസാനം ഒരു സോപ്പുപെട്ടിയും :-)

Anonymous said...

മ്മുഴുവന്‍ വായിച്ചു....ഈ വാക് പയറ്റുകള്‍! പക്ഷേ ഇതെന്തിനായിരുന്നു എന്നു മാത്രം മനസ്സിലായില്ല.ഏതായാലും ഇതു കണ്ടത് കൊണ്ട് ആ ബ്ലൊഗ് വായിക്കന്‍ പറ്റി. എല്ലാത്തിന്റെയും ഇടയ്ക്ക് അതും ഒരു രസം എന്നെടുത്താപ്പോരേ. വിമര്‍ശിക്കാം..അല്ലെങ്കില്‍ വിമര്‍ശിക്കണം. നന്നാവാന്‍ വേണ്ടി. ആ ബ്ലോഗില്‍ നിന്നു തന്നെയെടുത്ത ഒരു ഉദഹരണം നോക്കൂ....കൈപ്പള്ളി എന്ന മാന്യ ബ്ലോഗര്‍ എഴുതിയത്.

പ്രിയപെട്ട സുഹൃത്തെ.
കഥ ഞാന്‍ വായിച്ച്. കൊള്ളാം. എന്റെ മനസില്‍ തോന്നിയ ഒരു അഭിപ്രായം ഞാന്‍ പറയാം. വരികള്‍ കുറച്ചുകൂടെ ചെറുതാക്കിയാല്‍ ആശയം വ്യക്തമാകും. നീണ്ട വരികള്‍ വായിച്ച് അവസാനിപ്പിക്കുമ്പോള്‍ താങ്കള്‍ പറഞ്ഞുവന്നതെന്താണെന്നോ തുടങ്ങിയതെവിടെയാണെന്നോ വ്യക്തമാക്കാന്‍ വീണ്ടും വായിക്കേണ്ടിവരും. കഥയുടെ ലളിതമായ ആശയവും, താങ്കളുടെ സുന്ദരമായ ആ നര്മ്മ ബോധവും, ലളിതമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കു.


"പിന്നെ അതു പഴുത്ത്‌ കയ്യാങ്കളിയായി, കയ്യും കാലും ഉപയോഗിച്ചുള്ള കളിയായി, അടിയായി പിടിയായി ഒടുക്കം കുഞ്ഞിക്കാദറിന്റെ ആറാട്ട്‌ സ്പെഷ്യല്‍ചായക്കട ഉല്‍ഘാടിച്ച ദിവസം തന്നെ കെട്ടിമറിഞ്ഞുവീണ്‌ മയ്യത്തായി...."

ഹ ഹ ഹ !!!. :) ഞാന്‍ ഈ സീന്‍ ഓര്ത്ത് ഒരുപാട് ചിരിച്ചു.

അതിനു എഴുതിയ ആളുടെ മറുപടി:

കൈപ്പള്ളീ, ഞാന്‍ ആദ്യം ഇട്ട പോസ്റ്റിന് ആദ്യം വന്ന കമന്റും (പെരിങ്ങോടന്റെ)) ഇതു തന്നെയായിരുന്നു പറഞ്ഞെ. അതു കൊണ്ട് ഒന്നൂടെ ശ്രദ്ധിച്ചായിരുന്നു ഇതെഴുതിയത്. പക്ഷേ എന്തു ചെയ്യാന്‍ പലപ്പോഴും എഴുത്ത് വയറിളകിയ പശു ചാണകമിടുന്ന പോലായിപ്പോവുന്നു. എഴുതി നന്നാവട്ടേ എന്നു സ്വയം ആശംസിക്കുകയല്ലാതെ എന്തു ചെയ്യാന്‍! നന്ദി ഒരിക്കല്‍ കൂടെ....

ഇത്രേ ഉള്ളൂ കാര്യം. എഴുതിയ ആള്‍ക്കും അഭിപ്രായം പറഞ്ഞ ആള്‍ക്കും അറിയാം ഇതിലൊന്നും വലിയ കഥ ഇല്ലാ എന്ന്. എന്നാലും പോസിറ്റിവ് ആയ ആത്മാര്‍ഥതയുള്ള ഒരു അഭിപ്രായം..അത് അത്തിന്റേതായ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ട രചയിതാവ്! ഇങ്ങനെയല്ലേ അതിന്റെ ഒരു ശരി? വെറുതെ കുറെ വാക്കുകള്‍....ഒരു കാര്യവുമില്ലാതെ എറിഞ്ഞിട്ട് പോയി എല്ലാരും. എന്തിന്? ആരെന്തു നേടി?

(ബ്ലോഗര്‍ ബീറ്റയില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ പറ്റുന്നില്ല..അതുകൊണ്ടാണ് അദര്‍ വിഭാഗത്തില്‍)

അതുല്യ said...

മാഗ്നിയങ്ങുന്നേ... ഞാനൊരു ഇന്വോയിസ്‌ അങ്ങട്‌ കൊരിയറു ചെയ്തിട്ടുണ്ട്‌.

കൈപറ്റി എന്റെ സ്വിസ്സ്‌ എക്കൗണ്ടിലേയ്ക്‌ ഇട്ടേക്ക്‌.

---

പരാജിതനോട്‌, മുസാഫിര്‍ ഒരു സാദാ കമന്റിട്ടിട്ട്‌ പോയിട്ട്‌ ഇത്‌ ഇത്‌ പോലെ ഒരു വഴിയ്കാകുമ്ന്ന് ഒരിയ്കലും കരുതിയില്ല. ദേവനോട്‌ ഞാന്‍ പറഞ്ഞിരുന്നു, ലിങ്കില്‍ ഞെക്കിയപ്പോ പിണഞ്ഞതാണെന്ന്. ക്ഷമ പറഞ്ഞ്‌ ഞാന്‍ വേറെ ഒരു മുഖമൂടി അണിയുന്നില്ല. പക്ഷെ ആവര്‍ത്തിയ്കാതിരിയ്കാം. നിങ്ങളുടെ കമന്റിലെ ചില വരികള്‍ എന്റെ ഹൃദയത്തില്‍ നൊമ്പരമുണ്ടാക്കുന്നു. I place my apologies.

പരാജിതന്‍ said...

പ്രിയപ്പെട്ട സ്നേഹപൂര്‍വ്വമേ,
താങ്കള്‍ക്ക്‌ മാഗ്നിഫൈയര്‍ മാപ്പു നല്‍കട്ടെ. ഞാനല്ലതിണ്റ്റെയാള്‌. കാരണം മാഗ്നിക്കറിയാം.

പരാജിതന്‍ said...

സ്നേഹപൂര്‍വ്വമേ,

എന്തായാലും മാഗ്നി വന്ന് കാരണം പറയാത്ത സ്ഥിതിക്ക്‌ ആ ജോലി കൂടി ഞാനേറ്റേടുക്കാം. ക്ളബ്ബംഗങ്ങളേ, ഇതും കൂടി ക്ഷമിക്കൂ. ഇനി ഞാന്‍ നിങ്ങളുടെ സ്ഥലം മിനക്കെടുത്തില്ല.

അപ്പോള്‍ കാര്യത്തിലേക്ക്‌ വരാം. വികെയെന്‍, അനുകരണം എന്നിങ്ങനെയുള്ള സീരിയസ്‌ ഏര്‍പ്പാടെല്ലാം മാറ്റി വച്ച്‌ ഇന്നലെ നടന്നത്‌ ഒരു ഫുട്ബോള്‍ കളിയോ, ഗുലാന്‍പെരിശു കളിയോ അല്ലെങ്കില്‍ അത്‌ രണ്ടും ചേര്‍ന്ന ഒരു ഡിഫെറെന്‍റ്‌ ഗെയിമോ ആണെന്ന് വിചാരിക്കുക.

ഞാന്‍ അനുകരണം എന്നൊരു ചീട്ടിട്ടു. കളി നന്നായറിയാവുന്ന മാഗ്നി 'രണ്ട്‌ മാസത്തിന്‌ മുമ്പിട്ട പോസ്റ്റാണ്‌. സോ നോ കമന്‍റ്‌സ്‌.' എന്നൊരു ഗുലാനിട്ടെന്നെ വെട്ടി. ഒന്നും മിണ്ടാനാകാതെ കാതില്‍ കുണുക്കുമിട്ട്‌ ഞാനിരിക്കുമ്പോളാണ്‌ പാര്‍വതി 'പൊന്നുരുക്കല്‍, കൊലവിളി' എന്നൊക്കെ പറഞ്ഞു വന്ന് എനിക്ക്‌ വീണ്ടും കളിക്കാനൊരവസരമുണ്ടാക്കിത്തന്നത്‌. അങ്ങനെ കളി നടക്കുമ്പോള്‍ ആരും വിളിക്കാതെ വന്ന താങ്കള്‍ സ്വയം മാഗ്നിയുടെ ടീമില്‍ കയറിക്കൂടി എനിക്ക്‌ നേരെ യുക്തിരഹിതമായി അസഭ്യം വര്‍ഷിച്ചത്‌ ടീമിന്‌ സെല്‍ഫ്‌ ഗോളായി മാറി. കളിയുടെ നിയമങ്ങള്‍ നന്നായറിയാവുന്ന വിശാലനൊക്കെ റഫറിയായി നിന്ന് ഫൌള്‍ വിളിക്കുക മാത്രമേ ചെയ്തുള്ളൂവെന്നോര്‍ക്കണം. മറ്റൊരു റഫറിയായി നിന്ന അതുല്യയെ കളത്തിലിറക്കാന്‍ താങ്കള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല. എന്തിന്‌, പരോക്ഷമായി സാക്ഷാല്‍ ദേവനെത്തന്നെ വിളിച്ചു നോക്കിയെങ്കിലും അദ്ദേഹം ഗ്യാലറിയില്‍ നിന്നു പോലും മുങ്ങിക്കളഞ്ഞു.

ഇതൊക്കെ മാത്രമാണോ താങ്കള്‍ മാഗ്നിയോട്‌ ചെയ്ത ദ്രോഹം? മറഡോണ ലൈനിലുള്ള, ഒറ്റയ്ക്ക്‌ കയറിച്ചെന്ന് ഗോളടിക്കാന്‍ കെല്‌പുള്ള, അംബിയെന്നൊരു പ്ളേമേക്കറെ ബര്‍മിങ്ങാമില്‍ നിന്നോ മറ്റോ തൂക്കിയെടുത്ത്‌ കൊണ്ട്‌ വന്ന് എണ്റ്റെ ടീമിലിട്ടു തന്നു.

ഇനി പറയൂ, താങ്കള്‍ക്ക്‌ മാപ്പ്‌ തരേണ്ടതാരാണ്‌? ഞാനോ, മാഗ്നിഫൈയറോ? ഞാന്‍ താങ്കളോട്‌ നന്ദിയല്ലേ പറയേണ്ടത്‌?

അടിക്കുറിപ്പ്‌: അതുല്യ, വിശാലന്‍, ദേവന്‍ എല്ലാവരും ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എന്നോട്‌ ക്ഷമിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. മാഗ്നിയോട്‌ ഒരു ബിഗ്‌ സോറി.

Siju | സിജു said...

പരാജിതന്‍ ചേട്ടാ..
നമ്മള്‍ ചീട്ടു കളിച്ചല്ലേ തുടങ്ങിയത്; അതെപ്പോഴാ ഫുട്ബോളായത് :-)
എന്തായാലും ഇഷ്ടപെട്ടു

ദേവന്‍ said...

ഇവിടെ സ്പിരിറ്റ്‌ ഉണ്ടെന്ന് കേട്ട്‌ വന്നു നോക്കിയതാ. അപ്പോഴാ സംഭവം- പൊതുമാപ്പ്‌ കൊടുക്കല്‍ എന്തരാ അതിന്റെ ഇംഗ്ലീഷു പേര്‍ അംനീഷ്യയോ? അതാ പരുവാടി എന്ന് തിരിഞ്ഞത്‌.

എന്നാ കേട്ടോളിം പഴമ്പുരാണം. ഞാന്‍ ബൂലോഗത്ത്‌ വന്ന് ആദ്യത്തെ കമന്റിട്ടതും കലേഷും ഞാനൂടെ ഒടക്കി. എന്നു മാത്രമല്ല ആസ്ഥാന ഗൂണ്ടാ അതുല്യേം ചാടി ഇടിച്ചു. അത്‌ കഴിഞ്ഞ്‌ ഇപ്പം ഒരു കൊല്ലം ആയപ്പോഴേക്ക്‌ ഒരു കട്ടഞ്ചായ കുടിക്കന്നേരം പോലും കലേഷിനെയും അതുല്യേം വിളിക്കുമെന്ന രീതിയിലായി. അത്രേയുള്ളു തല്ല്. അതു തന്നെ വിശ്വം മാഷ്‌ ഒരു പോസ്റ്റാക്കിപ്പറഞ്ഞതും.

അതുല്യ said...

ദേവനോട്‌.. മതി. ഇനി നിര്‍ത്തിയില്ലെങ്കില്‍ എന്നെ പറ്റി താങ്കള്‍ പറഞ്ഞു കേട്ടിട്ടേയുള്ളു.ഗിസൈസ്‌ അത്ര ഒരു ദൂരമല്ലാട്ടോ. അത്യാവശ്യമല്ലാത്ത ഒരു കാര്യത്തിനും ഞാന്‍ ദേവനേ വിളിയ്കാറില്ല. (അല്‍പം ഗ്യസിനൊരു മരുന്ന്... പിന്നേ, എന്നും എന്നും ഗ്യാസ്‌ എന്റെ കുഴപ്പമാണോ?)

ഒരു കൊല്ലത്തിനപ്പുറം ഒരു വടം വലി പോലെ നമ്മളെ രണ്ട്‌ പേരേയും റെഡ്‌ രിബ്ബണില്‍ വീഴ്ത്തിയ ഒരു മീറ്റും. !! കണ്ടിട്ട്‌ കണ്‍കുളിരുന്നു. ഇനി മേലാല്‍.... ആ പശുവിനെന്തെങ്കിലും കൊടുത്ത്‌ കിട്ടുന്ന പാലൊക്കെ കുടിയ്കൂട്ടോ. വാവാനേ ഒക്കെ എടുത്ത്‌ നടക്കാനുള്ളതാ.

കരീമാഷും, അത്തിക്കുറിശ്ശീം ,കണ്ണൂസ്സ്‌, സിന്ദാര്‍ഥന്‍ ഏറനാടുമൊക്കെ ഒന്നിയ്കട്ടേ വേഗം. എന്നിട്ട്‌ പിന്നേം ഒരു മീറ്റ്‌. മീറ്റില്‍ വന്ന് .."ബ്ലോഗ്‌".. ആന കുതിര മയില്‍ ഒട്ടകം എന്നൊക്കെ ഒരു വാക്ക്‌ ആരേലും പറഞ്ഞാ ഞാന്‍ കറക്കും 999!! ഒരു അണോഫിഷ്യല്‍ മീറ്റ്‌ അറ്റ്‌ അതുല്യ എക്സ്റ്റെന്‍ഷന്‍. എന്തും പറയാം എങ്ങനേം പറയാം. ഫ്രീ ഫൊര്‍ ആള്‍. കുപ്പിയുണ്ടാവില്ല. (സിന്റെക്സ്‌ റ്റാങ്കാവും അതിനു പകരം) ഓണ്‍ ദ സ്റ്റേജ്‌ കുറുമാന്‍ ആന്‍ഡ്‌ അതുല്യ. വിശിഷ്ടാതിഥിയായിട്ട്‌ നമ്മള്‍ ഈ പോസ്റ്റിട്ട്‌ കരി ഓയില്‍ കോരിയോഴിച്ച മാഗ്നി തന്നെ യാവട്ടെ. ഇങ്ങെരെ ഞാന്‍ ഒരു ചെറിയ എലിക്കണിയൊക്കെ ഒരുക്കി വച്ച്‌ തേങ്ങാ കൊത്തിട്ട്‌ വച്ചിട്ട്‌ ഇരിയ്കുന്നു. ഒരു മണമൊക്കെ വന്നിട്ടുണ്ട്‌. മാഗ്നിയേ ആ ആയുസ്സിന്റെ വീതീം നീളോം ഒക്കെ ഒന്ന് നോക്കിക്ക്ട്ടോ.

എനിക്ക്‌ ദേ...ഗുണ്ഡാ
പദവി... (ഈ "ണ്ഡാ".. വിലാണല്ലോ അന്ന് ഇടീം നടന്നത്‌!!)

പരാജിതന്‍ said...

സിജു, കഥയില്‍ ചോദ്യമില്ലെങ്കിലും രണ്ടും ചേര്‍ന്ന കളിയെന്ന് പറഞ്ഞിട്ടുണ്ട്‌, ആദ്യം.

magnifier said...

ആ‍ ഹ ഹാ‍ാ....ഹരീ താങ്കളത് ഒരു കളിയായി പറഞ്ഞത് എനിക്കിഷ്ടായി....പക്ഷേ വിശദീകരണം അങ്ങിനെയല്ല. അതു തെറ്റി!

അതുല്യേച്ചി ബോള്‍ എടുത്ത് ടച്ച് പോയിന്റില്‍ കൊണ്ടുവെച്ചു....(ഓ.ക്കെ അതു മൈതാനം മാറി വെച്ചുപോയതാണെന്നു വെയ്ക്കാം) മാഗ്നി അതു കാണുന്നുണ്ട് കേട്ടോ...പക്ഷെ മിണ്ടാന്‍ പറ്റുമോ? ഇല്ല. മുസാഫിര്‍ വരുന്നു...നോ രക്ഷ! അപ്പളല്ലേ വരണത്. സാക്ഷാല്‍ മറഡോണ! അപ്പപ്പ എന്നാ കളി...കളിക്കാന്‍ ആളെ കിട്ടാതെ നിക്കണ മാഗ്നിക്ക് ഹാപ്പി! പക്ഷേ സ്വയം ഇറങ്ങിക്കളിക്കാന്‍ പറ്റുമോ? ഇല്ല. അപ്പോ എന്നാചെയ്യും? ആളെ ഇറക്കണം...സോ മാഗ്നി എന്തു ചെയ്യും? അങ്ങ് കോങ്ങാടോ കാസര്‍കോട്ടൊ കെടക്കണ സ്നേഹപൂര്‍വത്തിനെ കളത്തിലിറക്കുന്നു. ആ ഹഹാ..പിന്നെയല്ലേ കളി!(സ്നേഹപൂര്‍വം ലക്കും ലഗാനുമില്ലാ‍ാത്ത ഒരു ഫൌള്‍ കളീച്ചുകളഞ്ഞു എന്നത് മാറ്റി നിര്‍ത്തിയാല്‍) ആരൊക്കെയാ കളിച്ചെ? സാക്ഷാല്‍ പെലെ മുതല്‍ വിജയന്‍ വരെ ഇറങ്ങീലേ കളത്തില്‍? ഒരു വെറും സാദാ മലപ്പുറം സെവന്‍സ് ആയി ഒതുങ്ങിപ്പോവുമായിരുന്ന ഈ കളിയെ ഒരു ലോകകപ്പ് ക്വാളിഫയിംഗ് മത്സരത്തിന്റെ നിലവാരത്തിലെത്തിച്ചില്ലേ എല്ലാരും കൂടെ? ആ ഹ ഹാ‍ാ....തലയില്‍ വീണ തേങ്ങയെ ഉരിച്ചുപൊതിച്ച് ചമ്മന്തിയരച്ച് ഒരു പപ്പടവും കൂട്ടി കഞ്ഞികുടിക്കുന്ന ഈ വിദ്യ ഇത്ര മനോഹരമായി അവതരിപ്പിച്ചവര്‍ വേറെ ആരുണ്ട് ഈ ബ്ലൊഗുലകത്തില്‍? (മീനമാസത്തിലെ ഭാരതപ്പുഴ പോലെ “നിറഞ്ഞുകവിഞ്ഞിരുന്ന വെടിവട്ടത്തിന്റെ ഹിറ്റ് കൌണ്ടരില്‍ ഈ രണ്ടു ദിവസം കൊണ്ട് ഹിറ്റ് 200 ല്‍ പരം!) അടുത്ത ഏതെലും മീറ്റില്‍ മാഗ്നിയെ വിളിച്ച് ഈ ഒരു അഭ്യാസത്തിന്റെ പേരില്‍ ഏറ്റവും ചുരുങ്ങിയത് ഒരു ഹെലിക്കണിന്റെ പാട്ടയെങ്ക്കിലും കൊടുക്കേണ്ടെ? വേണം തീര്‍ച്ചയായും വേണം!

അതുല്യേച്ചീ...ചുണ്ടെലിക്കുവെച്ച കെണിയില്‍ വല്ല പെരുച്ചാഴിയും കുടൂങ്ങും....കുടുങ്ങാം! കിടുങ്ങിപ്പോണ്ട കേട്ടോ

അതുല്യ said...

മാഗ്നീനേ ഞാന്‍ അംബിയ്കു പഠിപ്പിയ്കണോ?

പരാജിതന്‍ said...

കളിയായി പറഞ്ഞത്‌ കളിയായിട്ടെടുക്കൂ മാഗ്നി. തേങ്ങ, ചമ്മന്തി.. അതിഷ്ടപ്പെട്ടു. ഇന്ന് രാവിലെയും ഇഡ്ഡലിയുടെ കൂടെ കഴിച്ചു. പിന്നെ, വെടിവട്ടത്തിന്‌ ഹിറ്റ്‌ കൂടിയതില്‍ സന്തോഷം. ഞാനാണതിന്‌ നിമിത്തമെങ്കില്‍ പ്രത്യേകിച്ചും. എനിക്കാണെങ്കില്‍ എണ്റ്റെ ബ്ളോഗില്‍ താങ്കള്‍ വന്നതും, light-hearted ആയി തമാശ പറഞ്ഞു പോയതുമൊക്കെ തന്നെ അഞ്ഞൂറു ഹിറ്റ്‌ കിട്ടിയത്‌ പോലായി.

രാജ് said...

light-hearted = ലഘുചിത്തന്‍ എന്ന് 100 വട്ടം എഴുതി പഠിക്കൂ പരാജിതാ ;)

പരാജിതന്‍ said...

Thank you. സോറി, നന്ദി, പെരിങ്ങോടാ :)

Kaippally said...

മതിയാക്കിനെടെ. പുല്ലുകള്‍. കലികള്‍ വരണ്‍ കേട്ടല്ലെ?