Sunday, November 19, 2006

പ്രിയമുള്ളവരേ... ഒന്നു സഹായിക്കണേ...

ഒരു ഐ ടി ബന്ധമുള്ള വളരെ സീരിയസ്സായ ഒരു പ്രശ്‌നമാണ്. ആരെങ്കിലും ഒന്നു സഹായിക്കണേ... ഇല്ലെങ്കില്‍ എന്റെ ഒരു പാട് കാലത്തെ അധ്വാനം വെറുതെ ആയിപ്പോവും. സന്മനസ്സുള്ളവരേ... ഇതിലേ, ഇതിലേ...

സംഗതി ഞാനിപ്പോള്‍ ഷാര്‍ജയിലാണ്. നാട്ടില്‍ ഉണ്ടായിരുന്ന രണ്ടു കൊല്ലം ഞാന്‍ സംഘടിപ്പിച്ച ഒരു കമ്പ്യൂട്ടറില്‍ അത്യാവശ്യം പ്രൊഗ്രാമ്മിങും പിന്നെ, ഡിസൈനിങും ഒക്കെ ചെയ്തിരുന്നു. അങ്ങനെയിരിക്കെ വിസ കിട്ടി തിരക്കിട്ട് ഇങ്ങോട്ടേക്ക് തിരിച്ച സമയത്ത് അവയുടെ ബാക്ക് അപ്പ് എടുക്കാന്‍ വിട്ടു പോയി. ഈയിടെ അതിലൊരു VB Project ന്റെ ഭാഗങ്ങള്‍ ആവശ്യമായി വന്നപ്പോള്‍ വീട്ടിലേക്ക് വിളിച്ച് സംഗതി മൊത്തമായി സീഡീകളിലാക്കി അയക്കാന്‍ പറഞ്ഞു. സീഡീ റൈറ്റര്‍ ഇല്ലാഞ്ഞതിനാല്‍ അതൊരെണ്ണം ഫിറ്റ് ചെയ്യിക്കാന്‍ പറഞ്ഞു. അതിനായി കമ്പ്യൂട്ടര്‍ വാങ്ങിയ കടയില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചു.

അങ്ങനെ ആ കടയില്‍ നിന്നും ഒരു ടെക്‍നീഷ്യന്‍ (എന്നവന്‍ പറയുന്നു... ആര്‍ക്കറിയാം അവന്റെ ക്വാളിഫിക്കേഷന്‍ എന്തെന്ന്...!) സീഡീ റൈറ്ററുമായി വീട്ടില്‍ വന്നു. വീട്ടില്‍ വന്നിട്ട് സിസ്റ്റം ഓണാക്കി അവന്റെ കമന്റ് എന്തായിരുന്നുവെന്നാല്‍: “സിസ്റ്റം ഭയങ്കര സ്ലോ ആണ്. ആന്റീ വൈറസ് പഴയ വെര്‍ഷന്‍ ആയതിനാല്‍ ചിലപ്പോ പുതിയ വൈറസ് വല്ലതും കേറീട്ടുണ്ടാവും. ഞാനത് നാളെ ചില സീഡിയുമായി വന്ന് ശരിയാക്കിത്തരാം” എന്നായിരുന്നു. നല്ല കാര്യമല്ലേ... നടക്കട്ടെ എന്ന് വീട്ടുകാരും ചിന്തിച്ചു.

പിറ്റേന്ന് വന്നവന്‍ “ന്നാ പിന്നെ നോക്ക്വല്ലേ...?” ന്ന് ചോദിച്ചു കൊണ്ട് സിസ്റ്റം ഓണാക്കി.
“ഇവിടെ ഡെസ്‌ടോപ്പില്‍ ചില ഫയല്‍‌സ് ഉണ്ടല്ലോ... ആവശ്യമുള്ളതാണോ...?” എന്നായി അവന്‍.
വീട്ടുകാര്‍ നോക്കിയപ്പോ ഏതാനും ചില അല്ലറ ചില്ലറ ഫയല്‍‌സ് അവിടെ ഉണ്ടായിരുന്നു.
“ഹേയ്, അതൊന്നും ആവശ്യമില്ല.” എന്ന് നോക്കി ഉറപ്പു വരുത്തിയ ശേഷം വീട്ടുകാര്‍.

ഡെസ്‌ക് ടോപ്പിലെ ഫയല്‍‌സ് ആവശ്യമില്ലാന്നുള്ള കാര്യം കേട്ട അവന്‍ ഉടനെ ഹാര്‍ഡ് ഡിസ്‌ക് ഫോര്‍മാറ്റ് ചെയ്തു! വിന്‍ഡോസ് റീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ടി! പാര്‍ട്ടീഷനും കളഞ്ഞു കുളിച്ചു. എന്റെ പ്രധാനപ്പെട്ട വര്‍ക്കുകളെല്ലാം ഡിം... :-(

ഇനി എന്റെ പ്രിയപ്പെട്ട ബൂലോഗ വാസികളേ... ആര്‍ക്കെങ്കിലും എന്നെ സഹായിക്കാനാവുമോ? ശ്രീജീ... കൈപ്പള്ളീ... അങ്ങനെ ഒരുപാടൊരു പാട് പേര്‍ ഇവിടെ ഇല്ലേ... എന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ഡാറ്റാസ് റിക്കവര്‍ ചെയ്യാന്‍ വല്ല വഴിയും ഉണ്ടോ?

24 comments:

പുഞ്ചിരി said...

ഒരു ഐ ടി ബന്ധമുള്ള വളരെ സീരിയസ്സായ ഒരു പ്രശ്‌നമാണ്. ആരെങ്കിലും ഒന്നു സഹായിക്കണേ... ഇല്ലെങ്കില്‍ എന്റെ ഒരു പാട് കാലത്തെ അധ്വാനം വെറുതെ ആയിപ്പോവും. സന്മനസ്സുള്ളവരേ... ഇതിലേ, ഇതിലേ...

അതുല്യ said...

പുഞ്ചിരി, ഗള്‍ഫ്‌ ന്യൂസില്‍ ഇടയ്കോക്കെ ഹാര്‍ഡ്‌ ഡിസ്കീന്ന് പോയാലും ഞങ്ങള്‍ "ശരിയാക്കി" തരാംന്ന് എന്ന വാഗ്ദാനങ്ങള്‍ കാണാറുണ്ട്‌. സീരിയസലീ, ഒന്ന് കോണ്ടാക്റ്റ്‌ ചെയ്യൂ. അല്ലെങ്കില്‍ എന്റെ ഒരു സുഹൃത്തും ഈ ലോടുക്ക്‌ വിദ്യ ഒക്കെ ചെയ്യുന്നുണ്ട്‌. പേരു മി. ആള്‍വിന്‍, 050 7781721. റ്റ്രൈ ഹിം.

ശ്രീക്കുട്ടന്‍... അത്‌ വേണോ?

ദില്‍ബാസുരന്‍ said...

ശ്രീജിത്ത്, ആദിത്യഭഗവാന്‍, പെരിങ്ങോടന്‍ മുതലായ ഐടി പുലികള്‍ ഉത്ത്രം പറയുമായിരിക്കും. എന്തോ സോഫ്റ്റ്വെയര്‍ ഉണ്ട് എന്ന് എനിക്കറിയാം. പക്ഷെ എത്രത്തോളം റിക്കവര്‍ ചെയ്യാന്‍ പറ്റുമെന്നൊന്നും പറയാന്‍ അറിയില്ല. ഇതിന്റെ സാമ്പത്തിക വശത്തെക്കുറിച്ച് എന്തെങ്കിലും വേണമെഞില്‍ നമ്മള്‍ ഒരു കൈ നോക്കാം. :-)

ശ്രീജിത്ത്‌ കെ said...

ഡിലീറ്റ് മാത്രം ചെയ്തതായിരുന്നുവെങ്കില്‍ അവ തിരികെ എടുക്കാന്‍ എളുപ്പമായിരുന്നു. പക്ഷെ ഫോര്‍മ്മാറ്റ് ചെയ്ത സ്ഥിതിക്ക് എനിക്ക് വലിയ പ്രതീക്ഷ ഇല്ല.

ഗൂഗിളില്‍ തിരഞ്ഞു നോക്കിയിരുന്നോ? എന്റെ കയ്യിലുള്ള ചില ഫയല്‍ റിക്കവറി സോഫ്റ്റ്വേറുകള്‍ ഞാന്‍ അയച്ച് തരാം. അത് ഉപകാരപ്പെടും എന്നൊന്നും പറയുന്നില്ല, ഒന്ന് ശ്രമിച്ച് നോക്കം. താങ്കളുടെ മെയില്‍ ഐഡി അറിയിച്ചുകൊള്ളൂ. എന്റേത് : sreejithk2000@gmail.com

പുഞ്ചിരി said...

അതുല്യേച്ചീ... താങ്ക്‍സ്..., ഞാന്‍ ആദ്യം ആള്‍വിനെ ഒന്നു വിളിച്ചു നോക്കട്ടെ... കൂടാതെ, ഗള്‍ഫ് ന്യൂസില്‍ ഇന്ന് ഒന്നു തപ്പണം...

ദില്‍ബൂ... ശ്രീജീനേം അദീനേം പെരിങ്ങൂനേം ഞാന്‍ ബന്ധപ്പെടുന്നുണ്ട്.

ശ്രീജീ... ദാ മെയില്‍ ഇപ്പോ വിടാം ട്ടോ...

കൊച്ചു മുതലാളി said...

ഫൊര്‍മ്മാറ്റ് ചെയ്ത് പോയതിനാല്‍ ഡാറ്റാ റിക്കവറി സാധാരണക്കാര്‍ക്ക് സാധിക്കുകയില്ല. എങ്കിലും എനിക്കൊരു പ്രതീക്ഷയുണ്ട്. മൂന്നാലു വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്റെ ഒരു സുഹ്രുത്ത് എറണാകുളത്തുള്ള ഒരു സ്ഥപനം 3 വട്ടം ഫൊര്‍മാറ്റ് ചെയ്ത് ഡിസ്ക്കില്‍ ഡാറ്റാ റിക്കവറി നടത്തുന്നതായിപ്പറഞ്ഞു. അന്ന് ഞങ്ങളെല്ലാവരും അവനെ കളിയാക്കി, ഡിലീറ്റു ചെയ്ത ഒരു കാര്യം പോലും തിരികെയെടുക്കാന്‍ പറ്റുകേലയെന്നുപറഞ്ഞ്.

പക്ഷെ ഇപ്പോള്‍ എന്റെ കൈയില്‍ ഒരു recovery for all എന്ന ഒരു സാധനം ഉണ്ട്. അതുപയോഗിച്ച് ഡിലീറ്റ് ചെയ്ത കര്യങ്ങള്‍ തിരികെയെടുക്കാന്‍ പറ്റുന്നുണ്ട്. പക്ഷേ ഫൊര്‍മാറ്റ് ചെയ്താല്‍ നടക്കില്ല.

C-DAC പോലുള്ള സ്ഥാപനങ്ങളില്‍ അതിനുള്ള സോഫ്റ്റ്വെയര്‍ ഉള്ളതായി അറിയാം. ഇയടെ പ്രധാനമന്ത്രിക്ക് മെയില്‍ അയച്ച എറണാകുളത്തുള്ള കഫേലെ ഹാര്‍ഡിസ്ക്ക് ഈ പറഞ്ഞ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പരിശോധിച്ചതണ്.

നമുക്ക് ആ സൊഫ്റ്റ്വെയര്‍ എവിടുന്നെങ്കിലും കിട്ടുമോയെന്ന് നോക്കാം.

saptavarnangal said...

പുഞ്ചി,
ഫൊര്‍മാറ്റ് ചെയ്ത ഡിസ്കില്‍ നിന്നും ഡാറ്റാ റിക്കവര്‍ ചെയ്യാന്‍ പറ്റും എന്നാണ് എന്റ്റെ അറിവ്. ഫോര്‍മാറ്റ് ചെയ്ത രീതി അനുസരിച്ച് റിക്കവര്‍ ചെയ്യാനുള്ള ജോലിഭാരം വ്യത്യാസപ്പെടും, അവര്‍ ചാര്‍ജ്ജ് ചെയ്യുന്ന ഫീസ്സും അതിനനുസരിച്ചായിരിക്കും.
എങ്ങനെ റിക്കവറാം:
http://www.nucleustechnologies.com/windows/How-to-recover-formatted-partitions.html

വിലവിവരം:

http://www.nucleustechnologies.com/Buy-Windows-Data-Recovery-Software.php

ഞാന്‍ ഒന്നു ഗൂഗ്ലിയപ്പോള്‍ കിട്ടിയതാ..ഞാന്‍ ഈ സോഫ്റ്റ്വേറ് ഉപയോഗിച്ചിട്ടില്ല കേട്ടോ.

Physel said...

Try File scavenger - ഫോര്‍മാറ്റ് ചെയ്ത ഹാര്‍ഡ് ഡിസ്കില്‍ വീണ്ടും ഒന്നും റൈറ്റ് ചെയ്തില്ലെങ്കില്‍ it may help you!

കൈപ്പള്ളി said...

അദ്യം hard disk ഊരി നാട്ടീന്ന് കൊണ്ടുവാ. അതവിടെ വെക്കുന്നതേശരിയല്ല.

കൈപ്പള്ളി said...

ഫോര്മാറ്റ് റിക്കവറി software നല്ലത് ധാരാളം ഉണ്ട്. Sreejith email വഴി താങ്കള്‍ക്ക് അയച്ചു തരുന്ന software താങ്കള്‍ക്ക് ഉപയോഗപ്രദമാണെങ്കില്‍ നെറ്റില്‍ പോയി അത് വാങ്ങാം.

ഇവനെന്തിനാ മീശക്ക് തീപിടിക്കുംബോള്‍ ഉപദേശിക്കുന്നതെന്നു തോന്നും.

താങ്കളെ പോലുള്ളവര്‍ (പല കാരണങ്ങളാല്‍ hard disk backup ചെയ്യാന്‍ മറന്നുപോകുന്ന "software professionals") അവര്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന software വാങ്ങിയാലെ ഇനിയും നല്ല software അവര്‍ നിര്മിക്കു (പണി അറിയാവുന്ന Software Developers, C-DAC ല്‍ ഉള്ള അണ്ണന്മാരെപോലുള്ള തെണ്ടികള്‍ അല്ല!!) താങ്കളും ഒരു programmer ആണു എന്നാണു ഞാന്‍ വിശ്വസിക്കുന്നത്, മസ്തിഷ്കത്തിന്റെ ഉല്പന്നം വിറ്റു ജീവിക്കുന്നവന്‍ (Knowledge worker). ‌ചെയ്യുന്ന വിദ്യയെ ബഹുമനിക്കണം (അതിപ്പോഴ് ഇല്ല എന്നല്ല) . അതാണു് അതിന്റെ ഒരു ധര്മ്മം. Microsoft ഉം Apple, Adobe, EAGames പോലുള്ള ഭിമന്മാര്‍ അല്ല നല്ല de-engineering and security software നിര്മ്മിക്കുന്നവര്‍. എന്നേയും നിങ്ങളേയും പോലുള്ള സാധാരണക്കാരാണു അവ നിര്മ്മിക്കുന്നതു്. അവരോട് ബഹുരാഷ്ട്ര കുത്തകകളോടുള്ള രീതിയില്‍ പെറുമാറണോ?

അതുല്യ said...

പുഞ്ചിരിയേ വല്ലതും നടന്നോ?

ദേവന്‍ said...

ഐറ്റിയുമായി ഒരു ബന്ധവുമില്ലെങ്കിലും ഫോര്‍മാറ്റ്‌ ചെയ്താല്‍ പുഷ്പം പോലെ പൊക്കിക്കൊണ്ടു വരാന്‍ എന്തോ പരിപാടികള്‍ ഉണ്ട്‌. കാരണം ഔദ്യോഗിക രഹസ്യ രേഖകള്‍ (ആരുടെ ,എന്തെന്നും ചോദിച്ച്‌ ആളെ ജയിലിലാക്കരുത്‌) നശിപ്പിക്കുന്നത്‌ അതിരിക്കുന്ന ഹാര്‍ഡ്‌/യൂ എസ്‌ ബി ഡ്രൈവിനെ 6 തവണ ഫോര്‍മാറ്റും ഓരോ ഫോര്‍മാറ്റിങ്ങും കഴിയുമ്പോളും വളരെ വലിപ്പമുള്ള എന്നാല്‍ അര്‍ത്ഥമില്ലാത്ത ഡേറ്റ എഴുതിവച്ചും ആണ്‌. ഇപ്പണിക്ക്‌ ഒരു പ്രോഗ്രാം തന്നെയുണ്ട്‌.അതായത്‌ ഫോര്‍മാറ്റ്‌ & എഴുത്ത്‌ പിന്നേം ഫോര്‍മാറ്റ്‌ & എഴുത്ത്‌ എന്നു 6 തവണ.

അപ്പോ ഇതിനെ പൊക്കാന്‍ വഴിയുണ്ടാവുമല്ലോ. ഉണ്ടെന്നാണ്‌ ഇവരെല്ലാം പറയുന്നത്‌> http://partition.qarchive.org/utilities.html

Ambi said...

കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ വിദഗ്ധനല്ല.ആദ്യമേ പറയട്ടേ..

യൂറോപ്പില്‍ നിന്നൊക്കെ ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് കയറ്റിയയയ്ക്കുന്ന ഈ- ചവറുകളില്‍ നിന്ന് (ഫോര്‍മാറ്റ് ചെയ്ത)ഹാര്‍ഡ് ഡിസ്കുകള്‍ റിക്കവര്‍ ചെയ്ത് അതില്‍ നിന്നുള്ള ഡാറ്റാ (പ്രത്യേകിച്ചു ബാങ്ക് വിവരങ്ങള്‍)ആളെപ്പറ്റിയ്ക്കാനുപയോഗിയ്ക്കുന്ന ടീമുകളെപ്പറ്റി ബീ ബീ സീ യിലൊരു പരിപാടി വന്നെന്ന് ആരോ പറഞ്ഞു കേട്ടു..
അതുകൊണ്ട് അതിന്മേലൊന്നും എഴുതാതെ മേല്‍പ്പറഞ്ഞ സോഫ്റ്റ് വെയറുകളൊന്നു പരീക്ഷിയ്ക്കുക.

പിന്നെ കൈപ്പള്ളീ-പറയാതെ വയ്യ..
ഈ സീ ഡാക്കുകാരൊക്കെയെന്നാ തെണ്ടികള്‍ ആയത്?..മറ്റൊരു കമന്റ് യുദ്ധത്തിനുള്ള ആരോഗ്യവും സമയവുമില്ല..എന്നാലും ഭയങ്കര മോശമായിപ്പോയി..മൈക്രോസോഫ്റ്റൊന്നും ആവില്ലായിരിയ്ക്കും..പക്ഷേ അവരും ജോലി ചെയ്യുന്നു..
മസ്തിഷ്കം കൊണ്ട്..മൈക്രോസോഫ്റ്റിലോ അഡോബിലോ, ഒക്കെയിരുന്നും, ഇവിടെ മറ്റൊരു രീതിയിലാണെങ്കിലും തലച്ചോറ് വിറ്റിട്ട് ജോലി ചെയ്യുന്ന എന്നേപ്പോലേയും ലക്ഷങ്ങളുടെ ശമ്പള കാണക്കൊന്നുമില്ലായിരിയ്ക്കാം.
രാഷ്ട്രീയക്കാരോടും ബ്യൂറോക്രസിയോടും ഒക്കെ മല്ലടിച്ച് അവരും മേഘങ്ങളെണ്ണാനെങ്കിലത് അങ്ങനെയൊക്കെ ചിലതുണ്ടാക്കുന്നു..

ഡിസ്ക്ലൈമെര്‍:എന്റെ ബന്ധുമിത്രാദികളോ സുഹൃത്തുക്കളോ പോലും അവിടേയില്ല.

saptavarnangal said...

പുഞ്ചിരി,
വല്ലതും നടന്നോ? ഇപ്പോഴും‍ പുഞ്ചിരിക്കുവാണോ, അതൊ?

ദേവാ,
അതു തന്നെ, അങ്ങനെ എഴുതി എഴുതി ഓവറൈറ്റ് ആയിപ്പോകുന്നതു വരെ ഡാറ്റാ അവിടെ കാണും.
ക്വിക്ക് ഫോര്‍മാറ്റാണ് ചെയ്തതെങ്കില്‍ ഡാറ്റാ എളുപ്പത്തില്‍ റിക്കവറാം.

അംബി,
ആ ബി ബി സി പരിപാടിയെ അടിസ്ഥാനമാക്കി ഒരു ഡാറ്റാ സുരക്ഷ ലേഖനത്തില്‍ ഞാന്‍ വായിച്ചിട്ടുണ്ട്, ഏതു ഡിസ്കില്‍ നിന്നും ഡാറ്റാ പൊക്കി കൊണ്ടുവരാ‍ന്‍ പറ്റും എന്ന്. അവര്‍ പറയുന്നതു ഹാര്‍ഡ് ഡിസ്ക് ഫിസിക്കലായി നശിപ്പിച്ച് കളയണമെന്നാണ്.ആ പ്രോഗ്രാമിലാണെന്നു തോന്നുന്നു ഫോണ്‍ സിം കാര്‍ഡീല്‍ നിന്നും ഡാറ്റാ പൊക്കിയെടുത്തു.

പുഞ്ചിരി said...

മറുപടികള്‍ തന്ന എല്ലാവര്‍ക്കും നന്ദി. ഞാനാ ഹാര്‍ഡ് ഡിസ്ക് എത്രയും പെട്ടെന്ന് തന്നെ ഇവിടെ എത്തിക്കാന്‍ വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൈപ്പള്ളി പറഞ്ഞ പോലെ, അതവിടെ അധികം വെക്കുന്നത് അത്ര സുരക്ഷിതമല്ല എന്നു തോന്നി.

പക്ഷെ, ഈ ഫോര്‍മാറ്റ് ചെയ്ത പയ്യന്‍ ജോലി ചെയ്യുന്ന സ്ഥാപനം സ്വന്തം ഉത്തരവാദിത്വത്തില്‍ ആ ഹാ‍ര്‍ഡ് ഡിസ്‌ക് റിക്കവര്‍ ചെയ്തു തരാം എന്ന് കട്ടായം പറഞ്ഞതായി വീട്ടിലുള്ളവര്‍ ഇന്നു രാവിലെ എന്നെ വിളിച്ചറിയിച്ചു. പിന്നെ, ബൂലോഗത്തേക്കുള്ള ഒരു ലിങ്കും അവര്‍ക്കറിയിച്ചിട്ടുണ്ട്. അവര്‍ ശ്രമിച്ചു നോക്കട്ടെയെന്ന് ഞാനും കരുതി. കൊച്ചുമുതലാളിയുടെ സുഹൃത്തുക്കളെ പോലെ നാട്ടിലുള്ള ചില മഹാന്മാര്‍ക്കും സംഗതി ചെയ്യാനാവുമെന്നറിഞ്ഞപ്പോള്‍ ഒരു പ്രതീക്ഷയുണ്ട്. ആ സുഹൃത്തിന്റെ കോണ്ടാക്റ്റ് ഡീറ്റെയില്‍‌സ് വല്ല്തും കയ്യിലുണ്ടോ ചങ്ങാതീ?

സപ്തം ഗൂഗിളില്‍ പോയി അന്വേഷിച്ച് വിവരങ്ങള്‍ അറിയിച്ചതിന് നന്ദി. ഞാനൊന്നു പോയി നോക്കട്ടെ. ശ്രീജ്യേ... മയില്‍ സന്ദേശം കാണാനില്ലല്ലോ...? എന്റെ എഴുത്തവിടെ കിട്ടിയില്ലേ? ഫൈസലേ... ഈ സ്കാവഞ്ചര്‍ എവിടെ കിട്ടും? നെറ്റില്‍ നിന്നും ഡൌണ്‍ലോഡാന്‍ പറ്റുമോ?

അതുല്യേച്ചീ... സപ്തം...അംബീ... നാട്ടില്‍ നിന്നും ശുഭ വാര്‍ത്ത കിട്ടിയാലുടന്‍ ഞാന്‍ വിവരം അറിയിക്കാം. ദേവേട്ടന്‍ തന്ന ലിങ്കിലും ഒന്നു പോയി നോക്കട്ടെ.
ഒരിക്കല്‍ കൂട് എല്ലാവര്‍ക്കും നന്ദി.

കുട്ടന്മേനൊന്‍::KM said...

rsoft ന്റെ ഒരു പ്രോഗ്രാം ഉണ്ട്. ഒരുവിധം ഡാറ്റയെല്ലാം തിരികെ കിട്ടാറുണ്ട്. രെജിസ്റ്റേര്‍ഡ് വേര്‍ഷനാണ്. മറ്റൊരാളും ഉപയോഗിക്കില്ലെന്ന് ഉറപ്പാണെങ്കില്‍ ഇ-മെയിലയയ്ക്കൂ..

ചന്ത്രക്കാറന്‍ said...

Sorry for using english

go to

http://www.ontrack.com/

and download easyrecovery professional edition. I assume that you haven't written anything after formatting.

This evaluation version will just allow you to see the files, not to recover them. If you are able to see the files, i'll send the full version and it should recover the data.

Believe me, it works in most of the cases. I've been doing it for a long time. But make sure that they are not making further damage to your HDD.

മാഷ് said...

FinalData, R-Studio & EasyRecovery Pro എന്നിവകളാണ് ഞാനുപയോഗിക്കാറ്. ഇതില്‍ FinalData യും EasyRecovery Pro യും ഉപയോഗിക്കാന്‍ എളുപ്പമാണ്. R-Studio ഉപയോഗിക്കാന്‍ തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടാണെങ്കിലും നല്ല റിസല്‍റ്റ് ലഭിക്കാറുണ്ട്. RAID-ല്‍ ഉള്ള ഹാര്‍ഡ് ഡിസ്കില്‍ നിന്ന് പോലും ഇതിന് ഡാറ്റ റിക്കവര്‍ ചെയ്യാന്‍ കഴിവുണ്ട്.

FinalData ഉപയോഗിച്ചിട്ട് രക്ഷയില്ലെങ്കില്‍ R-Studio വച്ച് ഒന്ന് പയറ്റി നോക്കുക. EasyRecovery Pro യും ചിലപ്പോള്‍ രക്ഷക്കെത്താറുണ്ട്.

ഡാറ്റാറിക്കവറി ശ്രമം നടത്തുന്നതിന് മുന്‍പ് കഴിയുമെങ്കില്‍ ഹാര്‍ഡ് ഡിസ്കിന്റെ ഇമേജ് (Norton Ghost/PowerQuest Drive Image) എടുക്കുന്നത് നല്ലതാണ്.

http://www.r-studio.com
http://www.finaldata.com
http://www.ontrack.com

-മാഷ്-

പൊന്നമ്പലം said...

If the file system is NTFS, "RescueFiles" will be a good choice. Other software available are Dr. Rescue, NTFSGetBack.

Anonymous said...

i have both the softwares for partition recovery & data recovery
contact me 050 3230881 Deepu

Anonymous said...

punjiri .. SRADHIKKUKA .. aa harddiskilottu oru fileum puthiyathayi copy cheyyaruthennu urappu varuthuka. verey enthelum write aayal pinne data recvery nadakkilla.. even creating a text file of size 1kb can cause permanent data loss .. so b careful .. naattilttu ippo thanney vilichu parayuka oru knaappum create cheyyukayo save cheyyukayo cheyyaruthennu.. :)

allengil sambhavam pushpam poley thirikey kittum ..

EasyRecovery Professional , GetDataBack , Restorer 2000, Rstudio Data Recovery - ithellam formatted partitionil ninnu data recover cheyyan sahayikkum ..

Anonymous said...

ഈ ഡാറ്റ തിരിച്ചു പിടിക്കാന്‍ കഴിയില്ല. പാര്‍ടീഷന്‍സ് ഡിലീറ്റ് ചെയ്ത കാര്യം എന്തേ വിസ്മരിക്കുന്നു?

Ziya said...

പ്രീയപ്പെട്ട ബൂലോഗ കൂട്ടുകാരേ,
ഞാന്‍ സൌദിഅറേബ്യയിലെ ദമാമില്‍ ആണ്. എനിക്ക് ഇന്നലെ മുതല്‍ ബ്ലോഗില്‍ ലൊഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല. പോസ്റ്റ് ചെയ്യാനും കഴിയുന്നില്ല. ബ്ലോഗ്ഗര്‍ പ്രശ്നമാണോ? ഞന്‍ പല കമ്പ്യൂട്ടര്‍ മാറി മാറി നോക്കി. ഫലമില്ല. ഒരു വഴി പറഞ്ഞു തരണേ...

പുഞ്ചിരി said...

പ്രിയമുള്ള ബൂലോഗരേ...

സഹകരിച്ച എല്ലാവര്‍ക്കും ഒത്തിരി ഒത്തിരി നന്ദി. എന്റെ സിസ്റ്റം, നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന എല്ലാ ഡാറ്റയോടും കൂടി, തിരിച്ചു കിട്ടിയതായി ഇന്നലെ വീട്ടില്‍ നിന്നും സന്ദേശം ഇവിടെ എത്തി. ഇനി ഞാന്‍ വീട്ടില്‍ ഒരു വെക്കേഷന്‍ ആസ്വദിക്കാനായി പോവുമ്പോള്‍ എല്ലാം അതേ പടി തിരിച്ചു കിട്ടിയിട്ടുണ്ടോ എന്നൊന്നു വെരിഫൈ ചെയ്യണം. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി...