Monday, November 06, 2006

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ....

സദ്ദാം ഹുസൈന്റെ ദിനങ്ങള്‍ എണ്ണപ്പെടുന്നു..

ഒരു വധശിക്ഷയില്‍ നിന്ന് രക്ഷിച്ച അതെ കയ്യാല്‍ രണ്ടാം വധശിക്ഷ.. രസകരമായ കാര്യം..പണ്ട് ചക്രവര്‍ത്തിമാര്‍ ചെയ്തിരുന്നതു പോലെ സ്വേച്ഛാദിപതികളാകാന്‍ ശ്രമിക്കുന്ന ബുഷിന്റെ അമേരിക്ക...ജപ്പാനിലെ അണുബോംബിനാല്‍ ലക്ഷങ്ങളെ കൊന്നൊടുക്കുകയും ലോകത്തില്‍ പലയിടങ്ങളിലുമായി ആയിരങ്ങളെ കൊന്നു കൊണ്ടിരിക്കുന്ന അമേരിക്ക..സര്‍വ്വ വിനാശകാരികളായ ആയുധങ്ങളുടെ എണിയാലൊടുങ്ങാത്ത ശേഖരവുമായി ലോക സമാധാനത്തിനു വേണ്ടി മുറവിളി കൂട്ടുന്ന അമേരിക്ക...അതെ അവര്‍ സമാധാനത്തിനു വേണ്ടി കേവലം 147 പേരെ (ദയവായി ക്ഷമിക്കുക..കേവലം എന്നു പ്രയോഗിച്ചത് ഒരു താരതമ്യത്തിനു വേണ്ടി മാത്രമാണ്, ഓരോ ജീവന്റേയും വില അമൂല്യമാണല്ലോ!) വധിച്ച കുറ്റത്തിന് സദ്ദാമിന് വധശിക്ഷ വിധിച്ചിരിക്കുന്നു....

എത്ര നിന്ദ്യമായ നടപടി... പാപം ചെയ്യാത്തവര്‍ കല്ലേറിയട്ടെ എന്ന തത്ത്വം പിന്തുടരുന്നവര്‍...കാലുകളില്ലാത്തവന്‍ അടുത്തവന്റെ മുടന്ത് മാറ്റാന്‍ ശ്രമിക്കുന്നു...സദ്ദാം ഒരിക്കലും ഒരു മഹാനല്ലായിരിക്കും...ക്രൂരനും അധികാര ദുര്‍മോഹിയുമായിരിക്കും... എങ്കിലും ഇതു നീതിയോ?

കേവലമീ പ്രതികരണം കൊണ്ട് ഇവിടെ ഒന്നും സംഭവിക്കുകില്ല...പക്ഷേ!

ചേരിചേരാ പ്രസ്ഥാനങ്ങളുടെ തലതൊട്ടപ്പന്‍ എന്ന പേരില്‍ വിശ്വവിഖ്യാതി നേടിയ നമ്മുടെ ഇന്ത്യ പോലും അമേരിക്യന്‍ ആധിപത്യത്തിനു മുന്‍പില്‍ മുട്ടിടിച്ചു നില്‍ക്കുന്നു...

ഇന്നൊരു സദ്ദാമാണെങ്കില്‍ നാളെ അതാരായിക്കൂടാ...

3 comments:

Nishad said...

ഇതീ ബൂലോഗത്തില്‍ പോസ്റ്റാമോ എന്നറിയില്ല! ഇങ്ങനെയെങ്കിലും പ്രതികരിക്കാന്‍ തോന്നിപ്പോകുന്നു...
എലിയെപ്പിടിക്കാനെന്ന പേരില്‍ ഇല്ലം ചുടുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശമെന്തെന്നു തിരിച്ചറിഞ്ഞിട്ടും മിണ്ടാനാവാത്ത അവസ്ഥ...

Nishad said...

തുടര്‍ന്നു വായിക്കൂ....
അമേരിക്കയെ കാത്തിരിക്കുന്നത്...

കൊച്ചുമുതലാളി said...

ഈ വിധി വളരെ ക്രൂരമായിപ്പോയി. 99% ജനങ്ങള്‍ വോട്ട്യ്ത് വിജയിപ്പിച്ച ഒരു ഭരണാതികാരിയെ തൂക്കിക്കൊല്ലുന്നത് ആ ജനതയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്‌.

നാളെ അമേരിക്കയുടെയും ഗതിയിതു തന്നേ.