Thursday, November 23, 2006

അടിക്കുറിപ്പെഴുതാമോ?

16 comments:

മേഘമല്‍ഹാര്‍(സുധീര്‍) said...

ആദ്യത്തെ അടിക്കുറിപ്പ്‌ പോസ്റ്റിട്ടവന്‍ തന്നെയെഴുതുന്നു.

"മിസ്റ്റര്‍ കീടം ,താങ്കള്‍ ഹിപ്‌ നോട്ടിക്‌ നിദ്രയിലേക്ക്‌ വീണുകൊണ്ടിരിക്കുകയാകുന്നു... ഉറക്കം നിങ്ങളുടെ കണ്‍പോളകളില്‍ തഴുകികൊണ്ടിരിക്കുന്നു. ഉറങ്ങൂ... ശാന്തമായി..
എന്നെ നാണം കെടുത്തല്ലേ. പ്ലീസ്‌...ഉറങ്ങൂ....ഉറങ്ങാനല്ലേ പറഞ്ഞത്‌ !.."

മുസ്തഫ|musthapha said...

ങാ... ഇബന്‍ നമ്മടെ പാര്‍ട്ടിക്കാരനാ...

Sreejith K. said...

കീടത്തിന്റെ പടം വെട്ടി ഒട്ടിച്ചതാണല്ലോ മേഘമല്‍ഹാറേ, താങ്കളുടെ ചെയ്തി ആണോ?

ദേവന്‍ said...

ഇത്തിരിയേ ഉള്ളെങ്കിലും പെണ്‍ കിളി (ലേഡി ബേഡ്‌) എന്നല്ല്യോ സായിപ്പു വിളിക്കണെ. ഒരു ചൂണ്ട ഇട്ടു നോക്കിയാലോ. പ്രേമത്തിനെന്തു വലിപ്പ ചെറുപ്പവും ജാതിയും.

അതുല്യ said...

ആരേലും ഒന്ന് വിദ്യേടേ വീട്‌ നമ്പ്ര് തരുമോ? ദേവനു ഒരു പണി കൊടുക്കാനാ..

മേഘമല്‍ഹാര്‍(സുധീര്‍) said...

സര്‍ഗവാസനകള്‍ വളര്‍ത്താന്‍ പറ്റിയ ഒരു വ്യായാമം കൂടിയാണ്‌ അടിക്കുറിപ്പെഴുത്ത്‌. അവ നമ്മുടെ ഭാവനയെ വളര്‍ത്തുന്നു. മസ്തിഷ്കതിലെ വലതുഭാഗം ഉണര്‍ത്തപ്പെടുന്നു.ഒരു കഥയോ കവിതയോ എഴുതുന്നതിന്‌ തൊട്ടുമുന്‍പ്‌ ചെയ്യാവുന്ന ഒന്നാന്തരം മനോവ്യായമമാണ്‌ അടിക്കുറിപ്പെഴുത്ത്‌. പരീക്ഷിച്ചുനോക്കികൊള്ളൂ.വാക്കു തരുന്നു.

Unknown said...

The name is Bond, James Bond...

(BGM: paa pa pa paaa pa paa paa...)

:: niKk | നിക്ക് :: said...

എഡൈ വെളുക്കാന്‍ തേച്ചത് പാണ്ടായി ന്നല്ലേ വെപ്പ്. ഇതിപ്പോ ഇങ്ങനെയായോ? നീ യേതു ക്രീമാ തേച്ചത്?

Rafeek Manchayil said...

nokki pedippikkalle, njanonnirangatte mone!!

Jishnu R said...

ചെല്ലക്കിളി കൊള്ളാവല്ല്
നടക്കട്ട്‌......

Jishnu R said...

ജംഗിള്‍ കീ പ്രാണിയാം മുജേ ബഹുത്ത്‌ പസന്ത്‌ ഹേ

Jishnu R said...

എന്നാ സ്റ്റ്രെക്ചറെന്റമ്മച്ചിയോ..........

Anonymous said...

നോമ്പുകാലമായിപ്പോയി... ഇല്ലായിരുന്നേല്‍!!!!

Anonymous said...

അടിക്കുറിപ്പ്:
“ശൊ... കണ്‍‌ഫ്യൂഷനായല്ലോ!!!”

വിശദീകരണം: മാര്‍ജ്ജാരന്റെ ചിന്ത
(മുന്നറിയിപ്പ് : ക്രൂരവും, മൃഗീയവും, പ്രാകൃതമായ ഡയലോഗുകള്‍ താഴെ.. )

ആദ്യം തല തിന്നാം... അല്ലേ വേണ്ട... കാലു തിന്നാം.. ഇല്ലെങ്കില്‍ മീശേല്‍ ഒടക്കും... എന്നിട്ടു ആ ചിറകു രണ്ടും വലിച്ചു പിടിച്ച്, തലപോയ ഓട്ടേകൂടെ ജ്യൂസു മൊത്തം വലിച്ചു കുടിയ്ക്കാം... ഹയ് ഹയ്.. ഒരു സ്‌ട്രോ ഇട്ടാ‍ലോ..? പക്ഷേ അന്നേരം അങ്ങു റോ ആ‍യിപ്പോകും...
അതോ, ആ ഇലയോടെ അങ്ങു പറിച്ചെടുത്ത് മൊത്തമായി ടോമണ്ണന്‍ മീനിനെ തിന്നുന്ന പോലെ വലിച്ചങ്ങു സാപ്പിടണോ..? പക്ഷേ അതിനൊരു കള്‍ച്ചറില്ല...
അതോ, ഇത്തിരി ഉപ്പും മുളകും ഒക്കെ ഇട്ടു തിന്നണോ..? ഛായ്... പ്രാചീനം..
അതോ... ഒരിത്തിരി നെയ് എടുത്ത് അതിന്റെ മേലോട്ടിട്ട്, ഒരു തീപ്പെട്ടി കത്തിച്ച് അതേലിട്ട്, നിര്‍ത്തിപ്പൊരിച്ചു തിന്നണോ..? ഏയ്... നെയ്യും തീപ്പെട്ടിയുമൊക്കെ എടുക്കാന്‍ പോകണം...
അതോ, നമ്മടെ അതുല്യേച്ചിയ്‌ക്കോ സൂവേച്ചിയ്‌ക്കോ, രേഷ്മയ്‌ക്കോ, ജിഞ്ചര്‍ഗേളിനോ, കുട്ട്യേടത്തിയ്‌ക്കോ മറ്റോ കൊടുത്ത് ഒരു ചൈനീസ് സ്‌റ്റൈലില്‍ ഫ്രൈ ചെയ്‌തെടുത്താലോ..? അതിന്‍ ഇനി അവരെ തപ്പി അമേരിക്കയിലും ഗള്‍ഫിലുമൊക്കെ പോണം...

ശൊ... കണ്‍‌ഫ്യൂഷനായല്ലോ!!!

sreeni sreedharan said...

അതുല്യാമയുടെ കമന്‍റ്! കിണ്ണന്‍.
പൊട്ടിച്ചിരിച്ചു പോയീ.. ഹ ഹ ഹ

ammu said...

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ...
കീടം: ഒന്നു കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ....!