Saturday, January 13, 2007

വിശാല-കറന്റ്‌-ഏഷ്യാനെറ്റ് വീഡിയോ.

ബൂലോഗ‌ ക്ലബ്ബ്‌: കൊടകരപുരാണം കറന്റ് ബുക്സ് അനൌണ്‍സ് ചെയ്തു.



Alternate Link

ആദ്യ രണ്ടുമൂന്നു നിമിഷങ്ങള്‍ ‘പിടിക്കപ്പെടാ’നിടയാവാത്തതില്‍ ഖേദ് ഹേ.

34 comments:

aneel kumar said...

വിശാല-കറന്റ്‌-ഏഷ്യാനെറ്റ് വീഡിയോ.

ആദ്യ രണ്ടുമൂന്നു നിമിഷങ്ങള്‍ ‘പിടിക്കപ്പെടാ’നിടയാവാത്തതില്‍ ഖേദ് ഹേ.

Kuttyedathi said...

അനിലേട്ടനു നന്ദി. ശരിക്കും വിശാലനിങ്ങനെയൊരു ബുജി കണ്ണടയുണ്ടോ, അതോ വെര്‍തെ ഒരു ലുക്കിനു വച്ചതോ :) ?

ഞാനാലോചിക്കുവാരുന്നു. മ്മടെ എം ടി ഒക്കെ ക്ലാസ്സില്‍ പഠിച്ച നീളപ്പാവാട ഇട്ടു വരുന്ന, തലയിലു മന്ദാര പൂവു ചൂടിവരണ പെണ്‍കുട്ടിയെ പറ്റി കഥയെഴുതീട്ട്, പിന്നൊരു ദിവസം, ‘അതാ കുട്ടിക്കു തെറ്റീതാ, അതു മന്ദാര പ്പൂവായിരുന്നില്ല’ എന്നു പറഞ്ഞു പല്ലൊക്കെ കൊഴിഞൊരമ്മൂമ്മ (എം ടി യുടെ കഥാപാത്രം ) വന്ന പോലെ, മ്മടെ ആനക്കാര്‍ത്തു ചേച്ചീം, പോളേട്ടനുമൊക്കെ, വിശാലന്റെ കഥകള്‍ വായിച്ചു കഴിയുംബോ... അവരുടെയൊക്കെ ഒരു സന്തോഷം.... എന്താരിക്കും ??

കൊടകരയിലൂടെ വള്ളി നിക്കറിട്ടു, സില്‍ക്കിനെയും തീറ്റി, പാലും വിറ്റു നടന്ന ആ ഊപ്പ ചെക്കന്‍ ഇപ്പോ മാനം മുട്ടെ വളര്‍ന്നു നിക്കണ കാണുംബോ... എന്താരിക്കും അവരുടെയൊക്കെ ഒരു തന്തോയം ?? ഹാവൂ... ഓര്‍ക്കുമ്പോ തന്നെ രോമാഞ്ചം വരണൂ..

ഇനീമെന്തൊക്കെ കാണാന്‍ കെടക്കണൂ... ‘അംബ്രല്ലാ ലാന്‍ഡ്’ ഇനിയല്ലേ പോപ്പുലറാവാന്‍ പോണത് ? കൊടകര പുത്രന് അവാറ്ഡ്, കൊടകര പുത്രനെ ത്തേടി തിരക്കഥാകൃത്തുകള്‍..... ആഹാ...

മനസ്സു നെറയെ സന്തോഷം...ജന്മദിനാശംസകളും.

Unknown said...

അണ്ണാ... കലക്കി... സൂപ്പര്‍... ഞാന്‍ ഒരുപാട് പുകഴ്ത്തില്ല കേട്ടോ ചേട്ടാ... എന്നാലും... കലക്കി...

myexperimentsandme said...

സന്തോഷം, സന്തോഷം പിള്ള, സന്തോഷ് പിള്ള

തകര്‍ത്തൂ വിശാലാ...

വിശാലാ, എന്റെ കുരുട്ടു ബുദ്ധി ഒരപകടം മുന്‍‌കൂറായി കാണുന്നു. കൈക്കൂലി.

എന്നേം കൂടെ താരമാക്കുമോ, കഥാപാത്രമാക്കുമോ എന്ന് പറഞ്ഞ് ആരെങ്കിലും കൈയ്യില്‍ കുറച്ച് കൂലിയൊക്കെ തന്നാല്‍ അതിലൊന്നും വീഴരുതേ :)

(തലയും കുത്തി നിന്ന് ഇരുന്ന് കിടന്നാലോചിച്ചിട്ടും ഇതില്‍ കൂടുതലൊന്നും ദുഷ്ട് കാണാന്‍ എനിക്കാവുന്നില്ല).

വിശാലാ, അടിപൊളി. വളരെ സന്തോഷം. കൂടുതല്‍ കൂടതല്‍ ഉയരങ്ങള്‍ താണ്ടു മാറാ‍കട്ടെ.

ഇതിവിടെയിട്ട അനില്‍‌ജിയുടെ നി സ്വാര്‍ത്ഥസേവനത്തിനുമുന്‍പില്‍ ഒരു മിനിറ്റ് കൂപ്പുകൈ.

Anonymous said...

നന്ദി അനിലേട്ടന്‍. പരിപാടി അസ്സലായിട്ടുണ്ടു.
തലയില്‍ കുറെ കുസ്രുതിത്തരങ്ങള്‍ ഒളിപ്പിച്ചു വച്ച "എന്നാ പിന്നെ ഒരു മുണ്ടുമിട്ടേക്കാം" ലുക്കില്‍ നിന്നും ഒരു പാടു മാറ്റം.

Adithyan said...

ഇത് കലക്കി വിശാല്‍ഗഡിയേ...

ഗഡിയെ അവരൊരു ബുദ്ധിജീവിയാക്കിയല്ലോ ;)
ഒരു മോണിറ്ററിന്റെ മറവിലിരുന്ന് പേപ്പര്‍ കണക്കിന് എഴുതിത്തള്ളുന്ന എഴുത്തുകാരന്‍ ബുദ്ധിജീവി. ആ കണ്ണാടി എടുത്ത് പുരികം ചൊറിയല്‍ കിടിലം :))

ഇതൊക്കെ പിടിച്ച് വീഡിയോ ആക്കി നമ്മളെയെല്ലാം കാണിക്കുന്ന അനില്‍ച്ചേട്ടന് ഡാങ്ക്സ്. ബൂലോകത്തിന്റെ വിശ്വസ്ഥ ബീഡിയോ പിടുത്തക്കാരന്‍ - അനില്‍ച്ചേട്ടന്‍ :)

റീനി said...

വിശാലാ, ജന്മദിനാശംസകള്‍ ആദ്യം പിടിച്ചോളു, പിന്നെ കുറെ ഭാവുകാശംസകളും. പേരും പ്രശസ്തിയും ഭൂലോഗത്തിലും വെറും ലോകത്തിലും നിറഞ്ഞു തുളുമ്പട്ടെ.

Anonymous said...

ആശംസകള്‍! പിന്നെയും പിന്നെയും.....

ഇതെവിടന്ന് കാണുമെന്നോര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്നു. ഇതിവിടെ ഇട്ടതിന് വളരെ വളരെ നന്ദി.

അനംഗാരി said...

വിശാലാ..ആ ചിരിക്ക് അത്ര വിശാലതയില്ല.ഒരു സെവെന്റി എം.എം. ചിരി പോരട്ടെ.ഇത്ര പിശുക്ക് കാണിക്കാതെ.
അനിലേ നന്ദി.ഇതു പങ്കു വെച്ചതിന്.

Visala Manaskan said...

അനിലേട്ടാ... വളരെ നന്ദി.

ഞാന്‍ ഇത്രക്കും സീരിയസ്സോ?? ഉവ്വുവ്വേ..!!

തറവാടി said...

വിശാലേട്ടാ ,

റ്റി.വി യില്‍ കാണാനൊത്തില്ല , നന്നായിരിക്കുന്നു , ഒപ്പം അഭിമാനവും.
നന്നായിരിരിക്കട്ടെ എല്ലാം , അഭിനന്ദനങ്ങള്‍
( അനിലേട്ടാ , നന്ദിട്ടോ)

മുല്ലപ്പൂ said...

വിശാലന് പിറന്നാളാശംസകള്‍.

പിറന്നാള്‍ സ്പെഷ്യല്‍ ആയ ഒരു കൊട്ട മുല്ലപ്പൂക്കള്‍ അയക്കുന്നു. പൂക്കുട്ടയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പായസവും, കേക്കും എല്ലാരും കൂടി പങ്കിട്ടു കഴിക്കുക.

ഇതിവിടെ പോസ്റ്റ് ചെയ്ത അനിലേട്ടനും, കൊടുത്തേക്കൂ അല്പം പായസം.

Anonymous said...

അനിലേട്ടാ നന്ദി..

(നന്ദി വേണൊ അതോ പണം വേണോ.. നന്ദി മതിയെങ്കില്‍ ഞാന്‍ തരാം, പണമാണെങ്കില്‍ വിശാലനെ വിളി... ഏഷ്യാനെറ്റ്‌കാര്‌ കൊടുത്തതു വല്ലതും ബാക്കി കാണും)

വിശാലാ - സന്തോഷ ജന്മദിനം റ്റൂ യൂ..

Mubarak Merchant said...

കൊടകരയുടെ ചരിത്രകാരന് പിറന്നാളാശംസകള്‍ നേരുന്നു.

ദേവന്‍ said...

വിശാലമായ പിറന്നാള്‍ ആശംസകള്‍ വിശാലാ. :)

Kaippally said...

അനിലണ്ണ. താങ്കു

വിശാലാ വരാനീരിക്കുന്ന ഓരെ അവസരങ്ങളും പിടിച്ചടക്കാന്‍ ശ്രമിക്കണം. താങ്കള്‍ indo-arab കൂട്ടികൊഴച്ചലില്‍ വരാതെ ഈ T.V. അഭിമുഖത്തിനു പോയത് താങ്കള്‍ എടുത്ത ഏറ്റവും നല്ല് തീരുമാനം തന്നെയാണു. അവിടെ വിശാലന്‍ ഇല്ലായിരുന്നെങ്കിലും വിശാലനെ കുറിച്ചും പുസ്തകത്തെകുറിച്ചും എല്ലാവരും പറഞ്ഞു. ബ്ലോഗിന്റേയും മലയാള ലിപി മുദ്രണത്തിന്റേയും "Brand Ambasador"ആണു താങ്കള്‍.

സുല്‍ |Sul said...

വിശാലൂ

ജന്മ്ദിന്‍ ശുഭ്കാംനായേം....

അനിലേട്ടാ നന്ദി ഈ വീഡിയോക്ക്. ഇന്നലെ കാണാനൊത്തില്ല. സുല്ലി കണ്ടപ്പോള്‍ തന്നെ വിളിച്ചു പറഞ്ഞു. പിന്നെ പല പല വാര്‍ത്തകളിലും തപ്പി. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നുപറഞ്ഞപോലെയായി. ഇപ്പോള്‍ സമാധാനമായി.

-സുല്‍

Anonymous said...

പുസ്തകരൂപത്തിലായ ആദ്യ മലയാള ബ്ലോഗ് സാഹിത്യാകാരന്‍ എന്നതിനോടൊപ്പം തന്നെ അഗ്രജനെ പരിചയമുള്ള ആദ്യ സാഹിത്യകാരന്‍ എന്ന ഖ്യാതി കൂടെ വിശാലനു സ്വന്തം :))

വിശാലാ... ഒന്നും പറയാനില്ലെടാ ചുള്ളാ... :)

അഭിനന്ദനങ്ങള്‍... അഭിനന്ദനങ്ങള്‍... അഭിനന്ദനങ്ങള്‍...

‘ബ്ലോഗു പുരാണങ്ങളുടെ പിതാവ്‘ എന്ന പേരിലറിയപ്പെടട്ടെ... ബ്ലോഗര്‍മാന്‍ ഭവ...

പിന്നെ ഈ സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍, അതും കൂടങ്ങട്ട് പിടിക്യാ :)

അനിലേട്ടാ, നന്ദി... ഇതിവിടെ ഇട്ടതിന്... വീട്ടില്‍ നിന്നും ശരിക്കും കാണാന്‍ പറ്റിയിരുന്നില്ല.

മുസ്തഫ|musthapha said...

ങേ... ഞാനെങ്ങിനെ അനോണിയായി...

മോളിലത്തെ കമന്‍റ് എന്‍റെ സ്വന്തം :)


- അഗ്രജന്‍ -

Unknown said...

അനിലേട്ടാ കൊടു കൈ!

വിശാലേട്ടാ... ‘രണ്ട് കമിതാക്കളുടെ ദുരന്തം’ എന്ന ബാലെ എഴുതുകയായിരുന്നോ? ആ ഗൌരവം കണ്ടിട്ട് ചോദിച്ചതാ. :-)

Kumar Neelakandan © (Kumar NM) said...

ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെതാരം വിശാലന്‍ ആയിരുന്നു.

വിശാലനു ജന്മദിനാശംസകള്‍

Anonymous said...

കാണാന്‍ പറ്റീലല്ലോന്ന് മനസ്താപപ്പെട്ട് കുന്ണ്ഠിതപണ്ഡിതനായിരിക്കുമ്പോഴാ, അനിലന്റെ പോസ്റ്റ്!നന്ദി, വണക്കം, നമസ്കാരം!

വിശാലോ,ഒരു ഡബ്ല് കണ്‍ഗ്രാറ്റ്സ്!
ശരിക്കും ഒന്ന് കാണ്‍ണം,റ്റ്ടാ എടത്താടാ!

മലയാളം 4 U said...

യാദൃശ്ചികമായി കൊടകര പുരാണത്തിന്റെ ബ്ലോഗ് കണ്ടപ്പോള്‍ എനിക്ക് തോന്നിയതും ഇതിനു മുമ്പ് കമന്റായി ഞാന്‍ എഴുതിയതുമായ എന്റെ അഭിപ്രായം വീണ്ടും. 90 റുകളില്‍ എന്നെ ഏറെ സ്വാധീനിച്ച നറ്മ സാഹിത്യകാരനാണ് വേളൂറ് കൃഷ്ണന്‍ കുട്ടി. അദ്ദേഹത്തിന്റെ കാല ശേഷം അതിനെ ക്കാള്‍ നറ്മ്മം തുളുംമ്പുന്ന ലേഖനങ്ങളുമായി ശ്രീ വിശാലനെ ക്കാണുംപ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്. മാത്രമല്ല ദൃശ്യമാധ്യമങ്ങള്‍ക്കു പുറകെ പായുന്ന പുതു തലമുറക്ക് വായനയുടെ അനുഭവം വീണ്ടും കിട്ടുവാന്‍ ഇതൊരു പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.

ഒരു പക്ഷെ ജബല്‍ അലിയില്‍ എതോ ഒരു കമ്പനിയില്‍ കണക്കു പുസ്തകങ്ങള്‍ക്ക് മുമ്പില്‍ മുരടിച്ചു പോയേക്കാവുന്ന ഒരു മനസ്, അതിലെ ഓറ്മകള്‍ ബ്ലോഗിങിലൂടെ പുറത്തെത്തിയപ്പോള്‍ മലയാള നറ്മ്മ സാഹിത്യത്തിന്‍ പുതിയ സംഭാവനകള്‍ ലഭിക്കുകയാണെന്ന് ഒരു പക്ഷെ അദ്ദേഹം പോലും ഓറ്ത്ത് കാണാന്‍ വഴിയില്ല.

ഈ കഥകള്‍ക്ക് തീറ്ച്ചയായും കാലത്തെ അതിജീവിക്കാനും കഴിയും. എന്തുകൊണ്ടെന്നാല്‍ മനോരമയോ/ മംഗളമോ മറ്റു ആഴ്ചപ്പതിപ്പുകളോ ഇതു പ്രസിദ്‌ധീകരിച്ചിരുന്നുവെങ്കില്‍ അന്ന് അത് വാങ്ങി വായിക്കുന്നവരില്‍ മാത്രം ഉപകാരപ്പെട്ടേനേ. പിന്നെ ആ പേപ്പറ് പലചരക്കു കടയിലോ മീന്‍‌ചന്തയിലോ സാധനം പൊതിയാന്‍!!! ദേശത്തിന്റെയോ കാലത്തിന്റെയോ അതിറ് വരമ്പുകള്‍ ബ്ലോഗ് എന്ന ഈ മാധ്യമത്തിനില്ല. (ഉണ്ടാവില്ല എന്ന് വിശ്വസിക്കട്ടെ.‍)

തീറ്ചയായും ബ്ലോഗ് എന്ന ഈ മാധ്യമം ഇനിയും ധാരാളം പ്രതിഭാശാലികളെ ഇവിടെ എത്തിക്കട്ടെ.

sreeni sreedharan said...

വിശാലേട്ടന് ജന്മദിനാശംസകള്‍.
പത്തുതൊണ്ണൂറ്റൊന്‍പത് കൊല്ലത്തോളം കൊടകര പുരാണങ്ങള്‍ എഴുതാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

ഉത്സവം : Ulsavam said...

വിശാല്‍ജിയ്ക്ക് പിറന്നളാശംസകള്‍!!!
വീഡിയോ കസറിയിട്ടുണ്ട്...പോസ്റ്റ് ചെയ്ത അനില്‍ജിയ്ക്ക് നന്ദി.

Anonymous said...

എന്‍റമ്മോ, കലക്കീട്ടോ.
ഇതു പോലെ നല്ല വാര്‍ത്ത്കളുമായി വരണ ഒരുപാട് പിറന്നാളുകള്‍ടെ തുടക്കാവട്ടേ ഇത്.
സോനക്കുട്ടിടേം സ്നേഹസാന്ദ്രമാരുടേം ഒക്കെം കൂടെ ഇങ്ങനെ സന്തോഷോം സമാധാനോം ആയി...
സ്നേഹം

ഏറനാടന്‍ said...

വീശാല്‍ജീ പിറന്നാള്‍ ആശംസകളും അനുമോദനങ്ങളും ഒരുമിച്ചങ്ങട്ട്‌ പിടിച്ചോളൂ.

എന്നാലും ആ സ്വതസിദ്ധമാം ചിരി കാണാത്തതില്‍ സങ്കടമുണ്ട്‌. ആരായിരുന്നു സംവിധാനം? റിഹേഴ്‌സലൊന്നുമില്ലാതെ നേരിട്ട്‌ ഷൂട്ട്‌ ചെയ്തുവല്ലേ. ആ എഴുതിയതെന്തോന്നാ? കഥയോ പുരാണമോ?

Anonymous said...

എന്താപ്പോ പറയ്‌വാ....നിക്ക്‌ പറയാള്ളോക്കെ മറ്റേ ഗഡ്യോളാ പറഞ്ഞ്‌ തീര്‍ത്തേയ്‌.നിപ്പൊന്നും പറയാനങ്ങട്‌ ഇല്ലാന്നാന്നെ കൂട്ടിക്കോള്യാ..
ഇന്നലെ എല്ലാരോടും പ്രത്യേകിച്ച്‌ എന്നെ 7 മണിക്ക്‌ അസ്സെന്‍ ചെയ്ത റിപ്പ്പ്പോര്‍ട്ടറോടും (ദൈവമേ,അയാള്‍ ഇത്‌ കണ്ടെങ്ങാനും ബോസിനോടു പറഞ്ഞാല്‍,ജബലലീല്‍ എന്നെ ജോലി തെണ്ടാന്‍ നീ സഹായിക്കില്ലേടാാ വിശാാാാല...)തോന്നിയ കലിപ്പ്‌ ഞാന്‍ എന്റെ കാാമറടെ ക്ലിക്ക്‌ ബട്ടന്‍ട്ട്‌ താങ്ങി.
ഇപ്പോ അനിലേട്ടന്റെ"ഒട്ടിപ്പ്‌"കണ്ടപ്പോ ബോബനും മോളീലേ പട്ടി കുഞ്ഞിനെ പോലെ വട്ടം കറങ്ങിയാലോ എന്നാലോചിച്ചതാ,പിന്നെ ഓഫീസിലാ എന്ന ബോധം വന്നപ്പോ അത്‌ വീട്ടീ പോയിട്ടാകാം അല്ലെ വീട്ടീ തന്നെ ഇരിക്കെണ്ടി വരുമെന്നതുകൊണ്ടും ഇപ്പോ തല്‍ക്കാലം ചെയ്യുന്നില്ല.......
എല്ലാ ആശംസകളും എന്റെ പ്രിയ ചങ്ങാതിക്ക്‌...അഭിനയം കലക്കീട്ടോ.....
പിന്നെ അനിലേട്ടന്‌ ഒരു കൊട്ട നിറയെ നന്ദി.

Anonymous said...

കൊടകരയുടെ ചരിത്രകാരന്‌ ജന്മദിന ആശംസകള്‍..

കൊടകരപുരാണത്തിന്റെ കോപ്പികള്‍ അനേകം വായനക്കരിലെത്തട്ടെ! കഥാകാകാരന്‍ വാനോളം വളരട്ടെ!!

Peelikkutty!!!!! said...
This comment has been removed by a blog administrator.
Peelikkutty!!!!! said...

...ചാനലുകള്‍ മാറ്റുന്നതിടയില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ പെട്ടെന്ന് കൊടകരപുരാണം-ബ്ലോഗ്...പെട്ടെന്ന്..
ഞാന്‍ (ഉച്ചത്തില്‍):അച്ഛാ,വിശാ‍ലമനസ്കന്‍!!!
അച്ഛന്‍:ഏത് വിശാല്..
ഞാന്‍ :..ഗള്‍ഫിലാ..ബ്ലോഗിലാ..(മൊബെല്‍ ചാടിയെടുത്ത് ക്ലിക്കിയതിനു ശേഷം മാത്രംപറഞ്ഞു:)

Anonymous said...

വിശാലേട്ടാ, ഇപ്പളാ ഇതൊക്കെ കാണാന്‍ പറ്റിയെ...ഇതൊക്കെ കണ്ടിട്ട് ശരിക്കും പറഞ്ഞാല്‍ രോമാഞ്ചം വര‍ണു. ശരിക്കും ഒരു ഫയങ്കര എന്തോ പോലെ....എന്താ വിശാലേട്ടന്റെ ഒരു ഗെറ്റ് അപ്പ്! ബ്ലോഗുന്നു എന്നു പറഞ്ഞിട്ട് പേന പിടിച്ചതു മാത്രം ശരിയായില്ല :)
എനിക്ക് വിശാല്‍ജി എന്നൊക്കെ വിളിക്കാന്‍ തോന്നണു. ഇത്രേം നാളും വിശാലേട്ടനോട് സ്നേഹമാണുണ്ടായിരുന്നത്. ഇപ്പൊ ഒരു ഭയഭക്തി ബഹുമാനം ഒക്കെ തോന്നണു. വിശാലേട്ടനെ തൊട്ടുനോക്കാന്‍ തോന്നണു..

ബിന്ദു said...

ഹിഹി.. ഇഞ്ചി വിശാ‍ലനെന്താ അച്ചാറോ തൊട്ടുനക്കാന്‍? :)
അതേയ്.. ലീവുലെറ്റര്‍ കൊണ്ടുവന്നിട്ടുണ്ടോ?

മുക്കുവന്‍ said...

വിശാലേട്ടാ, ഇപ്പളാ ഇതൊക്കെ കാണാന്‍ പറ്റിയെ...
വിശാലന് പിറന്നാളാശംസകള്‍. ആശംസകള്‍! പിന്നെയും പിന്നെയും.....
thanks for the viedeographer too..