Wednesday, November 29, 2006

ഒരു സംശയം

മുല്ലപ്പെരിയാറില്‍
ഓളം വെട്ടുമ്പൊഴാണോ നമ്മുടെ വീട്ടിലെ ബള്‍ബുകള്‍
ഒന്നു മങ്ങി പിന്നെയും നിറന്നു കത്തുന്നത്............. ?

അവിടെയും ഇന്ത്യയെ അവര്‍ നാറ്റിച്ചു !

അയ്യയ്യേ, നാണക്കേട്, ഇതൊന്നു വായിച്ചു നോക്കിയേ കൂട്ടരേ... ഇതില്‍ പരം നാണക്കേട് അന്താരാഷ്‌ട്ര സമൂഹത്തിനിടയില്‍ ഇന്ത്യക്ക് വരുത്തി വെച്ച നെറികെട്ടവന്മാരെ എന്താ പറയേണ്ടത്?

Friday, November 24, 2006

മുല്ലപ്പെരിയാര്‍: മുഴങ്ങുന്ന മരണമണി

മുല്ലപ്പെരിയാറിനെക്കുറിച്ചൊരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഇതാ:
http://www.esnips.com/web/Mullaperiyar

Thursday, November 23, 2006

അടിക്കുറിപ്പെഴുതാമോ?

Wednesday, November 22, 2006

നവംബര്‍ 22 ഉമേഷ്‌നായരുടെ ജന്മദിനം

“പ്രീയമുള്ള ഉമേഷിന് ജന്മദിനാശംസകള്‍”

Sunday, November 19, 2006

പ്രിയമുള്ളവരേ... ഒന്നു സഹായിക്കണേ...

ഒരു ഐ ടി ബന്ധമുള്ള വളരെ സീരിയസ്സായ ഒരു പ്രശ്‌നമാണ്. ആരെങ്കിലും ഒന്നു സഹായിക്കണേ... ഇല്ലെങ്കില്‍ എന്റെ ഒരു പാട് കാലത്തെ അധ്വാനം വെറുതെ ആയിപ്പോവും. സന്മനസ്സുള്ളവരേ... ഇതിലേ, ഇതിലേ...

സംഗതി ഞാനിപ്പോള്‍ ഷാര്‍ജയിലാണ്. നാട്ടില്‍ ഉണ്ടായിരുന്ന രണ്ടു കൊല്ലം ഞാന്‍ സംഘടിപ്പിച്ച ഒരു കമ്പ്യൂട്ടറില്‍ അത്യാവശ്യം പ്രൊഗ്രാമ്മിങും പിന്നെ, ഡിസൈനിങും ഒക്കെ ചെയ്തിരുന്നു. അങ്ങനെയിരിക്കെ വിസ കിട്ടി തിരക്കിട്ട് ഇങ്ങോട്ടേക്ക് തിരിച്ച സമയത്ത് അവയുടെ ബാക്ക് അപ്പ് എടുക്കാന്‍ വിട്ടു പോയി. ഈയിടെ അതിലൊരു VB Project ന്റെ ഭാഗങ്ങള്‍ ആവശ്യമായി വന്നപ്പോള്‍ വീട്ടിലേക്ക് വിളിച്ച് സംഗതി മൊത്തമായി സീഡീകളിലാക്കി അയക്കാന്‍ പറഞ്ഞു. സീഡീ റൈറ്റര്‍ ഇല്ലാഞ്ഞതിനാല്‍ അതൊരെണ്ണം ഫിറ്റ് ചെയ്യിക്കാന്‍ പറഞ്ഞു. അതിനായി കമ്പ്യൂട്ടര്‍ വാങ്ങിയ കടയില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചു.

അങ്ങനെ ആ കടയില്‍ നിന്നും ഒരു ടെക്‍നീഷ്യന്‍ (എന്നവന്‍ പറയുന്നു... ആര്‍ക്കറിയാം അവന്റെ ക്വാളിഫിക്കേഷന്‍ എന്തെന്ന്...!) സീഡീ റൈറ്ററുമായി വീട്ടില്‍ വന്നു. വീട്ടില്‍ വന്നിട്ട് സിസ്റ്റം ഓണാക്കി അവന്റെ കമന്റ് എന്തായിരുന്നുവെന്നാല്‍: “സിസ്റ്റം ഭയങ്കര സ്ലോ ആണ്. ആന്റീ വൈറസ് പഴയ വെര്‍ഷന്‍ ആയതിനാല്‍ ചിലപ്പോ പുതിയ വൈറസ് വല്ലതും കേറീട്ടുണ്ടാവും. ഞാനത് നാളെ ചില സീഡിയുമായി വന്ന് ശരിയാക്കിത്തരാം” എന്നായിരുന്നു. നല്ല കാര്യമല്ലേ... നടക്കട്ടെ എന്ന് വീട്ടുകാരും ചിന്തിച്ചു.

പിറ്റേന്ന് വന്നവന്‍ “ന്നാ പിന്നെ നോക്ക്വല്ലേ...?” ന്ന് ചോദിച്ചു കൊണ്ട് സിസ്റ്റം ഓണാക്കി.
“ഇവിടെ ഡെസ്‌ടോപ്പില്‍ ചില ഫയല്‍‌സ് ഉണ്ടല്ലോ... ആവശ്യമുള്ളതാണോ...?” എന്നായി അവന്‍.
വീട്ടുകാര്‍ നോക്കിയപ്പോ ഏതാനും ചില അല്ലറ ചില്ലറ ഫയല്‍‌സ് അവിടെ ഉണ്ടായിരുന്നു.
“ഹേയ്, അതൊന്നും ആവശ്യമില്ല.” എന്ന് നോക്കി ഉറപ്പു വരുത്തിയ ശേഷം വീട്ടുകാര്‍.

ഡെസ്‌ക് ടോപ്പിലെ ഫയല്‍‌സ് ആവശ്യമില്ലാന്നുള്ള കാര്യം കേട്ട അവന്‍ ഉടനെ ഹാര്‍ഡ് ഡിസ്‌ക് ഫോര്‍മാറ്റ് ചെയ്തു! വിന്‍ഡോസ് റീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ടി! പാര്‍ട്ടീഷനും കളഞ്ഞു കുളിച്ചു. എന്റെ പ്രധാനപ്പെട്ട വര്‍ക്കുകളെല്ലാം ഡിം... :-(

ഇനി എന്റെ പ്രിയപ്പെട്ട ബൂലോഗ വാസികളേ... ആര്‍ക്കെങ്കിലും എന്നെ സഹായിക്കാനാവുമോ? ശ്രീജീ... കൈപ്പള്ളീ... അങ്ങനെ ഒരുപാടൊരു പാട് പേര്‍ ഇവിടെ ഇല്ലേ... എന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ഡാറ്റാസ് റിക്കവര്‍ ചെയ്യാന്‍ വല്ല വഴിയും ഉണ്ടോ?

Thursday, November 16, 2006

മൂന്നാമിടം ലക്കം 44


ഇവിടെ ലിങ്കുണ്ട്.
ഉള്ളടക്കം ലക്കം 44 (2006 നവംബര്‍ 8- 15)
1. വീക്ഷണം
ഉത്സവങ്ങളുടെ രാഷ്ട്രീയം -കെ.ഇ.എന്‍
2. വിദേശരേഖകള്‍
സെപ്റ്റംബര്‍ 11 മുതല്‍ നവംബര്‍ 11 വരെ -നിര്‍മ്മല
3. എഡിറ്റോറിയല്‍
ഒര്‍ട്ടേഗ - രണ്ടാം വരവ്‌
4. ജനശബ്ദം
സ്വന്തം ജനതയാല്‍ ബുഷ്‌ വിധിക്കപ്പെടുമ്പോള്‍ -മഹ്രൂഫ് കെ
5. സംഭാഷണം
ഞാനൊരു വായനക്കാരനാണ്‌ പിന്നെ എഴുത്തുകാരനും -ബോര്‍ഹെസ്സ്
6. വരകളുടെ വാരാന്ത്യം
കവിതകള്‍
7. പ്രകടനം - ഹനാന്‍ മിഖായേല്‍
8. ഐഷ അര്‍നൗതിന്റെ കവിതകള്‍

Please react...Forward...It's our lives..and beloved ones..

Kottayam: A damage in Mullaperiyar Dam can bring full force catastrophe in Kerala state’s districts like Ernakulam, Aleppy, Kottayam and Idukki, parts of pathanamthitta and areas of Trissur near Ankamali can also drown. Once the Dam give off , the water from it will take only few hours to drown Aleppy and Ernakulam Districts.

The rapture of Baby Dam alone can bring catasropical impact. The maximum water storage capacity of mullaperiyar is a mere 115 feet only. The present water level of 137 feet is including the 22 feet in Baby Dam also. If the Baby dam give off then the water in 6000 Acres in the catchment’s area in 22 feet height will flow to periyar and can cause threaten to Idukki Dam .

Dr. M.V George ( Disaster Management Co-coordinator, Mahatma Gandhi University of Environmental Science) said that in an unofficial study it is found that the water level can raise up to 12 feet in perumbaavoor Town and the entire first storey of High Court can be submerged. He too mentioned that detailed studies are to be conducted.

The environmental studies, done by scientist including American and Canadian scientists say that there is a chance of earthquake in this area that can mark a ritcher scale rating of 6.5, In this condition a water level of 136 is itself a dangerous situation. Around the world there are only 4 Dams that are more than 100 years old, and mullaperiyar is one among them. Two of the others are in China and the third in Russia. In all these Dams they are maintaining the water level strictly to 50% of the storage capacity.

*************************
കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തകര്‍ച്ച എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ പൂര്‍ണമായും ദുരന്തം വിതയ്ക്കും. പത്തനംതിട്ട ജില്ലയുടെ ഏതാനും പ്രദേശങ്ങളിലും അങ്കമാലിയോടു ചേര്‍ന്ന തൃശൂര്‍ ജില്ലയിലെ പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡാം തകര്‍ന്ന്‌ ഹൈറേഞ്ചില്‍നിന്ന്‌ ഒഴുകുന്ന വെള്ളം ആലപ്പുഴ, എറണാകുളം ജില്ലകളെ വെള്ളത്തിലാക്കാന്‍ അധികസമയം വേണ്ട.ബേബി ഡാം പൊട്ടിയാല്‍ പോലും ഉണ്ടാകുന്ന ദുരന്തം ഭീകരമായിരിക്കും. മുല്ലപ്പെരിയാറില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി വെള്ളം 115 അടി മാത്രമാണ്‌. ബേബി ഡാമില്‍ നിറഞ്ഞിട്ടുള്ള 22 അടി കൂടി ചേര്‍ന്നാണ്‌ ഇപ്പോള്‍ ജലനിരപ്പ്‌ 137 അടിയായിട്ടുള്ളത്‌. ബേബി ഡാം തകര്‍ന്ന്‌ 6000 ഏക്കര്‍ വരുന്ന കാച്ച്മെന്റ്‌ ഏരിയയിലെ 22 അടി ഉയരത്തിലുള്ള വെള്ളം പെരിയാറിലേക്ക്‌ ഒഴുകിയെത്തിയാല്‍ അത്‌ ഇടുക്കി ഡാമിന്‌ ഭീഷണിയാകും.പെരുമ്പാവൂര്‍ ടൗണില്‍ 12 അടി വരെ വെള്ളം ഉയരുമെന്നും എറണാകുളത്ത്‌ ഹൈക്കോടതിയുടെ ഒരു നില മുങ്ങിപ്പോകുമെന്നുമാണ്‌ അനൗദ്യോഗിക പഠനം. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ വിശദമായ പഠനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന്‌ മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ്‌ എന്‍വയണ്‍മെന്റല്‍ സയന്‍സസിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ വി ജോര്‍ജ്‌ പറഞ്ഞു.ഈ മേഖലയില്‍ 6.5 തീവ്രതയുള്ള ഭൂചലനം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്‌ അമേരിക്കയിലെയും കാനഡയിലെയും ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ നടത്തിയ പഠനം തെളിയിക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ 136 അടി പോലും യഥാര്‍ഥത്തില്‍ ഭീഷണിയാണ്‌. 100 വര്‍ഷത്തിലധികം പഴക്കമുള്ള ലോകത്തിലെ നാല്‌ അണക്കെട്ടുകളില്‍ ഒന്നാണ്‌ മുല്ലപ്പെരിയാര്‍. മറ്റു രണ്ടെണ്ണം ചൈനയിലും ഒന്ന്‌ റഷ്യയിലുമാണ്‌. അവിടെയൊക്കെ ജലസംഭരണം മൊത്തം ശേഷിയുടെ 50 ശതമാനമാക്കി നിയന്ത്രിച്ചിരിക്കുകയാണ്

******************
നാളെ ഒരു സുപ്രഭാതത്തില്‍ നമ്മളൊക്കെ അനാഥരായി നില്ക്കാം, പ്രതികരിക്കൂ...ഇനി സമയം അധികമില്ല....

-പാര്‍വതി.

ഇരുമ്പു കത്തുമ്പോള്‍...

എല്ലാവരും നന്നായി കൂര്‍ക്കം വലിച്ചുറങ്ങിയല്ലോ അല്ലേ? ചിലരൊക്കെ ഉണര്‍ന്നെണീറ്റിട്ടുമുണ്ടാകും ഇപ്പോള്‍!
:-)
ഈയിടെ കുറച്ചായി എല്ലാദിവസവും ഈ ബൂലോഗക്ലബ്ബുകൂട്ടില്‍ വന്നുനോക്കും ഞങ്ങടെ കോഴിയമ്മ മുട്ട വല്ലതും ഇട്ടോന്നു നോക്കാന്‍. ഒരു തോല്‍മുട്ട പോലും കാണാതെ നിരാശയോടെ തിരിച്ചുപോവും.
അരി, മണ്ണെണ്ണ, പഞ്ചസാര തുടങ്ങിയ പ്രാരാബ്ധങ്ങളൊക്കെ കഴിഞ്ഞ് ഇന്നിപ്പോള്‍ വന്നത് ഏറെ നേരം വൈകീട്ട്. വന്നു കൂട്ടില്‍ തപ്പിയപ്പോള്‍ ഇഷ്ടം പോലെ മുട്ട!

നന്നായി!

ആദ്യമൊക്കെ ബ്ലോഗുകളില്‍ അടി നടക്കുമ്പോള്‍ എന്തൊരു വേവലാതിയായിരുന്നു! കെട്ടിപ്പൊക്കുന്ന മണല്‍ക്കൊട്ടാരത്തില്‍ തിരവന്നടിക്കുമ്പോഴത്തെ സങ്കടം.
അതൊക്കെ പോയി. ഇപ്പോള്‍ വല്ലപ്പോഴും ഒക്കെ ഒരടി നടക്കുന്നതു കണ്ടാല്‍ ഒരു ചെറിയ സുഖം പോലുമുണ്ട്. കാരണം ഇങ്ങനത്തെ അടി കഴിയുമ്പോഴാണ് കുറേ ആളുകള്‍ നല്ല കൂട്ടുകാരായി മാറുന്നത്.
ഓരോ കമന്റു വായിക്കുന്നതിനുമുന്‍പും ബൂലോഗക്ലബ്ബിന്റെ മുദ്രാവാക്യം ഒന്നു വായിച്ചുനോക്കും:“സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ്‌ വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.” അതനുസരിക്കുന്ന എല്ലാ കമന്റും ശരിക്കു വായിക്കുകയും ചെയ്യും.

ഇതിനുമുന്‍പു നടന്ന ‘പ്രമാദമായ’ എല്ലാ അടികളും പോയ വഴിയ്ക്ക് ഇടയ്ക്കൊക്കെ നടന്നുനോക്കും. ഇനിയൊരിക്കലും പുല്ലുമുളക്കില്ലെന്നു കരുതി അന്ന് ഓടിയ വഴിയിലൊക്കെ ഇപ്പോള്‍ കൊച്ചുകിന്നാരത്തിന്റെ കുഞ്ഞുപൂക്കള്‍ മുതല്‍ മഹാസൌഹൃദങ്ങളുടെ വലിയ ആല്‍മരങ്ങള്‍ വരെ വളര്‍ന്നുമുറ്റി നില്‍ക്കുന്നു!

ആരെങ്കിലും മരിച്ചുപോയോ? ഇല്ല. കൂട്ടം പിരിഞ്ഞൊഴുകിയോ? അധികമാരുമില്ല.അഥവാ പോയെങ്കില്‍ തന്നെ അത്ര നഷ്ടബോധമുണ്ടാക്കാന്‍ പറ്റുന്നവരൊന്നും ഇവിടം വിട്ടുപോയില്ല. (ചിലര്‍ വിട്ടുപോയത് അടിപേടിച്ചല്ല, അരിയും മണ്ണെണ്ണയും സ്റ്റോക്കു തീരണ്ടെന്നു കരുതിയാണ്). എന്നു മാത്രമല്ല, ഈ അടികലശല്‍ നടത്തുന്നവരുടെ ശബ്ദം പിന്നീട് വേറിട്ട് കേള്‍ക്കാന്‍, പോയിന്റുകള്‍ നോട്ട് ചെയ്യാന്‍, ശണ്ഠകളൊക്കെ സഹായിച്ചിട്ടുമുണ്ട്. ഇന്ന് ഒരു സുഹൃത്തു പറഞ്ഞതു പോലെ, ‘കാറ്റുള്ളപ്പോള്‍ തൂറ്റണം’ എന്ന നിയമം വെച്ച് പോപ്പുലറാവാന്‍ പറ്റിയ സൂത്രം! ഇനി എനിക്കുമുണ്ടാക്കണം ഒരടി. എന്നാലേ നാലുപേര്‍ എന്നെയുമറിയൂ എന്നൊക്കെ തോന്നാറുണ്ട് ചിലപ്പോള്‍! ;)

ഇത്തരം ശണ്ഠകളെ ഒന്നും പ്രോത്സാഹിപ്പിക്കണം എന്നെനിക്കു തോന്നുന്നില്ല. പക്ഷേ അതിനെക്കുറിച്ച് അത്ര വേവലാതിപ്പെടാനൊന്നുമില്ല ഇനി.
ആയിരമോ രണ്ടായിരമോ ആളുകള്‍ വന്നു വായിക്കാന്‍ പോകുന്ന ഒരു സ്ഥലത്ത് എന്തെങ്കിലും എഴുതിയിടുമ്പോള്‍ നമുക്കു നമ്മോടുതന്നെ ഒരുത്തരവാദിത്തം ഉണ്ടാകും. അതും എഴുതുന്നത് ഞാന്‍ എന്ന (പേരുവെച്ചിട്ടല്ലെങ്കില്‍ പോലും) വ്യക്തിയാണെന്ന് വായിക്കുന്നവര്‍ നിര്‍ബന്ധമായും അറിയണമെന്നു തോന്നുമ്പോള്‍. (അങ്ങനെ തോന്നാത്തവരാണ് അനോണികളിലെ അലവലാതികള്‍. -നല്ല അനോണികളും ഉണ്ട്) അത് പഞ്ചായത്തുകവല ബസ്‌സ്റ്റോപ്പില്‍ ബസ്സുകാത്തുനില്‍ക്കുന്നവന്‍ ചുറ്റുപാടുകളോടു പ്രതികരിക്കുന്നതുപോലെയാണ്. വെറും വരത്തന്മാരാണെങ്കില്‍ എല്ലാത്തിലുമൊന്നും തലയിട്ടെന്നു വരില്ല. പക്ഷേ അതേ വാര്‍ഡില്‍ തുടര്‍ന്നു പോകാനുള്ള ഒരുത്തന്‍ കൂടുതല്‍ പ്രതികരിച്ചെന്നുവരും. അതിനാല്‍ ഒരുവന്‍ അവന്റെ ഇല്ലാത്ത സമയം മാറ്റിവെച്ച് പ്രശ്നങ്ങളില്‍ കാര്യമായി ഇടപെടുമ്പോള്‍ നമുക്കു സന്തോഷിക്കാം, നമ്മുടെ പഞ്ചായത്തിലും ആരെങ്കിലുമൊക്കെ ചോദിക്കാനും പറയാനുമുണ്ടെന്ന്.

മലയാളം ബ്ലോഗുകള്‍ ഒറ്റപ്പെട്ട തുരുത്തുകളായി കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്മൊഴിപ്രസ്ഥാനമാണ് അവയെയൊക്കെ കൂട്ടിയിണക്കിയത്. അതുവഴി നാം ആര്‍ജ്ജിച്ച ഏകാത്മകത വേറെ എന്നെങ്കിലും ഇന്റെര്‍നെറ്റിലോ മറ്റേതെങ്കിലും മാദ്ധ്യമങ്ങളിലോ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. നാട്ടില്‍ ‘അയല്‍‌വാസികളുടെ കല്യാണംകൂടല്‍’ പോലെ ബൂലോഗവാസികള്‍ പരസ്പരം കെട്ടിപ്പിടിക്കാനും ‘പുറം ചൊറിയാനും’ പായസത്തിലെ ഉപ്പിനെപ്പറ്റി സ്വകാര്യം പറയാനും തുടങ്ങിയത് അവിടെ വെച്ചാണ്. ഇപ്പോള്‍ നമ്മിലോരോരുത്തര്‍ക്കും സ്വന്തം ജോലിസ്ഥലമോ കുടുംബമോ പോലെത്തന്നെയോ ചിലര്‍ക്കെങ്കിലും ഗുരുതരമായി അതിനേക്കാളും കൂടുതലുമോ ഈ സംഘം ഒരു അഡിക്ഷനായിത്തീര്‍ന്നിട്ടുണ്ട്.

ഇതെത്രകാലമുണ്ടാവും? അനുഭവം വെച്ച് ഇത്തരം ഇന്റര്‍നെറ്റ് ആവേശങ്ങള്‍ക്ക് 2-3 വര്‍ഷത്തെ ആയുസ്സേകാണാറുള്ളൂ. അതുകൊണ്ടു് കുറച്ചുകഴിഞ്ഞാല്‍ ഇതൊക്കെ അടിച്ചുപിരിഞ്ച് കുട്ടിച്ചോറായാല്‍ ഒരത്ഭുതവും തോന്നില്ല. ‘എനിക്കു സ്വയം പിളരണം’ എന്നു പറയുന്നതു വരെ പിളര്‍ന്നുപിളര്‍ന്നു പോവാന്‍ പ്രത്യേക മിടുക്കുള്ള നാം മലയാളികളുടെ കാര്യം പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ. ശരാശരി മലയാളിസംഘത്തിന്റെ കൂട്ടായ്മഗ്രാവിറ്റി 50, കവിഞ്ഞാല്‍ നൂറ്‌ ആണ്. ഏത് ഐഡന്റിറ്റിയുടെ പേര്‍ക്കായാലുംഅതിനപ്പുറം നമുക്ക് കുശുകുശുപ്പും കുന്നായ്മയും ഒഴിച്ചുകൂടാനാവില്ല. നമ്മളാവട്ടെ, ഇപ്പോള്‍ 600നു മേലെയായിട്ടുണ്ട് ഏകദേശം.

എന്നിരുന്നാലും, ഈ പിന്മൊഴിസംഘം ഇപ്പൊഴൊന്നും അടിച്ചുപിരിഞ്ചുപോവാനുള്ള ലക്ഷണമില്ല. ഏറിയാല്‍ ഒന്നരദിവസമാണ് ഇവിടത്തെ അടിയുടെ ആയുസ്സ്. അതു കഴിയുമ്പോള്‍ കാണാം, “വീടെവിട്യാ?” “എച്ചൂസ് മീ, ഏതു കോളെജിലാ പഠിച്ചേ” എന്നൊക്കെ അന്യോന്യം പുറം ചൊറിയുന്നത്! ശ്ശെ!

ഈയടുത്ത് ഒരു ശിന്ന ‘ഗ്രൂപ്പ്’അടിയുണ്ടായി (മറ്റേ ദ്വന്ദനല്ല!, അതു കഴിഞ്ഞ്) . ദേവന്റെ വീട്ടിലിരുന്ന് അടി മുഴുവന്‍ ക്രിക്കറ്റുകളി കാണുന്നപോലെ കണ്ടുരസിച്ചിരിക്കുകയായിരുന്നു. വൈകുന്നേരമായപ്പോഴേക്കും റണ്‍ ഒന്നും എടുക്കാതെ എല്ലാവരും മെയ്‌ഡന്‍ അടിക്കാന്‍ തുടങ്ങി. കളിയുടെ നടുക്ക് വെച്ച് ഓരോരുത്തര്‍ ഫോണ്‍ ചെയ്ത് സ്കോര്‍ ചോദിക്കാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു:“ഇത് വൈകുന്നേരമാവുമ്പോഴേക്കും ഡ്രോ ആവുംന്നാ തോന്നണേ...” ഒടുവില്‍ അത് അങ്ങനെ തന്നെ വന്നു.

ഇതിലൊരു നല്ല വശമുണ്ട്. സ്ക്രാപ്പ് അയേണ്‍ ഫര്‍ണസില്‍ ഉരുക്കുന്നതു കണ്ടിട്ടുണ്ടോ? അതിനിടയ്ക്ക് കണ്ടമാനം തീ കത്തുന്നതുകാണാം. ഇരുമ്പിനേക്കാളും ടെമ്പര്‍ കുറഞ്ഞ മറ്റു സാധനങ്ങളാണിങ്ങനെ കത്തിപ്പോകുന്നത്. ഒടുവില്‍ തിളച്ച ലോഹം മൂശയിലേക്കൊഴിക്കുമ്പോള്‍ കിട്ടുന്ന ആ ഇരുമ്പില്ലേ, അവനാണ് ശരിയായ ഇരുമ്പ്! പുത്തനിരുമ്പിനേക്കാളും ബലമേറും അവന്! വിലയും കൂടുതലാണ്.
ആ മൂശയിലാണു നാമൊക്കെയിപ്പോള്‍ ഉരുകിക്കൊണ്ടിരിക്കുന്നത്. അതിനിടയ്ക്ക് തുമ്മിയാല്‍ തെറിക്കുന്ന വല്ല മൂക്കുകളും അഥവാ പെട്ടിട്ടുണ്ടെങ്കില്‍ ചുമ്മാ തെറിച്ചുപ്പോട്ടെന്നേയ്, അല്ല, കത്തിപ്പോകട്ടെന്നേയ്! ഓരോ ഇടിയും കഴിയുമ്പോള്‍ നാം എത്ര നല്ല പാഠങ്ങളാണ് പഠിച്ചിട്ടുള്ളത്? ഒന്നു തിരിഞ്ഞുനോക്കിയാല്‍ അറിയാം.
ഗ്രൂപ്പുകള്‍ വേണ്ടേ? വേണ്ട. വേണോ? ആയിക്കോട്ടെ. ആത്യന്തികമായി നിങ്ങള്‍ക്കു പ്രതിബദ്ധതയുള്ളതെന്താണോ ആരാണോ എന്നു തിരിച്ചറിയുക, അവനോടോ അവരോടോ സംഘം ചേരുക, ആര്‍മ്മാദിക്കുക!
പക്ഷേ സഭ്യേതരം എന്ന (ആപേക്ഷികമായ) ഒരു വെള്ളിക്കോല്‍ (common balance) കയ്യില്‍ കരുതുക. വാക്കുകള്‍ എടുത്തെറിയുമ്പോള്‍ തന്നിലേക്കുതന്നെ തിരിച്ചുവീഴാതെ ശ്രദ്ധിക്കുക.
ഇപ്പോള്‍ പോകുന്ന ഈ വഴിയേ ആണ് നാമൊക്കെ സ്വയം തെളിയ്ക്കാന്‍ പോകുന്നതെങ്കില്‍ ഇതാണ് എന്റെ സ്വപ്നത്തിലുള്ള യഥാര്‍ത്ഥ ജനാധിപത്യം!

ഇനി സ്വന്തമായി പോസ്റ്റില്ലാതെ കമന്റുകള്‍ മാത്രം എഴുതുന്നവരെക്കുറിച്ച്: നല്ല ഉദ്ദേശ്യത്തോടെയാണെങ്കില്‍ അതിലും തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല. കാരണം ഒരുവിധപ്പെട്ടവരൊക്കെ ഇവിടെ ആദ്യം വന്നിട്ടുള്ളത് ഓരോ ചിന്ന കമന്റുകളുമായിട്ടാണ്. ആ കമന്റുകളിലൊതുങ്ങാതെ വന്നിട്ടാണ് അവരുടെ വാക്കുകള്‍ സ്വന്തം പോസ്റ്റുകളായി പിന്നെ വളര്‍ച്ച പ്രാപിച്ചിട്ടുള്ളത്. അതേ സമയത്ത് പോസ്റ്റുകളിലൂടെ വന്നവരെ പിന്നെ മറ്റുള്ളവര്‍ കണ്ടുപിടിച്ച് ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരികയാണു മിക്കവാറും പതിവ്.
ഇവിടെ കാണുന്ന അടികളില്‍ പലതും താരതമ്യേന പുതിയ ആളുകള്‍ അവരുടെ ശുദ്ധഗതിയ്ക്ക് സംഘസ്വഭാവം മനസ്സിലാവാതെ തുടങ്ങിവെക്കുന്നതാണെന്നു തോന്നുന്നു. അതു മനസ്സിലാക്കി ഒതുങ്ങിപ്പോവാന്‍ സീനിയര്‍മാരും, ശരിക്കു പെരുമാറിയില്ലെങ്കില്‍ റാഗുചെയ്ത് മുടിപ്പിക്കും എന്ന ബോധത്തോടെ ആദ്യം കുറേയൊക്കെ വായിച്ച് പിന്നെ കമന്റടി തുടങ്ങാന്‍ ജൂനിയര്‍മാരും ശ്രദ്ധിച്ചാല്‍ ഗുസ്തി കുറച്ചു കുറയും. ( കളിയുടെ ചൂടും കുറയും :( )


(ഇതൊക്കെ ഇവിടെ എഴുതിയിട്ടത് ചുമ്മാ ഒരു പൊതുവായനക്കു വേണ്ടിയാണ്. ആരെയും, ഒരൊറ്റ ആളെയും, പ്രത്യേകിച്ച് ഉദ്ദേശിച്ചിട്ടില്ല. ഇനി എന്നെ കണ്ടാല്‍ കിണ്ണം കട്ടുവോ എന്ന് ആരും ചോദിക്കരുത്. ഇവിടെ ഒരു കിണ്ണവും മോഷണം പോയിട്ടില്ല.)

(ആത്മഗതം: ക്ലബ്ബ് പൊന്മുട്ടയിട്ടുതുടങ്ങിയിട്ടുവേണം അതിന്റെ വയറൊന്നു കീറിനോക്കാന്‍!)

Tuesday, November 14, 2006

വെടിവട്ടം: ബുജീഷ്ണനെ കടിച്ച പാമ്പ് അഥവാ ഒരു സ്ഥലനാമ കഥ

വെടിവട്ടം: ബുജീഷ്ണനെ കടിച്ച പാമ്പ് അഥവാ ഒരു സ്ഥലനാമ കഥ

ശബ്ദതാരാവലി പോലൊന്ന് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍

പ്രിയപ്പെട്ടവരേ,
കൊച്ചിയില്‍ മിനിഞ്ഞാന്ന് നടന്ന സംഗമം രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് ശ്രദ്ധേയമായത്.
1. മലയാളം പോര്‍ട്ടലിന്റെ തുടക്കം.
2. മലയാളം വാക്കുകളുടെ ഓണ്‍ലൈന്‍ സെര്‍ച്ചിങ്ങിനും അര്‍ത്ഥം കണ്ടുപിടിക്കുന്നതിനും സ്പെല്‍ ചെക്കിനും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഉതകും വിധം ‘ശബ്ദതാരാവലി’അടിസ്ഥാനമക്കി ഒരു ഡിക്ഷ്ണറി യൂണികോഡില്‍ കീ ഇന്‍ ചെയ്ത് വിക്കി രൂപത്തില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ആശയം മുന്നോട്ടുവച്ചത്.

ഇതില്‍ ആദ്യം പറഞ്ഞ മലയാളം പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമായ രീതിയില്‍ മുന്നോട്ടുപോകുന്നു.
എന്നാല്‍ ശബ്ദതാരാവലിയുടെ പ്രോജക്റ്റ് യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ വളരെ ബൃഹത്തായ ഒരു ശ്രമം നമ്മുടെയെല്ലാം ഭാഗത്തുനിന്ന് വേണ്ടിയിരിക്കുന്നു. ഇത് കൊച്ചി മീറ്റില്‍ പങ്കെടുത്ത ഏതാനും ബൂലോഗരില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട കാര്യമല്ല. മീറ്റിലെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം ചുവടേ:

പ്രോജക്റ്റിന്റെ പ്രധാന ഭാഗമായ ടൈപ്പിംഗ് ഇങ്ങനെ നിര്‍വ്വഹിക്കാം:
വരമൊഴി/മൊഴി ഇവ ഏതെങ്കിലും ഉപയോഗിച്ച ടൈപ് ചെയ്യാനറിയുന്ന മൂന്നുപേര്‍, ഇവര്‍ ചെയ്യുന്ന മാറ്റര്‍ സ്പെല്‍ ചെക്ക് ചെയ്ത് തെറ്റ് തിരുത്തി ശേഖരിച്ച് സൂക്ഷിക്കുന്ന ഒരാള്‍ - ഈ രീതിയിലുള്ള ടീമുകള്‍ക്ക് മൂലഗ്രന്ഥം ചെറുഭാഗങ്ങളായി ഏറ്റെടുക്കാവുന്നതാണ്.
മേല്‍പ്പറഞ്ഞ ടീമെന്നത് ഒരദ്ധ്യാപകന്റെ മെല്‍നോട്ടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളാണെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി.
കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യാന്‍ ഉമേച്ചിയെപ്പോലെയുള്ള അദ്ധ്യാപകര്‍ തയ്യാറായാല്‍ നന്നായിരിക്കും.
സ്കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് കീ ഇന്‍ ചെയ്യിക്കുന്ന പരിപാടിയുമായാണ് മുന്നോട്ടുപോകുന്നതെങ്കില്‍ അവര്‍ക്ക് പ്രോത്സാഹനമായി ചെറിയ പ്രതിഫലമേര്‍പ്പെടുത്താനുള്ള സംവിധാനമുണ്ടാക്കാമെന്നും ഈ ആശയം മുന്നോട്ടു വച്ച സിദ്ധാര്‍ത്ഥന്‍ അറിയിച്ചു.
-------------------------------------------------
ഇനി വേണ്ടത് പ്രവൃത്തിയാണ്. കേവലം നേരമ്പോക്കിനായി ബ്ലോഗെഴുതാനും മലയാളത്തില്‍ കമന്റു വയ്ക്കാനുമൊക്കെ മാത്രമാണ് നമ്മളില്‍ പലരും ‘വരമൊഴി’ ‘കീമാന്‍’ തുടങ്ങിയവ ഉപയോഗിക്കുന്നത്. ഈ പ്പറഞ്ഞ സൌകര്യങ്ങള്‍ വികസിപ്പിച്ച് അവ ഫ്രീയായി ഉപയോഗിക്കാന്‍ നമുക്കു വിട്ടു തന്നവര്‍ എന്ത് ലക്ഷ്യമിട്ടാണ് അവ വികസിപ്പിച്ചെടുത്തതെന്ന് നമ്മള്‍ ചിന്തിക്കുന്നില്ല.

അപ്പൊ നമ്മള്‍ ചെയ്യേണ്ടത് നമ്മുടെ കയ്യിലുള്ള ഈ ആയുധങ്ങളും പിന്നെ ദൈവം തന്ന വിശേഷബുദ്ധിയും നമ്മുടെ സമയത്തില്‍നിന്നല്‍പ്പവും ചെലവഴിച്ച് നല്ലമലയാളം എല്ലാര്‍ക്കും ലഭ്യമാകാന്‍ സഹായിക്കുന്ന ഒരു പ്രോജക്ടിനുവേണ്ടി ഒന്നിക്കുക എന്നതാണ്.

ഒരു തുറന്ന ചര്‍ച്ചയ്ക്കായാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത്.
എന്ത് വേണമെന്ന് നമുക്ക് ഇവിടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം, അല്ലേ?

Monday, November 13, 2006

ഒരപേക്ഷ...എന്നെ ഉപേക്ഷിക്കരുത്...

പ്രിയ ഭൂലോഗവാസികളെ,

ഓഫീസിലെ സമയക്കുറവുമൂലം മാധുരിയുടെ മധുര്യമാര്‍ന്ന അക്ഷരങ്ങളെ വീട്ടിലെ എന്റെ പാവം പി 3 പിസി യിലിട്ടാണ് ഞാന്‍ മര്‍ദിക്കാറ്.അവശരായി കിടക്കുന്ന അവരെ ഈ ഭൂലോഗത്തിലേക്ക് ഇപ്പോള്‍ പടമാക്കിയണ് ഞാന്‍ കൊണ്ടുവന്നിടുന്നത്.അതൊന്നു നിര്‍ത്തിയാകൊള്ളാം എന്നെനിക്ക് ആഗ്രഹമുണ്ട്.അവയെ ഒന്നു വാരിയെടുത്ത് ഇവിടെ ഒട്ടിക്കാനുള്ള സാങ്കേതികവിദ്യ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്നു കൈമാറിയാല്‍ ഞാന്‍ കൃതാര്‍ഥനായി.

പ്രതീക്ഷകളോടെ,
ചന്ദ്രു.

കൊച്ചി മീറ്റുകാരേ

ഞമ്മക്ക് വരാന്‍ പാറ്റുമോ എവിടെയാ കൂടുന്നത്

Wednesday, November 08, 2006

പൂജയെ സഹായിക്കാന്

നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? ഈ ലിങ്ക് കാണുക http://www.helppoojafindherparents.org

Tuesday, November 07, 2006

മൂന്നാമിടം ലക്കം 43


ഇവിടെ ലിങ്കുണ്ട്.
ലക്കം 43 (2006 നവംബര്‍ 1-7 )
1.ദേശം /കേരളം:
ഒരു ദേശത്തിന്റെ കഥയിലെ അമ്പതു വര്‍ഷം
2. ആദരം: പീഡിതസത്തയുടെ കല
- ബഷീര്‍ മേച്ചേരി
3. എഡിറ്റോറിയല്‍
- മനുഷ്യരുടെ കയറ്റുമതി
4. ഓര്‍മ്മ: ആത്മശൈഥില്യത്തിന്റെ ലാവണം
- ആര്‍.പി.ശിവകുമാര്‍
5. സംഭാഷണം:
ഞാനൊരു വായനക്കാരനാണ്‌, പിന്നെ എഴുത്തുകാരനും
6. കഥ:
നസീമ - പെരിങ്ങോടന്‍
കവിതകള്‍
7. മാനിഫെസ്റ്റോ -ലാസര്‍ ഡിസില്‍വ
8. പരിഭാഷ - ടി.പി. അനില്‍കുമാര്‍
9. കൊലസ്സദ്യ - കമറുദ്ദീന്‍ ആമയം

Monday, November 06, 2006

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ....

സദ്ദാം ഹുസൈന്റെ ദിനങ്ങള്‍ എണ്ണപ്പെടുന്നു..

ഒരു വധശിക്ഷയില്‍ നിന്ന് രക്ഷിച്ച അതെ കയ്യാല്‍ രണ്ടാം വധശിക്ഷ.. രസകരമായ കാര്യം..പണ്ട് ചക്രവര്‍ത്തിമാര്‍ ചെയ്തിരുന്നതു പോലെ സ്വേച്ഛാദിപതികളാകാന്‍ ശ്രമിക്കുന്ന ബുഷിന്റെ അമേരിക്ക...ജപ്പാനിലെ അണുബോംബിനാല്‍ ലക്ഷങ്ങളെ കൊന്നൊടുക്കുകയും ലോകത്തില്‍ പലയിടങ്ങളിലുമായി ആയിരങ്ങളെ കൊന്നു കൊണ്ടിരിക്കുന്ന അമേരിക്ക..സര്‍വ്വ വിനാശകാരികളായ ആയുധങ്ങളുടെ എണിയാലൊടുങ്ങാത്ത ശേഖരവുമായി ലോക സമാധാനത്തിനു വേണ്ടി മുറവിളി കൂട്ടുന്ന അമേരിക്ക...അതെ അവര്‍ സമാധാനത്തിനു വേണ്ടി കേവലം 147 പേരെ (ദയവായി ക്ഷമിക്കുക..കേവലം എന്നു പ്രയോഗിച്ചത് ഒരു താരതമ്യത്തിനു വേണ്ടി മാത്രമാണ്, ഓരോ ജീവന്റേയും വില അമൂല്യമാണല്ലോ!) വധിച്ച കുറ്റത്തിന് സദ്ദാമിന് വധശിക്ഷ വിധിച്ചിരിക്കുന്നു....

എത്ര നിന്ദ്യമായ നടപടി... പാപം ചെയ്യാത്തവര്‍ കല്ലേറിയട്ടെ എന്ന തത്ത്വം പിന്തുടരുന്നവര്‍...കാലുകളില്ലാത്തവന്‍ അടുത്തവന്റെ മുടന്ത് മാറ്റാന്‍ ശ്രമിക്കുന്നു...സദ്ദാം ഒരിക്കലും ഒരു മഹാനല്ലായിരിക്കും...ക്രൂരനും അധികാര ദുര്‍മോഹിയുമായിരിക്കും... എങ്കിലും ഇതു നീതിയോ?

കേവലമീ പ്രതികരണം കൊണ്ട് ഇവിടെ ഒന്നും സംഭവിക്കുകില്ല...പക്ഷേ!

ചേരിചേരാ പ്രസ്ഥാനങ്ങളുടെ തലതൊട്ടപ്പന്‍ എന്ന പേരില്‍ വിശ്വവിഖ്യാതി നേടിയ നമ്മുടെ ഇന്ത്യ പോലും അമേരിക്യന്‍ ആധിപത്യത്തിനു മുന്‍പില്‍ മുട്ടിടിച്ചു നില്‍ക്കുന്നു...

ഇന്നൊരു സദ്ദാമാണെങ്കില്‍ നാളെ അതാരായിക്കൂടാ...

Sunday, November 05, 2006

ഡോക്‌ടറേ സഹായിക്കൂ..

ഒരു പോസ്‌റ്റ് ഇട്ടു. കുറച് നേരം അത് അവിടെ ഉണ്ടാകും. നമ്മളെ പറ്റിക്കാന്. കുറച്ച് മണിക്കൂറുകള്, അല്ലെങ്കില്‍ ദിവസങള്‍ കഴിഞാല്‍ അതവിടെ കാണുന്നില്ല. ഇതെന്തു മറിമായം? ബ്ലോഗിലും വൈറസ് ഉണ്ടോ? ഇതിനെതിരെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? ഇതിങനെ ഇടക്കിടെ ഉണ്ടാകുന്നുണ്ട്.

Saturday, November 04, 2006

പ്രൊഫൈല്‍ പ്രശ്നം

എന്റെ പ്രൊഫൈലില്‍ “ബൂലോഗ ക്ലബ് 2” എന്നൊരു സാധനം വന്ന് കയറിയിട്ടുണ്ട്... അതൊന്നു കളയാന്‍ വഴിയുണ്ടോ?

ഒരനൌണ്‍സ്മെന്റ്: കൊച്ചി ബ്ലോഗ് മീറ്റ്

പ്രിയ ബൂലോഗരേ,
വന്‍ പങ്കാളിത്തത്തോടെ നടന്ന കൊച്ചി-കേരളാ ബ്ലോഗ് മീറ്റിനും ഉദ്ദേശിച്ചരീതിയില്‍ നടക്കാതെ പോയ കൊച്ചി ഓണമീറ്റിനും ശേഷം മീറ്റ് മീറ്റെന്നും പറഞ്ഞ് ഇവിടെക്കെടന്ന് കൂവാന്‍ നിനക്ക് നാണമില്ലേടാ എന്ന് ചോദിച്ചാല്‍, ഇല്ല ബൂലോകരേ.. ഇതില്‍ നാണിക്കേണ്ട കാര്യമെന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. അപ്പൊ പറഞ്ഞുവരുന്നതെന്താന്ന് വെച്ചാല്‍ ഈ വരുന്ന ഞായറാഴ്ച- അതായത് നവംബര്‍ 12-ആം തിയതി എറണാകുളത്ത് വച്ച് ഒരു മീറ്റ് നടത്തുവാന്‍ കുറേയേറെ ബ്ലോഗര്‍മാര്‍ പരസ്പരമയച്ച മെയിലുകളിലൂടെ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. പൊതുതാല്പര്യമെന്ന നിലയില്‍ കൂട്ടായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താന്‍ ഇതിവിടെ പോസ്റ്റുന്നു. എല്ലാവരും അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഓടിവന്ന് ഇതിനെ ഒരു മഹാവിജയമാക്കി മാറ്റണേ എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Thursday, November 02, 2006

കേരളമെന്നു കേട്ടാല്‍.......


ഇതു കണ്ടപ്പോള്‍ ഇവിടെ ഇടണം എന്നു .. തോന്നി , ഇനി നിങ്ങള്‍ പറയൂ.. കേരളമെന്നു കേട്ടാല്‍ എന്താ വേണ്ടതെന്നു.....

Wednesday, November 01, 2006

കേരളം - 50 വര്‍ഷം മുമ്പത്തെ കാഴ്ച

അമ്പതു വര്‍ഷം മുമ്പ് കേരളപ്പിറവി ദിനത്തിലെ മാതൃഭൂമി പത്രത്തിന്റെ പിഡി‌എഫ് ഫോര്‍മാറ്റ് മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനില്‍ കൊടുത്തിട്ടുണ്ട്.

അതിന്റെ ലിങ്ക് ഇതാ..

പുതിയ സംസ്ഥാനത്തിന്റെ ആശകളേയും ആശങ്കകളേയും കുറിച്ച്, സാധ്യതകളേയും ശക്തികളേയും കുറിച്ച്, കേരളത്തിന്റെ ഭാവിയെകുറിച്ച് പ്രമുഖര്‍ എഴുതിയ ലേഖനങ്ങള്‍ ഇവിടെ വായിക്കാം.
പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം എവിടെയായിരിക്കണം എന്നു മുതലുള്ള ചര്‍ച്ചകള്‍ ഇന്ന് വായിക്കുമ്പോള്‍ അത് ഒരേ സമയം രസകരവും നമ്മളെത്രമാത്രം പുരോഗമിച്ചുവെന്നും ശ്രദ്ധിക്കാവുന്നതാണ്.

കേരളം ഇന്ന് അമ്പതിന്റെ നിറവില്‍....

ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമകണമന്തരംഗം
കേരളമെന്ന പേര്‍ കേട്ടാലോ
തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍....

കേരളം ഇന്ന് അമ്പതിന്റെ നിറവില്‍....

ചിക്കുന്‍ ഗുനിയക്കും ബസ്സ് സമരങ്ങള്‍ക്കും ഇടയിലും മലയാളി ഇന്ന് കേരളത്തിന്റെ സുവര്‍ണ്ണ ജൂബിലി കൊണ്ടാടുന്നു...
സര്‍വ്വ ലോക മലയാളികള്‍ക്കും ആശംസകള്‍.....

കേരള പിറവി ആശംസകള്‍

എല്ലാ ബൂലോഗ കേരളീയര്‍ക്കും
കേരള പിറവി ആശംസകള്‍