Sunday, February 11, 2007

വിവേകം വൈകിയുമുദിക്കാം

രാഷ്ട്രീയത്തെക്കുറിച്ചു തന്നെയാണ് പറയുന്നത്.ഏറെയൊന്നുമില്ല. ഏതാനും വരികള്‍ മാത്രം.

ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന വൃത്തികെട്ട കക്ഷിരാഷ്ട്രീയം നമ്മുടെ നാടിനെ എവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ വലിയ ഗവേഷണമൊന്നും വേണ്ട. ദുഷിച്ച രാഷ്ട്രീയക്കാരുടെ സഹിക്കാനാവാത്ത തെമ്മാടിത്തരങ്ങള്‍ നമ്മെ എത്രത്തോളം ദുരിതത്തിലെത്തിലെത്തിക്കാമോ അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക് തന്നെ എത്തിച്ചിരിക്കുന്നു. കേരളപ്പിറവി മുതല്‍ തന്നെ ഈ ചൂഷണം നമ്മള്‍ സഹിക്കുന്നു; സാക്ഷാല്‍ ഇ.എം.എസ് എന്ന അതിവക്രബുദ്ധിയുടെ മന്ത്രിസഭ മുതലിങ്ങോട്ട് നാം എന്തൊക്കെ സഹിച്ചു? നാടിനെക്കുറിച്ചും നാടിന്റെ ഭാവിയെക്കുറിച്ചും സമഗ്രകാഴ്ച്ചപ്പാടും വ്യക്തമായ വീക്ഷണവുമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാര്‍ എല്ലാവരും ചേര്‍ന്ന് അമ്പതാണ്ടത്തെ കേരളത്തെ അഞ്ഞൂറാണ്ട് പിന്നാക്കം നടത്തിച്ചു. സ്വാര്‍ത്ഥലാഭങ്ങള്‍ക്കാ‍യി രാഷ്ട്രീയനേതൃത്വം മെനെഞ്ഞെടുത്ത സമരാഭാസങ്ങള്‍ നമുക്കു വരുത്തിയ കൊടും നഷ്ടങ്ങളെക്കുറിച്ചു നാം ബോധവാന്മാരുമാണ്. എന്നിട്ടും നാം പിന്തിരിപ്പന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സിന്ദാബാദ് വിളിച്ചു നമ്മുടെ വിലപ്പെട്ട സമയങ്ങള്‍ ദുര്‍വ്യയം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ ഏതാനും കുട്ടിനേതാക്കന്മാരുടെ ഭാവി ശോഭനമാക്കാന്‍ ഇന്നും വിപ്ലവപ്പാട്ടു പാടി തെരുവില്‍ അടിമേടിച്ചു സ്വന്തം ഭാവി ഇരുളടഞ്ഞതാക്കുന്നു.
വിവേകം നമുക്കു വൈകിയുമുദിക്കാം...തലതിരിഞ്ഞ രാഷ്ട്രീയ നേതാക്കളെ നിലക്കു നിര്‍ത്താന്‍ ജനമെന്ന മഹാശക്തിക്ക് കഴിയുകതന്നെ ചെയ്യും...നമ്മെ ഭരിക്കേണ്ട, നാട് ഭരിക്കേണ്ട മന്ത്രിപുംഗവര്‍ പോലും തമ്മില്‍ത്തല്ലുന്ന, നാ‍ട് അരാജകത്വത്തിലേക്ക് നീങ്ങുന്ന ഈ വര്‍ത്തമാനത്തിലെങ്കിലും നാം ഉണരണം, ഉണര്‍ന്നേ പറ്റൂ...
എല്ലാ അര്‍ത്ഥത്തിലും അധപ്പതിച്ച രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ ആരെങ്കിലും ശബ്ദിക്കുന്നത് മഹാപാപമാണ് രാഷ്ട്രീയക്കാരുടെ കണ്ണില്‍! അവര്‍ നമ്മെ അരാഷ്ട്രീയ വാദികളാക്കിക്കളയും. ജനാധിപത്യവിരുദ്ധരാക്കും. നമ്മെ ഭരിക്കേണ്ടവരെ നാം തെരഞ്ഞെടുക്കുന്ന മഹത്തരമായ പ്രക്രിയ ആണ് ജനാധിപത്യം എന്നാണ് വെപ്പ്. എന്നാല്‍ രാഷ്ട്രീയക്കാര്‍ അവര്‍ ചെയ്യുന്ന എല്ലാ വൃത്തികേടുകള്‍ക്കും മറയായി പിടിക്കുന്ന പ്രതിരോധായുധമായി ജനാധിപത്യം മാറിപ്പോയി എന്ന വസ്തുത നാം മനസ്സിലാക്കണം. ജനാധിപത്യം ശുദ്ധീകരിക്കപ്പെടണം. ശരാശരി മലയാളിയുടെ മനസ്സിലെ പഴഞ്ചന്‍ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ നാം തച്ചുടക്കണം. നമ്മെ ഭരിക്കാന്‍ യോഗ്യതയും അറിവും വിവേകവും വികസന കാഴ്ച്ചപ്പാടുമുള്ളവരെ മാത്രം നമ്മുടെ നേതാക്കളായി കാണാന്‍ പാകത്തില്‍ നമ്മുടെ മനസ്സ് നാം വിശാലമാക്കണം. അല്ലാത്തവര്‍ മാനിക്കപ്പെടരുത്. ഇത്തരം ദേശവിരുദ്ധരായ നേതാക്കളെ സഹിക്കുന്നത് അങ്ങേയറ്റം അവികസിതമായ ഒരു രാഷ്ട്രത്തിന്റേയും ജനതയുടേയും ലക്ഷണമാണെന്ന വസ്തുത നാം തിരിച്ചറിയാതെ പോകുന്നു. ഇരുമുന്നണികളുടെയും ഈര്‍ക്കില്‍പ്പാര്‍ട്ടികളുടെയും അത്യാഗ്രഹങ്ങള്‍ അവരുടെ പട്ടടയില്‍ അടങ്ങണം. പൊതുജനം കഴുത എന്ന് പകലന്തിയോളം ജല്‍പ്പിക്കുന്നത് രാഷ്ട്രീയക്കാര്‍ മാത്രമാണെങ്കിലും ഇത്രനാളും നാമതു ശരിവെക്കുകയായിരുന്നു. അങ്ങനെയല്ലെന്നു നാം അവരെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍, വിവേകം നമുക്കു വൈകിയുമുദിച്ചില്ലെങ്കില്‍...

14 comments:

Ziya said...
This comment has been removed by the author.
rajesh said...

നന്നായി.

ഓരോ നാട്ടിനും അവര്‍ അര്‍ഹിക്കുന്ന നേതാക്കാളെ കിട്ടും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്‌. A country gets the leaders it deserves എന്നാണ്‌ പറയപ്പെടുന്നത്‌.

ഇവന്മാരൊക്കെ എന്തു വായില്‍നോക്കിത്തരം കാണിച്ചാലും അതിനു കൂട്ട്‌ നില്‍ക്കാന്‍ ആളുണ്ട്‌, വീണ്ടും വീണ്ടും വോട്ട്‌ ചെയ്ത്‌ ജയിപ്പിക്കാന്‍ നമ്മളൊക്കെ ഉണ്ട്‌. താന്തോന്നിത്തരം കാണിച്ചാലും നമുക്ക്‌ വോട്ട്‌ പിന്‍വലിച്ച്‌ തിരിച്ചു വിളിക്കാന്‍ പറ്റില്ല എന്നിടത്തോളം ഈ നാട്ടില്‍ ഇതൊക്കെയെ നടക്കൂ.

മുസ്തഫ|musthapha said...

എന്‍റെ കാര്യം നടക്കാന്‍ വേണ്ടി ഞാന്‍ വഴിവിട്ടൊന്നും ചെയ്യില്ല എന്ന തീരുമാനം ബഹുഭൂരിപക്ഷത്തിനും എന്നെടുക്കാന്‍ കഴിയുന്നോ, അന്നവസാനിക്കും രാഷ്ട്രീയക്കാരന്‍റെ നെഗളിപ്പ്, നമുക്കെത്ര പേര്‍ക്ക് ചങ്കൂറ്റത്തോടെ പറയാന്‍ കഴിയും - അതവസാനിപ്പിക്കും എന്ന്?

Jeevan said...

i would like to get a membership in this club. please do the needful.
pl send the email to jijuantony@yahoo.com

Jeevan said...
This comment has been removed by a blog administrator.
കൊച്ചുമുതലാളി said...

കേരളം വാഴുന്ന രാഷ്ട്രീയ പ്രമുഖരെല്ലാം കൂടി ഈ നാട് നശിപ്പിചു എന്നുള്ളത് സത്യം തന്നെ.

ഈ കാര്യം ജനങ്ങള്‍ കാര്യമായി എടുക്കുന്നില്ല എന്നതാണ് വാസ്ഥവം. പക്ഷേ ഇനി അതിനധികം താമസമില്ല.

കേരളത്തിലെ ഓരോ
സാധാരണക്കാരായ ജനങ്ങളും മനസ്സില്ലക്കും ജനാധിപത്യത്തിന്റെ ശക്തി. ജനങ്ങള്‍ അഴിമതിക്കെതിരെ ശക്തമായി അണിനിരക്കണം.

കബട ബുദ്ധിക്കാരും, സ്വാര്‍ത്ഥരുമായ രാഷ്ട്രീയക്കാര്‍ എന്നു വേദി വിടുന്നോ, അന്നേ ഈ നാട് ദൈവത്തിന്റെ സ്വന്തം നാടാകൂ.

അമല്‍ | Amal (വാവക്കാടന്‍) said...

പ്രിയപ്പെട്ട സിയ,

വ്യക്തമായ രാഷ്ട്രീയ അതിപ്രസരമുള്ള ഈ പോസ്റ്റ് താങ്കളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാതെ, ബൂലോഗ ക്ലബ്ബില്‍ പ്രസിദ്ധീകരിച്ചതിന് എന്റെ വിയോജിപ്പ് അറിയിക്കുന്നു..

“സാക്ഷാല്‍ ഇ.എം.എസ് എന്ന അതിവക്രബുദ്ധിയുടെ മന്ത്രിസഭ മുതലിങ്ങോട്ട് നാം എന്തൊക്കെ സഹിച്ചു?“

ആ വക്രബുദ്ധിയുടെ മന്ത്രിസഭ അനുവദിച്ച പത്ത് സെന്റില്‍ കാലുറപ്പിച്ച് നിന്നാണ് ഞാന്‍ ഇതെഴുതുന്നത്..

മാനേജ്‌മെന്റ് സ്കൂളുകളിലെ നിയമനം പി.എസ്.സി-ക്ക് വിടണമെന്നു പറഞ്ഞിട്ട് പഴി കേട്ട വേറൊരു വക്രബുദ്ധിയുണ്ടായിരുന്നു..മുണ്ടശ്ശേരി എന്നോ മറ്റോ ആയിരുന്നു പേര്..
അങ്ങനെ വക്രബുദ്ധികളുടെ ഒരു കൂട്ടമായിരുന്നു അത്..

ഈ പോസ്റ്റില്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ എന്ന വ്യാജേന സിയ വാളോങ്ങുന്നത്, ഇടതുപക്ഷത്തിനെതിരായാണ്.. ഇതു തന്നെയാണ് ഈ നാടിന്റെ ശാപം..ഇത് അരാഷ്ട്രീയ വാദമാണെന്ന് ഞാന്‍ പറയില്ല..ഇത് വ്യക്തമായ രാഷ്ട്രീയ വാദം തന്നെയാണ്..ഉമ്മന്‍ ചാണ്ടിയാണ്, കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയെന്നൊക്കെ പറയുന്ന പോലെ ഒന്ന്..

Ziya said...

കേരളവികസനത്തെ പിന്നാക്കം നടത്തിക്കുന്ന സ്വാര്‍ത്ഥന്മാരായ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് മുന്നണി ഭേദമില്ല.
ഈ പോസ്റ്റ് ഇടതുമുന്നണിക്ക്‌ മാത്രമെതിരായ വാളോങ്ങലൊന്നുമല്ല. ആരോപണങ്ങള്‍ ഇടതുമുന്നണിയുടെ നെഞ്ചത്തു കൊള്ളുന്നുവെന്ന് വാവക്കാടന് തോന്നുന്നത് ഇടതു മുന്നണിയുടെ കയ്യിലിരുപ്പ് ആ രീതിയില്‍ ആയതു കൊണ്ടാകാം.
ഇ.എം.എസ് വിമര്‍ശനങ്ങള്‍ക്കതീതനാണോ? കഴിവുകെട്ടൊരു ആഭ്യന്തര മന്ത്രിയായിരുന്ന ഇ.എം.എസിനെക്കുറിച്ചും ഭൂ പരിഷ്കരണത്തിലെ അപാകതകളെക്കുരിച്ചും മുണ്ടശ്ശേരി പി എസി സി ക്കു വിട്ടതിനെപ്പറ്റിയും വലിയൊരു ചരിത്രം തന്നെ പറയാനുണ്ട്. ഇടതു പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ അപചയമുള്‍പ്പടെയുള്ള അത്തരം വിഷയങ്ങള്‍ ഏറെക്കാലം ഇടതുപക്ഷ സഹയാത്രികനായിരുന്ന ഞാന്‍ എന്റെ സ്വകാര്യബ്ലോഗിലെഴുതാം. എന്നാല്‍ ഇന്നത്തെ സര്‍ക്കാര്‍ ജനാഭിലഷം കണക്കിലെടുത്തു ഭരിക്കുന്നു എന്ന് വാവക്കാടനു നെഞ്ചില്‍ കൈവെച്ചു പറയാമോ?
അതേ സമയം കാട്ടുകള്ളന്മാരായ വലതുപക്ഷത്തെ ഞാന്‍ എവിടെയാണ് അനുകൂലിച്ചത്? കള്ളത്തിരുമാലികളായ രാഷ്ട്രീയനേതാക്കന്മാര്‍ ഇരുപക്ഷത്തുമുണ്ട്. ആയതിനാല്‍ ഇതു ജനപക്ഷത്തു നിന്നുള്ള കുറിപ്പാണ്. അത് പ്രസിദ്ധീകരിക്കാന്‍ ബൂലോഗക്ലബ്ബ് പറ്റിയ ഇടം തന്നെയാണ്.

Anonymous said...

സത്യം പറഞ്ഞാല്‍ വായിച്ചിട്ട് ഒന്നും പുതീയതായി മനസ്സിലായില്ല. ഇതെല്ലാം ഏവര്‍ക്കും അറിവുള്ള പഴഞ്ചന്‍ ചാക്കുകളല്ലേ?

Anonymous said...

ഈ രാഷ്ട്രീയ സംവിധാനത്തിന്റെ ഏറ്റവും വലിയ വിജയം സിയക്കിത് പരസ്യമായി പറയാന്‍ കഴിയുന്നുവെന്നതാണ്. ഇത്തരം കക്ഷിരാഷ്ട്രീയമല്ലാതെ മറ്റേതൊരു സംവിധാനത്തെക്കുറിച്ചാണ് സിയക്കു പറയാനുള്ളത്? അപചയങ്ങള്‍ എല്ലാമേഘലയിലും സംഭവിച്ചിട്ടുണ്ട്. വാവക്കാടന്‍ പറഞ്ഞതാണു ശരി. വ്യക്തമായ രാഷ്ട്രീയമുണ്ട് ഈ പോസ്റ്റിന്. പക്ഷെ ഇടതുപക്ഷത്തിനെതിരാണെന്നു പറയാന്‍ കഴിയില്ല., കാരണം, ഇടതുപക്ഷം എന്നൊരുപക്ഷം ഇപ്പോഴില്ലല്ലോ. ഇടതുപക്ഷമെന്ന ലേബലില്‍ കടുത്ത വലതു പക്ഷ നയങ്ങള്‍ നടപ്പിലാക്കുന്ന ഒരു സംവിധാനമാണല്ലോ ഇന്നുള്ളത്.

Ziya said...

അംജതിനോട് യോജിക്കുന്നു.
ഞാന്‍ ജനാധിപത്യത്തിനോ കക്ഷിരാഷ്ട്രീയത്തിനോ എതിരല്ല. ദുഷിച്ച രാഷ്ട്രീയ പ്രവണതകളെയാണ് എതിര്‍ക്കേണ്ടതും എതിര്‍ത്തതും.
“ഇത്തരം കക്ഷിരാഷ്ട്രീയമല്ലാതെ മറ്റേതൊരു സംവിധാനത്തെക്കുറിച്ചാണ് സിയക്കു പറയാനുള്ളത്?”
ജനങ്ങളെ മാനിക്കുന്ന, ജനഹിതമറിയുന്ന ഒരു സംവിധാനത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്

സുധീഷ്‌/Sudheesh said...

അരാഷ്ട്രീയത്തെക്കാള്‍ രാഷ്ട്രീയം തന്നെയാണ്‌ ഭേദം. രാഷ്ട്രീയക്കാരെ അങ്ങനെ അടച്ച്‌ കുറ്റം പറയണ്ട.

Anonymous said...

I'm completely agrees with you.
when somebody says against our poluted politics: why only leftists are going mad. means they are the biggest thiefs.followers of them have no brains like robots.

Anonymous said...

athey.ezhuthanam ennoke thonnunu.pakshe enthezhuthan.valiya vivaronnullyallo enikkyu .
ennalum oru vaaku...paranjittu pokaam nu naruthy...

"ellam karma phalam"
athondu ellam upekshichu ente koode ponnolu.ente raajyathu inganella problems onnullya.
verum " nissabdhatha "mathram.
athinte aazhangalil sthayiyaya santi mathram..

ponnolu tto nte koode .. vegayikkotte..