Tuesday, February 06, 2007

ബൂലോഗത്ത്‌ ദാ ഒരു പുലി ഒളിച്ചു നടക്കുന്നു!

പ്രിയരേ, ഒരു പുലി ദാ ബൂലോഗത്ത്‌ കിടന്ന് കറങ്ങുന്നുണ്ട്‌.

ഒളിച്ചാണ്‌ കറക്കം.

മലയാള ബൂലോഗ ചരിത്രത്തില്‍ ഒരു 100% മുഴുനീള കാര്‍ട്ടൂണ്‍ ബ്ലോഗ്‌ ഇതാദ്യമായാണെന്ന് തോന്നുന്നു! അഗ്രിഗേറ്ററുകളൊന്നും പിടിക്കാത്തതുകൊണ്ട്‌ നമ്മളില്‍ പലരും പുള്ളിക്കാരന്റെ സാന്നിദ്ധ്യം അറിയുന്നില്ല.മലയാളികളെ (അറ്റ്‌ ലീസ്റ്റ്‌ കേരളകൗമുദിയുടെ വായനക്കാരെയെങ്കിലും) തന്റെ രാഷ്ട്രീയ-ആക്ഷേപഹാസ്യ കാര്‍ട്ടൂണുകളിലൂടെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശ്രീ T.K. സുജിത്‌ തന്റെ കാര്‍ട്ടൂണുകള്‍ ബ്ലോഗ്‌ ചെയ്യുന്നു. കേരളകൗമുദി വായിക്കാത്തവര്‍ക്ക്‌ സുജിത്തിന്റെ കാര്‍ട്ടൂണുകള്‍ ആസ്വദിക്കാനിതൊരു സുവര്‍ണ്ണാവസരവും കൂടെയാണ്‌.

(ടെക്നോ പുലികളുടെ ശ്രദ്ധയ്ക്ക്‌, അദ്ദേഹത്തിന്‌ ബൂലോഗ സാങ്കേതികവിദ്യയും യുണീകോഡുമൊന്നും വല്യ പിടിയുണ്ടാകില്ലന്ന് തോന്നുന്നു. അദ്ദേഹത്തിനു വേണ്ടുന്ന അസ്സിസ്റ്റന്‍സ്‌ കൊടുക്കണേ.)

അദ്ദേഹത്തെ നമ്മുക്കെല്ലാവര്‍ക്കും ബൂലോഗത്തേക്കും മലയാളം യുണീകോഡിലേക്കും സഹര്‍ഷം സ്വാഗതം ചെയ്യാം.

19 comments:

Anonymous said...

എല്ലാം നന്നയിരിക്കുന്നു സുജിത്.
ശ്രീവ്യാസാ കോളെജില്‍ ഞാന്‍ പ്രീ-ഡിഗ്രിക്ക് പടിക്കുമ്പോള്‍ ബോര്‍ഡില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ച് “സു’ എന്ന് മോണോലോഗ് പതിപ്പിച്ചിരുന്ന സുജിത്തേട്ടന്‍ തന്നെയാണോ ഇത് എന്നൊരു സംശയം.
അതൊന്ന് തീര്‍ക്കാമോ?

ഏറനാടന്‍ said...

വരകളിലൂടെ ആനുകാലിക സംഭവവികാസങ്ങളെ നമ്മളില്‍ ചിരിപ്പിച്ചോണ്ട്‌ ചിന്തിപ്പിക്കുന്ന സുജിതിനെ കണ്ടുമുട്ടിയതില്‍ സന്തോഷം, ബൂലോഗത്തേക്ക്‌ സുസ്വാഗതം അരുളുന്നവരില്‍ ഒരാളായികൊണ്ട്‌...

Unknown said...

കലേഷേട്ടാ,
കാട്ടിത്തന്നതിന് നന്ദി.

സുജിത്തിനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

Raghavan P K said...

കലേഷിനു വളരെ നന്ദി.കാറ്ടൂണുകള്‍ ഇഷ്ടപ്പെട്ട ഒരാളായതുകൊണ്ട് ഈ വിവരം ഇവിടെ പോസ്റ്റ് ചെയ്തതിന് നന്ദി.

sandoz said...

പ്രിയ സുജിത്ത്‌,
ബൂലോഗത്തേക്ക്‌ സ്വാഗതം.

Unknown said...

നന്ദി കലേഷ്..ഈ പുലിയെ കുറിച്ചു വിവരം ന്‍ല്‍കിയതിന്.....സുജിത്തേട്ടന്ടെ പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു..

സഞ്ചാരി said...

ഒളിഞ്ഞിരുന്ന ഈ പുലിയെ കാട്ടിതന്നതിന്നു നന്ദിഅറിയിക്കുന്നു.

Anonymous said...

വ്യാസാക്കാരനോ? ദേ, ഞാനുമൊരു വ്യാസാക്കാരനാ...

പുലിയെ പരിചയപ്പെടുത്തിയ കലേഷിന് നന്ദി!!!

Peelikkutty!!!!! said...

പരിചയപ്പെടുത്തിയതിന് നന്ദി.
-കാര്‍‌ട്ടൂണുകളെ സ്നേഹിക്കുന്ന ഒരുത്തി.

വേണു venu said...

സുജിത്തിനു് സ്വാഗതം.
ഞാന്‍‍ വരയ്ക്കാനൊന്നും അറിയാതെ, വരകളെ ഇഷ്ടമായതുകൊണ്ടു് ,വരയ്ക്കാന്‍ ശ്രമിക്കാറുണ്ടു്.
നല്ല നല്ല വരകളും വരികളും ബൂലോകത്തില്‍ സുലഭമാകട്ടെ.

G.MANU said...

thanks for introducing sujith

Kaithamullu said...

നന്ദി, കലേഷേ...:)

Unknown said...

കലേഷേ,

വളരെ നല്ല കാര്യം..!

അദ്ദേഹത്തോടൊരു കാര്യം പറയൂ, ഓരോ പോസ്റ്റിലും ഉള്ളടക്കത്തില്‍ ഒരു മലയാളം വാക്ക് മിനിമം എഴുതിയിടാന്‍.

ടൈപ്പ് ചെയ്യുക പ്രയാസമെങ്കില്‍, “കാര്‍ട്ടൂണ്‍” എന്നോ “ഇന്നത്തെ കാര്‍ട്ടൂണ്‍” എന്നോ കോപ്പി പേസ്റ്റിയാലും മതി.

അങ്ങിനെയാവുമ്പോള്‍ പോസ്റ്റുകളുടെ ലിസ്റ്റില്‍ ഇവ കൂടി വരും. ഇതിപ്പോള്‍ മാനുവലായിട്ട് ആ ബ്ലോഗു് ചേര്‍ത്താലും, മലയാളം ഇല്ലാത്തതിനാല്‍ (ഉള്ളടക്കത്തില്‍, യൂണീകോഡ് മലയാളം) ലിസ്റ്റ് ചെയ്യപ്പെടാതെ പോകുന്നു.

നന്ദി.

കുറുമാന്‍ said...

ഒരു പുലിക്കും അധികം നാള്‍ (ഇടിവാളേ, സിദ്ധാര്‍ത്ഥോ, ഇഞ്ചിപെണ്ണേ, ദാ.....അതികം അല്ലാട്ടോ......നന്ദി) ഒളിഞ്ഞിരിക്കാന്‍ പറ്റില്ല. ഗര്‍ജനം മുഴങ്ങിപോകും. വെളിച്ചത്തു വരും. നായാടും. ഇര തിന്നും. കുടുംബ മഹിമ കാണിച്ചേ പുലിക്കു മതിയാകൂ. ആട്ടിന്‍ തോലിട്ട് ചെന്നായയെ പോലെ പറ്റിച്ചു കഴിയാന്‍ സാധിക്കുകയില്ല.

പ്രിയ സുജിത്ത്. താങ്കളെ ബൂലോകത്തിലേക്ക് ഹാര്‍ദ്ദവമായി, സ്വാഗതം ചെയ്യുന്നു (പിന്നെ നിന്നെ അരാണ്ടാ ഇവിടെ സ്വാഗത പ്രസംഗം ചെയ്യാന്‍ വിളിച്ചേ എന്നാരും ചോദിക്കില്ലാ എന്നൊരു വിശ്വാസത്തോടെ).

കലേഷ് ഭായ്, നന്ദി, ജിം കോര്‍ബറ്റിനേ പോലെ, പിന്‍ തുടര്‍ന്ന് ഈ പുലിയെ കാട്ടി തന്നതിന്.

tk sujith said...

എല്ലാ പുലികള്‍ക്കും നന്ദി.നമസ്ക്കാരം.ഇനിയും കാണാം.
സുജിത്.

tk sujith said...

aarengilum enikkoru member ship tharumo?
sujith
email tksujit@gmail.com

:: niKk | നിക്ക് :: said...

കലേഷ് ഭായ് താക്സ്സ് :)

chithrakaran ചിത്രകാരന്‍ said...

പ്രിയ കാര്‍ട്ടൂണിസ്റ്റ്‌,

വെക്കം തന്നെ ഒരു അപെക്ഷ എഴുതി ബൂലൊക ക്ലബില്‍ കൊടുത്തതു നന്നായി.
ബൂലൊകത്തെ സദാചാരപോലീസിന്റെ പിടിയിലാകാതെ കലേഷ്‌ താങ്കളെ എവൂരാന്‍ മുതലാളിയുടെ വടക്കിനിയിലെത്തിച്ചതിനാല്‍ രക്ഷപ്പെട്ടു.
തിന്നുകുടിച്ച്‌ ചായ്പ്പിലൊക്കെയായി സസന്തൊഷം കഴിഞ്ഞാല്‍ കാര്‍ട്ടൂണിസ്റ്റിനു നല്ലത്‌.
ഏംബക്കം വിടുകയൊ, ബൂലൊഗത്തെക്കുറിച്ച്‌ കാര്‍ട്ടൂണ്‍ വരക്കുകയൊ ചെയ്തെക്കരുത്‌. ആക്ഷേപഹാസ്യവും, ഓട്ടന്തുള്ളലും ,കുഞ്ഞന്‍ നംബ്യാരും ഇവിടെ തെറിവാകുകളാണ്‍.
കഥകളിയാണ്‍ ഔദ്ദ്യൊഗിഗകലാരൂപം.
നംബൂതിരി ഭാഷയില്‍ നിരൂപിച്ചാല്‍ വേളി തരപ്പെടുത്താം.

പ്രത്യേകം ശ്രദ്ധിക്കുക:

കറിവേപ്പില തണലിലിരുന്ന്‌ ആയുര്‍വേദ മസാജിങ്ങും,
തട്ടുകടയും നടത്തുന്ന കൊച്ചമ്മയെ തുറിച്ചുനൊക്കുകയൊ,
കണ്ണിറുക്കി കാണിക്കുകയൊ ചെയ്തെക്കരുത്‌....
ആളു നല്ല പിടിപാടുള്ള കക്ഷിയാ ..
ചായക്കാശുകൊടുത്താല്‍ വിശ്വപ്രഭ പരിചയപ്പെടുത്തിത്തരും.
ഇത്രയും ശ്രദ്ധിച്ചില്ലെങ്കില്‍ ചിത്രകാരനെപ്പൊലെ പായ വെളിയിലായിരിക്കും.
ഏവൂരാന്‍ മുതലാളീടെ തനിസ്വരൂപം കാണേണ്ടിവരും.
ബ്ലൊഗാണ്‌ സ്വാതന്ത്ര്യമാണ്‌ എന്നൊന്നും തെറ്റിദ്ധരിച്ചെക്കരുത്‌.

അമെരിക്കേലിരുന്നാലും മലയാളികള്‍ തമ്മില്‍ കണ്ടാല്‍ മലയാളി സ്വഭാവമല്ലാതെ വിശാല ആകാശമൊന്നും പ്രതീക്ഷിക്കരുതെ !!!!

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/