Sunday, February 18, 2007

ഉഷാ ഉതുപ്പ്‌ ചമ്മിയപ്പോള്‍.

ഉഷാ ഉതുപ്പ്‌ ചമ്മിയപ്പോള്‍.

ഗുവാഹട്ടിയില്‍ നടന്ന 33ാ‍മതു ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങ്‌ ഇന്ന്‌ വൈകീട്ട്‌ നടന്നു. പ്രധാനമന്ത്രി ഇതില്‍ പങ്കെടുത്തു.അതിനുശേഷം സമാപനചടങ്ങിന്റെ ഭാഗമായി വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. പ്രസിദ്ധ ഗായിക ഉഷാ ഉതുപ്പിന്റെ വിവിധ ഭാഷകളിലുള്ള ഗാനത്തിന്‌ ചുവടുപിടിച്ച്‌ നൂറ്‌കണക്കിന്‌ സ്കൂള്‍കുട്ടികള്‍ വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു. ആദ്യത്തെ പഞ്ചാബി പോപ്പ്‌ ഗാനം തുടങ്ങി രണ്ട്‌ മിനുറ്റ്‌ കഴിഞ്ഞതും ഉഷാ ഉതുപ്പിന്റെ ആക്ഷന്‍ മാത്രം, പാട്ടില്ല. പാട്ട്‌ നിന്നുപോയി. അപ്പോഴല്ലെ അറിയുന്നത്‌, മൈക്കും പിടിച്ച്‌ ആളെ പറ്റിക്കുകയാണെന്ന്‌. സ്റ്റേഡിയം മുഴുവന്‍ ചിരികളുയര്‍ന്നു. ഉഷ ഉതുപ്പ്‌ ശരിക്കും ഒന്ന്‌ ചമ്മി. മൈക്കിലൂടെ അനൗന്‍സ്‌മന്റ്‌ വന്നു, ചില ടെക്നിക്കല്‍ കാരണങ്ങള്‍കൊണ്ട്‌ തടസ്സപ്പെട്ടതിനു ഖേദം.

ഒന്ന്‌ രണ്ട്‌ മിനിറ്റ്‌ കഴിഞ്ഞ്‌ CD വീണ്ടും ശരിയാക്കി ഗാനം വീണ്ടും ആദ്യം തൊട്ട്‌ തുടങ്ങി, ഉഷാ ഉതുപ്പ്‌ മൈക്കും പിടിച്ച്‌ അതിനനുസരിച്ച്‌ ചുണ്ടും അനക്കി ആക്ഷനും കാണിച്ചു.

ഉഷാ ഉതുപ്പ് സി.ഡി.യിലെ പാട്ടിനൊപ്പം ചുണ്ടനക്കുന്നു
പാട്ടിനിടക്ക് സി.ഡി. അപ്രതീക്ഷിതമായി നിന്നപ്പോള്‍ ചമ്മിയ ഉഷാ ഉതുപ്പ്.
കലാപരിപാടികള്‍ തുടറ്ന്നപ്പോള്‍


ചില ഗായികാ/ഗായകന്മാര്‍ CD-യിട്ട്‌ ചുണ്ടനക്കി പലയിടങ്ങളിലും ഗാനമേള നടത്താറുണ്ടെന്ന്‌ കേട്ടിട്ടേയുള്ളൂ. ഇന്ന് ഇത്‌ ലൈവ്‌ ആയി കണ്ടു.

****


അല്ലാ ആശാനെ, CD-യിട്ട്‌ പ്രസിദ്ധ ഗായികാ/ഗായകന്മാര്‍ മൈക്കും പിടിച്ച്‌ ചുണ്ടനക്കി എന്തിനാ ഗാനമേളയും പരിപാടികളും നടത്തുന്നേ. ചുണ്ടനക്കാനും കാശേ..(കരോക്കെയാണെങ്കില്‍ പിന്നെയും മനസ്സിലാക്കാം)


കൃഷ്‌ krish

18 comments:

കൃഷ്‌ | krish said...

ഇന്ന്‌ ഗുവാഹത്തിയില്‍ ദേശീയ ഗെയിംസ് സമാപനചടങ്ങിലെ കലാപരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായി പ്രസിദ്ധഗായിക ഉഷാ ഉതുപ്പ് ഒന്ന് ചമ്മിയപ്പോള്‍...

കൃഷ് | krish

ദില്‍ബാസുരന്‍ said...

കൃഷേട്ടാ,
പലരും സ്റ്റേജില്‍ ചാടിക്കളിച്ചും തലകുത്തിമറിഞ്ഞും പാടുന്നത് കാണുമ്പോള്‍ ഈ സ്റ്റാമിനയും ബ്രെത്ത് കണ്ട്രോളും (ബെര്‍ത്ത് കണ്ട്രോളല്ല)ഉള്ള ഇവര്‍ ഇവിടെയൊന്നും ജനിക്കേണ്ടവരല്ല എന്ന് തോന്നിപ്പോകാറുണ്ട്. ഇത് തന്നെ പരിപാടി അല്ലേ? :-)

അഗ്രജന്‍ said...

ആങ്...ഹാ... ഇതാണു പരിപാടിയെങ്കില്‍ അടുത്ത യു.എ.ഇ. ബൂലോഗ മീറ്റിനൊരു കൈ നോക്കണമല്ലോ :)

ദില്‍ബാ... ജാഗ്രതൈ!

:)

വേണു venu said...

കൃഷേ ചുണ്ടനക്കുന്നതിനും കാശു്.

Haree | ഹരീ said...

പ്രൊഫഷണലിസത്തിന്റെ ഭാഗമായി ചെയ്യുന്നതാവും. അല്ലെങ്കില്‍ തന്നെ 10-30 ടേക്കില്‍ സ്റ്റുഡിയോയില്‍ തീര്‍ക്കുന്ന 5 മിനിറ്റ് ഗാനം, എങ്ങിനെ സ്റ്റേജില്‍ അതുപോലെ അവതരിപ്പിക്കുവാനൊക്കും? അപ്പോളങ്ങനത്തെ പാട്ടുപാടി ദേശീയ ഗയിംസ് പോലെയൊരു ചടങ്ങ് കുളമാക്കുവാന്‍ പാടുണ്ടോ? അങ്ങിനെ, നല്ലതു വിചാരിച്ച് ഉഷ ചേച്ചി ഇങ്ങനെ ചെയ്തപ്പോള്‍ നമ്മള്‍ കുറ്റപ്പെടുത്തുന്നതു ശരിയാണോ?
--
അതിപ്പോളതിലും ചളമായെന്നത് വേറേ കാര്യം!

sandoz said...

ഇന്‍ഡ്യയില്‍ നടക്കുന്ന മിക്ക സ്റ്റേജ്‌ ഷോകളും ഇങ്ങനെ തന്നെയാണു...കഴിഞ്ഞ മലബാര്‍ കലോത്സവത്തിനു ഇതേ സൈസ്‌ പെട്ടിപ്പാട്ടു കൂട്ടരേ നാട്ടുകാര്‍ കല്ലിനു വീക്കിയത്‌ പത്രത്തില്‍ ഉണ്ടായിരുന്നു......പാട്ടുകാരെ വളരെയധികം കണ്ടിട്ടുള്ള കോഴിക്കോട്‌ ചെന്ന് ഈ മാതിരി അഭ്യാസം കാണിച്ചാ ......ഉടുക്കാന്‍ തുണി എക്സ്ട്രാ കരുതണം എന്ന് അവര്‍ക്ക്‌ അറിയില്ലായിരുന്നു.....

കൃഷ്‌ | krish said...

ദില്‍ബാ: ടി.വി.യില്‍ ലൈവ്‌ സമ്പ്രേഷണം നടക്കുമ്പോള്‍ തന്നെ ഈ ചെപ്പടി വിദ്യ വേണമായിരുന്നോ.. ഇന്ത്യയിലും ഇന്ത്യക്കുപുറത്തും എല്ലാവരും ഇതു കണ്ടുകാണില്ലേ.

ആഗ്രജാ: ഏതു മീറ്റിലും ഇനി ആര്‍ക്കും പാടാം (സോറി.. സി.ഡി.യിട്ട്‌ ചുണ്ടനക്കാം, ഇന്റര്‍നാഷണല്‍ സ്റ്റെയില്‍.. യേത്‌)

വേണു: അതെ അതെ.

ഹരീ: എന്തോ പ്രൊഫഷണലിസമാ. പാട്ട്‌ പെട്ടെന്ന്‌ നിന്നപ്പോള്‍ നൃത്തം ചെയ്യുന്നവര്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയതോ.. അതിനും ഒരു റിഹേര്‍സല്‍ കൊടുക്കണ്ടായിരുന്നോ.

സാന്‍ഡോസെ : ഇനി ഈ ഗായകര്‍ ശരിക്കും പാടിയാലും ജനം കരുതും സി.ഡി.യിട്ട്‌ ചുണ്ടനക്കുകയാണെന്ന്‌, സിനിമയിലെപ്പോലെ.

(ഇങ്ങനെയാണെങ്കില്‍ ആര്‍ക്കും ഇത്തിരി മേക്കപ്പും സെറ്റപ്പുമായി, സി.ഡി.യിട്ട്‌ ഗാനമേള നടത്താമല്ലോ)

കൃഷ്‌ | krish

Siju | സിജു said...

ഇതു ലോക്കലായി പലയിടത്തും കണ്ടിട്ടുള്ളതാണ്. ഇന്റര്‍നാഷണല്‍ തലത്തീല്‍ ആദ്യമായാണ് :-)

evuraan said...

ഹി ഹി ...

ഇതു പോലെ മറ്റൊരെണ്ണം, ആഷ്ലി സിമ്പ്സണിനു പറ്റിയതു.

ആവനാഴി said...

അതു ശരി. അങ്ങനെയാണല്ലേ. അയ്യേ!

കൃഷ്‌ | krish said...

സിജു: സംഗതി ഇങ്ങനെയാണെന്നു ഇപ്പൊ മനസ്സിലായില്ലെ.

ഏവുരാന്‍: നന്ദി. അപ്പോല്‍ ആഷ്ലി സിമ്പ്സണ്‍ ചമ്മിപ്പോയ വഴിയാണല്ലെ ഇവരൊക്കെ ഇവിടെ പരീക്ഷിക്കുന്നത്‌.

ആവനാഴി: ഹ..ഹാ. അതുതന്നെ.

കൃഷ്‌ | krish

-kv- said...

ഉഷാ ഉതുപ്പിനെ അതേപടി പകര്‍ത്തിവച്ച് പാടിയ മിമിക്രി ആര്‍ടിസ്റ്റ് സാജു കൊടിയന്‍ തന്നെ ബെസ്റ്റ്.

ഇത്തിരിവെട്ടം|Ithiri said...

ഇത്തരം ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ദുബൈയില്‍ വെച്ച്... മലയാള പിന്നണി ഗായകരില്‍ പ്രമുഖനായിരുന്നു പ്രതി. സിഡി പാടി കൊണ്ടിരിക്കേ ഗായകന്റെ തൊണ്ടയ്ക്കില്ലാത്ത ഒരു സ്ക്രാച്ച് സിഡിയ്ക്ക്. സിഡി നിന്നു. ഗായകന്‍ ചമ്മി. പിന്നെ സ്റ്റേജിലേക്ക് ചെരിപ്പ് ചെല്ലാതിരുന്നത് മറുനാട് ആയത് കൊണ്ടായിരിക്കാം. ഗായകന്‍ മാപ്പ് കൂക്കിന്റെ അകമ്പടിയോടെ ജനം സ്വീകരിച്ചു.

രാജു ഇരിങ്ങല്‍ said...

ഇതിനെ കുറിച്ച് ഏഷ്യനെറ്റില്‍ ശ്രീകണ്ഠന്‍ നായരുടെ ഷോ ഉണ്ടായിരിന്നു. അവിടെ അന്ന് ഉണ്ടായിരുന്ന പാട്ടുകാരും അതുപോലെ പിന്നണിക്കാരും ഇത് സത്യമാണെന്ന് പറഞ്ഞു. അവരില്‍ ചിലരെങ്കിലും ചെയ്തതായി സമ്മതിച്ചിട്ടുണ്ട്.

കേള്‍വിക്കാരനെ / കാണികളെ പറ്റിക്കാന്‍ ഒരു ചുണ്ടനക്കല്‍ വ്യായാമം.
പാട്ടുപാടാന്‍ അറിയാത്തവര്‍ക്കും ഇതൊരു ചാന്‍സാണ് സ്റ്റേജിലൊന്ന് തിളങ്ങാന്‍

ഏറനാടന്‍ said...

അതാണ്‌ കാരണവര്‍ പണ്ടുമുതലേ പറേണത്‌.
സ്വരം നന്നാവുംബം പാട്ട്‌ നിറുത്താന്‍, അല്ലേലിമ്മാതിരി അക്കിടിയൊക്കെ പിണയും..

നന്ദു said...

ഈയിടെ ഏഷ്യാനെറ്റില്‍ ഇതേക്കുറിച്ചൊരു സംവാദം (നമ്മള്‍ തമ്മില്‍ ) പരിപാടിയില്‍ ഉണ്ടായിരുന്നു. നിരവധി പിന്നണി കലാകാരന്മാരുടെ വയറ്റത്തടിക്കുന്ന ഏര്‍പ്പാടാണിത്, പ്ലസ് ട്രാക്കും,മൈനസ് ട്രാക്കും ഒക്കെ ഉപയോഗിച്ച് ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം പരിപാടികള്‍ ജങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി എതിര്‍ക്കേണ്ടിയിരിക്കുന്നു.

സ്വപ്നാടകന്‍ said...

2005 -ല്‍ തിരുവനന്തപുരത്ത് സൂര്യായുടെ പരിപാടിയില്‍ ഹിന്ന്ദുസ്താനി സംഗീതജ്ഞന്‍ സര്‍വ്വശ്രീ രമേഷ് നാരായണനും ഇതേ അക്കിടി പറ്റിയതായ് അന്നവിടെ സദസ്സിലുണ്ടായിരുന്ന ഒരാള് എന്നോട് പറഞ്ഞതോര്‍ക്കുന്നു...

ponnu said...

krishetta !! innale paper vayichilla alle ? ithum avishkara swathanthryam anu ,pavam jeevichupotte mashe , ini krishettanum "krish" sinimayile "avo sunavo " okke padallo !! engane ??