Friday, February 16, 2007

ഒരു ഫോട്ടോ ബ്ലോഗ്ഗ് തുടങ്ങി.....

സുഹൃത്തേ, അടുത്തിടെ ഞാന്‍ ഒരു ഫോട്ടോ ബ്ലോഗ്ഗ് തുടങ്ങി. പേര് ഡോട്ട്കോം പാല്‍ സ് ഫോട്ടോ ബ്ലോഗ്ഗ് . കോം (http://www.dotcompalsphotoblog.com) . ഈ ബ്ലോഗ്ഗില്‍ നിങ്ങള്‍ക്ക് ദിവസേന ഒരു പുതിയ പടം കാണാം. ദിവസേനയുള്ള ഒരു പടം നേരിട്ട് നിങ്ങളുടെ ഇ മെയിലില്‍ എത്തിക്കാനുള്ള സൌകര്യവും ഉണ്ട്, ഈ കൊളുത്തില്‍ (http://www.dotcompalsphotoblog.com/index.php?x=about ) പോയി നിങ്ങളുടെ ഇ മെയില്‍ വിലാസം കൊടുത്താല്‍ മതിയാകും.

നിങ്ങള്‍ക്ക് ഉപയോഗമായേക്കാവുന്ന മറ്റൊരു വെബ് സൈറ്റ് കൂടി ഈയുള്ളവന്‍ കഴിഞ്ഞ ദിവസം തുടങ്ങി. ( http://www.freeimagehost.in ) . ഒന്നു സന്ദര്‍ശിച്ചു നോക്കൂ തീര്‍ച്ചയായും ഉപയോഗപ്പെടും.

വീണ്ടും കാണാം......പ്രശാന്ത്...............

10 comments:

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

സഹോദരാ, ഇത് പരസ്യത്തിനുള്ള സ്ഥലമല്ലല്ലോ...
അതിനാല്‍ ഇതൊന്ന് delete മാടിയേര്... ഏത്....

ആവനാഴി said...

ഹായ് ബിജോയ് മോഹന്‍
നല്ല സംരംഭം. അഭിനന്ദനങ്ങള്‍.
ആവനാഴി

prashanth said...

ഇത് പരസ്യമല്ല മോനെ മോഹനാ.. ഇത് ഒരു അറിയ്പ്പായി കണക്കാക്കിയാല്‍ മതി... ബങ്ക്ലളൂരാ......

Siju | സിജു said...

പ്രശാന്തേ..
സംഭവം കൊള്ളാം, ഫോട്ടോസെല്ലാം ഇഷ്ടപെട്ടു. നന്നായിട്ടുണ്ട്
പക്ഷെ ഇത്തരം (സെല്‍ഫ്) പരസ്യങ്ങളും അറിയിപ്പുകളുമൊന്നും ഇവിടെ ഇടരുതെന്നാണ് പൊതുവെയുള്ള അഭിപ്രായം. അതാണ് ബിജോയ് പറഞ്ഞതും
അപ്പോ ...

prashanth said...

പോസ്റ്റ് ചെയ്തത് പരസ്യമായി പോയെങ്കില്‍ ക്ഷമിക്കണം. .. മേലില്‍ ശ്രദ്ധിക്കാം.

അദ്ദേഹം ഡിലീറ്റ് മാടി എന്നു പ്രയോഗിച്ചതാണ് ബങ്ക്ലളൂരാ...... എന്ന് സംബോധനക്ക് കാരണം.

Anonymous said...

ദിവസേനയുള്ള ഒരു പടം നേരിട്ട് നിങ്ങളുടെ ഇ മെയിലില്‍ എത്തിക്കാനുള്ള സൌകര്യവും ഉണ്ട്, ഈ കൊളുത്തില്‍ (http://www.dotcompalsphotoblog.com/index.php?x=about ) പോയി നിങ്ങളുടെ ഇ മെയില്‍ വിലാസം കൊടുത്താല്‍ മതിയാകും.

---------

സഖാവേ, താങ്കളുടെ ഫോട്ടോകള്‍ അതിരാവിലേതന്നെ കിട്ടുമോ? മില്‍മയുടെ ഒപ്പം?

-kv-

sandoz said...

ഹ..ഹ..ഹാ...എന്റെ കെവി...ഇങ്ങനെ മനുഷ്യനെ ചിരിപ്പിക്കല്ലേ.......

chithrakaran:ചിത്രകാരന്‍ said...

sorry for O.T.

പരീക്ഷണം...! ബീറ്റാ വളര്‍ന്നപ്പോള്‍...!
# posted by evuraan : 1/30/2007 09:38:00 PM
ഈ ഏവൂര്‍ജിയെക്കൊണ്ട് തോറ്റു. എന്തെങ്കിലും സജഷന്‍ ഉണ്ടെങ്കില്‍ അത് നന്നെന്ന് തോന്നിയാല്‍ അന്നേ രാത്രി തന്നെ അത് ഞങ്ങളുള്‍പ്പെടുന്ന പിന്മൊഴി സമൂഹത്തിനു ചെയ്തു തരണം! സമ്മതിക്കുന്നു ! നമോവാകം സുഹൃത്തേ! നമോവാകം.
# posted by Inji Pennu : 1/30/2007 09:45:00 PM
പരീക്ഷണ്‍..
# posted by evuraan : 2/06/2007 09:30:00 PM
പരീക്ഷണം..
# posted by പിന്മൊഴികള്‍ : 2/18/2007 01:35:00 AM
പരീക്ഷണം..f
# posted by പിന്മൊഴികള്‍ : 2/18/2007 01:38:00 AM
re പരീക്ഷണം
# posted by പിന്മൊഴികള്‍ : 2/18/2007 01:40:00 AM
പരീക്ഷണം..!
# posted by പിന്മൊഴികള്‍ : 2/18/2007 01:51:00 AM




ഇതെന്തു പരീക്ഷണമാടോ ഏവൂരാനെ !! മൈക്‌ ടെസ്റ്റ്‌ നടത്തി വേദിയില്‍ നിന്നും ഒഴിഞ്ഞ്‌ മൂലക്കിരിക്കേണ്ട താനെന്താടോ ... അദ്ധ്യക്ഷ പ്രസംഗവും, ഉദ്ഘാടന പ്രസംഗവും എല്ലാം സ്വയം അങ്ങു നിര്‍വഹിച്ചേ അടങ്ങു... എന്നു വാശി പിടിക്കണോ ?
സ്വന്തം മൈക്ക്‌ ഒപ്പരേട്ടറുടെ സ്ഥാനത്തിരിക്കെടെ !! ബൂലൊകത്ത്‌ തന്റെ പരസ്യകച്ചവടവും ആനമയിലൊട്ടകവും, കിലിക്കിക്കുത്തും വളരെ കൂടുതലാകുന്നുണ്ട്‌.
ഏവൂരാന്‍ മൊതലാളീ...

Ziya said...

ചിത്രകാരന്‍ ഇത്ര അലവലാതി ആയിപ്പോയല്ലോ. വിവരം തൊട്ടു തീണ്ടിയിട്ടില്ല, സംസ്കാരവും. തന്നെ നന്നാക്കാന്‍ ആര്‍ക്കു പറ്റുമെടോ?
എന്റെ ഒരു ബ്ലോഗിന്റെ കമന്റുകള്‍ വിചിത്രമായ ഒരു കാരണത്താല്‍ പിന്മൊഴിയില്‍ വരുന്നുണ്ടായിരുന്നില്ല. എന്റെ അഭ്യര്‍ത്ഥന മാനിച്ച് ഏവൂരാന്‍ അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം മെനക്കെടുത്തി ആ പ്രശ്നം ശരിയാക്കിത്തന്നു. ആ പ്രശ്നം കണ്ടെത്താനായി അദ്ദേഹം കമന്റുകള്‍ പിന്മൊഴിയില്‍ പരീക്ഷിച്ചതാണ് താങ്കള്‍ എടുത്തൊലത്തിയ പരീക്ഷണങ്ങളില്‍ പലതും. ഞങ്ങള്‍ ഒരുപാടു പേര്‍ക്ക് ഏവൂരാനോട് നന്ദിയും ബഹുമാനവും തോന്നുമ്പോള്‍ കഥയറിയാതെ ആട്ടം കാണുന്ന ചിത്രകാരന് മുഴുത്ത അസൂയയും കുശുമ്പും വൈരാഗ്യവും. താന്‍ നന്നാവില്ലെടോ

prashanth said...

-kv- , തമാശ പറഞ്ഞതാണോ?

ഇമെയില്‍ ഡെലിവറി ഇന്ത്യന്‍ സമയം വൈകീട്ട് 7 നും 9 നും ഇടയില്‍.