Tuesday, February 20, 2007

കൊടകരപുരാണം : മൂന്നാം പതിപ്പും, പിന്നെ ചില അവാര്‍ഡുകളും...


കൊടകര പുരാണം, ഇന്നലെ പുറത്തിറങ്ങിയെന്നൊ..?

എന്നതാ ഈ പറയുന്നേ..??

അതിന്റെ മൂന്നുപതിപ്പും ചൂടപ്പം പൊലെ വിറ്റുപോയത് നിങ്ങള്‍ ആരും അറിഞ്ഞില്ലേ..? ഇല്ലേല്‍ ദാ പൊയ ശനിയാഴ്ച ദില്ലിയില്‍ ചൂടപ്പം പോലെ, വിറ്റു പൊയ മനൊരമ പറയുന്നു.. പുരാണം സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായെന്ന്.
(മനൊരമയുടെ നാക്ക് പൊന്നാകട്ടെ..)
അതു മാത്രമല്ല, ബ്ലൊഗേഴ്സ് ഈയിടെയായി തെന്നി തെറിച്ച് ആകാശത്തെത്തി നക്ഷത്രമാകാന്‍ സാദ്ധ്യതയുള്ളവരെ തേടിപിടിച്ച് വീരശൃംഖലയും പൊന്നാടയും ഒക്കെ കൊടുക്കുന്നുണ്ടു പൊലും...
..
എന്റെ പൊന്നെ, അതൊക്കെ പൊട്ടെ,
ശനിയാഴ്ച രാവിലെ ശ്രീമതി, “നിങ്ങടെ ഫൊട്ടം ദാണ്ടെ പേപ്പറില്‍” എന്ന് പറഞ്ഞപ്പൊ,
ഞാന്‍ ഞെട്ടിയത്, ഇന്ത്യാ ഗേറ്റിനുമുന്നില്‍ തെന്നി വീണപ്പൊ സിജു കാണിച്ച ഈ വി“കൃതി“ ആയിരിക്കുമെന്നൊര്‍ത്തല്ല....... (മിനിമം ഞാന്‍ ഒരു “ജ്ഞാനപീഠം” പ്രതീക്ഷിച്ചുപൊയി..)
..
എനിവേ, ഇത്തരം പൊട്ടിക്കുന്ന (ബ്രെയ്ക്കിംഗ്..) ന്യൂസ് ദില്ലിവാലകള്‍ക്ക് സമ്മാനിച്ച, ഉണ്ണുണ്ണ്യേട്ടനെ ഒന്ന് നേരിട്ട് സംസാരിക്കാന്‍, 2-3 വട്ടം മനൊരമയിലേക്ക് നംബ്ര് കറക്കിയെങ്കിലും.. നൊ ഫലം..
..
എന്തായാലും.. ഇനി ഇതു വായിച്ച് നിങ്ങള്‍ കൂടെ ഒന്ന് ഞെട്ട്...

36 comments:

മിടുക്കന്‍ said...

മനൊരമയുടെ നാക്ക് പൊന്നാകട്ടെ...

ikkaas|ഇക്കാസ് said...

മനോരമക്കാരുടെ ദീര്‍ഘ വീക്ഷണം സമ്മതിക്കണം!
വിശാലം.. ഇതൊന്നും കാണുന്നില്ലേ ആവോ!

kumar © said...

മൂന്നാം പതിപ്പും വിറ്റു തീര്‍ന്നൊ? പക്ഷെ മനോരമയിലെ ടോണി ജോസിനു അറിയാമായിരുന്നല്ലൊ ഇതു ഇറങ്ങാന്‍ പോകുന്നേയുള്ളു എന്നു.
എന്നാനുലും ഉണ്ണുണ്ണീ, ഇത് ഇത്തിരി കടന്നുപോയി. (ഉണ്ണുണ്ണിക്കു എവിടുന്നു കിട്ടി ഈ ഇന്‍ഫര്‍മേഷന്‍?)

ഇത്തിരിവെട്ടം|Ithiri said...

ദീര്‍ഘവീക്ഷണം എന്നൊന്നും പറഞ്ഞാല്‍ പോര... ഇതാണ് മക്കളേ സുദീര്‍ഘ വീക്ഷണം.

KANNURAN - കണ്ണൂരാന്‍ said...

ഒരു കാര്യം ഉറപ്പാ.. ഉണ്ണുണ്ണിക്കീ വിവരം നമ്മുടെ ദില്ലി ബ്ലോഗേഴ്സാരെങ്കിലും നല്‍കിയതായിരിക്കും.. ഇന്നാലും ഇതിത്തിരി കടന്ന കൈയ്യായി.. മനോരമ സ്ഥിരം ശൈലി പിന്തുടര്‍ന്നതാവാം കാരണം.

ദില്‍ബാസുരന്‍ said...

മനോരമ അഞ്ചാം പതിപ്പും വില്‍ക്കും. ചിലപ്പോല്‍ ആളുകളേ മരിപ്പിയ്ക്കും അവാര്‍ഡ് വാങ്ങിപ്പിയ്ക്കും കാണാതാക്കും. അതൊന്നും പുതുമയല്ലല്ലോ. എന്നാലും കേള്‍ക്കാന്‍ സുഖമുണ്ട്. :-)

.::Anil അനില്‍::. said...

ഉണ്ണുണ്ണ്യേട്ടന്റെ ‘മനസില്‍‘ ഉണ്ടായിരുന്നത് ‘മനോരമയില്‍‘ വന്നു. ;)

Haree | ഹരീ said...

• ബൂലോഗം
• ബൂലോകം
ഇങ്ങിനെ രണ്ടു രീതിയിലും കണ്ടു വരുന്നു. ബൂലോഗ ക്ലബ്ബ് എന്നാണ് ടൈറ്റിലിലും അഡ്രസ് ബാറിലെ ലിങ്കിലും. പക്ഷെ പലയിടത്തും, ഇപ്പോള്‍ ദാ മനോരമയിലും അത് ബൂലോകമായിരിക്കുന്നു. ഏതാണ് ശരി? ഏതെങ്കിലുമൊന്ന് ഫോളോ ചെയ്യേണ്ടതാണെന്നു തോന്നുന്നു.
--

Siju | സിജു said...

ഞാന്‍ മനോരമക്കെതിരെ പകര്‍പ്പവകാശ ലംഘനത്തിന് കേസ് കൊടുക്കാന്‍ പോവുകാ...
ഞാനെടുത്ത ഫോട്ടൊ എന്റെ അനുവാദം കൂടാതെ പ്രസിദ്ധീകരിച്ചിരിക്കുന്നു. എന്റെ ക്ലൈന്റ്സ് ഇതറിഞ്ഞാലെന്തു കരുതും.
എത്ര രൂപ കിട്ടുമോ ആവോ..
ഇഞ്ചി ചേച്ചീ.. F1 F1.. ഹെല്‍‌പ്പ് ഹെല്‍‌പ്പ്..
:-)

മിടുക്കന്‍ said...

ചൂട്... ഫയങ്കര ചൂട്..
കണ്ണൂരാന്... ചൂട്.....

വിശാല മനസ്കന്‍ said...

ഇദ് ഭയങ്കരായിപ്പോയി കേട്ട.
:)

ദമനകന്‍ said...

സക്കറിയയുടെ ബ്ലോഗ് ഏതാ?

ദില്‍ബാസുരന്‍ said...

ദമനകന്‍ said...
സക്കറിയയുടെ ബ്ലോഗ് ഏതാ?


ബൂലോഗത്തെ ക്ലാസിക് ജോക്കുകളിലൊന്നല്ലേ ഈ കേട്ടത്? :-D

കുട്ടന്മേനൊന്‍::KM said...
This comment has been removed by the author.
മിടുക്കന്‍ said...

ദില്‍ബാ
അതു പൊലും അറിയാത്തവര്‍ ഉണ്ടല്ലേ..?
ദമനകാ‍ാ...
സക്കറിയ ബ്ലൊഗ് പൂട്ടി നാട്ടി പൊയികാണും...
..
കണ്ണൂരാ‍നെ,
ഇന്‍‌വെസ്റ്റിഗേഷന്‍ വിട്ടൊ..?
ആരാന്ന് വല്ലൊ ക്ലൂവും ഉണ്ടൊ..?

പച്ചാളം : pachalam said...

അനിലേട്ടാ ചേട്ടനാണ് ചേട്ടാ, ചേട്ടന്‍ :)

സഞ്ചാരി said...

എല്ലാം മറിമായം തെറ്റി അങ്ങിനെയെല്ലെ എല്ലാം മനോരമ മായം.

സുഗതരാജ് പലേരി said...

പ്രിയമുള്ള ബൂലോഗ കൂടപ്പിറപ്പുകളേ ഈ റിപ്പോര്‍ട്ടിന് പുറകില്‍ ‘നമ്മളെല്ലാവരും ചേര്‍ന്ന് ബ്ലോഗ്ഗേര്‍സ് അവാര്‍ഡ് കൊടുത്താദരിച്ച ജി മനു‘ (http://jeevitharekhakal.blogspot.com) എന്ന പ്രശസ്തനായ വ്യക്തിയാണെന്ന് വിനയപുരസ്സരം അറിയിച്ചുകൊള്ളട്ടെ. അദ്ദേഹത്തിന് ബ്ലോഗ്ഗേര്‍സ് അവാര്‍ഡ് തുകയായ 1000 രൂപയുടെ ചെക്ക് സിറ്റിബാങ്കില്‍ നിന്നാണ് ഇഷ്യൂ ചെയ്തിട്ടുള്ളതെന്നും അറിയിപ്പ് കിട്ടിയിട്ടുണ്ട് (ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ഉണ്ണുണ്ണിച്ചായനെ കൊണ്ടെഴുതിക്കാന്‍ എത്രകൊടുത്തു എന്നതിനെ കുറിച്ച് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല).

എല്ലാ എന്റ്റെ പ്രിയപ്പെട്ട കൂടപ്പിറപ്പുകളും ‘പബ്ലിസിറ്റി‘ ഒരുപാടിഷ്ടപ്പെടുന്ന ജി.മനുവിനെ അഭിനന്ദനങ്ങള്‍ അറിയിക്കണമെന്നും, വല്ല ചാനലിലും ഇന്‍റര്‍വ്യൂവും മറ്റും തരപ്പെടുത്തി കൊടുക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

ഇന്ദ്രപ്രസ്ഥന്‍ said...

സുഗതരാജ്, ഈ മനു ഒരു എവിടെയോ തരികിട കളിക്കുകയാണല്ലൊ! ഇയാള്‍ക്ക് അവാര്‍ഡ് കൊടുത്ത നിങ്ങളെ ഒക്കെ സമ്മതിക്കുന്നു.

പക്ഷെ, നവംബറിലെ ഒരു സായം സന്ധ്യയിലെ സമ്മേളനത്തില്‍ ഞങ്ങള്‍ക്ക് ഈ മനുവിനെ കാണാന്‍ കഴിഞ്ഞില്ല. അതിനുശേഷമുള്ള അത്താഴത്തിലും, പത്രത്തില്‍ കൊടുത്തിരിക്കുന്ന ചിത്രത്തിലും അയാളെ കാണാന്‍ കഴിഞ്ഞില്ല. ഇതെന്തു മറിമായം. പിന്നെ എങനെ ആണ് ഉണ്ണുണ്ണി.. ഈ കളി?

ഉത്തരം സുഗതരാജ് പറഞ്ഞാലും മതി, അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഡെല്‍ഹി ബ്ലോഗ്ഗേര്‍സ് അസ്സോസിയേഷന്‍ മെംബര്‍ പറഞ്ഞാലും മതി.
അല്ലെങ്കില്‍ ഈ പത്രക്കാരനോട് ചോദിക്കേണ്ടിവരും.

മിടുക്കന്‍ said...

ഇന്ദ്രപ്രസ്ഥനൊ...
ആരിത്, അര്‍ജ്ജുനനൊ.. അതൊ ഭീമനൊ..?
വേണ്ട കുട്ടാ, നേരെ ഇങ്ങ് പോര്...

KANNURAN - കണ്ണൂരാന്‍ said...

ഇന്ദ്രപ്രസ്ഥ ബൂലോഗരെ, മനുവിനു കിട്ടിയ അവാര്‍ഡ് ഈ ലിങ്കില്‍ നോക്കിയാല്‍ കാണാം http://vidarunnamottukal.blogspot.com/2007/02/2007.html
അതു ബ്ലോഗേഴ്സ് അവാര്‍ഡല്ല..

KANNURAN - കണ്ണൂരാന്‍ said...

http://vidarunnamottukal.blogspot.com/2007/02/2007.html ഇതാണ് ലിങ്ക്.. നേരത്തെ html വന്നില്ല.

മിടുക്കന്‍ said...

ഞാന്‍ പിന്നേം ഞെട്ടുന്നു..
ആയിരം രൂപാ സമ്മാനം കിട്ടുന്ന ബ്ലൊഗ് ഈ ബൂലൊകത്ത് ഉണ്ടെന്ന്...
വന്ന് വന്ന് ഒരു ലക്ഷം വരെ സമ്മാനം കൊടുക്കും പൊലും..
(എന്റമമ്മേ.. (വിശലേട്ടന്റെയല്ല...) ഈ ബൂലൊകം തന്നെ വില പറഞ്ഞ് കളയുമല്ലൊ..?)
എന്തൊന്നാടെ, ഇവിടെ കിടന്ന് കണ്ട ചവറുകള്‍ക്കിടയില്‍ കലപില കൂട്ടതെ, ചെല്ല്..
ചെന്ന് സമ്മാനിതരാവിന്‍..!

KANNURAN - കണ്ണൂരാന്‍ said...

മിടുക്കാ ഞെട്ടേണ്ട്... സംഭവം സത്യമാ.. സംശയം ഉണ്ടെങ്കില്‍ സമ്മാനിതരായവര്‍ നിഷേധിക്കട്ടെ...

:: niKk | നിക്ക് :: said...

തമിഴ്‌ നടി മനോരമ ?

സുഗതരാജ് പലേരി said...

ഗുണാളന്‍ എന്ന ബ്ലോഗ്ഗര്‍ എഴുതി..
“ഓതേര്‍സ്‌ പ്രസ്സ്‌ http://www.apress.com മാതൃകയില്‍ 2007 ലെ മികച്ച ബ്ലോഗുകള്‍ - കഥകള്‍, കവിതകള്‍, നോവലെറ്റുകള്‍ , ചിത്രങ്ങള്‍ , എന്നിവ ചേര്‍ത്തു ഫ്രീ ഡൊക്യുമന്റ്‌ ലൈസെന്‍സ്‌ വ്യവസ്ഥിതിയില്‍ പുറത്തിറക്കുന്നു . വില്‍പനയില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ 50 % എഴുത്തുകാര്‍ക്കും മിച്ചം 50% അടുത്ത വര്‍ഷത്തേ പ്രതിമാസ സമ്മാനത്തിനും ഉപയോഗിക്കുന്നതായിരിക്കും .
ഈ ഏര്‍പ്പാട്‌ തുടര്‍ന്നുള്ള എല്ലാ വര്‍ഷവും നടത്തിക്കോണ്ടു പോകാനും പദ്ധതിയുണ്ടു.
ഇതില്‍ കൃതികള്‍ പ്രസിദ്ധീകരിക്കാനും , വിലയിരുത്തല്‍ കമ്മറ്റി അംഗങ്ങളായീ പ്രവര്‍ത്തിക്കാനും തല മുതിര്‍ന്ന ബൂലോഗരേയും കലാ , സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും ക്ഷണിക്കുന്നു“.

ഇന്ദ്രപ്രസ്ഥന്‍, കണ്ണൂരാന്‍ ഞാനും അതുതന്നെയാണ് പറഞ്ഞുവന്നത്. ഇത് ബ്ലോഗ്ഗേര്‍സ് അവാര്‍ഡെന്നും പറഞ്ഞ് പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുക, കൂടാതെ ഞങ്ങള്‍ മാത്രമുള്ള ഒരു ഫോട്ടോ പത്രത്തിലിടീക്കുക, പുള്ളി ആ സമയത്ത് ബ്ലോഗ്ഗിംഗ് തുടങ്ങിയിട്ടുപോലുമീല്ല (On Blogger Since December 2006). ഇതുവരെ ഔദ്യോഗികമായി അംഗീകാരം ലഭിക്കാത്ത ഒരു അസ്സോസിയേഷന്‍റെ കുടുംബസംഗമെന്നൊക്കെ എഴുതിക്കുക. ഛെ....മ്ലേഷ്ടം.

വക്കാരിമഷ്‌ടാ said...

On Blogger Since December 2006 കണ്ട് വഴി തെറ്റരുതേ. ഞാന്‍ 2005ല്‍ ബ്ലോഗിംഗ് തുടങ്ങിയതാണെന്ന് തെളിയിക്കാന്‍ ഇനി യാതൊരു മാര്‍ഗ്ഗവുമില്ല. അന്ന് ബ്ലോഗര്‍ ലോഗിനായിരുന്നു. പുതിയ ബ്ലോഗറിലേക്ക് മൈഗ്രേറ്റ് ചെയ്തപ്പോള്‍ ഒരു ഗൂഗിള്‍ ഐഡി കൊടുത്തു (അവര്‍ അതാണ് ചോദിച്ചത്). ആ ഐഡി വെച്ച് ബ്ലോഗ് തുടങ്ങിയത് 2006ല്‍. അതുകൊണ്ട് എന്റെ പഴയ പ്രൊഫൈലും പോയി, ഞാന്‍ ആദ്യം ബ്ലോഗ് തുടങ്ങിയ മാസവര്‍ഷവും പോയി.

പുതിയ ബ്ലോഗര്‍, പുല്ല് (ഓഫിനു മാഫ്).

ഇന്ദ്രപ്രസ്ഥന്‍ ? said...

സുഗതരാജ്, അങ്ങനെ ആണെങ്കില്‍ ഈ അവാര്‍ഡ് എങ്ങനെ പത്രക്കാര്‍ അറിഞ്ഞു?
ആരു നടത്തി പ്രസ് ബ്രീഫിങ്?
ഈ റിപ്പോര്‍ട്ട് പത്രത്തില്‍ വന്നതിന്റെ പിന്നില്‍ ആരൊക്കെ ഉണ്ട്?

ഇനി അന്നു ആദ്യ ഇന്ദ്രപ്രസ്ഥ മീറ്റില്‍ പെങ്കെടുത്ത ആരും ഇല്ല എങ്കില്‍ അതു മനസിലാകും. പക്ഷെ ഒന്നുമനസിലാകില്ല, അന്ന് എടുത്ത ചിത്രം ആരാ നല്‍കിയത് പബ്ലീഷ് ചെയ്യാന്‍?

-ഇന്ദ്രപ്രസ്ഥന്‍
(എന്തു ഇന്ദ്രപ്രസ്ഥന്‍? വെറും അനോണി. അതന്നെ!)

Anonymous said...

മലയാളത്തിലുള്ള ബ്ലോഗ്ഗിങ്ങ് തല്‍ക്കാല പ്രശസ്തിയിലേക്കുള്ള ഒരു കുറുക്കുവഴിയായി കാണുന്ന നിക്ഷിപ്ത താല്‍‌പര്യക്കാര്‍ ഇതും ഇതിലപ്പുറവും വൃത്തികേടുകള്‍ കാണിക്കും.

പ്രത്യേകിച്ച് മനോരമയെപ്പോലുള്ള ഒരു മഞ്ഞപത്രം ഒരു വിവരവും അന്വേഷിക്കാതെ ഇതൊക്കെ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുമ്പോള്‍.

രണ്ട് വരി മലയാളത്തില്‍ കുറിച്ചിട്ടവന് ബ്ലോഗ് അവാര്‍ഡും, ബ്ലൊഗിനെ വിറ്റു കാശാക്കാന്‍ നോക്കുന്ന നിക്ഷിപിത താല്‍‌പര്യക്കാരും ചേര്‍ന്ന് ബൂലോഗത്തെ നാറ്റിക്കും. ഈ അവാര്‍ഡിനൊന്നും ഒരു മാനദണ്ഡവും ഇല്ലേ?

ഇത് ഒരു മാതിരി വീരേന്ദ്രകുമാറിന്റെ പത്മപ്രഭാ പുരസ്കാര അവാര്‍ഡ് പ്രഖ്യാപനം പോലെ ആയി.

മിടുക്കന്‍ അതിമിടുക്ക് കാണിച്ചതാകും അല്ലേ.

ഷിജു അലക്സ്‌‌: :Shiju Alex said...

Anonymous said...

ഇത് ഒരു മാതിരി വീരേന്ദ്രകുമാറിന്റെ പത്മപ്രഭാ പുരസ്കാര അവാര്‍ഡ് പ്രഖ്യാപനം പോലെ ആയി.


അനോനിയെ വീരേന്ദ്രകുമാറിന്റെ അവാര്‍ഡ് പ്രഖ്യാപനം എന്താണെന്നു മനസ്സിലായില്ല. ഒന്നു വിശദീകരിക്കാമോ?

നാണംകെട്ട വര്‍മ്മ said...

ആരണ്ടാആ ആരാണ്ടാ, എന്റെ “ജി.മനൂ” നെ മ്ലെച്ഛം ന്നൊകെ പറഞ്ഞ് കള്യാക്കണേ.. (ആ വാക്കിന്റെ അര്‍ത്തം എന്താ?)

ആ ചെക്കന്‍ എവിടേങ്കിലും എന്തേങ്കിലും അവ്വര്‍ഡ് കിട്ടട്ടേ എന്നും പ്രാര്‍ത്തിച്ച് ഇരിക്ക്യാ...

അവന്റെ ബ്ലോഗില്‍ നിങ്ങളു ബ്ലോഗേഴ്സ് ആരും കമന്റു ചെയ്യാത്തതിനാല്‍, അവന്‍ തന്നെ പല പല പേര്രില്‍ അവിട കമന്റു ചെയ്യാറുണ്ട്.

ഇദൊക്കെ ഇത്ര വെല്യ തെറ്റാ?

ജി.മനു നു അവ്വര്‍ഡു കിട്ടിയതില്‍ ബൂലോഗര്‍ക്ക് ഒക്കെ അസൂയ.

ഇതില്‍ പ്രതിഷേധിച്ച് നാളെ ബൊലോഗ ബന്ത്.

ബൂലോകരു നന്നാവുമോന്നു ജി,മനു ഒന്നു നോക്കട്ടേ.

ബ്രിജ് വിഹാരത്തീല്‍ അയ്യപ്പേട്ടന്‍ സാക്ഷി.
മാത്രമല്ല, ജി,മനുവ്ന്റെ ബ്ലോഗിലെ കൌണ്ടര്‍ 1000 ഹിറ്റ് തികക്കുന്ന ദിവസം ബൂലോഗര്‍ക്ക് എല്ലാം അബാദ് പ്ലാസയില്‍ ഫുള്‍ ചെലവ് ;)

അതിനു വേണ്ടി, ജി,മനു തന്നെ, ഓരോ ദിവസവും, 75 പ്രാവശ്യം ബ്രിജ്വിഹാര്‍ പേജ് റീഫ്രഷ് ചെയ്യുന്നുണ്ട്.

അപ്പോ, 15 ദിവസത്തിനകം നമ്മക്ക് ഒരു ബ്രിജ്വിഹാര്‍ മീറ്റ്, അല്ലേല്‍, ഒരു അബാദ് പ്ലാസ മീറ്റ് നടത്താം കേട്ടോ ഇന്ത്ര പ്രസ്തക്കാരേ?

qw_er_ty

മിടുക്കന്‍ said...

അനൊണി മൌസേ..,
കുട്ടാ...
അതിമിടുക്ക് എന്റെ മത്രം ആയിരുന്നെന്നായിരുന്നു ഒരു ധാരണ...
ഇതിപ്പൊക്ക് പോയാല്‍ ഞാന്‍ പേരുമാറ്റി, വല്ല അനൊണിയുമാകേണ്ടി വരും...

സുഗതരാജ് പലേരി said...

manglishinu maappu.

Vakkaari iyaalute aadyathe post nokkoo December 21, 2006 (http://gopalmanu.blogspot.com/)athum oravardu sweekarikkunna photo. njangalute meet nadannath November 11, 2006. enthO... entharO...

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഇനി ഇതുപോലുള്ള ലേഘനങ്ങള്‍ കൊടുക്കുന്നതിനു മുന്‍പ് എല്ലാവരുടെയും അഭിപ്രായം ആരായണം. എല്ലാവരെയും സംബന്ദിക്കുന്നതായതിനാല്‍ ഇതുപോലത്തെ അപൂര്‍ണ്ണവും തെറ്റായതുമായ വാര്‍ത്തകള്‍ വരാതിരിക്കാന്‍ എല്ലാവരും ശ്രമിക്കുക.

മനോരമയുടെ കോപ്പികളുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു എന്നുപ്രറഞ്ഞ് മുന്‍പേജില്‍ ഒരു മുഴുവന്‍ പരസ്സ്യം രണ്ട് ദിവസം മുന്‍പ് വന്നതേയുള്ളൂ....
പത്രത്തിന്റെ താളുകള്‍ നിറയ്ക്കാന്‍ അവര്‍ക്ക് വാര്‍ത്തകള്‍ വേണം... വാര്‍ത്തകളുടെ ഉറവിടവും അതിന്റെ സ്ത്യാവസ്ഥയും അവര്‍ക്കറിയണ്ട...
നമ്മുടെ ബെര്‍ളിതോമ്മസ്സുകാരുടെ പത്രമല്ലെ... ഇത്രയും പ്രതീക്ഷിച്ചാല്‍ മതി...

മലയാളി/Malayali said...

സുഹൃത്തുക്കളേ, നാട്ടുകാരെ ഈ ഞാനും ഒരു ബ്ലൊഗറായേ .... ബാലാരിഷ്ടതകള്‍ കണ്ട്‌ സദയം പൊറുക്കണമേ..

കൈപ്പള്ളി said...

വിശാല:
എനിക്കുള്ള 10 പുസ്തകങ്ങള്‍ മറക്കണ്ട.