Monday, February 19, 2007

കൊടകരപുരാണം പുറത്തിറങ്ങി.


ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം അതു സംഭവിച്ചു.
വിശാലമനസ്കന്‍ എഴുതിയ, ബൂലോകത്തില്‍ നിന്നുമുള്ള ആദ്യപുസ്തകമായ കൊടകരപുരാണം കറന്റ് ബുക്സ് ഇന്ന് പുറത്തിറക്കി.


തൃശ്ശൂരിലെ ബുക്ക് ഫെയറില്‍ ഇത് വില്‍പ്പനയ്ക്കായും വച്ചിട്ടുണ്ട്. നാളെ തന്നെ തൃശ്ശൂരിനു പുറത്തുള്ള ബുക്ക് സ്റ്റാളുകളില്‍ പുരാണം എത്തും എന്ന് പ്രതീക്ഷിക്കുന്നു.

വില : 65 രൂപ

ഔപചാരികമായ പ്രകാശനകര്‍മ്മം (കേരളത്തിലെ) ഉടന്‍ തന്നെ നടക്കും. അതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നു.
(ഈ പറഞ്ഞതൊക്കെ ശരിയല്ലേ വിശാലാ?)


82 comments:

Kumar Neelakandan © (Kumar NM) said...

ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം അതു സംഭവിച്ചു.

വിശാലമനസ്കന്‍ എഴുതിയ, ബൂലോകത്തില്‍ നിന്നുമുള്ള ആദ്യപുസ്തകമായ കൊടകരപുരാണം കറന്റ് ബുക്സ് ഇന്ന് പുറത്തിറങ്ങി.

കുറുമാന്‍ said...

ആറാപ്പേ, ആര്‍പ്പേ, ആര്‍പ്പേ, ആര്‍പ്പേ,

വിശാലന്‍ കീ ജയ്. ബ്ലോഗേഴ്സ് കീ ജയ്. വിശാലന്നു എല്ലാ വിധ ഭാവുകങ്ങളും. ബ്ലോഗില്‍ നിന്നുള്ള ഈ ആദ്യ പുസ്തകം ആയിരകണക്കിനു കോപ്പി വിറ്റഴിയട്ടെ എന്നാശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

കൊള്ളലോ... നല്ല കവര്‍ ചിത്രം. ഭാവുകങ്ങള്‍!!!

Unknown said...

കവറില്‍ ഒരു പയ്യക് സില്‍ക്കിനെ മേയ്ക്കണ ചിത്രമാണ് ഞാന്‍ പ്രതീക്ഷിച്ചത്. ഇതും കുഴപ്പമില്ല. :-)

Anonymous said...

വിശാലോ ഗഡി, ഈ പുസ്തകം ഞാന്‍ വാങ്ങി അതിന്റെ മുകളില്‍ ഒരു ട്രോഫി കയറ്റി വെയ്ക്കും. എന്നിട്ട് ഒരു ആത്മഗതം ഉറക്കെ പറയും. ‘ദ് ഞങ്ങടെ വിശാലന്റെ പുസ്തകാ, ആ ഗഡിക്കുള്ളതാ ഈ ഗ്ഗപ്പ് എന്ന്’

Inji Pennu said...

ഈ പുസ്തകത്തിന്റെ പുറകു വശം ഉണ്ടൊ കുമാരേട്ടാ? വിശാലേട്ടന്റെ ഫോട്ടോ ഉണ്ടോന്ന് അറിയാനാ?

ഇതേത് കഥയുടെ ആണീ കവര്‍ ചിത്രം? ഇത് കണ്ടിട്ട് പേടിയാവുന്നല്ലൊ?

മുസ്തഫ|musthapha said...

വിശാലാ... എല്ലാവിധ ഭാവുകങ്ങളും.

എവിടെ വിശാലന്‍റെ ഫോട്ടോ!

ഇടിവാള്‍ said...

നല്ല ഡിസൈന്‍...

ആശംസകള്‍

asdfasdf asfdasdf said...

ആശംസകള്‍.

ഏറനാടന്‍ said...

സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ.
വിശാലേട്ടാ എങ്ങനെ അനുമോദികണമെന്നറിയില്ല.
All the Best!

P Das said...

എല്ലാ ഭാവുകങ്ങളും :)

myexperimentsandme said...

അടിപൊളി. നാട്ടിലായിരുന്നപ്പോള്‍ അന്വേഷിച്ചപ്പോള്‍ വരും വരാതിരിക്കില്ല എന്നായിരുന്നു പറഞ്ഞിരുന്നത്.

കവര്‍ ഡിസൈന്‍ കണ്ടാല്‍ സംഗതി ഏതോ ഭീകര മാന്ത്രിക നോവലാണോ എന്ന് തോന്നിപ്പോകുമോ എന്നൊരു ആശങ്ക.

ലക്ഷം ലക്ഷം കോപ്പികള്‍ ചിലവാകട്ടെ. ഇനി മുതല്‍ യാത്ര ഒന്നുകില്‍ ദുബായി വഴി, അല്ലെങ്കില്‍ കൊടകര വഴി.

Haree said...

വളരെ നല്ല വാര്‍ത്ത... :)
എല്ലാവിധ ആശംസകളും, ബുക്കിനും വിശാലനും...
--
പക്ഷെ, സത്യം പറയാല്ലോ... പുറം ചട്ട എനിക്കിഷ്ടമായില്ല. കൊടകരപുരാണത്തിന്റെ ഐഡന്റിറ്റി അതില്‍ പ്രതിഫലിക്കുന്നുണ്ടോ, ഇല്ല... ഇതേതോ ഇന്റര്‍നെറ്റിന്റെ ദൂഷ്യവശങ്ങള്‍ എന്നോ, കമ്പ്യൂട്ടറിന്റെ ന്യൂനതകള്‍ എന്നോ, കമ്പ്യൂട്ടറുണ്ടാക്കുന്ന മാനസികവ്യകല്യങ്ങള്‍ എന്നോ മറ്റോ ഉള്ള ഒരു പുസ്തകത്തിനു ചേരുമെന്നു തോന്നുന്നു.
--

വേണു venu said...

എല്ലാവിധ ആശംസകളും.
പുറം ചട്ടയുടെ നിറവും ഡിസൈനും ഇഷ്ടപ്പെട്ടു.

sandoz said...

വിശാല്‍സ്‌...അഭിനന്ദന്‍സ്‌

ഇതെന്ത്‌ പുറം ചട്ട.....നമ്മുടെ കരാട്ടെ ബാബു ഗഡാമ്പൂച്ചിയില്‍ നിന്നപോലെ വിശാലേട്ടന്‍ നില്‍ക്കണ പടം മതിയായിരുന്നു.......

ബിന്ദു said...

ആശംസകള്‍ !!! :)

Unknown said...

ആശംസകള്‍:) :)

വല്യമ്മായി said...

ആശംസകള്‍

Anonymous said...

ചട്ടമ്പിത്തരം കാണിക്കണ വിശാലന്റെ പുസ്തകത്തിന്റെ ചട്ട [കവര്‍ ഡിസൈന്‍] എനിക്ക് ഇഷ്ടായില്ല്യാ‍ട്ടോ ഗഡീ. ഇത്തിരി ഉത്തരാധുനീകന്‍ ആയി പോയി. തന്റെ എഴുത്തുപോലെ സിമ്പിള്‍ ആകായിരുന്നു.
ഓ.ടോ
ഈ പുസ്തകം ഞാന്‍ വാങ്ങി സില്‍ക്കിന്റെ പടം പ്രിന്റെടുത്ത് പേപ്പറോണ്ട് പൊതിയും ട്ടാ.

Ziya said...

ബൂലോഗത്തിനിതു അഭിമാന നിമിഷം...
പുറംചട്ട രൂപ കല്പന ഇഷ്‌ടായി...
എല്ലാ ഭാവുകങ്ങളും

sreeni sreedharan said...

എങ്ങിനെയൊക്കെ ചാക്കിട്ട് മൂടിയാലും കൊടകര പുരാണം അത് ഭേദിച്ചു വരും അല്ലേ?
കവര്‍ ഗുഴപ്പമില്ല!

എന്താന്നറിയില്ല പെട്ടെന്ന് ഒരു രോമാഞ്ചം വന്നു ഈ പോസ്റ്റ് കണ്ടപ്പോ!

സുഗതരാജ് പലേരി said...

നല്ല ഭംഗിയുള്ള കവര്‍ ചിത്രം. വിശാല്‍ജിക്ക് ആശംസകള്‍. കഥാകൃത്തിന്‍റെ കയ്യൊപ്പുള്ളാ ഒരു കോപ്പി കിട്ടാനെന്താ മാര്‍ഗ്ഗം? ആരെങ്കിലും F1.

krish | കൃഷ് said...

വിശാലോാാാാാാാ...
എല്ലാ ഭാവുകങ്ങളും..
പുസ്തകം നിറയെ ചെലവാകട്ടെ. അപ്പോഴല്ലേ നമ്മക്കും ചെലവൊക്കെ നടത്താന്‍ പറ്റൂ.

(കവര്‍ ഡിസൈന്‍ അത്രക്കങ്ങ്‌ട്‌ രസിച്ചില്ലാട്ടോ.. ഏതാണ്ട്‌ ഭൂതത്താനെ എലിവാലിട്ട്‌ കെട്ടിവരിയണപോലെ. നോം കരുതി വിശാലന്‍ തലേ ചുവന്ന മുണ്ടും ഇട്ട്‌ ഷാപ്പീ പോണ പടോ, അല്ലേല്‍ ആ കറുത്ത MGR കണ്ണട വെച്ചുള്ള വല്ല പോസിലും ആയിരിക്കൂന്നാ.. എന്താച്ചാലും അകത്ത്‌ രസം നിറച്ചിരിക്കുന്നുണ്ടല്ലോ.. അതു മതി.)

കൃഷ്‌ | krish

Kalesh Kumar said...

ഇന്നത്തെ ദിവസം ചരിത്രതാളുകളില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടും.ശ്രീ.ജോസഫ്‌ മുണ്ടശ്ശേരി സ്ഥാപിച്ച കറന്റ്‌ ബുക്സ്‌ എന്ന മഹത്‌ സ്ഥാപനം തന്നെ കൊടകരപുരാണം പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിച്ചതില്‍ ഓരോ മലയാളം ബ്ലോഗറും അഭിമാനം കൊള്ളണം. എം.ടി, കോവിലന്‍, വി.കെ.എന്‍ - ഇവരുടെയൊക്കെ കൃതികള്‍ വെളിച്ചം കണ്ടതും ഇതേ കറന്റ്‌ ബുക്സിലൂടെയാണെന്നുള്ളത്‌ കൂടി ഓര്‍ക്കണം. നമ്മുടെ മീഡിയത്തിനു കിട്ടുന്ന ആദ്യത്തെ ഏറ്റവും വല്യ അംഗീകാരമാണിത്‌.

പുസ്തകം പ്രസിദ്ധീകരിച്ച്‌ കാണണമെന്ന് ഒരുപാട്‌ ആഗ്രഹിച്ച്‌, ആ കാരണവും പറഞ്ഞ്‌ സജീവിനെ സ്ഥിരമായി ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക്‌ വ്യക്തിപരമായി ഞാന്‍ ഒരുപാട്‌ ഒരുപാട്‌ സന്തോഷിക്കുകയും സജീവിനെ ആത്മാര്‍ത്ഥമായി ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. (എന്റെ ഭാര്യ റീമയും അവളുടെ വക അഭിനന്ദനങ്ങള്‍ അറിയിക്കുന്നു!)

എന്റെ എളിയ അറിവില്‍ ഈ പുസ്തകം ഇറങ്ങാന്‍ കാരണം ആക്ച്വലി ഒരാള്‍ മാത്രമാണ്‌. ആളിന്റെ പേര്‍ പറഞ്ഞാല്‍ എന്നോട്‌ പിണങ്ങും എന്ന് തീര്‍ത്തു പറഞ്ഞും കഴിഞ്ഞു. ഇതെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ ആള്‍ എന്നോട്‌ പറഞ്ഞു - “ഈ പുസ്തകമിറങ്ങാന്‍ കാരണം സജീവ്‌ മാത്രമാണ്‌ - അല്ലാതെ ഈ ഞാനോ അല്ലേല്‍ Xഓ Yഓ Zഓ ഒന്നും അല്ല“. ഒട്ടും പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്ന് ഓരോ തടസ്സങ്ങളും പ്രശ്നങ്ങളും സ്നേഹപാരകളും പ്രതിബന്ധങ്ങളുമൊക്കെ വന്നപ്പഴും ഈ പുസ്തകം ഇറങ്ങണമെന്ന് ആള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചതു മാത്രം കൊണ്ടാണിന്ന് ഈ പുസ്തകം ഇറങ്ങിയത്‌.

അവരുടെ നിസ്വാര്‍ത്ഥ സ്നേഹം കൊണ്ട്‌ മാത്രം....

അതേ നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ ഈ കൂട്ടായ്മ എന്നും നിലനില്‍ക്കണം. ഒരുപാട്‌ മുന്നേറണം.... എല്ലാവര്‍ക്കും ആശംസകള്‍...

പി.എസ്: എല്ലാവരും പുസ്തകം കാശ് കൊടുത്ത് തന്നെ മേടിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഈ പുസ്തകമൊരു ബെസ്റ്റ് സെല്ലറാകേണ്ടത് നമ്മളോരോരുത്തരുടെയും ആവശ്യമാണെന്ന് കൂടി മറക്കരുത്.....

കരീം മാഷ്‌ said...

ആദ്യമായി വിശാലനു അഭിനന്ദനങ്ങള്‍,
പുസ്തകം ഗള്‍ഫില്‍ എത്തിക്കാന്‍ വേണ്ടതു ചെയ്യുമല്ലോ?
നമുക്കിവിടെ ഓരാഘോഷമാക്കണം.
കവര്‍ പേജു എനിക്കും ഇഷടപ്പെട്ടില്ല. ദുരൂഹത നിറഞ്ഞ ഒരു ചിത്രത്തിനു പകരം ഒരു കൊടകരക്കാഴ്ച തന്നെയായിരുന്നു ചേരുക.
എന്നാലും കണ്ടണ്ടില്‍ നമുക്കു ആശ്വസിക്കാം.
ആത്മാത്ഥമായ ഇത്തിരി സ്നേഹത്തിന്റെ നറുമലരു‍കള്‍.

Sathees Makkoth said...

എല്ലാവിധ ഭാവുകങ്ങളും

സ്വാര്‍ത്ഥന്‍ said...

കവര്‍ പേജില്‍ വിശാലന്റെ പേര് എവിടേ ഗഡ്യോളെ????
ആ മൌസിനുമേല്‍ എഴുതിയിരിക്കുന്നതാണോ?

നര്‍മ്മരസം തുളുമ്പുന്ന വിശാലന്‍ ടച്ച് പുറം ചട്ടയ്ക്ക് ഇല്ല്യാട്ടോ :(
ഇന്റര്‍നെറ്റ് എന്ന വലയില്‍ അകപ്പെട്ടുപോയ ഒരു ജന്മവും ആ നിലയില്ലാക്കയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വെമ്പുന്ന മറ്റൊരാളുടെ കരവും, മായികവലയത്തില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരതയെ സൂചിപ്പിക്കുന്നുവോ!

നിറവും പശ്ചാത്തലവും എലിയും എലിവാലും ഇഷ്ടമായി :)

ചന്തു said...

ഹോ..വിശാലാ..ഞാന്‍ അവിടൊണ്ടായിരുന്നെങ്കില്‍ ഉറപ്പായും ലൈവില്‍ കൊണ്ടുവന്നേനെ.ഇവിടാണെങ്കില്‍ പ്രക്ഷേപണം തുടങ്ങിയിട്ടുമില്ല.എല്ലാഭാവുകങ്ങളും.
കലേഷ് പറഞ്ഞ ആളിനെ എനിക്കു മനസ്സിലായി.ആരാന്നു പറയട്ടേ..പറയും..ഇപ്പോ പറയും..അല്ലെങ്കി വേണ്ട.നിങ്ങള് കണ്ടൂ പിടിച്ചോ !!

Sreejith K. said...

വിശാല്‍ജിക്ക് എന്റെ അല്ലാ ആശംസകളും. പുസ്തകങ്ങള്‍ ഒരു ഗംഭീര ഹിറ്റ് ആകട്ടെ എന്നും ആശംസിക്കുന്നു.

കവര്‍ കണ്ട് കണ്‍ഫ്യൂഷനായല്ലോ. ഒരു സ്മൈലി എങ്കിലും ഇടാമായിരുന്നു ഒരു സൈഡില്‍ ;)

Unknown said...

ആശംസകള്‍..!

അനുമോദനങ്ങള്‍ വിശാലാ..!

പുറംചട്ട -- ആരായിരുന്നുവോ ആവോ കൊടകരപുരാണത്തിനു വേണ്ടി ഒരിക്കലിവിടെ ഒരു പുറംചട്ട വരച്ചിട്ടത്? പച്ച നിറത്തിലുള്ളത്?

അതായിരുന്നേനെ ഒരു പക്ഷെ ഇതിനേക്കാള്‍ നന്ന് -- ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണു്.

Mrs. K said...

സന്തോഷമുണ്ട്. :)
കവര്‍പേജ് എനിക്കും അത്ര ഇഷ്ടമായില്ല. നല്ലതുതന്നെ, പക്ഷെ കൊടകരപുരാണത്തിനത് ചേരുന്നുണ്ടോ എന്നൊരു സംശയം. പറയണ്ടാന്ന് വിചാരിച്ചതാ...പക്ഷെ വേറെ പലരും അതുതന്നെ പറഞ്ഞിരിക്കുന്നത് കണ്ടപ്പോള്‍ ഒരു ധൈര്യം കിട്ടി. :)

വിശ്വപ്രഭ viswaprabha said...

നമസ്കാരം സുഗൃത്തുക്കളേ ( കൈപ്പള്ളി സ്റ്റൈല്‍),

കൊടകര പുരാണത്തിന്റെ ആദ്യത്തെ ഇരുപതു കോപ്പി റൊക്കം കാശു കൊടുത്ത് ഞാന്‍ അടിച്ചെടുത്തു.
(അതെന്റെ അവകാശം തന്നെയാണെന്ന് ഉത്തമബോദ്ധ്യവുമുണ്ട്.)

അതില്‍ നിന്നും അതിലെ തന്നെ ആദ്യത്തെ രണ്ടു കോപ്പികള്‍ പുസ്തകം അടിച്ചിറങ്ങാന്‍ കാരണമായ ആ ഒരാള്‍ക്ക് വീട്ടില്‍ പോയി കൊണ്ടും കൊടുത്തു.

കറന്റ് ബുക്സ് തൃശ്ശൂര്‍ പാണ്ടിസമൂഹമഠം ഹാളില്‍ ഒരു പുസ്തകപ്രദര്‍ശനം നടത്തുന്നുണ്ട്.
അവിടെ എത്രയും വേഗം ചെന്നാല്‍ ഇനിയും കോപ്പി വല്ലതും ബാക്കിയുണ്ടെങ്കില്‍ ചിലപ്പോള്‍ കിട്ടിയേക്കാം.

വില: 65 ക.
പ്രദര്‍ശനത്തിന്റെ സ്റ്റാളില്‍ 20% ഡിസ്കൌണ്ട് കിട്ടാന്‍ സാദ്ധ്യതയുണ്ട്.

:-)

Santhosh said...

അഭിനന്ദനങ്ങള്‍ വിശാലാ...

വിഷ്ണു പ്രസാദ് said...

കൊടകരപുരാണം മലയാളം കണ്ട എറ്റവും വലിയ ബെസ്റ്റ് സെല്ലറാവട്ടെ.വിശാലന് എല്ലാ ഭാവുകങ്ങളും നേരുന്നു.പുറംചട്ട അടുത്ത പതിപ്പില്‍ (അത് അടുത്തു തന്നെ ഉണ്ടാവാതെ എവിടെപ്പോവാന്‍) മാറ്റാമെന്നേ...

ഓ.ടോ:
വിശ്വേട്ടാ,എനിക്കൊരു കോപ്പി വാങ്ങിക്കുമോ..?

ദേവന്‍ said...

അപ്പോ നാളെ തന്നെ തിരുവനന്തപുരം കറണ്ട്‌ ബുക്ക്സില്‍ ചെന്ന് കൊടകര പുരാണം ഇറങ്ങിയെങ്കില്‍ മൂന്നാലു കോപ്പി വേണമെന്നു പറയുന്നുണ്ട്‌. പിന്നത്തെക്കാര്യം പിന്നെ.

aneel kumar said...

സന്തോഷ് സന്തോഷ് :)

വിശാലമായ അഭിനന്ദനങ്ങള്‍ !

സ്നേഹിതന്‍ said...

'കൊടകരപുരാണം' വന്‍ വിജയമാകട്ടെയെന്ന് ആശംസിയ്ക്കുന്നു.

സഞ്ചാരി said...

എല്ലാവിധ ആശംസകളും. കൊടകരപുരാണവും,നമ്മുടെ വിശലനെയും.ലോകം മുഴുവനുമറിയട്ടെയെന്ന് ആത്മാര്‍തമായി ആഗ്രഹിക്കുന്നു.

Anonymous said...

ആശംസകള്‍.

പുറംചട്ടയുടെ നിറം :), പക്ഷേ ഡിസൈന്‍ :(

അനംഗാരി said...

വിശ്വമേ ചതി!ചതി! ഒരു മൂന്നെണ്ണം വാങ്ങിയെന്ന് പറഞ്ഞെങ്കില്‍ എനിക്ക് സാരമില്ലായിരുന്നു.ഇതിപ്പോള്‍ ഞങ്ങളെപ്പോലുള്ള ദൂരദേശവാസികള്‍ ഇനി അടുത്ത പതിപ്പ് ഇറങ്ങുന്നതുവരെ കാത്തിരിക്കേണ്ടി വരുമല്ലോ?:))

വിശാലന്‍:ഉടന്‍ തന്നെ കുറച്ചധികം കോപ്പി വാങ്ങി കയ്യൊപ്പിട്ട് എല്ലാവര്‍ക്കും അയച്ച് തുടങ്ങണം.മേല്‍‌വിലാസം തന്നോളൂ.എന്റെ പണം തയ്യാര്‍!
അഭിനന്ദനങ്ങള്‍.

ദിവാസ്വപ്നം said...

വിശാലമനസ്സിന് അഭിനന്ദന്‍സ്

:)

ഉമേഷ്::Umesh said...

അങ്ങനെ അതും സംഭവിച്ചു!

അഭിനന്ദനങ്ങള്‍, വിശാലാ!

ആരെങ്കിലും ഇതു വാങ്ങി എനിക്കയച്ചു തരുമ്പോള്‍ ദയവായി പുറംചട്ട കീറിക്കളഞ്ഞിട്ടു് അയച്ചാല്‍ മതി. ഭാരവും കുറഞ്ഞുകിട്ടുമല്ലോ. ബ്ലോഗുകളെപ്പറ്റി മുഖ്യധാരാമാദ്ധ്യമങ്ങളുടെ അഭിപ്രായം ആ പടത്തിലുണ്ടു്. കിടക്കയില്‍ കിടന്നു പുതപ്പിനിടയിലൂടെ ഊളിയിട്ടു മൌസില്‍ പിടിക്കുന്ന കൈകള്‍...

ആരാണോ ഇനി ഇതു സ്കാന്‍ ചെയ്തു പി. ഡി. എഫ്. ആയി ഇന്റര്‍നെറ്റില്‍ ഇടുന്നതു്? വിശാലനു വിരോധമുണ്ടാകാന്‍ വഴിയില്ല :)

നിര്‍മ്മല said...

അഭിനന്ദനങ്ങള്‍, ആശംസകളും!

Unknown said...

സന്തോഷം സന്തോഷം
സന്തോഷം സന്തോഷം
സന്തോഷം സന്തോഷം
സന്തോഷം സന്തോഷം
സന്തോഷം സന്തോഷം
സന്തോഷം സന്തോഷം
സന്തോഷം സന്തോഷം
സന്തോഷം സന്തോഷം
സന്തോഷം സന്തോഷം

Kaippally said...

I am extremely happy.
congratulations വിശാല .

Peelikkutty!!!!! said...

അഭിനന്ദനങ്ങള്‍.

nalan::നളന്‍ said...

ആശംസകള്‍

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

വിശാലാ... എല്ലാവിധ ഭാവുകങ്ങളും.

Rasheed Chalil said...

വിശാല്‍‌ജീ ആശംസകള്‍.

Rasheed Chalil said...

ഏതായാലും വന്നതല്ലേ ഒരു അമ്പത് എന്റെ വക.

Unknown said...

വിശാലനും,
പുസ്തകത്തിനും,
കറന്റ്‌ ബുക്സിനും,
അനോണിസപ്പോര്‍ട്ടിനും,
വില്‍പ്പനക്കാര്‍ക്കും,
വാങ്ങുന്നവര്‍ക്കും,
വായിക്കുന്നവര്‍ക്കും
ആശംസകള്‍!

ഉമേഷ്ജി,

അപ്പീസിലിരുന്നു രഹസ്യമായി ബ്ലോഗെഴുതുന്നവരുടെ ഉല്‍ക്കണ്ഠയെ പ്രതീകവല്‍ക്കിരിച്ചിരിക്കുന്നതാണു കവര്‍ചിത്രത്തില്‍!

സുല്‍ |Sul said...

വിശാലാശംസകള്‍!!!

-സുല്‍

Mubarak Merchant said...

കൊടകര പുരാണത്തിന് ഇനി ആശംസ പറയുന്ന പ്രശ്നം ഉദിക്കുന്നില്ല. പലേ പോസ്റ്റുകളിലായി ഒരുപാടു തവണ പറഞ്ഞത് ഇനീം ആവര്‍ത്തിച്ചാല്‍ ബോറാകും. ഇനി ആ കിത്താബ് എവിടെ കിട്ടുമെന്ന് തപ്പി നോക്കട്ടെ. ഒത്താല്‍ രണ്ടുമൂന്ന് കോപ്പി ബ്ലൂമൂണിലെ ചില്ലലമാരയില്‍ ബള്‍ബിട്ടു പ്രകാശിപ്പിക്കുന്നതാണ്.

Obi T R said...

വിശാലേട്ടാ അഭിനന്ദനങ്ങള്‍.
നാട്ടില്‍ വരുമ്പോള്‍ ഒന്നു കാണണം, ചിലവു ചോദിക്കാനൊന്നും അല്ല, ഞാന്‍ വാങ്ങുന്ന ബുക്കില്‍ ഒരു കയ്യൊപ്പു വാങ്ങാനാ :-)

Unknown said...

ആദ്യ പുസ്തകം വന്‍ വിജയമാകട്ടേന്ന് പ്രാര്‍ത്ഥിക്കുന്നു.
ഒരാഴച കഴിഞ്ഞ് നാട്ടില്‍ പോകുന്നുണ്ട്.
അവിടെ വച്ച് കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്‍ മാരുടെ ഒരു കൂട്ടായ്മയില്‍ പങ്കുകൊള്ളാന്‍ ക്ഷണം കിട്ടിയിട്ടുമുണ്ട്.
തീര്‍ച്ചയായും കൊടകര പുരാണവുമായി ഞാന്‍ അവിടേക്ക് കയറിച്ചെല്ലും. എന്നിട്ട് ഉറക്കെ വിളിച്ചു പറയും ഇത് ബൂലോകത്തെ സ്വന്തം വിശാലന്‍റെ പുസ്തകമാണെന്ന്.

രാജീവ് സാക്ഷി | Rajeev Sakshi said...

ഇന്നു സന്തോഷിച്ചില്ലെങ്കില്‍ എന്നാണ് സന്തോഷിക്കുക?
അഭിനന്ദനങ്ങള്‍!!

റീനി said...

വിശാല, ആശംസകള്‍!! കുളിമ്മയുള്ള കളര്‍ ആണെങ്കിലും ഡിസൈന്‍ കണ്ണിന്‌ അത്ര പിടിക്കണില്ല. വല്ല്യ ആള്‍ക്കാര്‌ ഡിസൈന്‍ ചെയ്ത കവര്‍ പേജ്‌ പിടിക്കണില്ലാന്ന് പറയാന്‍ ഞാനാരാ? കൊടകരപുരാണത്തിന്റെ വായനക്കാരി എന്നു പറയുവാന്‍ ഒരിക്കല്‍ അവസരം കിട്ടുമായിരിക്കും, അല്ലേ?

G.MANU said...

Best wishes for the book...vishaalji

തമനു said...

വിശാല്‍ജീ ....

ഇര്‍റോ ഇര്‍റോ ഇര്‍റോ

അങ്ങു മോളില്‍ കുറുമാന്‍ വിളിച്ച ആര്‍പ്പോയുടെ ബാക്കിയാ ഇത്‌.

ബുക്ക്‌ കിട്ടിയാലും ഞാന്‍ ആ പി ഡി എഫ്‌ കളയില്ല കേട്ടൊ.. ആരും കാണാതെ സൂക്ഷിച്ചോളാം. ബ്ലോഗ്‌ എന്നൊരു സംഭവം ഈ ഭൂലോകത്തുണ്ട്‌ എന്നെന്നെ ആദ്യമായി അറിയിച്ചത്‌ അതല്ലേ.

അമല്‍ | Amal (വാവക്കാടന്‍) said...

പച്ചാളം പറഞ്ഞതാണു ശരി..
ഒരു രോമാഞ്ചം...

ഇതു ഞാന്‍ പുള്ളിക്കാരന്‍ എഴുതിക്കൊണ്ടിരിക്കുമ്പൊ വായിച്ചതാ..

പുള്ളിക്കാരനും ഞാനും ഓര്‍ക്കുട്ടില്‍ ഫ്രണ്ട്സാ..

എനിക്ക് സ്ക്രാപ്പ് ഒക്കെ ഇടാറുണ്ട്..

എന്നെ ചുള്ളന്‍ എന്നൊക്കെ ഇടക്കിടയ്ക്ക് വിളിക്കാറുണ്ട്..

ഹൊ എനിക്ക് വയ്യ!!

പട്ടേരി l Patteri said...

ആശംസകള്‍ ...!!!!!!!!!
ദുബായിലെ പ്രകാശനകര്‍മം നമുക്കു ഗംഭീരമാക്കണ്ടേ നമുക്ക്....
I am proud of you my Brother :)കവര്‍ചിത്രം നോട്ട് ബാഡ്...പക്ഷെ പുരാണത്തിനു ഇതിലും നല്ല ഒരു ചിത്രം ആകാമായിരുന്നു... ആ പിന്നെ കവറില്‍ എന്തിരിക്കുന്നു അല്ലെ, അതൊക്കെ കണ്ടാണോ നമ്മളിതൊക്കെ വായിക്കാന്‍ തുടങ്ങിയത്....
ഹൊവെവര്‍ ....
അടുത്ത് ബുക്കിന്റെ കവറും ഇങ്ങനെയാക്കിയാല്‍ അമ്മച്ചിയാണെ കറന്റ് ആണൊ ഷോക്ക് ആണൊ എന്നൊന്നും നമ്മള്‍ നോക്കില്ല !!!...ഇഷ്ടപെട്ട ഒരു ചിത്രം വരച്ച് അതിന്റെ മുകളില്‍ ഒട്ടിക്കും .;-)
ഒരു 10 ബുക്ക് ആ കുറിപ്പുമായി വന്നയാള്‍ വശം കൊടുത്തു വിടണം ട്ടോ :-D

Anonymous said...

വിശാലേട്ടോ,എന്റെ കൊടകര പുരാണത്തിലൊരു കയ്യൊപ്പു വേണം :)

Siju | സിജു said...

അയാം വെരി ഹാപ്പി ഒരു നാലായിരം ഹാപ്പി...

എന്നാലും ആ കവര്‍..
ചാക്കിന്‍‌കെട്ടിലെ ശവം പോലെയായിപ്പോയി :-)

Abdu said...

ഡിസൈന്‍ പോട്ടെ,

അടിയിലെങ്കിലും ഗഡിയുടെ പേര് വെക്കാമായിരുന്നു,

എല്ലാ കുറവുകളും അടുത്ത പതിപ്പില്‍ പരിഹരിക്കുമായിരിക്കും

തറവാടി said...

ആശംസകള്‍

വിശ്വപ്രഭ viswaprabha said...

അയ്യയ്യ്യോ!
ഇപ്പോഴാണ് ശ്രദ്ധിച്ചത്, ഇവിടെ ചേര്‍ത്തിട്ടുള്ള കവര്‍ പേജില്‍ എഴുത്തുകാരന്റെ പേര്‍ ഇല്ല എന്നുള്ളത്. അച്ചടിക്കുന്നതിനു മുന്‍പുള്ള ഒരു ഡിസൈന്‍ കോപ്പിയായിരിക്കണം ഇത്.

ശരിയായ പുസ്തകത്തിന്റെ മുന്നിലേയും പിന്നിലേയും കവര്‍‍ പേജ് ഇപ്പോള്‍ തന്നെ സ്കാന്‍ ചെയ്ത് എവിടെയെങ്കിലും അപ്‌ലോഡ് ചെയ്യാം.


കവര്‍ പേജ് നാം ബ്ലോഗേര്‍സ് ഒക്കെ പ്രതീക്ഷിച്ചതുപോലെ വന്നില്ലായിരിക്കാം. വളരെ ലളിതവും സാധാരണവും എല്ലാവര്‍ക്കും മനസ്സിലാകുന്നതുമായ ഒരു കവര്‍ പേജായിരുന്നു കൂടുതല്‍ നല്ലത് എന്നും പറയാം.അകത്തും ചില പോരായ്മകളൊക്കെയുണ്ട്. ഉദാഹരണത്തിന് ബ്ലോഗിലേക്കുള്ള ലിങ്ക് ചേര്‍ക്കാന്‍ വിട്ടുപോയിട്ടുണ്ട്.

വിശാലന്‍ തന്നെ എഴുതിയ ആമുഖം എന്ന പേജില്‍ ‘അവരെയാരെyeങ്കിലും‘ എന്ന ഒരു വരമൊഴിപ്പിശകു വന്നിട്ടുണ്ട്. (അതും ഒരര്‍ത്ഥത്തില്‍ എനിക്കിഷ്ടമായി. വരമൊഴിയുടെ ഒരു ചെറിയചീരയിലക്കഷ്ണം!)

എന്നൊക്കെയിരുന്നാലും ഈ വക കുറവുകളെ വലുതാക്കിക്കാണാതെത്തന്നെ, നാം തന്നെ ഒത്തൊരുമിച്ച് പുരാണത്തിനെ കൈപിടിച്ച് ജനമദ്ധ്യത്തിലേക്കിറക്കുകയാണു വേണ്ടത് എന്നാണെന്റെ കൊച്ചഭിപ്രായം.

കവര്‍ പേജ് ഡിസൈന്‍ ചെയ്തവര്‍ കേരളത്തിലെ പുസ്തകപ്രസാധനവ്യവസായരംഗത്തെക്കുറിച്ചൂള്ള അവബോധം കൂ‍ടി പരിഗണിച്ചിരിക്കാം.ഇതേക്കുറിച്ച് കൂടുതല്‍ ഒന്നും എനിക്കും അറിയില്ല.

Cibu C J (സിബു) said...

കൊടകരപുരാണത്തെ അമേരിക്കയിലെത്തിക്കാന്‍ വല്ല വഴിയുമുണ്ടോ.. ഉമേഷേ, സന്തോഷേ, തോമാസേ, ഒരു പ്ലാന്‍ പറയൂ. ഒരു പത്തുകോപ്പി വേണം എന്ന്‌ ഇവിടെ നിന്നലറിയിട്ടാര് കേള്‍ക്കാന്‍.

കവര്‍ മനുഷ്യനെ ഡെസ്പ്പാക്കിക്കളഞ്ഞു. അത്‌ വരച്ചയാള്‍ അതിലെ ഒരു കഥയെങ്കിലും വായിച്ചിരുന്നെങ്കില്‍ അങ്ങനെ വരയ്കുമായിരുന്നില്ല. പിന്നെ, കൊടകരപുരാണം എന്ന്‌ രണ്ടുതവണയും മൌസില്‍ കോമ്പാക്ക് എന്നും എഴുതിയതിനുപകരം വിശാലന്‍ എന്നൊന്നെഴുതിയിരുന്നെങ്കില്‍. അഞ്ജലിയും രചനയും കണ്ടു ശീലിച്ചിട്ട്‌ കവറിലെ ഫോണ്ടുകണ്ടിട്ടും എന്തോ പോലെ.

എന്തായാലും ഈ പ്രശ്നങ്ങളൊക്കെ നമുക്ക്‌ അടുത്ത എഡിഷനില്‍ തിരുത്താം. ഇത്തവണ എത്രകോപ്പിയാണ് അടിച്ചിരിക്കുന്നത്‌?

ബ്ലോഗ് സമൂഹത്തിന് ഇത് ഒരു നാഴികക്കല്ലാണെന്നുള്ള ബിഗ് പിക്ചറും മറക്കുന്നില്ലട്ടോ.

സു | Su said...

വിശാലന് അഭിനന്ദനങ്ങള്‍. :) പുസ്തകം ഉടനെത്തന്നെ വാങ്ങും.

SunilKumar Elamkulam Muthukurussi said...

മബ്രൂക്, വിശാലോ.
അപ്പോ വിശ്വം പറയുന്നതെന്താ? അവര് ടൈപ്പ്‌ സെറ്റ് ചെയ്തതല്ലേ? പ്രൂഫ് റീഡിങ് കൂടെ അവര്‍ നടത്തിയില്ലേ? ആറ്റ്നോറ്റിരുന്നുണ്ടായ ഉണ്ണിയല്ലേ?
വിശാലോ ഒന്നുകൂടെ ശ്രദ്ധിക്കാന്‍ പറയൂ.-സു-

കണ്ണൂസ്‌ said...

വിശാലാ ആശംസകള്‍. :-)

യു.എ.ഇ.യിലെ പ്രകാശനം ഒരു സംഭവമൊന്നുമാക്കിയില്ലെങ്കിലും ഹൃദ്യമായ ഒരു സുഹൃദ്‌സംഗമം എങ്കിലും ആക്കണം എന്നൊരു അഭിപ്രായമുണ്ട്‌.

ഇതിനു വേണ്ടി അദ്ധ്വാനിച്ച എല്ലാവര്‍ക്കും നന്മകള്‍. പുസ്തകം ഒരു കച്ചവടവിജയം കൂടി ആവട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഏറനാടന്‍ said...

http://boologaclub.blogspot.com/2007/02/blog-post_20.html
"കൊടകരയില്‍ നിന്നൊരു കാക്ക!"
അല്ലേ? വിരുന്നുകാരന്‍ വരുന്നതറിയിക്കാന്‍ മാത്രമല്ല, 'കൊടകരപുരാണം' എത്തിയത്‌ അറിയിക്കാനും വന്നൂടേ കാക്കപക്ഷിക്ക്‌ വന്നൂടാന്നുണ്ടോ..

ചില നേരത്ത്.. said...

വിശാല്‍‌ജീ.
നാട്ടിലിത്തവണ പോയപ്പോള്‍ ലൈബ്രറിയില്‍ കറന്റ് ബുക്സിന്റെ ബുള്ളറ്റിനില്‍ ‘പെന്‍ഫ്രണ്ട്സ്’ എന്ന പുരാണവും വിശാലന്റെ ഫോട്ടോയും ഉണ്ടായിരുന്നു. ഫോട്ടൊ കണ്ടപ്പോള്‍ ഉണ്ടായ അതിശയത്തില്‍ ഞാന്‍ ഉറക്കെ ‘മൂപ്പരിന്റെ ഫ്രണ്ടാണെന്ന്’ വിളിച്ച് പറഞ്ഞു. അവിടുത്തെ ലൈബ്രേറിയനെ പുരാണം വാങ്ങാന്‍ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്. എല്ലാവര്‍ക്കും ഇഷ്ടപ്പെടും തീര്‍ച്ചയായും വില്‍പ്പന തകൃതിയാകും. എല്ലാ ആശംസകളും ഹൃദ്യമായിനേരുന്നു.
കണ്ണൂസ്ജി പറഞ്ഞത് പോലെ അധികം വൈകാതെ തന്നെ ഇവിടുത്തെ പ്രകാശനം നടത്തേണ്ടതുണ്ട്.
സസ്നേഹം
ഇബ്രു

അതുല്യ said...

വിശാലോ.. ആശംസകള്‍ 4 1/2 മന്ന് പിടിച്ചോ....ദുഫായിലേ ആഘോഷങ്ങള്‍ക്ക് ഒരു തീര്‍പ്പാക്കണ്ടേ?
--

കൊടകരപുരാണംന്ന് എഴുതിയിട്ട് ഈ നീല കളര്‍(ഏതോ കോയമ്പത്തൂര്‍/തഞ്ചാവൂര്‍ റെയില്വേ സ്റ്റേഷനില്‍ ചെന്നിറങിയ പ്രതീതി...) കവര്‍ പേജ് ഏത് ശത്രുവാണാവോ വരച്ച് കൊടുത്തത്? ഇതിനു അപ്പ്രൂവല്‍ ആരാണാവോ കൊടുത്തത്?വിശാലനു ഇതില്‍ ഒരു ഇടപെടലുമുണ്ടായില്ലേ? അല്ലാ വിശാലനു ഇതാണോ ഇഷ്ടായത്? ഇത് നമ്മൊടെയൊക്കെ ഒരു മൊത്തം ഉത്സാഹത്തിമിര്‍പ്പിന്റെ ബാക്കി പത്രമല്ലേ? പുറം ചട്ടയ്ക് ഒരു പ്രസിദ്ധീകരണത്തില്‍ എന്ത് മാത്രം സ്ഥാനമുണ്ട് എന്ന കച്ചവട ലോജിക്കിലേയ്ക് കടന്നിലെങ്കില്‍ തന്നെയും, ഒരു വട്ടം നോക്കണ്ടേ ഇതിലേയ്ക്? ഈ മൌസിന്റെയും ഒന്നോ രണ്ടോ നിഴലിന്റേയും ഒക്കെ സിംബള്‍ എന്തിനെ കാണിയ്കുന്നു ആവോ. എന്റെ വിശാലാ, ഒരു പച്ച പാടമോ അല്ലെങ്കില്‍ പോട്ട്, അലെങ്കില്‍ പാടത്തിന്റെ നടുവില്‍ നില്‍കുന്ന ഒരു ഓട് കമ്പനീടെ പടമോ, അതുമല്ലെങ്കില്‍ കൊടകര എന്ന എഴുതി വച്ചിരിയ്കുന്ന ഒരു മഞ സര്‍ക്കാര്‍ കോണ്‍ക്രീറ്റ് കുറ്റിയോ മറ്റോ ഇതിലും ഇത്ര നന്നായിരുന്നു.സത്യായിട്ടും, ഇത് ഞാനാണേങ്കില്‍ എനിക്ക് ഇഷ്ടപെടാത്ത വിധമാണു കവര്‍ ചിത്രമെങ്കില്‍, അടിച്ച കോപ്പി മുഴുവനും വാങി, എന്റെ വീട്ടില്‍ പെട്ടിയില്‍ വച്ച് പൂട്ടുകയോ അല്ലെങ്കില്‍ കവറും സ്പൈനും വേര്‍പെടുത്തി, അതിന്റെ നഷ്ടം ഞാനേക്കാംന്നു പറഞ് രണ്ടാമത് ഡിസൈന്‍ ചെയ്യിക്കുകയോ ചെയ്തേനേ. നര്‍മ്മം മാത്രം/അല്ലെങ്കില്‍ സരസ വായന സമ്മാനിയ്കുന്ന ഈ ബുക്കിന്റെ കവര്‍ പേജു കണ്ടാല്‍, ഇന്റര്‍നെറ്റിലൂടെ വഴി തെറ്റിയ ആത്മാക്കള്‍ എന്നോ മറ്റോ ആക്കണം ഇതിന്റെ റ്റെറ്റില്‍. ദിസ് ലുക്സ് റ്റെറിബിള്‍ ആന്റ് ഹോറിബിള്‍ and in my opinion, the cover page speaks volumes before the actual volumes inside it.

ഇതിന്റെ പിന്നണയില്‍ പ്രവര്‍ത്തിച്ചവര്‍,തീര്‍ച്ചയായും ഇത് എഴുതിയ ആളിന്റെ അത്രയ്കും തന്നെ അഭിനന്ദനങ്ങള്‍ അര്‍ഹിയ്കുന്നു. പേരുകള്‍ പറയുന്നതില്‍ അപാകതയില്ലാ എന്നാണു എന്റെ അഭിപ്രായം. ഇത് ഒരു പേഴ്സണല്‍ സഹായത്തിനു ഉപരിയായി, ഒരു കൂട്ടായ്മയ്ക് മുതല്‍ക്കൂട്ടായിട്ട് പുറകില്‍ പ്രവര്‍ത്തിച്ചവരാണു. അവര്‍ക്കും ഇത് തന്നെ അഭിപ്രായമെങ്കില്‍, ഇനിയും അറിയാത്തവര്‍ക്കായിട്ട് അവരുടെ പേരുകള്‍ പറയണമെന്ന് ഞാന്‍ ആഗ്രഹിയ്കുന്നു.

വിശ്വപ്രഭ viswaprabha said...

ഒടുവില്‍ അച്ചടിച്ചുവന്ന യഥാര്‍ത്ഥ കവര്‍ പേജുകള്‍
ഇവിടെ:
(1) മുന്‍‌കവര്‍ പേജ്
(2) സ്ട്രിപ്പ്
(3) പിന്‍‌കവര്‍ പേജ്

ഇവ ഇവിടെ എഡിറ്റു ചെയ്തു് നേരിട്ടു കാണിക്കാന്‍ ബാന്‍ഡ് വിഡ്‌ത്ത് സമ്മതിക്കുന്നില്ല. ഏതെങ്കിലും ബൂലോഗക്ലബ്ബിലെ മാഷന്മാര്‍ അതുചെയ്താല്‍ ഉപകാരമായി.

ശാലിനി said...

ആശംസകള്‍!

കവര്‍പേജ് നന്നായില്ല.

Anonymous said...

വിശാലാ,

ഒത്തിരി സന്തോഷം.
പുറം ചട്ട, ഒറ്റ നോട്ടത്തില്‍ ഇഷ്ടമായില്ല. പിന്നീടു, ഇതു ബൂക്ക് ഷെല്‍ഫില്‍ ഇരിക്കുന്നതായി ഒന്നു ആലോചിച്ചു നോക്കി.
അപ്പൊ തോന്നി ഇതാണ് എറ്റം പറ്റിയ കവര്‍ എന്നു.
ഇരുത്തം വന്ന ഒരു എഴുത്തുകരന്റെ പുസ്തകത്തിനു ചേരുന്ന പുറം ചട്ട തന്നെ.

ഇതു ബുക്ക് ആക്കാന്‍ പ്രയത്നിച്ച ആ വെളുത്തകൈകള്‍ക്കും, പിന്‍ താങ്ങായി നിന്ന എല്ലാ കരങ്ങള്‍ക്കും നന്ദി, ഞങ്ങള്‍ക്കു ഇങ്ങനെ ഒന്നു സമ്മാനിച്ചതിന്.


ഇതു ഇങ്ങനെ ഇവിടെ കാണുമ്പോള്‍ ,ഞാന്‍ അടക്കം ഓരോ ബ്ലൊഗ്ഗറും അഭിമാനിക്കുകയാണ്.

അഭിനന്ദനങ്ങള്‍.

Visala Manaskan said...

പ്രിയപ്പെട്ട ബൂലോഗ കൂടപ്പിറപ്പുകളേ,

കൂട്ടുകാര്‍ക്ക് കത്തെഴുതുമ്പോള്‍ കത്ത് ഫില്ല് ചെയ്യാന്‍ വേണ്ടി എഴുതിയിടാറുള്ള എന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ആദ്യം 2000-ല്‍ കേരള ഡോട്ട് കോമില്‍ എഴുതിയിട്ടപ്പോള്‍ അന്ന് വിശ്വം എന്ന് പേരായ ഒരാള്‍ (എവിടെനിന്നാണെന്നോ ആരാണെന്നോ അന്ന് ഒരു രൂപവുമില്ലായിരുന്നു)പറഞ്ഞു.

‘പുരാണം അടിപൊളി. ഇത് പുസ്തകമായി ഇറങ്ങേണ്ട വയാണ്’ എന്ന്.

എനിക്കപ്പോള്‍ സത്യത്തില്‍ തോന്നിയത്,

കുട്ടികളുണ്ടാവാത്ത കോടീശ്വരന്മാരായ ഏതോ സായിപ്പ് മദാമ്മ ദമ്പതിമാര്‍ എന്നെ മകനായി ദത്തെടുക്കാന്‍ പ്ലാനുണ്ട് എന്ന് കേട്ട പോലെയുള്ള ഒരു ഫീലിങ്ങായിരുന്നു! ഒരുകാലത്തും നടക്കാത്ത കാര്യം!


2005 സെപ്റ്റംബറില്‍ അനിലേട്ടന്‍ വഴി ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയപ്പോള്‍ ശനിയന്‍ മുതല്‍ പലരും ‘ഇത് പുസ്തകമാക്കണം’ എന്ന് പറഞ്ഞപ്പോള്‍ തുള്ളാന്‍ തുടങ്ങിയ എന്റെ ഉള്ളത്തോട് ഞാന്‍ പറഞ്ഞൂ ‘എടാ പൊട്ടാ.. അവര് നിന്നെ പറ്റിക്കാന്‍ പറയുന്നതാവും’ എന്ന്.

അങ്ങിനെയിരിക്കെ ഒരിക്കല്‍ ശ്രീ. ഉമേഷ് മാഷ് പുരാണം പുസ്തക സെറ്റപ്പില്‍ എനിക്ക് അയച്ച് തന്ന് എന്നെ ശരിക്കും ഞെട്ടിച്ചു. സന്തോഷം കൊണ്ട് അന്ന് ഞാന്‍ ഉച്ചക്ക് ചോറുണ്ടില്ല എന്ന നഗ്നസത്യം ഞാന്‍ ഇനി മറച്ചുവക്കുന്നില്ല.

പിന്നീടൊരിക്കല്‍ കലേഷ് എനിക്കൊരു മെയില്‍ അയച്ചു:

‘പ്രിയ സജീവേ, കൊടകരപുരാണം സ്ഥിരം വായിക്കാറുണ്ട്. നന്നാവുന്നുണ്ട്. ഇത് ഇങ്ങിനെ ഇന്റര്‍ നെറ്റുള്ളവര്‍ മാത്രം വായിച്ചാല്‍ പോരാ. കേരളം മുഴുവന്‍ വായിക്കണം. സജീവിന് എതിര്‍പ്പില്ല എങ്കില്‍ അതിനുവേണ്ടി ഞാന്‍ എന്റെ അടുത്ത സുഹൃത്തക്കളോടൊക്കെ സംസാരിച്ച്, പുസ്തകമിറക്കാനുള്ള കാര്യങ്ങള്‍ ചെയ്തോളാം. എന്ന്‘

അന്ന് ഞാന്‍ എന്റെ ഉള്ളത്തെ ഫ്രീയായി തുള്ളാന്‍ വിട്ടു.

കാരണം, കലേഷിന്റെ ആ വാക്കുകളില്‍ ഒരു ഉത്തമ സുഹൃത്തിനേയും യാതൊരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി ഇത് പുസ്തകമാക്കുവാന്‍ ഏതറ്റം വരെ പോകാനുള്ള ആ ആത്മാര്‍ത്ഥതയും നിശ്ചയ ദാര്‍ഢ്യവും ഞാന്‍ കണ്ടു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷം. എന്റെ മറ്റൊരു മഹാഭാഗ്യം.

അങ്ങിനെ കലേഷ് വഴി, മനസ്സില്‍ സ്‌നേഹത്തിന്റെ വസന്തകാലം കൊണ്ടുനടക്കുന്ന മറ്റൊരാളെ പരിചയപ്പെട്ടു. (ഉമേച്ചി എന്നോട് ക്ഷമിക്കുക, പറയാതിരിക്കാന്‍ എനിക്കാവില്ല)

എന്റെ ഉമേച്ചിയെ!!!

കലേഷിനും ഉമേച്ചിക്കും ഒപ്പം എല്ലാവിധ സഹായങ്ങളും വാഗ്ദാനവും ചെയ്തുകൊണ്ട് പ്രിയപ്പെട്ട കുമാര്‍ ബായിയും കൂടി.

അതിനിടക്ക്, മാതൃഭൂമി ആരൊഗ്യമാസികയുടെ സബ് എഡിറ്റര്‍ ആയിരുന്ന ശ്രീ. ബിജു സി.പി.യും ശ്രീ. ജോണി ചേട്ടനോട് (കറന്റ്) പുരാണത്തിനു വേണ്ടി റെക്കമെന്റ് ചെയ്ത് സംസാരിക്കുകയുണ്ടായി.

അങ്ങിനെ ഇന്ന് കൊടകരപുരാണം പുസ്തകമാവുമ്പോള്‍ എന്നേക്കാളും കൂടുതല്‍ സന്തോഷിക്കാന്‍ അര്‍ഹത ശരിക്കും കലേഷിനും ഉമേച്ചിക്കും പിന്നെ കുമാര്‍ ബായിക്കുമാണ് എന്ന് എനിക്ക് തോന്നുന്നു. കാരണം അവര്‍‍ കുറേ ഇതിനുവേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്!

ബൂലോഗത്തെ എന്റെ പൊന്നു കൂടപ്പിറപ്പുകളേ, നിങ്ങള്‍ എനിക്ക് തന്ന സ്‌നേഹം ഞാന്‍ ഓരോരോ പേരെടുത്ത് പറയാത്തതുവഴി കുറച്ചുകാണുകയാണ്‌ എന്ന് തോന്നരുത്. നൂറുകണക്കിന് ബ്ലോഗേഴ്സ് പേര്‍ ഫോണായും കമന്റായും മെയിലായും ഓര്‍ക്കുട്ട് സ്ക്രാപ്പായും ഭയങ്കര താത്പര്യത്തോടെ പുസ്തകത്തിന്റെ അപ്ഡേഷന്‍ ചോദിക്കാറുള്ളത് മറന്നിട്ടല്ല.

പിന്നെ ഒരു കാര്യം പൊതുവേ പറഞ്ഞോട്ടേ. എന്റെ ചില മൌനങ്ങള്‍ക്കും തമാശകള്‍ക്കും ഞാന്‍ ചിന്തിക്കാത്ത മാനങ്ങള്‍ കാണരുത്. പ്ലീസ്.

ഉപജീവനമാര്‍ഗ്ഗം ഈ കമ്പനിയിലെ ജോലിയും മറ്റു സ്ഥാവരിയും ജംഗമിയും മാത്രം. അത് വിട്ടിട്ടൊരു കളിയുമില്ല. വേറൊന്നും പ്രതീക്ഷിച്ചിട്ടുമില്ല.

ബ്ലോഗിങ്ങും പുരാണവും എന്റെ ഹോബിയോ തമാശക്കളിയോ ആണ്. അവിടെ ആരെയും വേദനിപ്പിക്കാനോ വേദനിപ്പിക്കപ്പെടാനോ താല്പര്യമില്ല.

എല്ലാവര്‍ക്കും ഒരുപാടൊരുപാട് നന്ദി. നമസ്കാരം. സ്‌നേഹം.

ഒര്‍ക്കലും തീര്‍ത്താല്‍ തീരാത്ത കടപ്പാടോടെ,
ബ്ലോഗിന്റെ സ്വന്തം വിശാലം‍.

(ഓഫീസില്‍ പണിയോട് പണിയാണിന്ന്.. തിരക്കില്‍ എഴുതിയതാണ്.. ഗ്രാമ്മര്‍ മിസ്റ്റേക്കുണ്ടെങ്കില്‍ ക്ഷമി)

കണ്ണൂരാന്‍ - KANNURAN said...

എല്ലാ മലയാളി ബ്ലോഗര്‍ക്കും അഭിമാന മുഹൂര്‍ത്തം തന്നെ.. സംശയമില്ല.. വിശാലാ വല്ലാതെ സെന്റിയായല്ലോ.. ഉണ്ടാവും.. മനസ്സിലാവുന്നു..

Radheyan said...

സജീവേ, അനുമോദനങ്ങള്‍.

UAE യില്‍ ഒരു പ്രകാശനം വേണ്ടേ. തകര്‍പ്പന്‍ പാര്‍ട്ടിയോട് കൂടിയത്(ചോദ്യം ബാക്കിയുള്ളവരോടാണ്)

സുനില്‍ said...

വിശാലേട്ടാ...അങ്ങിനേ കാത്തു കാത്തു അവസാനം 'വന്നല്ലോ വനമാല'...

കമ്പൂട്ടര്‍ അക്ഷരങ്ങല്‍ വായിക്കാന്‍ വലിയ പിടിയോ ക്ഷമയോ ഇല്ലാത്തവരേ ഇതെങ്ങിനെ വായിച്ചു കേപ്പിക്കും എന്ന വിഷമത്തിലായിരുന്നു....

"പ്രേമത്തിന്റെ പരിമളം ഒളിച്ചു വെച്ചാലും ഒളിഞ്ഞിരിക്കില്ല" എന്ന പണ്ടത്തേ പരസ്യം പോലെ ആ വിശാലന്‍ സ്റ്റൈല്‍ നര്‍മ്മത്തിന്റെ പരിമളം(കിണറ്റി ചാടിയ പരിമളം അല്ലട്ടൊ) അങ്ങിനെ ഒളിഞ്ഞൊന്നു ഇരിക്കില്ല...ലോകം അറിയന്നേ ചെയ്യും....ചെയ്യണം...

സന്തോഷായിട്ടൊ...

Achoos said...

കൊടകര പുരാണ പുസ്തക ശില്‍പിക്കും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനത്തിന്‍ പൂച്ചെണ്ടുകള്‍.

Vempally|വെമ്പള്ളി said...

വിശാലാ, അങ്ങനെ ഹോബിയും തമാശയും കളിയുമൊക്കെ ഇപ്പോ കാര്യായി അല്ലെ! നാട്ടില്‍, വീട്ടിലൊരു കിണറുണ്ട്- എത്ര വെള്ളം എത്ര കോരിക്കളഞ്ഞാലും ഉറവ ഇങ്ങനെ വീണ്ടും വന്നു കൊണ്ടിരിക്കും എന്നതു പോലെയാണ് വിശാലന്‍റെ ഹാസ്യവും ചിരിയും ചിന്തകളുമൊക്കെ. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കിയിരുന്ന് അന്തം വിട്ടു ചിരിച്ചവരുടെ കൂടെ ഇനി കേരളത്തിലെ പുസ്തകം വായിക്കുന്നവരും കൂടട്ടെ! “പ്രീയ“ കലേഷിനും,കുമാറിനും, ഉമേച്ചിക്കും ഒക്കെ അഭിനന്ദനങ്ങളും നന്ദിയും! വിശാലനോട് ഇതൊക്കെ പറഞ്ഞ് മടുത്തു.

വിശാലാ ഇനി കൊടകരേല്‍ ലാന്‍റു ചെയ്യുമ്പൊ സൂക്ഷിച്ചോളൂ കേട്ടൊ.