Sunday, February 25, 2007

പ്രാണസഖി ഞാന്‍ വെറുമൊരു....


പ്രാണസഖി ഞാന്‍ വെറുമൊരു..
പാതിരാവായില്ലാ പൗര്‍ണ്ണമി കന്യയ്ക്‌..
ആദ്യത്തേ കണ്മണി..
അല്ലിയാമ്പല്‍ കടവി..
ല്‍താമസമെന്തേ വരുവാന്‍..
ഇനി ഇത്‌ പോലുള്ള വരികള്‍ നമുക്ക്‌ തരുവാന്‍ ആരുണ്ട്‌ ബാക്കി?

45 comments:

അതുല്യ said...

പ്രാണസഖി ഞാന്‍ വെറുമൊരു....

ആദരാഞ്ചലികള്‍. ഈ നഷ്ടവും ഒരു വേദനയായി മാറുന്നു എന്നില്‍.

മുസ്തഫ|musthapha said...

ആദരാഞ്ജലികള്‍

വിഷ്ണു പ്രസാദ് said...

മഹാനായ കവിക്ക് ആദരാഞ്ജലികള്‍

സുല്‍ |Sul said...

ആദരാഞ്ജലികള്‍...

Kaippally said...

ആദരാഞ്ജലികള്‍

Unknown said...

ആദരാഞ്ജലികള്‍

Haree said...

കവിയും സംവിധായകനും ഗാനരചയിതാവുമായി മലയാളമണ്ണില്‍ നിറഞ്ഞു നിന്ന ഭാസ്കരന്മാഷിന് ആദരാഞ്ജലികള്‍...
--

Radheyan said...

മാഷ് ഓര്‍ക്കപ്പെടുക ലാളിത്യത്തിലായിരിക്കും.ലളിതമായ സംഗതികളെ ഉപമേയമാക്കിയ അതുല്യനായ കവി.
നാഴിയുരി പാല് കൊണ്ട് നാടാകെ കല്യാണം
നാലഞ്ച് തുമ്പ കൊണ്ട് മാനത്തൊരു പൊണോണം
നക്ഷത്രങ്ങളുള്ള നിലാവ് നിറഞ്ഞ മാനത്തെ ഇതിലും ലളിതമായി എങ്ങനെ വാങ്മയചിത്രമാക്കും.

എന്റെ പ്രിയപ്പെട്ട വരി ഇതാണ്
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കേ
സ്വരരാഗസുന്ദരിമാര്‍ക്കോ
വെളിയില്‍ വരാന്‍ എന്തൊരു നാണം.

പ്രിയപ്പെട്ടവന്റെ മുന്നില്‍ പാടാനുള്ള സങ്കോചം എത്ര ഭംഗിയായി കുറിച്ചിരിക്കുന്നു.

അശ്രുപൂജ അവിടുത്തെ ഓര്‍മ്മക്കുമുന്നില്‍

Unknown said...

മഹാനായ കവിക്ക് ആദരാഞ്ചലികള്‍

ഫാരിസ്‌ said...

"സ്വര്‍ണ്ണ മുകിലേ.. സ്വര്‍ണ്ണ മുകിലേ..
സ്വപ്നം കാണാറുണ്ടോ..നീയും
സ്വപ്നം കാണാറുണ്ടോ"

ആദരാഞ്ജലികള്‍... ദു:ഖത്തില്‍ പങ്കുചേരുന്നു..

Abdu said...

‘ഓര്‍‌ക്കുക വല്ലപ്പോഴും...’


ആദരാഞ്ജലികള്‍

...പാപ്പരാസി... said...

മലയാളത്തിന്റെ മഹാ നഷ്ടം...വേദനിക്കുന്നു.

മജീദ്‌ പി.കെ said...

സ്വപ്ന മാലിനി തീരത്തുണ്ടൊരു
കൊച്ചു കല്യാണ മണ്ഠപം..
സുന്ദര പ്രേമ ചന്ദനം മുല്ല-
പന്തലിട്ടൊരു മണ്ഠപം..

എത്ര ലളിതമായ വരികള്‍..

...വേദനിക്കുന്നു, ആദരാഞ്ജലികള്‍

Mubarak Merchant said...

ആദരാഞ്ജലികള്‍

ഏറനാടന്‍ said...

പുലര്‍ക്കാല സുന്ദരസ്വപ്‌നത്തില്‍
ഞാനൊരു പൂമ്പാറ്റയായി പറന്നുവെങ്കില്‍

പത്തുവെളുപ്പിന്‌ മുറ്റത്ത്‌ നില്‍ക്കണ
കസ്‌തൂരിമുല്ലയ്‌ക്ക്‌ കാതുകുത്ത്‌...

മഹാനായ ആ സര്‍ഗ്ഗധനന്‌ ആദരാഞ്ചലികള്‍..

വേണു venu said...

മലയാളഭാഷയെ മനോഹരമാക്കിയ ആ അതുല്യ പ്രതിഭയ്ക്കു് എന്‍റെ ആദരാഞ്ജലികള്‍ .

Unknown said...

‘ഓര്‍‌ക്കുക വല്ലപ്പോഴും...’


ആദരാഞ്ജലികള്‍

Ziya said...

“നാഴിയൂരിപ്പാലു കൊണ്ട്
നാടാകെ കല്യാണം
നാലഞ്ചു തുമ്പ കൊണ്ട്
മാനത്തൊരു പൊന്നോണം
ആ മാനത്തൊരു പൊന്നോണം....”
സജലമിഴികളോടെ, ആദരവോടെ
മാഷിന് അന്ത്യാഞ്ജലി!

krish | കൃഷ് said...

താങ്കളുടെ വരികള്‍ അനശ്വരമാണ്.

ആദരാജ്ഞലികള്‍.

അനുപമ പ്രഭു said...

“ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍
പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു”
ഇല്ല, ആരും നികത്തില്ലീ നഷ്‌ടം.
ആദരാഞ്ജലികള്‍.

കൈയൊപ്പ്‌ said...

പ്രിയകവിക്ക്‌ ആദരാഞ്ജലികള്‍!

aneel kumar said...

പൊന്‍‌കിനാവിന്‍ പുഷ്പരഥത്തില്‍...

ഭാസ്കരന്‍ മാഷിന് ആദരാഞ്ജലികള്‍.

കണ്ണൂസ്‌ said...

കവി, ഗാനരചയിതാവ്‌ എന്ന നിലയിലാണ്‌ ഏറ്റവും ഓര്‍മ്മിക്കപ്പെടുകയെയെങ്കില്‍ കൂടി, പി.ഭാസ്‌കരന്‍ എന്ന സംവിധായകനേയും നാം മറന്നു കൂടാ. നീലക്കുയില്‍, രാരിച്ചന്‍ എന്ന പൌരന്‍, അമ്മയേ കാണാന്‍, നായരു പിടിച്ച പുലിവാല്‍, ഇരുട്ടിന്റെ ആത്‌മാവ്‌, അന്വ്വെഷിച്ചു കണ്ടെത്തിയില്ല, മൂലധനം, കള്ളിച്ചെല്ലമ്മ, സ്ത്രീ, ജഗദ്‌ഗുരു ശ്രീ ശങ്കരാചാര്യര്‍, വിത്തുകള്‍, ഉമ്മാച്ചു, ശ്രീമദ്‌ ഭഗവദ്‌ഗീത തുടങ്ങിയ ചിത്രങ്ങളൊക്കെ ഈ രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രതിഭയെ അടിവരയിടുന്നവയാണ്‌. അവ ചിത്രീകരിക്കപ്പെട്ട കാലഘട്ടം കൂടി കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.

ആദരാഞ്ജലികള്‍!!

Unknown said...

ആദരാഞ്ജലികള്‍!!

ടി.പി.വിനോദ് said...

ആദരാഞ്ജലികള്‍

Unknown said...

മലയാള സിനിമാ ഗാനങ്ങളില്‍ കാവ്യസുന്ദരിയുടെ സ്വപ്നാടനം ഇട കലര്‍ത്തി അനശ്വരഗാനങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയ പ്രിയകവീ

കൂപ്പുകൈയോടെ വിട.‍

കര്‍ണ്ണന്‍ said...

പ്രിയപ്പെട്ട കവി വരേണ്യാഅങ്ങേയ്ക്ക് ഈ പഥികന്റെ ആദരാജ്ഞലികള്‍

sandoz said...

ആദരാഞ്ജലികള്‍

sreeni sreedharan said...

പ്രാര്‍ത്ഥനകള്‍, ആദരാഞ്ജലികള്‍

അഡ്വ.സക്കീന said...

പ്രിയ കവേ, ആദരാഞ്ജലികള്‍

ദിവാസ്വപ്നം said...

ആദരാഞ്ജലികള്‍

Unknown said...

വാക്കിനു വിലപ്പിടി-
പ്പേറുമീ സന്ദര്‍ഭത്തില്‍-
'ഓര്‍ക്കുക വല്ലപ്പോഴു'-
മെന്നല്ലാതെന്തോതും ഞാന്‍
(ഓര്‍ക്കുക വല്ലപ്പോഴും, പി.ഭാസ്കരന്‍)

ആദരാഞ്ജലികള്‍!

സാരംഗി said...

ആദരാഞ്ജലികള്‍..മലയാളിയ്ക്ക്‌ ഒരിയ്ക്കലും മറക്കാനാകാത്ത ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച ഭാസ്കരന്മാഷിനു..സര്‍വോപരി, നല്ലൊരു മനുഷ്യസ്നേഹിയ്ക്ക്‌...

Kalesh Kumar said...

കവിക്ക് ആദരാഞ്ജലികള്‍ .....
ലാളിത്യമാര്‍ന്ന കവിതകള്‍ക്കിനി എവിടെ പോകും?

സുഗതരാജ് പലേരി said...

ഭാസ്കരന്മാഷിന് ആദരാഞ്ജലികള്‍...

Mohanam said...

കുയിലിനേത്തേടിയില്‍ ആരംഭിച്ച ജൈത്രയാത്ര അസ്തമിച്ചു....

പി. ഭാസ്കരന്‍ മാഷിനു ആയിരമായിരം അശ്രുപുഷ്പങ്ങള്‍

രാജ് said...

പ്രാണസഖി.. ആയിരുന്നു ഭാസ്കരന്‍ മാഷുടേതായി എനിക്കേറ്റവും പ്രിയമുള്ള ഗാനം, രാധേയന്‍ പറഞ്ഞ ‘അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍’ എന്ന വരികള്‍ കേള്‍ക്കുന്നതുവരെ.

ആദരാഞ്ജലികള്‍.

evuraan said...

തീരാ നഷ്ടം.

ആത്മാവിനു നിത്യ്‌ശാന്തി നേരുന്നു.

Santhosh said...

പി, ഭാസ്കരന്‍ രചിച്ച ഒട്ടനവധി ഗാനങ്ങള്‍ എന്‍റെ ഇഷ്ടഗാനങ്ങളാണ്. നീ മധു പകരൂ, മാനത്തെക്കായലില്‍, മഞ്ഞലയില്‍ മുങ്ങിത്തോത്തി എന്നിവ അവയില്‍ ചിലതു മാത്രം. ആത്മാവിന് ശാന്തി നേരുന്നു.

aneel kumar said...

എന്തൊരു തീരാത്ത തീരാത്ത ശോകം...

Manoj | മനോജ്‌ said...

മലയാളം - മലയാളിത്തം - കേരള ഗ്രാമ ഭംഗി, ഐശ്വര്യം ഇവ നിറഞ്ഞു നിന്ന സുന്ദരഗീതികള്‍‌ അവ എന്റെ ബാല്യ കൌമാരങ്ങളുടെ ഒരു ഭാഗം തന്നെയായിരുന്നു... പ്രണാമങ്ങള്‍!

NITHYAN said...

പ്രേമത്തിന്റെയും വിപ്ലവത്തിന്റെയും പാട്ടുകാരാ പ്രണാമം
നിത്യന്‍

Mohanam said...

http://mp3pattukal.blogspot.com
മലയാളം പാട്ടുകള്‍ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം
http://mp3pattukal.blogspot.com

ഉണ്ടാപ്രി said...

ബൂലോഗ ക്ലബില്‍ ചേരാന്‍ ഞാന്‍ താല്‍പര്യ പെടുന്നു.

snehickoo@yahoo.com
http://undapri.blogspot.com

ഗുപ്തന്‍ said...

വൈകിയാണീ പോസ്റ്റ് കണ്ടത്.. പാമരനല്ലാത്ത പാട്ടുകാരന് ആദരാജ്ഞലികള്‍...

എന്നെയുംകൂടെ ക്ലബ്ബില്‍ ചേര്‍ക്കുമോ...
manu.0006@yahoo.com