Saturday, November 04, 2006

ഒരനൌണ്‍സ്മെന്റ്: കൊച്ചി ബ്ലോഗ് മീറ്റ്

പ്രിയ ബൂലോഗരേ,
വന്‍ പങ്കാളിത്തത്തോടെ നടന്ന കൊച്ചി-കേരളാ ബ്ലോഗ് മീറ്റിനും ഉദ്ദേശിച്ചരീതിയില്‍ നടക്കാതെ പോയ കൊച്ചി ഓണമീറ്റിനും ശേഷം മീറ്റ് മീറ്റെന്നും പറഞ്ഞ് ഇവിടെക്കെടന്ന് കൂവാന്‍ നിനക്ക് നാണമില്ലേടാ എന്ന് ചോദിച്ചാല്‍, ഇല്ല ബൂലോകരേ.. ഇതില്‍ നാണിക്കേണ്ട കാര്യമെന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. അപ്പൊ പറഞ്ഞുവരുന്നതെന്താന്ന് വെച്ചാല്‍ ഈ വരുന്ന ഞായറാഴ്ച- അതായത് നവംബര്‍ 12-ആം തിയതി എറണാകുളത്ത് വച്ച് ഒരു മീറ്റ് നടത്തുവാന്‍ കുറേയേറെ ബ്ലോഗര്‍മാര്‍ പരസ്പരമയച്ച മെയിലുകളിലൂടെ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. പൊതുതാല്പര്യമെന്ന നിലയില്‍ കൂട്ടായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താന്‍ ഇതിവിടെ പോസ്റ്റുന്നു. എല്ലാവരും അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഓടിവന്ന് ഇതിനെ ഒരു മഹാവിജയമാക്കി മാറ്റണേ എന്ന് അഭ്യര്‍ത്ഥിക്കുന്നു.

40 comments:

Mubarak Merchant said...

ഈ മീറ്റ് നടക്കുമെങ്കില്‍ ഒരുപക്ഷേ രണ്ട് വിശിഷ്ടാതിഥികള്‍ കൂടി പങ്കെടുത്തേക്കും.
കാര്യങ്ങള്‍ തീരുമാനമായ ശേഷം അവരോടുകൂടെ ചോദിച്ചിട്ട് പേരു വെളിപ്പെടുത്താം.

വല്യമ്മായി said...

ആശംസകള്‍(അപ്പോള്‍ ഇതിനാനല്ലേ എന്നോടും തറവാടിയോടും രണ്ട് ദിവസത്തിനു നാട്ടില്‍ വരാന്‍ പറഞ്ഞത്)

ഇടിവാള്‍ said...

ഒരു റിട്ടേണ്‍ ടിക്കട്ടു തരുവാണേല്‍, ഒരു വിശിഷ്ടന്‍ ഞാനാവാം.. ( വേണെങ്കീ.. ;) )

asdfasdf asfdasdf said...

ഇക്കാസേ ഏതെങ്കിലും ഇന്റര്‍നെറ്റ് കഫേയില് വെച്ചാണോ മീറ്റുന്നത് ? അങ്ങനെയെങ്കില്‍ എന്റെ ഒരു പ്രോക്സിയെ വിടാമെന്ന് കരുതിയാണ്.

മുസാഫിര്‍ said...

ഇക്കാസെ,
ആശംസകള്‍ മാത്രം.

sandoz said...

ഇക്കാ പുതുമുഖങ്ങളെ പങ്കെടുപ്പിക്കുമോ..
ഞാനൊരു കൊച്ചിന്‍ പുതുമുഖം

Mubarak Merchant said...

തീര്‍ച്ചയായും സാന്‍ഡോസ്.
മീറ്റ് തന്നെ പുതിയ മുഖങ്ങള്‍ ഉദ്ദേശിച്ചുള്ളതാണ്.

Anonymous said...

കുപ്പിയെടുക്കുമെങ്കില്‍ ഞാന്‍ റെഡി

അലിഫ് /alif said...

നവംബര്‍ 19 കഴിഞ്ഞാരുന്നേല്‍ ഒരു പാവം നൈജീരിയ ബ്ലോഗനുകൂടി പങ്കെടുക്കാമായിരുന്നു.
ആശംസകള്‍

വിനോദ്, വൈക്കം said...

നവംബര്‍ 12 ന് വൈകിട്ട് കൊച്ചിയില്‍ കരുണാകര്‍ജിയുടെ എന്‍ സി പി ലയനം മീറ്റുമുണ്ട്. ബ്ലോക്ക് ആകാന്‍ ചാന്‍സ് ഉണ്ട്. അതിനു മുന്‍പേ അവസാനിപ്പിക്കേണ്ടി വരും.( 4.00 മണിക്ക് )

കൊച്ചുമുതലാളി said...

പുതുമുഖങ്ങളെ ഉദ്ദേശിച്ചിട്ടുള്ളതാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പങ്കെടുക്കും.

സമയവും സ്ഥലവും കൃത്യമായി നേരത്തേ തന്നെ
എല്ലാവരേയും അറിയിക്കുമല്ലോ..

ശേഷം കാഴ്ചയില്‍!!!

keralafarmer said...

എല്ലാ ഭംഗിയായി നടക്കട്ടെ. “ആശംസകള്‍“

keralafarmer said...

തിരുവനന്തപുരത്തുവെച്ച്‌ മീറ്റാനാളുണ്ടെങ്കില്‍ ഞാന്‍ റെഡി.

സഹൃദയന്‍ said...

നല്ലത്‌...........
കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുക

അത്തിക്കുര്‍ശി said...

ആശംസകള്‍!!

Mubarak Merchant said...

സഹൃദയരായ കുറേപ്പേരുടെ ആശംസയും രണ്ട് പുതുമുഖങ്ങളുടെ താല്പര്യവും വൈക്കന്റെ നിര്‍ദ്ദേശവുമല്ലാതെ മറ്റൊന്നും കണ്ടില്ല. കൊച്ചിയിലെ ആക്റ്റീവ് ബ്ലോഗര്‍മാരും പോസ്റ്റില്‍പ്പറഞ്ഞ, മെയിലിലൂടെ താല്പര്യം പ്രകടിപ്പിച്ച ബ്ലോഗര്‍മാരും ഇതു കണ്ടില്ലേ?
ഇനിയതല്ല, മീറ്റ് വേണ്ട എന്നാണെങ്കില്‍ വേണ്ട. ആര്‍ക്ക് ചേതം? എനിക്ക് ചെയ്യാനുള്ളത് ഞാന്‍ ചെയ്തു. ഇനി ബാക്കി താല്പര്യമുള്ളവര്‍ മീറ്റ് നടത്ത്, എന്നാല്‍ കഴിയുന്നത് ഞാനും ചെയ്യാം. ബൈ.

Kumar Neelakandan © (Kumar NM) said...

ഇക്കാസേ, പിണങ്ങാതിരിക്കൂ..
ഇന്നിവിടെ അവധിയല്ലെ? അവരൊക്കെ ആപ്പീസില്‍ ഇരുന്നു പറഞ്ഞതല്ലെ മെയിലില്‍. നേരം വേളുക്കട്ടെ!
ആരില്ലെങ്കിലും ഒരുത്തന്‍ ബംഗളൂരുനിന്നും കുട്ടിയും പറിച്ചുവരും എന്നു പറഞ്ഞിട്ടുണ്ട്. അവനെ നമുക്കു ഒരു ബോട്ടില്‍ കയറ്റി കായലില്‍ കൊണ്ട് താഴ്തി എങ്കിലും മീറ്റാം..

സു | Su said...

മീറ്റ് നടത്തൂ. ആശംസകള്‍. :)

sreeni sreedharan said...

ഇതെന്തോന്ന് അപ്പൊഴേക്കും പിണങ്ങിയോ?

ഇന്നു വൈകിട്ട് വന്നതേ ഉള്ളൂ തൃശ്ശൂര് പോയിട്ട്.
പറഞ്ഞപോലെ ഒരാള്‍ ബാംഗ്ലൂര്‍ന്ന് വന്നിട്ട് ഒരു ചെറിയ പരിപാടിയെങ്കിലും സംഘടിപ്പിക്കാന്‍ പറ്റിയില്ലേല്‍, അതു മതി അടുത്ത മണ്ടത്തരം പോസ്റ്റ് “എന്‍റെ കൊച്ചി മീറ്റ് ഐഡിയ മണ്ടത്തരം” എന്നെഴുതാന്‍. കുമാറേട്ടന്‍ പറഞ്ഞതു പോലെ നാളെ യാവട്ടെ ഞാ ശരിയാക്കിത്തരാം...

Rasheed Chalil said...

എല്ലാ ആശംസകളും...

അടുത്ത മാസം മീറ്റാന്‍ പദ്ധതിയുണ്ടെങ്കില്‍ ഞാനും കൂടാം..

വാളൂരാന്‍ said...

ഡായ്‌ ഡായ്‌ അവിടെങ്ങുമാരുമില്ലേ? ഇതിപ്പോ ഖത്തറുകാരാ മെച്ചമെന്നാ തോന്നുന്നേ, ഞങ്ങള്‍ നാലഞ്ചാളുകളെങ്കിലുമുണ്ട്‌. വല്ലോം നടക്കുവോ? ഫുള്‍ സപ്പോര്‍ട്ടുണ്ടേ.... ഒരു മഹാരാജാസ്‌ അലൂംനിയായിരുന്നു, അവിടെയെങ്ങാനുമാണോ മീറ്റ്‌. എല്ലാ സ്ഥലത്തും മീറ്റുകള്‍ നടക്കട്ടെ, ബൂലോഗം വളരട്ടെ......

sreeni sreedharan said...

സുഹൃത്തുക്കളെ,
ഒരു കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ് ഈ മീറ്റ് നടക്കാന്‍ എന്ന് ആദ്യമേ തന്നെ ഓര്‍മ്മിപ്പിച്ചു കൊള്ളട്ടേ. ഏറ്റവും അത്യാവശ്യമായി വേണ്ടത് എത്ര പേര്‍ ഇതിനു പങ്കെടുക്കാന്‍ ഉണ്ടാവും എന്നതാണ്. അതിനനുസരിച്ചേ ചെലവുകളും, മറ്റും തീരുമനിക്കാന്‍ കഴിയൂ; അധികം ദിവസങ്ങളില്ലാത്തതു കൊണ്ട് എത്രയും വേഗം അതറിയിക്കുവാന്‍ അപേക്ഷിക്കുന്നൂ...
പിന്നെ രണ്ടാമത്തേത് ടി മീറ്റിലേക്കായ് ഒരു ഖജാഞ്ജിയെ തീരുമാനിക്കേണ്ടതും അത്യാവശ്യമെന്ന് തോന്നുന്നൂ...സാമ്പത്തികം തന്നെ പ്രധാന വിഷയം..
പിന്നെ തീയതി ഏകദേശം തീരുമാനിച്ചു എന്നു കരുതുന്നൂ; നവമ്പര്‍ 12 ഞായറായ്ഴ. അതായത് അടുത്ത ഞായറാഴ്. സമയം ഒട്ടുംതന്നെയില്ലാ പാഴാക്കുവാനായ്.

എവിടെ വച്ച് നടത്താം എന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ തീര്‍ച്ചയായും അതും ഇവിടെ പറയണം (കഴിഞ്ഞ തവണ എറണാകുളം ‘ഭാരത് ടൂറിസ്റ്റ് ഹോമില്‍ ’ BTH വച്ചാണു നടത്തിയത്).

സഹകരണം പ്രതീക്ഷിച്ചു കൊണ്ട്. .. .പച്ചാളം
(ദോണ്ടെ ആ ശ്രീജിത്തിനു മുന്‍പില്‍ നമ്മുടെ മാനം പോവാണ്ട് നോക്കണം, ലവന്‍ വരുമെന്നാ കേട്ടത് )

Mubarak Merchant said...

ഞാനാദ്യം പറഞ്ഞ വിശിഷ്ടാതിഥി നമ്പ്ര. 1:
ശ്രീമാന്‍. അത്തിക്കുര്‍ശി ഫ്രം ഷാര്‍ജാ, യൂഏഈ.
അദ്ദേഹം 12 മുതല്‍ 17 വരെ ഔദ്യോഗികാവശ്യത്തിന് കൊച്ചിയിലുണ്ട്. നമ്മളെയെല്ലാം കാണാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.
നമ്പ്ര. 2:
ശ്രീ. ഹരി.
ഇദ്ദേഹം ഒരു സ്കൂള്‍ അദ്ധ്യാപകനാണ്. ബ്ലോഗിംഗില്‍ പുതിയ ആള്‍. സ്വന്തം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം ബ്ലോഗിംഗ് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ശരിയായി മനസ്സിലാകുവാനാണ് അദ്ദേഹമെത്തുന്നത്. (കുമാറേട്ടനും ശ്രീജിത്തിനും പണിയായി)

Nishad said...

പ്രിയപ്പെട്ട ബൂലോഗരേ,
വരുന്ന 12 ന് ഈയുള്ളവന്റെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണെന്ന് ഇതിനാല്‍ പ്രഖ്യാപിച്ചുകൊള്ളുന്നു...
ഇതുവരെ മീറ്റിയിട്ടില്ല എന്നുള്ള ഒരു കുറവുണ്ട്..
അഡ്ജസ്റ്റ് ചെയ്യുമല്ലോ...
ബാക്കി വിവരങ്ങള്‍ പോരട്ട്...

പരദേശി said...

ഇക്കാസെ,

ആശംസകള്‍.....
അടുത്ത മാസം കൊച്ചിയിലെത്താന്‍ സാധ്യതയുണ്ട് ..
വരാന്‍ പറ്റിയാല്‍ കാണാം...

sreeni sreedharan said...

1. ഇക്കാസ് (വരും)
2. വില്ലൂസ് (?)
3. വൈക്കന്‍ (വരും)
4. കൊച്ചുമതലാളി (?)
5. അഭാസന്‍ (?)
6. അത്തിക്കുര്‍ശ്ശി (വരും)
7. കുമാര്‍ (വരും)
8. ഹരിമാഷ് (വരും)
9. ശ്രീജിത്ത് (വരും)
10. ഞാന്‍ (വരും)
11. പച്ചാളം (വരും)

ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടേല്‍ ക്രമ നമ്പര്‍ ഇട്ട് കമന്‍റൂ..
ഇനി വെറും അഞ്ചു ദിവസം മാത്രം

Sreejith K. said...

kumar © said...
ആരില്ലെങ്കിലും ഒരുത്തന്‍ ബംഗളൂരുനിന്നും കുട്ടിയും പറിച്ചുവരും എന്നു പറഞ്ഞിട്ടുണ്ട്.


ഇതിത്തിരി കടന്ന കൈ ആയിപ്പോയി കുമാറേട്ടാ‍. ഇവിടെ നിന്ന് ഏത് കുട്ടിയെ ആണ് ഞാന്‍ പറിച്ചോണ്ട് വരേണ്ടത്. എന്നെ വെറും ഒരു പിള്ളേരു പിടുത്തക്കാരനാക്കിയതില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.

പിന്നെ, ഇങ്ങനെ പലതും പറഞ്ഞ് എന്നെ നിരുത്സാഹപ്പെടുത്താം എന്ന് വല്ല വിചാരവും ഉണ്ടെങ്കില്‍ അതങ്ങ് മനസ്സില്‍ വച്ചാല്‍ മതി. അടുത്ത ഞായറാഴ്ച എറണാകുളത്ത് വന്നില്ലെങ്കില്‍ പച്ചാളത്തിന്റെ പേര് ഇക്കാസിന്റെ പട്ടിക്കിട്ടോ.

സു | Su said...

അയ്യേ..ച്ഛെ! സ്ത്രീജനങ്ങളില്ലാത്ത ബ്ലോഗേഴ്സ് മീറ്റോ? വെറുതെ അഞ്ചാറ് പേരെങ്കിലും എഴുതിയിട് പച്ചൂ.

Mubarak Merchant said...

പച്ചാള്‍സ്, കുമാരഗുരു, വൈക്കന്‍ ആന്റ് ആള്‍ അദര്‍ കൊച്ചി ബേസ്ഡ് ബ്ലോഗേഴ്സ്..
എവിടെവച്ച് നടത്തണം, എങ്ങനെ നടത്തണം മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യൂ..
നമുക്കിത് ഇന്ന് വൈകുന്നേരത്തോടെയങ്കിലും തീരുമാനമാക്കണ്ടേ?

sreeni sreedharan said...

എന്‍റെ മൊബൈല്‍ നമ്പര്‍ : 9946184595

അനംഗാരി said...

ജനുവരിയില്‍ ആയിരുന്നെങ്കില്‍....
എനിക്ക് പങ്കെടുക്കാമായിരുന്നു...(ജയന്‍ സ്റ്റൈലില്‍)

ഓ:ടോ:എന്റെ ആശംസകള്‍. മീറ്റില്‍ വായിക്കാനുള്ള എന്റെ സന്ദേശം, എന്റെ സ്വകാര്യ കാര്യസ്ഥന്‍ വശം അയച്ചു വിടുന്നതാണ്.

Shiju said...

ജനുവരി ആദ്യവാരം ആണെങ്കില്‍ എനിക്കും പങ്കെടുക്കാമായിരുന്നു.

Mubarak Merchant said...

കൂടുതല്‍ മീറ്റ് വിശേഷങ്ങള്‍ ഇനി കൊച്ചിക്കാരുടെ സ്വന്തം ബ്ലോഗില്‍! www.cochinites.blogspot.com

:: niKk | നിക്ക് :: said...
This comment has been removed by a blog administrator.
:: niKk | നിക്ക് :: said...

മോനേ പച്ചാളം,

എന്നെ ബോധപൂര്‍വ്വം ഒഴിവാക്കിയതാണോ? കഴിഞ്ഞ ഓണത്തിനു ഒരു മീറ്റിനു പ്ലാന്‍ ചെയ്തിട്ടു, അടിച്ചു പിരിഞ്ഞ ആ മീറ്റിന്റെ ഒരു സജീവ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പോലും എന്നെ പരിഗണിച്ചില്ലല്ലോ...

ഉം... നടക്കട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു

:: niKk | നിക്ക് :: said...

...ആയതിനാല്‍ ഞാന്‍ മീറ്റ്‌ ബഹിഷ്ക്കരിച്ചതായി പ്രഖ്യാപിക്കുന്നു. കൂട്ടത്തില്‍ പണിക്കനേയും രാജമാണിക്യത്തിനേയും എന്റെ പക്ഷത്തേയ്ക്കു ചുവടുമാറ്റിപ്പിച്ചു.

ലാല്‍ സലാം സഖാക്കളേ !

sreeni sreedharan said...

:(

(ഈ കമന്‍റ് ഒരു മറുപടിയല്ല.)

sreeni sreedharan said...

നിക്കേ, ചാറ്റില്‍ ശ്രമിച്ചിട്ട് പ്രതികരണം ഒന്നും കിട്ടുന്നില്ലാ, ഫോണ്‍ ഓഫുമാണ്.
ആരേയും ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ല. ഞാനറിഞ്ഞത് ശരിയാണെങ്കില്‍ നിക്കിനോട് ഇക്കാസ് ചാറ്റിലൂടെ പറഞ്ഞിരുന്നൂ എന്നാണ്.
പിന്നെ ആദ്യമേ മെയിലും അയച്ചിരുന്നൂ കിട്ടിയില്ലേ? കിട്ടിയില്ലെങ്കില്‍ ക്ഷമിക്കൂ...
ഇത് നമ്മള്‍ കൊച്ചീക്കാര്‍ നടത്തുന്ന ഒരു മീറ്റല്ലേ? അതിനു പ്രത്യേകിച്ചു ക്ഷണിക്കണോ?
ബ്ലോഗ് മീറ്റിനു ബ്ലോഗിലൂടെ തന്നെ അറിയിച്ചാല്‍ പോരേ? [എന്‍റമ്മോ രണ്ടു മൂന്ന് സ്മൈലി ഇട്ടോട്ടെ :) :) ]
പിണങ്ങാതിരിക്കൂ..മീറ്റിനു വരൂ ..
ഞാനിവിടിരുന്ന് വെള്ള ട്രൌസ്സറ് വീശുന്നത് കാണുന്നില്ലേ?
ആരേയും പ്രത്യേകിച്ച് ക്ഷണിച്ചിട്ടില്ലാ, ബാംഗ്ലൂരൊള്ള ശ്രീജിത്തിനെയും ആര്‍ദ്രത്തിനെപ്പോലും..
അതു കൊണ്ട് നിക്കിന്‍റെ സാനിധ്യം ഞാന്‍ പ്രതീക്ഷിക്കുന്നൂ......

(ഒരു ഗുണ്ടയായ ഞാന്‍...ഇത്രേം വിളിച്ചില്ലേ...വരണം :)

keralafarmer said...

തിരുവനന്തപുരം ബ്ലോഗേഴ്‌സ് മീറ്റ്‌: പങ്കെടുക്കുവാന്‍ ആളെ ആവശ്യമുണ്ട്‌
തിരുവനന്തപുരത്ത്‌ വരുവാനും പരസ്പരം നേരില്‍കാണുവാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ബൂലോക മലയാളികള്‍ക്കായി ഇതാ ഒരു ബ്ലോഗ്‌. നിങ്ങളെ വരവേല്‍ക്കുവാന്‍ തിരുവനന്തപുരത്ത്‌ എപ്പോഴും എപ്പോഴും ഉണ്ടാവും.

umbachy said...

ഞമ്മക്ക്
വരാന്‍ പാറ്റുമോ?
എവിടെയാ കൂടുന്നത്?