Wednesday, November 29, 2006

ഒരു സംശയം

മുല്ലപ്പെരിയാറില്‍
ഓളം വെട്ടുമ്പൊഴാണോ നമ്മുടെ വീട്ടിലെ ബള്‍ബുകള്‍
ഒന്നു മങ്ങി പിന്നെയും നിറന്നു കത്തുന്നത്............. ?

9 comments:

സു | Su said...

എനിക്കറീല. :)

ഏറനാടന്‍ said...

അതായത്‌ വൈദ്യുതിയുടെ ആന്തോളനാവരോഹണ ധ്യുത ഛുതിയിലുള്ള തരംഗങ്ങള്‍ ഇടുക്കിയില്‍ നിന്നും ഉല്‍ഭവിച്ച്‌ മുല്ലപെരിയാര്‍ വഴി പലയിടത്തും സ്ഥാപിച്ച ജനറേറ്ററുകളും സബ്‌സ്റ്റേഷനുകളും വഴിയെത്തുമ്പോള്‍ അതിന്റെ പ്രസരണിയിലൊരു ച്യുതി ഉണ്ടാവുകയും പ്രകാശരേണുക്കള്‍ നഗ്നനേത്രങ്ങളുടെ ദൃശ്യപരിധിയിലെത്തുമ്പോള്‍ കെടുകയും ഓഫാവുകയും പിന്നേയും മങ്ങുകയും തെളിച്ചമില്ലാതെ അനുഭവപ്പെടുകയും ചെയ്യുന്നതായി പണ്ടൊരു....... (ഞാന്‍ ഒന്ന് ശ്വാസമെടുത്തോട്ടേ?)

Anonymous said...

ദൈവമേ ഏറനാടനും കൈവിട്ടു പോയോ

ചന്ദ്രസേനന്‍ said...

ഒരുദിവസം അതൊറ്റ കത്തുകത്തും..അത് വീട്ടീന്നെറങ്ങി ഓടിക്കൊള്ളാനുള്ള അറിയിപ്പായി കണക്കാക്കാന്‍ അപേക്ഷ...

Kaippally said...

yes thats the "the butterfly effect".

ഞാന്‍ ഇവിടെ തുമ്മിയാല്‍ Mindanaoവില്‍ കൊടുങ്കാറ്റു വീശും.

എല്ലാ സംഭവങ്ങളും അന്തിന്‍റ്റേയെങ്കിലും ആരംഭമായിരിക്കും.

ഈ പ്രപഞ്ജത്തിന്‍റെ രഹസ്യവും തങ്കളുടെ ആ ചോദ്യത്തില്‍ ഉണ്ട്. എല്ലാം ഒരു series of events ആണു.

Kaippally said...

yes thats the "the butterfly effect".

ഞാന്‍ ഇവിടെ തുമ്മിയാല്‍ Mindanaoവില്‍ കൊടുങ്കാറ്റു വീശും.

എല്ലാ സംഭവങ്ങളും ഏന്തിന്‍റ്റേയെങ്കിലും ആരംഭമായിരിക്കും.

ഈ പ്രപഞ്ജത്തിന്‍റെ രഹസ്യവും തങ്കളുടെ ആ ചോദ്യത്തില്‍ ഉണ്ട്. എല്ലാം ഒരു series of events ആണു.

Anonymous said...

മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ ഓളം വെട്ടുന്ന വെള്ളം രണ്ടു മാസം കൊണ്ട് ആവിയായി, പുഴയായ പുഴയെല്ലാം വറ്റി വരണ്ട് കേരളം കുടിനീരിനായി കേഴും. ദൈവം നിര്‍ലോഭം തരുന്ന ജലം പാഴാക്കുവാന്‍ നമ്മോളം മിടുക്കു ആര്‍ക്കുണ്ട്?
പാവം തമിഴന്‍, അവനെങ്കിലും ആ വെള്ളം പ്രയോജനപ്പെടുത്തട്ടെ. എന്നിട്ടു വെണമല്ലോ അവനുണ്ടാക്കുന്ന പച്ചക്കറി നമുക്കു വെട്ടിവിഴുങ്ങാന്‍!

Anonymous said...

മുല്ലപ്പെരിയാറിന്റെ ഓളത്തില്‍ തമിഴന്റെ ബള്‍ബേ മിന്നൂ, മ്മടെ മിന്നൂല...അവരല്ലേ അതിലെ കറന്റ് മുഴുവന്‍ ഊറ്റുന്നത്?
ഇടുക്കി ഡാമിലീ പ്രശ്നമുണ്ടായാല്‍ മ്മളെ ബാധിക്കാന്‍ സാധ്യതയുണ്ട്...
ഓ.ടോ: പവര്‍സ്റ്റേഷനീന്നു പുറത്തു വരുന്ന വെള്ളം കൊണ്ട് ഒരു കൊണവുമില്ലെന്നേ...അവരതിലെ പോഷകങ്ങളെല്ലാം ഊറ്റിയിട്ടല്ലേ പുറത്തു വിടുന്നത്..വെറും ചണ്ടി...

Anonymous said...

അതെ മുല്ലപ്പെരിയാറ്റില്‍ ഓളം വെട്ടുബ്ബോള്‍ തന്നെയാ വീട്ടിലെ ബള്‍ബുകള്‍ കെട്ടും അണഞ്ഞും കത്തുന്നത്.....

പക്ഷെ ഓളം വെട്ടുന്നാതിന്റെ കാരണം വേറൊന്നുമല്ല കരുണാനിധി ഇടക്കു മുങ്ങികുളിക്കാന്‍ മുല്ലപ്പെരിയാറ്റില്‍ വരുംപോഴാണത്....