Friday, December 01, 2006

ഇയം ബ്ലോഗാശവാണി

ഇയം ബ്ലോഗാശവാണി, നിങ്ങളില്‍ ചിലര്‍ അറിഞ്ഞ വാര്‍ത്ത, മറ്റുള്ളവര്‍ക്കായി-

ദാദ വീണ്ടും ഇന്ത്യന്‍ റ്റീമിലേക്ക്.

കൊല്‍ക്കത്ത: ബിസിസിഐ, സൌരവ് ഗാംഗുലിയെ സൌത്ത് ആഫ്രിക്കക്ക് എതിരായ ഇന്ത്യന്‍ ക്രിക്കറ്റ് റ്റീമില്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ പ്രധാന അദ്ധ്യായമായ, ഇതിഹാസമായ ഗാംഗുലിയുടെ തിരിച്ചുവരവ് ഒരു പക്ഷെ ഇന്ത്യന്‍ റ്റീമിന്റെ തന്നെ തിരിച്ചുവരവായേക്കാം. ഗാംഗുലിയെ റ്റീമില്‍ എടുത്ത വിവരം കഴിഞ്ഞ ദിവസം സെലെക്ഷന്‍ കമ്മിറ്റി ചെയര്‍മ്മാന്‍ ശ്രീ. ദിലീപ് വെങ്സര്‍ക്കാര്‍ ആണ് പത്രസമ്മേളനത്തില്‍ പറഞ്ഞത്.

ബംഗാള്‍ കടുവക്ക്, ക്രിക്കറ്റിന്റെ രാജകുമാരന്... നൂറായിരം വിജയാശംസകള്‍.

27 comments:

Sreejith K. said...

ഗാംഗുലി നന്നായി കളിച്ചാല്‍ സെലക്ഷന്‍ കമ്മിറ്റി, ഐ.സി.സി, കോച്ച് എന്നിങ്ങനെ പലരും നാണം കെട്ട് നാറാണക്കല്ലെടുക്കും. ഇനി ഗാംഗുലി മറ്റു കളിക്കാരുടെ നിലവാരം തന്നെ കാണിച്ചാല്‍ അദ്ദേഹത്തിന് നാണം കെട്ട ഒരു വിടവാങ്ങല്‍ കളിയില്‍ നിന്നുണ്ടാകും. ഇതൊരു ജീവന്‍-മരണ പോരാട്ടമാണ്. ബംഗാള്‍ കടുവ ഒരു പുലിയാണോ എന്ന് കാത്തിരുന്ന് കാണാം.

sandoz said...

ടെസ്റ്റ്‌ ടീമില്‍ അല്ലാ,ഏകദിനത്തിലായിരുന്നു ഗാംഗുലിയുടെ ആവശ്യം.ഏതായാലും ദിനേശ്‌ കാര്‍ത്തിക്കിനേക്കാള്‍ മെച്ചമായിരിക്കുമല്ലോ ഗാംഗുലി.

Anonymous said...

Check out this malayalam blog aggregator, running near real time.

http://www.keralatips.org/

Rem said...

ഞാന്‍ ഈ ബൂലോഗത്തില്‍ പുതിയതാണേ..
എന്നെയും കൂട്ടുമോ നിങ്ങളുടെ കൂടെ..?
സ്നേഹപൂര്‍വ്വം മാളൂട്ടി...

Anonymous said...

ഒന്നു മനസ്സിലാക്കുക. ക്രിക്ക്റ്റ് എന്ന അറുവഷളന്‍ കളി പ്രചരിപ്പിക്കുന്നതും കൊണ്ടു നടക്കുന്നതും കോര്‍ പറേറ്റ് ലോബികള്‍ ആണ്‍. ഈ കളി വന്നേപ്പിന്നെ ഇന്ത്യയിലെ മറ്റെല്ലാ കായിക ഇനങ്ങളും നശിച്ചു പോയി. എട്ടു തവണ ഒളിമ്പിക് സ്വര്‍ണ്ണം നേടിയ ഹോക്കി ഉള്‍പ്പടെ.യുവതലമുറ ഈ നശിച്ച കളിക്കെതിരെ ഉണരുക തന്നെ വേണം.

Adithyan said...

ഈ കളി വന്നേപ്പിന്നെ ഇന്ത്യയിലെ മറ്റെല്ലാ കായിക ഇനങ്ങളും നശിച്ചു പോയി.

ഒരു കളിയും അതിന്റെ സംഘാടകരും ബാക്കിയുള്ളവയെക്കാള്‍ വളരെയധികം നല്ലതായത്/മിടുക്കരായിപ്പോയത് അവരുടെ കുഴപ്പമല്ല. ബാക്കി കളികള്‍ക്ക് ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് അവരുടെ കുഴപ്പം. ശക്തിമത്തായതിന്റെ അതിജീവനം ആണിവിടെയും സംഭവിച്ചത്. ബാക്കി കളികള്‍ ആകര്‍ഷകമാക്കുവാനും മാര്‍ക്കറ്റ് ചെയ്യാനും ശ്രമിക്കാതെ ക്രിക്കറ്റിനെയും അതിന്റെ സംഘാടകരെയും ചീ‍ത്ത വിളിക്കുന്നതിന്റെ അര്‍ത്ഥം മനസിലാവുന്നില്ല.

Anonymous said...

ശക്തിമത്തായതിന്റെ അതിജീവനം! ഈ ബൂലോഗത്ത് എത്ര രാജ്യങ്ങളിലാണാവോ ഈ കിറുക്കന്‍ കളി അതിജീവനം നടത്തിയത്! ഈ ഭൂഖണ്ഡത്തിലെ എത്ര കോടി ജനങ്ങളെയാണാവോ ഈ വഷള്‍ന്‍ കളി ആകര്‍ഷിച്ചത്?? മൂന്നാം ലോകങ്ങളിലെ വിഡ്ഡിപ്പരിഷകളെ ഉപഭോഗ ത്രിഷ്ണയുടെ ഉത്തുംഗതയിലേക്ക് എത്തിക്കാന്‍ ഈ കളിയെക്കാളും മെച്ചമായ മാര്‍ഗ്ഗം ചരിത്രം വിപണി രാജാക്കന്മാര്‍ക്ക് കൊടുത്തിട്ടില്ല.(ഏതു ഒളിമ്പിക്സില്‍, ഏതു ഏഷ്യാഡില്‍ ഈ കളി ഉള്‍പ്പെടുത്തി?)

Santhosh said...

ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുന്നതാണ് ഒരു കളിയുടെ ആസ്വാദ്യതയുടെ മാനദണ്ഡമെന്ന് പറയാനാവുമോ? ചീട്ടുകളിക്കാത്തവരുണ്ടോ? ആ കളി ഒളിമ്പിക്സിലില്ലല്ലോ (ഇനി ഉണ്ടോ, എന്‍റെ അറിവ് പരിമിതമാവാം)?

Adithyan said...

ഈ കളി വന്നേപ്പിന്നെ ഇന്ത്യയിലെ മറ്റെല്ലാ കായിക ഇനങ്ങളും നശിച്ചു പോയി.

പറയുന്നതെന്താണെന്ന ബോധത്തോടെ പറയൂ :)

എന്തെ ഇന്ത്യയില്‍ നിന്ന് ലോകരാഷ്ട്രങ്ങളിലേക്ക് പെട്ടെന്നൊരു ചാട്ടം? എന്റെ പ്രതികരണം താങ്കളുടെ വാചകങ്ങളോടായിരുന്നു, താങ്കള്‍ മനസില്‍ വിചാരിച്ചിരുന്ന ആശയത്തോടല്ലായിരുന്നു.

Anonymous said...

നന്ദി സന്തോഷ്, ചീട്ടി കളിയും ക്രിക്കറ്റും ഒരു പോലെയാണ്‍. രണ്ടും സമയം കൊല്ലി. സാധാണക്കാന്‍ സമയനഷ്ടം, ധന നഷ്ടം..ഇന്ത്യന്‍ റ്റീമിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ക്കെല്ലാം മാന നഷ്ടം!!!

Anonymous said...

ഞാന്‍ മനസ്സിലാക്കുന്നു ആദിത്യന്‍...ഇന്ത്യയിലെ മറ്റു സംഘാടകരുടെ പിടിപ്പുകേട്. നന്ദി

Santhosh said...

സമയം കൊല്ലി തന്നെ. കളി 20 ഓവറിലേയ്ക്ക് ചുരുങ്ങുമ്പോള്‍ അത് പരിഹരിക്കപ്പെടില്ലേ?

നമ്മുടെ യൂത്തന്മാര്‍ വഴി പിഴയ്ക്കുന്നതിന് ക്രിക്കറ്റില്‍ മാത്രം പഴി ചാരണോ? പിഴയ്ക്കാന്‍ ഇതല്ലെങ്കില്‍ വേറൊന്ന്.

ഹോക്കിയില്‍ നമ്മുടെ മേധാവിത്തം പോയത് ക്രിക്കറ്റ് യുവതലമുറയെ മടിയന്മാരാക്കിയതുകൊണ്ടല്ല എന്ന് താങ്കള്‍ക്കും അറിവുള്ള കാര്യമായിരിക്കുമല്ലോ.

Adithyan said...

ഓരോ രാജ്യത്തിനും അതിന്റേതായ ചില സവിശേഷ കായിക ഇനങ്ങള്‍ ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. അമേരിക്കയില്‍ ബേസ് ബോളിനും ബാസ്ക്കറ്റ് ബോളിനും കിട്ടുന്ന പ്രാധാന്യം വേറെ ഏതെങ്കിലും രാജ്യത്ത് ഈ ഇനങ്ങള്‍ക്ക് കിട്ടുന്നുണ്ടോ? റഷ്യയ്ക്ക് ജിംനാസ്റ്റിക്സ്, ഇന്‍ഡോനീഷ്യക്ക് ബാഡ്മിന്റണ്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മാരത്തോണ്‍ എന്നു തുടങ്ങി...

അപ്പോള്‍ ഈ കളികള്‍ മറ്റിടങ്ങളില്‍ പ്രാധാന്യം കിട്ടാത്തതു കൊണ്ട് അവ മോശമാണെന്നു വരുന്നില്ലല്ലോ.

:)

Anonymous said...

ഓരോ രാജ്യക്കാര്‍ അവരുടെ സവിശേഷ കായിക ഇനങ്ങളില്‍ ക്ഗ്ടിചൂടാ മന്നന്മാരണ്. ഭാരതത്തിന്റെ “സവിശേഷ” കളി ഏതാണാവോ? കണ്ട്രോള്‍ ബോര്‍ഡിലെ കസേരകളിയാണെങ്കില്‍ “നോ കമന്റ്സ്”

Anonymous said...

സിയയോട്‌ ഒരു വാക്ക്‌ നമുക്കു താല്‍പര്യം ഇല്ലാത്തതും അറിയാത്തതും എല്ലാം അറു വഷളന്‍ എന്നു പറയുന്ന ഈ മനോഭവം ശെരിയാണെന്നെനിക്കു തോന്നുന്നില്ല. ആ കളിയെ ഇഷ്ടപെടുന്ന ഒരു പടു അളുകള്‍ ഉണ്ട്‌. ബാക്കി ഉള്ള കളികല്‍ നശിചു പൊയെങ്കില്‍ അതിനു ക്രിക്കറ്റിനെ എങ്ങനെ കുറ്റപെടുത്തനാവും? സിയയുടെ ഈ ക്രിക്കറ്റ്‌ വിരോധത്തിനു പിന്നില്‍ എന്താണൊ ആവോ?

Anonymous said...

പ്രിയ മണ്ണുണ്ണി,
ഒരിക്കല്‍ കോളജ്, ജില്ലാ (പത്തനംതിട്ട) തലങ്ങളില്‍ ക്രിക്കറ്റ് കളിച്ചിരുന്ന ഒരു കിറുക്കനാണ് ഞാനും. എന്റെ വിരോധത്തിനു കാരണം ക്രിക്കറ്റ് നമ്മുടെ നമ്മുടെ സമയം, നമ്മുടെ വിലപ്പെട്ട മാനവ വിഭവശേഷി എല്ലാം നഷ്ടപ്പെടുത്തും എന്നതാണ്.

Anonymous said...

ഇന്ത്യ ഇന്നു ലോക സ്പോര്‍ട്സില്‍ എന്തെങ്കിലും ആണെങ്കില്‍ അതിനു ക്ക്രിക്കറ്റും ഒരു കാരണം ആണെന്നു പറയാതെ വയ്യ. ഇപ്പോള്‍ കുറെ കളികള്‍ ഇന്ത്യ തോറ്റെന്നതു ശെരി തന്നെ. പക്ഷെ ജയിച്ചിട്ടും ഇല്ലെ? ഏതു കളിയില്‍ ഏതു രജ്യമണു എല്ലാക്കാലവും ജയിക്കുക മാത്രം ചെയ്ത്ട്ടുള്ളത്‌? ഇന്ത്യക്കരുടെ ശരീരം വെച്ചു അങ്ങേയറ്റം ബാഡ്മിന്റണ്‍ വരെ മത്രമെ കളിക്കന്‍ പറ്റൂ എന്ന കമന്റ്‌ കേട്ടു ചിരിക്കാനെ പറ്റു. എന്നാല്‍ സിയ പറയു ഇന്ത്യടെ സവിശേഷ കളി എതാ? പിന്നെ ഒരു പാടു പെര്‍ ഇഷ്ടപെടുന്നതിന്റെ പുറകെ കൊര്‍പറേറ്റ്‌ ലോബികള്‍ എന്നും ഉണ്ടാകും. അതെങ്ങനെ ക്രിക്കറ്റിന്റെ കുറ്റമാകും? എന്തിനെ എങ്കിലും അടച്ചക്ഷേപിക്കുന്നതിനു മുന്‍പു ഒരു നിമിഷം ഒന്നു ചിന്തിക്കൂ കൂട്ടരേ

Anonymous said...

ക്രിക്കറ്റ്‌ കളി നിരോധിച്ചല്‍ ഇന്ത്യയുടെ മാനവ വിഭവ ശെഷി അങ്ങു കുത്തനെ ഉയരും എന്നു കരുതുന്നുണ്ടൊ? ഇല്ലാ സിയ നമ്മള്‍ നമ്മുടെ സമയം പാഴക്കിയല്‍ അതു നമ്മുടെ മത്രം കുറ്റമാണു. ഒരു കാലത്തു കളിച്ചിരുന്നു എന്നു പറഞ്ഞല്ലോ? അന്നു എന്തെ ഇതൊക്കെ ഒര്‍ത്തു കളിക്കാതിരുന്നില്ല? ഞാന്‍ ഒരു തര്‍ക്കത്തിനു വേണ്ടി പറഞ്ഞതല്ല. സിയ പറയുന്നതിനെ ഞാന്‍ 100 ശതമാനം എതിര്‍ക്കുന്നുമില്ല പക്ഷെ പറഞ്ഞ രീതിയും ഉപയോഗിച്ച വാക്കുകളും കണ്ടപ്പോല്‍ ഇത്രയും എഴുതി എന്നെ ഉള്ളൂ

Unknown said...

സിയ പറയുന്നത് മന‍സ്സിലായില്ല. സമയം പോകും എന്നുള്ളത് ശരി തന്നെ. അത് ചെസ്സ് കളി കണ്ടാലും സമയം പോകും.

പ്രചാരമുള്ള കളികള്‍ക്ക് പിന്നാലെയേ കോര്‍പ്പറേറ്റുകള്‍ പോകൂ.ഇംഗ്ലണ്ടിലെ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് തന്നെ ഉദാഹരണം.പിന്നെ കോര്‍പ്പറേറ്റുകള്‍ പ്രചരിപ്പിക്കുന്നതെന്തും എതിര്‍ക്കപ്പെടേണ്ടതാണ് എന്ന അടഞ്ഞ അഭിപ്രായമാണെങ്കില്‍ എനിക്കൊന്നും പറയാനില്ല.

മറ്റു കളികളെ തളര്‍ത്തുന്നു എന്ന വാദം വളരെ ബാലിശമാണ്. നാളെ മുതല്‍ ക്രിക്കറ്റ് നിരോധിച്ചാല്‍ ഈ ക്രിക്കറ്റ്ഭ്രാന്തന്മാരെല്ലാം ഹോക്കിയും ടെന്നിസും ഫുഡ്ബോളും കാണാന്‍ ഇടിച്ചു കയറുമെന്ന് കരുതുന്നുണ്ടോ? പണ്ട് ഒരു കളിയ്ക്കും കിട്ടാതിരുന്ന സാമ്പത്തിക പിന്തുണ ക്രിക്കറ്റിനെങ്കിലും കിട്ടുന്നുണ്ട് ഇപ്പോള്‍. അത് മറ്റുള്ളവര്‍ക്ക് കിട്ടാത്തത് ക്രിക്കറ്റിന്റെ പ്രചാരം ഒന്ന് മാത്രം കൊണ്ടാണ് എന്ന് വാദിക്കുന്നത് വിഡ്ഡിത്തമാണ്.

Unknown said...

ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയാത്തതു കൊണ്ടല്ലെങ്കിലും ഞാന്‍ സിയയുടെ അഭിപ്രായത്തോട് യോജിക്കുന്നു.


ഈ കളി വന്നേപ്പിന്നെ മറ്റെല്ലാ കളികളും നശിച്ചു എന്നു പറയുന്നില്ലെങ്കിലും, അവയുടെ വളര്‍ച്ച മുരടിച്ചിട്ടില്ലാ എന്നു നിങ്ങളിലെത്ര പേര്‍ക്ക്‌ നെഞ്ചില്‍ കൈ വെച്ച് പറയാന്‍ സാധിക്കും?.


ആദി പറഞ്ഞു
‘ശക്തിമത്തായതിന്റെ അതിജീവനം ആണിവിടെയും സംഭവിച്ചത്. ബാക്കി കളികള്‍ ആകര്‍ഷകമാക്കുവാനും മാര്‍ക്കറ്റ് ചെയ്യാനും ശ്രമിക്കാതെ ക്രിക്കറ്റിനെയും അതിന്റെ സംഘാടകരെയും ചീ‍ത്ത വിളിക്കുന്നതിന്റെ അര്‍ത്ഥം മനസിലാവുന്നില്ല.‘

മറ്റു കളികള്‍ക്കൊന്നുമില്ലാത്ത അതിജീവനത്തിനുള്ള ആ ഒരു ശക്തി ഈകളിക്കു മാത്രം എവിടെ നിന്നു കിട്ടി എന്നു നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടൊ?.
അതിന്റെ ഉത്തരവും ആദിയുടെ വാക്കുകളില്‍ തന്നെയുണ്ട് , അതായത് അതിനെ മാര്‍ക്കെറ്റ് ചെയ്യാനും സംഘടിപ്പിക്കാനും ആളുണ്ടാ‍യിരുന്നു,അതു ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ മാധ്യമങ്ങളുണ്ടായിരുന്നു,ഇതിനെല്ലാം തുനിഞ്ഞിറങ്ങിയവര്‍ക്ക് അവരുദ്ദേശിച്ച പലവിധ ഗുണങ്ങളുണ്ടായിരുന്നു.ഒരു കാലത്ത് പത്രങ്ങളിലൂടെ മാത്രം ക്രിക്കറ്റ് വിശേഷങ്ങള്‍ ജനങ്ങളിലെത്തിയിരുന്ന കാലത്ത് ജനങ്ങളിതിന്റെ ദുരന്ത ഫലം ഇത്രയും അനുഭവിച്ചിരുന്നില്ല.

പിന്നീടാണ് എല്ലാ കാര്യങ്ങളിലും പടിഞ്ഞാറിനെ അനുകരിച്ചാല്‍ മാത്രമെ ജീവിതം അനുവര്‍ത്ഥമാകൂ എന്നു കരുതി ,അവിടെ നിന്നു മുള്ളുന്നുണ്ടെങ്കില്‍ ഇവിടെ നടന്നു മുള്ളുന്ന ഒരു സമൂഹത്തിനു മുന്നിലേക്ക് ദൃശ്യ മാധ്യമങ്ങള്‍ ക്രിക്കറ്റിനെ കൊട്ടിഘോഷിച്ചെഴുന്നള്ളിച്ചത്. കളിയോടുള്ള സ്‌നേഹം കൊണ്ടായിരുന്നു അവരത് ചെയ്തത് എന്നു നിങ്ങള്‍ക്കാര്‍ക്കെങ്കിലും തോന്നുന്നുണ്ടോ?.
അല്ല ,അതു മാര്‍ക്കെറ്റ് ചെയ്യാനാളുണ്ടായിരുന്നു.
ഒരു കളിക്കിടയില്‍ത്തന്നെ നൂറായിരംവട്ടം കാണികളിലേക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കെറ്റ് ചെയ്യാന്‍ അവസരമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് മറ്റൊരു കളിയും മര്‍ക്കെറ്റ് ചെയ്യാതെ അവരിതിനു പുറകെ കൂടിയത് .

മാധ്യമങ്ങളിലൂടെ ലോകത്തെ അറിയുന്ന നിഷ്ക്കളങ്കരായ സാധാരണക്കാര്‍ പോലും ,ഇതെന്തോ മഹാസംഭവമാണെന്നും ,ഇനി ഇതറിയാത്തതു കൊണ്ട് ഞാനും സമൂഹത്തില്‍ ചെറുതായിപ്പോകേണ്ടെന്നും കരുതി മറ്റെല്ലാ കാര്യങ്ങളും മാറ്റി വെച്ച് ദൂരദര്‍ശയന്ത്രത്തിനു മുന്നിലിരിപ്പായി.
മറ്റെല്ലാ കളികളെയും പോലെ ഇതിനും ജനങ്ങളെ വിനോദിപ്പിക്കുവാന്‍ കഴിവുള്ളത് കൊണ്ടും, മറ്റ് കളികളൊന്നും ദൃശ്യമാധ്യമങ്ങള്‍ ഇതു പോലെ പ്രദര്‍ശിപ്പിക്കാത്തതു കൊണ്ടും മാത്രമാണ് ക്രിക്കറ്റ് ഇങ്ങനെ അതിജീവിച്ചത് അല്ലാതെ അതു കളിയുടെ മേന്മ കൊണ്ടു മാത്രമാണെന്നു കരുതരുത്.

ക്രിക്കറ്റ് കളി വളരെ മണിക്കൂറുകളും ,ദിവസങ്ങളും,ആഴ്ചകളും നീളുമ്പോള്‍ അതു കാണാനിരിക്കുന്ന ഒരു ജനത മുഴുവന്‍ സ്വന്തം കടമകളും ,കര്‍ത്തവ്യങ്ങളും അവനവനെത്തന്നെയും മറന്നിരിക്കുമ്പോള്‍ സ്വയമറിയാതെ അലസതയുടെ കൈപ്പിടിയിലൊതുങ്ങി അവനവന്റെയും രാജ്യത്തിന്റെയും കുഴി തോണ്ടുകയാണ് ചെയ്യുന്നത്‌.

എനിക്കറിയം ഈ അഭിപ്രായം ഖണ്ഡിക്കുന്നവര്‍ ഏറെയുണ്ടാകും എന്നാല്‍ ക്രിക്കറ്റ് പ്രേമികളായ അവരാരും ഒരു മാച്ച് നടക്കുന്ന ദിവസം ടെലിവിഷന്റെ മുന്നിലുള്ള കസേര വിട്ട് പുറത്ത് പോകുന്നവരായിരിക്കില്ല.എന്നാല്‍ ഇനിയെങ്കിലും ഒന്നു പോയി നോക്കണം അന്നേദിവസം ,ഒരു വില്ലേജാഫീസില്‍,ഒരാശുപത്രിയില്‍,ബാങ്കില്‍ ഒക്കെ.എന്നിട്ടു നിങ്ങള്‍ പറയൂ........

എനിക്കും ബൂലോകത്തേക്കൊരു ഷിപ് വേണമായിരുന്നു...

rcpoduval@gmail.com

Anonymous said...

സിയ പറഞ്ഞ കാര്യങ്ങള്‍ ഒന്നു കൂടെ വിശദമായി പറഞ്ഞു പൊതുവാളന്‍. നിങ്ങള്‍ പറയുന്നതു ക്രിക്കറ്റിന്റെ പേരില്‍ അന്തരാഷ്ട്ര കുത്തകകള്‍ നടത്തുന്ന് മാര്‍ക്കറ്റിങ്ങിനെ കുറിച്ചാണു. ഞാന്‍ ആ കളിയെ കുറിച്ചും.
ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ മര്‍ക്കറ്റ്‌ ചെയ്യപ്പെടുന്ന ഒരു കളി ഉണ്ടു, അതും ആഗൊള തലത്തില്‍, ഫുട്‌ബോള്‍. അപ്പൊ അതും അറു വഷളന്‍ കളി അണൊ? ആളുകള്‍ ഇഷ്ടപെടുന്നതു കൊണ്ടാന്‌ മാധ്യമങ്ങളില്‍ അതു വരുന്നത്‌. ഒരു പാടു പേര്‍ ഇഷ്ടപെടുന്ന എന്തും ചൂഷണം ചെയ്യപ്പെടും അതു നമ്മുടെ സമൂഹത്തിന്റെ കുഴപ്പം ആണ്‌.

പൊതുവാളാ എനികു മനസിലാകാത്ത ഒരു കര്യം പറഞ്ഞു തരാമോ? നമ്മല്‍ ക്രിക്കറ്റ്‌ എന്ന കളിയെ കുറിച്ചും അതിന്റെ ആസ്വാദനത്തെ കുറിച്ചും പറയുംബോള്‍ എന്തിനാ ഈ വലിയ വലിയ കര്യങ്ങള്‍. അന്തരഷ്ട്ര കുത്തക, ആഗോളവല്‍കരണം, പടിഞ്ഞാറന്‍ സംസ്കാരം, മര്‍ക്കറ്റിംഗ്‌ (സുരേഷ്‌ ഗോപി പറയുന്നതു പോലെ) തേങ്ങാക്കൊല !! മറ്റേതു കളിയെ പോലെ തന്നെയണു ക്രിക്കറ്റും. ഒരു പാടു കഴിവു വേണ്ട കൃത്യത വേന്ദ നല്ല ഒരു കളി. അതിനെ അങ്ങനെ കണ്ടാല്‍ പോരെ?

Unknown said...

'ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ മര്‍ക്കറ്റ്‌ ചെയ്യപ്പെടുന്ന ഒരു കളി ഉണ്ടു, അതും ആഗൊള തലത്തില്‍, ഫുട്‌ബോള്‍. അപ്പൊ അതും അറു വഷളന്‍ കളി അണൊ?'

'ആളുകള്‍ ഇഷ്ടപെടുന്നതു കൊണ്ടാന്‌ മാധ്യമങ്ങളില്‍ അതു വരുന്നത്‌. ഒരു പാടു പേര്‍ ഇഷ്ടപെടുന്ന എന്തും ചൂഷണം ചെയ്യപ്പെടും അതു നമ്മുടെ സമൂഹത്തിന്റെ കുഴപ്പം ആണ്‌. '

'നമ്മല്‍ ക്രിക്കറ്റ്‌ എന്ന കളിയെ കുറിച്ചും അതിന്റെ ആസ്വാദനത്തെ കുറിച്ചും പറയുംബോള്‍ എന്തിനാ ഈ വലിയ വലിയ കര്യങ്ങള്‍.'

ഉണ്ണിക്കുട്ടന്‍ ഇങ്ങനെയുള്ള വലിയ ചോദ്യങ്ങള്‍ എന്നോട് ചോദിക്കുമ്പോള്‍ എനിക്കുള്ള ഉത്തരങ്ങള്‍ പറയാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണല്ലോ?.അതുകൊണ്ട്:

ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന കളിയാണ് ഫുട്‌ബോളെങ്കില്‍ ഇന്ത്യയില്‍ മാത്രം മാര്‍ക്കറ്റ് ചെയ്യാനുള്ള ഉപാധിയായി ഫുട്ബോള്‍മത്സരം സംഘടിപ്പിക്കപ്പെടാത്തത് ,ജനങ്ങള്‍ അത്‌ ഇഷ്ടപ്പെടാത്തത് കൊണ്ടെന്നാണോ ഉണ്ണിക്കുട്ടന്‍ പറഞ്ഞ് വരുന്നത് ?.

ഞാന്‍ മനസ്സിലാക്കിയേടത്തോളം പണ്ഡിത പാമര ഭേദമെന്യേ ഏതൊരാള്‍ക്കും സുഗ്രാഹ്യമായ ഫുട്ബോള്‍ എറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു.
അതിനുദാഹരണങ്ങളാണ് നാട്ടിലങ്ങോളമിങ്ങോളം നടത്തപ്പെടുന്ന സെവന്‍‌സ്,ലവന്‍‌സ് ടൂര്‍ണ്ണ്മെന്റുകളുടെ അഭൂതപൂര്‍വമായ വിജയവും അതു കാണാനെത്തുന്ന സാധാരണ ജനങ്ങളുടെ തള്ളിക്കയറ്റവും.
അത്രത്തോളം ജനപങ്കാളിത്തം നാട്ടില്‍ സാധാരണ സംഘടിപ്പിക്കുന്ന ഒരുക്രിക്കറ്റ് മത്സരത്തിനും കാണാറില്ല,എന്തുകൊണ്ട്?.

ഇനി ആസ്വാദനത്തിന്റെ കാര്യം.അതില്‍ തന്നെയാണ് എനിക്കും അഭിപ്രായവ്യത്യാസമുള്ളത്. അല്ലാതെ നിങ്ങള്‍ പറഞതു പോലെ അറുവഷളന്‍ കളി എന്നു ഞാനതിനെ വിശേഷിപ്പിച്ചിട്ടുമില്ല.
‘ഒരു കളി ‘ആസ്വദിക്കാന്‍ ഒരു പാട് സമയം പാഴാക്കേണ്ടി വരുന്ന കളി എന്ന നിലയില്‍ മാത്രമേ എനിക്കതിനോട് എതിര്‍പ്പുള്ളൂ.അതു കൊണ്ട് തന്നെ അതിനെ ഇഷ്ടപ്പെടുന്ന ഭൂരിപക്ഷം ആളുകള്‍ക്കു പോലും അതാസ്വദിക്കാനുള്ള അവസരമില്ല,അതല്ലെങ്കില്‍ അതിനുവേണ്ടി അവര്‍ സമയം മാറ്റി വെക്കുമ്പോള്‍ അവരവര്‍ക്കും,സമൂഹത്തിനും രാഷ്ട്രത്തിനും അതു കനത്ത നഷ്ടകഷ്ടങ്ങള്‍ വരുത്തിവെക്കുന്നു.ഇനി നിങ്ങള്‍ക്ക്‌ ഈ കളിയെ രണ്ടോ മൂന്നോ മണിക്കൂറില്‍ ഒതുക്കാന്‍ പറ്റുമെങ്കില്‍ ഞാനും അതാസ്വദിക്കാനും,അതിനെ ഇഷ്ടപ്പെടാനുംതയ്യാറാണ് .പക്ഷെ, അന്ന് അതിന് പ്രായോജകരാകാനോ,പ്രദര്‍ശിപ്പിക്കാനോ ആളില്ലാത്ത സ്ഥിതിയും വന്നു ചേരും നൂറു തരം....

Anonymous said...

കാണാന്‍ അല്‍പം വൈകി..
അതില്‍ വിഷമം തോന്നി...
ഇനിയും നല്ലനല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു....

Anonymous said...

പൊതുവാളാ താങ്കളോടു ഞാന്‍ 95% യോജിക്കുന്നു. കുഴപ്പം കളിയുടേതല്ല നമ്മള്‍ അതിനെ എങ്ങനെ സമീപിക്കുന്നു എന്നുള്ളതണ്‌. ഉതരവദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മറുന്നത്‌ അതിപൊ എന്തിന്റെ പെരിലായാലും തെറ്റു തന്നെയണ്‌. ക്ക്രിക്കറ്റിനെ ഒരു വിനോദ ഉപാധിയായി മത്രം കണുക. അതിന്റെ പേരില്‍ ചെയ്യനുള്ള ജോലികല്‍ ചെയ്യാതിരിക്കുംബോള്‍ നമ്മള്‍ മറ്റുള്ളവരെ കൂടി കുഴപ്പത്തില്‍ ആക്കുനു.

Anonymous said...

രംഗം കൊഴുക്കുന്നതില്‍ സന്തോഷമുണ്ട്. പൊതുവാളന്‍ കാര്യങ്ങള്‍ വളരെ വിശാലമായി പ്രതിപാദിച്ചു. ചിന്തിക്കാനുള്ള അവസരം നല്‍കിക്കൊണ്ടാണ് ഞാന്‍ സൂചനകള്‍ ന‍ല്‍കിയത് പക്ഷേ, ചിന്താശേഷി അടിയറവച്ചവര്‍ക്ക് ഈ വിശദീകരണവും ത്രിപ്തികരമായിരിക്കില്ല.

Unknown said...

ഈ ക്രിക്കറ്റ് ക്രിക്കറ്റ് എന്ന് പറയുന്ന കളി ചുമ്മാ അങ്ങ് നടക്കുന്നതല്ല. ഈ ലോകത്ത് ആര് എന്ത് ചെയ്താലും അതില്‍ എന്തെങ്കിലും ഒരു ലാഭേച്ഛയില്ലാതെ ചെയ്യില്ല എന്നത് ഒരു സാമാന്യ തത്വം. അപ്പൊ പിന്നെ കോര്‍പ്പറേറ്റുകള്‍ ക്രിക്കറ്റിനെ പ്രൊമോട്ട് ചെയ്യുന്നതില്‍ തെറ്റുണ്ടോ? അവരെന്ത പുണ്യം കിട്ടാനാണോ കമ്പനി തുറന്ന് വച്ചേക്കുന്നെ? അവന്‍ ലാഭം കൊയ്യാന്‍ എന്തെങ്കിലും ഒക്കെ ഒപ്പിക്കും. പിന്നെ എന്തിനു ക്രിക്കറ്റ് മാത്രം എന്ന ചോദ്യം. ക്രിക്കറ്റ് മാത്രമല്ലല്ലോ, ഫുട്ബോള്‍ കളിക്കിടയിലും പരസ്യം വരാറുണ്ട്. പക്ഷെ, ക്രിക്കറ്റിന്റെയത്ര ഫ്രീക്വന്‍സി ഇല്ല. അത്ര തന്നെ. താരതമ്യേന ക്രിക്കറ്റ് ആണെങ്കില്‍ സ്വന്തം പ്രോഡക്റ്റുകള്‍ക്ക് കൂടുതല്‍ പരസ്യം ചെയ്യാനുള്ള സ്കോപ് ഉണ്ട്. അങ്ങനെ അത് ന്യായീകരിക്കാം. ക്രിക്കറ്റിനെ എതിര്‍ക്കുന്നവരൊക്കെ ആദ്യം ചെന്ന് കോപ്പ അമേരിക്ക, ഫുട്ബോള്‍ മുണ്ട്യാല്‍, ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ്, ഇറ്റാലിയന്‍, ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് എന്നീ ടൂര്‍ണ്ണമെന്റുകളൊക്കെ ലൈവ് റ്റെലിക്കാസ്റ്റ് കാണ്. ഞാന്‍ ഇതൊക്കെ കാണുന്നവനാ. മൊത്തം പരസ്യങ്ങളാ... അവന് പറ്റുന്നിടത്തൊക്കെ പരസ്യം കേറ്റും... ഈ ഒരു കാരണത്തില്‍ ക്രിക്കറ്റിനെ കുറ്റം പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്‍്.

Anonymous said...

ആരാണാവോ സിയ ഈ ചിന്താശേഷി നഷ്ടപെട്ടവര്‍? ചിന്താശേഷി ഒരു പടുണ്ടെങ്കില്‍ അവര്‍ക്കതല്‍പം കൊടുത്തു സഹായിച്ചൂടെ? ഞാന്‍ പിടിച്ച മുയലിനു പണ്ടൊക്കെ 3 കൊമ്പായിരുന്നു ഇപ്പൊ അതു കൂടിയൊ?