എന്റെ അമ്മാവന്‍, കടിയന്‍ ജാക്കിയെ വീട്ടില്‍ വാങ്ങിക്കൊണ്ടുവരുന്നതിന് മുന്നേ, ‘ക്യാന്‍ഡി ‘ എന്ന പേരുള്ള വെളുത്ത ഒരു സുന്ദരി പെണ്‍പട്ടിക്കായിരുന്നു തറവാട് കാവല്‍ ഡ്യൂട്ടി. സ്നേഹത്തിലും ബുദ്ധിശക്തിയിലും, കടിയിലുള്ള വേര്‍തിരിവിലും മികച്ചു നിന്നതിനാല്‍, അവളെ എനിക്കും എന്റെ ചേച്ചിക്കുമെല്ലാം ഭയങ്കര ഇഷ്ടമായിരുന്നു.
ചുറ്റുവട്ടത്തുള്ള വരത്തന്‍ പട്ടികള്‍ അവള്‍ക്കു ചുറ്റും വട്ടമിട്ട് നടക്കുന്നത് കണ്ടാല്‍ ഞാനായാലും ചേച്ചിയായാലും കട്ട, മടല്‍, കുപ്പി, പൂഴി ഇങ്ങനെ കൈയ്യില്‍ കിട്ടിയതെന്തും എടുത്ത് വീക്കി വരത്തന്മാരെ തുരത്തുമായിരുന്നു.
ക്യാന്‍ഡിയുടെ ചാരിത്ര്യം ഞങ്ങള്‍ കണ്ണിലെണ്ണയൊഴിച്ച് അവള്‍ക്കെസ്കോര്‍ട്ട് കൊടുത്ത് കാത്തു പോന്നു.
രാത്രി അമ്മാവന്‍ കടയടച്ച്, അല്പം പൊടിയുമടിച്ച് വന്നാല്‍ ക്യാന്‍ഡിയെ ചങ്ങലെ തുറന്നു വിടുമായിരുന്നു, പത്തു മിനിട്ടത്തേക്ക്. അവള്‍ പോയി ഒന്ന് മുള്ളി, വേലിയിലും ഗേയ്റ്റിലും ഒക്കെ ഒന്ന് മണം പിടിച്ച്, രണ്ട് കുരയൊക്കെ കുരച്ച് ഉടന്‍ തിരിച്ചെത്തും, ഉറങ്ങാന്‍ റെഡിയായി.
ഈ പത്ത് മിനിട്ട് ബ്രേയ്ക് സംഗതി പന്തിയല്ലെന്ന് ചേച്ചിക്ക് താമസിയാതെ തോന്നി. ഇരുളില്‍ മുള്ളുന്ന ക്യാന്‍ഡിയുടെ ചുറ്റും ചേച്ചി അപകടം മണത്തു. രാത്രിയായതിനാല്‍ ഞങ്ങളുടെ എസ്കൊര്‍ട്ട് ഇല്ല. ഇരുട്ടില്‍ പതുങ്ങി നില്‍ക്കുന്ന നാടന്‍ വരത്തന് പത്ത് മിനിട്ട് തന്നെ ധാരാളം.
ചേച്ചി അമ്മാവന് വാര്‍ണിംഗ് കൊടുത്തു.
“മാമാ, ക്യാന്‍ഡിയെ രാത്രി അഴിച്ച് വിടരുത്...പട്ടികളൊത്തിരി അവളുടെ പുറകേയുണ്ട്..”
അമ്മാവന്‍ ഉപദേശം പുച്ഛിച്ചു തള്ളി.
ചേച്ചി ദേഷ്യമടക്കി. അവസാനം വീട് നിറച്ചും നാടന്‍ ചൊക്ലീ പട്ടിക്കുഞ്ഞുങ്ങള്‍ നിറയുമ്പൊള്‍ പഠിച്ചോളും എന്ന് മുറുമുറുത്തു.
താമസ്സിയാതെ ക്യാന്‍ഡി ഗര്‍ഭിണിയാണെന്ന വിവരം ഞങ്ങളുടെ വീട്ടില്‍ തീയായ് പടര്‍ന്നു.
ഊണ് കഴിച്ചു കൊണ്ടിരിക്കെ അമ്മായി ഈ വിവരം പറഞ്ഞപ്പോള്‍, പെട്ടെന്നുണ്ടായ ഞെട്ടലിലും ആവേശത്തിലും ചേച്ചി ചീറി.
“അപ്പളേ ഞാന്‍ പറഞ്ഞതാ!!!! ഇതിനുത്തരവാദി അമ്മാവന്‍ മാത്രമാ...അമ്മാവന്‍ ഒറ്റ ഒരുത്തനാ...”
രണ്ടു നിമിഷം സ്തംഭിച്ചിരുന്ന ഞങ്ങള്‍ പിന്നെ പട്ടികൂട്ടം ഓരിയിടുന്നപോലെ കൂവിച്ചിരിച്ചു.
അമ്മാവന്‍ വീട്ടിലില്ലാഞ്ഞത് ഭാഗ്യം.
സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Wednesday, May 31, 2006
കേരള സര്‍ക്കാര്‍ ജീവനക്കാരും തൊഴില്‍ സംസ്‌കാരവും.
">ദുര്‍ഗയുടേ ഒരു ത്രെഡിനുള്ള ചാത്തുണ്ണിയുടെ ">മറുപടിയാണ് എന്നെ ഈ പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്.
ഒരു നാലഞ്ചു കൊല്ലമായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന ഒരു ആരോപണമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ഖജനാവില്‍ നിന്ന് പണം "ചോര്‍ത്തുന്നു" എന്ന്. ആന്റണി ഗവണ്‍മെന്റിന്റെ കാലത്തുണ്ടായ ജീവനക്കാരുടെ സമരം തൊട്ട് 92% റവന്യൂ വരുമാനം ജീവനക്കാര്‍ " തട്ടിയെടുക്കുന്നു" എന്ന് പ്രചരിപ്പിച്ച് സാധാരണ ജനങ്ങളെ ജീവനക്കാരില്‍ നിന്നും അകറ്റാന്‍ മുന്‍കയ്യെടുത്തത് അന്നത്തെ സര്‍ക്കാര്‍ തന്നെയായിരുന്നു. ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന് അത്‌ഭുതപ്പെടുകയാണ് ഞാന്‍.
ശമ്പളം, പെന്‍ഷന്‍ എന്നിവ റവന്യൂ വരുമാനത്തിന്റെ 92% കവര്‍ന്നെടുക്കണമെങ്കില്‍ അത് 3 കാരണങ്ങള്‍ കൊണ്ടായിരിക്കണം.
1. ഉയര്‍ന്ന ശമ്പള നിരക്ക്.
എന്റെ അറിവ് ശരിയാണെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കുറവ് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നത് കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ്. കേന്ദ്ര സര്‍വീസിലുള്ള ഒരു ജൂനിയര്‍ ഓഫീസര്‍ക്ക് 8000 മുതല്‍ 13500 വരെ ശമ്പളം ലഭിക്കുമ്പോള്‍ ഒരു കേരള സര്‍ക്കാര്‍ ജീവനക്കാരന് ലഭിക്കുന്നത് 5000 മുതല്‍ 7500 വരെയാണ്. ( 5 കൊല്ലം മുന്‍പ് വരെ ഇത് 3000-5000 റേഞ്ചില്‍ ആയിരുന്നു.). ഒരു 25 വര്‍ഷത്തെ സേവനത്തിനു ശേഷം അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ വിരമിക്കുന്ന ഒരു കേന്ദ്ര ഗവ: ഉദ്യോഗസ്ഥന്‍, 26000 രൂപ വരെ ശമ്പളം വാങ്ങുമ്പോള്‍, തത്തുല്യമായ റാങ്കിലുള്ള ഒരു കേരള സര്‍ക്കാര്‍ ജീവനക്കാരന് 16-17000 ആയിരിക്കും കിട്ടുന്നത്.
2. ജീവനക്കാരുടെ ആധിക്യം.
കേരള സര്‍ക്കാരിന് ഏതാണ്ട് 600,000 ജീവനക്കാരുണ്ടെന്നാണ് കണക്ക്. അതായത്, ജനസംഖ്യയുടെ 2%. നാഷണല്‍ ആവറേജ് 3.3% ആണ്. മറ്റു വികസിത രാജ്യങ്ങളിലുള്ള സിവില്‍ സെര്‍വന്റ്‌സിന്റെ കണക്ക് ഇതാ ">ഇവിടെ.
3. സംസ്ഥാനത്തിന്റെ കുറഞ്ഞ വരുമാനം.
YES!!! ഇതാണ് യഥാര്‍ത്ഥ കാരണം. 600,000 ജീവനക്കാര്‍ക്ക് നക്കാപ്പിച്ച കൊടുത്താല്‍ വരുമാനത്തിന്റെ 92% നഷ്ടപ്പെടുന്ന ഒരു പാപ്പര്‍ സംസ്ഥാനത്താണ് നമ്മളുടെ വേരുകള്‍. വരുമാനത്തിന് വഴിയില്ലാഞ്ഞിട്ടണെങ്കില്‍, ശരിയാണ്. സമ്മതിച്ചു കൊടുക്കണം. പക്ഷേ, നമ്മുടെ ധനമന്ത്രി തന്നെ പറയുന്നത് നോക്കൂ.
">കിട്ടാനുള്ള നികുതിയുടെ മൂന്നിലൊന്ന് പോലും പിരിച്ചെടുക്കപ്പെടുന്നില്ല.
അപ്പോള്‍, നികുതി പ്രധാന വരുമാന മാര്‍ഗമായിരിക്കുന്ന ഒരു സംസ്ഥാനത്തില്‍ കിട്ടാനുള്ള പണം മുഴുവന്‍ പിരിച്ചെടുത്താല്‍ ഈ 92% എന്നത്, 25-30% ശതമാനം ആയി കുറയും. ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളം കൊടുക്കാനും, അതു വഴി അഴിമതി കുറക്കാനും, എല്ലാത്തിനുമുപരി സിവില്‍ സര്‍വീസില്‍ കാണാത്ത പ്രൊഫഷണലിസം കൊണ്ടുവരുന്നതിനും സഹായിക്കില്ലേ?
ഇതു മാത്രമല്ല, കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തില്‍ ധനകാര്യ കമ്മീഷന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും വിഹിതങ്ങളില്‍ നിന്ന് നിര്‍ദ്ദേശിക്കാന്‍ പദ്ധതികളില്ലാതെ നമ്മുടെ തമ്പുരാക്കന്മാര്‍ പാഴാക്കി കളഞ്ഞത് 1100 കോടിയാണത്രേ!!!
പിന്നെ പരക്കെ ആരോപിക്കപ്പെടുന്ന ഒരു കാര്യം സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ സംസ്‌കാരത്തെ പറ്റിയാണ്. ഇത് മാറ്റിയെടുക്കാവുന്നതേ ഉള്ളു. അല്ലെങ്കില്‍ തന്നെ, ജോലിയില്‍ ഉഴപ്പല്‍ മലയാളിയുടെ ജന്മ സ്വഭാവമാണ്. വീട്ടില്‍ പണിയെടുക്കാന്‍ വരുന്ന ആശാരി മുതല്‍, ഓഫീസ് സമയത്ത് ബ്ലോഗുന്ന ഞാന്‍ ഉള്‍പ്പടെ, കോടികള്‍ പാഴാക്കികളയുന്ന മന്ത്രിമാര്‍ വരെ, ആര്‍ക്കാണ് ഇത്ര നല്ല തൊഴില്‍ സംസ്‌കാരം ഉള്ളത്?

Tuesday, May 30, 2006
കാറ്റു‘പോയ’ കൊച്ചി..
ഉദ്ദേശം നാലുമണിയായിക്കാണും അറബിക്കടലില്‍ നിന്നും കായലിലേക്ക് തൊടുന്ന വഴിക്ക് മുകളിലായ് മഴയും പറത്തി അവന്‍ വന്നു. കുഞ്ഞനായ്‌വന്ന് ഒരു ചുഴലിയായ് ചുറ്റി, ചൂളമായ് മൂളി ഒരു കൊടുംങ്കാറ്റ്. കൊച്ചി വിറച്ചുപോയി. റോഡില്‍ മുഴുവന്‍ വീണുകിടക്കുന്ന പരസ്യബോര്‍ഡുകള്‍. ഒരുപാട് സ്ഥലങ്ങളില്‍ യുദ്ധത്തില്‍ വീണ രാക്ഷസന്മാരെപോലെ വന്മരങ്ങള്‍. താങ്ങാനരുതാത്തതൊക്കെ തളര്‍ന്നു വീണു.
നാലുദിനമായ് മഴ തുടങ്ങിയിട്ട്. അക്ഷരാര്‍ഥത്തില്‍ തോരാത്ത രണ്ടാം ദിവസം. ഇന്നത്തെ കാറ്റുകൂടി കഴിഞ്ഞപ്പോള്‍ കൊച്ചി നരകമായി. ചെല്ലാനത്തും ചെറായിയിലും കടല്‍ കരയോട് മത്സരിച്ച് ജയിച്ചുകയറിവരുന്നു. നഗരത്തില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ല. പവറുപോലും അല്‍പ്പം മുന്‍പാണ് വന്നത്. റോഡ് മുഴുവന്‍ വെള്ളം. പലയിടങ്ങളിലും വാഹനങ്ങള്‍ വഴിയില്‍ കിടന്നു. പൊതുജനം ബസുകളില്‍ നിന്നിറങ്ങി റോഡിലൂടെ നടന്നു. സൌത്തിലും കച്ചേരിപ്പടിയിലും കാറുകള്‍ തുഴയില്ലാത്തവള്ളങ്ങളെപ്പോലെ നീന്തി ഓടി.
കൊച്ചി. ശരിക്കും സ്മാര്‍ട്ട് സിറ്റി.
ഇത് കൊടുംങ്കാറ്റിന്റെ വരവല്ല. കടന്നു പോക്കാണ്. മറൈന്‍ ഡ്രൈവിനും, ഏറണാകുളം മാര്‍ക്കറ്റിനും മുകളിലൂടെയുള്ള കടന്നു പോക്ക്.
അവന്റെ വരവിലേക്ക് ക്യാമറപിടിക്കാനുള്ള മാര്‍ഗ്ഗം ഇല്ലാതെ പോയി.

ഞാന്‍ ഫോട്ടം പിടിക്കാന്‍ തുടങ്ങീ....
നളന്റെ നിലാവുകണ്ടു്‌പ്രാന്തായി നിലാവു തപ്പിയിറങ്ങിയ എനിക്കുകിട്ടിയതീ നിലാവു മാത്രം. ഒരു പരീക്ഷണമെന്ന നിലയ്ക്കിതു ഗ്ലബ്ബിലിടുന്നു.
അല്‍ തവ്വാര്‍ പാര്‍ക്കിലേക്കിറങ്ങുന്ന ആരെങ്കിലും ഇങ്ങനെ അഞ്ചാറു നിലാവുകളെ ഒരുമിച്ചു കാണുകയാണെങ്കില്‍ ഓര്‍ക്കുക. ഒരാളെ പോലെ 7 ആളുകളുണ്ടു്, ഒരു നിലാവു പോലെ 14 നിലാവുകളും. ഇതതിലൊന്നത്രേ.
തലേക്കെട്ടു പ്രശ്‌നം
നെടുമ്പാശ്ശേരിയില്‍ വിമാനം തെന്നിമാറി വന്‍ അപകടം ഒഴിവായി
(ദീപിക പൊട്ടിക്കുന്ന വാര്‍ത്ത-തലക്കെട്ട് ഒറ്റവാചകം).
അതായത്, വിമാനം തെന്നിമാറിയതുകാരണം, അതുകൊണ്ടു മാത്രം, ഒരു വന്‍ അപകടം നെടുമ്പാശ്ശേരിയില്‍ ഒഴിവായി.
ചുമ്മാ...........................
(ഇന്ദിരാഗാന്ധിക്ക് ആരോ....................പണമയച്ചു)

Monday, May 29, 2006
അഫിശംബോധന
കുറെ നാളായി ഈയൊരു കാര്യം എയ്തണമെന്നു വിചാരിക്കുന്നു. അതായത് കമന്റുകളില്‍ ആള്‍ക്കാരെ സംബോധന ചെയ്യുന്നകാര്യം. പണ്ടെന്റെ ഒരു പോസ്റ്റില്‍ ഉമേഷ്ജി വന്നൊരു കമന്റിട്ടിരുന്നു, ഞാന്‍ ഒന്നും നോക്കാതെ ‘ഉമേഷേ’ എന്നും വിളിച്ചു റിപ്ലയും ഇട്ടു. പിന്നെ പോയി ബ്ലോഗുനോക്കിയപ്പോഴാണെനിക്കു ഉമേഷ്ജീടെ ‘വലിപ്പം’ മനസിലായത്. അതെ പോലെ തന്നെ പ്രായത്തില്‍ മുതിര്‍ന്ന സൂചേച്ചി, അതുല്യചേച്ചി, ദേവേട്ടന്‍ അങ്ങനെയങ്ങനെ...
ഇവരെയൊക്കെ എങ്ങനെ വിളിക്കും എന്തു വിളിക്കും എന്നൊക്കെ ഒരു കണ്‍ഫ്യൂഷന്‍ ആയിരുന്നു കുറെ നാള്‍... പുതിയ ബ്ലോഗീബ്ലോഗന്മാര്‍ക്ക് ഇപ്പൊഴും ഇതൊരു പ്രശ്നം ആണെന്നു ഞാന്‍ ഊഹിക്കുന്നു.
പല കമ്പനികളും അനുവര്‍ത്തിച്ചു പൊരുന്ന ആദ്യനാമപ്രയോഗം (first name culture) ഇതിനൊരു പരിഹാരമാവുമോ? സിനിമാക്കാരെ സാര്‍ ചേര്‍ത്തു വിളിക്കാത്തതിനെപ്പറ്റി തിക്കുറിശ്ശി പണ്ടെന്നോ പറഞ്ഞതോര്‍മ്മ വരുന്നു... “ഭക്തി കൂടിയിട്ട് ആരും ദൈവങ്ങളെ ക്രിഷ്ണന്‍സാര്‍, രാമന്‍സാര്‍ എന്നൊന്നും വിളിക്കാറില്ലല്ലോ...”

കട്ട പൊഹ!
MSN മലയാളം യൂണീക്കോഡില്‍
അങ്ങനെ മലയാളം യൂണീക്കോഡിനെ ഒരു കൈ സഹായിക്കാന്‍ മൈക്രോസോഫ്റ്റും എത്തുന്നതായി വാര്‍ത്ത. മൈക്രോസൊഫ്റ്റിന്റെ പോര്‍ട്ടലായ MSN ന് അടുത്തുതന്നെ മലയാളം പതിപ്പ് വരുമെത്രെ. യൂണീക്കോഡിലാണ് അവരത് പ്ലാന്‍ ചെയ്യുന്നത് എന്നറിയുന്നു.
ഇതാ തമിഴ് ഇപ്പോള്‍ തന്നെ നിലവിലുണ്ട് ദാ ഇവിടെ
സംഗതിയുടെ നിജാവസ്ഥ സന്തോഷിന് അറിയുമായിരിക്കും.

Sunday, May 28, 2006
ടിക്കറ്റിങ്ങ് മഷീന്‍
KSRTC ബസ്സുകളിലെ ടിക്കറ്റിങ്ങ് മഷീനിനെ പറ്റി ഒരു ചെറിയ വാര്‍ത്ത വായിച്ചു. ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു, ഇതിന്റെ ഉപയോഗം എങ്ങനെ എന്ത്, എന്നൊക്കെ പരിചയപ്പെടുത്താന്‍ പറ്റുന്നവര്‍ നമ്മുടെ ഇടയില്‍ ഉണ്ടോ? കൊച്ചി ബ്ലോഗ്ഗേര്‍സ് ആരെങ്കിലും ഒരു ഫോട്ടോ കൂടി സംഘടിപ്പിച്ചാല്‍ സന്തോഷം.
ഇനി യാത്രാമൊഴി..
പക്കമേളക്കാരും കാഴ്ചക്കാരും പിരിഞ്ഞുപോയി.
അഴിച്ചുവെച്ചിട്ടുപോയ വേഷത്തിലെ വിയര്‍പ്പിന്‍റെ മണവും കെട്ടു.
കിരീടത്തില്‍ നിന്നും തെറിച്ചുവീണ കുറച്ചുമുത്തുകളും വര്‍ണ്ണക്കടലാസ്സുകളും മാത്രം ബാക്കിയുണ്ട്.
രാവിലെ ആദ്യമെത്തണം, മറ്റു കുട്ടികള്‍ ഉണരും മുമ്പേ..

Saturday, May 27, 2006
ഗന്ധറ്‍വ സന്ദേശം
പോസ്റ്റിടല്‍ ഈ പണിയില്‍ നടക്കുമെന്നു തൊന്നുന്നില്ല. ഒരു ഡ്രാഫ്റ്റ് അങ്ങിനെ കിടക്കുന്നു. കമെന്റിലേ മുഴുവന്‍ അക്ഷരപീശകുകള്‍. സമയം( ഒഫീഷിയല്‍) ഒരു പാടു വേണം.
കുന്നുകൂടി വരുന്ന പണിയുടെ സങ്കീറ്‍ണതകള്‍ ഒരു മുങ്ങാം കുഴിയിടുവാന്‍ പറയുന്നു. അല്‍പകാലം ഞാന്‍ ഈ തൊഴിലെന്നെ ഉലൂപിയുമായി രമിക്കട്ടെ.
എല്ലാ അപസ്വരങ്ങള്‍ക്കും ഗന്ധറ്‍വ സ്പറ്‍ശം പോലെ എന്ന കുറ്‍ച്ചു കമെന്റുകള്‍ വായിച്ചു. നല്ല വിമറ്‍ശനങ്ങളായാല്‍ ഗന്ധറ്‍വന്‍ നന്നായേക്കും. എന്തായാലും ഒരുത്തരം ഇപ്പോള്‍ ഇല്ല. ആഴ്ച്ചകള്‍ക്കോ , മാസങ്ങള്‍ക്കോ ഒടുവില്‍ വരാം എല്ലാ സംശയങ്ങല്‍ക്കും ഉള്ള നീല കൊടുവേലിയുമായി.
അടുത്ത ഗന്ധറ്‍വ യാനത്തില്‍ പാക്കറേന്‍.

പെരിങ്ങോടന്....
വന്ദേ മുകുന്ദഹരേ ജയശൌരേ..
സന്താപഹാരിമുരാരേ...
ദ്വാപര ചന്ദ്രികാചര്‍ച്ചിതമാം നിന്റെ ദ്വാരകാ പുരിയെവിടെ ...
പീലിതിളക്കവും കോലക്കുഴല്‍പാട്ടും അമ്പാടി പൈക്കളും എവിടെ...
ക്രൂരനിഷാദശരം കൊണ്ടു നീറുമീ നെഞ്ചിലെന്നാത്മ പ്രണാമം ...
പ്രേമസ്വരൂപനാം സ്നേഹസതീര്‍ത്ഥ്യന്റെ
കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം...
Friday, May 26, 2006
വരമൊഴിയിലെ പ്രശ്നങ്ങള്‍
ഇതുവരെ ഉത്തരം കാണാത്ത വരമൊഴിപ്രശ്നങ്ങളെല്ലാം ദേ ഇവിടെ എഴുതിവച്ചിരിക്കുന്നു (പൈന്റും പെയിന്റും ഉള്‍പ്പടെ). കാണുന്നതെല്ലാം എങ്ങനെയെങ്കിലും എന്നെ അറിയിക്കാന്‍ അപേക്ഷ; വിക്കിയില്‍ ചേര്‍ക്കുന്നതാണെനിക്കേറ്റവും ഇഷ്ടം.
ബ്ലോഗിലേക്ക് ഇനിയൊരാള്‍ കൂടി
ഒരാളെക്കൂടി ഞാന്‍ ബ്ലോഗിന് പരിചയപ്പെടുത്തട്ടെ.
അഡ്വര്‍ട്ടൈസിംഗ് ഫീല്‍ഡില്‍ ജോലി നോക്കുന്നൊരു സുഹൃത്ത് എനിക്കുണ്ട് - പേര് വിനയന്‍. ഇയാളെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാനായി ഞാന്‍ ശ്രമം തുടങ്ങിയിട്ട് ഒന്നുരണ്ടു മാസങ്ങളായി. അവസാനം, അത്ഭുതം സംഭവിച്ചു. ഓഫീസില്‍ ജോലിയില്ലാത്ത സമയത്ത് ഒരു ഹോബിയായി ബ്ലോഗുവായന ആരംഭിച്ചുവെന്ന് കഴിഞ്ഞയാഴ്ച വിനയന്‍ എന്നെ വിളിച്ചു പറഞ്ഞു.
മറ്റൊരു കൂട്ടുകാരന്‍ ബഹറിനിലെ ഒരു അഡ്വര്‍ട്ടൈസിംഗ് കമ്പനിയില്‍ ജോലി കിട്ടി പോവുന്നതിനെ തുടര്‍ന്ന് ഇന്നലെ ഞങ്ങളൊന്ന് മിനുങ്ങി. ചര്‍ച്ച ഒ ആന്‍ഡ് എമ്മില്‍ നിന്നു തുടങ്ങി ബ്ലോഗില്‍ വന്നു നിന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി, ബ്ലോഗുലകത്തില്‍ റിസര്‍ച്ച് നടത്തുകയായിരുന്നു വിനയനെന്ന് അപ്പോഴാണ് മനസ്സിലായത്.
മൊത്തം വായനക്കാരില്‍ ബ്ലോഗുകള്‍ ഉണ്ടാക്കുന്ന ഇമ്പാക്ട് തുലോം തുച്ഛമാണെന്ന് ദീപക് അഭിപ്രായപ്പെട്ടത് സന്ദര്‍ഭവശാല്‍ ഞാന്‍ പറയുകയുണ്ടായി. തീര്‍ച്ചയായും അതങ്ങനെയല്ല എന്നായിരുന്നു വിനയന്റെ പ്രതികരണം. തുടര്‍ന്ന് ബാംഗ്ലൂരിലെ ഏതോ പബ്ബിലിരുന്ന് ബീറടിക്കുന്ന ദീപക്കിനെത്തേടി വിനയന്റെ മൊബൈല്‍ പറന്നു. പിന്നെ ഒരു മണിക്കൂര്‍ നീണ്ട തീപാറുന്ന യുദ്ധമാണ് നടന്നത്.
യുദ്ധം കഴിഞ്ഞതിനു ശേഷം വിനയന്‍ എന്നോടു പറഞ്ഞു - ഇതുപോലുള്ള വക്കാണങ്ങളില്ലെങ്കില്‍ പിന്നെ ബ്ലോഗു കൊണ്ടൊന്നും കാര്യമില്ല. മലയാളം ബ്ലോഗില്‍ ഞാന്‍ കാണുന്ന അപാകത, സൌഹൃദങ്ങളില്‍ ഊന്നിയാണ് മിക്ക പോസ്റ്റുകളും കമന്റുകളും എന്നതാണ്. തോന്നുന്ന കാര്യം തോന്നുന്ന പോലെ എഴുതുകയും അത് നിശിതമായി വിമര്‍ശനവിധേയമാക്കുകയും ചെയ്താല്‍ മലയാള ബ്ലോഗുലകം മാത്രമല്ല, ബ്ലോഗ് ഉപയോഗിക്കുന്ന മലയാളികളുടെ ചിന്താമണ്ഡലവും വികസിക്കും.
അടുത്തുതന്നെ ഈവക അഭിപ്രായങ്ങള്‍ ഞാനെന്ന രണ്ടാംകക്ഷി ഇല്ലാതെ, വിനയന്റെ ബ്ലോഗിലൂടെ തന്നെ നിങ്ങള്‍ക്ക് വായിക്കാം.

POLICE ( പാളീസ് )
പോലീസ് എന്ന സിനിമ പോലത്തെ എന്തോ കോമാളി നാടകം കണ്ടു.
.....
.....
എന്നെ അങ്ങ് കൊല്ല് എന്ന് തോന്നിപ്പോയി.
ദൈവമേ, കഷ്ടപ്പെട്ടാരോ ഉണ്ടാക്കിയ തുട്ട് ഇങ്ങനെ പാഴാക്കാന്‍ എങ്ങനെ തോന്നുന്നു?
മോഹന്‍ലാലും മമ്മൂട്ടിയും ഒരു വിരല്‍ അനക്കുന്ന സ്റ്റൈല്‍ പോലുമില്ലല്ലോ സുകുമാരന്റെ മക്കള്‍ മരിച്ചഭിനയിച്ചിട്ടും!
സംവിധാനം...എന്റമ്മേ.......അങ്ങനെ വിളിക്കാന്‍ പോലും കൊള്ളില്ല.
ഡൈലോഗ്‌സ് ..ഹാ ഹ ഹ...ഇടിവെട്ടിയതിന്റെ ആസനത്തില്‍ മൂര്‍ഖന്‍ കടിക്കുമ്പോളത്തെ ഒരു സൊകം.
ആകെ കൂടെ കുളം. ഉറക്കം പോയത് മിച്ചം. തെറി കളക്ഷന്‍ ഒന്നു റിഫ്രഷ് ചെയ്തത് മെച്ചം.

Thursday, May 25, 2006
ജോലിയും ലൈംഗികതയും!
വീക്കുവീക്കിലിയുടെ പുറം ചട്ട കണ്ടല്ലോ? ജോലിയും ലൈംഗികതയും.
ഉള്ളടക്കം
ജോലിയെടുക്കുമ്പോള്‍ സെക്സ് ആകാമോ? അത് ജോലിക്ക് ഉപകാരപ്രദം ആകുന്നതെങ്ങിനെയെന്ന് രണ്ടുമൂന്നു ചാണാപ്പുളി എക്കണോമിക് ഫിലോസഫി, ഐ റ്റി കമ്പനികളില്‍ ജോലിയെടുക്കുന്ന പയ്യന്മാരുടെയും പെണ്ണുങ്ങളുടെയും സ്വാതന്ത്ര്യ പ്രഖ്യാപനം, "കാള്‍ സെന്ററില്‍ ഒരു നിശ" എന്ന വിഖ്യാത പുസ്തകമെഴുതിയ അഭിനവ വ്യാസനുമായി ഇന്റര്‍വ്യൂ. മതിയായില്ലേ? വിവാഹിതര്‍ ഓഫീസില്‍ ലൈംഗിക പൂര്‍ത്തി കണ്ടെത്തുന്നത് തെറ്റല്ലെന്ന് 40 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ട സര്‍വേ, ഇതൊക്കെ സാധാരണയെന്ന് ഒരു സെക്സോളജിസിന്റെ സൂട്ടിട്ട അഭിപ്രായപ്രകടനവും.
പടങ്ങള്‍
സ്റ്റണ്ട് മാസികയുടെ അത്ര വരില്ല എരിവ്, എന്നാലും തടി ബ്ലോക്കുകള്‍ പ്രിന്റ് ചെയ്ത ആ പടങ്ങളില്‍ എത്രയോ കേമം ഈ ഹായ് റെസൊല്യൂഷന്‍ കളര്‍ ചിത്രങ്ങള്‍. അതും പോരെങ്കില്‍ മോശമായ ആംഗിളില്‍ എടുത്ത ഒരു അടിവസ്ത്രമിട്ട ചെറുക്കന്റെ പടം വാന്‍ ഹ്യൂസന്റെ പരസ്യമായും, ചൈനയുടെ സമ്പത്തിക പുരോഗതി എന്ന പേരിനു താഴെ 2 ഇഞ്ച് ബിക്കിനിയിട്ട പത്തിരുപത് ചീനക്കാരികളുടെ പടവും.
വരൂ, വാങ്ങൂ വായിക്കൂ വരിക്കാരാകൂ.
(സമര്‍പ്പണം നക്സല്‍ വാസുവിന്)
ബൂലോഗ ഗ്രൂപ്പ് ഫോട്ടം
പെരിങ്ങോടരെ കണ്ട് ഞെട്ടി..:-))
ഇത് ഒരു പാവം പൈയ്യന്‍...നിഷ്കളങ്കന്‍, ശാലീന സുന്ദരനായ ഒരു കൊച്ച് കുഞ്ഞ് :-))
നല്ല കഥയെഴുതാന്‍ താടിയും മുടിയും വെട്ടാതെ, കുളിക്കാതെ, കഞ്ചാവും പുകച്ച് , ജുബ്ബായുമിട്ട് നടക്കുന്നവരേ, ഇഞ്ഞോട്ട് നോക്കീന്‍ ഇഞ്ഞോട്ട് നോക്കീന്‍..ഈ ചുള്ളനെ കാണീന്‍!
(അന്റെ ടൈക്ക് NH47 ന്റെ വീതിയപ്പാ....:-))
അല്ലാ അപ്പോ എനിക്കൊരൈഡിയാ..
ബൂലോഗരുടെ ഒരു ഗ്രൂപ്പ് ഫോട്ടം ഉണ്ടാക്കി പോസ്റ്റാക്കിയാലോ?
ആരെങ്കിലും മുന്‍കൈയ്യെടുത്താല്‍, ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറൊക്കെ പെരുമാറുന്നവര്‍...
എല്ലാവരും അവരോരുടെ ഫോട്ടോ അങ്ങേര്‍ക്ക് അയച്ചു കൊടുത്താല്‍, എല്ലാം ചേര്‍ത്ത് ഗ്രൂപ്പ് ഫോട്ടം ആക്കി പോസ്റ്റിയാല്‍...
വെറുതേ കാണാമായിരുന്നു..
വേണ്ടേ?

പകല്‍മാന്യന്മാര്‍ക്ക് മുകളില്‍ സൂര്യനുദിച്ചാല്‍...

മനോരമ ഓണ്‍ലൈനില്‍ കണ്ട വാര്‍ത്ത.
പുല്ലിംഗം മാത്രമാക്കിയതാണോ.. അതോ ഫെമിനിസ്റ്റ് തെറി ഓര്‍ത്ത് സ്ത്രീലിംഗം വേണ്ടെന്നു വെച്ചതാണോ..?
ശരിയാണ്, തല്ലുകൊള്ളികളാണ്,എന്നാലും..
ആഡംബരതയുടെ മുഖം മൂടികളില്‍ ചായംതേച്ച് മിനുക്കിയ മേനിയഴകുമായി 'ഞാന്‍ ദേ പോണേ.. എന്നെ പിടിച്ചോണേ..' എന്ന മട്ടില്‍ രാത്രി സഞ്ചാരം നടത്തുന്ന തരുണികളെയും കാണാറുണ്ട്. അതൊന്നും വാര്‍ത്തയാകാറില്ല. അമേദ്യാഭിഷിക്തനെ ചുമക്കേണ്ട ഗതികേട് ആണ്‍ വര്‍ഗ്ഗത്തിനും...!

സഹായിക്കാമോ?
വരമൊഴിയില്‍ വേണ്ടതായ ഇംഗ്ലീഷ് വാക്കുകളേതൊക്കെ എന്നൊന്ന് തീരുമാനിക്കാന്‍ സഹായിക്കാമോ? വിശദവിവരങ്ങളിവിടെ
അപ്പൊ ഇതാണല്ലെ പെരിങ്ങോടന്‍...!!
ഇന്നലെ, ഏഷ്യാനെറ്റ് കണ്ടു. അപ്പൊ ഇതാണല്ലെ പെരിങ്ങോടന്‍...!! ആ ടൈ എനിക്കിഷ്‌ടായി. കുറച്ച് സമയത്തേക്കാണെങ്കിലും നന്നായി അവതരിപ്പിച്ചു. ഒരു T.V. അവതാരകനാകാനുള്ള എല്ല്ലാ യോഗ്യതയും ഞാന്‍ കാണുന്നു.
എല്ലാം ഒരു മിന്നലാട്ടം പോലെ മാത്രമെ പരാമര്‍ശിക്കപ്പെട്ടുള്ളൂ..! നമുക്ക് ബൂലോകത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി തന്നെ തയ്യാറാക്കണം. ബൂലോകത്തെ U.A.E അംഗങ്ങള്‍ വിചാരിച്ചാല്‍ സാധിക്കുന്നതേയുള്ളൂ..! ആങ്കര്‍ പെരിങ്ങോടന്‍ തന്നെ ..!! :)

NB:
എന്റെ സൈറ്റ് പരാമര്‍ശിക്കപ്പെടുമെന്ന് ഞാന്‍ സ്വപ്‌നേപി വിചാരിച്ചതല്ല. ഞാന്‍ നിരപരാധിയാണ്. എന്നെ ക്രൂശിക്കരുത്.
ഒരു CSS/HTML/Firefox സംശയം
സുഹൃത്തുക്കളേ,
ഞാന്‍ എന്റെ ഗുരുകുലം ബ്ലോഗില്‍ ചില കാര്യങ്ങള്‍ consistent ആയി കാണിക്കാന്‍ CSS-ലുള്ള span എന്ന രീതി ഉപയോഗിക്കാറുണ്ടു്. ഉദാഹരണത്തിനു്, എല്ലാ ഇംഗ്ലീഷ് പദ്യങ്ങളും ഒരു നിറത്തില്‍, മലയാള പദ്യങ്ങള്‍ മറ്റൊരു നിറത്തില്‍ തുടങ്ങി. എല്ലായിടത്തും നിറവും ഫോണ്ടും മറ്റും കൊടുക്കുന്നതു പിന്നീടു മാറ്റുവാന്‍ ബുദ്ധിമുട്ടായതുകൊണ്ടു്, താഴെക്കൊടുത്തിരിക്കുന്ന span rules ഉപയോഗിക്കുന്നു.
പോസ്റ്റുകളില്‍ ഞാന്‍
എന്നെഴുതിയാല്‍ അതു് #3131AE എന്ന നിറത്തില്‍ വരും.
ഇതു് IE-യില്‍ ശരിക്കു വരുന്നുണ്ടു്. Firefox-ല്‍ വരുന്നില്ല. ഉദാഹരണത്തിനു് ഈ പോസ്റ്റ് IE-യിലും Firefox-ലും നോക്കുക. മലയാളകവിത നീലനിറത്തിലും, ഇംഗ്ലീഷ് കവിത ഇളം ചുവപ്പു നിറത്തിലും വരേണ്ടതാണു്.
എന്താണു ചെയ്യേണ്ടതെന്നു് ആര്‍ക്കെങ്കിലും അറിയാമോ?

span.qright
{
color:green;
}
span.qwrong
{
color:red;
};
span.qmal
{
color: #3131AE;
};
span.qsan
{
color:#954A8A;
}
span.qeng
{
color:#BA2565
}
span.slokam
{
font-size: 1.1em;
color: #006000;
}
പോസ്റ്റുകളില്‍ ഞാന്‍
<span class="qmal"> മലയാളം ഉദ്ധരണി </span>
എന്നെഴുതിയാല്‍ അതു് #3131AE എന്ന നിറത്തില്‍ വരും.
ഇതു് IE-യില്‍ ശരിക്കു വരുന്നുണ്ടു്. Firefox-ല്‍ വരുന്നില്ല. ഉദാഹരണത്തിനു് ഈ പോസ്റ്റ് IE-യിലും Firefox-ലും നോക്കുക. മലയാളകവിത നീലനിറത്തിലും, ഇംഗ്ലീഷ് കവിത ഇളം ചുവപ്പു നിറത്തിലും വരേണ്ടതാണു്.
എന്താണു ചെയ്യേണ്ടതെന്നു് ആര്‍ക്കെങ്കിലും അറിയാമോ?
Wednesday, May 24, 2006
ഒടുവില്‍ ദാ, ഇങ്ങനെയും ഒരു പരസ്യം
ഇന്നത്തെ ദീപികയില്‍ കണ്ട ഒരു വാര്‍ത്തയില്‍ നിന്ന്:
18നും 25നും ഇടയില്‍ പ്രായമുളള യുവതികള്‍ക്കാണ് ഏറെയും പ്രിയം. ഈ വിഭാഗത്തില്‍പ്പെട്ടവരെയാണ് ആവശ്യമെങ്കില്‍ ഒരുദിവസത്തേയ്ക്ക് 1500 രൂപ വരെ നല്‍കേണ്ടി വരും. രാത്രികാലങ്ങളിലാണ് ആവശ്യക്കാറ്‍ കൂടുതലായി എത്താറുളളത്.
ഒരുമാസം മുമ്പ് പുനലൂറ്‍ നഗരത്തില്‍ മാരുതി കാറിനുളളില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് പിടികൂടിയിരുന്നു. കാമുകീകാമുകന്മാരും ഇത്തരം ഏറ്‍പ്പാടുകള്‍ക്ക് മാരുതി കാറുകളിലെത്താറുണ്ട്. പുനലൂരിലെ വനമേഖലാ പ്രദേശങ്ങളായ തെന്മല, ആര്യങ്കാവ്, ചെമ്പനരുവി എന്നിവിടങ്ങളില്‍ ഇത്തരം ഏറ്‍പ്പാടുകള്‍ക്കായി പലരും എത്താറുണ്ട്. മാരുതി കാറുകളില്‍ നടക്കുന്ന പെണ്‍വാണിഭം കൂടുതലായി ആരുടെയും ശ്രദ്ധയില്‍പ്പെടാറില്ല. അതുകൊണ്ടുതന്നെ കൂടുതലാളുകള്‍ ഈ ബിസിനസിലേക്ക് ആകൃഷ്ടരാകുന്നുണ്ട്.
*ഹമ്മേ ഇതു വാര്‍ത്തയോ പെണ്‍വാണിഭക്കാരുടെ പരസ്യമോ?

എനിക്കിഷ്‌ടപ്പെട്ടു.
വെള്ളാപ്പള്ളി നടേശന്‍:
“മന്ത്രി വേണുഗോപാലിനെ താന്‍ തോല്‍പ്പിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അടുത്ത മന്ത്രിസഭയില്‍ വേണുഗോപാലുണ്ടാവില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഞാന്‍ പാതി മീശ വടിക്കണമെന്നു പറയുന്നവര്‍ ഗില്ലറ്റിന്റെ ത്രീ-ഇന്‍-വണ്‍ ബ്ലേഡു കൊണ്ടുവന്നാല്‍..............
...............ഞാന്‍ ഇരുന്നുതരാം !!!!

മുന്നറിയിപ്പ്!!
പെരിങ്ങോടനെ ഇതുവരെ കാണാത്തവര്‍, ടി.വി.യില്‍ കാണുമ്പോള്‍, ഞെട്ടരുത്.
ഞാന്‍ ഇദ്ദേഹത്തിന്റെ കഥകള്‍ വായിച്ച് സങ്കല്പിച്ചിരുന്ന രൂപത്തിന്,
മെലിഞ്ഞ ദേഹവും, മൂത്ത ചമ്പതെങ്ങിന്‍ പലകയുടെ ഡിസൈനിലുള്ള മുഷിഞ്ഞ ജൂബായും, ഡിഫോള്‍ട്ട് വിഷാദഭാവവും, കുഴിഞ്ഞ കണ്ണുകളും, ചീകാത്ത തലമുടിയും, താടിയും ഒരു സോഡാക്കുപ്പി കണ്ണടയും തോളിലൊരു തുണി ബാഗും പാരഗണിന്റെ ചെരുപ്പുമൊക്കെയുള്ള ബുജി ലുക്കായിരുന്നു.
കോളിങ്ങ് ബെല്ലടികേട്ട് വാതില്‍ തുറഞ്ഞ ഞാന്‍ കണ്ടതാരെ?
‘പോപ്പ്കോണും ചൂയിങ്ങ് ഗമ്മും തിന്ന് നില്‍ക്കുന്ന ഒരു ചള്ള് പയ്യനെ’
ps(പ്രത്യേക ശ്രദ്ധക്ക്): ആളൊരു കിണുക്കന്‍ ചുള്ളനാട്ടാ..!!

ബ്ലോഗുകള്‍ ഏഷ്യാനെറ്റില്‍..
പ്രിയ ബ്ലോഗീ ബ്ലോഗന്മാരേ..
ഇന്ന് (24.05.2006) കൃത്യം വൈകീട്ട് 9.35 (U.A.E Time) -ന് ഏഷ്യാനെറ്റ് ചാനല്‍ കാണുക. ‘മെട്രൊ പ്ലസ്’ എന്ന പരിപാടിയില്‍ നമ്മുടെ ബ്ലോഗ് താരം പെരിങ്ങോടന്‍ പങ്കെടുക്കുന്നുണ്ട്.
മറക്കാതെ കാണുമല്ലോ..!!
ഇഞ്ചി കോഡ്
കഴിഞ്ഞയാഴ്ച പോയി ഡാവിഞ്ചി കോഡ് കണ്ടു.
ഇഞ്ചി കടിച്ചതു പോലെയായി എന്ന് പറഞ്ഞാല്‍ മത്യല്ലോ..
കാണാത്തവരോട് :
ഡാവിഞ്ചി കോഡ് ബുക്ക് വാങ്ങി വായിക്കുക. മുടക്കിയ പൈസ മുതലാകും. എന്റെ ഗ്യാരണ്ടി.
പുസ്തകം വായിച്ചവര്‍ സിനിമ യാതൊരു കാരണവശാലും കാണരുത്. എന്നെപോലെയായിപ്പോകും.
ഡാന്‍ ബ്രൌണിന്റെ ഏയ്‌ചത്സ് ആന്റ് ഡെമണ്‍സ് ആണ് സത്യം പറഞ്ഞാല്‍ എനിക്ക് ഡാവിഞ്ചിയേക്കാള്‍ പഥ്യം.
അതിന്റെ ചുവടു പിടിച്ച് നിക്കോളാസ് കേയ്ജ് അഭിനയിച്ച തട്ടു പൊളിപ്പന്‍ മസാല മൂവി നാഷണല്‍ ട്രെഷര്‍ വന്നിരുന്നല്ലോ? അതും കണ്ട് അതുണ്ടാക്കിയവന്റേയും മിസ്റ്റര്‍ കേയ്ജിന്റേയും കാര്‍ന്നോന്മാരെ തെറി വിളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി.
അല്ലെങ്കില്‍ തന്നെ ഒരു പുസ്തകം സിനിമയാക്കുമ്പോള്‍ , സിനിമ പുസ്തകത്തേക്കാള്‍ നന്നാവുമോ?
അടൂര്‍ ഭാസ്കരപട്ടേലറും എന്റെ ജീവിതവും, മതിലുകള്‍ ഇവ സിനിമയാക്കിയപ്പോള്‍ എന്തിനു കൊള്ളാമായിരുന്നു?
ജോനാതെന്‍ ഡെമ്മെയുടെ ചില ചലച്ചിത്രാവിഷ്കാരങ്ങള്‍ കൊള്ളാമായിരുന്നു.
സിനിമയാക്കാന്‍ പറ്റിയത് കോമിക്സ്-ഫാന്റസി കഥകള്‍ തന്നെ. സ്പൈഡര്‍മാനും, സൂപ്പര്‍മാനും, കലമാനും മറ്റും.
ലോര്‍ഡ് ഓഫ് ദി റിംഗ്സ് സിനിമതന്നെ മെച്ചം. സിന്‍സിറ്റി അത്യുഗ്രന്‍ ആണെന്ന് കേള്‍ക്കുന്നു.
മിക്കവാറും കേസ്സുകളില്‍ പുസ്തകം വാങ്ങി വായിക്കുന്നത് തന്നെ മെച്ചം.

കാര്‍ട്ടൂണ്‍: സംവരണം
ഗാന്ധിജി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ... !!!
(ആരോ മെയില്‍ ആയി അയച്ചു തന്നതാണിത്. ഞാന്‍ വരച്ചതല്ല. സാക്ഷിയും ദുര്‍ഗ്ഗയും വക്കാരിയും പൊറുക്കുക. നിങ്ങളോട് മത്സരിക്കാന്‍ തല്‍ക്കാലം സമയമില്ല, സോറി)
ഈ കാര്‍ട്ടൂണും കൂടി കിടക്കട്ടെ. സംഭവം കൊള്ളാം എന്തായാലും. വെറുതേ സമയം കിട്ടിയാല്‍ സോഫ്റ്റ്വേര്‍ എഞ്ചിനിയേര്‍സ് ഇങ്ങനെ ഒക്കെ ഓരോ വേല ഒപ്പിക്കും.
നാണയം
ശ്രീനാരായണ ഗുരുവിന്റെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങള്‍ പുറത്തിറക്കാന്‍ പോകുന്നതായി പത്രവാര്‍ത്ത.
ഗുരുവിന്റെ പേരില്‍ ഒട്ടേറെ കള്ളനാണയങ്ങള്‍ വര്‍ഷങ്ങളായി പ്രചരിക്കുന്നുണ്ടല്ലോ. ഹാവൂ, ഒറിജിനല്‍ ഇറങ്ങുമ്പോഴെങ്കിലും കണ്ണനാണയങ്ങളെ തിരിച്ചറിയാനൊത്തിരുന്നെങ്കില്‍.

ഉമേശായ മെഷീനായ നമഃ
ഹെഡ്മാസ്റ്റര്‍ക്കെതിരെ സമരമായിക്കളയാം, അല്ലേ?
ബൂലോകരെ, നിങ്ങളുടെ സഹായം വേണം...
തനിമലയാളത്തിനൊരു മിററിനായി, ഉമേഷൊരു ലിനക്സ് മെഷീന്‍ തരാം തരാമെന്ന് പറഞ്ഞിട്ട് കാലം കുറെയായി.
വീട്ടിലൊരു മൂലയ്ക്കിരിക്കുന്ന, ഉപയോഗത്തിലല്ലാത്ത മെഷീനില്‍, ഉബണ്ടു ലോഡ് ചെയ്താല്‍ മാത്രം മതി, ബാക്കി ഞാന്‍ ചെയ്ത് തീര്‍ത്തോളാം എന്നായിട്ടും, അങ്ങേര്‍ക്കൊരു അനക്കം വേണ്ടേ?
സ്വന്തം ബ്ലോഗിന്റെ ഇടിവെട്ട് കളറും ടെമ്പ്ലേറ്റും മാറ്റിമാറ്റി വിളയാടുകയാണ് ആശാനിപ്പോള്‍. ബ്ലോഗിന്റെ കളറു മാറ്റാന്‍ ഇഷ്ടന്‍ വേര്‍ഡ്‌പ്രസ്സിന്റെ അഡ്മിന്‍ ഇന്റര്‍ഫൈയ്സില്‍ ചെന്നപ്പോള്‍ വന്നത്, “256 മില്ല്യണ്‍ കളറുകള്‍ താങ്കളുപയോഗിച്ച് നോക്കി, ഇനി തരാന്‍ കളറില്ല” എന്നൊരു മെസ്സേജായിരുന്നു എന്ന് കേള്‍ക്കുന്നു.
ലിനക്സ് മെഷീന്‍ എന്തായി, എവിടം വരെയായി എന്നറിയാന്‍ മുറതെറ്റാതെ, ഞാനെല്ലാ ദിവസവും അദ്ദേഹത്തിന്റെ നമ്പരില്‍ വിളിക്കാറുണ്ടെന്നായിരിക്കുന്നു. വന്നു വന്ന് പുള്ളി ഇപ്പോള്‍ ആരുടെ ഫോണായാലും എടുക്കില്ലെന്നുമായിരിക്കുന്നു.
ഉബണ്ടു ഡൌണ്‍ലോഡ് ചെയ്യാന്‍ ഏറിയാല്‍ ഒരു പതിനഞ്ച് മിനിട്ട് മതി, അത് സീഡിയാക്കാന്‍ ഒരു പത്ത് മിനിറ്റും കൂടെ. സിസ്റ്റത്തെ നമുക്കുപയോഗിക്കത്തക്ക വിധത്തിലാക്കാന്‍, പിന്നെയും ഒരു നാല്പത് മിനിറ്റ് -- അത്രമാത്രം..!
അങ്ങിനെയിരിക്കെ, ഇന്നലെ കേട്ടതോ? പുള്ളി ഉബണ്ടുക്കാരെക്കൊണ്ട് സീ.ഡി. വരുത്തിക്കാനിരിക്കുകയാണെന്ന്.
ഓരോരോ അന്യായങ്ങളേ?
സാമം, ഭേദം, ദണ്ഡം എന്നൊക്കെയല്ലേ നെഗോഷിയേഷന്‍ സ്കില്ലുകള്‍...?
ഗുരുസ്ഥാനീയനായതു കൊണ്ട് സാമത്തിലൊതുങ്ങാം.
ഇതെന്തിനാ ഈ മെഷീന്‍ എന്ന ചോദ്യമുണ്ടാവുക സ്വാഭാവികം. തനിമലയാളം പേജുകള്‍ ഉണ്ടാക്കുന്നതിനും, പിന്മൊഴി കമന്റുകള്‍ കൈകാര്യം ചെയ്യുന്നതിനും, എന്റെ നെറ്റ് കണക്ഷന്‍ പിശകിയാലും ഫാള്‍ബാക്ക് സിസ്റ്റങ്ങള്‍ വേണം.
ഉദാഹരണമായി, അനിലിന്റെ മിറര്‍ നോക്കൂ.
ഉമേഷിന്റെ കാര്യത്തില്‍ ഇനിയും ഒരു ഗുണമുണ്ട് -- ഇഷ്ടന്റെ വീട്ടിലേക്കോടുന്നത്, ഒപ്റ്റിക്കല്‍ ഫൈബറാണ്, മുടിഞ്ഞ സ്പീഡല്ലേ..?
പക്ഷെ, എന്തു ചെയ്യും?
ഇപ്പോള്‍ മൂന്ന്-നാല് മാസത്തോളമായി, ഞാന്‍ ചോദ്യം തുടങ്ങിയിട്ട്.
ഇനി എനിക്ക് വയ്യ, നമുക്കെല്ലാവര്‍ക്കും കൂടിയാവാം. ഒത്ത് പിടിച്ചാല്‍ ഒറിഗണുമിളകും; ഇളകണം.
അതു കൊണ്ട്, എല്ലാവരും ഇവിടെ താന്താങ്ങളുടെ ശേഷിയനുസരിച്ച് (മലയാളത്തില്‍) സാമരാഗത്തില്‍ കമ്മന്റി, ഉമേഷിനെക്കൊണ്ട് കനിയിപ്പിക്കണം എന്ന് താഴ്മയായി ഇതിനാല്‍ അപേക്ഷിച്ചു കൊള്ളുന്നു...!!
ഈ രോദനം വായിച്ചിട്ട് കനിവ് തോന്നി, “ഇന്നാ പിടിച്ചോ, എന്റെ വകയൊരു ലിനക്സ് മെഷീന്...!!” എന്ന് വേറെയുമാര്‍ക്കെങ്കിലും പറയാന്‍ തോന്നിയാല്‍, അതും ഭാഗ്യം.
കുറിപ്പ്: ഉമേഷൊഴിച്ച്, ബൂലോഗക്ലബ്ബിലുള്ളവര്‍ക്കാര്‍ക്കെങ്കിലും, ഇതൊന്ന് തിരുത്തിയെഴുതണം എന്ന് തോന്നിയാല്‍, ആയിക്കോളൂ.

Monday, May 22, 2006
ജേഴ്‌സി വാര്‍ത്തകള്‍
റിഫൈനറികളും, മറ്റനേകം രാസവ്യവസായ സ്ഥാപനങ്ങളും തിങ്ങിനിറഞ്ഞതിനാല്‍ തികച്ചും സുഗന്ധപൂരിതമായ ഒരു അമേരിക്കന്‍ സംസ്ഥാനമാണ് എന്റെ വാസസ്ഥലമായ ന്യൂ ജേഴ്സി. “അമേരിക്കയുടെ കക്ഷം” എന്നാണ് ഇതേ കാരണത്താല്‍ സ്ഥലത്തിന്റെ വട്ടപ്പേര്. അതു മറ്റു സംസ്ഥാനക്കാര്‍ ഇട്ടതാണു കേട്ടോ. കൊടകരക്കാരെയും ഇരിങ്ങാലക്കുടക്കാരെയും പോലെ, ന്യൂ ജേഴ്സിക്കാരും ഭയങ്കരതമാശക്കാരാണ് : ന്യൂ ജേഴ്സിയുടെ ഒഫീഷ്യല്‍ വട്ടപ്പേര് “ആരാമ സംസ്ഥാനം” (Garden State) എന്നത്രെ . ഇനിയും ഇവിടെ നടക്കുന്ന തമാശകളെപ്പറ്റി വിശ്വാസം വരുന്നില്ലെങ്കില്‍ ഈ വാര്‍ത്ത വായിച്ചുനോക്ക്, എന്നിട്ടു പറ.
ഇതൊക്കെ ഇവിടെ വെറും സാധാരണ വാര്‍ത്ത...
ഇതൊക്കെ ഇവിടെ വെറും സാധാരണ വാര്‍ത്ത...
വീണ്ടും ചില്ല്
യുണീക്കോഡ് നിയമിച്ച രഹസ്യകമ്മീഷന്‍ ചില്ല് എന്‍കോഡ് ചെയ്യാന്‍ (വീണ്ടും) തീരുമാനിച്ചത്രേ. അപ്പോ, പഴയപോലെ ഇനിയും ഒരു സോഫ്റ്റ്‌വെയര്‍ അപ്ഗ്രേഡും വെട്ടും തിരുത്തും റ്റ്യൂഷനും വേണ്ടിവരും.
ഇത്തവണ തോക്കില്‍ കേറിവെടിവച്ച് അത് സ്വന്തം കാലില്‍ കൊള്ളിക്കാനൊന്നും ഞാനില്ല. ഐ.എസ്.ഓ.യുടെ അനുവാദവും കഴിഞ്ഞ് യൂണികോഡ് സ്റ്റാന്റേഡില്‍ വരട്ടെ. എന്നിട്ടാവാം അഞ്ജലി, വരമൊഴി, കീമാന്‍ എന്നിവരെല്ലാം മാറുന്നത്.
സംഗതി രചന-ഗവണ്‍മന്റ് ക്ലാഷില്‍ വളരെ പ്രമാദമായ ഇഷ്യൂ ആയതിനാല്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇനിയും തള്ളിക്കളയാവുന്നതല്ല താനും.
എല്ലാവരുടേയും അറിവിലേയ്ക്കായി പഞ്ചായത്തിനിട്ടു എന്നു മാത്രമേ ഉള്ളൂ.

ഷറപ്പോവമോള്‍ക്കു കിട്ടണം പണം
വിമ്പിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഈ വര്‍ഷത്തെ എഡിഷനില്‍ പതിവുപോലെ സമ്മാനത്തുക വല്ലാതെ വര്‍ദ്ധിപ്പിച്ചു. പക്ഷേ പുരുഷന്മാരേക്കാള്‍ രണ്ടു ചക്രം കുറാവാണ് വനിതകള്‍ക്ക്. പെണ്‍പുലികള്‍ ചാടി വീണു. ഒപ്പത്തിനൊപ്പം പണം വേണമത്രേ. നമ്മുടെ ഷറപ്പോവമോള്‍ പറഞ്ഞത്, പുരുഷന്മാരേക്കാള്‍ പ്രശസ്തി പെണ്ണുങ്ങള്‍ക്കാണത്രേ. അതു പിന്നെ ഇതുപോലെ പോസു ചെയ്താല്‍ ആര്‍ക്കാ പ്രശസ്തികിട്ടാത്തതു ഷറപ്പോവമോളേ?.
എന്റെ സജഷന്‍ ഇതാണ്. കളി ജയിക്കാന്‍ ആണുങ്ങള്‍ കുറഞ്ഞതു മൂന്നു സെറ്റുകളിക്കണം. അതു മിക്കപ്പോഴും അഞ്ചു സെറ്റുകളിലേക്കും അഞ്ചു മണിക്കൂറിലേക്കും നീളാറുമുണ്ട്. എന്നാല്‍ പെണ്ണുങ്ങളോ. രണ്ടു സെറ്റില്‍ കളി തീര്‍ക്കുന്നു. ഏറിയാല്‍ മൂന്ന്. കളി മിക്കപ്പോഴും ഒരു മണിക്കൂറില്‍ തീരും. അപ്പോ ഷറപ്പോവമോളേ, ആദ്യം ഇവിടെ ഒരു തുല്യത വരുത്താം. എന്നിട്ടു മതി പണതുല്യത.
*പടം സ്പോര്‍ട്സ് ഇലസ്ട്രേറ്റഡ് വീക്ക്ലിയില്‍ നിന്നും അടിച്ചു മാറ്റിയത്.
തമിഴ് നാട്ടിൽനിന്ന് പച്ചക്കറിയുടെ വരവ് കുറഞ്ഞു.
പചക്കറികളുടെ വില കുതിച്ചുയരുന്നു. കേരളത്തിലെ റബ്ബർ വില കുതിച്ചുയരുമ്പോൾ തമിഴ് നാട്ടിലെ പച്ചക്കറി കർഷകർക്കും ആശ്വസിക്കാം അല്ലെ.
കമെന്റുകൾ മാത്രമേ കണ്ടുള്ളു. ഒരു ബ്ലോഗ് ആയിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു.

ഇത് മോഹന്‍ലാലിന്റെ രസതന്ത്രം
ചുമ്മാ ബാ.
സഹൃദയരേ, കലാസ്നേഹികളേ,ബൂലോഗ നഗര്‍ ആഴ്സ് & സ്പോഴ്സ് ക്ലബ്ബിലേക്ക് സ്വാഗതം.
ആനീ ഹാള്‍ എന്ന സിനിമയില്‍ തടിയാലന്‍ ചേട്ടന്‍ യൂണിവേര്ഴ്സ് ഈസ് എക്സ്‌പാന്‍ഡിംഗ് എന്നു പറഞ്ഞപോലെ ബൂലോഗം ഈസ് എക്‌സ്പാന്‍ഡിംഗ്. ദേ ഇന്നു പത്രത്തിലും കൂടി ബൂലോഗരെക്കുറിച്ചു വാര്‍ത്തയുണ്ട്.വളര്‍ന്നു പന്തലിച്ച് കാലത്രയാതീതവും രൂപത്രയാതീതവും ദേശത്രയാതീതവുമായ സൈബര്‍സ്പേസ് നിറയുന്ന ബൂലോഗര്‍ക്ക് സോഷ്യലൈസ് ചെയ്യാനൊരിടമില്ലാത്തതിനാല്‍ പലപ്പോഴും വേലിക്കല്‍ പെണ്ണുങ്ങള്‍ കൊച്ചുവര്‍ത്തമാനം പറയുന്നതുപോലെ പോസ്റ്റിങ്കല്‍ ഓഫ് ടോപ്പിക്കായി വര്‍ത്തമാനം പറയേണ്ടിവരുന്നു.
തല്‍ഫലമായി വിക്കിയെന്ന എന്‍സൈക്ലോപീഡിയയെക്കുറിച്ച് അഞ്ചു ദിവസം തപസ്സിരുന്ന് മഞ്ജിത്ത് എഴുതിന്ന പോസ്റ്റില്‍ ഒന്നാം കമന്റ് ആയി ഞാന്‍ ജിക്കിയെന്ന പാട്ടുകാരിയെക്കുറിച്ചും രണ്ടാം കമന്റ് ആയി നിങ്ങള്‍ മിക്കിയെന്ന എലിയെക്കുറിച്ചും മൂന്നാം കമന്റ് ആയി വേറൊരാള്‍ ചക്കിയെന്ന തോലകവിയുടെ കാമുകിയെപ്പറ്റിയും പറയുന്നു. പറയാനും വായിക്കാനും നല്ല രസം, പക്ഷേ കോളനിക്ക് പുറത്തുന്നൊരാള്‍ ഇതു കണ്ടാല്‍, എന്തിന് നമ്മള്‍ തന്നെ രണ്ടാഴ്ച്ച കഴിഞ്ഞിതു കണ്ടാല്‍ അയ്യേന്നു വച്ചു പോകും.
വൈകുന്നേരം പട്ടയടിക്കുന്നതും, രണ്ടു റൌണ്ട് ഗുലാന്‍ പെരിശു കളിക്കുന്നതും, അമ്പതു രൂപ കടം വാങ്ങുന്നതും, കാജാ വലിക്കുന്നതും, വേലിക്കല്ലിന്റെ കാര്യം പറഞ്ഞ് ഒടക്കുന്നതും അവനവന്റെ വീട്ടില്‍ വച്ചാണെങ്കില്‍ മോശവും അടുത്തവന്റെ വീട്ടില്‍ കയറിച്ചെന്നാണെങ്കില്‍ "മാഗ്നാനിമിറ്റിയും" (പ്രഭാകരന്‍ പഴശ്ശി സാറിനു ക്രെഡിറ്റ്) അല്ലേ ബൂലോഗരേ? അതിനല്ലേ ആഴ്സ് & സ്പോഴ്സ് ക്ലബ്. വരിക, അംഗമാവുക, സര്‍ദാര്‍ കൃഷ്ണക്കുറുപ്പിനേയും സര്‍ കോമക്കുറുപ്പിനേയും പോലെ (പ്രിയദര്‍ശനു ക്രെഡിറ്റ്) വാളെടുക്കുക, പൂക്കൂടയും എടുക്കുക.
ജായിന്റു വര്‍ക്കുകളും ഇവിടെ സാധിക്കാം. മാത്രമല്ല, പലപ്പോഴും "ഓ, എന്റെ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിക്കാന്‍
മാത്രം ഒന്നും ഇല്ല എന്നു കരുതി എഴുതാത്ത കാര്യങ്ങളും ഈ ചുവരേല്‍ പതിക്കാം.ഈ ക്ലബ്ബിനു ഹോണററിയായോ ഡിസോണററി ആയോ സെക്രട്ടറി, ഖജാന്‍ജി, മസാല്‍ജി, പ്രെസിഡന്റ്, ക്യാപ്റ്റന്‍ തുടങ്ങി ആരുമില്ല. ആദ്യ മേമ്പ്ര ഞാനായതുകൊണ്ട് മെംബഷിപ് കാര്‍ഡ് കുറ്റി എന്റേലായി പോയെന്നേയുള്ളൂ.
അവനവന്റെയും, മറ്റുള്ളവന്റേയും ബ്ലോഗ്ഗുകള്‍ക്ക് നിലവാരം കൂട്ടാനും, നമുക്കു നാലു പറയാന്‍ സ്വാതന്ത്ര്യം കൂട്ടാനും, പാടാനും, ഓടിത്തൊടീല്‍, വടംവലി, എല്ലൊടിച്ചാന്‍ പാട്ട്, വില്ലിന്മേല്‍ തായമ്പക, ബില്ലിന്മേല്‍ കശപിശ, ഓച്ചിറക്കളി,ഗരുഡന്‍ തൂക്കം, കാവടിയാട്ടം, ഞാറ്റുപാട്ട്, വാറ്റുപാട്ട്, വായി വരുന്നമാതിരി കോതപ്പാട്ട് ഒക്കെ നമുക്കു ഇവിടിരുന്നു നടത്താം..
ആര്‍ക്കും വരാം നശിക്കാം കട്ടപ്പൊഹയായി പാറി നടക്കാം.. ഇല്ലാ ജാതി തന്‍ ഭേദവിചാരം ഇവിടെപ്പുക്കവന്‍ ഒരു കൈ ചാരം, മന്നവനാട്ടേ, മറ്റവനാട്ടേ.. എന്നു കവി പാടിയത് ഈ ക്ലബ്ബിന്റെ മെംബഷിപ്പിനെക്കുറിച്ചാണെന്നുള്ളത് നിങ്ങളില്‍ പലര്‍ക്കും അറിയില്ലായിരിക്കും. മേമ്പ്രഷിപ്പ് വേണ്ടുന്നവരി devanandpillaiഅറ്റ് ജീമെയില്‍.കോം എന്ന അറ്റുവിലാസത്തിലേക്ക് ഒരു മെയില്‍ അയച്ചാല്‍ ആര്‍ക്കും പ്രവേശനം.എനിക്കു മെയില്‍ ഐഡി അറിയാവുന്നവര്‍ക്ക് ഞാന്‍ പോസ്റ്റില്‍ ഷിപ്പ് എത്തിക്കുന്നതായിരിക്കും. വരൂ വരിക്കാരാവൂ മരിക്കാറാവൂ..