Monday, December 11, 2006

ബ്ലോഗ് രചന പുസ്തകമാകുന്നു

മലയാളത്തില്‍ ആദ്യമായി ബ്ലോഗ് രചന പുസ്തകമാകുന്നു.

പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ, നമ്മുടെ പ്രിയപ്പെട്ട വിശാലന്‍ ഇവിടെ കുറിച്ചു വെച്ച, നമ്മള്‍ വായിച്ച് ഉള്ളറിഞ്ഞ് ഊറി ചിരിച്ച ‘കൊടകര പുരാണം’ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ പോവുന്ന വിവരം മിക്കവരും അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. അതേ കുറിച്ച് ഗള്‍ഫ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇവിടെ ചേര്‍ക്കുന്നു.

വിശാല മനസ്കന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

63 comments:

മുസ്തഫ|musthapha said...

മലയാളത്തില്‍ ആദ്യമായി ബ്ലോഗ് രചന പുസ്തകമാകുന്നു.

വിശാലന്‍റെ ‘കൊടകര പുരാണം’ പുസ്തകമാക്കുന്നതിനെ കുറിച്ച് ഗള്‍ഫ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട്.

നമുക്ക് ആശംസിക്കാം, നമ്മുടെ വിശാലനെ :)

സുല്‍ |Sul said...

ഇതിലേക്ക് ആദ്യ തേങ്ങ എന്റെ വഹ.

വിശാലാ അഭിനന്ദനങ്ങള്‍ തന്‍ പൂ ചെണ്ടുകള്‍

-സുല്‍

ഇടിവാള്‍ said...

വിശാലാ.. അഭിനന്ദനങ്ങള്‍ !

അഗ്രൂവിനു, ഇതിവിടെ പോസ്റ്റിയതില്‍ ഒരു താങ്ക്സും !

asdfasdf asfdasdf said...

വിശാലാ ഒരു കങ്ക്രാജു സമര്‍പ്പീക്കുന്നു.
യു.എ.യിലെ പ്രകാശനം ബാരക്കുടയിലാണോ ?

Unknown said...

വിശാലേട്ടന് അഭിനന്ദനങ്ങള്‍.

ഓടോ: എനിക്കുള്ള ഒരു കോപ്പി ചെലവായതായി കണക്കാക്കിക്കോളൂ എന്ന് ഞാന്‍ പറയില്ല കാരണം എനിയ്ക്ക് ഓഥേഴ്സ് കോപ്പി തരുമല്ലോ. :-)

Unknown said...

ആ രചനാവൈഭവം കൂടുതല്‍ ആസ്വാദകരിലേക്കെത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്.
അഭിനന്ദനത്തിന്റെ മഴവില്ലിതാ മാനത്തും പൂത്തുലയുന്നു.

പരാജിതന്‍ said...

വിശാലന്റെ പുസ്തകം ഒറ്റക്കൊല്ലം കൊണ്ട്‌ തന്നെ പതിനായിരം കോപ്പി വില്‌ക്കട്ടെ എന്നാശംസിക്കുന്നു. (അല്ലെങ്കിലും അതിലെന്താ സംശയം?)

ബ്ലോഗുലകത്തില്‍ നിന്നു വരുന്ന ആദ്യപുസ്തകത്തിനും അതിന്റെ രചയിതാവിനും എല്ലാ വിധ ആശംസകളും നേരുന്നു.

thoufi | തൗഫി said...

വിശാലേട്ടന്റെ രചനാവൈഭവം ബ്ലോഗതിര്‍ത്തിയും കടന്ന് വിശാലമായ ഒരു ആസ്വാദകവൃന്ദത്തിലേക്കെത്തുന്നതില്‍ അതിയായ സന്തോഷം.ആ തൂലികത്തുമ്പില്‍ നിന്ന് ഇനിയും ഒത്തിരിയൊത്തിരി നല്ല രചനകള്‍ പിറവിയെടുക്കട്ടെ.
വിശാലേട്ടന് അഭിനന്ദനങ്ങള്‍.ഒപ്പം,ഈ രചനകള്‍ പുസ്തകമാക്കാന്‍ ഏറെ പ്രോത്സാഹിപ്പിച്ച,പരിശ്രമിച്ച കലേഷേട്ടന് ഒത്തിരി നന്ദിയും

Unknown said...

വിശാലഗുരുവേ, നമോവാകം... അങ്ങ് ബൂലോഗ നാഥനായി നീണാള്‍ വാഴട്ടെ...

സന്തോഷം. എന്റെ പ്രതി ഞാന്‍ ഉറപ്പാക്കിക്കോട്ടെ...

സു | Su said...

വിശാലാ രണ്ട് ബുക്ക് ഫ്രീ ആയിട്ട് തരണം. ബാക്കി ഞാന്‍ പൈസ കൊടുത്ത് വാങ്ങും. :)

അഭിനന്ദനങ്ങള്‍. ബ്ലോഗ് ലോകത്തില്‍ നല്ലൊരു വാര്‍ത്തയാണത്. വിശാലനെ പ്രോത്സാഹിപ്പിച്ച്, പുസ്തകപ്രസിദ്ധീകരണത്തിന് മുന്‍‌കൈയ്യെടുത്ത കലേഷിനും അഭിനന്ദനങ്ങള്‍.

വിശാലനെത്തേടി ഒരുപാട് സന്തോഷങ്ങള്‍ വരട്ടെ. :)

Kumar Neelakandan © (Kumar NM) said...

വിശാലാ.. ഇത് എപ്പോള്‍ സംഭവിച്ചു? ;)

അഭിനന്ദനങ്ങള്‍

Anonymous said...

വിശാലാ.. അഭിനന്ദനങ്ങള്‍..
"കൊടകരപുരാണം" pdf format-ല്‍ ഉള്ളത്‌ ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ്‌ ചെയ്ത്‌ വെച്ചിട്ടുണ്ട്‌. വായിച്ച്‌ ചിരിച്ചു.
എന്തായാലും പുസ്തകരൂപത്തില്‍ ആക്കുന്നത്‌ നല്ല കാര്യം തന്നെ. പുസ്തകങ്ങള്‍ കൂടുതല്‍ ചിലവാകട്ടെ.. ഭാവുകങ്ങള്‍.

കൃഷ്‌ | krish

ടി.പി.വിനോദ് said...

അഭിനന്ദനങ്ങള്‍, ആശംസകള്‍‍...

ഏറനാടന്‍ said...

സുല്ലേ, ആദ്യം സുല്ലടിച്ച ക്രെഡിറ്റ്‌ ചിലപ്പോള്‍ എനിക്കാവാം. (അതിരാവിലെ മയക്കത്തിലായിരുന്ന വിശാലഗുരുവിന്റെ കാതുകളില്‍ ഫോണില്‍ വിളിച്ചറിയിച്ചതും സുഖനിദ്ര നഷ്‌ടപ്പെടുത്തിയതും ആരാ?

നടന്‍ ജനാര്‍ദനന്റെ ഡയലോഗുപോലെ "ഹോ.. അതും പത്രത്തില്‍ വന്നോ? ഈ പ്രത്രക്കാരെ കൊണ്ട്‌ ഞാന്‍ തോറ്റു!" എന്നുമാത്രം പറഞ്ഞില്ല.

അങ്ങിനെ വിശാലമാം ബൂലോഗത്തെ മഹാമനസ്‌കന്‍ പ്രസിദ്ധീകരണരംഗത്ത്‌ ആദ്യ തേങ്ങയുടച്ചു. ഇനിയടുത്ത ഊഴം ആരുടേതാവാം? ബ്രാക്കറ്റില്‍ നിന്നും തിരഞ്ഞെടുക്കാമെന്നൊരു ചോദ്യം വരുമോ?

മുസാഫിര്‍ said...

ഞാന്‍ ഇതു കാണാന്‍ വേണ്ടി രണ്ടു ദിര്‍ഹം കൊടുത്ത് ഒരു മാധ്യമം വാങ്ങി.രണ്ടാം പേജില്‍ ഒരു പെട്ടി വാര്‍ത്ത.വിശാല്‍ജി ഒരു ടൈ ഒക്കെ കെട്ടി കുട്ടപ്പനായി.കൂളിംഗ് ഗ്ലാസ്സ് വക്കാന്‍ മറന്നുവെന്നു തൊന്നുന്നു. :-)ഇനി ഞാന്‍ പുസ്തകം വാങ്ങുമ്പോള്‍ രണ്ടു ദിര്‍ഹം കുറച്ചേ തരികയുള്ളു,വിശാല്‍ജി.

റീനി said...

വിശാലാ, അഭിനന്ദനങ്ങള്‍! ആശംസകള്‍ !

തറവാടി said...

വിശാലാ,

അഭിനന്ദനങ്ങള്‍

വിഷ്ണു പ്രസാദ് said...

ബൂലോകത്തിന്റെ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോവുന്ന മഹത്തായ സംഭവം .എല്ലാ വിധ ആശംസകളും നേരുന്നു.

Siju | സിജു said...

വിശാലേട്ടാ..
കാശു കൊടുത്തൊരു പുസ്തകം വാങ്ങാം. പക്ഷേ, എഴുത്തുകാരന്‍ ഒപ്പിട്ടു തരണം

മിടുക്കന്‍ said...

വിശാലണ്ണാ...
പെരുത്ത് സന്തോഷം.. സ്വന്തം ബുക്ക് അച്ചടിച്ചു വന്ന എഴുത്തുകാരനെ ഇത്രനാളും ഒരിക്കല്‍ പോലും ഇതു പൊലെ അടുത്ത് അറിഞ്ഞിട്ടില്ല...
ബുക്കൊക്കെ ഇറങ്ങിയിട്ട് ഓണംതുരുത്തില്‍ ചെന്ന് ഞാന്‍ പറയുന്നുണ്ട്..
വിശാലന്‍ മ്മടെ സോള്‍ ഗഡിയാണെന്ന്..
:)
ന്നിട്ട് ഒരു ദിവസം ഞങ്ങടെ വായനശാല വാര്‍ഷികത്തിന് ഞാന്‍ മുന്‍ കൈ എടുത്ത് വിളിക്കും..
അപ്പൊ വരില്ലേ..?
എന്നിട്ട് വേണം വിശാലണ്ണന്റെ തോളത്ത് കയിട്ട് ഒരു ഫൊട്ടം പിടിക്കാന്‍..!
..
ഉമ്മറത്തെ വാതിലിന്റെ മേലെ ആ പടം ഞാന്‍ ഫ്രെയിം ചെയ്തു വെയ്ക്കും...!
മക്കളും കൊച്ചു മക്കളും ഒക്കെ ആകുമ്പോള്‍ അവരെ മടിയിലിരുത്തി പറഞ്ഞുകൊടുക്കാലൊ “ വിശാലന്‍ അപ്പൂപ്പന്റെ ഇന്റിമേറ്റ് ഫ്രെണ്ടാണെന്ന്”..
:)
ഇത്രെക്കൊക്കെ ഉള്ളൂ ട്ടാ.. മ്മടെ ചെറിയ മൊഹങ്ങള്‍..

Anonymous said...

വളരെ നല്ല കാര്യം... ആശംസകള്‍!!!!

Anonymous said...

എനിക്കിപ്പളാണ് ഒരു കാര്യം മനസ്സിലായേ, എന്താ‍ണ് എല്ലാരും വിശാലേട്ടന്റേയും പെരിങ്ങ്സിന്റേയും കൂടെ നിന്ന് മാറി മാറി ഫോട്ടോം പിടിക്കണേന്ന്...ആഹാ...!
ശ്ശൊ! എപ്പാളാണാവൊ ദുഫായ്ക്ക് വരാന്‍ പറ്റണേ?
കലക്കി വിശാലേട്ടാ! കലക്കി! നന്മകള്‍ നിറഞ്ഞാ ആ കൊടകരക്കും കൊടകരക്കാരനും ആശംസകള്‍!

വേണു venu said...

ബൂലോകത്തിലെ മറ്റൊരു നാഴികക്ക‍ല്ലു‍്.
വിശാലന്‍ ആശംസകള്‍ അനുമോദനങ്ങള്‍.

രാജ് said...

ഗെഡി ബെസ്റ്റ് ഓഫ് ലക്ക്‍ട്രാ. ജനുവരി എത്രാം തിയ്യതിയാണു വിശാലാ റിലീസ് ഡേറ്റ്?

Kiranz..!! said...

തകതകര്‍പ്പന്‍ വാര്‍ത്ത തന്നെ.ഇങ്ങനെ ഇങ്ങനെ എത്ര സാഹിത്യപ്രതിഭകള്‍ ഇനിയും ബ്ലോഗില്‍ നിന്നും അച്ചടിയിലേക്ക് വരാന്‍ കിടക്കുന്നു.വിശാലന്റെ നര്‍മ്മവിശാലത്തരങ്ങള്‍ക്ക് ഉത്തമമായ ഒരു അംഗീകാരം തന്നെ ഇത്.സന്തോഷകരമായ ഒരു വാര്‍ത്ത ഏറ്റെടുത്തതിനു അഗ്രജനും അഭിനന്ദനങ്ങള്‍.

ആനക്കൂടന്‍ said...

ആശംസകള്‍ വിശാലന്‍‌ജി, നല്ല അഭിപ്രായങ്ങളും നിരൂപണങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇത്തരം ഒരു സംരംഭത്തിന് ശ്രമിച്ച കലേഷ്ജി ഉള്‍പ്പെടെയുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍

ഷാ... said...

വിശാലേട്ടാ..
അഭിനന്ദനങ്ങള്‍..
ആശംസകള്‍..

ഇതിന് മുന്‍ കൈ എടുത്ത മറ്റുള്ളവര്‍ക്ക് നന്ദിയും..

Unknown said...


ബൂലോകത്തിലെ നര്‍മ്മത്തിന്റെ ചക്രവര്‍ത്തിക്ക് അഭിവാദ്യങ്ങള്‍!

Satheesh said...

പലപ്പോഴായി പലരും ആഗ്രഹം പറഞ്ഞുകേട്ടിട്ടുണ്ട് എന്നല്ലാതെ ഇതിത്രപെട്ടെന്ന് നടക്കുംന്ന് വിചാരിച്ചില്ല! വിശാലാ, നൂറായിരം ആശംസകള്‍!

കരീം മാഷ്‌ said...

വിശാലാ!
അഭിനന്ദനങ്ങള്‍,
മലയാ‍ളം ബ്ലോഗേര്‍സിനെല്ലാം താങ്കളുടെ കയ്യൊപ്പിട്ട ഒരു പ്രതി.(വെറുതെ വേണ്ടാ കാശു തരാം)
വീട്ടിലെ ലൈബ്രറിയില്‍ വി.കെ.എനിന്റെയും മലയാറ്റൂരിന്റെയും പുസ്‌തകങ്ങള്‍ക്കിടയില്‍ ഞാനതിനു സ്‌ഥലം എന്നേ ഒഴിച്ചിട്ടിരിക്കുന്നു.

മലയാളം ബ്ലോഗേര്‍സിനു അഭിമാനത്തോടെ ഓര്‍ക്കാന്‍ നമുക്കൊരു വിശാലമനസ്‌കനുണ്ട്‌ ഇനി പുസ്‌തകത്താളുകളില്‍.

വല്യമ്മായി said...

വിശാലേട്ടന്‌ ആശംസകള്‍.എനിക്കുമിനി അഭിമാനത്തൊടെ പറയാലോ എന്റെ ഓഫീസിന്റെ രണ്ട് ഓഫീസ് തെക്കേല്‍ ഒരെഴുത്തുകാരനുണ്ടെന്ന്

ദേവന്‍ said...

കൊടു കൈ പുലിഗഡീ. പ്രീ പബ്ലിക്കേഷന്‍ ഡിസ്കൌണ്ട്‌ വല്ലോമുണ്ടോ? ഇപ്പോഴേ കാശടച്ച്‌ ശകലം ലാഭമുണ്ടാക്കാമല്ലോ.

ഇതിനെ കിത്താബിക്കബില്‍ രൂപത്തിലാക്കാന്‍ തേങ്ങയടിച്ച ഗുരുക്കള്‍, പ്രസാധകനെ കാലു വാരി നിലത്തടിച്ച അചിന്ത്യ, കുമാര്‍, ബാക്കി ആരാണ്ടൊക്കൊക്കെ അഭിനന്ദനങ്ങള്‍.

ഖാദര്‍ said...

ഫസ്റ്റാമതായി ‘കൊടകരപുരാണം‘ വായിച്ചപ്പോള്‍ തോന്നിയതാണു, ഇത് ഇന്റര്‍നെറ്റ് സൌകര്യമുള്ള ബ്ലോഗ് വായനക്കാര്‍‍ മാത്രം വായിച്ചാല്‍ പോരാന്ന്. അധികം വൈകാതെ പുസ്തകമിറങ്ങുമെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.യൂ ഏ ഈ പ്രകാശനം ഒരു സംഭവമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. വിശാലനും, പുസ്തകമാക്കാന്‍ മുന്‍‌കൈ എടുത്ത കലേഷിനും അഭിനന്ദനങ്ങള്‍.

sreeni sreedharan said...

വിശാലേട്ടാ,
അനുഗ്രഹം വാങ്ങാന്‍ എന്നെ ഫോണ്‍ ചെയ്യണ്ടാട്ടോ, ഞാന്‍ ബിസ്സിയാ...
അനുഗ്രഹം തന്നിരിക്കുന്നൂ...
:)

Unknown said...

വിശാലന് അഭിനന്ദനങ്ങള്‍.
ഒരു കോപ്പി ഞാനും വരുത്തുന്നുണ്ട്.

ദിവാസ്വപ്നം said...

വിശാലമനസ്സേ, ആശംസകള്‍ !

പണ്ട്‌ ഒരു തവണ വിശാല്‍ജി ഇക്കാര്യം സൂചിപ്പിച്ചിരുന്നത്‌ ഓര്‍മ്മ വരുന്നു. വളരെ വേഗത്തില്‍ കാര്യങ്ങള്‍ നടന്നുകണ്ടതില്‍ സന്തോഷം

ആഹ്ലാദപൂര്‍വ്വം, അങ്ങയുടെ ഒരാരാധകന്‍

അതുല്യ said...

ഞാന്‍ ദേവന്റെ എന്തെങ്കിലും അടിച്ച്‌ വരാനുള്ള പ്രാര്‍ഥനയിലാണു.
...

ഈ ബുക്കിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടി രാപകലന്യേ അദ്ധ്വാനിച്ച അതുല്യേച്ചിയുടെ പാവന സ്മരണയ്കു മുമ്പില്‍ ഒരു പിടി ചുമന്ന പൂക്കളുമായി... എന്ന് പ്രിഫേസില്‍ എഴുതാം എന്ന പറഞ്ഞ വാക്ക്‌ മറക്കരുത്‌ ട്ടോ.

മാവേലികേരളം(Maveli Keralam) said...

അഭിനന്ദനങ്ങള്‍
പരസ്പരം വലിയ പരിചയമില്ലെങ്കിലും, കൊടകര പുരാണം അധികം വായിച്ചിട്ടെല്ലെങ്കിലും, കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. അതറിയിയ്ക്കുന്നു.
ഇനിയും കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാകട്ടെ

കുറുമാന്‍ said...

വിശാലനു ആശംസകള്‍.കയ്യൊപ്പിട്ട ഒരു കോപ്പി എനിക്കു തരണേ.

ലിഡിയ said...

അച്ചടി മഷി പുരളാം പോവുന്ന കൊടകര പുരാണത്തിനും അതിന്റെ സ്വന്തം വിശാലനും ഭാവുകങ്ങള്‍.

-പാര്‍വതി.

സ്നേഹിതന്‍ said...

കൊടകര പുരാണങ്ങള്‍ മുദ്രിതമാകുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം.

വിശാലനും കലേഷിനും അഭിനന്ദനങ്ങള്‍!

Anonymous said...

അഭിനന്ദനങ്ങള്‍! ആശംസകള്‍!

ജേക്കബ്‌ said...

വിശാല്‍ജീ അനുമോദത്തിന്റെ പൂചെണ്ടുകള്‍..

Anonymous said...

അഭിന്ദനത്തിനൊപ്പം എന്തായാലും കൊടകരപുരാണത്തിന്റെ ഒരു പ്രതി ഞാന്‍ ഇവിടേക്ക്‌ ഷിപ്പിംഗ്‌ ചെയ്യിപ്പിക്കും.കറന്റ്‌ ബുക്സല്ലേ ഇറക്കുന്നത്‌,ഇത്രയും നല്ലൊരു തുടക്കംവളരെ അപൂര്‍വ്വമായാണ്‌ കിട്ടുക.ഭാഗ്യവാനാണ്‌.എല്ലാ നന്മകളും നേരുന്നു.

അനംഗാരി said...

വിശാലന് എല്ലാ ഭാവുകങ്ങളും നേരുന്നു.

nalan::നളന്‍ said...

വിശാലന്റെ കുറച്ചു പോസ്റ്റുകള്‍ വായിക്കാതെ വച്ചിട്ടുണ്ട്. ടെന്‍ഷനടിക്കുമ്പോഴോ ഒക്കെ വായിക്കാനായി.
ആശംസകള്‍ സുഹൃത്തേ.

Cibu C J (സിബു) said...

ഞാനിതിപ്പോഴാണ് കണ്ടത്‌. ഇനിയിറങ്ങാന്‍ പോകുന്ന അനേകം ബ്ലോഗ് പുസ്തകങ്ങള്‍ക്ക്‌ ഇതൊരു തുടക്കം മാത്രം. വിശാലാ എന്ന്‌ വില്പനതുടങ്ങും എന്നറിയാമോ? അറിയുന്ന മുറക്ക്‌ ഇവിടെ എഴുതണേ.

മനോജ് കുമാർ വട്ടക്കാട്ട് said...

സ്വന്തം പേരില്‍ ഒരു പുസ്തകം.
അതേതായാലും ചില്ലറക്കാര്യമൊന്നുമല്ല.
ഇതൊരു തുടക്കം മാത്രമാവട്ടെ. ആശംസകള്‍.

(ബൂലോഗത്തിപ്പോള്‍ വിശേഷങ്ങളുടെ പെരുമഴക്കാലം)

ഉത്സവം : Ulsavam said...

അഭിനന്ദനങ്ങള്‍ വിശാല്‍ജീ,
ഒരു കോപ്പി ഞാനും ബുക്ക്‌ ചെയ്തിരിക്കുന്നു.

evuraan said...

അഭിനന്ദനങ്ങള്‍ വിശാലാ...


ഇതു പ്രതീക്ഷച്ചതു തന്നെയായിരുന്നു, ഇന്നല്ലെങ്കില്‍ നാളെ ഇങ്ങനൊരു വാര്‍ത്ത വരുമെന്ന് തന്നെയായിരുന്നു വിശ്വാസം.


ആശംസകള്‍..!

Mubarak Merchant said...

അപ്പൊ അതിലൊരു പുസ്തകത്തില്‍ ഒപ്പിട്ട് അയച്ചുതരാന്‍ മറക്കണ്ട വിശാലേട്ടാ.
ആ‍ശംസകള്‍

അഭയാര്‍ത്ഥി said...

വിശാലന്‍ എന്ന എഴുത്തുകാരനേക്കാള്‍ ഇന്നെനിക്കിഷ്ടം വിശാലെനെന്ന വ്യക്തിയുടെ സ്വഭാവ വൈശിഷ്ട്യമാണ്‌.
എല്ലാവരോടും സൗഹൃദം മാത്രം സൂക്ഷിക്കുന്ന, പുംചിരിക്കുന്ന മുഖവുമായി സംസാരിക്കുന്ന ഈ ചെറുപ്പക്കാരനെ ഒരിക്കല്‍ കണ്ടവര്‍ മറക്കില്ല.
മറ്റുള്ളവരോടുള്ള ആദരവിനാല്‍ സ്വയം ഞാന്‍ ചെറിയവന്‍ എന്ന്‌ ചിന്തയില്‍ കരുതുന്ന വലിയ മനസ്സിന്റെ ഉടമ.
സ്വച്ഛന്ദ നീലമായ മാനസ സരോവരത്തെ(വിശാല മനസക്കന്‍ എന്ന പേര്‍ അന്വര്‍ത്ഥമാകുന്നു) കല്ലെടുത്തെറിഞ്ഞ്‌ കലക്കാന്‍ ശ്രമിക്കുന്നവരോട്‌ പറയുന്നു എന്തിനാ ഗഡി വേണ്ടാത്ത പണി ചെയ്യുന്നെ. ഞാന്‍ നിന്റെ സഹോദരനല്ലെ. നമുക്ക്‌ സഹവര്‍ത്തിത്തമല്ലെ ആരോഗ്യകരം.
വൃത്തികെട്ട കമെന്റുകളില്‍ നൊമ്പരപ്പെട്ട്‌ പോസ്റ്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതും ഈ മനസ്സിന്റെ നിഷ്ക്കളങ്ക സൗകുമാര്യം.

കൊടകര പുരാണം വഴി കട്ട വിക്രമനും, സില്‍ക്കും, കടന്നല്‍ക്കുത്തും, പെണ്ണുകാണലും, ഗ്രാമീണ ജീവിതവും നര്‍മ രസമൂറുന്ന ചെമ്പ്‌താളുകാളീല്‍ ചരിത്രാലേഖനമാക്കപ്പെടുന്നു.

ഞാന്‍ സന്തോഷിക്കുന്നു ആനന്ദിക്കുന്നു -എന്റെ നേട്ടമെന്നപോലെ.

ഈ ബ്ലോഗിന്റെ വാള്‍പോസ്റ്ററൊട്ടികലുകാരനായിരുന്നു ഒരിക്കല്‍ ഞാന്‍. ഈ ബ്ലോഗുള്ളിടത്തോളം ഇവിടെയുണ്ടാകുമെന്നും അഭിമാനത്തോടെ പറഞ്ഞിരുന്നു.
ഇന്നും അതിലൊന്നും മാറ്റമില്ല. ഈ ബ്ലോഗിന്റെ നാശത്തിനെത്തുന്നവരെ അനോണിയായൊ സിനോണിയായൊ ഗന്ധര്‍വനായൊ ഭൂതമായൊ ഞാന്‍ എതിര്‍ക്കും. എതിര്‍ത്തിരുന്നു. ഇനിയുമങ്ങിനെ തന്നെ.

mydailypassiveincome said...

വിശാലന്റെ പുസ്തകം തീര്‍ച്ചയായും നല്ലൊരു തുടക്കം തന്നെ. ഇനി ഇതുപോലെ എത്ര എത്ര ബ്ലോഗ് പുലികളുടെ പുസ്തകങ്ങളാ അച്ചടിച്ചുവരാനിരിക്കുന്നത്. ഓര്‍ത്തോര്‍ത്തു ചിരിക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും താങ്കളുടെ ഒരു പുസ്തകം ഞാനും മുന്‍‌കൂര്‍ ഓര്‍ഡര്‍ ചെയ്യുന്നു :)

മുസ്തഫ|musthapha said...

‘എന്‍റെ’ ഈ പോസ്റ്റിന് നിങ്ങള്‍ തന്ന പ്രോത്സാഹനത്തിന് നന്ദി രേഖപ്പെടുത്തട്ടെ :))

ഈ 55 നമ്പ്ര് കമന്‍റ് ഞാന്‍ എടുക്കുന്നു :)

Anonymous said...

തീര്‍ച്ചയായും മുഴുവന്‍ ബ്ലോഗര്‍മാര്‍ക്കും അഭിമാനമാണിത്. മനം നിറഞ്ഞ അഭിനന്ദനങ്ങള്‍! ബ്ലോഗിലേക്ക് ഇനിയും വരാത്ത ഒരു വലിയ സമൂഹം വിശാലന്റെ പുസ്തകം ഇരുകൈ നീട്ടി സ്വീകരിക്കും. മറ്റു ബ്ലോഗേഴ്സിനു പ്രചോദനമായി ഭവിക്കട്ടെ!

കണ്ണൂസ്‌ said...

വിശാലാ.. അഭിനന്ദനങ്ങള്‍

COngrats. Vilpanayilum " kodakarapuranam" sarvakaala recors bhdikkatte.


viSaalaa, intar_net~ pOleyalla. ith~ pusthaka roopaththilaayaal puraaNa kathhaapaathrangngaLum vaayikkumallO. snEhasaandram paRichchu naTukayaaNengkil kaavaSSEriyilaakkaNE. njangngaLkk~ abhimaanikkaamallO.

P.S. Varamozhi not getting exported to UTF-8. Directory not found ennu varunnu.

Anonymous said...

അഭിനന്ദനങ്ങള്‍ - ഈ അടുത്തായി asianet ല്‍ ബ്ലോഗിനെകുറിച്ചു ന്യൂസ്‌ വന്നപ്പോഴും ' വിശാലന്റെ 'കൊടകര പുരാണം' - ആയിരുന്നു സ്ക്രീനില്‍ കാണിച്ചു കൊണ്ടിരുന്നതു. നന്മകള്‍ നേരുന്നു.

Santhosh said...

അഭിനന്ദനങ്ങള്‍, വിശാലാ!

Anonymous said...

ഇഞ്ചി പറഞ്ഞതുപോലെ കണ്ടപ്പോ കൂടെ നിന്ന് ഒരു ഫോട്ടൊ എഡുക്കാരുന്നൂ!!
ഐ ആം വെരി പ്രൌഡ് ഓഫ് യൂ മാന്‍!!!!
congratulations!!
Vempally

കൊച്ചുമുതലാളി said...

കൊടകര പുരാണം പുസ്തകരൂപം ഉടനെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

ഈ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിശാലേട്ടനും കലേഷേട്ടനും അഭിനന്ദനങ്ങള്‍.

രണ്ട് പേരുടെയും കയ്യൊപ്പോടു കൂടിയ ഒരു കോപ്പി മറക്കാതെ എനിക്ക് തരണേ!!


NB: വെറുതേ വേണ്ട, കാശു തരാം.

Anonymous said...

വിശാലനെ നമ്മളെല്ലാവരും ചേര്‍ന്ന് ഇവിടെ കുരച്ചുദിവസമായി അഭിനന്ദിക്കുന്നു.

എന്നിട്ട് വിശാലന്‍ മാത്രം ഇതൊന്നും അറിഞ്ഞില്ലേ?
അതോ ഇതിലൊക്കെ മനം മയങ്ങി ഇരിക്കുന്നൊ?
എന്താ വിശാല മനസ്കാ.. താങ്കള്‍ക്ക് ഒന്നും പറയാനില്ലേ? അതും ഇനി പത്രക്കാര്‍ പറഞ്ഞുതന്നെ ഞങ്ങള്‍ അറിയണോ?
ശരിക്കും എന്നാണിതിന്റെ പ്രകാശനം? ഇവിടെ ദുബായില്‍ ഇതു എവിടെ ലഭിക്കും? പതിവു വായനക്കാര്‍ക്ക് ഫ്രീ കോപ്പി ഉണ്ടോ? ;)

Visala Manaskan said...

പൊന്നേ ചക്കരേ ചീത്ത പറയല്ലേ ടാ‍..

കുറച്ച് ദിവസമായി ഞാനൊരു മറുപടി എഴുതുന്നു. ഇന്നലെ തീര്‍ക്കാന്‍ വേണ്ടി ലാപ്പന്‍ തുറന്നപ്പോള്‍ ചപ്പാത്തി പരത്താന്‍ പറഞ്ഞു മുറി മേയ്റ്റ്.

ഓഫീസില്‍ ചെന്ന് തീര്‍ക്കാമെന്ന് വച്ചപ്പോള്‍ ഇന്ന് ബോസ് പൊട്ടിത്തെറിച്ച് പുലര്‍ച്ചേ ഓഫീസില്‍.

വീട്ടിലെത്തിയത് രാത്രി 10:30 ക്ക്. പത്തരക്ക് കിടന്നാല്‍ 5:30 ന് എണിക്കാത്ത ഞാന്‍ ദാണ്ടെ ഒരു മണിയായിട്ടും തീര്‍ക്കാതെ ഉറങ്ങില്ലെന്ന വാശിയിലിരുക്കുമ്പോള്‍ കഷ്ടം ണ്ട് ട്ടാ.. എന്നാ പറയാ പറഞ്ഞേ.. പെറ്റ തള്ള സഹിക്കുമോ?

ഹവ്വെവര്‍, മറുകുറി വൈകിയതിന് ക്ഷമി.

നിങ്ങളുടെ സ്നേഹത്തിന് പകരമായി നന്ദി പറഞ്ഞാല്‍ അത് വല്ലാതെ കുറഞ്ഞ് പോകും. തിരിച്ചും ഒരുപാടൊരുപാട് http://www.kodakarapuranams.blogspot.com/ സ്‌നേഹമുണ്ട് എല്ലാത്തിനും.

Siju | സിജു said...

വിശാലേട്ടാ..
സ്വന്തം ബ്ലോഗിന്റെ പരസ്യം ഇവിടെ ഇടാന്‍ പാടില്ലാന്നറിയാന്‍ പാടില്ലേ :-)