Monday, December 11, 2006

കാലങ്ങള്‍

കാലങ്ങള്‍ (കവിത)


ഭാവിയിലൊരു ഭൂതമാകേണ്ട എന്നെ
വര്‍ത്തമാനങ്ങളില്‍ തളച്ചിടരുതേ...

വഴിവക്കിലെ ചുമടുതാങ്ങിയും,
മലമ്പാതയിലെ കാളവണ്ടിയും ,
മകരക്കുളിരും മീനച്ചൂടും,
മനസ്സിനുള്ളില്‍ മേളം ചൊരിയും-
കാലവര്‍ഷവും കായാമ്പൂവും ,
ഓടിയെത്തുന്നു മിന്നല്‍പ്പിണരായ്
പോയ്‌മറയുന്നു തമോഗര്‍ത്തത്തില്‍.

ചുടുനിശ്വാസച്ചൂളം വിളിയാല്‍
ശബ്ദമുഖരിതം നീലാകാശം.
സ്വച്ഛത തേടും മഹാസമുദ്രമേ
നിര്‍ത്തൂ നിന്നുടെ രുദ്രതാണ്ഡവം.
വിങ്ങിപ്പൊട്ടിടും ഹൃദയമിന്നൊരു
കുന്നിക്കുരുവിന്‍ രൂപം പൂണ്ട് ,
രാഗലോലമാമനുരാഗവീണ തന്‍
സ്‌നേഹസാന്ദ്ര സ്വരം തേടുന്നു.

1 comment:

Vempally|വെമ്പള്ളി said...

പൊതുവാളന്‍ ചേട്ടാ, കവിത കൊള്ളാം കേട്ടോ