Thursday, December 14, 2006

ബൂലോഗ ക്ലബ്ബിലെ അവസാനത്തെ പോസ്റ്റ്‌/

ആരുടേയോ സ്വാധീനത്തിന് വഴിപ്പെട്ട് ബൂലോഗ് ക്ലബ്ബില് അഡ്മിന് പവറുണ്ടായിരുന്ന- ബൂലോഗ ക്ലബ്ബിന്റെ രൂപീകരണ വേളയില് മൂന്നാമതായി ചേരുകയും ചെയ്ത- എന്റെ അവകാശാധികാരങ്ങള് എടുത്തുകളഞ്ഞിരിക്കുന്ന വിവരം സന്തോഷപൂര്വം അറിയിക്കുന്നു.

അവകാശാധികാരങ്ങള് ആവശ്യ്പ്പെട്ട് കിട്ടിയതായിരുന്നില്ലാത്തതിനാലും, ഈ പോസ്റ്റ് അതിന് ഹേതുഭവിച്ചു എന്ന് നിങ്ങള് കണ്ടെത്തിയതിനാലും- നന്ദി പറയുന്നു. ഇത്രനാളൂം തന്ന സൗജന്യങ്ങള്ക്ക് നന്ദി. ബൂലോഗ അംഗത്വവും കേന്സല് ചെയ്തു തരിക. പോസ്റ്റിന്റെ കമെന്റിംഗ് ഒപ്പ്ഷന് എടുത്തുകളഞ്ഞാലും മറ്റുള്ളിടങ്ങളില് കമെന്റിംഗ് ഓപ്ഷന് ഉള്ളപ്പോള് എന്തും എവിടേയും പറഞ്ഞുകൂടെ. എന്റെ സംശയമാണ്.

അഡ്മിന് പവര് ഞാന് ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് എന്റെ ഓര്മ. ഏതായാലും അതിനി വേണ്ട. നല്ലവരും സഹിഷ്ണുക്കളുമായവരുടെ ഇടയില് ഞാന് പാടില്ല.

കഴിഞ്ഞ പോസ്റ്റിന്റെ നന്ദി.


ആദ്യത്തെ പത്ത് കമെന്റാകുമ്പോഴേക്കും ഈ പോസ്റ്റ് ഉദ്ധേശിച്ചതിനേക്കാള് വിജയമെന്ന് എനിക്ക് മനസ്സിലായി.

വലയിലില്ലാത്തേത്ല്ലാം കുളത്തില് തന്നെ ഉണ്ടെന്നും തിരിച്ചറിയാന് കഴിഞ്ഞു.

ഇനി എന്തെങ്കിലും പറയുന്നതിന് മുന്പ് ഇഞ്ചിയുടെ കമെന്റില് സൂചിപ്പിച്ചതുപോലെ ഈ ചര്ച്ചകൊണ്ടും പോസ്റ്റ്കൊണ്ടും ഏറ്റവുമധികം വലിച്ചിഴക്കപ്പെട്ട ദ്രൗപതി വര്മ എന്ന നാമത്തിനോടും കഥാകാരിയോടും എന്റെ ഖേദം പ്രകടിപ്പിക്കുന്നു.
എംകിലും സാധാരണ സാഹിത്യ സംവാദങ്ങളില് ഇതെല്ലാം ഇടക്ക് സംഭവിക്കുന്നതാക കൊണ്ട് അവര് സീരിയസ് ആയി എടുക്കില്ലെന്ന് ഞാന് കരുതുന്നു.

വിശ്വം സാര് പറഞ്ഞത് പോലെ ജനാധിപത്യത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളായ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള അഭിപ്രായങ്ങളില് കൊള്ളേണ്ടതിനെ കൊള്ളുന്നു. തള്ളേണ്ടതിനെ തള്ളുന്നു.

എന്നാല് പ്രേരണകളുക്കു വഴങ്ങി സ്വാഭിപ്രായത്തെ മറച്ചുവച്ച്നുകൂലിച്ചൊ പ്രതികൂലിച്ചോ ആരെങ്കിലും കമെന്റെഴുതിയിട്ടുണ്ടെങ്കില് അവരോട് പരിതപിക്കുന്നു. മയിലെണ്ണ ഇട്ടുഴിയുന്ന പച്ചീര്ക്കിലി ആകരുത് സ്വാഭിപ്രായം. നട്ടെല്ല് നിവര്ത്തി നില്ക്കു.

വാണി -മാതാവാണ്,
മനസ്സാക്ഷിയാണ്. മെയിലിനൊ , സൗഹൃദങ്ങള്ക്കൊ,ഫോണ് വിളികള്ക്കൊ ബന്ധങ്ങള്ക്കൊ, പാചകനൈപുണ്യത്തിനൊ, മുറി വാടക കൊടുത്തതിനൊ(ബ്ലോഗില് ഒരിക്കല് കാശു ചോദിച്ചു കണ്ടിരുന്നു)നിങ്ങളുടെ വാക്കിനെ വില്ക്കരുത്. മറ്റുള്ളവരെ തല്ലാന് പോകരുത്. നിയമ നിര്മാണം നടത്തരുത്.

ഇങ്ങിനെ ഒന്നും നിങ്ങളുടെ അഭിപ്രായം സ്വാധീനിക്കപ്പെട്ടിട്ടില്ലെങ്കില് – ഇപ്പറഞ്ഞതിനെ അവഗണിക്കുക.

അതുല്യ എന്നോട് ചിരിക്കാന് പറയുന്നു. ഇതാ ഞാന് ചിരിക്കുന്നു.

ദില്ബന്റെ പഴമ്പൊരിക്കച്ചവടമാണ് ഇതിലെ ജനപ്രിയ കമെന്റെന്നും പ്രത്യ്യേകം എടുത്തു പറയുന്നു
ഗുഡ് ബായ്യ്

88 comments:

അരവിന്ദ് :: aravind said...

എന്തോന്ന് ഗുഡ്‌ബൈ?
ഓ..ഈ ഗന്ധര്‍വ്വജീടെ ഒരു കാര്യം...!
പിള്ളേരെപോലെ പെണങ്ങി ഇരിക്ക്യാ?
:-))

ഒക്കെ നമക്ക് ശര്യാക്കാന്നേ..അരവിന്ദനല്ലേ പറേണെ?
ഗന്ധര്‍വ്വജി ബൂലോഗത്തിലും ക്ലബ്ബിലും ഒക്കെ വേണം...
അടിയൊക്കെ അങ്ങനെ പോട്ടെ...ഞാന്‍ തന്നെ എത്ര അടികൂടി? എന്നിട്ടും നല്ല പയറുപോലല്യോ നില്‍‌ക്കണേ!

അഡ്-മിന്‍ പവര്‍....
ദേവ് ജീ, ദേവ്‌ജി ഒഴിച്ച് എല്ലാവരുടേയും അഡ്മിന്‍ പവര്‍ എടുത്ത് കളഞ്ഞ് ഇതിനൊരു പരിഹാരം കാണണം എന്ന് അപേക്ഷിക്കുന്നു.

അഡ്‌മിന്‍ ഒരു കാര്യം ചെയ്താല്‍ ചെയ്ത് കഴിഞ്ഞെങ്കിലും വിളിച്ചു പറയണം. പ്ലീസ്. എന്നും അഡ്മിനുകളോട് അപേക്ഷിക്കുന്നു.
ക്ലബ്ബ് ഒരു കൂട്ടായ്മയാണ് , പൊതു ബ്ലോഗാണ് എന്നു തന്നെ വിശ്വസിക്കുന്നു.
ട്രാന്‍സ്‌പെരന്‍സി ഇന്റര്‍‌നാഷണല്‍, ട്രാന്‍സ്‌പെരന്‍സി ഇന്റര്‍‌നാഷണല്‍ എന്നു കേട്ടിട്ടില്ലേ?

:-)

Anonymous said...

ആഴ്ചയില്‍ ഒരു അടിയേ പാടുള്ളൂന്നാ ക്ലബ്ബീന്ന് ഇന്നലെ വന്ന സര്‍ക്കുലര്‍ പറയുന്നത്‌.

ഏതായാലും എറുമ്പിനെ കൊല്ലലു ഞാന്‍ നിര്‍ത്തി.

Gandharvji, smile dear.

ദേവന്‍ said...

എനിക്കറിയുന്ന ബൂലോഗമല്ല ഇത്‌. ഇത്‌ എനിക്കറിയാവുന്ന ഗന്ധര്‍വ്വരും അല്ല. വേറേ ആരോ ഒക്കെയാണെന്ന് ഒരു സമാധാനത്തിനു വിശ്വസിച്ചോട്ടെ.

ആരും എവിടെയും പോകുന്നില്ല. ആരും പിണങ്ങുന്നുമില്ല. ക്ലബ്‌ കാരണം ആരെങ്കിലും പിണങ്ങുന്നെങ്കില്‍ ഇതടച്ചിടാവുന്നതേയുള്ളു. യൂണിക്കോഡിനെക്കുറിച്ച്‌ വിലപ്പെട്ട ഒരു ഡിസ്കഷന്‍ ഇവിടെ നടക്കുന്നുണ്ട്‌, അതു മരിച്ചാല്‍ ഒരു നിധി ഇല്ലാതെയായിപ്പോകും ഇല്ലെങ്കില്‍ ഈ ബ്ലോഗ്‌ ഇപ്പോള്‍ ഇവിടെ കാണില്ലായിരുന്നു.

Anonymous said...

എന്തൊക്കെ ബഹളങ്ങളായിരുന്നു? ബ്ലോഗ്ഗിനെ ഞാന്‍ കണുന്നത്‌ മഹാന്മാരായ എഴുത്തുകരുടെ ഒരു സംഗമസ്ഥലമായിട്ടയിരുന്നില്ല മറിച്ച്‌ വായനക്കരുടെ ഒരു ഒത്തുചേരലായിട്ടായിരുന്നു. അവിടെ കഴിവു ഉള്ളവരും കുറഞ്ഞവരും ഇല്ലാത്തവരും ഒക്കെ കാണും. അവര്‍ അവരുടേതായ രീതിയല്‍ അതില്‍ സന്തോഷം കണ്ടെത്തുന്നു എങ്കില്‍ നമ്മള്‍ അവരെ നിരുത്സാഹപെടുത്തണോ? ആ വലിയ നിരൂപണ മുഴങ്കോല്‍ കൊണ്ടളന്നവരെ കൊച്ചാക്കണോ? എന്തു വായിക്കണം എന്തു വായിക്കണ്ട എന്ന്‌ അവര്‍ തീരുമാനിച്ചോട്ടെ..ഈ ബൂലോഗം അവര്‍ക്കു മുന്‍പില്‍ തുറന്നു മലര്‍ന്നു കിടക്കുകയല്ലേ?

കലേഷ്‌ കുമാര്‍ said...

രാമേട്ടോ, അതങ്ങ് ഗോകർണ്ണത്ത് പോയി പറഞ്ഞാ മതി.
നടക്കൂല്ല.
ബൂലോഗക്ലബ്ബെന്താ ആരുടെയെങ്കിലും കുത്തകയാണോ?

രാമേട്ടൻ എഴുതുന്നത് വായിക്കാനിഷ്ടപ്പെടുന്ന കുറേ പേര് ഇവിടെയുണ്ടെന്ന് അറിയുക (ന്യൂനപക്ഷം ആയിക്കോട്ടെ - അല്ലേൽ ഞാനൊരാൾ മാത്രമായിക്കോട്ടെ). രാമേട്ടൻ അവസാ‍നത്തെ പോസ്റ്റെന്നൊക്കെ പറയുമ്പോൾ ... കേട്ടിട്ട് വിഷമം തോന്നുന്നു.

പിന്നെ അടി, അതിനെക്കുറിച്ച് വിഷമിക്കണ്ട.ഒരു ലക്ഷം വിസ്സിറ്റേഴ്സ് തികഞ്ഞ നിറവിൽ അത് പ്രമാണിച്ച് ഒരു അടി നടന്നു എന്ന് കരുതിയാ‍ൽ മതി.

ആരോപണങ്ങൾ ഒക്കെ കണ്ടു മറ്റേ കമന്റുകളിൽ - അതൊന്നും ആരും മുഖ വിലയ്ക്കെടുക്കണ്ട. (ഞാൻ വീണ്ടും ഒരു വിവാദത്തിനു തിരി കൊളുത്തുകയല്ല). നല്ല വിവരമുള്ളവൻ അനോണിമസായി കമന്റ് ഇട്ടാൽ അത് കണ്ട് പിടിക്കാൻ പറ്റും എന്ന് ടെക്ക്നോളജി ഗുരുക്കൾക്ക് പറയാൻ കഴിയുമോ? ആരും ദയവായി വ്യക്തി ഹത്യ ചെയ്യാതിരിക്കുക.
ആരെയും നോവിക്കാതിരിക്കുക.

ഈ കൂട്ടായ്മ ഇനിയും മുന്നോട്ട് പോകണം.

Anonymous said...

എല്ലാവരും എല്ലാം മറന്നു വന്ന്‌ ബൂലോഗ ക്ലബ്ബിനെ വീണ്ടും സജീവമാക്കന്‍ ഈ ഒന്നുമല്ലാത്തവന്റെ അപേക്ഷ നിങ്ങള്‍ കാട്ടുന്നതെല്ലാം കാണാനാണ്‌ ഞങ്ങള്‍ ഇവിടെ കുത്തിയിരിക്കുന്നത്‌..

"അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത്‌ ഭക്രാനങ്കല്‍ അണക്കെട്ടും പരിസ്ഥിതി പ്രെശ്നങ്ങളും.."

പെരിങ്ങോടന്‍ said...

എന്നെ ആരെങ്കിലും ഈ ബ്ലോഗിന്റെ ഏക-അഡ്മിനാക്കുമോ. ഒക്കെ ഞാന്‍ ശര്യാക്കിത്തരാം. ഇപ്പൊ ശര്യാക്കിത്തരാം :D

അരവിന്ദ് :: aravind said...

അയ്യടാ പെരിങ്ങോടരേ!
അതങ്ങ് പെരിങ്ങോട് ആഴ്സ് ആന്റ് സ്പോഴ്സ് ക്ലബ്ബില്‍ പോയിപറഞ്ഞാ മതി...

ദേവ്‌ജിയല്ലാതെ ആരെങ്കിലും അഡ്മിനാവുകാണേല്‍ ഞാന്‍ തന്നെ ഏറ്റവും യോഗ്യന്‍! :-))

ദേവ്‌ജീ , ക്ലബ്ബിന്റെ ഗോഡൌണില്‍ പഴയ വില്ലോ മറ്റോ ഉണ്ടോ ഒന്നെടുക്കാന്‍?
പൊക്കിയെടുത്ത് കുലച്ചു കാട്ടാം.

;-)

ഇടിവാള്‍ said...

പെരിങ്ങാ...
“ഇപ്പോ ശര്യാക്കിത്തരാം” എന്നല്ല്ലാ.. ഗ്രാമറില്‍ ഭയങ്കര മിസ്റ്റേക്കാണല്ലോ..

“ദിപ്പ ശെര്യാക്കരാം...” എന്നു പറയൂ
കുതിരവട്ടം പപ്പുവിനെ അപമാനിക്കുന്നോ.. ആഹ?

വിശാല മനസ്കന്‍ said...

ഗന്ധര്‍വ്വനില്ലാത്ത ഭൂലോഗം!!!
ഇമ്പോസിബിള്‍!

നടക്കൂല മാഷേ, നടക്കൂല.
ആരും ഒരു വഴിക്കും പോകില്ല.

വിശാല മനസ്കന്‍ said...

പെരിങ്ങ്സ്.. അരവിന്ദ്സ്..
നിങ്ങള്‍ക്കെല്ലാം അതൊരു ബുദ്ധിമുട്ടാവില്ലേ?

എല്ലാവരുടെയും ആഗ്രഹം അതാണെങ്കില്‍ പിന്നെ അത് തന്നെ നടക്കട്ടേ. ഞാനെതിരുപറയുന്നില്ല. എന്നെത്തന്നെ അങ്ങ് ആക്കിയേക്ക്!

:))

Anonymous said...

ഗന്ധര്‍വ്വഗായകാ,

“അവസാനത്തെ” എന്ന വാക്ക് അങ്ങനെയൊക്കെ ഉപയോഗിച്ച് അബദ്ധം കാണിക്കല്ലേ!

നമുക്കൊക്കെ അങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോ?

മലയാളികളെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്ന “ഞണ്ടു സ്വഭാവം” ഒരു മിഥ്യയാണെന്നു കാണിക്കാനല്ലേ ഈ ക്ലബ്ബ് ഇവിടെ തുറന്നു വെച്ചിരിക്കുന്നത്? അതു നാമായി പൊളിച്ചുകളയണോ?

അഡ്മിനുകളായി ഇവിടെ കുറേ പേരുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും തുല്യമായ സ്വാതന്ത്ര്യവുമാണ്. അവര്‍ക്കെല്ലാവര്‍ക്കും നരകാസുരനു കിട്ടിയ വരം പോലത്തെ സംഹാരശക്തിയുമുണ്ട്.കഷ്ടകാലത്തിന് ഇതില്‍ ആരെങ്കിലും ഒരാള്‍ ഒരു നിമിഷത്തിലെ ദൌര്‍ബല്യത്തില്‍ ഒരബദ്ധം ചെയ്താല്‍ ചത്തുപോകാവുന്നതേയുള്ളൂ ഈ ക്ലബ്ബ്.

എന്നിട്ടും നാം ഇങ്ങനെ നിലനിന്നുപോവുന്നുണ്ടെങ്കില്‍ സ്വയംനിയന്ത്രിതജനാധിപത്യത്തിന് ലോകത്തില്‍ അതിലും വലിയ ഒരുദാഹരണമുണ്ടോ മാലോകരുടെ മുന്നില്‍ കാണിക്കാന്‍?

ഈ ക്ലബ്ബില്‍ തന്നെ ആ യുണികോഡ് ചര്‍ച്ച തുടര്‍ന്നുപോവുന്നതിന്റെ യഥാര്‍ത്ഥകാരണവും ഇതു തന്നെയാണെന്നു മനസ്സിലായിട്ടില്ലേ ഇതുവരെ?

ചില അഡ്മിനികള്‍ അബദ്ധങ്ങള്‍ ചെയ്തിട്ടുണ്ടാവാം. അങ്ങനെയാവാം ഗന്ധര്‍വ്വന്റെ അഡ്മിനിപ്പാസ് കളഞ്ഞുപോയത്. നമുക്കവരോട്‌ ക്ഷമിച്ചുകൂടേ?
(ആരായിരിക്കുമെന്ന് എനിക്കുമറിയില്ല, അറിയുകയും വേണ്ട).

കുറച്ചുനാള്‍ മുന്‍പ്, ഞാന്‍ പ്രത്യേകം അപേക്ഷിച്ചതനുസരിച്ച്, അനംഗാരി, വളരെ പ്രയത്നമെടുത്ത് ഈ ക്ലബ്ബിലേക്കു വേണ്ടി മുല്ലപ്പെരിയാറിനെക്കുറിച്ച് ഇംഗ്ലീഷില്‍ ഒരു പോസ്റ്റ് ഉണ്ടാക്കി. മലയാളികളല്ലാത്തവര്‍ക്ക് ഫോര്‍വേഡ് ചെയ്യാന്‍ പാകത്തിലുള്ള ഒരു ലേഖനം. അതു പോസ്റ്റു ചെയ്തെന്നു പറയുന്നു അനംഗാരി. ഒരു RSS ഫീഡില്‍ എനിക്കു കിട്ടുകയും ചെയ്തു. പക്ഷേ ആരോ ഉടന്‍ തന്നെ അതു ഡീലിറ്റു ചെയ്തു കളഞ്ഞു! എന്തിനാണാവോ!

എങ്കിലും അതിനെക്കുറിച്ചൊരു ബഹളമുണ്ടാക്കല്ലേ പ്ലീസ്, എന്നു ഞാന്‍ തന്നെ അനംഗാരിയോടു രഹസ്യമായി അഭ്യര്‍ത്ഥിച്ചു.

വല്ലപ്പോഴും ഇത്തരം തെറ്റുകളുണ്ടാവുമ്പോള്‍ നമുക്ക് സംയമനം പാലിക്കാം. കുറേശ്ശെക്കുറേശ്ശെ നാമൊക്കെ സിവിലൈസ്ഡ് ആയി വന്നോളും. അതുവരെ ഈ ക്ലബ്ബ് ഇങ്ങനെത്തന്നെ പോയ്ക്കോട്ടെ എന്നാണെന്റെ വിനീതമായ ആഗ്രഹം, അപേക്ഷ.

ഗന്ധര്‍വ്വന്‍ ഒരു കാര്യം ചെയ്യണം പ്ലീസ്, "ബൂലോഗ ക്ലബ്ബിലെ അവസാനത്തെ പോസ്റ്റ്‌” എന്ന ഈ തലക്കെട്ട് മാറ്റി "ബൂലോഗ ക്ലബ്ബിലെ മറ്റൊരു പോസ്റ്റ്‌“ എന്നാക്കണം!

അതു ചെയ്താല്‍ എനിക്കിവിടെ ഒരു നല്ല കൂട്ടുകാരനെങ്കിലും ഉണ്ടെന്ന് ഞാന്‍ നെഞ്ചില്‍ കൈവെച്ച് വീമ്പടിക്കും.

അഡ്മിനിപ്പാസൊക്കെ നമുക്കു ശരിയാക്കാമെന്നേ. ദേവന്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യങ്ങളുണ്ടോ?

പിന്നെ കലേഷ് പറഞ്ഞ കാര്യം: നല്ല എണ്ണം പറഞ്ഞ ഇന്റര്‍നെറ്റ് സെക്യൂരിറ്റിക്കാര്‍ (A+ എന്നു തന്നെ കൂട്ടിക്കോളൂ, നമ്മുടെ പോലീസിനേക്കാളും മറ്റും മറ്റും ആളുകളേക്കാളും ഒക്കെ മിടുക്കന്മാര്‍) ഈ ക്ലബ്ബിലുണ്ട്. ഇവിടെ വരുന്ന ഓരോ അനോണിയേയും പ്രത്യേകം പ്രത്യേകം മാര്‍ക്കിട്ട് ഡാറ്റാബേസില്‍ കേറ്റി വെച്ചിട്ടുണ്ട്. പക്ഷേ എന്നിട്ടും ആ സ്വാതന്ത്ര്യത്തിനോടു ബഹുമാനവും മാറ്റിവെച്ചിട്ടുണ്ട്. പിടിക്കും എന്നു തോന്നലുള്ളതുകൊണ്ട് ഒരനോണിയും നിരാശനായി മടങ്ങരുതെന്നു കരുതിയാണ് അതൊന്നും ഇവിടെ പറയാത്തത്. അതുകൊണ്ടു തന്നെ അവരാരൊക്കെ എന്നു ചൂണ്ടിക്കാട്ടാതിരിക്കാനുള്ള വിവേകവും സൂക്ഷിക്കുന്നുണ്ട്.)

IP address localisation മാത്രമല്ല സോഷ്യല്‍ എഞ്ചിനീയറിങ്ങ്, സ്ക്രിപ്റ്റോളജി തുടങ്ങിയ കുറേ കുറേ അദ്ധ്യായങ്ങളുണ്ട് ഇന്റെര്‍നെറ്റ് ക്രിമിനോളജിയില്‍ പഠിക്കാന്‍. മതി.ഇനിയൊന്നും പറയില്ല, പറഞ്ഞുകൂടാ.

ഇടിവാള്‍ said...

ഈശ്വരാ.. അപ്പോ, ഞാനിത്രേം കാലമിട്ട അനോണിക്കമന്റെല്ലാം നിങ്ങളു സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നാണൊ വിശ്വേട്ടാ.. ഹോ, ഞ്യാനിനി ജീവിച്ചിരിക്കണമോ എന്തോ...

Anonymous said...

വിശാലനു, അങ്ങനെ അങ്ങ്‌ ഇമ്പോസിബിള്‍ സിറപ്പിന്റെ പ്രിസ്ക്സൃപ്ഷന്‍ കുറിയ്കാന്‍ വരട്ടെ. അന്ന് അനിയന്‍ പറഞ്ഞു, പോണു, ഇരിങ്ങല്‍ പറഞ്ഞു പോണു, അങ്ങനെ അങ്ങനെ എത്ര പേരു പറഞ്ഞു പോണൂന്ന്? അപ്പോ എന്തേ വിശാലന്‍ പറഞ്ഞില്ല, ഇമ്പോസിബിള്‍ സിറപ്പിന്റെ ശീട്ട്‌ ? എന്തേ അവര്‍ക്ക്‌ കുടിച്ചാ പറ്റൂല്ലേ?

ഗന്ധര്‍വന്‍ എന്റെ അറിവിലു പല തവണ പറഞ്ഞിട്ടുണ്ട്‌ ഈ രണ്ടരകിലോ വിട. അപ്പോഴെയ്കേയും നമ്മള്‍ നല്ലവരായ സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്‌ ഏയ്‌ ഇങ്ങനെയൊക്കെ പറയാതെ ചേട്ടാന്ന്.

നമ്മളൊക്കെയും ഒരു ആക്റ്റീവ്‌ അല്ലാത്ത ഒരു ബ്ലോഗ്ഗറെ നെഞ്ചിലേറ്റി നടന്നവരാണു, അദ്ദേഹത്തിന്റെ നന്മയും ആ സൗഹൃദവും കണ്ടിട്ട്‌. ഇപ്പോ വാക്ക്വവാദം വന്നപ്പോഴും, ആരും ഗന്ധര്‍വന്റെ വീട്ടില്‍ കേറി പോയി തല്ലിയതുമില്ല. അതൊക്കെ മോണിറ്ററില്‍ തെളിയുന്ന വാക്കുകള്‍ മാത്രം. അതിനു ഗന്ധര്‍വന്‍ ഞാന്‍ പിന്നേം പോണു എന്നൊക്കെ ഒരു സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്യാണ്ടേ പറഞ്ഞാ എങ്ങനാ? അപ്പോ വീട്ടിലു ഒരു അപ്പക്കഷണം കുറവ്‌ കിട്ടിയാ ഗന്ധര്‍വന്‍ വീട്‌ വിട്ട്‌ ഓടി പോകുമോ? ജയമോ തോല്‍വിയോ വാക്കോ മറുവാക്കോ ഒക്കെ നമ്മടെ ജീവിതത്തിന്റെ ഭാഗമല്ലേ? ഇത്രേം ഒക്കെ ഡിജക്ഷനാവാന്‍ എന്തുണ്ട്‌? നമ്മളേ വേണ്ടാതെ പോണു, പോണു എന്ന് പറയുന്ന ഗന്ധര്‍വനോട്‌ ഇനി ഇത്ര തവണ നമ്മള്‍ പറയണം പോവല്ലേ എന്ന്?

ഇക്കാസിനേം വില്ലൂസിനേം എന്തോ പറഞ്ഞ്‌ അന്ന് നമ്മളു കൂട്ടത്തില്‍ കൂട്ടാതെ ഇരുന്നില്ലേ? പിന്നെം ഇപ്പോ അവരെ നോക്കു, ഇത്ര സ്നേഹത്തോടേ നമ്മളോടൊപ്പം.

ഉമേഷും, കൈപ്പിള്ളീം, ഇഞ്ചീം, ആദീം, സൂവും, തുളസീം, ഞാനുമൊക്കെ എത്രമാത്രം ആളുകളോട്‌ അടിയുണ്ടാക്കി,പിറ്റേ ദിവസം ആരെങ്കിലും പറഞ്ഞോ ഞാന്‍ ഇനി ബ്ലോഗ്ഗൂല്ലാ, വിട, എന്റെ പവറുപോയി, എന്നൊക്കെ ...അതൊക്കെ പുല്ലെന്നും പറഞ്ഞ്‌ പിടിച്ച്‌ നില്‍കാനല്ലേ നമ്മക്കൊക്കെ ചങ്കില്‍ രക്തം തിളയ്കണത്‌?

അതൊണ്ട്‌ എന്റെ പൊന്നു ഗന്ധര്‍വരെ.. നിങ്ങള്‍ പോസ്റ്റിടാതെയോ കമന്റിടാതയോ ഒക്കെ നിങ്ങള്‍ക്ക്‌ തന്നിരിയ്കുന്ന ആ സീനിയര്‍ പദവി അന്വര്‍ത്തമാക്കുക, പോകരുത്‌ എന്ന് മനസ്സില്‍ തട്ടി ഞാനും പറയുന്നു. നല്ല ചുണക്കുട്ടനായിട്ട്‌ ഒരു പോസ്റ്റിടു, ഞാനൊന്ന് വിമര്‍ശിയ്കട്ടെ.

അല്ല ഇനി നിങ്ങള്‍ക്ക്‌ പോണം, ഇതൊക്കെ പിണ്ണാക്കാണു, ഒക്കേനോടും കൂട്ടില്ല്യാന്ന് ഒക്കെ പറഞ്ഞാ, പോകു, പക്ഷെ ഈ കുറിപ്പ്‌ വേണ്ടാന്നേ.. ധൈര്യമായിട്ട്‌ പോകു. നോ ബഡി ഈസ്‌ തെയര്‍ വീ കനോട്ട്‌ ഡു വിത്തൗട്ട്‌.

വിശ്വമേ അങ്ങനെ ഒരു നിമിഷത്തേ ഒരു ദൗര്‍ബല്യമായിട്ടല്ലേ ഗന്ധര്‍വനും ആ പോസ്റ്റിട്ടത്‌? എന്നിട്ട്‌ വിശ്വം എന്ത്‌ കൊണ്ട്‌ കമന്റിടാന്‍ വന്നിട്ട്‌ പഴം പൊരി കഴിച്ച്‌ മടങ്ങി പോയി. ന്യായമായത്‌ എന്ന് വിശ്വത്തിനു തോന്നിയത്‌ വിശ്വം പറഞ്ഞില്ലല്ലോ? ഇപ്പോ പോകരുത്‌ എന്ന് പറയുന്നത്‌, ഗന്ധര്‍വറെ, മറ്റുള്ളവരെ ശ്സൂ ആക്കിട്ട്‌ വേണോ ഉല്‍ബോധനം എന്ന് ചോദിയ്കായിരുന്നില്ലേ? ഗന്ധര്‍വന്‍ തന്നെ പരഞ്ഞില്ലേ അന്ന്, എന്റെ ഉദ്ദേശം ദ്രൗപതീടെ പോസ്റ്റിന്റെ ഉയര്‍ത്തിക്കാട്ടല്‍ മാത്രം ആയിരുന്നു എന്ന്? ഒരു പാട്‌ ആളുകളുടെ വിട വിശ്വവും കണ്ടിട്ടില്ലേ? അന്ന് വിശ്വം ഒന്നും പറഞ്ഞില്ലല്ലോ? വിശ്വം സാറെ എന്ന് ഗന്ധര്‍വന്‍ വിളിച്ചെങ്കില്‍, വിശ്വം സാറെങ്കില്‍ വിശ്വം മാഷ്‌ ന്യായം പറയൂ.


പക്ഷെ എന്റെ നല്ല സുഹ്രത്ത്‌ എന്ന നിലയ്ക്‌, ഞാന്‍ പറയുന്നു, പോണ്ടാന്നേ... എനിക്ക്‌ ആരാ പിന്നേ അടിയുണ്ടാക്കാന്‍? (മ്മ് മ്മ് പാചക നൈപുണ്യതാ എന്നൊക്കെ കൊട്ടീത്‌ ഞാന്‍ കേട്ടു.

ട്രാന്‍സ്‌പെരന്‍സി said...

അതുല്യേച്ചി,
ഇങ്ങനെ തുറന്നു പറയാന്‍ ചങ്കൂറ്റം ഉള്ളവര്‍ വളരെ കുറവ്.
ഞാനടക്കം.
കെട്ടിപ്പിടിച്ചൊരുമ്മ.

വിശാല മനസ്കന്‍ said...

“അപ്പോ എന്തേ വിശാലന്‍ പറഞ്ഞില്ല, ഇമ്പോസിബിള്‍ സിറപ്പിന്റെ ശീട്ട്‌ ? എന്തേ അവര്‍ക്ക്‌ കുടിച്ചാ പറ്റൂല്ലേ?“

അതേയ്, കുറെ നാളായി കണ്ടും മിണ്ടിയും ഗന്ധര്‍വ്വരെ ഞങ്ങക്കൊക്കെ അങ്ങ് പെരുത്തിഷ്ടമായിപ്പോയി അതുല്യേ. പുതിയ ആളുകളാവുമ്പോള്‍ പരിചയമായി വരുന്നതല്ലേ ഉള്ളൂ. അപ്പോള്‍ അവര്‍ വന്ന് അധികമാവും മുന്‍പ് പോവാന്ന് പറയുമ്പോള്‍ അത്രക്കും ഫീല്‍ ചെയ്യില്ല. അതാ ഞാനങ്ങിനെ പറഞ്ഞേ!

ഫോര്‍ ഇന്‍സ്റ്റന്‍സ്, കൂടെ ഒരു വര്‍ഷം ജോലി ചെയ്ത കൊളീഗ് പിരിഞ്ഞ് പോകുവാന്ന്‍ കേള്‍ക്കുമ്പോഴും ഒരാശ്ച വര്‍ക്ക് ചെയ്ത കൊളീഗ് പോകുമ്പോഴും ഉണ്ടാകുന്ന വിഷമം സെയിമാ??

ദേ ഇനിയും ഇതുമാതിരി കമന്റിട്ടിട്ട്, ‘അടേ.. ചക്കരേ‘ എന്ന് പറഞ്ഞ് എന്നെ വിളിച്ചാല്‍ ശര്‍മ്മാജ്യാണേ ഞാന്‍ ഫോണെടുക്കൂല്ല ട്ടാ! :)

വിശ്വപ്രഭ viswaprabha said...

അതുല്യേ,

കുളിച്ചോ? പേരിലെ ആ കുറുക്കന്‍ എവിടെ പോയി?

ഗന്ധര്‍വ്വന്‍ ഇട്ട പോസ്റ്റില്‍ വേണ്ടതും വേണ്ടാത്തതും ഉണ്ടായിരുന്നു. അതില്‍ പറഞ്ഞതു മുഴുവന്‍ ശരിയായിരുന്നു എന്നോ തെറ്റായിരുന്നു എന്നോ ഞാന്‍ പറയില്ല. ചിലതൊക്കെ അത്യാവശ്യമായി ആരെങ്കിലും എഴുതേണ്ട പോയിന്റുകളുമായിരുന്നു!
വാസ്തവത്തില്‍ ആ പോസ്റ്റ് ഇത്ര കുളമാവാന്‍ കാരണം അതുല്യയുടേയും പിന്നെ വന്ന ഒന്നു രണ്ടുപേരുടേയും കമന്റുകളാണ്.
ഗ്യാലറിയിലിരുന്നു കളികാണുമ്പോള്‍ കയ്യടിക്കുകയും കൂവുകയും ചെയ്തില്ലെന്നതു ശരി. പക്ഷേ തേച്ചാലും കുളിച്ചാലും പോവാത്ത കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ് ബഹളം പിന്നെയും കൂട്ടുന്നത് എന്റെ സ്വഭാവത്തിനു നിരക്കില്ല. അതുകൊണ്ടാണ് അതുല്യയുടെ കൂടി നൈമിഷികദൌര്‍ബല്യങ്ങള്‍ക്ക് ഞാന്‍ പ്രതികരിക്കാഞ്ഞത്.

ഒരു തമാശയായെടുത്താല്‍ മതി, അതുല്യയായതുകൊണ്ട് എനിക്കു ധൈര്യമായി പറയാന്‍ തോന്നുന്നു: ഈ അതുല്യ ബ്ലോഗില്‍ വന്നതിനു ശേഷമാണ് മനോനിയന്ത്രണം സ്വയം എങ്ങനെ വളര്‍ത്തിയെടുക്കാം എന്നു ഞാന്‍ ജീവിതത്തില്‍ ഏറ്റവും നന്നായി പഠിച്ചത്. അന്നു ഷാര്‍ജ്ജ-ദുബായ് സഞ്ചാരത്തിനിടയില്‍ എന്നോടു സംസാരിച്ച ആ വിശിഷ്ടമഹത്വം തോന്നിപ്പിക്കുന്ന സ്ത്രീരത്നം (I mean it!) തന്നെയാണ് ചില കമന്റുകളൊക്കെ പടച്ചുവിടുന്നതെന്ന് എനിക്കു വിശ്വസിക്കാനാവാറില്ല.

പിന്നെ സാറെന്ന വിളി. വിളിച്ചതാരായാലും അതു കേള്‍ക്കുമ്പോള്‍ എന്നെ കളിയാക്കുന്നു എന്നാണെനിക്കു തോന്നുന്നത്. പലവട്ടം പറഞ്ഞതുപോലെ ആരായാലും ‘വിശ്വം’ എന്നു മാത്രം എന്നെ വിളിക്കുന്നതാണ് ‘എന്റെ’ ഇഷ്ടം.

മതി. കലക്കവെള്ളത്തില്‍ അധികം കുളിക്കാന്‍ തീരെ വയ്യ. നീരുവീഴ്ച്ചയുണ്ട്. പിന്നെ സോപ്പും സ്റ്റോക്കു തീര്‍ന്നുപോയി.

ഇനി ഇതിനു വീണ്ടും മറുപടി കണ്ടേക്കില്ല ഉടനെ. ഈയാഴ്ചത്തെ റേഷന്‍ ഇന്നു കഴിഞ്ഞാല്‍ കിട്ടില്ല. ലാപ്സായിപ്പോവും. അതുകൊണ്ട് എന്റെ കൂട്ടുപെരുങ്കായം സഞ്ചിയുമെടുത്ത് ഓടട്ടെ.

അരവിന്ദ് :: aravind said...

എന്നാലും വിശ്വം‌ജീ ഇത് ഭയങ്കര ചതിയായിപ്പോയി!
ബെഡ്‌റൂമില്‍ വന്ന് ഫോട്ടം പിടിച്ചിട്ട് പേടിക്കണ്ട, ആരേം കാണിച്ച് കൊടുക്കൂലാ ട്ടാ എന്ന് പറഞ്ഞാല്‍ മത്യോ?

ഇടിഗഡ്യേ, ആല്‍‌മഹത്യക്കാണേല്‍ പോയ്‌സണ്‍ ഒരെക്സ്റ്റ്രാ ബോട്ടില് ബ്‌ടെ...
കാശ് പിന്നെത്തരാന്നേ. ചാവാമ്പോകുമ്പോ എച്ചിത്തരം കാട്ടാണ്ടെന്റെ വാളേ....

:-)

ശ്രീജിത്ത്‌ കെ said...

വിശ്വേട്ടാ, അവസാനത്തെ എന്ന വാക്ക് ഈ പോസ്റ്റിന്റെ തലക്കെട്ടില്‍ നിന്ന് മാറ്റുന്നതിലും നല്ലത് ആ വാക്കിനു മുന്‍പില്‍ “ഇന്നത്തെ” എന്ന് ചേര്‍ക്കുന്നതല്ലേ?

വിശ്വപ്രഭ viswaprabha said...

ബെഡ്‌റൂമല്ലല്ലോ അരൂ, ഇത് അകായിയല്ലേ?
:-)

ഇടീ, ചാവരുത് ട്ടോ ഗഡീ! ചത്താല്‍ പിന്നെ ഒന്നിനും കൊള്ളില്ല.അഡ്ഡ്രെസ്സു പോലുമുണ്ടാവില്ല.
അനോണികള്‍ക്ക് IP അഡ്ഡ്രെസ്സെങ്കിലും കാണും!
:-)

പിന്നെ അനോണികള്‍ക്കും ട്രാന്‍സ്പേരന്‍സികള്‍ക്കും അടക്കം എല്ലാവര്‍ക്കും ഓരോന്നു വെച്ച് ഓരോ :-)

മുല്ലപ്പൂ || Mullappoo said...

ദില്‍ബാ ഇന്നെന്താ സ്പെഷ്യല്‍.
ഉണ്ടം പൊരി ആണോ ?

വിശ്വപ്രഭ viswaprabha said...

സബാള ബട മത്യാ മുല്ലേ?
അല്ലെങ്കില്‍ ഇന്നലത്തെ ഉയ്‌ന്ന് ബടേണ്ട്.

അരവിന്ദ് :: aravind said...

നോ നോ...വിശ്വംജീ തെറ്റിദ്ധരിച്ചു.

കമന്റ് മൂല ബെഡ്‌റൂം പോലെ സ്വകാര്യമാണ്. വോട്ട് ചെയ്യണ സ്ഥലം പോലെ.
വോട്ട് പെട്ടിപോലെ.

ചെയ്ത വോട്ട് എണ്ണുമ്പോള്‍ എല്ലാവര്‍ക്കും കാണാം.പക്ഷേ ആരാ ചെയ്തേന്ന് അറിയാന്‍ പറ്റില്ല, ചെയ്ത ആള് സമ്മതിക്കാത്തിടത്തോളം കാലം. അതാണ് അതിന്റെ ഫിലോസഫി.
പക്ഷേ, അസാധുക്കളെ കീറിക്കളയാം, കള്ളവോട്ടുകാരെ തടയാം.അതൊക്കെ ന്യായാണ്.
പക്ഷേ എല്ലാ അനൊണികളേയും ട്രേസ് ചെയ്ത് ഡാറ്റാബേസില്‍ സൂക്ഷിക്ക്വാന്നൊക്കെ പറഞ്ഞാല്‍....
....ഇദിപ്പോ വോട്ട് പെട്ടീന്റെ ഉള്ളില്‍, ചെയ്താളിന്റെ മുഖവും വോട്ടും കാണണ മാതിരി ക്യാമറകൊണ്ട് വച്ച പോലെയായി...

ന്നാ ഉദ്ദേശിച്ചേ.

:-)))

മുല്ലേ.........ഞാന്‍ നമിച്ചു.

തറവാടി said...

വിശാലനോട്‌ സത്യത്തില്‍ എനിക്കിങ്ങനെ ചോദിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്‌.


വിശാലാ , ഗന്ധര്‍വന്‌ പോണോ , പോകണ്ടയോ എന്നത്‌ അയാളുടെ ഇഷ്ടം.

അയാള്‍ പോകുന്നത്‌ താങ്കള്‍ക്കിഷ്ടമല്ലെങ്കില്‍ അതും പറയാം ,

എന്നാല്‍ അദ്ദേഹം പോയാല്‍ , പിന്നെ ബ്ലോഗ്‌ ചാവും എന്ന രീതിയിലുള്ള കമന്റിത്തിരി കടന്നുപോയില്ലേ?.

മുല്ലപ്പൂ || Mullappoo said...

ദിലബന്റെ പെട്ടിക്കടയില്‍ ഇന്ന് വറപൊരി മണം പൊങ്ങാത്തപ്പോളേ ഞാന്‍ ഊഹിച്ചു, ഇന്നു ‘ഒന്നു ഉറങ്ങിയ’ വിഭവങ്ങളേ ഉണ്ടാവൂ എന്ന്.

ഉയുന്നു ബട മതി .ഇന്നലത്തെ ആവുമ്പോള്‍ നൂലു ഫ്രീ. അതു കൊണ്ടോയി എനിക്കു മാലയും കെട്ടാം

വക്കാരിമഷ്‌ടാ said...

ഇപ്രാവശ്യത്തെ കഥക്കൂട്ടില്‍ തോമസ് ജേക്കബ്ബ് പറഞ്ഞതുപോലെ,

ഒന്നുറങ്ങിയ വട മതിയോ മുല്ലേ :)

(എന്നെക്കൊണ്ടിത്രയൊക്കെയേ പറ്റൂ...)

എല്ലാവരും വക്കാരീസ് ടിപ്‌സ് ഫോര്‍ സ്ടെസ് ഫ്രീ ലൈഫ് ഒന്നുകൂടി വായിച്ചേ (ചുമ്മാ എന്നെ എന്ന് പറ്റിച്ചു; അടിപൊളി വക്കാരീ, ഇടിപൊളി വക്കാരീ, ഉഗ്രനെഴുത്ത് എന്നൊക്കെപ്പറഞ്ഞ്. ആരും ഒരു വരി പോലും വായിച്ചില്ല...ഇപ്പോ മനസ്സിലായി) :)

Anonymous said...

വിശ്വമേ.. സോള്‍വ്വ്ഡ്‌.. ഒക്കെനും സോള്‍വ്ഡ്‌.. താങ്ക്സ്‌ വളരെ ഉപകാരം.

വേണ്ടതും വേണ്ടാത്തും ഉണ്ടായെന്ന് പറഞ്ഞതോട്‌ കൂടി മീ ബഹുത്ത്‌ കുശ്ശ്‌ ഹോഗയാ.. (പക്ഷെ പോസ്റ്റ്‌ ശരിയായിരുന്നു, കമന്റ്‌ ആണു വഷളാക്കിയെന്ന് പറയല്ലേ വിശ്വം, സൂവും അരവിന്ദും ഇഡിയും ഒക്കേനും പറഞ്ഞിരുന്നു. അവരുടെ പേരും വിശ്വത്തിനു പറയായിരുന്നു, അല്ലെങ്കില്‍ തമാശ അവര്‍ക്ക്‌ മനസ്സിലാവില്ലാന്നുണ്ടോ )

കുറുക്കനുണ്ടെന്നേ ഇപ്പോഴും, ഇത്‌ ബീറ്റേടേ ഐ.ഡിയാ.

എന്നാലും എന്റെ വിശ്വമേ. നമ്മളു കാറി പോയതും സ്വകാരിച്ചതും ഒക്കെനും ഇവിടെ ഇങ്ങനേ പറഞ്ഞൂലോ.....(എന്റെ രണ്ട്‌ പായ്കറ്റ്‌ ജുവല്‍ സ്വീറ്റ്സിന്റെ കാര്യം ആരോടും പറയല്ലേ.....)

തമാശയ്ക്‌ നന്ദി. കാര്യമായിട്ട്‌ പറഞ്ഞാലും, ന്യായം എന്ന് എനിക്ക്‌ തോന്നിയാ ഞാന്‍ ഇനിയും പറഞ്ഞിരിയ്കും. ഇതൊക്കെ ശരിയായ രീതിയില്‍ മനസ്സില്ലാക്കാനും ആളുണ്ട്‌, ഈ ഗന്ധര്‍വനുള്‍പ്പടെ, പക്ഷെ എന്നും ശത്രുവാണല്ലോ ജീവിത്തിനു ഒരു ത്രില്ല് തരുന്നത്‌.

അടുത്താഴചത്തേ റേഷനു ഒരു ആതോറൈസേഷന്‍ കൊടുത്തേച്ച്‌ പോരെ. എനിക്ക്‌ നിങ്ങളോട്‌ അല്‍പം പറയാനുണ്ട്‌.

അരവിന്ദ് :: aravind said...

തറവാടീ, അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞൂന്നല്ലേ ള്ളൂ?
വിയെം പോയാല്‍ ബൂലോഗത്തില്‍ ഒരു രസോമില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. വിയെമ്മിന് ഗന്ധര്‍വ്വജിയെപ്പറ്റി അങ്ങനെ തോന്നുന്നത്, ആ ഒരു ഭാഷയില്‍ അദ്ദേഹം എഴുതീന്നേള്ളൂ.

നാളെ ഓഫാണെന്ന് വച്ച് അടി കൂടാന്‍ എറങ്ങീക്ക്യാ ല്ലേ?
സത്യം പറ, ഉണ്ടമ്പൊരി ചെലവാക്കാന്‍ ദില്‍ബന്‍ അയച്ചതല്ലേ?

ഞാനാരോന്നോ ഇതൊക്കെപ്പറയാന്‍?

വഴിപോക്കനാണേ...തല്ലല്ലേ.........
:-))

ഇടിവാള്‍ said...

ലഗ്നാല്‍ ഗുളികനില്‍ വിശ്വപ്രഭയും, 3 ഇ ല്‍ചൊവ്വയില്‍ അതുല്യയും ഉള്ളതിനാല്‍ ഇന്നിവിടെ ഒരു കൂട്ടയടി അടക്കാന്‍സര്‍വ്വ സാധ്യതകളും തെളിഞ്ഞു കാണുന്നുണ്ടല്ലോ..

അപ്പോ അടി തുടങ്ങും മുന്‍പ് ദക്ഷിണ വച്ചോളൂ, കഴിഞ്ഞാ പിന്നെ കിട്ടീല്ല്യേലോന്നു നിരീച്ചു ;)

ഇടിവാള്‍ said...

ഡേയ് ദില്‍ബന്‍സ്...

കഴിഞ്ഞ അടിക്കിടയില്‍ നിന്റെ ഉയുന്നുബഡ കയിച്ച്, “അറബിക്കടലിളകി വരുന്നതുപോലെ” എന്ന പാട്ടും പാടി നടക്കേണ്ട ഗതികേടുള്ളവരുണ്ട് ഇത്തവണയും ഗ്യാലറിയില്‍ ! പഴയ സാധനങ്ങള്‍ കഴിക്കുന്നതും, വില്‍ക്കുന്നതും, വാങ്ങുന്നതു, ബൂലോഗ അടി ആക്റ്റു പ്രകാരം ശിക്ഷാര്‍ഹമാണ്.

25 പഴയ വട തീറ്റിക്കുന്നതാ ശിശ്ശ,, അറീയാല്ലോ ?

അരവിന്ദ് :: aravind said...

ഇടിവാളേ..പറയണം പറയണം എന്ന് വിചാരിച്ചിട്ട് രണ്ട് ദിവസായി.
കഴിഞ്ഞ ഒരാഴ്ചയായി ഇടിവാളിന്റെ മിന്നലിന് സൂപ്പര്‍ തിളക്കം....
ഒരോ കമന്റും ഒരൊന്നൊന്നര കമന്റുകള്‍...
ഞാന്‍ ചിരിച്ചു മറിയുന്നു!

സമ്മതിച്ചിഷ്ടാ..കമന്റിന് ഈ ഒരു ലെവല് ...കുറേ നാളിനു ശേഷം ബൂലോഗത്തില്‍ ആദ്യായിട്ടാ..
:-))

പി.എസ് : ഇനി ഓവറാക്കി ബോറാക്കരുത്.

ദില്‍ബാസുരന്‍ said...

ഗന്ധര്‍വരേ,
പോസ്റ്റില്‍ പരസ്യമിട്ടതിന് ‘ന്യൂ ദില്‍ബാസ് തട്ടുകട’ നന്ദി രേഖപ്പെടുത്തുന്നു.

പിന്നെ ഏത് പാലമരക്കൊമ്പിലൊളിച്ചാലും വനം ഡിപ്പാര്‍ട്ട്മെന്റിന് കൈകൂലി കൊടുത്ത് പാല ഞാന്‍ വെട്ടും. തടി കോയമ്പത്തൂര് കൊണ്ട് പോയി വില്‍ക്കും, പാലപ്പൂക്കള്‍ കൊണ്ട് രക്തഹാരമണിയും.ചുണ്ടിലെരിയുന്ന ബീഡി കെടുത്താനുള്ള ഗ്യാപ്പ് പോലും തരാതെ ഗന്ധര്‍വര്‍വരെ വലിച്ചിഴച്ച് ക്ലബ്ബില്‍ കൊണ്ട് വന്ന് ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ കവിതയെഴുതിയ്ക്കും. അതൊക്കെ ഭയങ്കര ബോറാവും.

തിരിച്ച് വരുന്നോ അതോ ഞാന്‍ അള്ളിപ്പിടിച്ച് പാലമരത്തിലേയ്ക്ക് കേറി വരണോ. :-)

മുല്ലപ്പൂ || Mullappoo said...

ഇഡിഗഡിയേ,
ഞാനും.

ദില്‍ബാസുരന്‍ said...

ഇന്നത്തെ സ്പെഷ്യല്‍: ‘സുഖിയന്‍‘. ലിമിറ്റഡ് അണവൈലബിലിറ്റി ഓണ്‍ലി.

മുല്ലപ്പൂ || Mullappoo said...

തട്ടുകടക്ക് തട്ടുകേടു വന്ന ദില്‍ബന്‍
തടിക്കച്ചവടം തുടങ്ങാന്‍ പൊവുന്നെന്നോ ?

ഛായ്...

(അതോ ഇന്നലത്തെ പുട്ടിനെ ആണോ, തടിക്കച്ചവടത്തില്‍ വില്‍ക്കാന്‍ പോണെ ?)

അരവിന്ദ് :: aravind said...

ഡേയ് ദില്‍ബ
സുഖിയനല്ലഡേയ്...സുഗ്യന്‍. ആദ്യം മര്യാദക്ക് പേര് പറഞ്ഞ് പഠിക്ക്.

പൊറോട്ടാ മേക്കേര്‍സിനെ ആവശ്യമുണ്ടെങ്കില്‍ പറയണേ..

ദില്‍ബാസുരന്‍ said...

അരവിന്ദേട്ടാ,
പേര് ഭക്ഷണത്തിന്റെ ആയിരുന്നില്ല. കടമുതലാളിയുടേതാ :-)

Anonymous said...

വക്കാരിയേ.. ആ റ്റിപ്പീന്ന് കിട്ടിയിട്ടല്ലേ ഞങ്ങളോക്കെ അപ്പീസ്സ്‌ റ്റൈമിലെ പ്രെഷറു കുറയ്കാന്‍, റ്റെന്‍ഷന്‍ ലേനാ കാ നഹി, റ്റെന്‍ഷല്‍ ദേനാ കാ എന്ന മട്ടില്‍ ഇവിടെ ഇരിയ്കണേ.

ഇത്രേം രസമുള്ള സ്ഥലം വേറേ എവിടെയുണ്ട്‌. ഒന്നുല്ല്യാന്നേ.. ചുമ്മ പറഞ്ഞ്‌ പറഞ്ഞ്‌ ഏറുന്നു, അളന്ന് അളന്ന് കുറയുന്നു... അത്രേയുള്ളു. ഇന്നലേം കൂടി ഞാനും ഗന്ധര്‍വനും കൂടി 1/2 മണിക്കൂര്‍ വര്‍ത്തമാനം പറഞ്ഞു, രണ്ടാമത്തെ കുഞ്ഞിന്റെ ആദ്യ പിറന്നാളു വരുന്നൂന്ന് പറഞ്ഞു. ഇതൊക്കെ നിങ്ങളെ ഞങ്ങളു പറ്റിയ്കല്ല്യേ.... പാവം വിശ്വം... റേഷന്‍ കടേലു പോവാതെ....

(പക്ഷെ വിശ്വമേ ഒരു ചെറിയ സങ്കടം ബോധിപ്പിയ്കാനുണ്ട്‌, എത്ര ഒതുക്കിയാലും, ചോദിയ്കാതെ വീട്ടി പോയാ ശരിയാവില്ലാന്ന് ഒരു തോന്നല്‍, ഐ ആം ഹോണസ്റ്റ്‌ ഓക്കെ, ഞാന്‍ പോസ്റ്റിനേ പറ്റി പറയുമ്പോ, നമ്മള്‍ കാറി പോയത്‌ ഒക്കെ പറഞ്ഞത്‌ എന്തോ ഒരു വല്ല്യായ്ക പോലെ... സാരല്ല്യാ... പോട്ടെ...)

ഇടിവാള്‍ said...

ഹഹ അരവി/മുല്ലപ്പൂ .. അതേയ്യോ, തേങ്ക്യൂ തേങ്ക്യൂ ;)

എന്താന്നറിയില്ല, കവിതയെഴുത്ത് തൊടങ്ങ്യേപ്പിന്നെ, ഫയങ്കര ഹ്യൂമര്‍ സെന്‍സാ...

രോഗമാണോ ആവോ !

ഇന്നേക്കു വ്യാഴാഴ്ച ! വീക്കെന്‍ഡ്/ കുറുമാന്‍ പറയും പോലെ, എന്റെ അര്‍മാദ ദിനം !

ഓവറാവാന്‍ എല്ലാ സാധ്യതയും കാണുന്നു !

അരവിന്ദ് :: aravind said...

ദില്‍ബാ
വണ്ടിയുന്ത്...ഇന്നിവടെ കച്ചോടല്ല.
കൊണ്ട് പോയി കൊടകരേലോ നല്ലപോസ്റ്റിലോ മറ്റോ വെയ്ക്ക്.
അടിയില്ല മോനേ, മഴ പെയ്തു. :-(

ഫുഡ് ഐറ്റംസ് എല്ലാം പാഴായീലോ.

ബിസിനസ്സ് ഇങ്ങനെ പോയാല്‍ “ദി ന്യൂ ദില്‍ബാസ് ആസ്സ് തട്ടു കൊള്ളും“

ദില്‍ബാസുരന്‍ said...

തട്ടുകട ബിസിനസ്സില്ലാതെ പൂട്ടിയ ചരിത്രമുണ്ടോ അരവിന്ദേട്ടാ? സൌത്താഫ്രിക്കയില്‍ കാണും. ഇവിടെ ഇല്ല.

ഇന്ന് പുട്ട്. ചെലവായില്ലെങ്കില്‍ നാളെ അത് ഉപ്പുമാവ്. മറ്റന്നാള്‍ അരിയുണ്ട. നാലാന്നാള്‍ എനിയ്ക്ക് ഗോതമ്പുണ്ട. അങ്ങനെയണ്‍ഗനെ... ;-)

Anonymous said...

ഗന്ധര്‍വറെ ഒരു ഹൈജാക്കിംഗ്‌ ശ്രമം നടത്തീത്‌ പാളിയ ജാള്യത ഖേദപൂര്‍വ്വം അറിയയ്കട്ടേ. വിശദ വിവരം പിന്നീട്‌...

ഇടിവാള്‍ said...

എന്തൊക്കെ പ്രതീക്ഷകളായിരുന്ന്ന്നു.. ഹോ, ഇഞി പറഞ്ഞിട്ടെന്തു കാര്യം...

എല്ലാം ദില്‍ബന്റെ സുഗ്യേനെ പോലെ പാഴായി പോയല്ലോ?

നാടോടിക്കാറ്റില്‍, പാവനാഴി ( ക്യാപ്റ്റന്‍ രാജു) ചത്തൂന്നറിഞ്ഞപ്പോ തിലaകന്‍ ഒരു നെടുവീര്‍പ്പോടെ പറയുന്നുണ്ട്..
“എന്തൊക്ക്യാരുന്നൂ ബഹളം.. മലപ്പുറം കത്തി .. അവന്റമ്മൂ‍ൂമ്മേടെ..”

ഓവറായോ.. ഹേയ്യ് ഇല്ല്യാന്ന്!

അരവിന്ദ് :: aravind said...

ദേ ദില്‍ബാ സൌത്ത് ആഫ്രിക്കയെ പറ്റിപ്പറയരുത്...!

;-)

ഓ..അത് പുട്ടായിരുന്നോ? ഞാന്‍ വിചാരിച്ചു, സിസറ് അടുക്കി വച്ചേക്കുവാന്ന്.

വക്കാരിമഷ്‌ടാ said...

ഇഡ്ഡലിവാളേ, അതിങ്ങനെ..

“ഹങ്ങിനെ പവനായി ശവമായി...

എന്തൊരു ബഹളമായിരുന്നു...
മലപ്പുറം കത്തി (പിന്നെ ഒന്നോ രണ്ടോ സാധനങ്ങളും-മറന്ന് പോയി)
....
ഒലക്കേടെ മൂട്...“

പക്ഷേ ഇവിടെ പവനായി സര്‍ട്ടിഫിക്കറ്റ് കൊടുക്കാറായിട്ടില്ല എന്നാണ് തോന്നുന്നത്.

ഇടിവാള്‍ said...

50 ആവാറായി.. വക്കാരി വന്നു.. പാവം പുതിയ വിന്‍ഡോയില്‍ “50 അടിച്ചു” എന്നും ടൈപ്പു ചെയ്ത് ഇരിക്കുവാല്ലേ.. ഗൊള്ളാം.

വക്കാരിമഷ്‌ടാ said...

ശ്ശോ ഈ ഇടിവാളിന്റെ ഒരു കാര്യം...മിണ്ടാണ്ടിരീന്ന് :)

ഖ്യുവണ്ടര്‍സ്കോറ്ഡബ്ല്യുവണ്ടര്‍സ്കോര്‍‌ഇയണ്ടര്‍
സ്കോര്‍ട്ടിയണ്ടര്‍സ്കോര്‍

സിയ said...

എന്ത്? ചട്ടിയും കലവുമാകുമ്പോള്‍ മുട്ടീയെന്നും തട്ടിയെന്നുമിരിക്കും...ദേവേട്ടന്‍ പരന്ന്ഞതു കേട്ടല്ലോ? ആ വിലപ്പെട്ട നിധി നഷ്ടപ്പെടുത്തില്ലെന്ന് പ്രതിഞ്ജയെടുക്കുക നാം.

ഇടിവാള്‍ said...
This comment has been removed by a blog administrator.
വിശ്വപ്രഭ viswaprabha said...

ഹെന്ത്? ഹമ്പതോ!

qw_er_tu

(ഇഞ്ചീടെ കട പാട്)

ഇടിവാള്‍ said...

50 എനിക്കോ ? എന്ത് ??

വിശ്വപ്രഭ viswaprabha said...

ഇടീ, ഫൌള്‍! ഫൌള്‍!

ഡീലിറ്റു ചെയ്യാന്‍ പാടില്ല!

ഇടിവാള്‍ said...

അന്തസ്സായിട്ടു ചമ്മി..... വേര്‍ഡ് വെരി പറ്റിച്ച് ! പെന്നാലും ം ഇത്രേം നേരം മിണ്ടാണ്ടിരുന്നു വിശ്വേട്ടന്‍ വഞ്ചിച്ചു ! കശ്മലന്‍ !

വക്കാരിമഷ്‌ടാ said...

ആക്രാന്തം കാട്ടേണ്ടാ, വിളമ്പിത്തരാം എന്ന് പണ്ടേ മണിയണ്ണന്‍ പറഞ്ഞിട്ടുള്ളതാ...

പോയില്ലേ, വാളേ

കൊരവട്ടി.

ഗന്ധര്‍വ്വന്‍ said...

Thanks to all.

Everytime when I want to leave the orbit some gravitational pull equalise the centripetal and centrifugal.

I remain- In bUlogam as far as a worth commend like visvam sir's lies over here. Never again a threat(for me) there like this.

Thanks to all once again especially to My dear Dilbu

ദില്‍ബാസുരന്‍ said...

പുതിയ പ്രയോഗം നിലവില്‍ വന്നു: “അടി നടന്ന പോസ്റ്റിലെ അമ്പത് പോലെ” ഏത് അണ്ടനും അടകോടനും കിട്ടുമെന്നര്‍ത്ഥം.

വിശ്വേട്ടാ ക്ഷമിയ്ക്കൂ... കിട്ടാത്ത കലിപ്പാ :-)

ഇടിവാള്‍ said...

വോക്കേ.. അപ്പ പറഞ്ഞപോലെ...

അടുത്ത അടിയുടെ ഡേറ്റും വെന്യൂവും മുങ്കൂട്ടി അറിയിച്ചാല്‍, കാണികള്‍ക്കു സൌകര്യപ്രദമാവുമെന്നു ഫാരാവാഹികളോട് അപേക്ഷ!

ദില്‍ബാസുരന്‍ said...

ഗന്ധര്‍വരേ.. ഭാഷ മാറ്റിയിട്ടൊന്നും കാര്യമില്ല (ഭാഷയാക്കിത്തരണം. പറഞ്ഞത് മനസ്സിലായില്ല എന്ന്)

ഗന്ധര്‍വന്‍ ബൂലോഗത്തെ തൂണിലും എന്റെ ബ്ലോഗിലെ തുരുമ്പിലുമുണ്ട്. ശ്രമിച്ച് നോക്കൂ. പോകാന്‍ കഴിയില്ല.

അരവിന്ദ് :: aravind said...

അദ് ശരി. ഗന്ധര്‍വ്വജി തിരികെ വന്നപ്പോ ദില്‍‌ബന് മാത്രം പെഷല്‍ താന്‍‌ക്സ്!

തട്ടുകടയിലെ പറ്റ് എഴുതിത്തള്ളുമെന്നോര്‍ത്തല്ലേ ഗന്ധര്‍വ്വജീ? ;-)

ദില്‍‌ബാ നിന്റെ കടലക്കറിയില്‍ പല്ലി കാഷ്ടിക്കും!
(അല്ലെങ്കില്‍ ഇല്ലാത്തത് പോലെ!)

ഏതായാലും വന്നല്ലോ!
ഗന്ധര്‍വ്വജിക്ക് പാലൊഴിച്ച ഒരു ചായ കൊടീ..
പറ്റ് ഇടിയുടെ പേരിലെഴ്‌തിക്കോ.

ഇടിവാള്‍ said...

നേരത്തെ പറഞ്ഞു, ഒരു ബ്വാട്ടിലു വെഷം...
ഇപ്പോ പറ്റിലൊരു ചായ..

എന്തരടേയ് അരബീ, എന്നെ കുത്തു പാളയെടിപ്പിക്കുമോ?

ദിiല്‍ബന്‍സ്, കൊട്‌റാ ഗെഡീ ഒരണ്ണം പെശല്!
അന്റെ കാര്യം ഞമ്മളേറ്റു.. ഹൈ ഏറ്റൂന്ന്!

Anonymous said...

എന്തിനാ ഈ താങ്ക്സ്‌ റ്റു ആള്‍? പോണ്ടാന്ന് പറഞ്ഞതിനാണോ? അല്ലാ ഇനി വിശ്വം സാര്‍ (പ്ലീസ്‌ ഗന്ധര്‍വര്‍ ആ വാലു വേണ്ടാന്നെ.. തമിഴ്‌നാട്ടിലേ ഏതോ ആട്ടോയില്‍ കേറീത്‌ പോലെ) വിശ്വത്തിനേ പോലെ ആളുകള്‍ പറഞ്ഞാലേ താങ്കള്‍ ബ്ലോഗ്ഗൂൂ എന്നുണ്ടോ? ഇവിടെ ഉള്ള ആളുകള്‍ ഒക്കെ ജനിച്ചത്‌ കൊണ്ടാണോ അതുല്യയും ഗന്ധര്‍വനും ഒക്കെ ജന്മമെടുത്തതും? വീ ആര്‍ നോട്ട്‌ ബോര്‍ണ്‍ ഹിയര്‍ ബിക്കോസ്‌ ആതേര്‍സ്‌ ആര്‍ ബോണ്‍??

വിശ്വമോ അരവിന്ദോ വക്കാരിയോ ഒക്കേനും തന്നെ വേണോ ഈ ബ്ലോഗ്ഗുലകത്തില്‍ നിങ്ങള്‍ക്ക്‌ പിടിച്ച്‌ നില്‍കാന്‍? ഭീഷണി വരുമ്പോ മതില്‍ പോലെ ആളുകള്‍ നില്‍കുമ്പോ അല്‍പം ധൈര്യം തോന്നും. പക്ഷെ അത്‌ കൈപ്പിള്ളി അന്ന് പറഞ്ഞ പോലെ ആവും.

സ്നേഹപൂര്‍വം ഒരു വാക്ക്‌ കൂടി താങ്കളോട്‌.. തല അവനവന്റെ മടിയില്‍ വച്ച്‌ ഉറങ്ങുക, അവനവന്‍ കുത്തിയ കമ്പില്‍ കൂടി ചാടുക.

തല്‍ക്കാലം സ്വാഗതം വീണ്ടും, പക്ഷെ ഇനി പോണൂന്ന് പറഞ്ഞാ, ഈ മണ്ണുത്തി കോളേജ്‌ അത്ര ദൂരമൊന്നുമല്ല എനിക്ക്‌.

ഇടിവാള്‍ said...

ശുഭപര്യവസാനിയായ ഒരു സത്യന്‍ അന്തിക്കാടന്‍ പടം കണ്ട ഫീലിംഗം!

ഇനി അതുല്യേച്ചി, ഹൈജാക്ക് ചെയ്ത്, ഇതിന്റെ സെക്കന്‍ഡ് പാര്‍ട്ട് ഇറക്കുമോ ആവോ?

ഇടിവാള്‍ said...

അയ്യോ, എന്റ ലാസ്റ്റ് കമന്റു തിരിച്ചെടുത്തേ...

അരവിന്ദാ, ദില്‍ബാ പോവല്ലേ, ഇവിടെ ഫിലിമു കഴിഞ്ഞിട്ടില്ല..

ദില്‍ബ്വോ, പൊക്കറാ എന്റെ തട്ടുകടേടെ ഷട്ടറ്‌ !

വിശ്വപ്രഭ viswaprabha said...

ഈ പയിനാലാം രാവിന്റെ മൊഞ്ചു കണ്ട് ങ്ങ്‌ള് മയ്ങ്ങല്ലേന്ന്‌!

പൂട്ടിക്കോ മക്കളേ കട, ഞമ്മക്കിനി ബ്‌ടെ കച്ചോടം മേണ്ട.

ദ് അതുല്യക്കുറുക്കന് ഒന്നുങ്കുടി കുത്തിത്തിരിപ്പ് നടത്തി ഇന്നലത്തെ പോലെ നൂറ്‌ മില്ലി അടിക്കാനുള്ള സൂത്രാണ്. ഒറപ്പ്!

പച്ചാളം : pachalam said...

ഇടിവാള്‍ജീ ശല്യപ്പെടുത്തല്ലേന്ന്..
ദില്‍ബന്‍ ഉഴുന്നുവടയ്ക്ക് രണ്ട് തൊളയിടുന്നതിനു ഗവേഷണം നടത്തിക്കൊണ്ടിരിക്കുവാ...

Anonymous said...

ഇഡിയേ ഞാന്‍ പോണുന്നേ..... അയ്യപ്പന്‍ വിളക്കുണ്ട്‌ അയല്വവക്കത്ത്‌. അല്‍പം പോയി ശരണം വിളിച്ച്‌ നെയ്യ്‌-പായസം കഴിച്ച്‌ വരട്ടെ.

ഇനി ഞായര്‍ സന്ധിയ്കും വരെ വണക്കം.

ഈ വക്കാരിയിങ്ങനെ മുങ്ങിയാ "മാര്‍ക്ക്ഡ്‌ ആബ്സെന്റ്‌" നോട്ടീസ്‌ ഞാന്‍ വീട്ടീലേയ്ക്‌ അയയ്കും. അറ്റന്റെഡ്സ്ന്‍സിന്റെ ഒന്നും ഇമ്പൊര്‍ട്ടന്‍സ്‌ ജപ്പാനില്‍ പഠിപ്പിച്ചില്ലേ?

Gandharvji.. say cheese and smile. It is all cool dear and fun. Enjoy Weekend.

Anonymous said...

ഈ വിശ്വംജീനെ കൊണ്ട്‌ തോറ്റു. ഒക്കേനും സ്കാന്‍ ചെയ്ത്‌ കണ്ട്‌ പിടിയ്കും, ഇങ്ങേരുടെ തലയിലു ബ്രേയിനിനു പകരം എന്ത്‌ ചിപ്പാണാവോ ഈശ്വരാ..

യു.ഏ.യിനോണി said...

ഒരു കാര്യോമില്ലാത്ത കാര്യത്തിനൊരടിയുണ്ടാക്കി. കൊള്ളാം.
ഉള്ളി പൊളിച്ച് നിധി കണ്ടെടുത്തപോലെ അടി ചുമ്മാതങ്ങ് തീരുകേം ചെയ്തു. കൊക്കൊള്ളാം.

ഇനിയും ഇങ്ങനെ ‘വിവാദം കണ്ടെടുക്കാന്‍‘ പറ്റുന്ന പോസ്റ്റുകള്‍ വരും. അപ്പോഴെങ്കിലും ചെലരെങ്കിലും ഒരു കാര്യം ചെയ്യണേ. ഏതോ സില്‍മയില്‍ പ്രകോപനം ഉണ്ടാവാണ്ടിരിക്കാന്‍ മുരളിയുടെ വായില്‍ വെള്ളം കൊള്ളിച്ചു നിര്‍ത്തുന്നപോലെ ചെയ്യണേ. പ്ലീസ്.

യു.ഏ.യിനോണി said...

ആക്റ്റീവല്ലാത്ത ബ്ലോഗര്‍ ല്ലെങ്കില്‍ കമന്റര്‍ എന്നു പറയിക്കണ്ടാന്നു വച്ചാണീയനോണിസം.

magnifier said...

ഹാവൂ....സന്തോഷം കൊണ്ടെന്റെ ക്കണ്ണുകള്‍ നിറയുന്നു. ഒരു 14 ദിവസം ഞാനൊന്ന് മാറിനിന്നപ്ലേക്കും എന്താ ഒരു പുകില്...ഗ്ലബ്ബിന്റെ നടുമിറ്റത്ത് എന്താ ഒരങ്കം. ര്ണ്ടേ രണ്ട് പോസ്റ്റ്. അപ്പാ... ദില്‍ബന് തട്ടുകട വരെ തുടങ്ങാന്‍ ആള്‍ക്കൂട്ടം. കഴിഞ്ഞ രണ്ട്മാസമായി നാലുമണിനേരം കഴിഞ്ഞ എല്‍.പി. സ്കൂള്‍ പോലെ ശ്മശ്മാന മൂഗത പുതച്ചു നിന്നിരുന്ന ഗ്ലബ്ബില്‍ പുലീ....പുലീ, തൊട്ടേ പിടിച്ചേ, അമ്പസ്താനി,ഗുല്‍മാല്‍, കൊത്തങ്കല്ല്.... തകര്‍ക്കുവാണല്ലോ. ആകെ മൊത്തം ടോട്ടല്‍ ഒന്നു വായിക്കട്ടെ..ന്നിട്ട് പറയാം. ഞാനൊന്നിരിക്കട്ടെ ആദ്യ. ദില്‍ബോ....രണ്ട് പഴമ്പൊരി (ഇന്നലത്തെയായാലും മതി)ഒരു ചായേം. വിശ്വത്തിന്റടുത്ത് ഒരു സീറ്റ് തരാവ്വോ ആവോ. (ആരേലും കണ്ടാല്‍ സീനിയറെന്നു നിനച്ച് പരിച നോക്കി വെട്ടൂലോ എന്നാല്‍)

അരവിന്ദ് :: aravind said...

അനോണീ...അനോണിയുടെ കട്ടപ്പൊഹ!
അനോണിയാരാണെന്നും എങ്ങനെ വന്നെന്നും, എവിടെനിന്ന് ബ്ലോഗുന്നുവെന്നും, മിനിമൈസ് ചെയ്തിട്ടിരിക്കുന്ന ആ അപ്രത്തെ വിന്‍‌ഡോയില്‍ ഏത് സൈറ്റാണെന്നും(കൊച്ചുകള്ളാ) എല്ലാമറിയാനുള്ള യന്ത്രങ്ങള്‍ ഇവിടെ സദാസമയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇനി ജനിക്കാന്‍ പോണ അനോണികളുടേതടക്കം എല്ലാവരുടേയും രേഖകള്‍ വിശ്വം‌ജിയുടെ കൈയ്യിലുണ്ട്! (വിയറ്റ്നാം കോളനിയിലെ ശങ്കരാടിയുടെ രേഖപോലാവുമോ എന്തോ?)
സോ ഉത്തിഷ്ടതാ ജാഗ്രതൈ..പ്രാപ്തിവരാന്‍ നിബോദ്ധതൈ!

മാഗ്നിയേ, ലാസ്റ്റ് ബസ്സിലാ വന്നത് അല്യോ? വേം വീട്ടി പോവാന്‍ നോക്ക്..
ചുറ്റിക്കറങ്ങ്യാ ബീറ്റ് പോലീസുകാര് പിടിക്കും..
മിന്നല്‍ രാജപ്പനാ എസ്.ഐ..അറിയാവല്ലോ.

;-)

Anonymous said...

boolOka baar !!!!!!!!

kuttani said...

പിണങ്ങിയിരിക്കാതെ തിരിച്ചുവന്ന് പോസ്റ്റൂ ഗന്ധ്രൂ.
യേശുക്രിസ്തുവിനെപ്പോലെ,പീട്ടീ ഉഷേച്ചിയെപോലെ, അല്‍ക്കോഹനെപ്പോലെ,അമിതാബ് ബച്ചനേപ്പോലെ ഒരു ഫീനിക്സ് പക്ഷിയായി.
യേത്?

ചക്കര said...

ഒരു പെരുമഴ കഴിഞ്ഞ പോലെ.. :)

Vempally|വെമ്പള്ളി said...

വെടിക്കെട്ടു കഴിഞ്ഞെന്നു തോന്നുന്നു ആളൊക്കെ പോയി ഇനിയിപ്പൊ നക്ഷത്രങ്ങളുള്ള ആകാശവും ഓലത്തുണ്ടുകള്‍ നിരന്നു കിടക്കുന്ന ഉത്സവപ്പറമ്പും ഞാനും മാത്രം. ഇനി ഇവിടെക്കേറിയാ പൊട്ടാത്ത പടക്കം പെറുക്കാം.

എന്തു ഭംഗിയായിരുന്നു ആ മത്താപ്പൂവിന്, എത്ര ഉയരത്തിലാ ആ വാണം പോയി പൊട്ടി വിടര്‍ന്നത്, അമിട്ടുകളും ഗുണ്ടുകളും പൊട്ടുമ്പൊ ഗര്‍ഭം പോലും അലസിപ്പോകുമെന്ന് കേട്ടു.

എന്നോ എവിടെയൊ അമിട്ട് ചെരിഞ്ഞ് പൊട്ടി ആരൊ മരിച്ചൂന്നും കേട്ടു. എന്നാലും ആരും വെടിക്കെട്ടു നിറുത്തൂല്ല. അതില്ലെങ്കിലെന്ത് ഉത്സവം?

അല്ല ഗന്ന്ദര്‍വ്വനെങ്ങൊട്ടാ ഈ പോണെ? അങ്ങനെ പോവാനും പാടില്ല ഇങ്ങനെ എഴുതാനും പാടില്ല. പലപ്പോഴും അടികൂടുന്നതും സ്നേഹം കൊണ്ടല്ലെ? ഞാനെത്ര അടികൂടാന്‍ ശ്രമിച്ചു ഉമേഷ്, ദേവന്‍, അതുല്യ, വാക്കാരി, ഇഞ്ചി, ശ്രീജി ..എന്നിട്ടും എന്നോടാരും തന്നെ അടി കൂടുന്നില്ലല്ലൊ!
എല്ലാ പുലികളും ഗന്ന്ദര്‍വനെ തിരികെ വിളിക്കുന്നു ക്ലബ്ബിലേക്ക് - സങ്കു പറഞ്ഞതു പോലെ കമ്മ്, വരാന്‍

ഞാനിപ്പോ ആരാ വിളിക്കാന്‍ - എന്നു കരുതേണ്ട ആവശ്യമില്ല ആര്‍ക്കും ഇവിടെ ആരെയും വിളിക്കാമല്ലോ.ഞാന്‍ ബ്ലൊഗാന്‍ തുടങ്ങി തുടങ്ങിയടുത്തു തന്നെ പണ്ടാരമടങ്ങി ഇപ്പോ പുല്ലും പള്ളയും വളര്‍ന്ന് കാടായിക്കിടക്കുന്നു. ഒരു ദിവസം ഞാനും വീണ്ടും പോസ്റ്റും പിന്നെ പോസ്റ്റുകള്‍,പോസ്റ്റുകള്‍... അങ്ങനെ ഗൂഗൂബ്ലക്സ്(കാക്കത്തൊള്ളായിരം എന്‍റെ മക്കളുടെ ഭാഷയില്‍) പോസ്റ്റുകള്‍ ഇട്ടവനെന്നും ഞാനാരാ മോനെന്നും വീരവാചകം മുഴക്കി നടക്കുന്ന ഉമേഷ്ജീയെയും തോല്പിക്കും.

ഇത്രയും ആത്മവിശ്വാസം പകര്‍ന്നു തന്നതു കൊണ്ടു വല്ലതും ആയൊ ഗന്ന്ദര്‍വ്വരെ.

കൊച്ചു മുതലാളി said...

ബൂലോഗ വെതര്‍ റിപ്പോര്‍ട്ട്‌‌
‌‌--------------------
കാലവര്‍ഷം ബൂലോഗത്തില്‍ സജ്ജീവമായിരുന്നു. അങ്ങിങ്ങ് ഇടിയോടു കൂടിയ മഴ പെയ്തു. ബൂലോഗ ക്ലബ്ബില്‍ അഡ്മിന്മാര്‍ക്കിടയിലുണ്ടായ ന്യൂനമര്‍ദ്ദം ശമിച്ചതിനെ തുടര്‍ന്ന് കാലവര്‍ഷം അവസാനിക്കുകയും വസന്തകാലം ആരംഭിക്കുകയും ചെയ്തു.
അടുത്ത് 4800 മണിക്കുറില്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല.

എല്ലാവര്‍ക്കും ബൂലോഗ മെറ്റീരിയൊളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ക്രിസ്തൂമസ്സ് ആ‍ശംസകള്‍.

Anonymous said...

അതേ,
ഇപ്പോഴും ആ സംശയം തീര്‍ന്നില്ലാ ട്ടോ,
മാന്നാര്‍ മത്തായീലെ ഇന്നസെന്റിന്റെ ചോദ്യം
1)കെട്ടിടത്തിന്റെ മോളീന്ന് വീണ ഗന്ധര്‍വന് എന്തു പറ്റി?
2)എല്ലാം പറഞ്ഞ് ഗോം‌പ്ലിമെന്‍സായോ?
ഇല്ലേങ്കില്‍ ”കീചകവധം” ആട്ടകഥയില്‍ ക്ലൈമാക്സില്‍ “ശങ്ക” വന്ന് പൊന്തക്കാട്ടില്‍ പോയ നമ്പൂരി തിരിച്ചു വന്നപ്പോള്‍ ആട്ടവിളക്ക് കെട്ട മണം അടിച്ച് തിരിച്ച് ഇല്ലത്ത് പോയപോലെ ആവില്ലേ..

അപ്പോള്‍ എന്തായീ സംഭവം?

ലോനപ്പന്‍

Anonymous said...

അതേ,
ഇപ്പോഴും ആ സംശയം തീര്‍ന്നില്ലാ ട്ടോ,
മാന്നാര്‍ മത്തായീലെ ഇന്നസെന്റിന്റെ ചോദ്യം
1)കെട്ടിടത്തിന്റെ മോളീന്ന് വീണ ഗന്ധര്‍വന് എന്തു പറ്റി?
2)എല്ലാം പറഞ്ഞ് ഗോം‌പ്ലിമെന്‍സായോ?
ഇല്ലേങ്കില്‍ ”കീചകവധം” ആട്ടകഥയില്‍ ക്ലൈമാക്സില്‍ “ശങ്ക” വന്ന് പൊന്തക്കാട്ടില്‍ പോയ നമ്പൂരി തിരിച്ചു വന്നപ്പോള്‍ ആട്ടവിളക്ക് കെട്ട മണം അടിച്ച് തിരിച്ച് ഇല്ലത്ത് പോയപോലെ ആവില്ലേ..

അപ്പോള്‍ എന്തായീ സംഭവം?

ലോനപ്പന്‍

Anonymous said...

അതേ,
ഇപ്പോഴും ആ സംശയം തീര്‍ന്നില്ലാ ട്ടോ,
മാന്നാര്‍ മത്തായീലെ ഇന്നസെന്റിന്റെ ചോദ്യം
1)കെട്ടിടത്തിന്റെ മോളീന്ന് വീണ ഗന്ധര്‍വന് എന്തു പറ്റി?
2)എല്ലാം പറഞ്ഞ് ഗോം‌പ്ലിമെന്‍സായോ?
ഇല്ലേങ്കില്‍ ”കീചകവധം” ആട്ടകഥയില്‍ ക്ലൈമാക്സില്‍ “ശങ്ക” വന്ന് പൊന്തക്കാട്ടില്‍ പോയ നമ്പൂരി തിരിച്ചു വന്നപ്പോള്‍ ആട്ടവിളക്ക് കെട്ട മണം അടിച്ച് തിരിച്ച് ഇല്ലത്ത് പോയപോലെ ആവില്ലേ..

അപ്പോള്‍ എന്തായീ സംഭവം?

ലോനപ്പന്‍

വിചാരം said...

അപ്പോം.... എന്തായിരിന്നു പ്രശ്നം ?
ഇതാണ് നമ്മള്‍ .
നമ്മളിപ്പോഴും നമ്മള്‍ തന്നെ ... പണ്ടാ ചിറയില്‍ കുളിച്ച് പരസ്പരം ചളി വാരിയെറിഞ്ഞ്...
കണ്ണീല്‍ ചളിയേറ് കൊണ്ട് ചിണുങ്ങി കരയാനാരംഭിച്ചപ്പോള്‍ .. എല്ലാരും ഒരുമിച്ച് ഊതേം .. വെള്ളം കോരിയൊഴിക്കേം .. അങ്ങനെ ഒന്നായി നന്നായി
ഇതാണ് മലയാളി ഇവിടെ സ്നേഹവും ആര്‍ദ്രതയും എല്ലാമുണ്ട്
ഈങ്ക്വിലാബ് സിന്ദാബാദ്

സു | Su said...

ഗന്ധര്‍വന്‍ ജീ :)

ഈ ക്ലബ്ബില്‍, ആരും പോസ്റ്റിന്റെ പരസ്യം വെക്കരുത് എന്നൊരു കാര്യം പറയാറുണ്ടായിരുന്നു. ആരെങ്കിലും വച്ചാല്‍, ഇതു പാടില്ലായിരുന്നു എന്ന് ആരെങ്കിലും കമന്റ് വെക്കാറും ഉണ്ടായിരുന്നു. ഞാന്‍ അത്രയേ ചെയ്തിട്ടുള്ളൂ. അതില്‍ താങ്കള്‍ക്ക് ഇഷ്ടക്കേട് തോന്നാന്‍ കാരണം ഉണ്ടോന്നാറിയില്ല.

:)

Anonymous said...

അങ്ങിനെ ദ്രൌപതി കാ‍രണം തുടങ്ങിയ
മഹാഭാരത യുദ്ധം തീര്‍ന്നു പൊടിപടലങ്ങള്‍ അടങ്ങീ.
കബന്ധങ്ങള്‍ ആയിരുന്ന “കമെന്റ്സ്” ഒക്കെ വ്യാസനഡ്മിന്‍ തൂത്ത് മാറ്റി...

ഇനി സഞ്ജയന് ചായകുടിക്കന്‍ പോകാം.
കണ്ണുപൊട്ടന്‍ രാജാവ് കഥ തീര്‍ന്നതറിയാതെ ആട്ടം കാണെട്ടേ...

ജ്യോതിര്‍മയി said...

കളിയാട്ടമോ കഥകളിയോ എന്താണെന്നു വ്യക്തമല്ല. സഞ്ജയനും ശകുനിയും ഒരാളല്ലേന്നും സംശയം.
കഥകളിമുദ്ര... എനിയ്ക്കറിയില്ല...

(വിളക്‌ക്‍ കരിന്തിരികത്തുന്നതിനുമുന്‍പ്‌, എടുത്തുവെക്കാന്‍ വന്നതാ)

ചന്ത്രക്കാറന്‍ said...

"അരവിന്ദ് :: aravind said...
അനോണിയാരാണെന്നും എങ്ങനെ വന്നെന്നും, എവിടെനിന്ന് ബ്ലോഗുന്നുവെന്നും, മിനിമൈസ് ചെയ്തിട്ടിരിക്കുന്ന ആ അപ്രത്തെ വിന്‍‌ഡോയില്‍ ഏത് സൈറ്റാണെന്നും(കൊച്ചുകള്ളാ) എല്ലാമറിയാനുള്ള യന്ത്രങ്ങള്‍ ഇവിടെ സദാസമയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു."

അനോണിയുടെ DNA രിപ്പോര്‍ട്ടും കൂടി കിട്ടുമോ അരവിന്ദാ? ഒരു http headerല്‍? അതും ബ്ലോഗ്ഗറിന്റെ വെബ്‌സെര്‍വറില്‍!

പൊതുവാള് said...

ഈ അടിയൊക്കെ നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ തത്സമയം പങ്കു ചേരാന്‍ കഴിഞ്ഞിരുന്നില്ല,ഇപ്പോളാണ് കണ്ടത്.
ഇതിന്നിടയില്‍ എന്റെ പേരും പരാമര്‍ശിക്കപ്പെട്ടതിനാല്‍ ഒന്നും പറയാതിരിക്കുന്നത്, തെറ്റായിപ്പോകും എന്നതിനാലാണ് ഈ വൈകിയ വേളയില്‍ കമന്റുന്നത്.
ബൂലോക ക്ലബ്ബില്‍ അംഗത്വം കിട്ടി ആദ്യത്തെ പോസ്റ്റില്‍ ഞാന്‍ എന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് കൊടുത്തത് അത് കൊടുക്കാന്‍ പാടില്ല എന്നതറിയാതെയാണ്, അതില്‍ സു ചേച്ചി കമന്റിടുകയും ചെയ്തിരുന്നു. ഈ ബൂലോകത്ത് ഞാന്‍ വെറുമൊരു ശിശു മാത്രമാണ് എഴുത്തിന്റെ കാര്യത്തിലും സാങ്കേതികതയുടെ കാര്യത്തിലും.പിന്നീടൊരിക്കല്‍ എന്റെ പോസ്റ്റിലിടാനുള്ള ഒരു ഡ്രാഫ്റ്റ് വഴിമാറി ക്ലബ്ബിന്റെ പോസ്റ്റില്‍ പബ്ലിഷ് ആവുകയും ചെയ്തു പോയി. അതെങ്ങനെ അവിടെ നിന്നും മാറ്റാം എന്നു പിടിയില്ലാത്തതിനാല്‍ അങ്ങനെതന്നെ കിടക്കുന്നു.
ഇക്കാര്യങ്ങളില്‍ എന്തെങ്കിലും അഭിപ്രായമുള്ളവര്‍ക്ക് അവ അവിടെ നിന്നും മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
നമ്മുടെ കൂട്ടായ്മയ്ക്ക് കോട്ടം തട്ടുന്ന യാതൊരു പ്രവര്‍ത്തനങ്ങളും എന്നില്‍ നിന്നുമുണ്ടാകുന്നതല്ല.നല്ലത് മാത്രം പ്രതീക്ഷിച്ചാണ് ഞാനും ഈ ബൂലോക കുടുംബത്തില്‍ അംഗമാകാന്‍ ആഗ്രഹിച്ചതും ഇംബിറ്റേഷന്‍ ചോദിച്ചതും.

ഇനി ജ്യോതിയുടെ സംശയം
‘ സഞ്ജയനും ശകുനിയും ഒരാളല്ലേന്നും സംശയം.‘

ഇവര്‍ രണ്ടും രണ്ടാളാണ് .
ശകുനി ,കൌരവരുടെ മാതുലനാണ്(അമ്മാവന്‍) ഗാന്ധാരിയുടെ സഹോദരന്‍ ,അതുവഴി ധൃതരാഷ്‌ട്രര്‍ക്ക് ഭാര്യാസഹോദരന്‍ .
സഞ്ജയന്‍ ,കൌരവര്‍ക്കും പാണ്ഡവര്‍ക്കും ഇളയച്ഛനാണ് (കൊച്ചച്ഛന്‍).എങ്ങനെയെന്നാല്‍ വംശത്തിന് സല്‍പ്പുത്രന്മാരെ ലഭിക്കാന്‍ അംബികയും അംബാലികയും മുനിയുടെ ബീജം സ്വീകരിക്കേണ്ടി വന്നപ്പോള്‍ ഭയന്നു വിളറി ബന്ധപ്പെട്ടവള്‍ക്ക് വെളുത്ത പാണ്ഡോടുകൂടി പാണ്ഡുവും,രൂപം കാണേണ്ടെന്നു കരുതി കണ്ണടച്ചുകൊണ്ടു ബന്ധപ്പെട്ടവള്‍ക്ക് അന്ധനായ ധൃതരാഷ്‌ട്രരും ജനിച്ചു.
മറ്റൊരാള്‍ ഈ അവസ്ഥയെ എങ്ങനെ അഭിമുഖീകരിക്കും എന്നാറിയാനാണ് രാജകുമാരിമാര്‍ തങ്ങളുടെ ദാസിയെക്കൂടി മുനിയുടെ അടുത്തേക്കയച്ചതെന്നാണ് ആഖ്യാനം.
ദാസിയാകട്ടെ ,മുനിയുടെ അപാരമായ വിജ്ഞാനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വൈരൂപ്യമറിഞ്ഞതേയില്ല എന്നും അതേപാണ്ഡിത്യമുള്ള ഒരു കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹത്തോടെ ബന്ധപ്പെട്ട അവര്‍ക്ക് വിജ്ഞാന ഭണ്ഡാരമായ,തത്വ ജ്ഞാനിയായ ,സഞയന്‍ മകനായിപ്പിറന്നു എന്നും അതുകൊണ്ടു തന്നെപിതൃബന്ധം വഴി ധൃതരാഷ്ട്രര്‍ക്കും പാണ്ഡുവിനും അനുജനായി എന്നുമാണ് പറയുന്നത്.
മഹത്തായ ‘ശ്രീമദ് ഭഗവത് ഗീത‘ കുരുക്ഷേത്രയുദ്ധവിവരണത്തിനിടെ ധൃതരാഷ്ട്രരോട് പറയുന്ന സഞ്ജയന്റെ വാക്കുകളിലൂടെയാണ് ഇതള്‍ വിരിയുന്നത്.
ഇന്നത്തെ ദൂരദര്‍ശന്‍ അഥവാ ടെലിവിഷന്റെ തത്വം(അഥവാ അങ്ങനെയൊരു കണ്‍‌സെപ്റ്റ്), മഹാഭാരതത്തില്‍ ധൃതരാഷ്‌ട്രരുടെ അടുത്തിരുന്ന് അകക്കണ്ണ് കൊണ്ട് കണ്ട് കുരുക്ഷേത്രത്തില്‍ എന്തു സംഭവിക്കുന്നു എന്നു അപ്പപ്പോള്‍ പറഞ്ഞുകൊടുക്കുന്ന സഞ്ജയനിലൂടെ മഹര്‍ഷീശ്വരന്മാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.ഭാരതീയ പാരമ്പര്യത്തെ താഴ്ത്തിക്കെട്ടാന്‍ മാത്രം ഒരുങ്ങിപ്പുറപ്പെട്ടവര്‍ ഇതൊന്നും സമ്മതിച്ചു തരില്ലെന്നറിയാം, എങ്കിലും ടി.വി. കണ്ടു പിടിച്ചതിനു ശേഷമാണ് മഹാഭാരതം എഴുതിയത് എന്നു പറയാതിരുന്നാല്‍ മതിയായിരുന്നു.
മറ്റൊന്ന് മുകളില്‍ പറഞ്ഞതു പോലെ ബന്ധപ്പെടുന്ന ദമ്പതികളുടെ മാനസികാവസ്ഥയും പിറക്കുന്ന കുഞ്ഞും തമ്മിലുള്ള ബന്ധം ആധുനിക വൈദ്യശാസ്‌ത്രവും അംഗീകരിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

ജ്യോതിര്‍മയി said...

പൊതുവാളന്‍ജീ,

ക്ഷമിയ്ക്കണം. ഞാന്‍ സംശയം ചോദിച്ചതായിരുന്നില്ല.

ലോനപ്പന്‍ എന്ന ദേവദാസിന്റെ കമന്റും കൂടിവായിച്ചുകഴിഞ്ഞപ്പോള്‍ ആത്മഗതം പോലെ ഞാനവിടെ ഒരു കമന്റ്‌ ഇട്ടു. അത്രേയുള്ളൂ. ലോനപ്പന്‍ കേള്‍ക്കുന്നുവെങ്കില്‍ കേള്‍ക്കട്ടെ എന്നും വിചാരിച്ചു.

ശകുനിയുടെ പണി സഞ്ജയന്‍ എടുക്കില്ലല്ലോ എന്ന വിശ്വാസമുണ്ടായിരുന്നു:)


പിന്നെ കൌരവരുടേയും പാണ്ഡവരുടേയും ചെറിയച്ഛന്‍ ധര്‍മ്മാവതാരമായ വിദുരരാണ്‌. സഞ്ജയനല്ല. താങ്കള്‍ക്കു പേരുമാറിപ്പോയില്ലേന്നൊരു ശങ്ക.
നന്ദി, ജീ.

പൊതുവാള് said...

ജ്യോതി,
തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.വിദുരരുടെയും സഞ്ജയന്റെയും പേരുകള്‍ തമ്മില്‍ മാറിപ്പോയതാണ്.
സഞ്ജയന്‍ ധൃതരാഷ്‌ട്രരുടെ സന്തത സഹചാരിയും സൂതനുമൊക്കെയായ്യിരുന്നു എന്നാ‍ണ് തോന്നുന്നത്.

Anonymous said...

പൊതുവാളന്‍ ജീ,
ഈ നീണ്ട കമന്റ് മഹാ-ഫാരത്തില്‍ ബ്ലോഗ്ഗാന്‍ വ്യാസഡ്മിന്‍ ഇടം തേടുന്നുണ്ട്. “പൊതുവാള്‍ പര്‍വ്വം“ എന്ന പേരില്‍. കേട്ടോ?

ജ്യോതി...നോം എല്ലാം കാണുന്നു ,കേള്‍ക്കുന്നു.

ദെവം ഉണ്ടെന്ന് പറയപ്പെടുന്നു(അനോണിപ്പിടിയന്‍ പെട്ടിയും)മാസ്‌ക്കുരേഡിങിന്റെയും , പ്രോക്‍സ്സിയിങ്ങിന്റേയും ഈ കാലത്ത് ഈ പെട്ടി എന്തു ചെയ്യാന്‍. ഉദാഹരണമായി, എന്റെ ഓഫീസില്‍ 2500 പേരുണ്ട്, 1000-ഓളം മലയാളികള്‍, 250-ഓളം ബ്ലോഗ് വായനക്കാര്‍... ഒരു ഐ.പി. നിങ്ങള്‍ ബ്ലോക്ക് ചെയ്താല്‍ മാസ്‌ക്കുരേഡ്/പ്രോക്സ്സി ഐ.പി ആണെങ്കില്‍ ഉത്തരവാദിയെ പിടികിട്ടുകയും ഇല്ലാ, ബാക്കിയുള്ളവനും സ്വാഹ:...
ഇത്ര ഒളിക്കാന്‍ എന്തിരിക്കുന്നു... ആ പെട്ടിയുടെ പേരു പറയാന്‍.ഒറ്റമൂലി ആണോ, പറഞ്ഞാല്‍ ഫലം പോകാന്‍.വിരട്ടാതെ...
ലോനപ്പന്‍..