Sunday, December 10, 2006

ലേറ്റസ്റ്റ് അപ്ഡേറ്റ്


ഞങ്ങള് രണ്ടാളും :)


കുറുമാന്‍, ഡോ:നിയാസ് (താഴെയിരിക്കുന്ന കുപ്പികള്‍ക്ക് ഫോടോയിലുള്ളവരുമായി യാതൊരു ബന്ധവുമില്ല)ബ്ലോഗേഴ്സ് മീറ്റ് ഉദ്ഘാടനം
ഇടത്ത് നിന്ന് 1.ലോലന്‍ (ഭാവി ബ്ലോഗര്‍),2 ഞമ്മള് തന്നെ,3 മ്മ്ടേ കുറു, 4 ഡോ:നിയാസ്, 5 അജയ്, 6 ജിഷ്ണുപ്രസാദ്, 7 ഫസലു(ഫാര്‍സി)

11 comments:

പെരിങ്ങോടന്‍ said...

ഇങ്ങേരിദ് തിരിച്ചു പോര്‌ണില്യേ?

കവിതച്ചേച്ചീടെ മെസേജ് ഞാന്‍ പാസ് ചെയ്തതാ.

തണുപ്പാ & ബാക്കി ഗെഡികളേ യു ആള്‍ ലുക്ക് ഗുഡ്. ചിയേഴ്സ്.

kuttani said...

ഓള്‍ഡ് ചങ്കരന്‍മാര്‍ ഓണ്‍ ദ ട്രീയില്‍ ത്തന്നെ.

ഗന്ധര്‍വ്വന്‍ said...

കുറുമാനെ
ഞങ്ങളും റഷ്യയില്‍ തന്നെ. അല്‍ ബരാഹ ജെസ്സീക്കൊ സുപ്പര്‍മാര്‍ക്കറ്റിനരികില്‍.

ഓട്ടോ:- ദസ്തേയെവിസ്ക്കിയും, ടോള്‍സ്റ്റോയുമൊക്കെ എന്ത്‌¬ പറയുന്നു. ഞാന്‍ അന്വേഷിച്ചതായി പറയു. ഗന്ധര്‍വന്‍.

വോള്‍ഗായില്‍ ചാടുമോ?.

തണുപ്പനും മറ്റു ശൈത്യങ്ങള്‍ക്കും എന്റെ വോഡ്ക വാഴ്ത്തുക്കള്‍ :-

ദേവന്‍ said...

വഴിയോര ബെഞ്ചില്‍ ചാരിയിരിക്കുന്ന കുറുമാന്‍ സോഫയില്‍ ഫ്ലാറ്റായിക്കിടക്കുന്നു. കുപ്പികളുമായി ഇരിക്കുന്നവര്‍ക്ക് ബന്ധമില്ലാത്ത സ്ഥിതിക്ക് ഉറക്കം തൂങ്ങിപ്പോയതാവും.

വിശാല മനസ്കന്‍ said...

അടിപൊളീ.

കുറുമാനും തണുപ്പനും മറ്റു പുലികള്‍ക്കും എന്റെ ലാത്സലാം.

സ്നേഹിതന്‍ said...

റഷ്യന്‍ മീറ്റിന് അഭിവാദ്യങ്ങള്‍ !

ചൂടന്‍ ചിത്രങ്ങള്‍ :)

കലേഷ്‌ കുമാര്‍ said...

കുറുമേന്നൻ സ്മ്രിനോഫ്, ഗോർബച്ചേവ, ബാൾട്ടിക, സ്റ്റോളിച്ചനോവ്സ്ക്യ , മറ്റ് തീ തൈലങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ അഡ്വാൻസ്ഡ് റിസേർച്ച് നടത്തുന്നതിന്റെ ഭാഗമായിട്ടല്ലേ റഷ്യയിൽ പോയേക്കുന്നത്?

ദില്‍ബാസുരന്‍ said...

ഫ്ലാഷ് ന്യൂസ്: ഫിന്‍ലാന്റിലേയ്ക് കടക്കാന്‍ വോള്‍ഗ നീന്തണോ വിസയെടുക്കണോ എന്ന ആശയക്കുഴപ്പത്തിലായിരുന്ന കുറുമാന്‍ കുഴപ്പത്തെ വോള്‍ഗയില്‍ തള്ളിയിട്ട് വിസയെടുക്കാന്‍ പോയിരിക്കുന്നു.

ഓടോ: രണ്ടാമത്തെ ‘ബെഞ്ച്‘ പടം കണ്ട് ചിരിച്ചു മറിഞ്ഞു. എന്താ ആ ഒരു ഇരിപ്പ്. :-)

തഥാഗതന്‍ said...

ബുദ്ധിമാന്മാര്‍ ലണ്ടനില്‍ എന്ന സിനിമയിലെ രംഗങളെ ഓര്‍മ്മിപ്പിയ്ക്കുന്ന ചിത്രങള്‍

പൊതുവാള് said...

തണുപ്പനും സഹ തണുപ്പന്മാര്‍ക്കും തണുപ്പ് പ്രശ്നമല്ലെങ്കിലും ഹോട്ട് കണ്ട്രിയില്‍ നിന്നും പോയ കുറുമഗുരു അല്‍പ്പം ഹോട്ടായിപ്പോയിട്ടുണ്ടെങ്കില്‍ത്തന്നെ നിങ്ങളൊക്കെയിങ്ങനെ ചൂടാവുന്നതെന്തിനാണെന്നാ എനിക്കു മനസ്സിലാവാത്തത്.

ഗന്ധര്‍വോ,
ഞാനും താങ്കള്‍ പറഞ്ഞ സ്ഥലത്തു തന്നെയാണ് .പക്ഷെ അതിപ്പോള്‍ റഷ്യയുടെ കയ്യില്‍ നിന്നും ആഫ്രിക്ക കയ്യടക്കിയതായാണല്ലോ അറിയാന്‍ കഴിഞ്ഞത്.

ചില നേരത്ത്.. said...

തണുപ്പാ, കുറുമാ, ഭാവി ബ്ലോഗ്ഗര്‍മാരെ നിങ്ങള്‍ക്കീ ആശംസകള്‍ ‘ബ്ലര്‍’ ആകാതെ വായിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.