Saturday, December 13, 2008
ബ്രാന്‍ഡാലയം
കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്.
ബ്രാന്‍ഡാലയമാണെന്ന് പറഞ്ഞത് രാം മോഹന്‍ പാലിയത്തും.
രണ്ടും പറയാന്‍ പ്രതിഭ വേണം
അത് പകര്‍ത്തിയെഴുതാനും,
ആവര്‍ത്തിക്കാനും അത് വേണ്ട താനും.
പക്ഷേ പകര്‍ത്തുമ്പോഴും ആവര്‍ത്തിക്കുമ്പോഴും
അത് ആദ്യം പറഞ്ഞയാളെ ഓര്‍ക്കുന്നതിനും വേണത് മാന്യതയാണ്
ബ്ലോഗില്‍ പ്രസിദ്ധീകരിച്ച, മാത്യഭൂമി കവര്‍ സ്റ്റോറിയായി കൊടുത്ത
കേരളം ബ്രാന്‍ഡാലയം എന്ന ലേഖനം നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടു.
പട്ടാമ്പി എം.എല്‍.എ സി.പി. മുഹമ്മദാണ് ആ പ്രയോഗം ആവര്‍ത്തിച്ചത്.
രാം മോഹനെയോ,ലേഖനത്തെയോ അദ്ദേഹം ഓര്‍മ്മിച്ചതുമില്ല.
പത്രങ്ങള്‍ അത് വാര്‍ത്തയാക്കുകയും ചെയ്തു.
അത് ശ്രദ്ധയില്‍പ്പെടുത്താന്‍ മാത്രം ഈ കുറിപ്പ്
Saturday, November 01, 2008
കേരളപ്പിറവി
ഇന്നു കേരളപ്പിറവി ദിനമാണ്. ഐക്യ കേരളമുണ്ടായിട്ട് ഇതു അൻപത്തിരണ്ടാം വർഷം.
കേരളത്തിനും എന്റെ ഭാഷക്കും നമോവാകം.... എല്ലവരും ഒരോ ആശംശ നേർന്നാൽ നന്നായിരുന്നു

Tuesday, June 17, 2008
copyright violation by blogger "maramakri"
when there is a hue and cry over blog content being used elsewhere without proper attribution, bloggers should respond to copyright violations by malayalam bloggers themselves.
"maramakri" is using pictures in his blog which is lifted from flickr.
please respond before we are accused of double standards.
(sorry for typing in english)

Monday, May 12, 2008
SSLC Result in WEB
http://keralaresults.nic.in/sslc08/sslc08.htm/ Here is the Direct Link
അഗ്രഗേറ്ററുകള്‍ ചതിക്കുന്നതിനാല്‍ ഇത് ഒരു ലിങ്കാക്കി കൊടുക്കുന്നു.
ക്ഷമിക്കുക.
http://beerankutty.blogspot.com/2008/05/sslc-result-in-web.html

Thursday, May 08, 2008
ചുമ്മ പാം?
സഭയ്ക്ക് നമസ്കാരം. ഇതുവരെയുള്ള വിവരം വിശ്വസിച്ചാല്‍ ബൂലോഗ ക്ലബ്ബ് നിയന്ത്രിക്കാനോ നടത്താനോ ആര്‍ക്കും കഴിയില്ല, അല്ലെങ്കില്‍ കഴിയുന്ന ആളുകള്‍ അത് പുറത്താരോടും പറയാന്‍ തയ്യാറില്ല. ഇതിനു ഒരു അഡ്മിനെ ഉണ്ടാക്കിയെടുത്താല്‍ തന്നെ പുതിയ ബ്ലോഗര്‍ സംവിധാനത്തില്‍ പരമാവധി നൂറു അംഗങ്ങളേ ഒരു ടീം ബ്ലോഗിനു ചേര്‍ക്കാനാവൂ എന്നതിനാല്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാനാവില്ല (നിവില്‍ പത്തുമുന്നൂറു പേര്‍ ഉണ്ടെന്ന് തോന്നുന്നു)
ഒരു നിയന്ത്രണവുമില്ലാത്ത, പ്രത്യേകിച്ച് ഒരു സ്ഥാപിതലക്ഷ്യവുമില്ലാത്ത, പ്രത്യേകിച്ച് ഒന്നും ചെയ്യാനാവാത്ത ഒരിനര്‍നെറ്റ് മൂല അപകടകരമായ സ്ഥലമാണ്. ഈയിടെയായി വന്ന പോസ്റ്റുകള്‍ മിക്കതും ഇട്ടയാള്‍ക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നു . കാരണം സിമ്പിള്‍- അവനവന്റെയോ മറ്റാരുടെയെങ്കിലുമോ പോസ്റ്റിലെഴുതാന്‍ പറ്റാത്ത കാര്യങ്ങള്‍ ഇവിടെ കമന്റായോ പോസ്റ്റ് ആയോ കൊണ്ടു തള്ളാം.
എനിക്ക് തോന്നുന്ന പരിഹാരം ഇതാണ്:
ഒന്ന്: ഇനിയാരും പോസ്റ്റുകള്‍ ഇടാതെയിരിക്കുക
രണ്ട് : നിലവിലുള്ള മെംബര്‍മാര്‍ സ്വയം മെംബര്‍ഷിപ്പ് അണ്‍സബ്സ്‌ക്രൈബ് ചെയ്യുക
മൂന്ന്: ശേഷം ആരും ഇവിടെ വരുന്ന പോസ്റ്റുകള്‍ വായിക്കരുത്, കമന്റരുത്.
അങ്ങനെ നമുക്ക് അണ്‍ക്ലബ്ബാം.

Friday, April 18, 2008
ഒരു് അറിയിപ്പ
സുഹൃത്തുക്കളെ,
യൂണിക്കോഡ് മലയാളം ബൈബിളിന്റെ പുതിയ version പ്രവര്ത്തിച്ച് തുടങ്ങി.
പുതിയ സൌകര്യങ്ങള്‍:
1) വചനങ്ങള്‍ക്ക് permalink. നിങ്ങളുടെ ചര്‍ച്ചകള്‍കും പഠനത്തിനും quote ചെയ്യാനുള്ള സൌകര്യം
2) Registration ഒന്നും ഇല്ലാതെതന്നെ അവസാനം വായിച്ച pageതുറന്നു കാണിക്കും.
3) അന്വേഷണ സൌകര്യം എപ്പോഴും ലഭ്യമാണു്
4) Microsftന്റെ Technology യില്‍ നിന്നും വിട്ടുമാറി പൂര്ണമായും open source technology ഉപയോഗിക്കുന്നു. MySql ഉം PHP യും.
5) ഭാവി Mobile deviceഉകളില്‍ കാണാന്‍ സൌകര്യം
6) ചിത്രങ്ങള്‍ കഴിവതും ഒഴിവാക്കി CSS മാത്രം ഉപയോഗിക്കുന്നു.
അക്ഷരത്തെറ്റുകള്‍ അറിയിച്ച സുഹൃത്തുക്കള്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. ബൈബിള്‍ സന്ദര്‍ശിച്ച്, ഉപയോഗിച്ച ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.
നന്ദി

Labels:
bible,
unicode,
ബൈബിള്‍,
യൂണിക്കോഡ്
Wednesday, April 16, 2008
ഐശ്വര്യറായിയുടെ പാസ്സ്പോര്‍ട്ട് കോപ്പി ലീക്കായതിനു ബ്ലോഗിന്റെ നെഞ്ചത്ത്
അങ്ങാടിയില്‍ തോറ്റാല്‍ അമ്മേടെ നെഞ്ചത്ത് എന്ന് പറയുന്നത് പോലെയാ മനോരമ ഇന്നത്തെ പത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഐശ്വര്യാറായിയുടെ പാസ്സ്പോര്‍ട്ട് ലീക്കായതിന്റെ ഉത്തരവാദിത്വം ബ്ലോഗിന്റെ പുറത്ത് വച്ച് കെട്ടിയിരിക്കുന്നു മനോരമ.
ഐശ്വര്യ റായിയെ ചതിച്ച ബ്ലോഗ് എന്നാണ് തലകെട്ട്.
കൂടുതല്‍ വിവരങ്ങള്‍ ദാ ഇവിടെ
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073752206&articleType=Movies&tabId=3&contentId=3852648&BV_ID=@@@

Saturday, April 05, 2008
മാതൃഭൂമി വെബ് സൈറ്റ് യുണികോഡില്‍!
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മലയാളം വെബ് പേജുകള്‍ യുണികോഡിലേക്ക് മാറ്റിയിരിക്കുന്നു! മലയാളത്തിന്റെ നാള്‍വഴിയിലെ ഈ ചരിത്രപ്രധാനമായ സംഭവം ആരും ശ്രദ്ധിച്ചില്ലെന്നുണ്ടോ?
മീര ഫോണ്ടിന്റെ വെബ് പേജ് എംബെഡ്ഡെഡ് രൂപമാണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. താമസിയാതെ മാതൃഭൂമിയും സ്വന്തമായി വടിവൊത്ത് ഭംഗിയുള്ള മലയാളക്കുളിരുള്ള യുണികോഡ് ഫോണ്ടുകള്‍ ഉണ്ടാക്കും എന്നു പ്രതീക്ഷിക്കാം അല്ലേ?
എന്തായാലും മാതൃഭൂമിയ്ക്ക് ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍!

Tuesday, April 01, 2008
ദേവ’ദാസ് കാപിറ്റല്‍’ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍
മുന്‍ ബ്ലോഗറും ബ്ലോഗ് സഹകാരിയുമായ ശ്രീമാന്‍ ദേവദാസ് വി.എം(ലോനപ്പന്‍/ വിവി) യുടെ ഏറ്റവും പുതിയ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തില്‍
ദാസ് കാപ്പിറ്റല്‍
ദാസ് കാപ്പിറ്റല്‍
Thursday, March 27, 2008
സൂചികയുടെ ഫലങ്ങള്‍ ചുരുക്കത്തില്‍
2004 മുതല്‍ 2008 വരെയുള്ള 676 ബ്ലോഗുകളാണു് സൂചികയില്‍ ഇപ്പോള്‍ ഉള്ളത്
2006 Sept മുതല്‍ 2006 Feb വരെ ലേഖനങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതായി കാണപ്പെട്ടു. June 2007 മുതല്‍ പിന്മൊഴികളുടെ എണ്ണം കുത്തനെ ഉയരുന്നതായി കാണപ്പെട്ടു. ഈ സമയത്താണു് pinmozhi എന്ന പിന്മൊഴി ശേഖരണ സംവിധാനം നിര്ത്തലാക്കുന്നത്. അപ്പോള്‍ aggragators വായനക്കരെ ഉണ്ടാക്കും എന്നല്ലാതെ participation കൂട്ടുന്നില്ലാ എന്ന് വെണമെങ്കില്‍ മനസിലാക്കാം. അതോ വായനക്കാര്‍ എഴുത്തുകാരായി മാറിയോ?
August 2006ല്‍ 89 പുതിയ മലയാളം ബ്ലോഗുകള്‍ തുടങ്ങിയത്. മലയാളം ബ്ലോഗിന്റെ ചുരുങ്ങിയ കലയളവില്‍ ഇത് ഒരു സുവര്ണ്ണകാലമായിരുന്നു.
പക്ഷെ ബ്ലോഗിന്റെ എണ്ണം കൂടിയതനുസരിച്ച് ലേഖനങ്ങള്‍ കൂടിയില്ല.
688 ബ്ലോഗുകളില്‍ നിന്നും 10 പോസ്റ്റിനു താഴെയുള്ള ബ്ലോഗുകളുടെ എണ്ണം = 289
വിവാദങ്ങള്‍ ബ്ലോഗിന്റെ popularity കൂട്ടും എന്നതിനു് പ്രത്യേകം തെളിവുകള്‍ വേണ്ട എന്ന് തോന്നുന്നു. എങ്കിലും കഴിഞ്ഞ രണ്ടു മാസം മലയാളം ബ്ലോഗ് പില്കാലത്തിനേക്കാള്‍ സജ്ജീവമായിരുന്നു.
ഇപ്പോള്‍ സൂചികയില്‍ clickthru ശേഖരിക്കുന്നുണ്ട്. അതായത് soochika വഴി ബ്ലോഗ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം ശേഖരിക്കുന്നുണ്ട്.

Monday, March 24, 2008
RSS Feed പിള്ളേരു് കളിയല്ല.
RSS Feed വളരെ പ്രധാനപെട്ട ഒരു സംവിധാനമാണു്. Soochika പ്രവര്ത്തിക്കുന്നത് ബ്ലോഗുകളുടെ RSS feed വഴിയാണു്.
Soochika തുടങ്ങിയതിനു ശേഷം ചില ബ്ലോഗില്‍ നിന്നും RSS feedകള്‍ publish ചെയ്യുന്നില്ല എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. Blog Feed publish ചെയ്യുന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണു്.
Soochika Feedഉകള്‍ sequentialആയിട്ടാണു് ശേഖരിക്കുന്നത് ഈ sequencനു തടസം നേരിടുമ്പോള്‍, തടസം നേരിട്ട് blogഉകള്‍ soochika ഒരു blocked listലേക്ക് മാറ്റും. ഭാവിയില്‍ ഈ ബ്ലോഗുകള്‍ soochikയില്‍ പ്രത്യക്ഷപെടുകയില്ല. Blog Feed പുബ്ലിഷ് ചെയ്യണ്ടാ എന്ന ബ്ലോഗ് ഉടമയുടെ താല്പര്യം കണക്കിലെടുത്താണു് ഈ സ്മവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീരുമാനം ഉറച്ചതായിരിക്കണം കാരണം ഈ ജന്മം ആ ബ്ലോഗ്
soochikaയില്‍ പ്രത്യക്ഷപ്പെടുകയില്ല.
മാത്രമല്ല Block ചെയ്ത Blogല്‍ നിന്നും എല്ല postകളും, commentകളും അഴിച്ചുകളയുകയും ചെയ്യുന്നതായിരിക്കും.

Wednesday, March 19, 2008
Soochika സൂചിക
ചില സുഹൃത്തുക്കളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച ആവശ്യമുള്ള ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
1) ഇപ്പോള്‍ "നിങ്ങളുടെ ബ്ലോഗ് ചേര്‍ക്കു" എന്ന linkല്‍ അമര്ത്തിയാല്‍ ചേര്‍ക്കാനുള്ള ബ്ലോഗിന്റെ എണ്ണം എടുത്ത മാറ്റി. ബ്ലോഗ് ലേഖനങ്ങളോടൊപ്പം 500 പഴയ ലേഖനങ്ങളും 500 പിന്മൊഴികളും ചേര്‍ക്കുന്നതാണു്.
2) സൂചിക പലരും ഒരു aggregator ആയി ഉപയോഗിക്കുന്നുണ്ട് എന്ന് അറിയിന്നു. ഇപ്പോള്‍ Feed ശേഖരിക്കുന്നതിന്‍റെ cycle time 15 മിനിട്ടാണു്. ഇത് ഒരു നല്ല സംവിധാനമല്ല എന്ന് ഞാന്‍ കരുതുന്നു. ഈ പ്രശ്നം ഒഴിവാക്കാന്‍. താല്പര്യമുള്ളവര്‍ ഓരോരുത്തരും ഒരു Widget സ്വന്തം ബ്ലോഗില്‍ ചേര്ത്താല്‍ ബ്ലോഗ് സന്ദര്‍ശകര്‍ ആ ബ്ലോഗുകള്‍ സന്ദ്രശിക്കുന്ന ഉടന്‍ തന്നെ Feed update ആകും. ഞാന്‍ soochika host ചെയ്യുന്ന serverന്റെ processor loadഉം trafficഉം കുറയുകയും ചെയ്യും. ഈ വിധത്തില്‍ processing distribute ചെയ്യാനും സാധിക്കും. എല്ലാ processingഉം ഒരു serverല്‍ സൂക്ഷിക്കുന്നതിനേക്കാള്‍ സമൂഹം മുഴുവനും ഈ ക്രിയ ചെയ്യുന്നതല്ലെ അതിന്റെ demoകുന്ത്രാഫിക്കേഷന്‍.
3) കട്ടും മോട്ടിച്ചും ഉണ്ടാക്കിയ ചില ബ്ലോഗുകള്‍ soochikaയില്‍ നിന്നും ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. മാത്രമല്ല blog സ്വഭാവമില്ലാത്ത ചില ബ്ലോഗുകളും നിരോധിച്ചിട്ടുണ്ട്. ഉദാഹരണം
a) ബ്ലോഗ് 'മുയ്മനും' അച്ചടിച്ച് മാസികകള്‍ scan ചെയ്ത് വെച്ചിരിക്കുന്ന blogകള്‍
b) മലയാളികള്‍ മലയാളത്തില്‍ അല്ലാതെ 'മൊണ്ടി' ഇങ്ക്ലീഷിലും മങ്ക്ലീഷിലും എഴുതുന്ന blogകള്‍.
c) മറ്റ് മാദ്ധ്യമങ്ങളില്‍ നിന്നും ലേഖനങ്ങള്‍ കഷ്ടപ്പെട്ട CTRL+C / CTRL+V അടിച്ച ഒപ്പിച്ച blogകള്‍.
soochikaയില്‍ ബ്ലോഗുകള്‍ വരണമോ വേണ്ടയോ എന്നുള്ള തീരുമാനം തല്ക്കാലം soochika പടച്ചവനായ ഈ ഞാന്‍ ആണു തീരുമാനിക്കുന്നത്. ഭാവിയില്‍ ഈ തീരുമാനം voteingലൂടെ നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ വിട്ടുതരുന്നതിനെ കുറിച്ച് വേണമെങ്കില്‍ ആലോചിക്കാം.
4) ഏറ്റവും പുതിയ ബ്ലോഗുകള്‍ എന്ന ഒരു പുതിയ link ചേര്ത്തിട്ടുണ്ട്.
5) സന്ദര്‍ശകനു് soochika വിട്ട് പുറത്തു പോകാന്‍ ഇപ്പോള്‍ രണ്ട് വഴികള്‍ മാത്രമെ കൊടിത്തിട്ടുള്ള 1) ലേഖനത്തിലുള്ള link വഴി. 2) പിന്മൊഴിയിലുള്ള link വഴി. ഈ രണ്ട് linkകുകളും ഒരു clickthru script കഴിഞ്ഞശേഷമാണു് പുറത്തേക്ക് പോകുന്നത്. ഇതു വഴി സന്ദര്‍ശകര്‍ അമര്ത്തി പുറത്തു പോകുന്ന linkഉകളും ശേഖരിക്കാനാവും. അതു വഴി എത്രപേര്‍ ഏത് ലേഖനങ്ങളും, പിന്മൊഴികളും വായിക്കുന്നുണ്ട് എന്നും അറിയാന്‍ കഴിയും. ഇതുവഴി എത്രപേര്‍ ഒരു പിന്മൊഴി വായിക്കുന്നുണ്ട് എന്നും അറിയാന്‍ കഴിയും. soochika അടുത്തു തന്നെ ഈ വിവരവും പ്രസിദ്ധികരിക്കുന്നതായിരിക്കും
6) Page navigation ചേര്ത്തിട്ടുണ്ട്. ഉടന്‍ തന്നെ വിശതമായ searchഉം ചേര്‍ക്കുന്നതാണു്.
XML/RSS feed ഉടന്‍ തന്നെ സൃഷ്ടിക്കുന്നതായിരിക്കും.
നിര്‍ദ്ദേശങ്ങള്‍ അറിയിച്ച, eevuran, sajith, haree, എന്നിവര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞുക്കൊള്ളുന്നു.

Tuesday, March 18, 2008
ഭാരപ്പാ ഇവിടത്തെ ആരവാഹികള്‍?
കൂട്ടുകാരേ, നാട്ടുകാരേ, തിത്തിത്താരേ,
ക്ലബ്ബ് മെംബര്‍ഷിപ്പ് എന്ന ത്രെഡ് തുടങ്ങിയത് ഞാനായതുകാരണം മെംബര്‍ഷിപ്പ് വേണമെന്നാവശ്യപ്പെട്ടുള്ള ഈമെയിലുലക്ക് എനിക്ക് ഇപ്പോഴും വന്നുകൊണ്ടേയിരിക്കുകയാണ്. ഞാന്‍ ലിതിന്റെ അഡ്മിനല്ലാത്തതുകാരണം മെമ്പ്രഷിപ്പ് കൊടുക്കാന്‍ പ്രിവിലേജ് ഉള്ള ബൂലോഗന്‍ ആരാണെന്ന് കാണാനും മേല. ആരാണു ഉത്തരവാദിത്വത്തില്‍ പെട്ടു കിടക്കുന്നവര്‍ എന്ന് അറിയിച്ചാല്‍ എല്ലാം കൂടെ ഫോര്വേര്‍ഡ് ചെയ്യാമായിരുന്നു, അതുപോലെ മെംബര്‍ഷിപ്പ് പോസ്റ്റ് ഒന്നു പുതിക്കി ഇനി ആരെ കോണ്ടാക്റ്റ് ചെയ്യണം എന്നു കാണിച്ച് ഇട്ടാല്‍ ബ്ലോഗന്മാര്‍ തപ്പിത്തപ്പി നടക്കേണ്ടിയും വരത്തില്ല.
അതുപോലെ കൈപ്പള്ളിയുടെ സ്റ്റാറ്റിസ്റ്റിക്സു പിടി യന്ത്രത്തില്‍ ക്ലബ്ബ് വലിയ ആക്റ്റീവിറ്റി ഉള്ള സ്ഥലമാണെന്ന് കാണുന്നു, അഡ് ബാനര്‍ വല്ലോം ഇട്ടാല്‍ ബൂലോഗ കാരുണ്യത്തിനോ അതുപോലെ വല്ല ചാരിറ്റിക്കോ ചുമ്മ കാശും പിരിഞ്ഞു കിട്ടും (നിര്‍ദ്ദേശമൊന്നുമല്ല, ഐഡിയ ആര്‍ക്കും ഉദിക്കാമല്ലോ.)

Monday, March 17, 2008
അലിയുടെലോകം
അലിയുടെലോകം
ഹരിത കെ. വി,
പത്താം തരം
ഒരു ഇറാനിയന്‍ ചിത്രമാണെന്നറിഞ്ഞപ്പോള്‍ അതു കാണാനുള്ള താല്‍പര്യത്തിനു പകരം ഒരു തരം തമാശയായിരുന്നു എന്റെ മനസ്സില്‍. ഇംഗ്ലീഷ് സിനിമയോ ഹിന്ദി സിനിമയോ ആണെങ്കില്‍ അത്യാവശ്യം മനസ്സിലാവും. ഒരു ഇറാനിയന്‍ സിനിമ കണ്ട് എന്ത് കിട്ടാനാണ്. ആ ഭാഷയെ അക്ഷരമോ ഒന്നും അറിയില്ല.എന്നാല്‍ സിനിമയ്ക്കോ ആസ്വാദകര്‍ക്കോ ഭാഷ തടസ്സമാകുന്നില്ല എന്ന് ഞാനറിഞ്ഞത് ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എന്ന ചിത്രത്തിലൂടെയാണ്. അടുത്തിരിക്കുന്നവര്‍ അവേശം കൊള്ളുമ്പോള്‍, കണ്ണീരുതിര്‍ക്കുമ്പോള്‍. ഏന്റെ കണ്ണൂകളും അറിയാതെ നിറയുമ്പോള്‍ ഞാനറിഞ്ഞു ഭാഷ സിനിമയുടെ പ്രധാനപ്പെട്ട ഘടകമല്ലെന്ന്. ക്യാമറയാണ് യഥാര്‍ത്ഥ ഭാഷയെന്ന്. നമ്മുടെ ജീവിതത്തിലെ ഒരു നിസ്സാര സംഭത്തില്‍ നിന്ന് അതിമനോഹരമായി പുരോഗമിക്കുന്ന സിനിമയാണ് മജീദ് മാജിദിയുടെ സ്വര്‍ഗത്തിലെ കുട്ടികള്‍. ആരെയും ആകര്‍ഷിക്കുന്ന ഒരു ചെറിയ വലിയ സിനിമ........................................................സിനിമ തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്നതു വരെ നാം ചുറ്റുപാടുള്ളതെല്ലാം മറന്നു പോകുന്നു. നമ്മുടെ ലോകം അലിയുടെ ലോകമാണ്. ഇലിടെ നാം അറിയാതെ അലിയായി മാറുന്നു.

Thursday, March 13, 2008
Wednesday, February 27, 2008
കുവൈറ്റ് ബ്ലോഗ് മീറ്റിനെ കുറിച്ചൊരാലോചന...
UAE, ബഹ്റൈന്‍, മലബാര്‍, ബാങ്ക്ലൂര്‍, എറണാകുളം ബൂലോക മീറ്റ്...
ഈ എല്ലാ സൗഹൃദ സംഗമങ്ങളും സന്തോഷത്തോടെ വിജയകരമായി നടത്തപ്പെടുകയും ബൂലോകത്തെ മറ്റുള്ളവര്‍ ആ നല്ല നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെയും കുറിപ്പുകളിലുടെയും ആസ്വദിക്കുകയും ചെയ്തു...
അഗ്രജന്‍ പറഞ്ഞത് പോലെ വെറുതെ ഒന്ന് ഒന്നിച്ച് കൂടി പരിചയം പുതുക്കി പിരിയുന്നത് കൊണ്ട് ബൂലോകം ഇടിഞ്ഞു വീഴുകയൊന്നുമില്ലെന്ന് അറിയുന്നവര്‍ വീണ്ടും വീണ്ടും ഒത്ത് കൂടുന്നു. നര്‍മ്മത്തിന്റെയും സ്നേഹത്തിന്റെയും ഏതാനും നിമിഷങ്ങള്‍ പങ്കുവച്ച് എന്തെങ്കിലും കൊറിച്ച് പിരിയുന്നു..
നല്ല സൗഹൃദങ്ങള്‍ ദൈവത്തിന്റെ വരദാനം തന്നെ. ജനിച്ചു വീഴുമ്പോള്‍ കൂടെപ്പിറപ്പുകളെ പോലെ ലഭിക്കുന്നതല്ലെങ്കിലും നല്ല സുഹൃത്തുക്കള്‍ ജീവിത യാത്രയില്‍ പലപ്പോഴും പലയിടത്തു നിന്നും ലഭിക്കുന്നതും പിന്നെ കൂടപ്പിറപ്പുകളെ പോലെ ആയി തീരുന്നതും ആണ്. അത് ബൂലോകത്തായാലും ശരി.
കുവൈത്തില്‍ ഒരുപാട് ബ്ലോഗര്‍മാര്‍ സജീവമായി ബൂലോകത്തുണ്ട് അതിലും എത്രയോ ഇരട്ടി ബ്ലോഗ് വായനക്കാര്‍ കുവൈത്തില്‍ നിന്നും ഉണ്ട്. അക്ഷരങ്ങളിലൂടെ മാത്രം പരസ്പരം പരിചയപ്പെട്ട കുവൈത്തിലുള്ള എല്ലാവര്‍ക്കും ഒന്ന് ഒത്തു കൂടി നേരില്‍ പരിചയപ്പെട്ട് എന്നും ഓര്‍മ്മിക്കുവാന്‍ സൗഹൃദത്തിന്റെ ചില നല്ല നിമിഷങ്ങള്‍ സൃഷ്ടിക്കാം.
ഇതൊരനിവാര്യതയാണോ..? ആണെങ്കില്‍ എന്ന് ?, എവിടെ ?, എപ്പോ ?, എന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇത് വായിക്കുന്ന കുവൈറ്റിലുള്ള എല്ലാവരും കമന്റായി അറിയിക്കുമല്ലോ. ഒപ്പം മറ്റ് ബ്ലോഗ് മീറ്റുകള്‍ സംഘടിപ്പിച്ചവരും അതില്‍ പങ്കെടുത്തവരും അവരുടെ അനുഭവത്തില്‍ നിന്നുള്ള ഉപദേശ നിര്‍ദേശങ്ങളും കമന്റിലൂടെ അറിയിക്കുമല്ലോ..

Friday, February 22, 2008
വെട്ടുകിളികള്‍ ബ്ലോഗെഴുതിയാല്‍...
Wednesday, February 13, 2008
വീണ്ടും മോഷണം
ദാണ്ടെ ഇവര്‍ എന്റെ Photo അനുവാദം ഇല്ലാതെ അവരുടെ മാസികയില്‍ എടുത്തിട്ടിരിക്കുന്നു.
നിയമ വശങ്ങള്‍ അറിയാവുന്നവര്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ സഹായിക്കുക. മാസികയിലെ വിഷയത്തേക്കാള്‍ ചിത്രം മോഷ്ടിച്ചതാണു് ഇവിടെ എനിക്ക പ്രശ്നം. എന്റെ ബ്ലോഗില്‍ Footerല്‍ വളരെ വ്യക്തമായി Copyright Notice എഴുതിയിട്ടുണ്ട്.
ഇനി അറിയാനുള്ള കാര്യങ്ങള്‍ ഇത്രമാത്രം
1) ബ്ലോഗില്‍ നിന്നും ചീത്രങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് കുറ്റകരമാണോ.
2) ഇതിനു നിയമപരമായി എന്താണു് ചെയ്യാന്‍ കഴിയുക.
3) ഞാന്‍ എന്താണു ചെയ്യേണ്ടത്?
വീണ്ടും പറയുന്നു. മാസികയില്‍ പറയുന്ന വിഷയമല്ല ചര്‍ച്ചാ വിഷയം. അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചതാണു്.
-------
update
പേടിച്ച് ചൊത്രം മാറ്റിയതിനാല്‍ അതിന്റെ PDF ഇവിടെ
All content in the above link to the PDF document (With the exception of My photograph of the burining magazine") is the sole property of Satarday Digest

© Nishad H. Kaippally 2007. All Rights Reserved. All material, including Photographs, audio and images created or otherwise, displayed in this Blog are the sole property of Nishad Hussain Kaippally. Written consent should be obtained from Nishad H Kaippally before re-producing the same.
ഇനി അറിയാനുള്ള കാര്യങ്ങള്‍ ഇത്രമാത്രം
1) ബ്ലോഗില്‍ നിന്നും ചീത്രങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് കുറ്റകരമാണോ.
2) ഇതിനു നിയമപരമായി എന്താണു് ചെയ്യാന്‍ കഴിയുക.
3) ഞാന്‍ എന്താണു ചെയ്യേണ്ടത്?
വീണ്ടും പറയുന്നു. മാസികയില്‍ പറയുന്ന വിഷയമല്ല ചര്‍ച്ചാ വിഷയം. അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചതാണു്.
-------
update
പേടിച്ച് ചൊത്രം മാറ്റിയതിനാല്‍ അതിന്റെ PDF ഇവിടെ
All content in the above link to the PDF document (With the exception of My photograph of the burining magazine") is the sole property of Satarday Digest
NRI കള്‍ പ്രതികരിക്കണം
സ്വതന്ത്ര മലയാളം ബ്ലോഗിംഗ് പ്രിന്റ് മീഡിയകള്‍ക്ക് ദഹിക്കില്ല. അതിനൊരുദാഹരണമായിരുന്നല്ലോ എം.കെ.ഹരികുമാര്‍ ബ്ലോഗുകളെപ്പറ്റി മോശമായ രീതിയില്‍ കലാകൗമുദിയിലെ അക്ഷരജാലകത്തിലൂടെ പ്രസിദ്ധീകരിച്ചത്. ഇപ്പോഴിതാ ഹരികുമാറിനെ വാനോളം പുകഴ്തി എന്‍ആര്‍ഐകള്‍ക്കെതിരെ ആഞ്ഞടിക്കുന്നു.
പ്രതികരിക്കുക!!!!
ക്ലിപ്പിനുള്ളില്‍ ആംഗലേയത്തില്‍ കമെന്റുകള്‍ രേഖപ്പെടുത്തുക.

Wednesday, January 30, 2008
ബൂലോകത്ത് നിന്നും കലാകൌമുദിക്ക് ഖേദപൂര്‍വ്വം.
എം.കെ.ഹരികുമാര്‍ കലാകൌമുദിയിലെ തന്റെ “അക്ഷരജാലകം” എന്ന കോളത്തില്‍ എഴുതിയിട്ട മലയാള ബ്ലൊഗിങ്ങിനെ കുറിച്ചുള്ള ചോദ്യോത്തരമാണ് ഇത്. ബ്ലോഗിങ്ങിനെ കുറിച്ച് പറഞ്ഞറിഞ്ഞ് മലയാള ബ്ലോഗിങ്ങിലേക്ക് കടന്നു വരുന്ന ആര്‍ക്കും ആദ്യം ഒരു സ്ഥല ജല ഭ്രമം ഉണ്ടാവുക സ്വാഭാവികമാണെങ്കിലും ബൂലോകര്‍ ഒരേ മനസ്സോടെ പുതുമുഖങ്ങളെ ഹൃദയപൂര്‍വ്വം ബ്ലോഗിങ്ങ് എന്ന അതിരുകള്‍ക്കതീതമായ ആശയപ്രകാശന മാധ്യമത്തിലേക്ക് സ്വാഗതമോതുകയാണ് പതിവ്. എങ്ങിനെ ബ്ലോഗിന്റെ സെറ്റിങ്ങുകള്‍ ശരിയാക്കാം എന്ന് തുടങ്ങി എവിടെയൊക്കെ തങ്ങളുടെ ബ്ലോഗ് വായനക്കാരെ കാത്തിരിക്കുന്നു എന്ന് വരെ വിശദീകരിക്കുന്ന സഹായ പോസ്റ്റുകളും കമന്റുകളുമായി ബൂലോകര്‍ പുതുതായി ബ്ലോഗിങ്ങിലേക്ക് വരുന്നവരെ തുറന്ന ഹൃദയത്തോടെ സ്വീകരിക്കുകയെന്നതാണ് ബൂലോക വഴക്കം. എം.കെ.ഹരികുമാര്‍ എന്ന ഒരു ബ്ലൊഗറുടെ ആഗമനത്തേയും അതേ ഊഷ്മളതയോടെയും സ്നേഹത്തോടെയും ബൂലോകത്തേക്ക് സ്വാഗതം ഓതിയതിന് അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റുകള്‍ തന്നെ ഉദാഹരണങ്ങളാണ്. പുതുതായി ഒരാള്‍ ബ്ലോഗ് തുടങ്ങുന്നതിനെ മലയാളം ബ്ലോഗിങ്ങ് അത്രയും കൂടി വളര്‍ന്നിരിക്കുന്നു എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് മലയാള ബ്ലൊഗിങ്ങില്‍ നിറഞ്ഞ് നില്‍ക്കുന്നവര്‍ എല്ലാവരും തന്നെ.
കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കേ “പുതുതായി വരുന്ന ബ്ലോഗുടമകളെ, ഇക്കൂട്ടര്‍ നിരന്തരമായി പിന്തുടര്‍ന്ന് കമന്റുകള്‍ ഇട്ട് ഒന്നുകില്‍ കീഴ്പ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യാം...” എന്ന പ്രസ്താവന ഉന്നയിക്കാന്‍ എം.കെ.ഹരികുമാറിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് മലയാള ബ്ലൊഗിങ്ങുമായി ബന്ധമുള്ള ഏവര്‍ക്കും തിരിച്ചറിവുള്ളതാണ്. പക്ഷേ ബൂലോകത്ത് നടന്ന ഹരികുമാറിന്റെ ഗിമ്മിക്കുകളെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സൂചനകള്‍ ഇല്ലാത്തവര്‍ അദ്ദേഹത്തിന്റെ ബ്ലൊഗിങ്ങിനെ കുറിച്ചെഴുതിയ കുറിപ്പ് തെറ്റിദ്ധാരണയുണ്ടാക്കും.
“ബ്ലോഗില്‍ കവിതയോ കഥയോ എഴുതുന്നവരെ ആരും ഗൌരവത്തിലെടുക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എത്രയും വിലകുറഞ്ഞ കാര്യങ്ങള്‍ ആഭാസപൂര്‍വ്വം പറയാമെന്ന മത്സരം ബ്ലോഗില്‍ നടക്കുന്നു...” എന്നരീതിയില്‍ അദ്ദേഹം ബൂലോകത്തെ നിരീക്ഷിക്കുന്നിടത്ത് ഹരികുമാറിന്റെ ബ്ലോഗിങ്ങിനെ കുറിച്ചുള്ള തികച്ചും ബാലിശമായ ധാരണകള്‍ പുറത്തേക്ക് വരുന്നു എന്നതിനും പുറമേ ബൂലോകത്തെ ഏതെങ്കിലും രചനകളെ ക്രിയാത്മകമായോ വിമര്‍ശനാത്മകമായോ സമീപിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു എന്നും മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല. കുരുടന്‍ കണ്ട ആനയെ പോലെ ഹരികുമാര്‍ ബ്ലോഗിങ്ങിനെ കണ്ടതില്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവര്‍ ആരും ഒരു തരത്തിലും തെറ്റുകാരാകുന്നില്ല.
ഹരികുമാര്‍ തന്റെ ബ്ലോഗിലേക്ക് ആളെ കൂട്ടാന്‍ “ഗിമ്മിക്കുകള്‍” തുടങ്ങിയപ്പോള്‍ മുതല്‍ ബ്ലോഗിങ്ങിന്റെ നല്ല വശങ്ങളെ കുറിച്ച് ആധികാരികാരികമായി സംസാരിക്കാന്‍ കഴിയുന്നവര്‍ ബ്ലോഗിങ്ങിന്റെ തത്വങ്ങളെ കുറിച്ചും ബ്ലോഗ് നല്‍കുന്ന സീമാതീതമായ ആശയപ്രകാശന സൌകര്യത്തെ കുറിച്ചുമൊക്കെ അദ്ദേഹത്തെ പലവുരു ഓര്‍മ്മപ്പെടുത്തുകയും ഗിമ്മുക്കുകളില്‍ നിന്നും പിന്‍വാങ്ങി നല്ല എഴുത്തിലേക്ക് തിരിച്ച് വരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തെങ്കിലും ആ അഭിപ്രായ പ്രകടനങ്ങളെ ഒക്കെയും വിമര്‍ശനങ്ങളായി കണ്ട് വിമര്‍ശനങ്ങളെ പിന്നെ ശത്രുതയായും മാറ്റി ഹരികുമാര്‍ ബൂലോകത്തോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. കൊടുക്കുന്നവന്‍ വാങ്ങാനും തയ്യാറായിരിക്കണം എന്ന ബൂലോക തത്വം പാടെ തള്ളിയ ഹരികുമാര്‍ ഞാന്‍ ശരിയാണ്, ഞാനാണ് ശരി, ഞാന്‍ മാത്രമാണ് ശരി മറ്റെല്ലാവരും തെറ്റാണ് എന്ന സ്വത സിദ്ധമായ ശൈലിയില്‍ ഉറച്ച് നിന്നു. മുഖ്യധാരാ മാധ്യമ സംസ്കാരത്തില്‍ ഒരു പക്ഷേ ചോദ്യം ചെയ്യപ്പെടാത്ത ഈ നിലപാട് ബ്ലോഗില്‍ വിലപോവില്ലല്ലോ. അങ്ങിനെ അങ്ങാടിയില്‍ തോറ്റതിന് കൌമുദിയില്‍ മറുപടി എഴുതിയ ഹരികുമാര്‍ അദ്ദേഹത്തിന്റെ ഭീരുത്വത്തെയാണ് വെളിവാക്കിയത്.
തിരിച്ചൊന്നും കേള്‍ക്കേണ്ടി വരാത്തിടത്ത് തന്റെ നിലപാടുകള്‍ വികൃതമായി അവതരിപ്പിക്കാന്‍ ഹരികുമാര്‍ ശ്രമിച്ചിരിക്കുന്നതിനെ അദ്ദേഹത്തിന്റെ ശൈലിയായി കണ്ടു നമ്മുക്ക് പ്രതികരിക്കാതിരിക്കാം. പക്ഷേ മലയാളത്തിലെ ഒരു മാധ്യമത്തില്‍, മലയാളത്തിന്റെ മഹത്വം കെടാതെ സൂക്ഷിക്കാന്‍ ചെറുതെങ്കിലും തങ്ങളെ കൊണ്ട് കഴിയാവുന്ന തരത്തില്‍ ശ്രമിക്കുന്ന ഒരു പുതു മാധ്യമത്തിനെതിരേ -അത് ഒരു കോളത്തിലാണെങ്കില്‍ കൂടി-വന്ന ഒരു അപവാദത്തെ കണ്ടില്ലാ എന്ന് നടിച്ചു കൂട.
ഹരികുമാറിന്റെ ബൂലോക പ്രവേശം തന്നെ മലയാള ബ്ലൊഗിങ്ങിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള പുറപ്പാടായിട്ടേ കാണാന്‍ കഴിയുന്നുള്ളൂ. ഹരികുമാര്‍ ബൂലോകത്ത് കാട്ടി കൂട്ടിയ വിവരക്കേടുകളും വിക്രിയകളും തിരിച്ചറിയാതെ അദ്ദേഹത്തിന്റെ കോളത്തില്‍ കൂടിയാണെങ്കില്‍ കൂടിയും കലാകൌമുദിയില്‍ മലയാള ബ്ലോഗ് സമൂഹത്തെ അടച്ച് ആക്ഷേപിക്കുന്ന തരത്തില്‍ ഒരു കുറിപ്പ് വന്നതിനെ അപലപിക്കേണ്ടിയിരിക്കുന്നു. ഹരികുമാറിനെ തിരുത്തുകയോ അദ്ദേഹത്തോട് പ്രതിഷേധം അറിയിക്കുകയോ ഈ പോസ്റ്റിന്റെ ലക്ഷ്യമേയല്ല. പക്ഷേ നിരുത്തരവാദപരമായി മലയാള ബ്ലോഗ് സമൂഹത്തെ കരിവാരി തേക്കാന്‍ കലാകൌമുദി ഹരികുമാറിന് കൂട്ടു നിന്നതിനെ നിസ്സാരമായി കാണാന്‍ കഴിയില്ല.
ഭാര്യയും ഭര്‍ത്താവും, മാതാവും പിതാവും, ജ്യേഷ്ടനും അനുജനും, അനുജത്തിയും ജ്യേഷ്ടത്തിയും, ആങ്ങിളയും പെങ്ങളും ഒക്കെ ഒരുമിച്ചിരിന്ന് എഴുതുകയും വായിക്കുകയും ചെയ്യുന്ന, മറന്ന വായന കുറേശ്ശെയെങ്കിലും തിരിച്ച് കൊണ്ട് വരാന്‍ സഹായിക്കുന്ന മലയാള ബ്ലോഗിങ്ങിന്റെ ശുദ്ധമായ സംസ്കാരത്തെ ഇന്റെര്‍നെറ്റിലെ അസ്സഭ്യങ്ങളുമായി ഹരികുമാര്‍ ചേര്‍ത്ത് വെച്ചത് കലാകൌമുദിയില്‍ അടിച്ച് വന്നു എന്നുള്ളത് ഖേദകരമാണ്.
ഹരികുമാര്‍ ബൂലോകത്ത് എതിര്‍ക്കപ്പെടാനിടയായതില്‍ ബ്ലോഗറന്മാരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങളോ ലോബിയിങ്ങോ ഉണ്ടായിട്ടുണ്ട് എങ്കില്‍ അതും ചര്‍ച്ച ചെയ്യപ്പെടണം. ബൂലോകത്തെ കുറിച്ച് ഹരികുമാറിനുള്ള ഏറ്റവും ശക്തമായ എതിര്‍പ്പ് അനോനിമസം ആണല്ലോ? അനോനിമസം ബ്ലോഗിങ്ങിന്റെ ആത്യന്തികമായ സാധ്യതയാണെന്ന് തിരിച്ചറിയാന്‍ ഹരികുമാറിന് കഴിയാത്തിടത്താണ് അദ്ദേഹം കുഴങ്ങിയത്. ബ്ലൊഗിങ്ങിനെ കുറിച്ച് അത് മുന്നോട്ട് വക്കുന്ന സാധ്യതകളെ കുറിച്ച് പഠിക്കാന്‍ ഹരികുമാറിന് കഴിയില്ല. കമന്റ് ഓപ്ഷന്‍ അടച്ചിട്ടിട്ട് ബ്ലൊഗ് ചെയ്യുന്നിടത്ത് ഒരു ബ്ലോഗര്‍ എന്ന നിലക്കെങ്കിലും ഹരികുമാര്‍ പരാജയപ്പെടുകയായിരുന്നു.
മുഖ്യധാരാ മാധ്യമത്ത് നിന്നു കൊണ്ട് ബ്ലോഗിങ്ങിന്റെ നല്ല വശങ്ങളെ നന്നായി ഉപയോഗിക്കുന്നവരാലും സമ്പന്നമാണ് ബൂലോകം. സമൂഹത്തിലെ ചെറു ചലനങ്ങളെ വരെ തങ്ങളുടേതായ രീതിയില്‍ വിശകലനം ചെയ്ത് ബ്ലോഗിലെത്തിച്ച് ബൂലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി നില്‍ക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ ഒരു തരത്തിലുള്ള ഗിമ്മുക്കുകളും കാട്ടാതെ തങ്ങളുടെ ബ്ലോഗുകളുമായി ബൂലോകത്ത് നിറഞ്ഞു നില്‍ക്കവേയാണ് ഹരികുമാര്‍ ബൂലോകത്തെ തനിക്ക് കഴിയും വിധത്തിലെല്ലാം ചവിട്ടി മെതിച്ചത്. ഇപ്പോള്‍ ചര്‍ച്ച അടച്ചിട്ട പത്രതാളിലേക്ക് മാറ്റുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ ബൂലോകത്ത് ഹരികുമാര്‍ ആടിയ കത്തി വേഷം ബൂലോകത്തിന് പുറത്തേക്ക് ചര്‍ച്ചയാക്കപ്പെടണം. അക്ഷരവിരോധത്തിന്റെ അല്പത്വമാണ് കൌമുദിയിലെ അക്ഷരജാലകം എന്ന വസ്തുത തെളിയിക്കാന്‍ അദ്ദേഹം എഴുതിയിട്ട പോസ്റ്റുകള്‍ ധാരാളമാണ്. ബൂലോകത്തെ മാധ്യമ സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ അവര്‍ക്ക് കരുണീയമായത് ചെയ്യണം.
ഹരികുമാര്‍ കണ്ട ബ്ലോഗിലെ പരിമിതികളും തെറ്റുകളും അദ്ദേഹം ഇവിടെ തന്നെ ചര്‍ച്ച ചെയ്ത് ഒന്നുകില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കണമായിരുന്നു അല്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ തിരുത്തണമായിരുന്നു. അല്ലാതെ കലാകൌമുദിയില്‍ ബ്ലോഗിങ്ങിനെ കുറിച്ച് തെറ്റായ നിരീക്ഷണങ്ങള്‍ എഴുതിയിട്ടത് തെറ്റാണ്. ബൂലോകത്ത് അദ്ദേഹം നടത്തിയ അനാരോഗ്യകരമായ ചര്‍ച്ചകള്‍ നേരേ ചൊവ്വേ മനസ്സിലാക്കാതെ, ഒരു കോളത്തിലൂടെയാണെങ്കിലും മലയാള ബ്ലോഗിങ്ങിനെ കുറിച്ച് അടിസ്ഥാന രഹിതമായ ഒരു കുറിപ്പിന് കലാകൌമുദി അവസരം ഒരുക്കിയതിനേ കലാകൌമുദിയുടെ ഒരു വായനക്കാരന്‍ എന്ന നിലക്കും ബൂലോകത്തെ ഒരു അംഗം എന്ന നിലക്കും ശക്തമായി അപലപിക്കുന്നു.
മലയാള ബ്ലോഗിങ്ങിന്റെ വളര്‍ച്ചക്ക് കടിഞ്ഞാണിടാന്‍ വിഫല ശ്രമം നടത്തുന്ന ഹരികുമാറിന്റെ ഹിഡന്‍ അജണ്ട ബൂലോകര്‍ മനസ്സിലാക്കണം. ഹരികുമാറിന്റെ നല്ല സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ അദ്ദേഹത്തിന്റെ കുരുട്ടു ബുദ്ധി തിരിച്ചറിയണം. ലഭ്യമായ എല്ലാ സൌകര്യങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തി മലയാള ബ്ലോഗ് സമൂഹത്തിന്റെ ശക്തമായ പ്രതിഷേധവും അമര്‍ഷവും കലാകൌമുദിയിലും മറ്റു മുഖ്യധാരാ മാധ്യമത്തിലും എത്തിക്കാന്‍ നമ്മുക്ക് കഴിയണം.
Tuesday, January 29, 2008
നാട്ടുഭാഷ്യം
പ്രിയ ബൂലോഗ സഖാക്കളേ!
ഞാന്‍ ഒരു പുതിയ ബ്ലോഗ്ഗര്‍ ആണ്.
‘അന്തം വിട്ട ചിന്ന പയ്യന്‍’ (‘new kid on the block')
ഞങ്ങളുടെ നാട്ടില്‍ നിന്നും ഒരു ഇന്‍ലന്‍ഡ് മാഗസിന്‍ പ്രസിദ്ധീകരണം
തുടങ്ങിയിരിക്കുന്നു: “ നാട്ടുഭാഷ്യം”. അത് ഈയുള്ളവന്‍ ബ്ലോഗില്‍ എത്തിച്ചിട്ടുണ്ട്:
http://nattubhashyam.blogspot.com/
വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ചാലും.
മംഗളാശംസകളോടെ,
- സുധീര്‍.

നാട്ടുഭാഷ്യം,
പുത്തന്‍ചിറ,
സുധീര്‍
Saturday, January 05, 2008
And the Case of Mr. Harikumar
Dear friends
I strongly feel that the time has come to do this job. And someone had to do this. I hope this is not out of order.
I am sure some of us are aware of one Mr. Harikumar .I am unfamiliar with his 20th century writing medium (also known as the print medium). I am more interested in what he has to contribute to the community and to the world at large. We being an informal collection of thinkers, writers and crackpots have welcomed such individuals into our fold before with open arms. Somehow this time things have gone terribly wrong. I do not want to get into the details of hows and whos and the whys. Believe it or not, but there exists certain unwritten codes of conduct on the blog. Paramount among this is the right to freedom and the obligation to respect the others freedom. Mr. Harikumar was not aware of the democratic nature of the Internet. nor was he aware of the socio-political landscape of the ബൂലോകം.
He is someone who stumbled into the Malayalam blog with a rather poor understanding of its workings. He took the liberty to equate this populace with his existing captive audience. We should remember that he works for an institution that has difficulty accepting the idea that the prominence of ink on paper is fast fading. Mr. Harikumar's outcry is only a symptom of this much larger issue. He has unknowingly become an unfortunate victim of the pampered and encapsulated condition provided by the miserably primitive publishing and print industry in our country.
I would request my fellow bloggers to show restraint for a moment while Mr. Harikumar recuperates from the wounds sustained by his unexpected "blog shock". Yes my friend there is such a thing called "blog shock". Its a state of shock sustained by unwary Mallu writers when they are confronted by the real readers of their writing on the Blog. If my memory serves me well, there hasn't been a case this severe.
If he continues to be entertained in this manner, he may quit the blog altogether. He will return to his day job and bad mouth this very young collection of thinkers, writers and crackpots. That , my friends, will not do us good. Let him stay. Let him read some of the finer works created by our collective. Let him appreciate this wonderful medium. Give him an opportunity to learn the mechanics of this system. Let him see the highs and lows of our creations.
And to you Mr. Harikumar: Your opinions are important, just like mine, his and theirs. But they are not final. Its an ongoing process. We are not here to compete on knowledge. We are here to share. I honestly believe this sudden acclimatization to Web 2.0. will dawn on you soon. Perhaps the coming months (or years) may fine tune you to be a better writer than what you were. I wish you luck.

Subscribe to:
Posts (Atom)