Tuesday, October 31, 2006

ലേഖന മത്സരം , ഒരു ചെറിയ തിരുത്ത്

ലേഖന മത്സരം , ഒരു ചെറിയ തിരുത്ത്

അവസാന തിയ്യതി: നവമ്പര്‍ - 20, 2006.

കൂടുതല്‍ വിവരങള്‍ ഇവിടെ

കുറുമാന് (രാഗേഷ്‌) ജന്മദിനാശംസകള്‍

2006 ഒക്ടോബര്‍ 31 ന് പിറന്നാള്‍ ആഘോഷിക്കുന്ന കുറുമാന് ജന്മദിനാശംസകള്‍.
"Many many happy returns of the day"

Monday, October 30, 2006

നമ്മുടെ പോലീസും കള്ളനെ പിടിക്കും...

ഇന്നു കണ്ട പത്രവാര്‍ത്തയാണ് ഇതിനാധാരം.വ്യാജ ഇ-മെയില്‍ അയച്ച ആളെ റിക്കോഡ് സമയം കൊണ്ട് നമ്മുടെ പോലീസ് പിടികൂടിയിരിക്കുന്നു.വേണമെങ്കില്‍ ചക്ക വേരിലും കായിക്കും എന്നല്ലേ നമ്മള്‍ മനസ്സിലാക്കേണ്ടത് ?
പോലീസിന്റെ പഴയ സ്ഥിതിയേക്കുറിച്ച് ഒരു കഥയുണ്ട്.

വിവിധ നാടുകളില്‍നിന്നെത്തിയ പോലീസുദ്യോഗസ്ഥന്മാര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു കേന്ദ്രം. പരിശീലനത്തിന്റെ ഭാഗമായി, കാട്ടില്‍ പോയി ഒരു സിംഹത്തിനെ പിടിച്ചുകൊണ്ടുവരണം. ആദ്യം അമേരിക്കന്‍ പോലീസ് കാട്ടിലേക്കു പുറപ്പെട്ടു. അരമണിക്കൂര്‍ കൊണ്ട് അവര്‍ സിംഹവുമായി തിരിച്ചെത്തി.പിന്നീട് ബ്രിട്ടീഷ് പോലീസാണ് പോയത്.അവരും അത് വേഗം സാധിച്ച് മടങ്ങിയെത്തി.തുടര്‍ന്ന് മറ്റുപല രാജ്യങ്ങളില്‍ നിന്നുള്ളവരും ഇത് നേടിയെടുത്തു.ഒടുവില്‍ കേരളാപോലീസിന്റെ ഊഴമായി.അവര്‍ കാട്ടിലേക്ക് പുറപ്പെട്ടു. അവര്‍ മടങ്ങിവരുന്നതും കാത്ത് മറ്റുള്ളവര്‍ ഇരുപ്പായി.കുറെയേറെ കഴിഞ്ഞിട്ടും അവര്‍ മടങ്ങിയെത്തിയില്ല.എന്തോ കുഴപ്പം പറ്റിയെന്ന് തോന്നിയതുകൊണ്ട് ഒരന്വേഷകസംഘം പുറപ്പെട്ടു. കാട്ടിനുള്ളില്‍ ഒരിടത്തുനിന്ന് ഇടിയുടെ ഒച്ചയും നിലവിളിയും കേട്ടുകൊണ്ട് ഓടിച്ചെന്ന സംഘം കണ്ട കാഴ്ചയിതായിരുന്നു. ഒരു കരടിയെപ്പിടിച്ച് ഒരു മരത്തില്‍ കെട്ടിയിട്ടിരിക്കുന്നു.ചുറ്റും നിന്ന് നമ്മുടെ പോലീസുകാര്‍ അതിനെ ഇടിക്കുകയാണ് :
“ നീ സിംഹമാണെന്നു സമ്മതിക്കെടാ‍.......”

Sunday, October 29, 2006

“ചോദിക്കാതെ വയ്യ”

ചൊദ്യത്തില്‍ അപാകതയോ പാകപ്പിഴയോ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കുക.
1. ഈ “മൂന്നാമിടവും” ബൂലോഗ ക്ലബ്ബും തമ്മിലുള്ള ബന്ധം (അഥവാ ലിങ്ക്) എന്താണ്?
2. ഈ “തുഷാരവും” ബൂലോഗ ക്ലബ്ബും തമ്മിലുള്ള ലിങ്ക് എന്താണ്?
3. ബൂലോകരെ തങ്ങളുടെ സാനിദ്ധ്യം അറിയിക്കാനാണെങ്കില്‍ കവര്‍ പേജ് മുഴുവനും കൊടുക്കാതെ ലിങ്ക് മാത്രം കൊടുത്താല്‍ പോരെ? പരസ്യമാണുദ്ദ്യേശ്യമെങ്കില്‍ ഒന്നും പറയാനില്ല.
4. ജാതി മത വര്‍ണാഥിഷ്ടിതമായ പോസ്റ്റുകള്‍ വച്ചുപൊറുപ്പിക്കേണ്ടതുണ്ടോ?. അശ്ലീല പോസ്റ്റുകള്‍ക്കെതിരെയുള്ള സമീപനം തന്നെ ഇത്തരത്തിലുള്ള പോസ്റ്റുകളോടും തുടര്‍ന്നൂടെ?
5. സ്വന്തം ക്രിതികള്‍ക്ക് സ്വന്തം ബ്ലോഗ്‌ - പൊതുവയിട്ടുള്ളതിന് ക്ലബ്ബ് എന്ന അതിര്‍ വരമ്പ് തെറ്റി വരുന്ന പോസ്റ്റുകള്‍ ക്ലബ്ബില്‍ അഥികരിക്കുന്നതിനെ നിരുത്സാഹപ്പെടുത്താത്തത് എന്തുകൊണ്ട്?
6. ഭീമാകാരമായ അക്ഷരങ്ങള്‍ കൊണ്ട് പോസ്റ്റുന്നവര്‍ ആ ക്രിയ കൊണ്ട് ലക്ഷ്യം വക്കുന്നതെന്താണ്? വിഷയങ്ങളുടെ പ്രസക്തിയോ അതോ ശ്രദ്ധിക്കപ്പെടാനുള്ള കുറുക്കു വഴിയോ? രണ്ടായാലും നിരുത്സാഹപ്പെടുത്തേണ്ടതല്ലേ?
7. ക്ലബ്ബിന്റെ ഈ നാഥനില്ലാ സ്ഥിതി ഒഴിവാക്കാനുള്ള സമയമായില്ലെ. ഏറ്റവും കുറഞ്ഞത് ഒരു നിരീക്ഷക സമിതിയെങ്കിലും വ്യവസ്ഥാപിതമായ രീതിയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ലേ?
8. ക്ലബ്ബില്‍ നിരന്തരം കണ്ടുമുട്ടുന്നുണ്ടെങ്കിലും പരസ്പരം ചങ്ങാത്തം കൂടാന്‍ കഴിയുന്ന തരത്തില്‍ അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സൂചിക ഉണ്ടാക്കാന്‍ കഴിയില്ലേ? സൂചികയില്‍ വരാന്‍ ഇഷ്ടമുണ്ടെങ്കില്‍ വരാനും ഇല്ലെങ്കില്‍ വരാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം കൊടുത്താല്‍ ഉപയോഗിക്കേണ്ടവര്‍ക്ക് ഉപകരിക്കുമല്ലോ?
9. ശ്രീജിത്തിനെ പോലുള്ള സോഫ്റ്റ് വേര്‍ പരിജ്ഞാനമുള്ളവരുമായി ഓണ്‍ലൈനില്‍ സംവേദിക്കാനും സംശയനിവാരണത്തിനുമായി ഒരു ട്യൂ‍ഷന്‍ ക്ലാസ് തുടങ്ങാന്‍ കഴിയില്ലേ.? (വെറുതേ വേണ്ട. ട്യൂഷന്‍ ഫീ വാങ്ങിക്കോ)

കുറച്ചുനാള്‍ മാറിനിന്നിട്ട് കുടുംബത്തേക്ക് വന്നപ്പോള്‍ ഉണ്ടായ വിശാരങ്ങളാണ്. ക്ഷമിക്കുക.

Saturday, October 28, 2006

മൂന്നാമിടം ലക്കം -42


ഇവിടെ ലിങ്കുണ്ട്.
ലക്കം 42 (2006, ഒക്ടോബര്‍ 24 - 30)
ഉള്ളടക്കം

1.സംഭാഷണം
ഞാനൊരു വായനക്കാരനാണ്‌...
ബോര്‍ഹെസ്‌

2. കഥ
ഭൂമി ഇടക്കിടെ നടക്കുന്ന നഗരം
വി.മുസഫര്‍ അഹമ്മദ്‌

3. എഡിറ്റോറിയല്‍
പ്രതിഭയെ മാധ്യമങ്ങള്‍ മറവു ചെയ്ത വിധം

4. അധികാരം
ആന്റണി മറ്റൊരദ്ധ്യായം
സി.രാജേഷ്‌

5. സാംസ്കാരികം
അക്കാദമികള്‍: മാറ്റത്തിന്റെ ആശ്വാസം
റാഫി.എം

6. സിനിമയും തത്വശാസ്ത്രവും
റോബി കുര്യന്‍

കവിതകള്‍

7. നൂല്‍ബന്ധം
രശ്മി കെ.എം.

8. ഭൂമുഖം
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

9. ഗലീലിയിലെ ഖേദങ്ങള്‍
നതാലിയ ഹന്‍ദാല്‍

Friday, October 27, 2006

നഷ്ടം ആര്‍ക്ക്?

1. കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാര്‍ സ്വാശ്രയ നിയമം,എതിരില്ലാതെ പാസ്സാക്കുന്നു.
2. കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ സ്വകാര്യ എന്‍ ജിനിയറിംഗ്, മെഡിക്കല്‍ മാനേജുമെന്റുകള്‍ ഇതിനെതിരെ സുപ്രീം കോടതി വരെ പോയി കേസുനടത്തുന്നു; വിജയം നേടുന്നു.
3. മാനേജുമെന്റുകള്‍ നേടിയ ഈ വിജയം വെറും സാങ്കേതികതയുടെ പേരില്‍ മാത്രമെന്ന് സര്‍ക്കാര്‍ പറയുന്നു.
4. തുടര്‍ന്ന് ഇരുവരും തമ്മില്‍ താല്‍ക്കാലികമായ വെടിനിറുത്തല്‍.
5. പെട്ടൊന്നൊരുദിവസം ക്രിസ്ത്യാനികളുടെ പ്രധാന പ്രാര്‍ഥനാ സങ്കേതമായ മുരിങ്ങൂരില്‍ പോലീസ് റെയ് ഡ് നടക്കുന്നു. മാധ്യമങ്ങള്‍ അത് ഗംഭീരമായി ആഘോഷിക്കുന്നു.
6. ഇന്ന് (Oct.26) M.G.University യിലെ 17 കോളേജുകളിലെ (എല്ലാം തന്നെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍) principal-in-charge (ഇവിടെയൊന്നും വര്‍ഷങ്ങളായി പ്രിന്‍സിപ്പാള്‍മാരില്ല.ഏതെങ്കിലും ഒരു പുരോഹിതനാവും ഈ ചാര്‍ജ്) മാരോട് അധികാരം വെച്ചൊഴിയാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നു. അവര്‍ കേസിനു പോകാനൊരുങ്ങുന്നു.
കഥതുടരുകയാണ്. മാധ്യമങ്ങള്‍ നാളെ ഇതും ആഘോഷിക്കും. സര്‍ക്കാരിന്റെ കോപാഗ്നിക്കു മുമ്പില്‍ ഒരു സമുദായം മുഴുവനും മറ്റുള്ളവരുടെ മുമ്പില്‍ അപഹാസ്യരാവുകയാവും ഇതിന്റെ പരിണിതഫലം. വിദ്യാഭ്യാസം = കച്ചവടം= ക്രിസ്ത്യാനികള്‍ എന്നിങ്ങനെയാണ് പൊതുവേ രൂപപ്പെട്ടിരിക്കുന്ന ഇമേജ്. ഇതില്‍ പുരോഹിതന്മാരൊഴിച്ചുള്ള സഭാംഗങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്നതാണ് സത്യം.അഡ് മിഷനോ,നിയമനമോ ലഭിക്കണമെങ്കില്‍ അവരും മറ്റുള്ളവരേപ്പോലെ പണം കൊടുത്തേ തീരൂ. അങ്ങിനെയെങ്കില്‍ ഈ അധാര്‍മ്മികതക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവര്‍ മടിക്കുന്നതെന്താണ്? നേതൃത്വത്തിലിരിക്കുന്ന ചിലരുടെ വികലനയങ്ങളുടെ പേരില്‍ എന്തിനാണ് മുഴുവന്‍ സമുദായവും അപഹാസ്യരാകുന്നത്?

Thursday, October 26, 2006

നവംബര്‍ ഒന്ന്

ഈ വരുന്ന നവംബര്‍-1 -ന്റെ പ്രാധാന്യം അറിയാമല്ലോ. നമ്മുടെ കൊച്ചു കേരളത്തിനു 50 ആകുന്നു. ഓര്‍മയില്ലേ... ബ്ലോഗിലെ കുഞ്ഞു മക്കളെല്ലാവരും ചേര്‍ന്ന് എന്തു സമ്മാനം കൊടുക്കും? എല്ലാവരും അന്നു അക്ഷരാര്‍ച്ചന ചെയ്യുമെന്നു കരുതുന്നു (പുതുതായി എന്തെങ്കിലും പോസ്റ്റില്ലേ എല്ലാവരും?). ഒളിഞ്ഞിരിക്കുന്നവരേ ഇപ്പൊഴല്ലെങ്കില്‍ എപ്പൊഴാ... വെറെന്തെകിലും ആശയങ്ങള്‍ ഉണ്ടെങ്കില്‍ പറയൂ ചങ്ങാതിമാരേ...

തുഷാരം ലക്കം - 11

തുഷാരം ലക്കം - 11 (കന്നി - 1182) പുറത്തിറങി.

രണ്ടു സമ്ശയങള്‍

പ്രിയ സുഹൃത്തുക്കളെ..

എന്റെ ഈ രണ്ട് സമ്ശയങള്‍ ഒന്ന് തീര്ത്തു തരുമോ?

  1. പല ലേഖനങളിലുമ്, എഴുത്തുകാര്‍ റഫറന്സില്‍ ibid page 253 എന്നിങനെ എഴുതുന്നത് കാണാറുണ്ട്. എന്താണീ ibid? അത് ഏതെങ്കിലും വിജ്ഞാനകോശമാണോ? അത് ഇന്റര്നെറ്റില്‍ കിട്ടുമോ?
  2. സുപ്രീം കോടതിയുടെ വിധിപ്രക്യാപനങളുടെ പതിപ്പ് ഇന്റര്നെറ്റില്‍ കിട്ടുമോ?

നന്ദി.. നമസ്‌കാരമ്.

പോലീസ് ജീപ്പ്, അല്ല കാറ്

നമസ്കാരം,

വാര്‍ത്തകള്‍ വായിക്കുന്നത് പൊന്നമ്പലം.

ചെന്നൈ: ചെന്നൈ മാനഗര കാവല്‍ പടക്ക്, സര്‍ക്കാര്‍ കാര്‍ മേടിച്ച് കൊടുത്തു. ഒന്നും രണ്ടുമല്ല... നൂറെണ്ണം. ബ്രാന്‍ഡ്- ഹ്യുണ്ടായ്. മോഡല്‍- ആക്സന്റ്.!! ഞെട്ടിയൊ? പക്ഷെ ഇതാണ് സത്യം. ഇന്ന് രാവിലെ ഞാന്‍ കണ്ടു സ്പെന്‍സറിനു മുന്നില്‍ കിടക്കുന്നു. കണ്ടാല്‍ ഇംഗ്ലീഷ് സിനിമകളിലൊക്കെ കാണുന്ന പോലത്തെ ഒരു സെറ്റപ്പ്. ഈ കാറുകളില്‍ അഡ്വാന്‍സ്ഡ് ജി.പി.എസ്സ് സംവിധാനവും, സാറ്റലൈറ്റ് ഫോണുകളും ഉണ്ട്. ഇന്‍ഡ്യയില്‍ തന്നെ ഇത് ആദ്യമായാണ് പോലീസ് കാര്‍ എന്ന സങ്കല്‍പ്പം.! കള്ളനെ പിടിച്ചാലും ഇല്ലെങ്കിലും ഇവിടെ പൊലീസ് എന്ന് പറഞ്ഞാല്‍ ഒരു പൊളപ്പന്‍ ഏര്‍പ്പാടാണ്..!!

ഓഫ് ടോപ്പിക്ക്: ഇന്നലെ രാഹുല്‍ ദ്രാവിഡ് വിന്‍ഡീസ് റ്റീമിന്‌ ഒരു വിരുന്ന് കൊടുത്തു അത്രെ... ഇന്നത്തെ കളി ജയിക്കാനായി, വിന്‍ഡീസിന് കൊടുത്ത ഭക്ഷണത്തില്‍ വിം കലക്കീട്ടുണ്ടാവണം.!!

Tuesday, October 24, 2006

ആന്റണിയുടെ നിയമനത്തിലെ ജാതിപ്രശ്നം

ആന്റണിയുടെ നിയമനത്തെ ജാതിപ്രശ്നമായി ചില ബ്ലോഗുകളില്‍ അവതരിപ്പിച്ചിരിക്കുന്നതു കണ്ടു. സോണിയാഗാന്ധിയുടെ സ്വജാതി ചിന്തയാണത്രെ ഇതിന്റെ പിന്നില്‍. ഇതില്‍ ജാതിയുടെ പ്രശ്നമുണ്ടോ? അതാരോപിക്കുന്നവരുടെ മനസ്സിലാണ് യഥാര്‍ത്ഥ ജാതിചിന്തയുള്ളത്. എഴുതിയിരിക്കുന്ന മിക്കവര്‍ക്കും 30 വയസ്സില്‍ താഴെയേ പ്രായമുള്ളു എന്നതെന്നെ അത്ഭുതപ്പെടുത്തുന്നു. ജാതിമതചിന്തകള്‍ക്കതീതരായി സ്വയം അവതരിച്ചിരിക്കുന്ന ഇവരില്‍ ചിലരുടെയെങ്കിലും കാപട്യം തുറന്നു കാണിക്കപ്പെടേണ്ടതുണ്ട്.

Friday, October 20, 2006

ലേഖന മത്സരം

അഖിലലോകം

അഖിലയുടെ പ്രസിദ്ധീകരിക്കാത്ത അനുഭവക്കുറിപ്പുകള്‍ക്കായി ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ശ്രമിക്കാമെന്ന് ഞാന്‍ മുമ്പ്‌ പറഞ്ഞിരുന്നു.
ഇപ്പോള്‍ മാതൃഭൂമിയുടെ കൊച്ചി എഡിഷനില്‍ എല്ലാ വ്യാഴാഴ്ചയും അത്‌ തുടര്‍ച്ചയായി വരുന്നുണ്ട്‌- അഖിലലോകം എന്ന പേരില്‍, ഓണ്‍ലൈന്‍ എഡിഷനിലും കൊടുക്കുന്നുണ്ടെന്നു തോന്നുന്നു. മൂന്നു ലക്കമായി തുടങ്ങിയിട്ട്‌.
താല്‍പര്യമുള്ളവര്‍ ശ്രദ്ധിക്കുമല്ലോ.

യമബ്ലോഗഭ്രാന്താവസ്ഥ (ഇതൊരു പുതിയ വാക്കാണ്)

ഹൃദയത്തില്‍ കൂട് കൂട്ടിയ കവിക്കുയില്‍
ചിറകടിച്ച് പറന്നകന്നപ്പോള്‍,
രാവിന്റെ മറയില്‍ നിന്നൊരു ശബ്ദം
മരണത്തിന്റെ ദേവന്‍ കുയിലിനോട് ചോദിച്ചു...

അപ്പോ നീ ബ്ലോഗ്ഗറിന്റെ യൂസര്‍ നേമും പാസ്സ്‌വേഡും എടുക്കുന്നില്ലേ?

(എനിക്കും ഭ്രാന്തായോ? അതൊ ഇതിനെ കവിതാശകലം എന്ന് വിളിക്കാമൊ?)

അപരന്‍!

പ്രിയ ബൂലോഗ സ്നേഹിതരേ

ജോലിത്തിരക്കുമൂലം കുറച്ചുകാലമായി ബൂലോഗത്തിലെ എന്റെ എളിയ സാന്നിദ്ധ്യം സ്വയം പരിമിതപ്പെടുത്തിയിരുന്നു. ഇന്ന് കുറച്ചു സമയം ബൂലോഗത്തില്‍ ചെലവഴിയ്ക്കാനെത്തിയപ്പോഴാണ് എനിയ്ക്കും ഒരു അപരനുണ്ടായത് അറിഞ്ഞത്.

അതുകൊണ്ട്, 'സ്നേഹിതന്‍ ' എന്ന ബൂലോഗ നാമത്തില്‍ 'snehithanarun.blogspot.com' ല്‍ ബ്ലോഗുന്നത് എന്റെ അപരനാണെന്ന് ദുഃഖത്തോടെ അറിയിയ്ക്കട്ടെ.

ഇങ്ങിനെയൊരു വിശദീകരണം ഇവിടെ ചേര്‍ത്തതിന് മുന്‍കൂര്‍ മാപ്പ്.

എല്ലാവര്‍ക്കും ദീപാവലിയുടേയും റംസാന്റേയും ആശംസകള്‍.

Thursday, October 19, 2006

മലയാളികളുടെ പ്രിയങ്കരി ശ്രീവിദ്യക്ക്‌ ആദരാഞ്ജലികള്‍












തിരുവനന്തപുരം: പ്രശസ്ത നടി ശ്രീവിദ്യ അന്തരിച്ചു. തിരുവനന്തപുരം എസ്‌. യു. ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. ദീര്‍ഘകാലമായി അര്‍ബുദ രോഗത്തെത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്ത്‌ നടക്കും. മലയാളി അല്ലാതിരുന്നിട്ടും മലയാളികള്‍ നെഞ്ചിലേറ്റിയ നായികയായിരുന്നു ശ്രീവിദ്യ.

ചെണ്ട, ഉത്സവം, തീക്കനല്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, കഥയറിയാതെ, രചന, പഞ്ചവടിപ്പാലം തുടങ്ങിയവയിലും നിരവധി സീരിയലുകളിലും അവര്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്തിരുന്നു. 1979, 83, 86, 92 വര്‍ഷങ്ങളില്‍ സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചു. ആറു ഭാഷകളിലായി എണ്ണൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.

മൂന്നാമിടം ലക്കം 41


ലക്കം 41 ( 2006, ഒക്ടോബര്‍ 17- 23 ) ഇവിടെ ലിങ്കുണ്ട്.
1. അഭിമുഖം -ഒര്‍ഹാന്‍ പാമുക്‌
ഞാന്‍ രാഷ്ട്രീയക്കാരനായിരുന്നില്ല
ഞാന്‍ ഒരു എഴുത്തുകാരന്‍ മാത്രമാണ്. ഇത്തരം പ്രശ്നങ്ങളെ ഒരു രാഷ്ട്രീയക്കാരന്റെ വീക്ഷണ‍കോണിലൂടെയല്ല, മറ്റുള്ളവരുടെ വേദനയും ദുരിതങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരു സാധാരണക്കാരന്റെ കണ്ണിലൂടെയാണ് ഞാന്‍ അടുത്തറിയുന്നത്. ഇവയൊക്കെ ഒറ്റയടിക്കു പരിഹരിക്കാന്‍ നിശ്ചിതമായ ഒരു സൂത്രവാക്യമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഈ പ്രശ്നങ്ങള്‍ക്കെല്ലാം അങ്ങനെയൊരു ലളിത പരിഹാരം ഉണ്ടെന്നു വിചാരിക്കുന്നവന്‍ വിഡ്ഢിയാണ്........
വിവര്‍ത്തനം: ആര്‍.പി. ശിവകുമാര്‍
2. സംഭാഷണം - ഒര്‍ഹാന്‍ പാമുക്‌
എന്റെ പേര്‌ ചുവപ്പ്‌
ഒര്‍ഹന്‍ എന്റെ പ്രതിരൂപമല്ല. ഞാന്‍ തന്നെയാണു്. ഒര്‍ഹന്റെ പാത്രസൃഷ്ടിയും, ഏകാകിയായൊരു അമ്മയ്ക്കു് അവരുടെ മകനോടുള്ള ബന്ധത്തിനെ കുറിച്ചുള്ള ഉപാഖ്യാനങ്ങളും എന്റെ തന്നെ ജീവിതത്തില്‍ നിന്നുള്ളതാണു്. ഞാന്‍ മനപ്പൂര്‍വ്വം തന്നെ എന്റെ മാതാവിന്റേയും സഹോദരങ്ങളുടേയും പേരുകളാണു നോവലില്‍ ഉപയോഗിച്ചിരിക്കുന്നതു്. സഹോദരങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ, വാക്‍തര്‍ക്കങ്ങള്‍, തമ്മിലടികള്‍, സമാധാനത്തിനെ കുറിച്ചുള്ള ചില കൊടുക്കല്‍‌വാങ്ങലുകള്‍, ........
വിവര്‍ത്തനം: പെരിങ്ങോടന്‍
3. നോവല്‍- ഒര്‍ഹാന്‍ പാമുക്‌
കറുത്ത പുസ്തകം
ബെദിയി ആശാന്റെ പ്രഗത്ഭസൃഷ്ടികള്‍ കണ്ടു കണ്ണഞ്ചിയതിനു ശേഷം, തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരനായ ഒരു ജനാല അലങ്കാരക്കാരന്‍ പറഞ്ഞു, തന്റെ ഉപജീവനത്തെക്കരുതി നിര്‍ഭാഗ്യവശാല്‍ തനിക്ക്‌ ഈ "അസല്‍ തുര്‍ക്കികളെ, ഈ യഥാര്‍ത്ഥ പൗരന്മാരെ" ജനാലകളില്‍ വെക്കാന്‍ തനിക്കു നിര്‍വാഹമില്ലെന്ന്: ഇന്നത്തെ തുര്‍ക്കികള്‍ക്ക്‌ തുര്‍ക്കികളല്ല മറ്റെന്തോ ആകാനാണാഗ്രഹം....... (ചിത്രങ്ങള്‍ -സാക്ഷി)
വിവര്‍ത്തനം : രാജേഷ്‌ ആര്‍. വര്‍മ്മ
4. എഡിറ്റോറിയല്‍
ജപ്തി ചെയ്യപ്പെടുന്ന ജീവിതം
ഈടു നല്‍കാന്‍ ആധാരമില്ലാത്തവര്‍ക്ക്‌ മണ്ണും പൊന്നും ഇല്ലത്തവര്‍ക്ക്‌ പണയപ്പണ്ടങ്ങളൊന്നുമില്ലാത്തവര്‍ക്ക്‌ ആരാണ്‌ കടം കൊടുക്കുക? 2006 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ യൂനുസ്‌ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനും ബംഗ്ലാദേശ്‌ ഗ്രാമീണ്‍ ബാങ്കും വ്യത്യസ്തമായ ഒരനുഭവ പാഠമാണ്‌ ലോകത്തിന്‌ സമര്‍പ്പിച്ചത്‌.......
5. കഥ-പഠനം
പുണ്യ നദിയില്‍ കുളിക്കാന്‍ വന്നതായിരുന്നുഅവള്‍
കരുണാകരന്‍
6. സിനിമ
ടെറന്‍സ്‌ മാലിക്: സിനിമയുംതത്വശാസ്ത്രവും
നമ്മുടെ കഥയിലും ഇത്തരം സന്ദര്‍ഭങ്ങള്‍ കടന്നു വരുന്നുണ്ട്‌. എന്നാല്‍, നിര്‍മ്മലയുടെ കഥകള്‍ അത്തരം സന്ദര്‍ഭങ്ങളില്‍, അവരെഴുതുന്ന ഭാഷയുടെയും സമൂഹത്തിന്റെയും ദൂരമാണ്‌ അടയാളപ്പെടുത്തുന്നത്‌..........
റോബി കുര്യന്‍
കവിതകള്‍
7.ട്രാവലോഗ്‌സ്‌ -ആദിത്യ ശങ്കര്‍
8. ഉച്ചസ്ഥന്‍ -കമറുദ്ദീന്‍ ആമയം
9.പ്രണയ കവിതകള്‍- ഇതല്‍ അദ്നാന്‍



ബൂലോക വൈകുണ്ഠ പുര വാസരേ
ശ്രീമാന്‍മാരെ... ശ്രീമതികളേ
കുമാരന്‍മാരെ... കുമാരികളേ


നന്മ നിറഞ്ഞ ദീപാവലിയും
ഐശ്വര്യസമ്പൂര്‍ണ്ണമായ പുതു വര്‍ഷവും ആശംസിക്കുന്നു..

Wednesday, October 18, 2006

ഡെല്‍ഹി ബ്ലോഗ്‌ സംഗമം

പ്രിയപ്പെട്ട ബൂലോകവാസികളെ,

ഇന്ദ്രപ്രസ്ഥ ബ്ലോഗന്‍മാരേ നമുക്കും ഒന്നു മീറ്റണ്ടെ... നമ്മുടെ ഒന്നാം ഉച്ചകോടി എന്നാവണം...?

എന്റെ അറിവില്‍ പാര്‍വ്വതി, മഴത്തുള്ളി, സുഗതരാജ്‌ പലേരി എന്നീ പുലികളാണ്‌ ഡെല്‍ഹില്‍ നിന്നും ബ്ലോഗ്‌ ചെയ്യുന്നവര്‍..(വേറെ ആരെയെങ്കിലും വിട്ടുപോയെങ്കില്‍, ക്ഷമിക്കണം). ഡെല്‍ഹിയുടെ ഉള്ളിലും പ്രാന്തപ്രദേശങ്ങളിലും പണി ചെയ്യ്‌ത്‌ ബ്ലോഗടിച്ച്‌ താമസ്സിക്കുന്നവരോ,മലയാളം ബ്ലോഗുകളുമായോ മലയാളം യുണികോഡ് കമ്പ്യൂട്ടിംഗുമായോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ആര്‍ക്കും പ്രത്യേക ക്ഷണമില്ലാതെ തന്നെ പങ്കെടുക്കാവുന്നതാണ്.

എന്ന്??? എവിടെ ??? എപ്പോള്‍ ???

....നമുക്ക്‌ തീരുമാനിക്കണം.......


എല്ലാവരും ഒന്ന് ഉഷാറാവൂ....

അഭിപ്രായങ്ങള്‍ വരട്ടെ


എന്റെ ഫോണ്‍: 9811600830
yahoo id : bijoym2002@yahoo.co.in

Sunday, October 15, 2006

വക്കാരിയെ കാണ്മാനില്ല

തങ്കമ്മസാറിന്റെ കാര്യങ്ങളും പറഞ്ഞിട്ട് പോയിട്ട് മാസമൊന്ന് കഴിഞ്ഞു.

ഇത് വായിക്കുന്നവര്‍ക്കാര്‍ക്കേലും വക്കാരിയെക്കുറിച്ച് വല്ല വിവരവുമുണ്ടെങ്കില്‍ ദയവായി അറിയിക്കുമെന്ന് കരുതുന്നു.

വക്കാരീ, വേഗം മടങ്ങി വരൂ....

Friday, October 13, 2006

ഹര്‍ത്താല്‍ വിവരങ്ങള്‍

പ്രവാസികളേ....കേരളത്തിലേക്ക്‌ യാത്ര പുറപ്പെടും മുന്‍പ്‌ ഇവിടം സന്ദര്‍ശിക്കൂ!!!

http://www.harthal.com

Thursday, October 12, 2006

മൂന്നാമിടം 40 പുറത്തിറങ്ങി


ഇവിടെ ലിങ്കുണ്ട്.
ലക്കം 40 2006 ഒക്ടോബര്‍ 9- 16
ഉള്ളടക്കം
1 ആര്‍ട്ട്‌ ഗാലറി-നസീം ബീഗം
ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ തിരസ്‌കൃതരാക്കപ്പെടുന്നവര്‍ കാലത്തിന്റെ മൂടുപടം നീക്കി പുറത്തുവരും. ചരിത്രം അത്തരം അനുഭവങ്ങളുടെ തുടര്‍ച്ചയാണ്‌. ചിത്രകലാലോകത്ത്‌ ഇത്തരക്കാരെ കണ്ടെത്താനുള്ള ഒരു ശ്രമം; കാലത്തിനു മുമ്പേ നടന്ന ഒരു കലാകാരനെ അല്ലെങ്കില്‍ കലാകാരിയെ പരിചയപ്പെടുത്തുന്ന പംക്തി തുടങ്ങുന്നു. ഒപ്പം ചിത്രകാരനും ശില്‍പിയും ഫോട്ടോഗ്രാഫറുമായ ഷംസുദ്ദീന്‍ മൂസ ഇവരെ വിലയിരുത്തുകയും ചെയ്യുന്നു.
എല്‍ഗ്രീക്കൊ-മായക്കാഴ്ചകളുടെഛായാകാരന്‍
2 കഥ
താനൊരു സ്വപ്നം കാണുകയാണെന്ന് അവര്‍ക്കൊരിക്കലും തോന്നിയില്ല. മേശപ്പുറത്ത്‌ ആഹാരസാധനങ്ങള്‍ വിളമ്പിവെച്ചതായിരുന്നു. പക്ഷെ, പാത്രങ്ങളില്‍ നിന്നൊക്കെ ചുവന്നുകൊഴുത്ത ഒരു ദ്രാവകം മേശപ്പുറത്തേക്ക്‌ ഒഴുകിപ്പരക്കുകയാണ്‌. മേശവിരിപ്പിനും സൂപ്പുപാത്രത്തിനുമൊക്കെ ഭീതിപ്പെടുത്തുന്ന ചുവപ്പുനിറം.
അപരാജിതര്‍
ആര്യ അല്‍ഫോണ്‍സ്‌

3 എഡിറ്റോറിയല്‍
ആശുപത്രിയും ഡോക്ടറും മരുന്നും ചേരുന്ന ഒരു സമവാക്യത്തില്‍ നിന്നല്ല ആരോഗ്യമുണ്ടാകുന്നത്‌. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, പരിസരം, വിദ്യാഭ്യാസം, തൊഴില്‍ ഇങ്ങനെ നിരവധി സാമൂഹിക ഘടകങ്ങളുടെ സൃഷ്ടിയാണ്‌ ആരോഗ്യം. അതുകൊണ്ട്‌ കേരളം രോഗാതുരമാകുന്നത്‌ കൃത്യമായും ഒരു സാമൂഹിക രാഷ്ട്രീയ പ്രശ്നമാണ്‌.
കേരളത്തെ രോഗാതുരമാക്കുന്ന ആരോഗ്യ നയം
4 പഠനം
നിര്‍മ്മലയുടെ 'നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി' എന്ന കഥാസമാഹാരത്തിന്‌ എഴുതിയ അവതാരിക
പുണ്യ നദിയില്‍ കുളിക്കാന്‍ വന്നതായിരുന്നു അവള്‍...
കരുണാകരന്‍
5 അറബ്‌ കല - സാമി മുഹമ്മദ്
കുവൈറ്റിലെ അല്‍ ഷര്‍ഖ്‌ ജില്ലയിലെ അല്‍ സവാബറില്‍ 1943ല്‍ ഞാന്‍ ജനിച്ചു. ഞാനും കളിമണ്ണുമായുള്ള ബന്ധം ആരംഭിക്കുന്നത്‌ എന്റെ കുട്ടിക്കാലത്താണ്‌. കടല്‍പ്പാറകളും കളിമണ്ണും കൊണ്ട്‌ നിര്‍മ്മിച്ച ഞങ്ങളുടെ പഴയ വീടിന്റെ ചുമരുകള്‍ നിശബ്ദം നോക്കിയിരിക്കുമായിരുന്നു. കളിമണ്ണിലേക്ക്‌ കൈകള്‍ നീട്ടാന്‍ എന്തോ ഒരു ഉള്‍പ്രേരണയുണ്ടായി. ആ കൈകള്‍ ഒരായുസ്സ്‌ മുഴുവനും കളിമണ്ണില്‍ തന്നെയായിരിക്കുമെന്ന് അന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.
കുതിരയുടെ നിലവിളി
6 കഥ
ആദ്യത്തെ വീഴ്ചയ്ക്കു ശേഷം ജര്‍മ്മന്‍‌കാരന്‍ സഹായത്തിനു ശ്രമിച്ചുകൊണ്ട്, സംഘവുമായി കുറച്ച് അകലം പാലിച്ചാണ് നടന്നത്. പോകുന്നത് എങ്ങോട്ടാണെന്ന് അറിയില്ല, ജര്‍മ്മനെ വിശ്വസിക്കാനും വയ്യ. അതു കൊണ്ട് അവന്റെ പിന്നാലെ വന്ന രണ്ടു കൊസാക്കുകള്‍ വഴി സ്വയം തപ്പിയും തടഞ്ഞും നീങ്ങി. കുറച്ചു ചുവടുകള്‍ വച്ചു കഴിഞ്ഞപ്പോഴേയ്ക്കും ജര്‍മ്മന്‍ വീണ്ടും വഴുതി മുന്നിലേയ്ക്കാഞ്ഞു.
മലയിടുക്ക്‌
ഉമ്പര്‍ട്ടൊ എക്കൊ

കവിതകള്‍
7 അത്ഭുതലോകത്തില്‍
അബ്ദുല്‍ഖരീം ഖാസിദ്‌

8 ഞാന്‍ ചെയ്യുന്നത്‌
സുഹൈര്‍ ഹാമ്മദ്‌

9 കിണറിന്റെ ആള്‍മറയോട്‌ ചേര്‍ന്ന്
അല്‍ അസാദി (പലസ്തീന്‍)

കുറച്ചു നല്ല ലിങ്കുകള്‍

ആര്‍ക്കെങ്കിലും ഉപകരിക്കുമെന്നു വിചാരിക്കുന്നു.
ഇതെല്ലാം ആള്‍ റെഡി നിങ്ങള്‍ക്കറിയുന്നതാണെങ്കില്‍ ഈയുള്ളവനോട് ക്ഷമിക്കുക...

Download from the links given for ebooks
1. Download PowerPoint Presentation files on Management, Motivation, Family, Relations, Life, Friendship, Nature, Amazing Photos, Illusion, etc.
http://powerpoint- presentation. blogspot. com

2. Download eBooks on Career, Management, Finance, Trading, Investment, Share Trading, Health, Mutual Funds, and Tax Planning, etc.
http://ebook- share.blogspot. com

3. Download Audio books in MP3 on Time Management, Finance, Health, Spirituality, etc.
http://audiobook- share.blogspot. com

4. Download Management Articles on Leadership, Delegation, Empowerment, etc.
http://management- article.blogspot .com

Thursday, October 05, 2006

ഹാര്‍ബര്‍ മാര്‍ക്കറ്റ്.


നമ്മുടെ സ്വന്തം ലാലേട്ടന്റെ ഹാര്‍ബര്‍ മാര്‍ക്കറ്റില്‍ ഒന്ന് കയറി നോക്കണമെന്നുള്ളവര്‍ക്ക്.

മൂന്നാമിടം ലക്കം 39 പുറത്തിറങ്ങി.


ലക്കം 39 ( 2006, ഒക്‌ടോബര്‍ 2-8) ഇവിടെ ലിങ്കുണ്ട്.
ഉള്ളടക്കം
1. കഥ
മരിച്ചവര്‍ -എന്‍.ടി. ബാലചന്ദ്രന്‍
2.കഥ
മലയിടുക്ക്‌ -ഉമ്പര്‍ട്ടോ എക്കോ
3. എഡിറ്റോറിയല്‍ -ഗാന്ധിജി (ഒക്ടോബര്‍ 2, 2006)
4. കുടിയേറ്റത്തൊഴിലാളികളും ഗാന്ധിജിയും
5. പഞ്ചനക്ഷത്ര കമ്മ്യൂണിസ്റ്റുകള്‍ -സി. രാജേഷ്‌
6. കലയും കാര്‍ഷിക ജീവിതവും -സര്‍ജു
7. ആദിത്യന്റെ കവിതകള്‍
8. വരയുടെ വാരാന്ത്യം
കവിതകള്‍
9. ലിഫ്‌ട്‌ ഇറിഗേഷന്‍ കനാല്‍ -ഇടശ്ശേരി
10. എന്നെ പ്രേമിക്കാത്ത ഒരു ഭ്രാന്തന്‍ -മൈസൂണ്‍ സഖര്‍
11. പ്രയോജനം - അരുണ്‍ കാളെ