ഹൃദയത്തില്‍ കൂട് കൂട്ടിയ കവിക്കുയില്‍
ചിറകടിച്ച് പറന്നകന്നപ്പോള്‍,
രാവിന്റെ മറയില്‍ നിന്നൊരു ശബ്ദം
മരണത്തിന്റെ ദേവന്‍ കുയിലിനോട് ചോദിച്ചു...
“അപ്പോ നീ ബ്ലോഗ്ഗറിന്റെ യൂസര്‍ നേമും പാസ്സ്‌വേഡും എടുക്കുന്നില്ലേ?”
(എനിക്കും ഭ്രാന്തായോ? അതൊ ഇതിനെ കവിതാശകലം എന്ന് വിളിക്കാമൊ?)
3 comments:
"യമബ്ലോഗഭ്രാന്താവസ്ഥ (ഇതൊരു പുതിയ വാക്കാണ്)"
എന്നെ തല്ലല്ലേ... കാഥികനല്ല കലാകാരനല്ല ഞാന്‍, കേവലം വിദ്യാര്‍ത്ഥി മാത്രമാണിന്നു ഞാന്‍...
പ്രിയ ബൂലോഗരേ, നമ്മുടെ ഇന്ചിയും ബ്ലോഗും എവിടെപ്പോയി എന്നു വല്ല വിവരവുമുന്ടോ? ഫുഡ്ബ്ലോഗിംഗ് സെക്ഷനില്‍ എല്ലാരും അന്വേഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആളിടക്കിടെ ഇതുപോലെ മുങ്ങാറുന്ടെങ്കിലും ബ്ലോഗ് ഇവിടെ വെച്ചിട്ട് പോകാറാണല്ലോ പതിവ്. ഇപ്രാവശ്യം ബ്ലോഗും കൊന്ടുപോയോ?? ഇവിടെ വല്ലതും പറഞ്ഞിട്ടാണോപോയത്? എന്തെങ്കിലും അറിയാമെങ്കില്‍ പറയുക, എനിക്കു കമന്റായും മെയിലായുമൊക്കെ ഒത്തിരി അന്വേഷണങ്ങള്‍ വരുന്നുന്ട്. നന്ദി.
ഓഫ്ടോപിക്കിനു മാപ്പ്.
ഞാനും ഓഫടിക്കട്ടെ.:) ആര്‍പ്പി.. അറിഞ്ഞോ അറിയാതെയോ ഇഞ്ചിയുടെ ബ്ലോഗ് ഡിലീറ്റോ മറ്റോ ആയിപ്പോയിട്ടുണ്ടാവും. ഏതായാലും കുറെ ദിവസമായി കാണുന്നില്ല. തനിയെ തോന്നി വന്നാലെ രക്ഷയുള്ളൂ. ചിലര്‍ക്കിങ്ങനെ ഒളിച്ചുകളിക്കുന്നതൊരു രസമാണെന്നു തോന്നുന്നു. എന്തു ചെയ്യാം.:)
Post a Comment