Thursday, October 05, 2006

ഹാര്‍ബര്‍ മാര്‍ക്കറ്റ്.


നമ്മുടെ സ്വന്തം ലാലേട്ടന്റെ ഹാര്‍ബര്‍ മാര്‍ക്കറ്റില്‍ ഒന്ന് കയറി നോക്കണമെന്നുള്ളവര്‍ക്ക്.

23 comments:

P Das said...

ആകെ വെളുത്തു കിട്ടി അല്ലേ?.. ഒരു അബധം ഒരാള്‍ക്ക് ഒരിക്കലേ പറ്റൂ അല്ലേ???

asdfasdf asfdasdf said...

നമ്മുടെ സ്വന്തം ലാലേട്ടനല്ലേ.. നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം എന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് നന്നായി മനസ്സിലാവുന്നത്.

Kuttyedathi said...

ഏഴു പൊറോട്ടയ്ക്ക് ഇരുന്നൂറ്റി എണ്‍പതു രൂപ!!. അതായതൊരു പൊറോട്ടയ്ക്കു നാല്‍പ്പതു രൂപ.

ഇത്രേം കാശൊക്കെ ഉണ്ടല്ലേ മ്മടെ നാട്ടിലെ മനുസ്സേമ്മാരുടെ പോക്കറ്റില് ? എനിക്കാണെങ്കിലു തോണ്ടക്കു കീപ്പോട്ടെറങ്ങൂല്ലാ, ചായക്കടകളിലു നല്ലൊന്നാന്തരം ലെയര്‍ ലെയറുള്ള പൊറോട്ട മൂന്നു രൂപയില്‍ താഴെ ക്കിട്ടുമ്പോ... യെന്റമ്മോ.. സ്വറ്ണ്ണം കൊണ്ടുണ്ടാക്കിയ പൊറോട്ടയൊന്നുമല്ലല്ലോല്ലേ , ആറ്ദ്രമേ ?

sreeni sreedharan said...

അതെന്തോന്ന് ആ മൂന്നാമത്തെ ഐറ്റം;
‘തല്ലല്ലേ - സുനോ - താ’ എന്നെഴുതി വച്ചേക്കുന്നത്??
ഇനിയിപ്പോ ലാലേട്ടന്‍റെ വക ഇടീം കിട്ടോ?


അന്നാലും ആര്‍ദ്രം 2737 ക. അതെനിക്ക് ആലോചിക്കാനെ വയ്യ.

aneel kumar said...

കഷ്ടകാലത്തിന് ആ മാര്‍ക്കറ്റില്‍ കാലുവച്ചു പോണ പാവങ്ങളെ നിര്‍ത്തിപ്പൊരിക്കണതിന്റെ ചമ്മലായിരിക്കും മോഹന്‍‌ലാല്‍ജിടെ ഇടക്കാല സിനിമകളിലെല്ലാം മോന്തയില്‍ അങ്ങനെ നെറഞ്ഞു കാണുന്നത്.

ഫാരിസ്‌ said...

ബാര്‍ബര്‍ മാര്‍ക്കറ്റ്..എന്നു പേരു മാറ്റുന്നത് നന്നായിരിക്കും. കാരണം ആള്‍ക്കാരുടെ കഴുത്തിനു നേരെ കത്രികയും കത്തിയും നീട്ടല്‍ അല്ലേ ജോലി...

ലാലേട്ടാ..1 പൊറോട്ടക്കു 40 രൂപ.. കുറച്ചു കടന്ന കയ്യായിപ്പോയി.. ഇനി അടുത്ത് ഒരു പരസ്യം പ്രതീക്ഷിക്കാം..

LOAN AVAILABLE FOR LUNCH AT MOHANLAL'S HARBOUR MARKET..
12% INTEREST, LESS DOWNPAYMENT..
ICICI BANK..

Anonymous said...

ശ്രീ ജിത്തേ, ഇത്രയും കാലമായിട്ടും ബൂലോഗത്തിന്റെ നിയമങളൊന്നും അരിയില്ലെ?
ഒന്നുകില്‍ നിന്റെ പോസ്റ്റ് ബൂലോഗത്തില്‍ ഇടണം.
അല്ലാതെ, സ്വന്തം ‘മണ്ടത്തരങ്ങള്‍ ‘ എന്ന നിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് ഇവിടെ കൊടുത്തത് മണ്ടത്തരമായിപ്പോയി മണ്ടാ....
സ്വന്തം ബ്ലോഗിന്റെ പരസ്യം ബൂലോഗത്ത് പോസ്റ്റിയവരെ ശകാരിച്ച വല്യേട്ടന്മാരെ, നിങള്‍ മിണ്ടാതിരിക്കരുത്.
എടോ ശ്രീജിത്തേ, ലാലേട്ടന്റെ ഹോട്ടലല്ല, ഏത് 5 സ്റ്റാര്‍ ഹോട്ടലിലും ഇത് തന്നെയാ വില.
എന്ന് വച്ച് ബൂലോഗത്തിലെത്തുന്ന പുതിയവരെ പ്പോലെ താന്‍ ചെയ്തത് ശരിയായില്ല.
വീണ്ടും കാണാം bye...
dont repeat this

ഫാരിസ്‌ said...
This comment has been removed by a blog administrator.
Kumar Neelakandan © (Kumar NM) said...

ആര്‍ദ്രേട്ടാ, ഇതു എനിക്ക് രാവിലേ ബാംഗളൂര്‍ ഓഫീസിലെ ഒരു മലയാളീ വീരന്‍ ഇന്നലെ ഇതു അയച്ചുതന്നു. ഇപ്പോള്‍ ആര്‍ദ്രവും അതേ ബില്‍ അയച്ചുതരുന്നു. ഇതെങ്ങനെ? പക്ഷെ അവന്‍ അയച്ചതില്‍ ഒരു അറ്റാച്ച്മെന്റ് ബില്‍കൂടി ഉണ്ടായിരുന്നു ഇതിന്റെ ബില്‍ നമ്പര്‍ 3865. അതു ആണെങ്കില്‍ 3866. രണ്ടുബിയറിന്റെ 315 കൂടിചേര്‍ത്ത ബില്‍. അതില്‍ തന്നെ രണ്ടുബില്ലും ചേര്‍ത്ത് 3052.75/- എന്ന് എഴുതിയിട്ടും ഉണ്ട്. ആ ബില്ല് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഒരു സംശയം. ഇങ്ങനെ മനുഷ്യനെ അറുക്കുന്ന റെസ്റ്റോറന്റില്‍ ആരെങ്കിലും കഴിക്കാന്‍ വരാറുണ്ടോ? അവിടെ പോയവര്‍ അതിന്റെ ട്രാഫിക് കൂടി പറഞ്ഞാല്‍ നന്നായിരുന്നു. ബംഗാളില്‍ ഗാംഗുലിയുടേയും, മുംബൈയില്‍ സചിന്റേയും, ഒക്കെ റെസ്റ്റോറന്റിലേയും ഗതി ഇതു തന്നെ ആണോ?

Mubarak Merchant said...

മോഹന്‍ലാല്‍ കച്ചവടം ചെയ്ത് കാശുണ്ടാക്കാനല്ലേ കൂട്ടരേ ചായക്കട തുടങ്ങിയത്, ചാരിറ്റിക്കല്ലല്ലോ?
നമ്മക്ക് വേണ്ടെങ്കില്‍ അവിടന്ന് കഴിക്കണ്ട.
അനോണി പറഞ്ഞത് പോലെ എല്ലാ സ്റ്റാര്‍ ഹോട്ടലുകളിലെയും വില ഇതൊക്കെത്തന്നെയാണ്. അവിടെ പോകാന്‍ സാമ്പത്തിക സ്ഥിതിയുള്ളവര്ക്കാകട്ടെ, പരാതിയുമില്ല.
സാധാരണക്കാരനു കേറാന്‍ എത്രയോ നല്ല ഹോട്ടലുകളുണ്ട്, ഈ വിഭവങ്ങളൊക്കെ മിതമായ വിലയ്ക്ക് കിട്ടുന്നതായി. അവിടെയെവിടെയെങ്കിലും പോയാല്‍ പോരേ? അല്ലാതെ ബിസിനസ് ചെയ്യുന്നത് നമ്മളറിയുന്ന ഒരാളായതിന്റെ പേരില്‍ എന്തിനീ കോലാഹലം?

nalan::നളന്‍ said...

മോഹന്‍ ലാലിന്റെ മുഖത്തൊരാത്മീയ ചൈതന്യം കാണുന്നുണ്ടെന്നു പറയാതെ വയ്യ

Promod P P said...

ആകെ വെളുക്കാന്‍ ഇതു മാത്രമല്ല പറ്റിയ സ്ഥലങ്ങള്‍. ഇത്‌ അവയില്‍ ഒന്ന് മാത്രം. ഞാന്‍ ഈ സ്ഥലത്ത്‌ 2 തവണ പോയി. ഇത്രയ്ക്ക്‌ അരുചി ഉള്ള കേരള ഭക്ഷണം ബാംഗളൂരില്‍ വേറെ ഒരു സ്റ്റാന്‍ഡേര്‍ഡ്‌ കേരള ഹോട്ടെലിലും കിട്ടില്ല.

കോക്കനട്ട്‌ ഗ്രെൊവ്‌,കരാവള്ളി,കടലോരം അങ്ങനെ അങ്ങനെ പാവം മലയാളിയെ ഗൃഹാതുരത്വം പറഞ്ഞ്‌ പറ്റിക്കാന്‍ കച്ച കെട്ടി ഇറങ്ങിയ എത്ര എത്ര സ്ഥലങ്ങള്‍

Sreejith K. said...

ഈ ബില്ല് കുറേക്കാലമായി ഇന്റെര്‍നെറ്റില്‍ വിലസുന്നു. ഈ ഹോട്ടലിനെപ്പറ്റി ഞാന്‍ ഒരിക്കല്‍ എഴുതിയിരുന്നത് കൊണ്ട് പലരും ഈ ബില്ല് എനിക്ക് അയച്ച് തന്നിരുന്നു. ഒരു മാസമെങ്കിലും മുമ്പേ ആണ് ഞാന്‍ ആദ്യം ഈ ബില്ല് കാണുന്നത്. അതിനാല്‍ തന്നെ ഇത് ആര്‍ദ്രം പോയപ്പോള്‍ കിട്ടിയ ബില്‍ അല്ല എന്ന് കരുതുന്നു.

ഹാര്‍ബര്‍ മാര്‍ക്കറ്റ് എന്നത് ഒരു പഞ്ചനക്ഷത്ര ഹോട്ടലാണോ? മുന്ന് നക്ഷത്രം കാണുമായിരിക്കും, അതിന്റെ അപ്പുറം ഉണ്ടാവില്ല. കാണാന്‍ ഉഗ്രന്‍ ഹോട്ടല്‍ ആണത്. ഹോട്ടലിന്റെ അകം കാണാന്‍ നല്ല ഭംഗിയാണ്. അവരുടെ പെരുമാറ്റവും ഉഗ്രന്‍. പക്ഷെ ഭക്ഷണവും അതിന്റെ വിലയും ഒരിക്കല്‍ അനുഭവിച്ചാല്‍ രണ്ടാമത് ആ വഴി ആരും പോവില്ല. ബാംഗ്ലൂര്‍ രേസ് കോര്‍സിന്റെ തൊട്ടടുത്താണ് ഈ ഹോട്ടല്‍. വഴി അറിയണമെന്നുള്ളവര്‍ക്ക് പറഞ്ഞ് തരാന്‍ എനിക്ക് സന്തോഷം മാത്രം. ;)

bodhappayi said...

ശ്രീജിത്ത് പറഞതാണ് കാര്യം. വളരെ നല്ല പെരുമാറ്റം, പേര്‍സണല്‍ അറ്റണ്‍ഷന്‍, ഓര്‍ഡര്‍ എടുക്കുന്നതു സിനിമാനടന്‍ ഡിജിറ്റല്‍ ഡയറിയില്‍, അഭിപ്രായങള്‍ ചോദിച്ചു വാങും, അടുക്കള പോയി കാണാം, മസാല കൂട്ടാം കുറക്കാം എന്നിങനെ ബാക്കി ഒരിടത്തും കാണാത്ത പലതും ഇവിടുണ്ട്. പറ്റുന്നവര്‍ പോയാല്‍ മതിയെന്നേ, ആരെങ്കിലും തള്ളിവിടുന്നുണ്ടോ. ആ ബില്ലു സ്കാന്‍ ചെയ്തു അയക്കാന്‍ തുടങിയവന്‍റെ തലക്കാണ് കൊട്ടണ്ടത്.

പിന്നെ സിനിമാനടന്‍, ‘സൂര്യഗായത്രി’ എന്ന സിനിമയില്‍ റാഗിങില്‍ മരിക്കുന്ന മോഹന്‍ലാലിന്‍റെ മകന്‍ ആയി അഭിനയിച്ച പുള്ളിക്കാരന്‍ ആണ്. ഒരു വെളുത്ത ചൊമക്കന്‍... :). പിന്നേം പല സിനിമകളിലും കണ്ടിരുന്നു.

ഭക്ഷണം കൊള്ളില്ല എന്നു പറഞതിനോടു എനിക്കു യോജിപ്പില്ല. നല്ല സ്വാദുള്ള ഭക്ഷണം തന്നെയാണ് കിട്ടുക.

Sreejith K. said...

കുട്ടപ്പായീ, നീ കയറിക്കയറി അടുക്കള വരെ കയറിയോ. അത് കൊള്ളാമല്ലോ. എനിക്ക് ആ മെനു കണ്ട തളര്‍ച്ചയില്‍ എങ്ങോട്ടും പോകാന്‍ തോന്നിയില്ല ;)

ആ നടന്റെ പേര് അനില്‍ കുമാര്‍ ആനന്ദ്. ഞാന്‍ വിസിറ്റിങ്ങ് കാര്‍ഡ് വാങ്ങി വച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ. ഫോണ്‍ നമ്പര്‍ വേണമെന്നുള്ളവര്‍ക്ക് തരാം.

ഭക്ഷണത്തിന്റെക്കുറിച്ചുള്ള അഭിപ്രായം ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. എന്നാലും അത് നല്ല ഭക്ഷണമാണെന്ന് പറഞ്ഞ നിന്നെ സമ്മതിച്ചിരിക്കുന്നു.

bodhappayi said...

ഇക്കാസേ, അതാണ് പോയിന്‍റ്.
ശ്രീജിത്തേ പോടാ പോടാ... :)

കരീം മാഷ്‌ said...

വേണങ്കില്‍ പോയി തിന്നാമതി മക്കളെ, ഇല്ലങ്കില്‍ നിങള്‍ ബീരാനിക്കാന്റെ ചായമക്കാനിയില്‍ പോയി പോറാട്ടിം ചാപ്പ്‌സും കഴിച്ചോ?
വില തുച്ചം ഗുണം മെച്ചം. പക്ഷേങ്കിലു നെറ്റിലു സ്‌കാന്‍ ചെയ്‌തു ഗമ കാട്ടാന്‍ ബില്ലോന്നും കിട്ടൂല. വേണേല്‍ കടം തരാം.നമ്മളേ നഫീസുനെ കെട്ടിക്കാനാവുമ്പോള്‍ തിരിച്ചു തന്നാല്‍ മതി. യേത്‌.പുടിഞ്ഞോ?

മുസാഫിര്‍ said...

ടാജ് മലബാറില്‍ ഒരു മത്തിക്കറിക്കു 250 രൂപയാണെന്നു ആരോ വര്‍ഷങ്ങള്‍ക്കു മുന്‍പു പറഞ്ഞതോര്‍ക്കുന്നു.
ഷാര്‍ജയിലും മോഹന്‍ലല്‍ ടേസ്റ്റ് ബഡ്സ് എന്ന പേരില്‍ ഒരു റെസ്ടോറന്റ് ഉണ്ടായിരുന്നു.അവിടെ ഇത്ര കത്തിയായിരുന്നില്ല.പക്ഷെ അതു പൂട്ടിപ്പോയി.
സാധനങ്ങള്‍ക്കു ഇത്ര വിലയുണ്ടായിട്ടും അവിടെ (ബാംഗളൂരില്‍) കയറാന്‍ ആളുണ്ടായിരിക്കും.അതു കൊണ്ടാണല്ലോ ഇപ്പൊഴും നടത്തിക്കൊണ്ടു പോകുന്നത്.

sreeni sreedharan said...

പച്ചാളത്തേക്ക് വരൂ, അവിടെ പാപ്പുട്ടീന്‍റെ കട,പാപ്പൂട്ടീ ഹൌസ് എന്നീ ഓമന പേരുകളില്‍ അറിയപ്പെടുന്ന വത്സാ കഫേയുണ്ട്; വെറും ഏഴ് രൂപാ അന്‍പത് പൈസക്ക് പൊറോട്ടേം കടലക്കറി വിത്ത് ബീഫ് ചാറും പിന്നൊരു ചായേം കിട്ടും..

Kumar Neelakandan © (Kumar NM) said...

വത്സാ കഫേ അല്ല പാച്ചാളം, വത്സാ കേഫ്.
കലൂരും ലിസിയും ഒക്കെ ബ്ലോക്കാകുമ്പോള്‍ ഇതുവഴി വരാറുണ്ട്. അപ്പോള്‍ ഇടതുവശത്ത് കാണുന്നതല്ലേ ഈ കേഫ്?

ഇവിടെ ചിലര്‍ പറഞ്ഞതുപോലെ, ഇവിടെ കാശുകുറവാണ്, വന്ന് കഴിച്ചിട്ടുപോകൂ എന്ന് ആരെയും ആരും വിളിച്ചില്ലാലൊ!.

ഇതിനെകാളും കത്തിയായ ഒരുപാട് ഹോട്ടലുകള്‍ നമുക്ക് കാണാനാകും പലയിടങ്ങളിലും.

പുട്ടും പഴം പൊരിയുമൊക്കെ കുറഞ്ഞവിലയ്ക്ക് വില്‍ക്കാനാണെങ്കില്‍ തിരുവനന്തപുരത്ത് തമ്പുരാന്‍ മുക്കിലോ ചാലയ്ക്കകത്തോ ആകാമായിരുന്നു ഈ ഹോട്ടല്‍. ഇത്രയും കാശു ചിലവാക്കി ഒരു മെട്രോ നഗരത്തില്‍ തുടങ്ങേണ്ട കാര്യമില്ലല്ലോ!

ആള്‍ക്കാര്‍ക്ക് ഇതൊന്നും വേണ്ടെങ്കില്‍ ദുബായിലെ പോലെ ഇവിടെയും പൂട്ടും. ഇതിലപ്പുറം ഒന്നുമില്ല.
കഴിച്ചിട്ടിറങ്ങിവന്ന് ബില്ല് സ്കാന്‍ ചെയ്തയക്കുന്ന അല്‍പ്പത്തരം മാത്രം അപ്പോഴും മുഴച്ചു നില്‍ക്കും

Anonymous said...

ഇത് വല്ലാത്ത ചതിയായിപ്പോയി.
നിങളെല്ലാവരും പറഞ്ഞ് പറഞ്ഞ് ബാങ്ക്ലൂരിലെ ഹോട്ടലും പൂട്ടിക്കുമൊ?.

കൊച്ചുമുതലാളി said...

എല്ലാ സ്റ്റാര്‍ ഹോട്ടലിലും ഇതു തന്നയാ സ്തിഥി.

ഒരിക്കല്‍ കോട്ടയത്തുള്ള വിന്‍സര്‍ കാസിലില്‍ സുഹ്രുത്തിനൊപ്പം ചായ കുടിക്കാന്‍ കയറി. നാട്ടില്‍ സാധാരണ ഒരു ചായക്ക് 2 രൂപാ ആണു. അങ്ങേഅറ്റം 10 രൂപാ ആകും എന്നു പ്രതീക്ഷിച്ചു. ബില്ലു തന്നപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. 2 ചായക്കും കൂടി 52 രൂപാ.

പുറത്തിറങ്ങിയ സുഹ്രുത്ത് എന്നോട് ചോദിച്ചു,
“2 വട കൂടി കഴിക്കാമായിരുന്നു അല്ലേ!!”

സാധാരണക്കാര്‍ കയറിയാല്‍ നിക്കറു കീറും എന്നല്ലാതെ എന്തു പറയാന്‍.

Anonymous said...

അല്ല പോക്കറെ .. ഞ്ഞ്‌ ബല്ലാതത ഒരു പഹെന്‍ തന്നെ . ..ഞ്ഞ്‌ പൊറാട്ട്യൊ കോയിപ്പത്തിരിയൊ എന്തെങ്ങിലും മാങ്ങി തിന്നോളി.. ഏന്നിട്ട്‌ ഇഞ്ഞീ മാങ്കുട്ട്യെ ഒന്നു നോക്ക്യെ

www.maankutty.blogspot.com