Monday, October 30, 2006

നമ്മുടെ പോലീസും കള്ളനെ പിടിക്കും...

ഇന്നു കണ്ട പത്രവാര്‍ത്തയാണ് ഇതിനാധാരം.വ്യാജ ഇ-മെയില്‍ അയച്ച ആളെ റിക്കോഡ് സമയം കൊണ്ട് നമ്മുടെ പോലീസ് പിടികൂടിയിരിക്കുന്നു.വേണമെങ്കില്‍ ചക്ക വേരിലും കായിക്കും എന്നല്ലേ നമ്മള്‍ മനസ്സിലാക്കേണ്ടത് ?
പോലീസിന്റെ പഴയ സ്ഥിതിയേക്കുറിച്ച് ഒരു കഥയുണ്ട്.

വിവിധ നാടുകളില്‍നിന്നെത്തിയ പോലീസുദ്യോഗസ്ഥന്മാര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു കേന്ദ്രം. പരിശീലനത്തിന്റെ ഭാഗമായി, കാട്ടില്‍ പോയി ഒരു സിംഹത്തിനെ പിടിച്ചുകൊണ്ടുവരണം. ആദ്യം അമേരിക്കന്‍ പോലീസ് കാട്ടിലേക്കു പുറപ്പെട്ടു. അരമണിക്കൂര്‍ കൊണ്ട് അവര്‍ സിംഹവുമായി തിരിച്ചെത്തി.പിന്നീട് ബ്രിട്ടീഷ് പോലീസാണ് പോയത്.അവരും അത് വേഗം സാധിച്ച് മടങ്ങിയെത്തി.തുടര്‍ന്ന് മറ്റുപല രാജ്യങ്ങളില്‍ നിന്നുള്ളവരും ഇത് നേടിയെടുത്തു.ഒടുവില്‍ കേരളാപോലീസിന്റെ ഊഴമായി.അവര്‍ കാട്ടിലേക്ക് പുറപ്പെട്ടു. അവര്‍ മടങ്ങിവരുന്നതും കാത്ത് മറ്റുള്ളവര്‍ ഇരുപ്പായി.കുറെയേറെ കഴിഞ്ഞിട്ടും അവര്‍ മടങ്ങിയെത്തിയില്ല.എന്തോ കുഴപ്പം പറ്റിയെന്ന് തോന്നിയതുകൊണ്ട് ഒരന്വേഷകസംഘം പുറപ്പെട്ടു. കാട്ടിനുള്ളില്‍ ഒരിടത്തുനിന്ന് ഇടിയുടെ ഒച്ചയും നിലവിളിയും കേട്ടുകൊണ്ട് ഓടിച്ചെന്ന സംഘം കണ്ട കാഴ്ചയിതായിരുന്നു. ഒരു കരടിയെപ്പിടിച്ച് ഒരു മരത്തില്‍ കെട്ടിയിട്ടിരിക്കുന്നു.ചുറ്റും നിന്ന് നമ്മുടെ പോലീസുകാര്‍ അതിനെ ഇടിക്കുകയാണ് :
“ നീ സിംഹമാണെന്നു സമ്മതിക്കെടാ‍.......”

4 comments:

Mubarak Merchant said...

ഇവിടെയിപ്പോള്‍ നടക്കുന്നതും കരടിയെ സിംഹമാക്കല്‍ തന്നെയാണ്. കൊച്ചി സിറ്റിയിലെ ഞാനടക്കമുള്ള എല്ലാ സൈബര്‍ കഫേ നടത്തിപ്പുകാരോടും ചില കാര്യങ്ങള്‍ ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നു.
ബ്രൌസ് ചെയ്യാന്‍ വരുന്നയാളുടെ പേരും മേല്‍വിലാസവും രേഖപ്പെടുത്തുക, അയാളുടെ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് വാങ്ങി അഡ്രസും ആളും അതുതന്നെ എന്നുറപ്പു വരുത്തുക, ഉപയോഗിച്ച കമ്പ്യൂട്ടറേതെന്നു രേഖപ്പെടുത്തി വയ്ക്കുക... ഇങ്ങനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍.

കൊച്ചുമുതലാളി said...

കേരള പോലീസല്ലേ പറഞ്ഞത്,
പ്രായോഗികമായ കാര്യങ്ങളൊന്നും
അവരുടെ തലയില്‍ തോന്നുകേലല്ലോ!

ഇങ്ങനെ കുറച്ച് പോലീസുകാരുണ്ഡെങ്കില്‍ കേരളത്തില്‍ ഐ റ്റി വികസിച്ചതു തന്നെ!!

ഇത്തരം കാര്യങ്ങള്‍ കുറേകൂടി ആലോചിച്ചു തീരുമാനിചാല്‍ മതിയായിരുന്നു.

Anonymous said...

പക്ഷേ ഇക്കാസ്‌ ചേട്ടാ,
കേരളാ പോലീസ്‌ അങ്ങനെ ആവശ്യപ്പെട്ടതില്‍ തെറ്റുണ്ടെന്നെനിക്കു തോന്നുന്നില്ല.ഈയിടെ നടന്ന e-mail ഭീഷണി വെറുമൊരു പ്രഹസനം മാത്രമായതിനാലാണു താങ്ങള്‍ക്കിങ്ങനെ തോന്നുന്നത്‌ (എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണിത്‌).

അതുല്യ said...

ഓഫാ...

ദേ വേറേ ഒരു ലോക പോലീസ്‌ നമ്മടെ സദ്ദാമിനേ തൂക്കി കൊല്ലാന്‍ പോവ്വ്വാ ത്രേ... പാവം ഒരു മുസ്സല്‍മ്മാനായ സദ്ദാമിനെ ഇങ്ങനെ തൂക്കിയൊക്കെ കൊല്ലുവാ ന്ന് പറഞ്ഞാ ഇറക്കിലിനി ആള്‍ താമസമില്ല്യാണ്ടാവില്ലേ?