പ്രിയ സുഹൃത്തുക്കളെ..
എന്റെ ഈ രണ്ട് സമ്ശയങള്‍ ഒന്ന് തീര്ത്തു തരുമോ?
- പല ലേഖനങളിലുമ്, എഴുത്തുകാര്‍ റഫറന്സില്‍ ibid page 253 എന്നിങനെ എഴുതുന്നത് കാണാറുണ്ട്. എന്താണീ ibid? അത് ഏതെങ്കിലും വിജ്ഞാനകോശമാണോ? അത് ഇന്റര്നെറ്റില്‍ കിട്ടുമോ?
- സുപ്രീം കോടതിയുടെ വിധിപ്രക്യാപനങളുടെ പതിപ്പ് ഇന്റര്നെറ്റില്‍ കിട്ടുമോ?
നന്ദി.. നമസ്‌കാരമ്.
6 comments:
ഡ്രിസിലേ... ഇതൊന്നു ഗൂഗിളില്‍ പോയി നോക്കിയാ അപ്പോ തന്നെ സംഗതി കിട്ടുമല്ലോ... ഞാന്‍ നോക്കിയപ്പോ ഇതാ ഈ ലിങ്കില്‍ http://en.wikipedia.org/wiki/Ibid ആ കാര്യം ഉദാഹരണ സഹിതം വിവരിച്ചിട്ടുണ്ട്. ഇനിയും ആവശ്യമില്ലാതെ, എന്നു വെച്ചാല്‍ സ്വയം തന്നെ ഗൂഗിള്‍ വഴി പരതിയാല്‍ കിട്ടുന്ന കാര്യങ്ങള്‍ക്ക്, വളരെ തിരക്കു പിടിച്ച ഈ ബൂലോഗ വാസികളെ മിനക്കെടുത്തരുതേ... :-) സസ്നേഹം പുഞ്ചിരി.
thnx punjiri..
wt bt the doubt no.02
ഡ്രിസിലേ, രണ്ടാമത്തെ കാര്യം. ആ സംഗതിയും നമ്മുടെ ഗൂഗിളാശാന്‍ കാണിച്ചു തരും. അപ്രകാരം ഇതാ ഈ ലിങ്കില്‍ http://courtnic.nic.in/ പോയാല്‍ സുപ്രീം കോടതി മാത്രമല്ല, കേരള ഹൈക്കോടതിയിലടക്കമുള്ള കേസുകളും വിധികളും മറ്റു വിവരങ്ങളും വിശദമായി കാണിച്ചു തരും. അല്ലാ... വല്ല പുലിവാലും പിറ്റിച്ചോ...? സിവിലോ അതോ ക്രിമിനലോ...? പിന്നെ, പുഞ്ചിരി എന്ന സുഹൃത്ത് പറഞ്ഞ കാര്യം ഞാനും പുഞ്ചിരിച്ച് കൊണ്ട് ആവര്‍ത്തിക്കുന്നു. ആദ്യം ഒന്ന് സ്വയം ശ്രമിക്കുക. എന്നിട്ട് ആവശ്യപ്പെടുക. പിന്നെ, അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ പഠിക്കുക. ആശംസകളോടെ, സസ്നേഹം പൂനിലാവ്.
ഹൊ!
ഈ ബൂലോകവാസികള്ളില്ലായിരുന്നെങ്കില്‍ എന്നാ ചെയ്യുമായിരുന്നു????
നന്ദി..ഈ സഹായ മനസ്ഥിതി എല്ലാവരിലേയ്ക്കും പടരട്ടെ...
പടര്‍ന്നു പന്തലിക്കട്ടെ.....
nandi punjirii... poonilaaavey
ഡ്രിസിലേ... ഒന്നാം സമ്‌ശയത്തിന്റെ മറുപടി....
അത് ആ എഴുത്ത്‌കാര്‍ക്ക് പറ്റിയ തെറ്റാ...ശരിക്കും Abid എന്നാണ് എഴുതേണ്ടിയിരുന്നത്!!!
Post a Comment